Monday, October 26, 2009

നിന്റെ ഓര്‍മ്മക്കായി .....


കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് തമിഴ് നാടു അതിര്‍ത്തിയിലേക്ക് യാത്ര ചെയ്തപ്പോള്‍ വഴിയില്‍ വൃക്ഷത്തിന് സമീപം കുറെ നേരം നിന്നു.തഴച്ചു വളര്‍ന്നു നില്‍ക്കുന്നമരത്തിന്റെ ഭംഗിയും പശ്ചാത്തലവും കണ്ടപ്പോള്‍ അതിന്റെ ചിത്രം എടുക്കണമെന്നു തോന്നി;പടം എടുത്തു.ഇപ്പോള്‍ കുറെദിവസങ്ങള്‍ക്കു മുമ്പ് വീണ്ടും ഞാന്‍ വഴി യാത്ര ചെയ്തു മരം നിന്ന സ്ഥലത്തു എത്തി . പക്ഷെ എനിക്ക് മരം കാണാന്‍ സാധിച്ചില്ല. മരം വധിക്കപ്പെട്ടിരിക്കുന്നു എന്നസത്യം മനസ്സില്‍ കടന്നുവന്നപ്പോള്‍ വേദന തോന്നി. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ പഴയ ചിത്രങ്ങള്‍ പരതി; മരത്തിന്റെ പടംകണ്ടെടുത്തു.ഇപ്പോള്‍ ഞാന്‍ മരത്തിന്റെ ചിത്രം എന്റെ ബ്ലോഗിന്റെ മുഖ ചിത്രമായി മാറ്റി; മരത്തിന്റെ ഓര്‍മ്മക്കായി.

4 comments:

  1. ചിത്രത്തിൽ ക്ലിക്കു ചെയ്തു പൂർണ്ണ വലിപ്പത്തിൽ കാണുക.

    ReplyDelete
  2. നല്ല മനോഹരമായ ചിത്രം. ഇവിടെ ഞങ്ങളുടെ നാട്ടിലും ഹൈവേ 213ല്‍ നിറയെ മരങ്ങളുണ്ടായിരുന്നു. ഇപ്പൊ ഒന്നും പറയാതിരിയ്ക്കുന്നതാണു നല്ലത്.

    ഹെഡ്ഡര്‍ ചിത്രം ഒരുപാടു വലിപ്പത്തിലായോ? അതോ എന്റെ കമ്പ്യൂട്ടറിന്റെ തകരാറോ? രണ്ടു മോണിറ്ററിന്റെ വലിപ്പമുണ്ട്.

    ReplyDelete
  3. ശരീഫ് നായരേ തന്നോടാരു പറഞ്ഞു തമിഴ് നാട്ടിലേക്ക് പോകാന്‍! മുല്ലപ്പെരിയാര്‍ പ്രശ്നം കാരണം ഒറ്റ മലയാളി നായരു പോലും തമിഴ് നാട്ടിലേക്ക് കടക്കരുതെന്നാ അചു നായര് പറഞ്ഞിരിക്കണത്! ഇപ്പോ മരം പോയ പടം ഇനി തല പോയ പടോം ഇടുമോ ശെരീഫ് നായരേ?

    ReplyDelete
  4. കൊട്ടോടി,
    കമന്റിനു നന്ദി. താങ്കളുടെ മോനിട്ടറിന്റെ കുഴപ്പമല്ല, എന്റെ പോസ്റ്റിങ്ങിന്റെ കുഴപ്പമാണു. ഫയലിൽ കിടന്ന പടം പോസ്റ്റ്‌ ചെയ്തപ്പോൾ ഇങ്ങിനെ ആയിപോയി. താങ്കൾ പറഞ്ഞതു ശരിയാണു. എല്ല വൃക്ഷങ്ങളും വെട്ടിനശിപ്പിക്കപ്പെടുകയാണു. പരിസ്ഥിതീ നശീകരണം മനുഷ്യനെ എവിടെ കൊണ്ടെത്തിക്കുമെന്നു ആലോചിക്കുമ്പോൾ ഭയമാകുന്നു.
    അമ്മേടെ നായരേ!
    തമിഴു നാട്ടിലേക്കു നമ്മൾ പോയില്ലെങ്കിൽ വിശക്കുമ്പോൾ വായിൽ വിരലും കടിച്ചു ഇരിക്കുകയേ വഴിയുള്ളൂ. നമ്മുക്കു ഉണ്ണാനുള്ളതും ഉടുക്കാനുള്ളതും ഉണ്ടാക്കുന്നതു അണ്ണാച്ചിമാരാണു.

    ReplyDelete