മനസില്‍ പതഞ്ഞ് പൊന്തിയ അമര്‍ഷം ഒഴിവാക്കാനാണു ഈ കുറിപ്പുകള്‍.
ബൂലോഗത്തിന്റെ അടിയന്തിര ശ്രദ്ധ ഞാന്‍ ഇവിടെ അവതരിപ്പിക്കുന്ന വിഷയത്തില്‍ ഉണ്ടാകണമെന്ന് ആദ്യമേ തന്നെ പറഞ്ഞു വെക്കട്ടെ. സീനിയറും ജൂനിയറുമായ എല്ലാ മര്യാദക്കാരന്മാരായ ബ്ലോഗറന്മാരും വനിതാ ബ്ലോഗറന്മാരും ഈ കാര്യത്തില്‍ അതീവ താല്പര്യം കാണിക്കേണ്ടിയിരിക്കുന്നു.
മര്യാദക്കാരന്മാരായ ബ്ലോഗറന്മാര്‍ എന്ന് പറഞ്ഞത് മനപ്പൂര്‍വം തന്നെയാണ്. കാരണം മര്യാദ കെട്ടവന്മാര്‍ ഈ ബൂലോഗത്തും കടന്നു കൂടിയിരിക്കുന്നു. കാര്യം പെണ്‍ വിഷയം തന്നെയാണ്. അതാണല്ലോ ഈ കാലത്തെ ഏറ്റവും ഗ്ലാമര്‍ ഉള്ള വിഷയം. തിന്നു കൊഴുത്ത് നടക്കുന്നവന്മാര്‍ക്കെല്ലാം പള്ള നിറയുമ്പോള്‍ സ്ത്രീയെ ആവശ്യമായി വരുന്നു. ആവശ്യക്കാര്‍ക്ക് സാധനം സപ്ലൈ ചെയ്യുവാന്‍ കമ്പോളം തയാറാണ്. അതാത് കാലത്തെ ആവശ്യം അനുസരിച്ചുള്ള സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന ചുമതല ഉണ്ടായ കാലം മുതല്‍ കമ്പോളത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. കമ്പോളം അതിനായി എല്ലാ വിധ തയ്യാറെടുപ്പും നടത്തി ആവശ്യമുള്ള ആള്‍ക്കാരെ നിയമിച്ച് കച്ചവടം തകൃതിയായി നടത്തുന്നു. അങ്ങിനെ സ്ത്രീകളെ തേടി കമ്പോളം ബൂലോഗത്തും എത്തിയിരിക്കുന്നു എന്ന് എനിക്ക് ഉത്തമ വിശ്വാസം (ആ വാക്ക് ഒരു കോടതി പ്രയോഗമാണ്) വന്നിരിക്കുന്നു.കമ്പോളം എന്ന് ഞാന്‍ പ്രയോഗിച്ചത് പ്രതീകാത്മമായാണ്. ആവശ്യത്തിനുള്ള സാധനങ്ങള്‍ തേടി എത്തുന്നതെല്ലാം കമ്പോളമാണ്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് എന്നെ ഒരു പെണ്‍കുട്ടി ഫോണില്‍ വിളിച്ചിരുന്നു. അവര്‍ ബ്ലോഗറാണ്. മറ്റൊരു ബ്ലോഗറില്‍ നിന്നും അവര്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉപദ്രവങ്ങള്‍ക്ക് തടയിടാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തേടിയാണ് ആ കുട്ടി എന്നെ വിളിച്ചിരുന്നത്. പക്ഷേ കൂടുതല്‍ ഉപദ്രവങ്ങള്‍ ഉണ്ടാക്കാതെ ശല്യമുണ്ടാക്കി എന്ന് ആരോപിതനായ ആള്‍ പിന്മാറി. മറ്റൊരു വനിതാ ബ്ലോഗറുടെ സഹായവും ഈ പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ വിദ്വാന്‍ തേടി എന്നാണ് അന്ന് പെണ്‍കുട്ടി എന്നോട് പറഞ്ഞിരുന്നത്. ഏതായാലും ആ വിഷയം രണ്ട് പേര്‍ തമ്മിലുള്ള പ്രശ്നം എന്ന രീതിയില്‍ കണക്കിലെടുക്കപ്പെടുകയും അതങ്ങിനെ തീരുകയും ചെയ്തു എന്നുള്ളത് ബൂലോഗത്ത് പലര്‍ക്കും അറിയുകയും ചെയ്യാം.
കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയില്‍ മറ്റൊരു പെണ്‍കുട്ടി -നമ്മുടെ ഒരു വനിതാ ബ്ലോഗര്‍-ആരില്‍ നിന്നോ എന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് എന്നെ വിളിച്ചിരുന്നു. കാര്യങ്ങള്‍ തിരക്കിയപ്പോള്‍ “ ആ കാളയെ കൊണ്ട് ഞാന്‍ തോറ്റു” എന്നാണ് ആ കുട്ടി ആരംഭമിട്ടത്. അയാളുടെ ഉപദ്രവങ്ങളില്‍ നിന്നും തുടര്‍ന്നുള്ള ഭീഷണികളില്‍ നിന്നും രക്ഷ നേടാനുള്ള വഴികളും ആരാഞ്ഞാണ് ആ കുട്ടി എന്റെ സഹായം തേടുന്നത്. കൂട്ടത്തില്‍ എന്നില്‍ നിന്നും അവള്‍ ഒരു വാഗ്ദാനവും ആവശ്യപ്പെട്ടു; ഒരു കാരണവശാലും അവളുടെ പേരു പരസ്യപ്പെടുത്തരുത് എന്ന്. വാഗ്ദാനം പാലിക്കാനുള്ള നിര്‍ബന്ധത്താലും എന്റെ തൊഴിലിന്റെ ഭാഗമായതിനാലും ഈ കുറിപ്പുകള്‍ വായിക്കുന്ന എന്റെ സുഹൃത്തുക്കള്‍ അവര്‍ എത്ര പ്രിയപ്പെട്ട എന്റെ ചങ്ങാതിമാരായാല്‍ പോലും എന്നെ ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ട് ആ കുട്ടിയുടെ പേരു അന്വേഷിക്കരുത്. പ്ലീസ്.ആ കുട്ടി മനസിന് യാതൊരു ദാര്‍ഢ്യതയുമില്ലാത്ത, ഭയന്ന, വിരണ്ട ഇനത്തിലുള്ള കുട്ടിയാണ്. അതിനാലാണല്ലോ ആ കാളക്ക് ആ കുട്ടിയെ വിരട്ടാന്‍ സാധിക്കുന്നത്. അയാളുടെ കൈവശം കുട്ടിയെ വിരട്ടാന്‍ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്നത്, കുട്ടിയുടെ ഒരു ചിത്രം മൊബൈലില്‍ പകര്‍ത്തിയത്, കുട്ടി അയച്ച മൂന്നു ഇ.മെയിലുകള്‍, അതില്‍ രണ്ടെണ്ണത്തില്‍ “എന്റെ പ്രിയപ്പെട്ട ഏട്ടാ” എന്ന സംബോധന, എന്നിവ മാത്രം. കുട്ടി പറഞ്ഞതിന്‍ പ്രകാരം പരിശോധിച്ചതില്‍ ബാക്കി കത്തിന്റെ ഭാഗത്തില്‍ സ്ഫോടകാത്മകമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല., കുറച്ച് ദുഖങ്ങള്‍, സ്വന്തം ജീവിതത്തിന്റെ പരിദേവനങ്ങള്‍ , സ്വപ്നം കണ്ടത് പോലുള്ള ജീവിതം ലഭിക്കാത്തതിലുള്ള പ്രയാസങ്ങള്‍ തുടങ്ങിയവ മാത്രമാണ് കാണിച്ചിട്ടുള്ളത്. അതായത് ഒരു അടുത്ത സുഹൃത്തിനു കൈമാറുന്ന ഹൃദയ രഹസ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നു.ഇത് മാത്രം ഉപയോഗിച്ച് ഒരു പെണ്‍കുട്ടിയെ വിരട്ടാന്‍ കഴിയുമോ എന്ന ന്യായമായി സംശയം ഉടലെടുക്കാം. വിരട്ടാന്‍ കഴിയും എന്നാണ് എന്റെ അഭിപ്രായം ., പെണ്‍കുട്ടിയുടെ മനോനിലയാണു അതിനുഉപോല്‍ബലകമായി എടുക്കേണ്ടത്. ഹൃദയദാര്‍ഢ്യമുള്ള പെണ്‍കുട്ടികളാണെങ്കില്‍ “പോ കൂവേ! തന്റെഈ കിണാപ്പിക്കേഷനും കൊണ്ട് “ എന്നു പറഞ്ഞു ആട്ടിവിടും. ഇവിടെ പെണ്‍കുട്ടി ദുര്‍ബലമനസ്സ്കാരിയാണ്. അത് തന്നെയാണ് നമ്മുടെ വില്ലന്‍ മുതലാക്കുന്നതും.
നമുക്ക് സംഭവം ചുരുക്കി കേള്‍ക്കാം. ഇത് പെണ്‍കുട്ടി എന്നോട് പറഞ്ഞതിന്റെ സംക്ഷിപ്തമാണ്.ആകുട്ടി ബ്ലോഗ് ലോകത്തേക്ക് കടന്നു വന്നിട്ട് കുറച്ച് കാലമായി. അല്‍പ്പം കവിതയുടെ അസ്കിതയുള്ളത്കാരണത്താലാണ് ഈ രംഗത്തേക്ക് കടന്നത്. നമുടെ കാള, പെണ്‍കുട്ടിയുടെ കവിതയെ പുകഴ്ത്തി കമന്റുകള്‍ പൂശാന്‍ തുടങ്ങി. ആര്‍ക്കായാലും തന്റെ കവിതയെ പുകഴ്ത്തുന്നവരോട് ഒരു ചെറിയഇഷ്ടമെല്ലാം തോന്നും. ഇവിടെയും അത് തന്നെ സംഭവിച്ചു. കാള എങ്ങിനെയോ പെണ്കുട്ടിയുടെഇ.മെയില്‍ സമ്പാദിച്ചു. എന്നിട്ട് മെയിലിലൂടെ തന്റെ കവിതാ ആസ്വാദനം തുടര്‍ന്നു. പിന്നെ പതുക്കെ മൊബൈലിലേക്ക് കടന്നു. ഒരു അടുത്ത സുഹൃത്തെന്ന നിലയിലും അല്‍പ്പം കൂടുതലുമായി നമ്മുടെപെണ്‍ ബ്ലോഗര്‍ പെരുമാറി. ഒന്നു രണ്ട് കവിതാ ആസ്വാദന മീറ്റിംഗിലെല്ലാം രണ്ട് പേരും ഒരുമിച്ച്പങ്കെടുത്തു. കുട്ടിയുടെ വീട്ടുകാര്‍ക്ക് അവളുടെ കവിതാ ഭ്രാന്ത് അറിയാമായിരുന്നതിനാല്‍ ഈ വക മീറ്റിംഗ്കള്‍ക്ക് പോകാന്‍ അനുവാദം കൊടുത്തിരുന്നു, നേരം വൈകുന്നതിനു മുമ്പ് വീട്ടിലെത്തണമെന്ന നിബന്ധനയില്‍. അങ്ങിനെയാണു കുട്ടിയുടെ വെളുക്കെ ചിരിക്കുന്ന ഫോട്ടോ നമ്മുടെ പശുവിന്റെ ഹസ്ബന്റിന്റെ കയ്യില്‍ കിട്ടിയത്. പെണ്‍കുട്ടി ഓക്സിനെ ഒരു ആരാധകനെന്ന നിലയില്‍ മാത്രമാണു മുന്നോട്ട് കൊണ്ട് പോയിരുന്നതെങ്കിലും അദ്ദേഹം പതുക്കെ തന്റെ തനി സ്വാഭാവം പുറത്തെടുത്തു. ഒരു ദിവസം ഔട്ടിംഗിനു പോയാലെന്തെന്ന് അദ്ദേഹം ചോദിച്ചു. അതില്‍ അപാകതയൊന്നും പെണ്‍കുട്ടി ദര്‍ശിച്ചില്ല. പക്ഷേ അതിനു പുറകേ അനുബന്ധമായി അന്നു രാത്രി വീട്ടിലെത്താന്‍ സാധിക്കില്ലെന്നും , വീട്ടുകാരോട് എന്തെങ്കിലും കള്ളം പറയണമെന്നും പറഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് രോഗം മനസിലായി. പെണ്‍കുട്ടി ഔട്ടിംഗിനു പോയില്ല. പിന്നീട് അല്‍പ്പം അകല്‍ച്ച ആരാധകനുമായുണ്ടായി. അദ്ദേഹം പിണക്കം ഭാവിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അകല്‍ച്ച വര്‍ദ്ധിച്ചു. അപ്പോള്‍ കാള തന്റെ ഭീഷണി പുറത്തെടുത്തു. ഇ മെയിലുകളും ഫോട്ടോയും കൊണ്ട് താന്‍ ഒരു പുതു കവിത സൃഷ്ടിക്കും എന്നും അത് നട്ടില്‍ നാട്ടില്‍ മുഴുവന്‍ പാട്ടാക്കും എന്നും ഒരു മടിയും കൂടാതെ പറഞ്ഞു വെച്ചു. അദ്ദേഹത്തിനു ഭയങ്കര സ്വാധീനം എലക്ട്രിക് മീഡിയായില്‍ ഉണ്ടെന്നും കത്തുകളിലെ വരികള്‍ സാന്ദര്‍ഭികാടിസ്ഥാനത്തില്‍ കോപ്പി പേസ്റ്റ് ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടി വിരണ്ടു. എന്ത് ചെയ്യണമെന്ന് പിടികിട്ടാതായി. അങ്ങിനെ ആകെ കുഴഞ്ഞ് നില്‍ക്കുന്ന അവസ്ഥയില്‍ ആരെയെങ്കിലും ആശ്രയിക്കാതെ ഗതിയില്ലാ എന്ന പരുവത്തിലെത്തിയപ്പോഴാണു ആരോ പറഞ്ഞു കൊടുത്തതിന്‍ പ്രകാരം ഈയുള്ളവനെ ഫോണില്‍ വിളിക്കുന്നത്.
ഇവിടെ ചില കാര്യങ്ങള്‍ നമുക്ക് മനസിലാക്കേണ്ടതുണ്ട്.പെണ്‍കുട്ടി അവളുടെ ഭാഗം ന്യായീകരിച്ചാണ് എന്നോട് സംസാരിച്ചതെങ്കിലും അത് സത്യത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ എന്ന് ഞാന്‍ കരുതുന്നു.ലക്ഷമണ രേഖ കഴിഞ്ഞു പെണ്‍കുട്ടി, വണ്ടി വിട്ടോ എന്ന് നമുക്കറിയില്ല. സാധാരണ സൌഹൃദത്തിന്റെ അതിര്‍ വരമ്പുകള്‍ നമ്മുടെ വനിതാബ്ലോഗര്‍മാര്‍ അത്യാവശ്യമായി പാലിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം സദുദ്ദേശം മാത്രമാണു ബൂലോഗത്തിന്റേതെങ്കിലും എവിടെയും കടന്ന് വരുന്ന കള്ള നാണയങ്ങള്‍ അഥവാ മുകളില്‍ ഞാന്‍ പറഞ്ഞ് വെച്ച കമ്പോളം ഇവിടെയും കടന്നു കൂടിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇപ്പോള്‍ എന്റെ ശ്രദ്ധയില്‍ പെട്ട രണ്ട് കേസായി. ഇനി എത്രയെണ്ണം നമ്മുടെ അറിവില്‍ പെടാതെ ഉണ്ട് എന്ന് നമുക്കറിയില്ലല്ലോ. ബൂലോഗത്തില്‍ കടന്നു വരുന്ന ഈ കാളകള്‍ ഒറ്റ ഉദ്ദേശത്തില്‍ മാത്രമാണ് ഇവിടെ വന്നിരിക്കുന്നത്. അവരുടെ ലക്ഷ്യം സ്ത്രീകള്‍ മാത്രമാണ്. ഈ കേസില്‍ പെണ്‍കുട്ടിയുടെ ഭയം കാരണം ഈ കാളയുടെ കൊമ്പും വാലും മുറിക്കാന്‍ തുടങ്ങിയ എന്റെ കൈകള്‍ തടയപ്പെട്ടിരിക്കുന്നു. എങ്കിലും ഞാന്‍ ഈ കേസ് വിട്ട്കളയാന്‍ ഒരുക്കമില്ല. പെണ്‍കുട്ടിക്ക് ആവശ്യത്തിനു ധൈര്യം കൊടുക്കണം. കാളയെ ഒതുക്കണം.
ഇത്രയും വാക്കുകള്‍ പൊതു സമൂഹത്തോടായിരുന്നു ഞാന്‍ പറഞ്ഞത്. ഇനി ഈ കഥയിലെ വില്ലനോട് “എടാ പൊന്നു മോനേ! നീ ഇത് വായിക്കുന്നുണ്ടെന്ന് എനിക്കറിയാം. നീയാണ് ഇതിലെ കഥാപാത്രമെന്ന് നീ തിരിച്ചറിയുമെന്നും ഞാന്‍ തിരിച്ചറിയുന്നെടാ കോഞ്ഞാട്ടേ! വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ നിന്റെ യന്ത്ര സംവിധാനം ഞങ്ങള്‍ ചെത്തി ഉപ്പിലിട്ട് അത് നിന്നെ കൊണ്ട് തന്നെ തന്നെ തീറ്റിക്കുമെടാ മൂരിക്കുട്ടാ. അതിനു ത്രാണിയുള്ള ആണുങ്ങള്‍ ഈ ബൂലോഗത്തുണ്ടെന്ന് ഓര്‍ത്തോടാ പശുവിന്റെ ഹസ്ബന്റേ!. ഇനി ഏതെങ്കിലും പെണ്‍കുട്ടികള്‍ നിന്നെ സംബന്ധിച്ച് മേലില്‍ ഇപ്രകാരമുള്ള പരാതി ഉന്നയിക്കാന്‍ നീ കാരണമാകുന്നു എങ്കില്‍ അപ്പോള്‍ നിന്റെ ഫോട്ടോ സഹിതം ബൂലോഗത്ത് പ്രസിദ്ധീകരിച്ച് വേണ്ട നടപടികള്‍ ഞങ്ങള്‍ കൈക്കൊള്ളും. അത് കൊണ്ട് ഉടന്‍ തന്നെ ബൂലോഗത്ത് നിന്നും സ്ഥലം വിട്ടോ കള്ള ഹമുക്കേ!
ഇനി നമ്മുടെ വനിതാ ബ്ലോഗറന്മരോട് ഒരു വാക്ക്: ഞാന്‍ മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള ഏതെങ്കിലും കേസുകള്‍ നിങ്ങളുടെ അറിവില്‍ ഉണ്ടെങ്കില്‍ അത് ഉടനെ റിപ്പോര്‍ട്ട് ചെയ്യുക. കാലം മോശമാണ്.
ബൂലോഗത്തില്‍ സജീവ സാന്നിദ്ധ്യമുള്ള എന്റെ സഹ ബ്ലോഗ്ഗറന്മാരോട്: ഞാന്‍ മുകളില്‍ ചൂണ്ടിക്കാണിച്ച കേസില്‍ പ്രധാന ഭാഗങ്ങള്‍ ആളെ തിരിച്ചറിയും എന്ന ഭയത്താല്‍ വിട്ട് കളഞ്ഞിട്ടുണ്ട്. പക്ഷേ ഇങ്ങിനെ ഇനി ഈ വക പരിപാടികള്‍ ഇവിടെ നടക്കാതിരിക്കാന്‍ നാം എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന കാര്യം മനസിരുത്തുക. നമുക്ക് പലതും ചെയ്യാന്‍ കഴിയും. നമുക്ക് ഇതിനെതിരെ ഒരു സംഘം രൂപീകരിക്കാം. നമ്മുടെ ഫോണ്‍ നംബറുകള്‍ നമുക്ക് പ്രസിദ്ധീകരിക്കാം. ആര്‍ക്കെങ്കിലും ഇപ്രകാരം അനുഭവങ്ങള്‍ ഉണ്ടാകുന്നു എങ്കില്‍ ആ നംബറുകളില്‍ വിളിച്ച് പറയട്ടെ. രഹസ്യമായി കൈകാര്യം ചെയ്യുന്നു എങ്കില്‍ അങ്ങിനെ ചെയ്യാം, അല്ലെങ്കില്‍ പരസ്യമായി നടപടികള്‍ എടുക്കാം. ഏത് വിധത്തിലായാലും നമ്മുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ മറ്റ് ഉദ്ദേശത്തോടെ കടന്നു വരുന്നവരെ തടഞ്ഞേ പറ്റൂ. അല്ലെങ്കില്‍ പഴി ബൂലോഗത്തിനു മൊത്തമായി വീഴും. എന്റെ ഈ കുറിപ്പുകള്‍ എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തത്തക്ക വിധത്തില്‍ നടപടികള്‍ എടുക്കണമെന്ന് അപേക്ഷിക്കുന്നു.
എന്റെ ഫോണ്‍ നമ്പര്‍: 9744345476
ഹ ഹ ഹ ഹ ഹ ....കഥയോ? കാര്യമോ? എന്ന് വേര്‍തിരിക്കാന്‍ പ്രയാസം....
ReplyDelete“കാള” പ്രയോഗം കുറച്ചു മാന്യത കൂടിയോ എന്നൊരു സംശയം!!
ഒരു ദിവസം ഔട്ടിംഗിനു പോയാലെന്തെന്ന് അദ്ദേഹം ചോദിച്ചു. അതില്‍ അപാകതയൊന്നും പെണ്‍കുട്ടി ദര്‍ശിച്ചില്ല.
ReplyDeleteബന്ധം ഇത്രത്തോളം വളര്‍ന്നുവെന്നു സാരം... അതിനു ഒരാളെ മാത്രം ഉത്തരവാദിയാക്കുന്നത് ശരിയാണോ..?
പിന്നെ ഇത്തരം കാര്യങ്ങളില്‍ അപാകത കാണണം.. ..
പോന്നു സഹോദരിമാരെ.. ഓണ്‍ലൈനില്‍ വച്ച് പരിചയപെടുന്നവരെയൊക്കെ കണ്ണടച്ച് വിശ്വസിക്കുന്നത് നിര്‍ത്തുക... കുടുംബ കാര്യങ്ങളും രഹസ്യങ്ങളും അവരോടെ പറയുന്നതെന്തിന്...?
തലമുറ തലമുറയായി പറഞ്ഞു കേട്ട എന്നാല്‍ ഇപ്പോള്‍ അധികം പേരും ഗൌനിക്കാത്ത ഒരു ചൊല്ലുണ്ട് ..മുള്ള് വന്നു ഇലയില്‍ വീണാലും ഇല വന്നു മുള്ളില്‍ വീണാലും ഇലയ്ക്കാണ് കേടെന്നു... ഇന്റര്‍ നെറ്റിലും ബ്ലോഗിലും ഫെയ്സ് ബുക്കിലും ഒക്കെ മനുഷ്യ വേഷം മാറ്റി വച്ച് മേയാന്‍ വരുന്ന പശുക്കള്‍ കൂടി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം .എല്ലാ കൊടുക്ക വാങ്ങലും സഹകരണവും ഒക്കെ കഴിഞ്ഞു .തീരെ നില്‍ക്കക്കള്ളി ഇല്ലാതെ വരുമ്പോള്‍ മാത്രം ആണ് പരാതിയും പരിഭവവും ഒക്കെ ആയി വിശുദ്ധ പശുക്കള്‍ രംഗത്ത് വരുന്നത് ...കറങ്ങാന്‍ പോകാം എന്ന് വരെ സമ്മതിച്ചിട്ടു പിന്നെ സംഗതി യില്‍ പന്തികേട് കാണാന്‍ തുടങ്ങിയാല്‍ ഇത് പോലെ കുഴപ്പമാകും . ഇതിലെ പശുവും ,കാളയും പശുവിന്റെ ഉടമയും ആരോ ആകട്ടെ ...എല്ലാവരും ഒന്ന് ജാഗ്രത ആയിരുന്നാല്‍ അവരവര്‍ക്ക് കൊള്ളാം ..അത്രേ ഇപ്പോള്‍ പറയുന്നുള്ളൂ ...
ReplyDeleteരമേശേട്ടന്റെ കമന്റിനോട് ഐക്യദാർഢ്യം.. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഉണ്ടാകില്ല
ReplyDeleteആ കാളക്ക് എതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ ആ വനിതാ ബ്ലോഗ്ഗെരുടെ പേര് വെളിപ്പെടുത്താതെ തന്നെ കാളയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വിടുകയല്ലേ നല്ലത്?
ReplyDeleteകുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു വനിതാ ബ്ലോഗ്ഗറുടെ നേരെ ഒരു ഫേസ് ബുക്ക് അംഗം ഇത്തരം മോശമായ മെസ്സേജുകള്‍ അയച്ചിരുന്നു. ആ വനിതാ ബ്ലോഗര്‍ അത് പരസ്യമായി പ്രസിദ്ധീകരിക്കുകയും, ഫേസ് ബുക്ക് മുഴുവനും അയാള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തു.ഒടുവില്‍ മാപ്പ് പറഞ്ഞു തന്റെ അക്കൌണ്ടും ഡിലീറ്റ് ആക്കിയാണ് ആ മാന്യന്‍ സ്ഥലം വിട്ടത്.
ഈ വിഷയത്തില്‍ വനിതാ ബ്ലോഗ്ഗെര്‍ക്ക് തന്റെ ഭാഗം 100% ശരിയാണ് എന്ന് വിശ്വാസം ഉണ്ടെങ്കില്‍ അയാളെ തുറന്നു കാണിക്കുകയാണ് വേണ്ടതു. അല്ലാത്ത പക്ഷം ഒരോ ബ്ലോഗ്ഗെര്മാരും "നീയാണോഡാ ആ കാള ?" എന്ന സംശയ ദ്രിഷ്ടിയോടെ പരസ്പരം നോക്കുന്ന ഒരു സാഹചര്യം ഉണ്ടാകും.അത് നല്ലതല്ല !!
കള്ളനെ മറച്ചു വെക്കാന്‍ നാം ശ്രമിക്കുബോള്‍ അത് കള്ളത്തരത്തിനു ഉള്ള പ്രോല്‍സാഹനം ആയി മാറുകയാണ്.
ഷെരീഫ്ക്കാ..
ReplyDeleteമുമ്പ് ഇത് പോലൊരു വിഷയത്തില്‍ ഞാനൊരു പോസ്റ്റിട്ടിരുന്നു.
പ്രശസ്തരായ ചില വനിതാ ബ്ലോഗ്ഗര്‍മാരുടെ അഭിപ്രായങ്ങള്‍ ചേര്‍ത്തു കൊണ്‍ട്.
ഞാനെന്തോ മഹാപാപം ചെയ്ത പോലായിരുന്നു ചിലര്‍ അതിനോട് പ്രതികരിച്ചത്.
വിവാദമായ ഒരു വിഷയത്തെ ഞാന്‍ ചര്‍ച്ചക്കിട്ട് അതിനു വാല്യൂ ഉണ്ടാക്കി മറ്റുള്ളവരെകൂടി ബോധവാന്മാരാക്കി തങ്ങളുടെ ഇരകളെ നഷ്ടപ്പെടുത്തിയല്ലോ എന്ന വൈരാഗ്യമുള്ള പ്രതികരണമായിരുന്നു എനിക്ക് പിന്നീട് നേരിടേണ്ടി വന്നത്.
അവരുടെ സാധ്യതകളെ ഇല്ലാതാക്കിയ പോലെ.അതില്‍ ഒരു പ്രവാസി ബ്ലോഗ്ഗറുടെ തനിനിറം ഒരു വനിതാ ബ്ലോഗ്ഗര്‍ എന്നോട് സൂചിപ്പിച്ചതുമായിരുന്നു. ഞാന്‍ സ്ത്രീകള്‍ക്കനുകൂലിച്ച് എഴുതി ആരുടെ കയ്യടി വാങ്ങാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അവരുടെ പരാതി.
ചിലര്‍ക്ക് ചര്‍ച്ച ഏകപക്ഷീയവും എന്നും.
അതായത് കോഴിയുടെ രക്ഷക്ക് കുറുക്കനെ ഇന്റര്‍വ്യൂ ചെയ്യണമായിരുന്നു എന്നര്‍ത്ഥം.
സ്ത്രീ ബ്ലോഗ്ഗര്‍മാര്‍ എവിടെയും പാലിക്കേണ്ട അതിര്‍വരമ്പുകള്‍ പാലിക്കുക തന്നെവേണം.
സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പ്രത്യേകിച്ചും . അതൊക്കെ അറിഞ്ഞിട്ടും ഇത്തരം കാകന്മാര്‍ക്കും കഴുകന്മാര്‍ക്കും ഇടയില്‍ ആക്ര്ഷണീയമായ പടവും ഇട്ട്
ഫോണ്‍നമ്പരും ഈ മെയില്‍ ഐഡി അടക്കം പ്രൊഫൈലില്‍ വെച്ചാല്‍ .......
പിന്നെ വലിയ വായില്‍ നിലവിളിച്ചിട്ട് കാര്യമില്ല.
ഞാന്‍ മുമ്പ് എഴുതിയ പോസ്റ്റിന്റെ ലിങ്ക് കൊടുക്കുന്നു.
വനിതാ ബ്ലോഗ്ഗര്‍മാരുടെ പ്രതികരണം ഇവിടെ വായിക്കാം.
""ചതിക്കുഴികള്‍,ജാഗ്രത!!" വനിതാ ബ്ലോഗ്ഗര്‍മാര്‍ പ്രതികരിക്കുന്നു!"
http://www.entevara.blogspot.com/2011/05/blog-post_09.html
കണ്ടാലും കൊണ്ടാലും പഠിക്കാത്ത വിഡ്ഢികളുടെ സ്വന്തം നാടായി മാറി നമ്മുടേത്..ചാറ്റ് ചെയ്യാനുള്ള മാര്‍ഗം മാത്രമായി ഈ സൈബര്‍ സ്പെയിസിനെ മാറ്റാതെ അറിവ് നേടാനുള്ള മാര്‍ഗം കൂടിയാണ് എന്ന് ഈ പെണ്‍കുട്ടികള്‍ എന്നു മനസിലാക്കും? എല്ലാ ദിവസവും പത്രങ്ങളില്‍ ഒരു പത്തു പതിഞ്ഞ്ച്ചു പീഡന വാര്‍ത്തകള്‍ വരുന്നുണ്ട്.. എന്നിട്ടും ഇത്തരം ഓണ്‍ലൈന്‍ വഴിയും മിസ്സ് കാള്‍ വഴിയും ഒരു പരിചയവും ഇല്ലതവരോട് ആവശ്യമിലാത്ത ബന്ധങ്ങള്‍ ഉണ്ടാക്കി സ്വന്തം ജീവിതം കുഴിതോണ്ടുന്നവരോട് ഇപ്പോള്‍ ഒരു സഹതാപവും തോന്നാറില്ല.. They deserve it..
ReplyDeleteസന്തോഷ്..
ആ കുട്ടിയോട് സൈബര്‍ സെല്ലില്‍ ഒരു പരാതി കൊടുക്കാന്‍ പറ ഇക്കാ...ഒറ്റ മെയില്‍ മതി. ലവനെ എപ്പോ പോക്കീന്നു ചോദിച്ചാ മതി. ബൂലോഗമാണ് നാട് ഹൈട്ടെക്കാണ് കോടതി...എന്നാരോ പറഞ്ഞിട്ടുണ്ട്.
ReplyDeleteപ്രസക്തമായ വിഷയം. എല്ലാ ഓൺലൈൻ മീഡിയയിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു. ചാറ്റ്, ഓർക്കുട്ട്, ഫേസ് ബുക്ക് എന്നിങ്ങനെ എല്ലാത്തിലും. സൂക്ഷിക്കുന്നത് എല്ലാവർക്കും നല്ലതുതന്നെ.
ReplyDeleteപുല്ലുള്ള തോട്ടങ്ങളിലേ കാളകള്‍ മേയൂ...
ReplyDeleteസ്ത്രീകളുടെ പ്രൊഫൈലിൽ വന്ന് ചില കൂതറകൾ എന്നെ വളക്കാൻ ശ്രമിച്ചു എന്ന് ഞാൻ ഈ അവസരത്തിൽ ആരോപിക്കുന്നു. അവർ യഥാർത്ഥ സ്ത്രീയാണോ അതോ പുരുഷനാണോ എന്ന് എനിക്കറിയില്ല. മാന്യമായി നിന്നാൽ സ്ത്രീകൾക്ക് കൊള്ളാം... ഒരു സ്ത്രീയും വിശുദ്ധ പശുക്കളല്ല. അതുപോലെ തന്നെ ഒരു ബ്ലോഗറും വിശുദ്ധ കാളയുമല്ല.... ബ്ലോഗർമാർ എന്ന് പറഞ്ഞാൽ ആകാശത്ത് നിന്ന് ഇറങ്ങി വന്ന മാലാഖമാരൊന്നുമല്ല... ബ്ലോഗർമാർ എന്ന് പറഞ്ഞാൽ ഒരു പ്രത്യേക ജനുസ്സിൽ പെട്ടവരുമല്ല.ചോരയും നീരും മജ്ജയും കാമവും മോഹവുമുള്ള സാധാരണ മനുഷ്യർ. ബ്ലോഗറെന്നാൽ എന്തോ വലിയ സംഭവമാണെന്ന മിഥ്യാ ധാരണ ആദ്യം മാറ്റെണ്ടതുണ്ട്. ഏത് കോഞ്ഞാണനും ഗൂഗിൾ അക്കൌണ്ട് തുറന്ന് ബ്ലോഗ് തുടങ്ങാനുള്ള അവസരം നിലവിലിരിക്കേ അവനവൻ ശ്രദ്ധിച്ചാൽ അവനവന് നന്നു എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കേണ്ടിയിരിക്കുന്നു. അത് പെണ്ണായാലും ആണായാലും...
ReplyDeleteകള്ള നാണയങ്ങള്‍ എല്ലായിടത്തും ഉണ്ട്. ഒരു പരിധിക്ക് പുറത്തു ബന്ധങ്ങളെ നിലക്ക് നിര്‍ത്താന്‍ എല്ലാ പശുക്കളും ശ്രദ്ധിക്കണം.
ReplyDeleteThis comment has been removed by the author.
ReplyDeleteഇങ്ങനെയുള്ള കഴുവേറികൾ മേയുമ്പോൾ അറിഞ്ഞവർ, ഈ ചെറ്റകളെ നേരിലറിയുന്നവർ മേലുനോവിക്കുന്ന രീതിയിൽ അവരോട് പെരുമാറണമെന്നൊരപേക്ഷയുണ്ട്...പെൺസൌഹൃദം മറ്റേ പണിക്കുമാത്രമാണെന്നു കരുതുന്ന ഇത്തരം എമ്പോക്കികളെ തുടക്കത്തിലേ ഒതുക്കുന്നതുതന്നെയാണു ബൂലോകത്തിനും ഭൂലോകത്തിനും നല്ലത്...
ReplyDeleteപിന്നെ ഷെരീഫിക്കാ, കാള വളരെ മാന്യമായ പദമായിപ്പോയി...
“വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ നിന്റെ യന്ത്ര സംവിധാനം ഞങ്ങള്‍ ചെത്തി ഉപ്പിലിട്ട് അത് നിന്നെ കൊണ്ട് തന്നെ തന്നെ തീറ്റിക്കുമെടാ മൂരിക്കുട്ടാ.”
ReplyDeleteആ സാധനം അവിടെ ഉണ്ടാകുമോ? ഇതിനു മുന്‍പേ ആരെങ്കിലും ഒക്കെ ഉപ്പില്‍ട്ടിട്ടുണ്ടാകും :(
ഇനിയെങ്കിലും എല്ലാ കാളകളും പശുക്കളും അല്പം കരുതലോടെ പ്രവര്‍ത്തിക്കുമെന്നാശിക്കാം.എന്തു വിഷയത്തെ പറ്റിയും ബ്ലോഗ് പോസ്റ്റിടാന്‍ കഴിവുള്ള ഒരു ബ്ലോഗര്‍ക്ക് (കാളയായാലും പശുവായായാലും) സ്വന്തം സുരക്ഷിത്വത്തിനു ഹാനികരമായി പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയേണ്ടതല്ലെ? ലക്ഷമണ രേഖ അവര്‍ക്കു തന്നെ വരക്കാവുന്നല്ലേയുള്ളൂ. ഏതായാലും ബ്ലോഗിലായാലും നിത്യ ജീവിതത്തിലായാലും സാമാന്യ മര്യാദ പാലിക്കുന്നത് എല്ലാവര്‍ക്കും നല്ലത്. പശുക്കള്‍ ധാരാളമുണ്ടെന്നു കരുതി എല്ലാ മൂരികളും എല്ലായിടത്തും അങ്ങിനെ മേഞ്ഞാല്‍ പ്രശ്നമാവും.പലരും അഭിപ്രായപ്പെട്ട പോലെ ഇതു ആ കുട്ടി വിചാരിച്ചാല്‍ തന്നെ തിര്‍ക്കാവുന്നതല്ലെയുള്ളൂ.
ReplyDeleteരമേശേട്ടന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
ReplyDeleteസൂക്ഷിച്ചാല്‍ ദുഖിക്കണ്ട...അവസാനം "അയ്യോ ,,എന്‍റെ എല്ലാം പോയെ " എന്ന് നിലവിളിക്കണ്ടല്ലോ.
പരിച്ചയപെടുമ്പോള്‍ കാണിക്കുന്ന തന്റെടമോന്നും പിന്നെ കാണില്ല.
ശരീഫ്ക്കാ.... ഇത്തരം കാളകളെ വരിയുടച്ചു വിടണം
ReplyDeleteപിന്നെ പശു വന്നു കാളമേല്‍ വീണാലും കാള വന്നു പശുമേല്‍ വീണാലും പശുവിനാണ് പരിക്ക് പറ്റാറെന്നു എല്ലാപശുക്കൾക്കും പശുക്കുട്ടികൾക്കു പോലും നന്നായറിയാം എന്നിട്ടും സൗഹൃദങ്ങൾ പരിധിക്കപ്പുറം വളർത്തി പിന്നെ കവിതാ ആസ്വാദന ക്ലാസുകളും ശില്പശാലകളും,മീറ്റും, ഈറ്റും, ഔട്ടിഗും,പാസിങ്ങും,അവസാനം ലോഡ്ജിങ്ങും, കഴിഞ്ഞ് മോങ്ങുന്ന ചില വിശുദ്ധപശുക്കളുണ്ട്...... അവരെ ആർക്കും രക്ഷിക്കാൻ കഴിയില്ല.. ചിലരെ മാനസിക രോഗത്തിനു ചികിൽസിക്കണം.
നല്ലവരായ എല്ലാ വനിതകളും സ്തീ ബ്ലോഗർമാരും ക്ഷമിക്കുക.. നിങ്ങളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടാണ് ഇത് പറയുന്നത്.
എവിടെ എന്‍റെ കമന്റ്?
ReplyDeleteഞാന്‍ കണ്ടിടത്തോളം ഇന്ന് ഭൂലോകത്ത് കേട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ താങ്കള്‍ അടച്ചു ആക്ഷേപിച്ച പുരുഷന് എന്ത് പങ്കു ആണോ ? ഉള്ളത് അതെ പങ്ക് സ്ത്രീക്കും ഉണ്ട് അവര്‍ വിശുദ്ധിയുടെ നിറവിലും മറ്റുള്ളവര്‍ വളരെ മോശക്കാരും ആയി താങ്കളെ പ്പോലെ ഉള്ളവര്‍ ചിത്രീകരിക്കുകയാണ് ഇവിടെ എത്രയോ കൊല്ലങ്ങള്‍ ആയിട്ട് ബ്ലോഗില്‍ നില്‍ക്കുന്ന ആളുകള്‍ സ്ത്രീകള്‍ ഉണ്ട് എന്ത് കൊണ്ട് അവര്‍ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നില്ല അതവരുടെ പെരുമാറ്റം ഗുണം കൊണ്ടാണ് അവര്‍ ഒരു നൂറ്റാണ്ട് ബ്ലോഗില്‍ എങ്ങനെ സജീവം ആയാലും അവര്‍ക്ക് ഒരു ബുദ്ധി മുട്ടും ഉണ്ടാവില്ല
ReplyDeleteഇതിപ്പോ മറിച്ച് നമ്മുടെ നാട്ടിലെ പീഡന കഥ പ്പോലെ ആണ് രണ്ടോ? മൂന്നോ ? മാസം സകല ഹോട്ടല്‍ കളും കയറി ഇറങ്ങി പീഡിപ്പിച്ചു എന്ന് പറഞ്ഞു കേസുകൊടുക്കും ഏതു തെമ്മാടിയും വഴിയെ പോകുന്നവളെ കേറി ബാലാല്സങ്കം ചെയ്യാറില്ല പിന്നെ ആരെയാ ചെയാരുള്ളത് അത് ചെയ്യാന്‍ പ്രേരിപ്പിച്ചു നടക്കുന്നവളെ മാത്രേ ചെയ്യരോള്ളൂ താങ്കളെ ഈ പോസ്റ്റ് ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരു ഒലിപീര് മാത്രമായേ കാണാന്‍ കഴിയൂ
അല്ല ഈ പെണ്‍കുട്ടിയുടെ വീട്ടുകാരൊക്കെ കൊഞ്ഞാനന്മാരാണോ ?
ReplyDeleteഅതോ അന്യനായ ഒരുത്തന്റെ കൂടെ ഔട്ടിംഗ് നടത്താന്‍ സമ്മതം മൂളാന്‍ മാത്രം കെട്ടഴിച്ചു വിട്ടു വളര്ത്തിയതോ ?
ഇവരുടെയൊക്കെ സംസ്കാരത്തില്‍ ഇതൊക്കെ നടക്കും .
തന്നെ ഔട്ടിങ്ങിനു വിളിച്ചു എന്ന് പറഞ്ഞു ആ പെണ്‍കുട്ടി പരാതി പറഞ്ഞെങ്കില്‍ നമ്മുക്ക് ആ കാളയെ പോക്കാമായിരുന്നു...
വിനാശകാലേ വിവരീത ബുദ്ധി
ReplyDeleteപലരും ഇത് സ്ഥിരം ആക്കിയവരും ഉണ്ട് എന്ന് തോന്നുന്നു....
ReplyDeleteShereefka cheithathu nannayi.ellavarkum manasilakam.thettu pattiyavarku thirutham.pattathavark sookshikam.abhinandhanam.akambadam mumb itta postum nannayirunnu.aroorettan paranjathanu shari.sookshichal dhukkikenda
ReplyDeleteസബാഷ് കൊമ്പന്‍ മൂസ, അരൂപന്‍ വികസിതന്‍.....സബാഷ്..വളരെ അപൂര്‍വ്വം മാത്രം ബ്ലോഗേഴ്‌സ് ഗ്രൂപ്പില്‍ കയറാറുള്ളവളാണ് ഞാന്‍. ഇതു വായിച്ചപ്പോ സത്യത്തില്‍ ബ്ലോഗേഴ്‌സിലും സദാചാരപ്പോലിസു ചമയാന്‍ ആളുകളുണ്ടെന്ന് മനസ്സിലായി. (ക്ഷമിക്കണേ...ആരേയും വേദനിപ്പിക്കാന്‍ പറയുന്നതല്ല, എന്റെ അഭിപ്രായമാണ്) ഈ പോസ്റ്റും, കമന്റുകളും, ഈ തര്‍ക്കവും പാടെ എടുത്തു മാറ്റേണ്ടതാണ്. ഇത് അനാവശ്യമായ ഒന്നാണ്.
ReplyDeleteകാരണം,
കാലം ഉണ്ടായതുമുതല്‍ സ്ത്രീകളെ പലരീതിയിലും പറഞ്ഞും പറ്റിച്ചും പലതും നടക്കുന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് കുറച്ചു കൂടുതലും. ഈ സാഹചര്യത്തില്‍ എല്ലാത്തിനും ആ പെങ്കൊച്ച് നിന്നുകൊടുത്തിട്ട് ഇപ്പോ ഒരുമാതിരി വര്‍ത്തമാനം പറയുന്നത് ശരിയല്ല. അത് വെറും നല്ല പിള്ള ചമയാനുള്ള ശ്രമമാണ്. പിന്നെ, ഈ പറയുന്ന പെണ്‍ബ്ലോഗറര്‍ കറങ്ങാനൊക്കെ പോവാം എന്നൊക്കെ പറയാന്‍ മാത്രം ആ ബന്ധം വളരണമെങ്കില്‍...അവള്‍ക്ക് അയാളില്‍ നിന്നും എന്തോ കിട്ടിയിട്ടുണ്ട്....അതവള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്....പെണ്ണിനെ പെണ്ണിനോളം മറ്റാര്‍ക്കറിയാന്‍...എന്നിട്ടിപ്പോ...ച്ഛെ...മോശം...പിന്നെ, പെണ്ണ് പറഞ്ഞാല്‍ എല്ലാവരും അവള് ശരിയാണെന്ന രീതിയില്‍ അവളോട് ചേര്‍ന്നു നില്‍ക്കും.....ഞാന്‍ അറിഞ്ഞിടത്തോളം ഏറ്റവും കൂടുതല്‍ ആണുങ്ങളെ പലതിനും പ്രേരിപ്പിക്കുന്നത് സ്ത്രീ തന്നെയാണ്. എന്തിനൊക്കെ, എങ്ങിനൊക്കെ എന്ന് എടുത്തു പറയുന്നില്ല.
പെണ്ണിനെ സൂക്ഷിക്കേണ്ടത് പെണ്ണു തന്നെയാണ്. അതിര്‍വരമ്പുകള്‍ ഇടാന്‍ ഏതു പെണ്ണിനുമാവും. എത്രവലീയ കലിതുള്ളിവരുന്ന ദുഷ്ടനെയും നല്ല ഒരു പുഞ്ചിരിയിലൂടെ തന്ത്രപരമായി വിലക്കിടാന്‍ പെണ്ണിനാവും....അതാണ് പെണ്ണിന്റെ മിടുക്ക്. എന്നിട്ട് നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് തനിക്ക് വേണ്ടുന്നത് എടുക്കാനറിയണം....ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലുമൊക്കെയായി ഞാന്‍ സജീവമായിരുന്ന കാലത്ത് പലരും ഇങ്ങോട്ട് വന്നു മുട്ടിയിട്ടുണ്ട്. പല കേസുമുണ്ട്. ചിലര്‍ ഒലിപ്പീരാണെന്ന് വേഗമറിയാം. ചിലപ്പോള്‍..ഞാനതാസ്വദിക്കാറുമുണ്ട്. അങ്ങിനെ വളം വച്ച് ഒരുത്തന്‍ കേറി വല്ലാതെ അറ്റാച്ച്ഡ് ആയി....പിന്നെ സംഗതി പിടികിട്ടിയപ്പോ...ഞാന്‍ പതുക്കെ പിന്‍വലിഞ്ഞു....(ഇനി സധൈര്യം ഈ പണിക്കിറങ്ങാം...കാരണം സഹായിക്കാന്‍....ഫോണ്‍ നമ്പറൊക്കെ തന്ന് ആളുണ്ടല്ലോ...)
കഷ്ടം...ബ്ലോഗേഴ്‌സിലെ പെണ്ണുകള്‍ ഈ പോസ്റ്റിട്ട വ്യക്തിയെ മാത്രം ഫോണില്‍ ബന്ധപ്പെടാന്‍ കാരണമെന്താണ് ? '
സുഹൃത്തേ....ഇതിനൊക്കെ നിയമവും നിയമവശങ്ങളും ഉണ്ട്. അതാണ് നേര്‍ വഴി....താങ്കള്‍ ഇതിന് മിനക്കെടണമെന്നില്ല....പിന്നെ, അരൂപന്‍ പറഞ്ഞ കാര്യവും കൊമ്പന്‍ മൂസ പറഞ്ഞകാര്യവും ഇതോടൊപ്പം ചേര്‍ക്കുന്നു....പിന്നെ, നൗഷാദ് അകമ്പാടത്തിന്റെ അഭിപ്രായവും ആ പോസ്റ്റും ഇപ്പോഴാ...ഞാന്‍ വായിച്ചത്....കൊള്ളാം നൗഷാദ് ചേട്ടാ..താങ്കള്‍ പറഞ്ഞതിലും കുറെ കാര്യമുണ്ട്....
അല്ല ..ഇത്തരം കേസുകെട്ടുകള്‍ ഏറ്റെടുക്കുന്ന ജോലി ആണോ ഷെരീഫ് ഭായിക്ക് ??? ബൂലോകത്തെ പെണ്ണുങ്ങള്‍ പരാതി പറയാന്‍ ക്യൂ ആയി ഇവിടെ ആണോ വരുന്നത് ?? എന്താ കാര്യം ..ഒന്ന് പറഞ്ഞു താ മാഷേ ..:)
ReplyDeleteഹ..ഹാ...ഹൃദയവേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധപശുവായ ആ പാവം പെണ്‍കുട്ടിയുടെ ആത്മാവിനു നിത്യശാന്തിനേരുവാന്‍ ഞാനൊരു മെഴുകുതിരികൊളുത്തുന്നു. കണ്ടവനെയൊക്കെ ഏട്ടാ വാഴയ്ക്കേ തേങ്ങേ മാങ്ങേന്നൊക്കെ വിളിച്ചു കറങ്ങിചുറ്റിയടിച്ചുനടന്ന്‍ ഒടുക്കം കാള ഒന്ന്‍ മൂരി നിവര്‍ത്താന്‍ നോക്കിയപ്പം രക്ഷിക്കൂ..ക്രൂരാ..ദുഷ്ടാ..വഞ്ചകാ..എന്നെ വിടൂ...എന്നൊക്കെ പറഞ്ഞ് കരഞ്ഞുവിളിക്കുന്ന ആ പെണ്‍കുട്ടിയെ എന്താ പറഞ്ഞു വിശേഷിപ്പിക്കേണ്ടത്. തലച്ചോറിന്റെ സ്ഥാനത്ത് കളിമണ്ണുപോലും ഇല്ലാത്ത ഇത്തരക്കാര്‍ വളം വച്ചുകൊടുക്കുന്നതുകൊണ്ടാണ് കാളകള്‍ക്ക് കേറി മേയാന്‍ ഇടം കിട്ടുന്നത്..എന്തേലുമൊക്കെ മാന്യമായി എഴുതുന്ന പാവം ബാക്കിയുള്ളവരെക്കൂടി പറയിക്കുവാന്‍...
ReplyDeleteകി കി കി....
ReplyDeleteഞാനൊന്ന് വെളുക്കേ ചിരിച്ചോട്ടേ?
സ്വപ്ന ജീവികളും വികാര ജീവികളും!
ReplyDeleteഏതാവട്ടെ, ചിലർക്കറിയേണ്ടത് ഷരീഫ് ഭായ് എന്തിനാ ഇതിന്റെ പുറകിൽ കൂടിയിരിക്കുന്നത് എന്നാണ്. എന്താ, പാടില്ലെ? വീഴാതെ നോക്കിനടക്കാൻ പറയാം പക്ഷെ ആരെങ്കിലും വീണുപോയാൽ വീണിടത്തിട്ട് രണ്ട് ചവിട്ടുക എന്നത് ശരിയല്ലല്ലൊ. സഹായം ചോദിച്ചാരെങ്കിലും വന്നാൽ സഹായിക്കണം.
പശുക്കളേ സൂക്ഷിക്കുക ..... കൈവിട്ടു പോയാല്‍ പോയതാണ് .. സൗഹൃദം തിരഞ്ഞെടുക്കുമ്പോള്‍ ഓരോ അടിയും സൂക്ഷിച്ചു മാത്രം മുന്നോട്ടു വെയ്ക്കുക ..... സൌഹൃഅതിനെ പേരില്‍ മേച്ചില്‍ പുറങ്ങളില്‍ അലയാന്‍ കൂടെ പോവാന്‍ നിന്നാല്‍ ഇത് പോലെ ഖേദിക്കേണ്ടി വരും .... ഇത്തരം സൌഹൃദങ്ങളുടെ മൂക്ക് കയര്‍ പശുക്കളുടെ കയ്യില്‍ തന്നെയാണ് ..... അത് മുറുക്കെ പിടിച്ചാല്‍ നല്ലത് ............!
ReplyDeleteറെയിൽവേ ട്രാക്കിലൂടെ നടന്നാൽ തീവണ്ടി ഇടിക്കും ,അതുകരുതി ആതിലൂടെ നടക്കാനെ പാടില്ല എന്നല്ല, വണ്ടി തട്ടി കഴിഞ്ഞ് റെയിൽവേയെ കുറ്റം പറയരുത്,
ReplyDeleteഈ ട്രൈയിൽ അങ്ങിനെയാണ്, കൂക്കി വരും മാറികൊടുക്കണം കാരണം അതിന്ന് സ്റ്റിയറിങ്ങ് ഇല്ലല്ലൊ...
ഇതിൽ രണ്ടു ഭാഗത്തും തെറ്റുണ്ട്, പുരുഷനായാലും സ്ത്രീ ആയാലും സൂക്ഷിക്കുക, കൊമ്പൻ ഭായി പണ്ടൊരു പോസ്റ്റ് ഇട്ടിരുന്നു മാ ഗ്രൂപ്പിൽ, ഇന്റർനെറ്റിലെ ചില സത്രീക്കൾ വ്രച്ചുൽ എന്നത്, അത് മൊത്തം സ്വീകരിക്കാൻ പറ്റില്ലെങ്കിലും, സ്ത്രീകളും കൂടിയായാലേ ഇങ്ങനെ നടക്കൂ......
"നീ ഒന്ന് ഉറക്കെ കരഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഉണര്‍ന്നേനെ".. എന്ന സോമന്റെ ഡയലോഗ് ഓര്‍മ്മ വരുന്നു.
ReplyDeleteപ്രേരണാ കുറ്റത്തിന് വാദിക്കെതിരെയും കേസെടുക്കാന്‍ വകുപ്പുണ്ട്.
പ്രിയ ബ്ലോഗിണി മാരെ. ബ്ലോഗര്‍മാരെ .. ബൂലോകത്ത് എന്താണ് നിങ്ങളുടെ ദൌത്യം ??. വല്ലതും എഴുതാന്‍ കഴിവുണ്ടെങ്കില്‍ അത് എഴുതി പോസ്റ്റ് ചെയ്യുക. അഭിപ്രായങ്ങള്‍, വിലയിരുത്തലുകള്‍, വിമര്‍ശനങ്ങള്‍ വല്ലതും കമന്റ് ആയി വന്നാല്‍ വേണമെങ്കില്‍ അവിടെ തന്നെ മറുപടി പറയുക. ഇല്ലെങ്കില്‍ അത് വിട്ടു അടുത്ത പോസ്റ്റ് എഴുതുക. തീര്‍ന്നില്ലേ.
മെയിലിലൂടെയും ചാറ്റിലൂടെയും മുന്നോട്ടു പോകുന്നത് എഴുത്തുമായി ബന്ധപ്പെട്ട വിഷയമല്ല. It is something else and therefore no comments
മുക്രയിട്ട് നടക്കുന്ന ഇതുപോലുള്ള കാളക്കൂറ്റന്‍മാരും, അഴിഞ്ഞാടി നടക്കുന്ന അങ്ങാടിപ്പൈക്കളും ബൂലോകത്തും ഉണ്ട്..
ReplyDeleteവളരെ ദൌര്‍ഭാഗ്യകരം .
ReplyDeleteപോസ്റ്റില്‍ പറഞ്ഞ സംഭവം നിര്‍ഭാഗ്യകരം ആയി പോയി ..ഈ സംഭവത്തിലെ കഥാപാത്രങ്ങള്‍ ആര് തന്നെ ആയാലും അവരുടെ പ്രവൃത്തികള്‍ ബൂലോകത്തെ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി പോയി ..തെറ്റുകള്‍ ചെയ്യാത്തവരെ പോലും ഇത്തരം പ്രവൃത്തികള്‍ സംശയത്തിന്റെ മുള്‍മുന യില്‍ നിര്‍ത്തും ..ആ പ്രയാസകരമായ അവസ്ഥ ഒഴിവാക്കാന്‍ ഇതിലെ വ്യക്തികള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം ..എന്തായാലും വളരെ മോശമായി പോയി എന്നെ പറയുന്നുള്ളൂ ..
ReplyDeleteഇവിടെ വന്നപ്പോള്‍ മനസിനു ഒരു സമാധാനം.ദേ! അവിടെ ഗൂഗ്ല് പ്ലസ്സില്‍ ചിലതെല്ലാം നടക്കുന്നുണ്ട്.എന്നെ ഫോണ്‍ ചെയ്ത് എന്റെ ഒരു ചങ്ങാതി അറിയിച്ചു. എന്നെ വരഞ്ഞ് മുളക് തേച്ച്....വ്യക്തിപരമായി സുന്ദരമായി ആക്ഷേപിച്ചു. എന്റെ പോസ്റ്റിലെ ഒരു പാരഗ്രാഫ് മോശമായി എന്നും പറഞ്ഞ് എന്നെ അതിലും നല്ല ഭാഷയില്‍ അവരെല്ലാം കൂടി ആണിയടിച്ചു.വൈക്കം മുഹമ്മദ് ബഷീര്‍ പറ്ഞ്ഞ ഒരു തമാശ പ്രയോഗം ഞാന്‍ ഒന്ന് കോപ്പി പേസ്റ്റ് ചെയ്തതാണ് മഹാ പാപം. അവര്‍ എന്നെ വ്യക്തി ഹത്യ നടത്തിയതില്‍ കുഴപ്പമില്ല.ഒരു വിദ്വാന്‍ പറഞ്ഞു പോസ്റ്റിട്ട ആള്‍ തന്നെയാണോ ആ കാള എന്ന്.
ReplyDeleteപക്ഷേ അവസാനം എന്നെ അറിയാവുന്ന കണ്ണന്‍ , ഇസ്മായില്‍ ചെമ്മാട്, താഹിര്‍, ശ്രീജിത് കൊണ്ടോട്ടി തുടങ്ങിയവര്‍ രംഗത്തെത്തിയപ്പോള്‍ അല്‍പ്പം ശമനം കിട്ടി. സന്തോഷായീ ട്ടാ....ഇതാണ് ബ്ലോഗ് രംഗത്തെ കൂട്ടായ്മ. അതേ പോലെ ഇവിടത്തെ കമന്റുകളുടെ മാന്യതയും. നന്ദി ചങ്ങാതിമാരേ! നന്ദി.
പ്രിയ കൊച്ചുമോള്‍ ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന തൊഴിലിന്റെ ഭാഗമാണ് രഹസ്യങ്ങള്‍ സൂക്ഷിക്കുക എന്നത്.രണ്ടാമത് ആ കുട്ടി എന്നെ കൊണ്ട് വാഗ്ദാനം ചെയ്യിച്ചു, അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന്. എന്നെ കൊന്നാലും ഞാന്‍ അത് പറയുകയുമില്ല.ഇതിലെ പെണ്‍കുട്ടി പേരു പറഞ്ഞാല്‍ പെട്ടെന്ന് മനസിലാകുന്ന തരത്തില്‍ ബൂലോഗത്തില്‍ സുപരിചിതയല്ല. വല്ലപ്പോഴും ഒന്ന് രണ്ട് കവിത എഴുതും.ആ കവിതകള്‍ ഫയങ്കരമാണെന്നാണ് നമുടെ വില്ലന്‍ പ്രോത്സാഹിപ്പിച്ചത്. ഇപ്പോള്‍ അയാള്‍ സ്വന്തം മേല്‍വിലാസവുമായി മുങ്ങി എന്നാണ് അറിയുന്നത്.
ReplyDeleteമറ്റാരേക്കാളും ഇത്തരം വിഷയം കൈകാര്യം ചെയ്യാന്‍ ഈ ബൂലോകത്ത് താങ്കള്‍ തന്നെയാണ് നല്ലത് ...എല്ലാ പിന്തുണയും വാഗ്ദാനം നല്‍കുന്നു .....ഏകദേശം രണ്ടു പേരെയും എനിക്ക് മനസ്സിലായി .....സഹായം ചോദിച്ചു വരുന്നവരെ സഹായിക്കുക .....
ReplyDeleteചിലകാര്യങ്ങൾ അങ്ങനെയാണ്. പറഞ്ഞാൽ പറയുന്നവന്റെ മേൽ കുതിരകയറാൻ മാത്രമാവും ചിലരുടെ ശ്രമം. പറയുന്നതെന്താണെന്നു മനസ്സിലാക്കാൻ ശ്രദ്ധിക്കാതെ പരിഹാരത്തിനോ സഹായത്തിനോ ശ്രമിക്കാതെ കൂതറ വർത്താനം പറഞ്ഞു കേമത്തം കാട്ടും. ഇതിൽ കേമത്തരം കാട്ടിയിട്ടുള്ള ചിലരെങ്കിലും ഇപ്പോഴും ഒലിപ്പീരുമായി എന്റെ കൂടെ വരുന്നുണ്ട്. (ഓ... പറയാൻ വിട്ടുപോയി. ഇത്തരക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായി വർഷങ്ങളായി ഒരു ഫീമെയിൽ ബ്ലോഗ് പ്രവർത്തിക്കുന്നുണ്ട്. ആരാധകർ ഇഷ്ടമ്പോലെയുണ്ട്. കമന്റുകൾ കുന്നുകണക്കിനും. ഫെയ്സ്‌ബുക്ക് തുറക്കാൻ ബുദ്ധിമുട്ടാണ്. തുറക്കുമ്പോൾ അഞ്ചെട്ടെണ്ണമെങ്കിലും ഒരുമിച്ചു ചാറ്റാൻ വരും... ആളുടെ ഐ.പി. തിരിച്ചറിയുന്ന കുന്ത്രാണ്ടം ബ്ലോഗില് വച്ചിട്ടുണ്ടേ...)
ReplyDeleteഇവിടെ ഷെരീഫ് സാർ ചെയ്യുന്ന സാമൂഹ്യപ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുന്ന ഒരാൾക്കും ഈ ബ്ലോഗിൽ കൂതറ കമന്റുകൾ ഇടാൻ തോന്നില്ലെന്നു മാത്രം കുറിക്കട്ടെ. പോസ്റ്റിൽ പറയുന്ന വിളയാട്ടങ്ങൾ ഇപ്പോഴും ബ്ലോഗർമാരുടെയിടയിലുണ്ടെന്നതു സത്യമാണ്. ബൂലോകത്തുനിന്ന് എന്റെ പക്കൽ വന്ന മൂന്നു കേസുകളിൽ രണ്ടെണ്ണം മാത്രമേ ഒരു വഴിക്കാക്കാൻ പറ്റിയിട്ടുള്ളൂ. മൂന്നാമത്തേത് അദ്ദേഹത്തെ ഏൽപ്പിക്കാമെന്നു കരുതി സമാധാനിക്കുമ്പോഴാ കൂട്ട "നിലവിളി" ശ്രദ്ധയിൽ വന്നത്. സത്യസന്ധമായി പ്രതിഫലേച്ഛകൂടാതെസാമൂഹ്യ സേവന നടത്തുന്ന ഷെരീഫ് സാറിനെപ്പോലെയുള്ളവർക്ക് ഇങ്ങനെയൊക്കെത്തന്നെയാ നാം നന്ദി പ്രകാശിപ്പിക്കേണ്ടത്!!.
എല്ലാക്കാര്യങ്ങളും എല്ലായിടത്തും എഴുതാൻ പറ്റില്ലെന്നു മാത്രം മനസ്സിലാക്കുക. കാതൽ മാത്രം മനസ്സിലാക്കിയാൽ അതല്ലേ നല്ലത്. ഷെരീഫ് സാറിനെപ്പോലെ "വൃത്തികേടുകൾ" ഈയുള്ളവനും കുറച്ചൊക്കെ നടത്തുന്നുണ്ട് എന്നതിനാൽ എനിക്കു പൊള്ളിപ്പോയതണ്. തൽക്കാലം ഷെമി... അദ്ദേഹത്തെ പിൻതാങ്ങി എന്റെ നമ്പർകൂടി ഇവിടെ പൂശുന്നു (സാബു കൊട്ടോട്ടി 9400006000). ബൂലോകത്തുള്ള ഏവർക്കും എപ്പോഴും എന്തു വിഷയത്തിനും (സാമ്പത്തികം ഒഴിച്ച്!)പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്ന് ഉറപ്പ്.
...ഹോ...!എന്തൊരു സമാധാനം..!!
അദ്ധ്യായം അഞ്ചു:
ReplyDeleteപശു: എന്തിനാ ഏട്ടാ ഇത്രയും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒക്കെ എനിക്ക് വാങ്ങിച്ചു കൊണ്ട് വന്നത്....ഒന്നും വേണ്ടിയിരുന്നില്ല.....
കാള: എല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് പശുക്കുട്ടീ.....
പശു: എട്ടനോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല....
കാള: നന്ദി വേണ്ട മോളെ, സ്നേഹം മതി....
അദ്ധ്യായം ആറു:
പശു: ഏട്ടാ....ഏട്ടനിപ്പോള്‍ എവിടെയാ....
കാള: ഞാനിപ്പോള്‍ ഊട്ടിയിലാ....
പശു: ഊട്ടി ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലമാ... ഏട്ടന്‍ ഒറ്റയ്ക്കാണോ ഊട്ടിയില്‍ പോയെ... എനിക്കും പോകണമെന്നുണ്ട്....നടക്കുമോ എന്നറിയില്ല....
കാള: നടക്കും....പശുക്കുട്ടിയെ ഞാന്‍ കൊണ്ടുപോകാം....എവിടെ വേണേലും....
പശു: വീട്ടില്‍ നിന്നും വിടില്ല ഏട്ടാ...
കാള: അതിനൊക്കെ വഴി ഉണ്ടാക്കാം....ഒരു ദിവസം രാത്രി വീട്ടില്‍ ചെല്ലില്ല, കൂട്ടുകാരിയുടെ വീട്ടില്‍ പോകുമെന്ന് പറഞ്ഞു പോന്നാല്‍ മതി...നമുക്ക് ഊട്ടിയില്‍ പോയി അടിച്ചു പൊളിക്കാം....
പശു: സ്വപ്നം കാണാന്‍ എളുപ്പമാ ഏട്ടാ....
അദ്ധ്യായം ഏഴു:
പശു: അയ്യോ...ഓടി വായോ...എന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നെ......
അധികാരി: എന്താ കാര്യം....
പശു: ആ കാള എന്നെ, രാത്രിയില്‍ വീട്ടില്‍ ചെല്ലാതെ ഊട്ടിയില്‍ കൂടെ ഔട്ടിങ്ങിന് ചെല്ലാന്‍ വിളിച്ചേ....അയ്യോ....രക്ഷിക്കണേ....
അധികാരി: ആരവിടെ......ആ കാളയുടെ എല്ലോടിച്ചു കൊണ്ട് വരൂ....
അദ്ധ്യായം എട്ടു:
മൂരി: കുട്ടീ....കവിത മനോഹരം....വെണ്ണയില്‍ കടഞ്ഞെടുത്ത ശില്‍പം പോലെ, ജ്വലിച്ചു നില്‍ക്കുന്ന കവിത...
പശു: നന്ദി ഏട്ടാ....ഏട്ടാ.....
(കഥ തുടരുന്നു...)
ഈ സാങ്കല്‍പ്പിക കഥയില്‍ ആര്‍ക്കെങ്കിലും ആരോടെങ്കിലും സാമ്യം തോന്നിയെങ്കില്‍ അതാരുടെയും കുഴപ്പമല്ല....
അദ്ധ്യായം ഒന്ന്...
ReplyDeleteകാള: ബ്ലോഗിലെ കവിത വായിച്ചു: കുട്ടിക്ക് നല്ല ഭാവിയുണ്ട്...
പശു: വളരെ നന്ദി ഏട്ടാ...
കാള: ഇനിയും നന്നായി എഴുതണം, പോസ്റ്റിടുമ്പോള്‍ ലിങ്ക് മെയില്‍ ചെയ്യണം
പശു: തീര്‍ച്ചയായും മെയില്‍ ചെയ്യാം...
അധ്യായം രണ്ട്....
പശു: ഏട്ടാ പുതിയ കവിത ഇട്ടിട്ടുണ്ട്....
കാള: നോക്കട്ടെ............അടിപൊളി....കിടിലന്‍.....കാല്പനികതയുടെ തരള വിരാള മാനസങ്ങളില്‍ പൊട്ടിവീണ മണിമുത്ത് പോലെ, മഹാകവികള്‍ തോറ്റു പോകുന്ന എഴുത്ത്.... അത്രയ്ക്ക് മനോഹരം, അതി മനോഹരം....
പശു: മനസ്സ് നിറഞ്ഞു ഏട്ടാ....
അദ്ധ്യായം മൂന്നു:
ReplyDeleteകാള: നിന്റെ പുതിയ കവിതയില്‍ കവിത ഉണ്ടെങ്കിലും സംഗതി ഇല്ല....
പശു: എന്നാ പറയാനാ ഏട്ടാ, സങ്കടം വന്നപ്പോള്‍ എഴുതിയതാ....അതാ...
കാള: എന്താ ഇത്ര സങ്കടം....
പശു: ഓ...അതൊന്നും ചാറ്റില്‍ പറയാന്‍ പറ്റില്ല ഏട്ടാ... അതൊരു വലിയ കഥയാണ്.....
കാള: എങ്കില്‍ വേണ്ട.... ഫോണില്‍ പറയാമല്ലോ...എന്റെ നമ്പര്‍....9876512345
പശു: രാത്രിയില്‍ വിളിക്കാം....ഇപ്പോള്‍ ഇവിടെ എല്ലാരും ഉണ്ട്....
കാള: ഞാന്‍ കാത്തിരിക്കും....
പശു: വിളിക്കാം....
അദ്ധ്യായം നാല്....
പശു: ഏട്ടാ...എല്ലാവര്കും ഒരുപാട് ഫോളോവേഴ്സും കമന്റ്സും ഒക്കെ ഉണ്ട്...എനിക്ക് മാത്രം ഇല്ല...
കാള: അതിനൊക്കെ ഒരുപാട് വിദ്യകള്‍ ഉണ്ട്....ഫോണില്‍ പറഞ്ഞാല്‍ നിനക്ക് മനസിലാകില്ല...നേരിട്ട് പറഞ്ഞാലേ ശരിയാകൂ....
പശു: എനിക്ക് എല്ലാം പഠിപ്പിച്ചു തരാമോ? ...
കാള: തരാം...നമുക്ക് അധികം താമസിയാതെ കാണാം...
വായിച്ചപ്പോള്‍ കഷ്ടം തോന്നി. ഓണ്‍ ലൈന്‍ സൌഹൃദങ്ങളെ എവിടെ നിര്‍ത്തണം എന്നറിയാത്ത ഒരു കുട്ടിക്ക് പറ്റിയ അബദ്ധം എന്നെ ഇതിനെ പറയാന്‍ പറ്റൂ. അവിവാഹിതയായ ഒരു കുട്ടി ഒരാളെ മനസ്സിലാക്കുന്നതിനു മുന്‍പേ ഫോണ്‍ നമ്പര്‍ കൊടുക്കുക്ക,അയാളുമായി ഔട്ടിംഗ് പോകുക,എന്തൊക്കെ പൊട്ടത്തരം ആണ് ആ കുട്ടി കാട്ടിയത്. എന്റെ ഫോണ്‍ നമ്പര്‍ പല ബ്ലോഗു സുഹൃത്തുക്കള്‍ക്കും അറിയാം..എന്റെ വീട്ടു വിശേഷങ്ങളും അറിയാം.ഞാന്‍ ഇതൊക്കെ കൊടുക്കാന്‍ കാരണം ഞാന്‍ അത്ര കൊച്ചു കുട്ടിയൊന്നും അല്ലാ എന്ന തിരിച്ചറിവിലാണ്.ഞാന്‍ ഒരു അവിവാഹിത ആയിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ ഫോട്ടോ കൂടെ ഇടില്ലായിരുന്നു. എന്റെ പ്രായമുള്ള ഒരു സ്ത്രീയെ ആര്‍ക്കും വളക്കേണ്ട ആവശ്യം ഇല്ല എന്ന് നല്ല വണ്ണം എനിക്ക് അറിയാം. പ്രിയ പെണ്‍ കുട്ടികളെ ഒരാള്‍ കഥ എഴുതുന്നു,കവിത എഴുതുന്നു എന്നുവെച്ച് അയാള്‍ ഒരു വിശുദ്ധനായിരിക്കും എന്ന് വിചാരിക്കരുത്. നിര്‍ത്തേണ്ടവരെ നിര്‍ത്തെണ്ടിടത്തു നിര്‍ത്തുക.
ReplyDeleteഅബദ്ധം പറ്റിയ കുട്ടിയെ കുറ്റപ്പെടുത്തിയത് കൊണ്ടു കാര്യം തീരുന്നില്ലല്ലോ. ബ്ലോഗര്‍മാര്‍ കൂടി ആലോചിച്ചു ആ കുട്ടിയെ എങ്ങനെ ഇതില്‍ നിന്നും രക്ഷപ്പെടുത്താം എന്നാലോചിക്കാം.ഷെരിഫിന് അയാളെ അറിയാമെന്ന് മനസ്സിലായി. കുറച്ചു പേരെ കൂടി ഇക്കാര്യം അറിയിച്ചു വേണ്ടത് ചെയ്യുക.
ഇവിടെ പ്രസംഗിച്ച ഞരമ്പ് രോഗിയായ ഒരു മഹാന്‍ ഇങ്ങനെ പശുക്കുട്ടികളുടെ പിന്നാലെ കാളയും മൂരിയും കളിച്ചു നടന്ന ഒരു കാലം ഉണ്ടായിരുന്നത് പഴയ ബ്ലോഗര്‍മാര്‍ പലരും മറന്നു കാണില്ല..ചില വനിതാ ബ്ലോഗര്‍മാരുടെ കവിതകളുടെ ചായ്പ്പില്‍ മഹേഷ് പെറ്റ് കിടന്ന അവസരങ്ങളില്‍ അവള്‍ അവനെ തെറി പറഞ്ഞു ഓടിച്ചു വിട്ട സംഭവവും ഉണ്ട് ..ആള്‍ ഇപ്പോള്‍ ആ പശു ഇപ്പോള്‍ സജീവം അല്ല...ഇപ്പോള്‍ മാന്യനായി വന്നു പ്രസങ്ങിക്കുന്നു .കൂയ് കൂയ് ..ആസനത്തില്‍ ഇപ്പോള്‍ ആല്‍മരം വളര്‍ന്നു കാണും..അതിന്റെ മറ ഉണ്ടെങ്കില്‍ എന്ത് പുലഭ്യവും പറയാമല്ലോ ..
ReplyDeleteഅനോണി സോദരാ.............. :-) :-) :-)
ReplyDeleteഅനോണികളും, സനോനികളുമായ പൈക്കിടാങ്ങളുടെ പോസ്റ്റുകള്‍ കാണുമ്പോഴേക്കു മയങ്ങി വീണു ലൈക്കും, കമന്റും, പുറംചൊറിച്ചിലും ഒക്കെ നടത്തുന്ന പതിവ്കാളകളെ നമുക്ക് ഇനിമുതല്‍ കാള എന്ന് തന്നെ വിളിക്കാം..
ReplyDeleteഇവനെ ഒക്കെ അടിച്ചാലും നന്നാവില്ല. പിന്നെ ഗൾഫ് രാജ്യങ്ങളിലെ പോലെ അവന്റെ യന്ത്രം അങ്ങു ചെത്തി അവനെ കൊണ്ടു തീറ്റിക്കണം. അതാണു വേണ്ടത്. മാത്രമല്ല, അവന്റെ ഒരു ചിത്രം സഹിതം ഇപ്പഴെ ബൂലോകതിനു മുന്നറിയിപ്പു കൊടുത്തൂടേ?
ReplyDelete