Tuesday, September 13, 2011

കണ്ണൂര്‍ മീറ്റ്‌ -പറയാത്തകഥകള്‍

കണ്ണൂര്‍ ബ്ലോഗ് മീറ്റിനെ സംബന്ധിച്ച് വിവരണങ്ങള്‍ ബ്ലോഗ് മീറ്റ് റിപ്പോര്‍ട്ടു ചെയ്യുന്ന പണ്ഡിതകേസരികള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുമെന്നതിനാലും എന്റെ വക സംഭാവനകള്‍ആവര്‍ത്തന വിരസത ഉളവാക്കുമെന്ന ഭയത്താലും വക ഉദ്യമങ്ങളില്‍ നിന്നും ഞാന്‍ പിന്മാറുന്നു.

എന്നാല്‍ ബ്ലോഗ് മീറ്റ് തലേ ദിവസത്തെ വിവരണങ്ങള്‍ പലരും ശുഷ്കമായ രീതിയിലാണ്അവതരിപ്പിച്ചിരിക്കുന്നത്. തലേ ദിവസകഥകള്‍ പറയാതെ ബ്ലോഗ് മീറ്റ് വിവരണങ്ങള്‍ അപൂര്‍ണവും സംഭവ രഹിതവുമാകും. കണ്ണൂര്‍ മീറ്റിന്റെ തലേദിവസത്തെ രസകരവും ഞങ്ങളില്‍ ചിലര്‍ അനുഭവിച്ചതും എന്നാല്‍ പലരുംപറയാത്തതുമായ ചില വിശേഷങ്ങള്‍--ചില നുറുങ്ങുകള്‍-- പറയാതെ പോകുന്നത് ശരിയല്ലല്ലോ എന്നചിന്തയില്‍ നിന്നുമാണ് കുറിപ്പുകള്‍. ഇതില്‍ പറയുന്നത് പക്കാ സത്യവും ഇതിലെ കഥാ പാത്രങ്ങള്‍ഒറിജിനല്‍ കക്ഷികളുമാണ്. ആരും ഇതുവരെ പറയാത്ത വിശേഷങ്ങള്‍ ഇതാ:-

ആദ്യം സ്വന്തം കാര്യത്തില്‍ തുടങ്ങേണമല്ലോ. ചാറ്റല്‍ മഴ പെയ്യുന്ന വെളുപ്പാന്‍ കാലത്ത് കൊല്ലത്ത് റെയില്‍ വേ സ്റ്റേഷനില്‍ കൊണ്ട് വിടാന്‍ മകന്‍ വാഹനവുമായി തയാറായി നില്‍ക്കുന്നു. എന്റെനല്ലപകുതി, അസമയത്ത് അതിഥിയെ കണ്ട വീട്ടുകാരിയുടെ മോഡലില്‍ മുഖവും വീര്‍പ്പിച്ച് നില്‍പ്പാണ്. “വേറെ പണിയൊന്നുമില്ല , യാത്ര തന്നെ യാത്ര...”ഇതാണ് അവളുടെ ഉള്ളിലെന്ന് നിശ്ചയമുണ്ടെങ്കിലുംസൈക്കിളില്‍ നിന്ന് വീണു കഴിഞ്ഞ് എഴുന്നേറ്റ് വരുമ്പോഴുള്ള ഒരു ചിരി അവളുടെ നേരെ പാസ്സാക്കിമകനോട് ഞാന്‍ പറഞ്ഞുവിട്ടോടാ , ഉമ്മായുടെ ഫയറിംഗ് തുടങ്ങുന്നതിനു മുമ്പ്അവന്‍ വെച്ച് പിടിച്ച് 27കിലോമീറ്റര്‍ 25മിനിറ്റ് കൊണ്ട് എന്നെ കൊല്ലത്ത് എത്തിച്ചു. ജനശതാബ്ധി കൃത്യ സമയം പാലിച്ച്എത്തുന്നു, കുതിച്ച് പായുന്നു.ഷൊര്‍ണൂര്‍ എത്തുന്നതിനു മുമ്പേ പൊന്മളക്കാരനെ വിളിച്ചു. അദ്ദേഹംതിരൂര്‍ സ്റ്റേഷനില്‍ ഉണ്ടെന്ന് ഉവാച. ഒരു പണി അദ്ദേഹത്തിനു കൊടുക്കണമെന്ന് അങ്ങിനെമനസില്‍ വിചാരിച്ച് ഇരിക്കുമ്പോഴാണ് ആളെ എന്റെ കയ്യില്‍ കിട്ടുന്നത്. ഇങ്ങ് വരട്ടെ. പണ്ട് പരീക്ഷഎഴുതാന്‍ പോയപ്പോള്‍ മുമ്പിലിരുന്ന ചേച്ചി ബ്ലൌസിനുള്ളില്‍ വളര്‍ന്ന് വന്നത് കണ്ട വിദ്വാനാണ്. ഇവിടെ എന്റെ സീറ്റിനു തൊട്ടരുകില്‍ ഒരു കൊച്ചു ചേച്ചി ചെവിയില്‍ ഒരു കുണ്ട്രാണ്ടവും തിരുകിമൊബൈലില്‍ നിന്നുള്ള പാട്ടും കേട്ട് കണ്ണുമടച്ച് താളവും പിടിച്ച് അങ്ങിനെ മരുകുകയാണ്. ഞങ്ങളുടെമദ്ധ്യത്തില്‍ ഒരു സീറ്റ് ഒഴിഞ്ഞു കിടപ്പുമുണ്ട്. ആരെങ്കിലും വന്ന് അതില്‍ ഇരുന്നെങ്കില്‍ എനിക്ക്സമാധാനമായേനെ.അത്രക്ക് ഭയന്നാണ് എന്റെ ഇരിപ്പ്. കുറച്ച് കാലമായി എനിക്ക് അടുത്ത സീറ്റില്‍സ്ത്രീകള്‍ ഇരിക്കുകയാണെങ്കില്‍ അതിയായ ഭയമാണ്. കഷ്ടകാലത്തിനു നമ്മള്‍ ഒന്ന് ഉറങ്ങി നാംഅറിയാതെ നമ്മുടെ കൈ വല്ലതും അവരുടെ ദേഹത്ത് തട്ടി പോയാല്‍ പിന്നത്തെ പുകില്‍പറയാനുണ്ടൊ, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ. മന്ത്രി ജോസഫിന്റെ വിമാനയാത്രക്ക് ശേഷമാണ് ഭയം എനിക്ക് ഉണ്ടായത്. അത് കാരണം അടുത്ത സീറ്റില്‍ പെണ്ണുങ്ങള്‍ ഉണ്ടെങ്കില്‍ തോക്ക് ചൂണ്ടിഹാന്റ്സ് അപ് പറയുമ്പോള്‍ കൈ പൊക്കുന്നത് പോലെ ഞാന്‍ രണ്ട് കയ്യും പൊക്കി പിടിച്ചേ എന്റെസീറ്റില്‍ ഇരിക്കൂ. ഇന്നത്തെ ദിവസം കഷ്ടകാലത്തിനു റിസര്‍വേഷന്‍ കിട്ടിയിരിക്കുന്ന അടുത്ത രണ്ട്സീറ്റിലും പെണ്ണുങ്ങളാണ്. അതില്‍ ഒന്ന് ഷൊര്‍ണൂര്‍ ഇറങ്ങി. രണ്ടാമത്തെ കക്ഷിയാണ് പാട്ടും കേട്ട്കണ്ണുമടച്ച് ഇരിക്കുന്നത്. പൊന്മളക്കാരനെ ഞാന്‍ വിളിച്ച് പറഞ്ഞു ഇതാ ഇവിടെ എസ്.അഞ്ചാം നമ്പര്‍ബോഗിയില്‍ എന്റടുത്ത് ഒരു സീറ്റ് പിടിച്ചിട്ടിട്ടുണ്ട് .ധൈര്യമായിട്ട് കാത്ത് നില്‍ക്ക്. സീറ്റ് റെഡി. തിരൂര്‍എത്തിയപ്പോള്‍ പൊന്മള ആര്‍ത്ത് വിളിച്ച് എത്തി. ഞാന്‍ പൊന്മളയെ പെണ്ണിന്റെഅടുത്തിരുത്തി. ഞാന്‍ ഇപ്പുറത്തും ഇരുന്നു.ഒര്‍ഡിനറി ടിക്കറ്റ്മെടുത്ത് ജനശതാബ്ധിയില്‍ കയറിയപൊന്മള രാജപദവിയില്‍ അങ്ങിനെ ഇരിക്കവേ അടുത്ത സീറ്റിലേക്ക് നോക്കിയപ്പോഴാണ് ഞാന്‍ വെച്ചപണി മനസിലായത്. ദാ അപ്പോള്‍ പൊന്മളയും ചന്തിയില്‍ മൊട്ട് സൂചി തറച്ചത് പോലെയും രണ്ട്കയ്യും പൊക്കിയും ഭയന്ന് ഇരിക്കുന്നു . അതിപ്പോ എനിക്ക് മാത്രമല്ല ഭയം, എല്ലാപുരുഷന്മാര്‍ക്കുമുണ്ട്. എനിക്ക് സമാധാനമായി. പൊന്മള ഇടക്കിടക്ക് എന്നെ രൂക്ഷമായിനോക്കുന്നുംണ്ട്. എങ്ങിനെയെങ്കിലും കോഴിക്കോട്ടെത്തി ആശ്വാസപൂര്‍വം നെടുവീര്‍പ്പിട്ട് കഴിഞ്ഞുശ്രീജിത്ത് കൊണ്ടോട്ടിയെയും കാത്തിരിപ്പായി, ഒന്നല്ല രണ്ടല്ല മൂന്ന് മണിക്കൂര്‍. അദ്ദേഹംഅബൂദാബിയില്‍ നിന്നും കാറ് ഓടിച്ച് വരുകയായിരിക്കും. ഏതായാലും പത്രക്കാരന്‍ , വാല്യക്കാരന്‍എന്നീ രണ്ട് ബ്ലോഗറന്മാരാല്‍ അനുഗതരായി ശ്രീജിത്ത് എഴുന്നൊള്ളിയപ്പോള്‍ ഞാന്‍ കക്ഷിയെഅളന്നു. അതേ! കമന്റ്കളെ പോലെ തന്നെ അതി ചൂടനായ കാന്താരിമുളക്.വെപ്രാളം വെപ്രാളം.
റോഡിലെ കുഴികളില്‍ എല്ലാം കക്ഷി ഗിയറിട്ട് കേറ്റി വണ്ടി കുലുക്കി കുലുക്കി പാവം പുറകിലിരുന്നപൊന്മളയുടെ നടുവില്‍ ഇളകിയിരുന്ന ഡിസ്ക് ഒന്നു കൂടി ഇളക്കി. കുറച്ച് കഴിഞ്ഞപ്പോള്‍ അപകടംമണത്ത പൊന്മള കൊണ്ടോട്ടിയോട് പറഞ്ഞു.”കൊള്ളാം പണീ ഇഷ്ടപ്പെട്ടു, മതി; ഇന്നത്തെ പണിമതി, വേലമുണ്ടും എടുത്ത് ഇറങ്ങിക്കോ ഡ്രൈവറുടെ സീറ്റില്‍ നിന്നും, ഇനി ശകടം നോം ഓടിക്കാം.“ അടുത്തത് പൊന്മളയുടെ കുഴിയില്‍ ചാട്ടമായി. റോഡില്‍ ബോര്‍ഡ് ഇരിപ്പുണ്ട്സൂക്ഷിക്കുക മുമ്പില്‍റോഡ് ഉണ്ട്...” എന്ന് ആരോ തട്ടി മൂളിച്ചു. മണിക്കൂറുകള്‍ കടന്ന് പോയിട്ടും യാത്രക്ക് അവസാനമില്ലാതെവണ്ടി പായുകയാണ്. സമയം രാത്രി ആയി. വിശക്കുന്നു. വഴിയോരത്ത് കണ്ട തട്ട് കടക്ക് സമീപംശകടം നിര്‍ത്തി. എല്ലാവരും ഇറങ്ങി.കപ്പയും ബീഫും ഞാന്‍ . കപ്പയും ചിക്കനും ശ്രീജിത്തും പത്രക്കാരന്‍, ബാല്യക്കാരന്‍ എന്നീ ചില്ലറകളും കഴിച്ചു. പൊന്മളക്കാരന്‍ കടക്കാരന്റെ അടുത്ത് പോയിസ്വന്തമായി എടുത്ത് ആഹരിച്ചു. കാര്യം പിന്നെയാണ് മനസിലായത്. ആഹാരം എടുത്ത്കൊടുക്കുന്നവന്‍ അവന്റെ വൃത്തികെട്ട കൈ ഉലാമ്പിയാണ് ഓരോന്ന് എടുത്ത് തരുന്നത്. ആഹാരംപാഴ്സല്‍ വാങ്ങാന്‍ വന്ന ഒരു യുവാവ് കൈ പ്രോഗ്രാം കണ്ട് പാഴ്സല്‍ വാങ്ങാതെ പോയി. അവിടം വാറ്റ് ചാരായം അടിച്ചേച്ച് വരുന്നവരുടെ സ്ഥിരം കുറ്റിയാണെന്നും അവര്‍ക്ക് ഇങ്ങിനെ എന്ത് വൃത്തികേട് കാണീച്ചാലും കുഴപ്പമൊന്നുമില്ലെന്നുമുള്ള ധൈര്യത്തിലുമാണ് ഇവന്റെ നില്‍പ്പ്. കുടിക്കാനെന്നും പറഞ്ഞ് ചൂട് വെള്ളം വാങ്ങി പൊന്മള കൈ കഴുകിയതിന് ശേഷം എന്നെയും വിളിച്ച് തട്ട് കടക്കാരന്റെ വൃത്തികെട്ട പെരുമാറ്റത്തെ പറ്റി ശകാരിച്ച് കാറിനു സമീപത്തേക്ക് നടന്നപ്പോള്‍ ഞങ്ങളുടെ മുമ്പില്‍ ഒരു വാനും അതിനുള്ളില്‍ നിറയെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഒരു വന്‍ സംഘവും വന്ന് നിന്നു. അവരുടെ ഉദ്ദേശം തട്ട് കട ഭോജനം ആണെന്ന് മനസിലായ പൊന്മള തട്ട്കടകാരന്റെ നേരെയുള്ള പകയാലും അവനു പണി കൊടുക്കണമെന്ന ഉദ്ദേശത്താലും വന്നിറങ്ങിയ സംഘത്തെ നോക്കി പറഞ്ഞു”പ്രിയപ്പെട്ടവരേ!.“...സംഘം പൊന്മളയെ സൂക്ഷിച്ച് നോക്കി.“ഇദാരപ്പാ ഈ ജൂബാ വാലാ പിരിവ്കാരു വല്ലവരുമാണോ?” പൊന്മള ചുരുങ്ങിയ വാക്കുകളില്‍ തട്ട് കടകാരന്റെ മഹത്വം വിവരിച്ചു. അടുത്ത നിമിഷം സംഘം വാഹനത്തില്‍ കയറി സ്ഥലം കാലിയാക്കി. കാറില്‍ കയറി സ്റ്റീയറിംഗ് പിടിച്ചപ്പോള്‍ പൊന്മള പറഞ്ഞു”ഹോ! എനിക്ക് സമാധാനമായി, അവനു ഒരു പണി കൊടുത്തു”
കാര്‍ പിന്നെയും പാഞ്ഞു, . കുഴി ഒഴിഞ്ഞുള്ള ഡ്രൈവാണ് അക്ഷരാര്‍ത്ഥത്തില്‍ പാമ്പ് പോലെ വണ്ടി വളഞ്ഞു പുളഞ്ഞു ഓടാന്‍ ഇടയാക്കിയത്. നാലര മണിക്കൂര്‍ ഓട്ടത്തിനു ശേഷം കോഴിക്കോട്ട് നിന്നും കണ്ണൂരെത്തി. ഇനി മാടായിപ്പാറ തിരക്കിയുള്ള യാത്ര.

ചിനു ചിനെ പെയ്യുന്ന മഴയിലൂടെ പൊന്മള വണ്ടി ഓടിച്ച് കൊണ്ടിരുന്നു.ശ്രീജിത്തും പത്രക്കാരനും ബാല്യക്കാരനും പുറകിലെ സീറ്റില്‍. ഞാന്‍ മുമ്പിലെ സീറ്റില്‍, പൊന്മളക്കടുത്തിരുന്നു. ചേച്ചിയുടെ ശരീരം ബ്ലൌസിനുള്ളില്‍ വലുതായ കാര്യം പോസ്റ്റില്‍ എഴുതിയതിനെ അശ്ലീലമെന്ന് വിമര്‍ശിച്ച ഏതോ കമന്റുകാരനെ പൊന്മള വഴക്ക് പറഞ്ഞ് കൊണ്ടിരിക്കവേ ഇടത് വലത് രാഷ്ട്രീയം ചര്‍ച്ചക്ക് വന്നു. ബാക്ക് സീറ്റ് മൊത്തമായി ഇടതിനും പൊന്മള വലതിനും വേണ്ടി വാദം നടത്തി. അച്ചുമ്മാവനെ ബാക്ക് സീറ്റ് പിന്താങ്ങിയപ്പോള്‍ അങ്ങോരുടെ മകന്റെ ബിസിനസിനെപ്പറ്റി പൊന്മള കളിയാക്കി. സംഗതി രൂക്ഷമായി, കാര്‍ പലതവണ കുഴിയില്‍ ചാടിയപ്പോള്‍ ഞാന്‍ ഇടപെട്ട് കര്‍ശന ഓര്‍ഡര്‍ ഇറക്കി.” ഇനി കാറിനുള്ളില്‍ രാഷ്ട്രീയം പറയാന്‍ പാടില്ല” പക്ഷേ മൈലുകള്‍ പലത് താണ്ടിക്കഴിഞ്ഞിരുന്നു. ദൈവമേ! ഏതോ പാര്‍ട്ടി ഗ്രാമത്തിന്റെ മധ്യത്തിലാണ് ഞങ്ങള്‍. ഒരു നാലുംകൂടിയ വഴിയില്‍ നിന്ന ആളോട് ഞങ്ങള്‍ മാടായിപ്പാറ എവിടെയെന്ന് തിരക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു “ഈ വഴി കൂത്ത് പറമ്പിലേക്കുള്ളതാണെന്ന്. മാടായിപ്പാറക്ക് ഇനി തിരികെ പല നാഴികകള്‍ താണ്ടണം. തിരികെ പോയി കുറച്ച് കഴിയുമ്പോള്‍ ഒരു സ്ഥലത്ത് പിക്കപ്പുകള്‍ കിടക്കുന്നത് കാണാം, അവിടന്ന് വളപട്ടണം പാലം തിരക്കണം...” ഇന്ന് കണി കണ്ടവനെ ഇനി ഒരിക്കലും കാണരുതേ എന്ന് ആരോ പറഞ്ഞു. വണ്ടി തിരികെ വിട്ടു കുറേ ദൂരം ചെന്നപ്പോല്‍ ദാ കിടക്കുന്നു., പിക്കപ്പുകളല്ല, പിക്കപ്പിന്റെ അഛന്‍ വലിയ ലോറികള്‍. കണ്ണൂര്‍ക്കാര്‍ക്ക് പിക്കപ്പെന്നാല്‍ ലോറിയും ലോറി എന്നാല്‍ പിക്കപ്പുമായിരിക്കും. മറ്റൊരു തമാശ ഇതുവരെ വഴി ചോദിച്ചവരെല്ലാം പറഞ്ഞത് “ലെഫ്റ്റിലോട്ട് തിരിയണം” എന്നാണ്. പക്ഷേ കൈ കാണിക്കുന്നത് വലത്തോട്ടും. “വലത്തോട്ടോ“ എന്ന് ചോദിച്ചാല്‍ “അതേ ലെഫ്റ്റിലോട്ട്” എന്ന് പറയും. അപ്പോഴാണതിന്റെ കാരണം എനിക്ക് പിടികിട്ടിയത്. ഇത് കണ്ണൂരാണ്, ഇവിടെ വലതും ലെഫ്റ്റായിരിക്കും. ചിലപ്പോള്‍ നമ്മള്‍ എതോ പാര്‍ട്ടി ഗ്രാമത്തിലെ പാര്‍ട്ടി സഖാവിനോടായിരിക്കും വഴി തിരക്കിയത്. അദ്ദേഹത്തിനു ആകെ അറിയാവുന്ന ദിശ ലെഫ്റ്റ് മാത്രമായിരിക്കും. കുറച്ച് ദൂരം ഓടിയപ്പോള്‍ എങ്ങിനെയോ വളപട്ടണം പാലത്തിനടുത്തെത്തി. അപ്പോഴാണ് പത്രക്കാരനും ബാല്യക്കാരനും തുണി ഇല്ലാ എന്ന ബോധം ഉണ്ടായത്. അതായത് ഉടുത്ത് മാറാന്‍ കൈലി വേണം. വണ്ടി പാലത്തിനു സമീപം നിര്‍ത്തി ചിടുങ്ങന്മാര്‍ രണ്ടും തുണി പീടികയിലേക്ക് മഴയിലൂടെ ഓടി. ഞാന്‍ മുന്‍ വശത്തെ സീറ്റില്‍ ഗമയിലിരിക്കുമ്പോഴാണ് കാറിന്റെ അച്ചന്‍ ലോറി പാഞ്ഞു വന്ന് റോഡിലെ കുഴിയിലുള്ള ചെളി വെള്ളം ഞങ്ങളുടെ വാഹനത്തിനു നേരെ ശക്തിയായി പമ്പ് ചെയ്ത് വിട്ടത്. ശ്രീജിത്തും പൊന്മളയും മലബാര്‍കാര്‍ ആയത് കൊണ്ട് പന്തീരാന്‍ വീശ് മുതല്‍ പൂഴിക്കടകന്‍ വരെ വശമുള്ളവരായതിനാല്‍ വിദഗ്ദമായി ചെളി വെള്ളത്തെ ഒഴിഞ്ഞു മാറിയപ്പോള്‍ പാവം തിരുവിതാംകൂറുകാരനായ എനിക്ക് അടവുകളും പയറ്റും വശമില്ലാത്തതിനാല്‍ ഒഴിഞ്ഞ് മാറാനായില്ല. ഫലം ശുഭ്ര സുന്ദരമായ എന്റെ ഖദര്‍ ഷര്‍ട്ടിനും മുണ്ടിനും വലത് വശം ചെളി വെള്ളം തെറിച്ച് വീണ് ഞാ‍ന്‍ ഒരു ഓടയിലാശാന്‍ മട്ടായി. അപ്പോഴേക്കും രാത്രി ഏറെയായി.”ഇനി ഏത് കോപ്പ് പാറയാ കാണാന്‍ പോകുന്നേ? ഈ ഇരുട്ടത്തും മഴയത്തും” ഞാന്‍ ചീറി. പൊന്മള മിണ്ടിയില്ല. “മീറ്റ് ഒരിടത്ത് . രാത്രി താവളം വിദൂരമായ മറ്റൊരിടത്ത്...വിളി ...ആ കുമാരനെന്ന പഹയനെ... “ ശ്രീജിത്ത് കുമാരനെ വിളിച്ച് വഴി ചോദിച്ചു.” “നിങ്ങള്‍ ചോദിച്ചു ചോദിച്ചു വരിക..” കുമാരന്‍ മൊഴിഞ്ഞു. “ഇപ്പോ അയാളെ എനിക്ക് കയ്യില്‍ കിട്ടണം...” പൊന്മള അമറി. “കോഴിക്കോട്ട് നിന്ന് റോഡ് വഴി വരരുതെന്ന് അയാള്‍ ഊന്നി പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ഇത്ര കഷ്ടപ്പെടുമോ?”
നമുക്ക് വഴി ചോദിച്ച് ചോദിച്ച് പോയിട്ട് അവിടെ എത്തിയാല്‍ ആ കുമാരനെയും നാടകക്കാരന്‍ ബിജുവിനെയും മുട്ടിനു താഴെ വെടി വെക്കണം.“ ഞാന്‍ പൊന്മളയെ എരികൂട്ടി.
വീണ്ടും ഞങ്ങളുടെ ശകടം മുമ്പോട്ട്. ഇരുള്‍ നിറഞ്ഞ രാത്രിയില്‍ വിജനമായ നിരത്തിലൂടെ കുഴികള്‍ ഒഴിവാക്കി ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ചര്‍ച്ചകള്‍ വീണ്ടും ഉരുത്തിരിഞ്ഞ് പിണറായിയും വീക്കിലിക്സും അച്ചുമ്മാവനിലുമെത്തി, രണ്ട് കക്ഷികളും ചൂടായി. കിലോ മീറ്ററുകള്‍ പിന്നെയും താണ്ടി. വഴിയരികിലെ പീടികക്ക് മുമ്പില്‍ ഒരാള്‍ നില്‍ക്കുന്നു. എത്രയോ നേരത്തിന് ശേഷമാണ് ഒരു മനുഷ്യജീവിയെ കാണുന്നത്. ഇതുവരെ ആരെയെങ്കിലും കണ്ടാല്‍ വഴി ചോദിച്ചിരുന്നത് എല്ലാവരും ഒരുമിച്ചായിരുന്നു. ഒരാള്‍ ചോദിക്കും “മാടായി പാറയിലേക്കുള്ള വഴി ഏതാ”?അതേ നിമിഷത്തില്‍ മറ്റൊരാള്‍ പി.ഡബ്ലിയൂ. ഡി. റെസ്റ്റ് ഹൌസ് ചോദിക്കും. പിന്നൊരാള്‍ എരിപുരം പോലീസ് സ്റ്റേഷന്‍ ചോദിക്കും. ഇതെല്ലാം കൂടി ഒരുമിച്ചാകുമ്പോള്‍ വഴിപോക്കന്‍ വിഷമിക്കും. അയാള്‍ വഴി പറഞ്ഞ് തരും”ലെഫ്റ്റിലോട്ട് പോ” എന്നിട്ട് വലത്തോട്ട് ചൂണ്ടിക്കാണിക്കും.
ഈ തവണ എല്ലാവരെയും തടഞ്ഞു ഞാന്‍ മാത്രം വഴി ചോദിക്കാന്‍ തീരുമാനിച്ചു. . അയാളുടെ സമീപം കാര്‍ കൊണ്ട് നിര്‍ത്തിയിട്ട് ഞാന്‍ സൌമ്യതയോടെ ശാന്തതയോടെ നിര്‍ത്തി നിര്‍ത്തി ചോദിച്ചു, “അതേയ്, ഈ എരിശ്ശേരി പോലീസ് സ്റ്റേഷന്‍ എവിടെയാണ്”? കാറില്‍ കൂട്ടച്ചിരി.
എരിശ്ശേരി അല്ല മാഷേ, എരിയപുരം” പൊന്മള തിരുത്തി. ഉടനെ പഴയത് പോലെ എല്ലാവരുടെയും ഒരുമിച്ചുള്ള വഴി ചോദ്യം ആരംഭിച്ചപ്പോള്‍ വഴി പോക്കന്‍ നാണം കൊണ്ട് തുടുത്ത് ഒന്ന് കുഴഞ്ഞു കൈ കൊണ്ട് ആംഗ്യം ഇടത്തോട്ട് വളച്ച് കാണിച്ച് “ഇതിലേ പോ” എന്ന് ലജ്ജിച്ച് പറഞ്ഞു. അയാള്‍ മദ്യപിച്ചിരുന്നു എന്ന് വ്യക്തം.
വണ്ടി മുന്നോട്ട് പോയപ്പോള്‍ പൊന്മള പറഞ്ഞു “ഇത് മണവാട്ടി ആണ്“
ഞാന്‍ തിരക്കി “അതെന്ത് കുന്തം?”
മദ്യം മൂന്ന് വിധമെന്നാണ് മിമിക്രിക്കാര്‍ പറയുന്നത്. (ഒന്ന്) ആന്റണി-ഇത് കഴിച്ചാല്‍ എന്ത് ചോദിച്ചാലും ഉത്തരം തരാതെ മുനിയെ പോലിരിക്കും(രണ്ട്) മണവാട്ടി. ഇത് കഴിച്ചാല്‍ ചോദ്യത്തിനു ഉത്തരം തരുന്നത് നാണിച്ച് കുഴഞ്ഞ് മണവാട്ടിയെ പോലെ. (മൂന്ന്) ശിങ്കാര മേളം-ഇത് കഴിച്ചാല്‍ ശിങ്കാര മേളത്തില്‍ ചെണ്ട അടിച്ച് രണ്ടടി മുമ്പോട്ടും ഒരടി പുറകോട്ടും പോകുന്നത് പോലെയായിരിക്കും ചലനവും പേച്ചും.
ഇവിടെ നിന്നവന്‍ മണവാട്ടിയാ കഴിച്ചിരിക്കുന്നതെന്ന് ഉറപ്പ്” പണ്ടത്തെ കുടി എക്സ്പേര്‍ട്ടും ഇപ്പോള്‍ പരമ ഗാന്ധിയനുമായ പൊന്മള ഈ കാര്യത്തില്‍ ആധികാര വക്താവാണ്.
വീണ്ടും ഇരുള്‍ ഭേദിച്ച് വാഹനം മുമ്പോട്ട് പോയി.’ഇത് പോയി പോയി മൈസൂറിലോ ചെന്നയിലോ എത്തും” ഞാന്‍ പിന്നെയും പറഞ്ഞു.
വിളിയെടോ കുമാരനെ“ ഞാന്‍ ആവശ്യപ്പെട്ടു.
കുമാര സംഭവം ഫോണിലൂടെ ആരാഞ്ഞു “നിങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ഏതാണ്”
വഴിയില്‍ ഒരു അമ്പലത്തിന്റെ ആനവാതിലും കടന്നാണ് ഞങ്ങള്‍ വന്നത്. അതിനു മുമ്പില്‍ ചെഗുവരെയുടെ ഒരു പോസ്റ്റ് ഏതോ മീറ്റിംഗ് സംബന്ധമായി ബോര്‍ഡില്‍ ഒട്ടിച്ചിട്ടുണ്ട്. അത് ഓര്‍മ വെച്ച് പൊന്മള ലൊക്കേഷന്‍ പറഞ്ഞു കൊടുത്തു.”നമ്മുടെ ചെഗുവരെയുടെ ക്ഷേത്രമില്ലേ ... അതും കഴിഞ്ഞു ഇങ്ങ് കുറച്ച് ദൂരം വന്നു...”
ചെഗുവരെയുടെ ക്ഷേത്രമോ....!!!? കുരാമന്‍ അന്തം വിട്ട് ചോദിക്കുന്നു. അവസാനം കുമാരസംഭവം ലൊക്കേഷന്‍ തിട്ടപ്പെടുത്തി പറഞ്ഞു, കിലോമീറ്ററുകള്‍ ഒരു പാട് നിങ്ങള്‍ താണ്ടിക്കഴിഞ്ഞിരിക്കുന്നു....” തിരികെ വിട്ടോ....” പൊന്മള തെറിയല്ല മറ്റെന്തോ ആണ് പറഞ്ഞതെന്ന് എനിക്ക് ഉറപ്പുണ്ട്.
അപ്പോള്‍ കാണാം ഒരു ആട്ടോ ചീറി പാഞ്ഞു വരുന്നു എതിര്‍ ദിശയില്‍ നിന്നും. ഞാന്‍ കാറില്‍ ഇരുന്ന് ആട്ടോക്ക് കൈ കാണിച്ചു. ആട്ടോ കുറെ കൂടി മുമ്പോട്ട് പോയി നിര്‍ത്തി. ഞാന്‍ പറഞ്ഞു “ആരും കാറില്‍ നിന്നും ഇറങ്ങരുത്, കാര്യം ഞാന്‍ കൈ കാര്യം ചെയ്തു കൊള്ളാം”
എരിശ്ശേരി പോലീസ് സ്റ്റേഷന്‍ ചോദിക്കാനാണോ” പൊന്മളയുടെ ചോദ്യത്തിനെ ഞാന്‍ അവഗണിച്ച് ആട്ടോക്ക് സമീപം എത്തി ചുരുങ്ങിയ വാക്കുകളില്‍ ഞങ്ങള്‍ക്ക് പോകേണ്ട സ്ഥലം തിരക്കി.
ആട്ടോക്കാരന്‍ എന്നെ സമൂലം രൂക്ഷമായി നിരീക്ഷിച്ചു. ഞാനും എന്നെ ഒന്ന് നോക്കി. ഖദര്‍ധാരി, ഓടയില്‍ നിന്ന് എഴുന്നേറ്റ് വരുന്നത് പോലുള്ള ചെളി വസ്ത്രത്തില്‍. ചുരുക്കത്തില്‍ ഒരു കോണ്‍ഗ്രസ്കാരന്‍ വെള്ളമടിച്ച് വഴിയില്‍ വീണ് വീണ്ടും കാറില്‍ കയറി , പോകേണ്ട വഴിയും തെറ്റി പാതിരാത്രിയില്‍ പാര്‍ട്ടിഗ്രാമത്തില്‍ അലയുകയാ‍ണ്. എന്താ ഈ ബൂര്‍ഷ്വാസിയുടെ ലക്ഷ്യം. ഇതെല്ലാമാണ് ആട്ടോക്കാരന്റെ മനസിലെന്ന് ഊഹിച്ച ഞാന്‍ കണ്ണൂര്‍മീറ്റും മാടായി പാറയും ചെറു വിവരണം നല്‍കി. “ നിങ്ങള്‍ പറയുന്ന സ്ഥലവും കഴിഞ്ഞ് ആറു കിലോമീറ്റര്‍ കഴിഞ്ഞിരിക്കുന്നു, ഇനി ഇപ്പോ എന്റെ പിമ്പേ വന്നോളൂ” അയാള്‍ ആട്ടോ പായിച്ചു. ഞാന്‍ പൊന്മളയോടു പറഞ്ഞു” പൊന്മളേ! വിട്ടോ ആട്ടോയുടെ പിമ്പേ” ആട്ടോ പാഞ്ഞു കൊണ്ടിരിക്കുമ്പോല്‍ എനിക്ക് സംശയം, “ഇത്രയും ദൂരം താണ്ടിയിട്ട് സ്ഥലം എത്തിയില്ലേ? ഇനി ആട്ടോകാരന്‍ ഈ കോണ്‍ഗ്രസ്കാരന് ഒരു പണി കൊടുക്കാം എന്നും പറഞ്ഞു വല്ലിടത്തും കൊണ്ട് പോയി ചതക്കാനാണോ?” സംശയം ഞാന്‍ കൂട്ടുകാരോട് പറഞ്ഞു. എങ്കില്‍ അവന്റെ മുമ്പില്‍ കയറാം എന്ന് പറഞ്ഞു പൊന്മള സ്പീഡ് കൂട്ടി. എവിടെന്ന്. അപ്പോള്‍ ആട്ടോ ഡബില്‍ സ്പീഡ് കൂട്ടി. അങ്ങിനെ പാഞ്ഞ് പോകുമ്പോള്‍ കുമാര സംഭവം വിളിക്കുന്നു. വഴി കാണിക്കാന്‍ ബിജു കൊട്ടിലാ ഇരു ചക്ര വാഹനവുമായി തിരിച്ചിട്ടുണ്ട്. ഞങ്ങള്‍ കാറിന്റെ സ്പീഡ് കുറച്ചു. ആട്ടോ കണ്ണില്‍ നിന്നും മറഞ്ഞു. “മഹാ പാപീ ഞങ്ങളെ ചതിക്കുകയായിരുന്നോ“ ആട്ടോ പോയ ദിക്കില്‍ നോക്കി ഞാന്‍ ചോദിച്ചു. കുറേ ദൂരം കൂടി പോയി ഒരു വളവ് എത്തിയപ്പോള്‍ സൈഡ് റോഡില്‍ നിന്നും ഇരു ചക്ര വാഹനത്തില്‍ നാടകക്കാരന്‍ ഇറങ്ങി വരുന്നു. അവിടെ മറ്റൊരു കാഴ്ച്ചയും ഞാന്‍ കണ്ടു. ചുവപ്പ് ലൈറ്റു പുറകില്‍ മിന്നിച്ച് ഒരു ആട്ടോ. അതിനു സമീപം നമ്മുടെ പഴയ ആട്ടോ ഡ്രൈവറും. അയാള്‍ ചോദിച്ചു” നിങ്ങള്‍ എന്തേ സ്പീഡ് കുറച്ചത്, ഞാന്‍ നിങ്ങളെയും നോക്കി നില്‍ക്കുകയായിരുന്നു, ദാ ഇതാണ് നിങ്ങള്‍ക്ക് പോകേണ്ട റെസ്റ്റ് ഹൌസ്” എന്റെ തല അറിയാതെ കുനിഞ്ഞു.”അജ്ഞാതനായ സ്നേഹിതാ! നിങ്ങളെ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു, മാപ്പ്..” മനസില്‍ ഞാന്‍ പറഞ്ഞു.
അവസാനം ഞങ്ങള്‍ ഉദ്ദിഷ്ട സ്ഥാനത്തെത്തി. കുമാരന്റെ പ്രസന്ന വദനം കണ്ടപ്പോള്‍ വെടി വെക്കാനുള്ള തീരുമാനം ഞങ്ങള്‍ ഉപേക്ഷിച്ചു. റെജി നേരത്തെ ഹാജര്‍. കെ.പി.എസും, ബയാനും, മറ്റും നേരത്തെ വന്നിട്ട് പോയെന്നറിഞ്ഞു.
രാത്രി വട്ടം കൂടിയിരുന്ന് കവിതാലാപനവും നാടന്‍ പാട്ടും കൈകൊട്ടിക്കളിയും ഉഷാറാക്കി.” പാമ്പുകള്‍ക്ക് മാളമുണ്ട് “ എന്ന പാട്ട് ആരും പാടിയില്ല. കാരണം ഒരു പാമ്പും അവിടെ ഉള്ളതായി എനിക്കനുഭവപ്പെട്ടില്ല. എല്ലാവരും പറവകള്‍ മാത്രം. പാട്ടിന്റെയും കവിതയുടെയും

അനന്ത വിഹായസില്‍ ഉല്ലസിച്ച് പറന്ന പറവകള്‍ മാത്രം.
രാത്രി ഏറെ ചെന്ന് കിടന്നപ്പോല്‍ വഴിയിലെ കഷ്ടപ്പാടുകള്‍ എല്ലാം ഞങ്ങള്‍ മറന്നു കഴിഞ്ഞിരുന്നു. ആകെ രണ്ട് മുറികള്‍ മാത്രം. ഓരോന്നിലും ഓരോ കട്ടിലുകളും. ഒരു മുറിയിലെ കട്ടിലില്‍ ഒരാള്‍ കിടക്കുന്നതിന് സമീപം ഞാന്‍ ഇടം കണ്ടെത്തി. കുറേ കഴിഞ്ഞപ്പോള്‍ പൊന്മള എന്റെ മറു വശത്തെത്തി ഇടം പിടിച്ചു. ഞാന്‍ മധ്യത്തില്‍. കിടന്നപാടെ പൊന്മള ഉറക്കം പിടിച്ചു. എന്റെ ഇരു വശത്തും കിടക്കുന്ന രണ്ടെണ്ണവും കൂര്‍ക്കംവലി മത്സരം തുടങ്ങി. അത് ചോദ്യോത്തരം രീതിയിലാണ് എനിക്ക് അനുഭവപ്പെട്ടത്. പൊന്മള തവള ചോദിക്കുന്നത് പോലെ “ക്ഘ്രോമ്മ്...” എന്ന് ചോദിക്കുമ്പോള്‍ ഇപ്പുറത്ത് കിടക്കുന്ന ആള്‍ ഉത്തരമായി “ ഖ്ഗ്രീം“ എന്ന് മറുപടി പറയും. അവര്‍ പ്രാദേശിക ഭാഷയില്‍ സംഭാഷണം നടത്തിയ കാരണം എനിക്ക് ഉറങ്ങാന്‍ സാധിച്ചി

നേരം പുലരാറായപ്പോള്‍ കുറച്ച് പേര്‍ കൂടി ഞങ്ങളുടെ മുറിയിലേക്ക് തള്ളിക്കയറി. അപ്പുറത്തെ മുറിയില്‍ ഏതോ വിഐ.പി. കള്‍ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം വന്നത് കാരണം അവിടെ കിടന്നവരെ ഇറക്കി വിട്ടു. അത് സാധാരണ സര്‍ക്കാര്‍ വക റെസ്റ്റ് ഹൌസില്‍ നടക്കുന്ന പോക്രിത്തരം ആണു. വി.ഐ.പി.കള്‍ എത്തിയാല്‍ സാധാരണക്കാരന്‍ ഔട്ട്. ആ മുറിയില്‍ നിന്നും ഒഴിക്കപ്പെട്ട് ഇപ്പുറത്ത് വന്നവര്‍ കിട്ടിയിടം വെച്ച് കിടന്നു. ഇതിനിടയില്‍ ഒരു ബ്ലോഗര്‍ ഒരു പണി ഒപ്പിച്ചു. ആള്‍ ആരെന്ന് ഞാന്‍ പറയില്ല. അപ്പുറത്തെ മുറിയില്‍ താമസിക്കാന്‍ വന്ന വി.ഐ.പി.കളില്‍ പെട്ട ഒരു ചെറുപ്പക്കാരിയോട് പോയി ചോദിച്ചു .”നിങ്ങളുടെ ബ്ലോഗ് ഏതാണെന്ന്” കേട്ട് നിന്ന അവരുടെ ആണ്‍പിറന്നോന്‍ നമ്മുടെ ബ്ലോഗറോട് പറഞ്ഞുവത്രേ! “അത് എന്റെ ബ്ലോഗാണെന്ന്”. അബദ്ധം മനസിലാക്കിയ കക്ഷി ചമ്മലോടെ ഇപ്പുറത്ത് വന്നപ്പോള്‍ ഈ സംഭവം ഇവിടെ അറിഞ്ഞു കഴിഞ്ഞിരുന്നതിനാല്‍ കൂട്ടച്ചിരി മുഴങ്ങുകയായിരുന്നു. കൂട്ടത്തില്‍ അബദ്ധം പറ്റിയ ബ്ലോഗര്‍ പറഞ്ഞു”ദൈവമേ ഈ കഥ നാളെ ഇനി ആരെങ്കിലും പോസ്റ്റ് ചെയ്യുമോ” എന്ന്. ഞാന്‍ ഉറപ്പ് കൊടുത്തു. “ഞാന്‍ ഇത് കൊഴുപ്പിക്കും”

ഇനിയും ഉണ്ട് വിവരിക്കാനായി. അതിന് മുതിരുന്നില്ല. ഇപ്പോള്‍ മനസിലായോ ബ്ലോഗ് മീറ്റിന്റെ തലേ ദിവസം സന്തോഷപ്രദവും ആഹ്ലാദകരവും ഹോസ്റ്റല്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്നതും അത് കൊണ്ട് തന്നെ ഒഴിവാക്കാനാവാത്തതുമാണെന്ന്.നിങ്ങളെ പ്രലോഭിപ്പിക്കാനുമായി ഈ കഥ പറഞ്ഞ് തരേണ്ടാതാണെന്നും....

46 comments:

  1. ഷെരീഫ്ക്കാ....ഈ പോസ്റ്റ് ശരിക്കും പ്രലോഭിപ്പിച്ചു...നിങ്ങളുടെയൊക്കെ ഈ അർമാദിക്കൽ കാണുമ്പോൾ ശരിക്കും സങ്കടം തോന്നുന്നു കേട്ടോ...എന്നാണ് ഇങ്ങനെ ഒരു മീറ്റിൽ പങ്കെടുക്കുവാൻ സാധിക്കുക..? എന്തായാലും മീറ്റിന്റെ പിന്നാമ്പുറ കഥകൾ തകർപ്പനായി അവതരിപ്പിച്ചിരിക്കുന്നു..ചില ഭാഗങ്ങൾ ശരിക്കും രസിപ്പിച്ചു കേട്ടോ...
    ആശംസകൾ

    ReplyDelete
  2. ഷെരീഫ്‌ സര്‍, ആളു കാണുന്ന പോലെ അല്ലല്ലോ..ഒരു ഒന്നൊന്നര ആളാണല്ലോ..അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ മീറ്റിനു മുന്‍ ദിവസം ഹാജര്‍ വെയ്ക്കണം അല്ലെ???ഇപ്പോള്‍ മനസ്സില്‍ ആയി...പക്ഷെ, മീറ്റ്‌ കഴിഞ്ഞിട്ട് എട്ടു മണിക്കാണ് വണ്ടി എന്ന് കരുതി സര്‍ പള്ളിയില്‍ കിടന്നു ഉറങ്ങിയതും പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു നോക്കിയപ്പോള്‍ അഞ്ചര മണിക്കുള്ള വണ്ടി ആണെന്നും പറഞ്ഞു ഓടി ആര്‍ത്തു സ്റേഷനില്‍ എന്റെ മുന്നില്‍ വന്നു പെട്ടതും ഞാന്‍ ആരോടും പറഞ്ഞിട്ടില്ലേ...

    ReplyDelete
  3. ഇക്കാ തലേദിവസത്തെ വിശേഷങ്ങളാണ് കിടു.. ഇത് മിസ്സായി.. ചെഗുവരെ ക്ഷേത്രവും എന്റെ ബ്ലോഗറും... അത് ചിരിപ്പിച്ചു..

    ReplyDelete
  4. ഇതൊക്കെ എന്നോട് പറഞ്ഞിട്ടെന്ന കര്യം? ഏതുമീറ്റിനു വന്നാലും തലേ ദിവസം എന്തെങ്കിലും കാരണത്താൽ എനിക്ക് മിസ്തന്നെ!കണ്ണൂർ നിന്ന് മാഡായിപ്പാറയിലേയ്ക്ക് ഇരുപത്തഞ്ച് കിലോമീറ്റർ ഉണ്ടെന്നറിഞ്ഞെങ്കിൽ ആട്ടോക്കാർ ആരെങ്കിലും ഓട്ടം വരുംന്നുമ്പറഞ്ഞ് കാത്ത് ഞാൻ കണ്ണൂർ മുക്കിൽ അങ്ങോട്ടും ഇങ്ങോട്ടും അലയില്ലായിരുന്നു. വന്നപാ‍ടേ മുറിയെടുത്ത് ചുരുണ്ട് കൂടിയേനേ. ഒരു മണിക്കൂർ കഴിഞ്ഞാണ് ഉറങ്ങേണ്ടതിന്റെ അത്യാവശ്യാകത മനസിലാക്കി ഞാൻ മുറിയെടുത്തത്.

    ഷെരീഫ്ക്കയുടെ ഈ പോസ്റ്റിലെ ഫലിതങ്ങൾ അസലായി. അപ്പോൾ വീണ്ടും വല്ല ഗസ്റ്റുകളും കൂടി അന്നവിടെ വന്നിരുന്നെങ്കിൽ നമ്മൾ എല്ലാവരുംകൂടി പുറത്ത് മഞ്ഞ് കൊണ്ട് മഴയും നനഞ്ഞ് കീടക്കേണ്ടി വരുമായിരുന്നല്ലോ!

    ReplyDelete
  5. ഈ സംഭവകഥയിലെ വാല്യക്കാരനായ ബാല്യക്കാരന്‍ ഈ ഞാനാണ്..

    വഴിയില്‍ കാറില്‍ നിന്നിറങ്ങി ഞാനും പത്രക്കാരനും റോഡോരത്തു മൂത്രമൊഴിച്ചതൊഴിച്ചു എല്ലാം ഷരീഫ്ക്ക പറഞ്ഞു..

    മുപ്പത്തഞ്ചു വര്‍ഷം അടക്കിപ്പിടിച്ചത് മുഴുവന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കാനുള്ള വെമ്പലായിരുന്നു അല്ലേ.
    ഇക്കയോടോപ്പമുള്ള യാത്ര കുറെ വിവരങ്ങള്‍ പകര്‍ന്നു തന്നൂട്ടോ...

    പൊന്മളക്കാരന്റെ ഓരോ വാക്കും കുടുകുടെ ചിരിപ്പിക്കുന്നതായിരുന്നു..

    പത്രക്കാരനെ ഇപ്പോള്‍ വിളിച്ചതെയുള്ളൂ..ഇക്ക നമ്മുടെ യാത്രയെ പറ്റി വല്ല പോസ്ടുമിട്ടോ എന്നും ചോദിച്ച്..

    ശ്രീജിത്തെട്ടന്‍, കൊണ്ടോട്ടി മുതല്‍ എന്നെയും കൊണ്ടാണ് പോന്നത്..
    എന്റെ ദൈവമേ..എനിക്ക് വയ്യ..ആ കാര്യമാലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു..
    ലക്കും ലഗാനുമില്ലാത്ത ആ യാത്രയായിരുന്നു മീറ്റിനെക്കാള്‍ രസകരവും ഭയാനകവും...
    എന്തായാലും ഞാനിപ്പോ 'നല്ലൊരു' ദൈവ വിശ്വാസിയാണ്..

    സംഗതി ''പ്രായം ഏറി''യെങ്കിലും ഇതൊന്നും മനസ്സീന്നു പോയില്ല അല്ലെ.(തല്ലല്ലേ...)
    നന്ദി ഷരീഫ്ക്കാ..എല്ലാം ഓര്‍മ്മിപ്പിച്ചതിനു..

    ReplyDelete
  6. ഷെരീഫ്ക്കാ,,ഇദ്ദാണ് കണ്ണൂര്‍ മീറ്റ് പോസ്റ്റുകളിലെ ഹൈ ലൈറ്റ് പോസ്റ്റ് .. ചോറുണ്ണുന്നതിനിടയില്‍ വായിച്ചത് കൊണ്ട് ചിരിച്ചു ചിരിച്ചു ചോറ് കപ്പി. കലക്കി മറിച്ചു..

    ReplyDelete
  7. ‘തലേ ദിവസകഥകള്‍ പറയാതെ ബ്ലോഗ് മീറ്റ് വിവരണങ്ങള്‍ അപൂര്‍ണവും സംഭവ രഹിതവുമാകും‘.

    ശരിയാണ്.ഇപ്പോഴാണു മീറ്റ് വിശേഷം പൂർണ്ണമായത്.

    ReplyDelete
  8. നർമ്മ മധുരം. ശെരിക്കും ആസ്വദിച്ചു.

    ReplyDelete
  9. ഷെരീഫ്ക്കാ, ഈ കഷ്ടപ്പാടുകളൊക്കെ സഹിച്ച് മീറ്റ് ദിവസം മൂന്ന് മണിക്കൂർ നിന്ന നിൽ‌പ്പിൽ നിന്ന് സഹകരിച്ചതിനു ഒരുപാട് നന്ദി അറിയിക്കട്ടെ.
    പോസ്റ്റ് സൂപ്പർ..! പലയിടത്തും നന്നായി ചിരിക്കാൻ പറ്റി.

    ReplyDelete
  10. മീറ്റുകാര്‍ എല്ലാം കൂടി കൊതിപ്പിച്ചു കൊല്ലും !

    പോസ്റ്റ്‌ അടിപൊളി..ഷെരീഫിക്കാ!

    (മീറ്റിനു പോകുമ്പോള്‍ തലേ ദിവസമേ പോകണം എന്ന് കൊച്ചി മീറ്റ് കഴിഞ്ഞപ്പോഴാ മനസ്സിലായെ ! ഇപ്പൊ അത് ഉറപ്പിച്ചു ! )

    ReplyDelete
  11. വായിച്ചു.
    ബ്ലോഗു മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചവര്‍ ഭാഗ്യ ശാലികള്‍

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. തലേ ദിവസം മാടായിപ്പാറയില്‍ കൂടണമെന്ന് ഞാന്‍ വാല്ലാതെയാഗ്രഹിച്ചിരുന്നു. പക്ഷെ, അറിയാമല്ലോ അന്നത്തെ വിശേഷങ്ങള്‍..? ഇപ്പോള്‍, ഇക്കാടെ ഈ കുറിപ്പ് വായിക്കുമ്പോള്‍ ശരിക്കും വലിയൊരു നഷ്ടം അനുഭവപ്പെടുന്നു. എങ്കിലും, വീണ്ടുമൊരിക്കല്‍ കൂടെ ഇക്കയടക്കം പലരെയും കാണാന്‍ സാധിച്ചതിലും, കൂടെ മറ്റു പല മുഖങ്ങളെയും പുതിയതായി കാണാനൊത്തതിലും അതിനവസമൊരുക്കിയ സംഘാടകര്‍ക്ക് ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.,

    ഖത്തര്‍ മീറ്റും, തിരൂര്‍ മീറ്റും കഴിഞ്ഞിറങ്ങുമ്പോള്‍ ഇല്ലാത്തൊരു സുഖമുള്ളൊരു വേദന എനിക്കീ കണ്ണൂര്‍ മീറ്റ് സമ്മാനിച്ചു. അന്നേ ദിവസം മടക്കയാത്രയില്‍ എന്നോടൊപ്പമുണ്ടായിരുന്ന ബാല്യക്കാരന്റെ നിഷ്കളങ്ക വചനങ്ങള്‍ക്കൊടുവില്‍ അവനിറങ്ങുമ്പോള്‍ എന്തോ എന്റെ ഹൃദയം കരയുന്നതിനെ ഞാനറിഞ്ഞു. കാരണം, ആ സമയത്തിനിടക്ക് അത്രമേല്‍ അവനെനിക്ക് പ്രിയപ്പെട്ടവനായിരുന്നു. നന്ദി, പ്രിയപ്പെട്ടവരേ... എല്ലാത്തിനും നന്ദി.! എനിക്ക് ബന്ധുബലം കൂട്ടിത്തന്ന ഈ സഹൃദയത്വത്തിന് പ്രത്യേകിച്ചും.

    ReplyDelete
  14. ചിരിച്ച് ചിരിച്ചിട്ടാണ് ഇതു വായിച്ചു തീർത്തത്...
    ഷരീഫുക്ക ഒരു സംഭവം തന്നെ..

    കൂടെ ബ്ലോഗും ബ്ലോഗ് മീറ്റും..

    I really miss You & Meet

    ReplyDelete
  15. സംഗതി രസായിട്ടുണ്ട് .. അപ്പൊ കണ്ണൂര്‍ പോയാല്‍ തന്‍റെ ബ്ലോഗ്‌ ഏതാ എന്ന് ചോദിക്കാന്‍ പാടില്ല അല്ലെ? എന്‍റെ കണ്ണൂരെ ? നിന്‍റെ പേര് വെച്ച് ഇവിടെ ബോംബുകള്‍ പൊട്ടിക്കുന്നത് നീ കാണുന്നില്ലേ??

    ReplyDelete
  16. ഹഹഹ ............നല്ല തമാശ ആയല്ലോ ....ബ്ലോഗ്‌ മീറ്റ്‌ അപ്പോള്‍ ഇങ്ങനൊക്കെ തന്നെ .....നന്നായിട്ടുണ്ട്

    ReplyDelete
  17. അപ്പോൾ എന്റെ അബദ്ധം മാത്രമല്ല അല്ലെ സംഭവിച്ചത്.

    ReplyDelete
  18. "..തവള ചോദിക്കുന്നത് പോലെ “ക്ഘ്രോമ്മ്...” എന്ന് ചോദിക്കുമ്പോള്‍ ഇപ്പുറത്ത് കിടക്കുന്ന ആള്‍ ഉത്തരമായി “ ഖ്ഗ്രീം“ എന്ന് മറുപടി പറയും. അവര്‍ പ്രാദേശിക ഭാഷയില്‍ സംഭാഷണം നടത്തിയ കാരണം എനിക്ക് ഉറങ്ങാന്‍.."

    :))

    ReplyDelete
  19. പ്രിയപ്പെട്ട ഷിബു തോവാള, ഉടനെ തന്നെ ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ ഇടവരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    പ്രിയ ഷാനവാസ് സാഹിബ്, ഞാന്‍ ആലപ്പുഴക്കാരന്‍ . പ്രത്യേകിച്ച് വട്ടപ്പള്ളിക്കാരന്‍ ആണേ! അപ്പോള്‍ നാട്ടിന്റെ ഗുണം എന്തായാലും കാണും.
    പ്രിയ സുഹൃത്തേ! ട്രെയിനിന്റെ സമയ കുഴപ്പം ഇപ്പോഴും എന്നെ അതിശയിപ്പിക്കുകയും കൂടുതല്‍ ദൈവ വിശ്വാസി ആക്കുകയും ചെയ്യുന്നു. ഈ കഥ ഒരു പോസ്റ്റ് ആയി തന്നെ ഇടണമെന്‍ കരുതിയതാണ്. ഇപ്പോള്‍ താങ്കള്‍ കമന്റിലൂടെ അത് ഓര്‍മിപ്പിച്ചപ്പോല്‍ സംഭവത്തിന്റെ അതിശയം ഈ കുറിപ്പില്‍ തന്നെ എഴുതാമെന്ന് കരുതുന്നു. ടിക്കറ്റ് മാവേലിക്കാണെന്ന വിശ്വാസത്തിലും(മകനാണ് ടിക്കറ്റ് റിസര്‍വ് ചെയ്തത്. അവനോട് മവേലി എന്നാണ് പറഞ്ഞത്) എട്ടരമണി വരെ കാത്തിരിക്കണമല്ലോ എന്ന വിഷമവുമായി പള്ളിയുടെ ഭിത്തിയില്‍ ചാരി ഇരുന്നു ഉറങ്ങിയ ഞാനെന്തിനു ഞെട്ടി ഉണര്‍ന്ന് ടിക്കറ്റ് നോക്കാന്‍ പ്രചോദിതനായി. ടിക്കറ്റ് നോക്കുമ്പോള്‍ ബോഗി ഏതാണെന്ന് അറിയുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതിനു കുറച്ച് സമയം മുമ്പ് റെയില്‍ വേ സ്റ്റേഷനില്‍ ബഹളത്തിനിടയില്‍ നൌഷാദ് വടക്കേലുമായി അദ്ദേഹത്തിനു പോകാന്‍ വണ്ടി സമയം നോക്കാന്‍ കറങ്ങി നടക്കുമ്പോഴും എന്റെ വിശ്വാസം എന്റെ കയ്യിലിരുന്ന റിസര്‍വേഷന്‍ മാവേലിക്കാണെന്നും അത് എട്ടരമണിക്കാണെന്നും തന്നെ ആയിരുന്നു. മാത്രമല്ല അപ്പോള്‍ ഞാന്‍ നൌഷാദ് ഭായിയൊട് ആ വിവരം പറയുന്നുണ്ട്.അദ്ദേഹം തിരക്ക് കാരണം ബസ് വഴി പോകാന്‍ എന്നെ പിരിയുകയും ചെയ്തു. അപ്പോഴും എന്റെ ടിക്കറ്റ് നോക്കാന്‍ എനിക്ക് തോന്നിയില്ല.പള്ളി ഭിത്തിയില്‍ ചാരി ഇരുന്ന് ഉറങ്ങിയ ഞാന്‍ ഞെട്ടി എഴുന്നേറ്റ് ഏതോ അജ്ഞാത നിര്‍ദ്ദേശം പോലെ ടിക്കറ്റ് പുറത്തേടുത്തു ബോഗി നമ്പര്‍ നോക്കി. അപ്പോഴാന് വണ്ടി സമയം 5.15 എന്ന് കാണുന്നത്.ആ സമയം എന്റെ വാച്ചില്‍ 5.20. വണ്ടി പോയി കാണും എന്ന്തന്നെ ഞാന്‍ കരുതി. എന്തായാലും പോയി നോക്കാം എന്ന് കരുതി ഓടി വന്നപ്പോല്‍ വണ്ടി അനൌണ്‍സ് ചെയ്യുന്നതേ ഉള്ളൂ. അങ്ങിനെയാണ് താങ്കളെ അവിടെ കണ്ടത്. എന്നെ ആരാണ് ഉറക്കത്തില്‍ നിന്നുണര്‍ത്തി ടിക്കറ്റ് നോക്കൂ എന്ന് പ്രചോദിതനാക്കിയത്?!! ഇപ്പോഴും ഞാന്‍ അന്തം വിടുകയാണ്.
    കമന്റിനു നന്ദി.

    ReplyDelete
  20. മനോരാജ്, നന്ദി സുഹൃത്തേ!

    പ്രിയ സജീം, പോസ്റ്റ് ഞാന്‍ വായിച്ചു. രാത്രി ബുദ്ധിമുട്ടിയതും അറിഞ്ഞു. ഞാന്‍ കണ്ണൂരിലെ പാതകള്‍ താണ്ടുമ്പോള്‍ ഇടക്ക് വിളിച്ചത് അതിനാലാണ്. അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി.

    പ്രിയ വാല്യക്കാരന്‍, വഴിയില്‍ മൂത്രം ഒഴിച്ചതിന്റെ ഫോട്ടോ ഞാന്‍ എടുത്ത് വെച്ചിട്ടുണ്ട്, അത് പോസ്റ്റണോ പയ്യന്‍സേ!
    അതേ മുപ്പത്തഞ്ച് കൊല്ലം ഉള്ളില്‍ അമര്‍ത്തി വെച്ചത് ഇങ്ങിനെ കുറേശ്ശെ ആയി അയച്ച് വിടുകയാണ്. ഏതായാലും ശ്രീജിത് വീട്ടില്‍ കൊണ്ടെത്തിച്ചല്ലോ. പാവം ഇപ്പോള്‍ പെണ്ണ് കണ്ട് പെണ്ണ്കണ്ട് കുഴഞ്ഞു കാണും.പിന്നെ ഒരു ചെറിയ രഹസ്യം എനിക്ക് വാല്യക്കാരനേക്കാള്‍ കാല്‍ വയസ് കുറവാണ്, ഇപ്പോഴും ചെറുപ്പം ഉള്ളില്‍. ഇത് ആരോടും പറയല്ലേ ചേട്ടാ...

    പ്രിയ രമേശ് ഭായ് ! ഈ കമന്റ് ഞാന്‍ അവാര്‍ഡായി കരുതുന്നു. നന്ദി സുഹൃത്തേ!

    മൊയ്തീന്‍, ഡോക്റ്റര്‍.ആര്‍.കെ.തിരൂര്‍, പള്ളിക്കരയില്‍, പ്രിയപ്പെട്ടവരേ! നന്ദി.

    പ്രിയ കുമാര സംഭവം, വെടി വെക്കാനായി തോക്കുമായാണ് ഞാനും പൊന്മളയും വന്നത്. പക്ഷേ ഒറ്റ ചിരിയില്‍ കുമാരന്‍ ഞങ്ങളെ വീഴ്ത്തി.രാത്രി നൈച്ചോറും ചിക്കനും തന്ന് ഞങ്ങളെ കിടത്തിയതും എഴുതാന്‍ മറന്ന് പോയി. മൂന്ന് മണിക്കൂറ് ഒരേ നില്‍പ്പ് ബ്ലോഗ് മീറ്റ് ദിവസത്തില്‍ നിന്നിട്ടും എന്റെ സ്റ്റാമിനക്ക് കുഴപ്പമൊന്നും ഇല്ലെന്നും നിങ്ങളേക്കാളും ചെറുപ്പം എനിക്കാണെന്നും ഇപ്പോള്‍ ബോദ്ധ്യമായല്ലോ. നന്ദി ചങ്ങാതീ.

    പ്രിയ വില്ലേജ് മാന്‍, ഇനി നാട്ടില്‍ വരുമ്പോള്‍ നമുക്ക് തലേ ദിവസത്തില്‍ പങ്കെടുക്കാം

    ReplyDelete
  21. പ്രിയ റോസാ പൂക്കള്‍ ഇവിടെ വന്നതില്‍ നന്ദി സുഹൃത്തേ!

    പ്രിയപ്പെട്ട നാമൊസ്, കുട്ടിക്ക് സുഖമായി എന്നും താങ്കള്‍ ഇപ്പോള്‍ ഗള്‍ഫില്‍ എത്തിക്കാണുമെന്നും കരുതുന്നു.നാം ഒരുമിച്ച് കഴിച്ച്കൂട്ടിയ നിമിഷങ്ങള്‍ക്കും താങ്കളുടെ കമന്റിനും നന്ദി ചങ്ങാതീ.
    പ്രിയ ജാബിര്‍ മലബാറീ, അഭിനന്ദനത്തിനു നന്ദി സുഹൃത്തേ! എല്ലാവിധ ആശംസകളും നേരുന്നു.

    പ്രിയ ഏകലവ്യാ, കണ്ണൂര്‍ ചെന്ന് എന്തും ചോദിക്കാം മറുപടി എന്ത് തരും എന്ന് പ്രവചിക്കാന്‍ വയ്യ.

    പ്രിയ കൊച്ചുമോള്‍, അഭിപ്രായത്തിനു നന്ദി. ഇതാണ് ബ്ലോഗ് മീറ്റ്.(മലയാളം ടൈപ്പ് ചെയ്യലില്‍ പുരോഗതി കാണുന്നു.അങ്ങിനെ തെളിയട്ടെ)

    ReplyDelete
  22. പ്രിയപ്പെട്ട ശാന്തകാവുമ്പായി ടീച്ചര്‍, നേരില്‍ കാണാനും പരിചയപ്പെടാനും ഇടയായതില്‍ അതിയായ സന്തോഷമുണ്ട്. അന്ന് ഞങ്ങള്‍ ഹാറൂണ്‍(ഒരു നുറുങ്ങ്) സാഹിബിന്റെ വീട്ടില്‍ പോയിരുന്നു. ടീച്ചറുടെ അന്വേഷണം ഞാന്‍ പറഞ്ഞു.എല്ലാ ആശംസകളും നേരുന്നു സുഹൃത്തേ!

    പ്രിയ സാബൂ, സന്ദര്‍ശനത്തിന്‍ നന്ദി ചങ്ങാതീ.

    ReplyDelete
  23. ഈ തലേ ദിവസം ആഘോഷിക്കുവാന്‍ സാധിക്കാതെ വന്നല്ലോ.

    ReplyDelete
  24. പ്രിയപ്പെട്ട രാകേഷ് (വണ്ടിപ്രാന്തന്‍ ),പ്രിയ ഖാദര്‍ സാഹിബ്, ഇവിടെവരെ വന്ന് “തലേദിവസം“ സന്ദര്‍ശിച്ചതില്‍ നന്ദി ചങ്ങാതിമാരേ...

    ReplyDelete
  25. വല്ലാണ്ടു കൊതിപ്പിച്ചിരിക്കണു ഇക്കാ..!

    നുമ്മടെ കൊച്ചീ രാജ്യത്ത് ഒരു മീറ്റ് വച്ചിട്ടുവേണം ഒന്ന് അര്‍മാദിക്കാന്‍.!
    എല്ലാരും തലേന്നു തന്നെ വന്നേക്കണം..!

    എല്ലാവര്‍ക്കും ആശംസകള്‍..!!

    ReplyDelete
  26. പ്രിയപ്പെട്ട പ്രഭന്‍ കൃഷ്ണന്‍, സന്ദര്‍ശനത്തിനു നന്ദി സുഹൃത്തേ!
    തീര്‍ച്ചയായും കൊച്ചിയില്‍ ഒരു മീറ്റ് വെക്കണം, കുറച്ച് കാലത്തിനു മുമ്പ് എറുണാകുളം മറൈന്‍ ഡ്രൈവിലും ഇടപ്പള്ളിയിലും സംഘടിപ്പിച്ചിരിന്നു. ഇനി മട്ടാഞ്ചേരിയിലോ ഫോര്‍ട്ട് കൊച്ചിയിലോ ആരെങ്കിലും മുന്‍ കയ്യെടുത്ത് സംഘടിപ്പിച്ചാല്‍ ഉപകാരമായി. ചരിത്രം ഉറങ്ങുന്ന സ്ഥലമാണതൊക്കെ.

    ReplyDelete
  27. സത്യം പറഞ്ഞാല്‍ ഈ ജുഡീഷ്യറിയില്‍ പെട്ട ഒറ്റ ഒരുത്തനേം (എന്റെ വക്കീല്‍ ഒഴികെ) എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടായിരുന്നു. അവധിക്ക് വച്ച് അവധിക്ക് വച്ച് കോളേജില്‍ നിന്നും അവധിയെടുത്ത് ഹാജരാകാന്‍ വന്ന മാന്യന്മാരായ പ്രതികളെ അസ്സാക്കുന്ന ജഡ്ജിമാരെ പ്രത്യേകിച്ചും. എന്നാല്‍ ഈയൊരു ജഡ്ജി ഒരു വല്ലാത്ത സംഭവം തന്നെ.

    വാല്യക്കാരന്‍ പറഞ്ഞ പോലെ ഇത് വര്‍ഷങ്ങള്‍ കുഴിച്ചിട്ട ആക്രാന്തം പുറത്തു വരുന്നത് തന്നെ.
    ഷെരിഫ് സാറിന്റെ ( ഒരു സുഖം പോര, ഷെരിഫ്ക്ക എന്നെ ഇനി ഞാന്‍ വിളിക്കൂ. കേള്‍ക്കുമ്പോ വയസ്സും കുറഞ്ഞു കിട്ടും) ആലപ്പുഴ കഥകള്‍ രസകരമായി. പൊന്മളയുടെ കൂടെ കൂടി ഏതോ ഒരു കമ്പനി സമരത്തിന്റെ കഥ പറഞ്ഞ് ആഗോള കമ്മ്യൂണിസതെത്തന്നെ വിമര്‍ശിക്കാന്‍ ഇറങ്ങി പുറപ്പെട്ടതടക്കം. എന്നാലും മീറ്റിന്റെ റിഹേര്‍സല്‍ പോലെ കാറിലും മോഡറെട്ടര്‍ പണി നടത്തിയത് നന്നായി. അല്ലേല്‍ രാഷ്ട്രീയം തലയ്ക്കു പിടിച്ചു പണി പാളിയേനെ !!! ഇത് പക്ഷെ അശ്ലീലം മുതല്‍ ആഭാസം വരെ ചര്‍ച്ച ചെയ്യാനായി സാധിച്ചു!!

    ഒരിക്കലും "അച്ഛന്‍ എഴുതിയ കഥ മകന്‍ മോഷ്ടിക്കരുത്" എന്ന് പഠിപ്പിച്ച കഥയും മറക്കില്ല..

    ആ യാത്രയിലെ വിശേഷങ്ങള്‍ എത്ര പറഞ്ഞാലും തീരില്ല. അതിനാല്‍ അഞ്ചു യാത്രക്കാരുടെയും പോസ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉള്ള ഒരു സംവിധാനം നമ്മുക്ക് ഉണ്ടാക്കാം.

    ReplyDelete
  28. പത്രക്കാരന്‍ പയ്യന്‍സേ! കോഴിക്കോട് റെയില്‍ വേ സ്റ്റേഷന്‍ മുന്‍പില്‍ വെച്ച് എന്റെ അരികില്‍ വന്നത് മുതല്‍ പയ്യന്‍സ് എന്റെ സ്വന്തം കക്ഷിയായി തീര്‍ന്നു. സ്നേഹമല്ലേ അനിയാ ഈ ലോകത്ത് ഏറ്റവും വലുത്. അതിനു തുല്യം വെക്കാന്‍ ഈ ദുനിയാവില്‍ മറ്റൊന്നും തന്നെ ഇല്ല.

    ശരിയാണ് വര്‍ഷങ്ങള്‍ ഈ സ്നേഹം മറ്റുള്ളവരുമായി പങ്കിട്ട് അര്‍മാദിച്ച് നടക്കാന്‍ കൊതിച്ചിരുന്നു. നിവര്‍ത്തികേട് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി കഴിയുകയും ചെയ്തു.ന്യായാധിപന്മാരിലും നീതിന്യായ വകുപ്പ് ജീവനക്കാരിലും സരസന്മാര്‍ ധാരാളം ഉണ്ട്. പക്ഷേ അവര്‍ക്കെല്ലാം അദൃശ്യമായ ഒരു വിലങ്ങിന്റെ നിയന്ത്രണം എപ്പോഴും ഉണ്ട്.കുഞ്ഞുകുട്ടി പരാധീനങ്ങളുടെ ഓര്‍മ എല്ലാ തുറന്ന് ഇടപെടലില്‍ നിന്നും അവരെ അകറ്റി നിയന്ത്രണങ്ങള്‍ക്ക് കീഴടങ്ങി കഴിയാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു.31 വര്‍ഷം നീതിന്യായ വകുപ്പിലും അവസാന 5 വര്‍ഷം സ്പഷ്യല്‍ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്റ്റ്റേറ്റ് ജോലിയിലും കഴിഞ്ഞപ്പോള്‍ ഈയുള്ളവന്റെ അവസ്ഥയും അത് തന്നെ ആയിരുന്നു. ഇപ്പോള്‍ എല്ലാത്തില്‍ നിന്നും പുറത്ത് ചാടി സര്‍വ സ്വാതന്ത്ര്യത്തോടെ അനന്ത വിഹായസ്സില്‍ പറന്നു നടക്കുന്ന പറവയെ പോലെ കഴിയുകയല്ലേ പയ്യന്‍സേ ഞാന്‍ .
    എന്നെ ഇക്കാ എന്ന് വിളിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. “സാറേ” വിളി സമത്വം ഇല്ലാതാക്കും.

    ആ യാത്ര ഒരു സംഭവം തന്നെ ആയിരുന്നു. ഇപ്പോള്‍ അതിനെ പറ്റി ചിന്തിക്കുമ്പോഴും ആ രാത്രിയിലെ വഴി അന്വേഷണവും ചര്‍ച്ചകളും മറ്റും ഒരു ഹരമായി തന്നെ അനുഭവപ്പെടുന്നു.

    എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  29. ഇത് ഇപ്പോഴാണ് കണ്ടത്‌ ഷേരീഫിക്ക. വിവരണം അസ്സലായി.

    ReplyDelete
  30. ഈ പോസ്റ്റ്‌ കാണാന്‍ വൈകി.എന്നാലും തലേന്നാളത്തെ വിവരണം കലക്കി.... ചെഗുവരെയുടെ അമ്പലം വായിച്ചു.... (ഒന്നവിടെ പോയി തൊഴണം എന്നുണ്ട് വഴി പറഞ്ഞു തരാമോ ഇക്കാ..).ആ ഓട്ടോക്കാരന്‍ ആണ് ശരിയായ കണ്ണൂര്കാരന്‍ അവനെയും സംശയിച്ചല്ലോ .....

    ReplyDelete
  31. ഇവിടെ വന്നതില്‍ സന്തോഷം റാംജീ, എല്ലാ ഭാവുകങ്ങളും നേരുന്നു സുഹൃത്തേ!

    പ്രിയ yemceepee സന്ദര്‍ശനത്തിനു നന്ദി സുഹൃത്തേ! ആ ആട്ടോക്കാരനെ സംശയിച്ചതില്‍ വല്ലാതെ എനിക്ക് കുറ്റ ബോധം ഉണ്ടായി. അയാളെ പോലെയാണ് കണ്ണൂര്‍ക്കാര്‍ എല്ലാവരുമെങ്കില്‍ ആ നാട് രക്ഷപെട്ടു.
    പിന്നെ ചെഗുവരെയുടെ അമ്പലത്തേക്കുള്ള വഴി, കണ്ണൂര്‍ കവലയില്‍ നിന്ന് ലെഫ്റ്റിലോട്ട് തിരിഞ്ഞു വീണ്ടും ലെഫ്റ്റിലോട്ട് തിരിഞ്ഞു പിന്നേയും ലെഫ്റ്റിലേക്ക് ചെന്ന് ആരോടെങ്കിലും ചോദിച്ചാല്‍ പറഞ്ഞു തരൂട്ടാ.....

    ReplyDelete
  32. സാര്‍ ഇത്തവണയും മീറ്റ് അടിപൊളിയാക്കി. സാറിനെ പോലുള്ളവര്‍ വന്നില്ലങ്കില്‍ വെറും കുട്ടികളി മാത്രമാകുമായിരുന്നു മീറ്റുകള്‍. ഇനിയും അനേകം മീറ്റുകള്‍ കൂടാന്‍ അവസരം ഉണ്ടാകട്ടെ. ആശംസകള്‍.

    ReplyDelete
  33. നന്ദി റജീ....
    എന്റെ ഫോളോവേര്‍സ് ശരിയാക്കി തന്നത് റജിയുടെ പുറകേ പിറവത്തേക്ക് പോയി. ഇപ്പോല്‍ ഇതിലൊന്നും കാണാനില്ല.

    ReplyDelete
  34. പനങ്കായ് പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന് പറഞ്ഞതുപോലെയായി എന്റെ കാര്യം. വിവരണം വായിച്ചിട്ട് കൊതിയാകുന്നു

    ReplyDelete
  35. പ്രിയ അജിത്, പ്രത്യാശിക്കുക, നമുക്കും ഒരു ദിവസം വരും , അതുവരേക്കും കാത്തിരിക്കുക.

    ReplyDelete
  36. അങനെ കണ്ണൂര്‍ പോയി കഷട്ടപെട്ടു മീറ്റും ഈറ്റും നടത്തി അല്ലെ ..നല്ല പോസ്റ്റ്‌ ..ചിരിപ്പിച്ചു

    ReplyDelete
  37. പ്രിയപ്പെട്ട മുരളിക,പ്രിയ my dreams,
    ഇവിടെ സന്ദര്‍ശിച്ചതില്‍ നന്ദി സുഹൃത്തുക്കളേ!

    ReplyDelete
  38. എല്ലാരേം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.. വീണ്ടും കാണാം.. പരിചയം പുതുക്കാം..

    ReplyDelete
  39. തീര്‍ച്ചയായും പ്രിയ സന്ദീപ് .

    ReplyDelete
  40. അത്താഴൂട്ടിനെ കുറിച്ച് എഴുതിയിട്ടിങ്ങനേ..
    അപ്പോൾ സാക്ഷാൽ സദ്യയെ കുറിച്ചെഴുതിയാൽ എങ്ങീനെയുണ്ടാകും..!
    എന്നാലും ഒരു പെണ്ണടുത്തുവന്നിരുന്നാൽ ഹാന്റ്സപ് പൊസിഷനിലിരിക്കുന്ന നമ്മുടെ നാട്ടിലെ ആണുങ്ങളൂടെ സ്ഥിതിയോർക്കുമ്പോൾ...!!

    ReplyDelete
  41. തകർപ്പൻ വിവരണം!

    നമോവാകം!

    ReplyDelete
  42. പ്രിയപ്പെട്ട മുരളീ മുകുന്ദന്‍ ബിലാത്തിപട്ടണം,
    തമാശക്ക് ഞാന്‍ എഴുതിയതാണെങ്കിലും നമ്മുടെ നാട്ടിലെ ആണുങ്ങളുടെ സ്ഥിതി ഇപ്പോള്‍ അല്‍പ്പം ഭയപ്പെടേണ്ട അവസ്ഥയില്‍ തന്നെയാണ്. ബിലാത്തിയില്‍ അങ്ങിനെ ഒരുആരോപണം ഭയക്കേണ്ടതില്ലാ എന്ന് തോന്നുന്നു.
    താങ്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഖം നേരുന്നു.

    പ്രിയ ഡോക്റ്റര്‍ ജയന്‍ ഏവൂര്‍, നന്ദി സുഹൃത്തേ! കണ്ണൂര്‍ മീറ്റില്‍ ഡോക്റ്ററെ കാണാത്തതിനാല്‍ ഞാന്‍ പലരോടും അന്വേഷിച്ചു. ഇപ്പോള്‍ പോസ്റ്റുകളും കാണാനില്ല. അതോ പോസ്റ്റുകള്‍ എന്റെ കണ്ണില്‍ പെടാതിരുന്നതാണോ. ആശംസകള്‍ നേരുന്നു.

    ReplyDelete
  43. ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)

    കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍

    ReplyDelete
  44. ശരീഫ്ക്കാ..പരയാത്ത കഥകല്‍ നന്നായി.ഇതാ എന്റെ പുതിയ പോസ്റ്റ്.മീറ്റിന് ശേഷകഥകള്‍
    http://abidiba.blogspot.com/2011/10/blog-post_20.html

    ReplyDelete