Sunday, September 25, 2011

ചിരി മത്സരം


നമസ്കാരം. ഞാന്‍ സഫാ. ഇവിടെ ഒരു ചിരി മത്സരം തുടങ്ങുകയാണ്. താഴെ കാണുന്ന ചിത്രങ്ങളിലൂടെ ഈ മത്സരം നിങ്ങള്‍ക്ക് കാണാം
ദാ! ഞാന്‍ ചിരിക്കാന്‍ തുടങ്ങുന്നേ...........
ചിരി ഇങ്ങിനെ ആയാലോ???
ഇങ്ങിനെയും ചിരി ആകാം......
ഇതാണ് കള്ളച്ചിരി.......
ഇതാണ് ഇടിവെട്ട് ചിരി..........
എനിക്ക് ചിരിച്ചിട്ട് വയ്യേ.............

മത്സരത്തില്‍ ജയിച്ചോന്ന് നിങ്ങള്‍ പറയീന്‍ ....കൂട്ടത്തില്‍ എന്റെ വേറെ ചില വേഷങ്ങള്‍ കാണാന്‍ ഇവിടെ അമര്‍ത്തിക്കോളീന്‍ .......

Thursday, September 22, 2011

കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍

അടിച്ച് പൊളിക്ക് കുമാരാ!!! ഈ തലേ ദിവസം നമുക്കൊരു സംഭവമാക്കണം
എട്ട് പത്ത് പട്ടി കൂടി പട്ടരെ കടിച്ചെടോ പട്ടൊരു വാക്ക് വിട്ട് പട്ടി പത്തും ചത്തെടോ
തകിത തികുത തൈ താരോ, അവിടെ തൈ താരോ ഇവിടെ തൈ താരോ

തൊഴുകയല്ല, റെജി പുത്തന്‍ പുരക്കല്‍ . കൈ കൊട്ടിക്കളിച്ച് വട്ടം ചുറ്റുകയാണ്.

തിത്തിത്താരോ തിത്തിതൈ, തകതൈതോ തകതൈതാ, അര്‍മാദിക്ക് എന്റെ കൂട്ടരേ!
ഇന്നാ പിടിച്ചോ എല്ലാവരുംകൂടി ഒത്ത് പിടി, കൈ കൊട്ടിക്കളി കൂട്ടരേ!
ബ്ലോഗ് മീറ്റ് ദിവസം--ചില ഉന്നതതല ചര്‍ച്ചകള്‍
ചിരിയോ ചിരി!!!
സജീം തട്ടത്ത്മലയുടെ മഞ്ഞ മുണ്ട് ചുവപ്പാക്കാനും ഷാനവാ‍സ് സാഹിബിന്റെ കറുത്ത ഷര്‍ട്ട് വെളുപ്പിക്കാനും മാജിക്ക് പ്രയോഗിക്കണോ എന്ന ചിന്തയില്‍ ബിലാത്തി പട്ടണം.
രണ്ട് ഡോക്റ്ററന്മാരും കൂടി ഷാനവാസ് സാഹിബിനെ പരിശോധിക്കുന്നു. പുറകില്‍ നൌഷാദ് വടക്കേലിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ കെ.പി.എസ്. മാഷ്. അതിനും പുറകില്‍ പോട്ടം പിടുത്തക്കാരായ പൊന്മളയും റെജി പുത്തന്‍ പുരക്കലും.
ആബിദ് മാഷെന്ന സാക്ഷാല്‍ അരീക്കോടന്‍ മാഷ് സദസിനെ അഭിമുഖീകരിച്ച് സംസാരിക്കുന്നു.
കെ.പി.സുകുമാരന്‍ മാഷിനു മീറ്റ് വിജയിച്ചില്ലെന്ന ദു:ഖം. ബ്ലോഗ് മീറ്റല്ല സൈബര്‍ മീറ്റ്.
**************************************************************************************
കണ്ണൂര്‍ മീറ്റ് കഴിഞ്ഞു. ദിവസങ്ങളും കടന്ന് പോയി. പലരും മീറ്റ് സംബന്ധമായി പോസ്റ്റുകളും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തി.

ബ്ലോഗ് മീറ്റിന്റെ തലേ ദിവസം പുരാണം “കണ്ണൂര്‍ മീറ്റ് പറയാത്ത കഥകളും“ ഈയുള്ളവന്റേതായി
ദാ ഇവിടെ വന്നു.

എങ്കിലും ചില ചിത്രങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്നു. ആ ജനുസ്സ് ചിത്രങ്ങള്‍ ആരെങ്കിലും പ്രസിദ്ധീകരിച്ചില്ലെങ്കില്‍ മാത്രം നമുക്ക് പുറത്ത് വിടാം എന്ന് കരുതി. തലേ ദിവസം പരിപാടിയുടെ ചിത്രങ്ങള്‍ അല്‍പ്പമായേ പുറത്ത് വന്നിട്ടുള്ളതിനാല്‍ എന്റെ വക ചിലത്കൂടി വെളിച്ചം കാണിക്കാം എന്ന് കരുതിയതാണ് നിങ്ങള്‍ ഇപ്പോള്‍ കണ്ടത്.

Tuesday, September 13, 2011

കണ്ണൂര്‍ മീറ്റ്‌ -പറയാത്തകഥകള്‍

കണ്ണൂര്‍ ബ്ലോഗ് മീറ്റിനെ സംബന്ധിച്ച് വിവരണങ്ങള്‍ ബ്ലോഗ് മീറ്റ് റിപ്പോര്‍ട്ടു ചെയ്യുന്ന പണ്ഡിതകേസരികള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുമെന്നതിനാലും എന്റെ വക സംഭാവനകള്‍ആവര്‍ത്തന വിരസത ഉളവാക്കുമെന്ന ഭയത്താലും വക ഉദ്യമങ്ങളില്‍ നിന്നും ഞാന്‍ പിന്മാറുന്നു.

എന്നാല്‍ ബ്ലോഗ് മീറ്റ് തലേ ദിവസത്തെ വിവരണങ്ങള്‍ പലരും ശുഷ്കമായ രീതിയിലാണ്അവതരിപ്പിച്ചിരിക്കുന്നത്. തലേ ദിവസകഥകള്‍ പറയാതെ ബ്ലോഗ് മീറ്റ് വിവരണങ്ങള്‍ അപൂര്‍ണവും സംഭവ രഹിതവുമാകും. കണ്ണൂര്‍ മീറ്റിന്റെ തലേദിവസത്തെ രസകരവും ഞങ്ങളില്‍ ചിലര്‍ അനുഭവിച്ചതും എന്നാല്‍ പലരുംപറയാത്തതുമായ ചില വിശേഷങ്ങള്‍--ചില നുറുങ്ങുകള്‍-- പറയാതെ പോകുന്നത് ശരിയല്ലല്ലോ എന്നചിന്തയില്‍ നിന്നുമാണ് കുറിപ്പുകള്‍. ഇതില്‍ പറയുന്നത് പക്കാ സത്യവും ഇതിലെ കഥാ പാത്രങ്ങള്‍ഒറിജിനല്‍ കക്ഷികളുമാണ്. ആരും ഇതുവരെ പറയാത്ത വിശേഷങ്ങള്‍ ഇതാ:-

ആദ്യം സ്വന്തം കാര്യത്തില്‍ തുടങ്ങേണമല്ലോ. ചാറ്റല്‍ മഴ പെയ്യുന്ന വെളുപ്പാന്‍ കാലത്ത് കൊല്ലത്ത് റെയില്‍ വേ സ്റ്റേഷനില്‍ കൊണ്ട് വിടാന്‍ മകന്‍ വാഹനവുമായി തയാറായി നില്‍ക്കുന്നു. എന്റെനല്ലപകുതി, അസമയത്ത് അതിഥിയെ കണ്ട വീട്ടുകാരിയുടെ മോഡലില്‍ മുഖവും വീര്‍പ്പിച്ച് നില്‍പ്പാണ്. “വേറെ പണിയൊന്നുമില്ല , യാത്ര തന്നെ യാത്ര...”ഇതാണ് അവളുടെ ഉള്ളിലെന്ന് നിശ്ചയമുണ്ടെങ്കിലുംസൈക്കിളില്‍ നിന്ന് വീണു കഴിഞ്ഞ് എഴുന്നേറ്റ് വരുമ്പോഴുള്ള ഒരു ചിരി അവളുടെ നേരെ പാസ്സാക്കിമകനോട് ഞാന്‍ പറഞ്ഞുവിട്ടോടാ , ഉമ്മായുടെ ഫയറിംഗ് തുടങ്ങുന്നതിനു മുമ്പ്അവന്‍ വെച്ച് പിടിച്ച് 27കിലോമീറ്റര്‍ 25മിനിറ്റ് കൊണ്ട് എന്നെ കൊല്ലത്ത് എത്തിച്ചു. ജനശതാബ്ധി കൃത്യ സമയം പാലിച്ച്എത്തുന്നു, കുതിച്ച് പായുന്നു.ഷൊര്‍ണൂര്‍ എത്തുന്നതിനു മുമ്പേ പൊന്മളക്കാരനെ വിളിച്ചു. അദ്ദേഹംതിരൂര്‍ സ്റ്റേഷനില്‍ ഉണ്ടെന്ന് ഉവാച. ഒരു പണി അദ്ദേഹത്തിനു കൊടുക്കണമെന്ന് അങ്ങിനെമനസില്‍ വിചാരിച്ച് ഇരിക്കുമ്പോഴാണ് ആളെ എന്റെ കയ്യില്‍ കിട്ടുന്നത്. ഇങ്ങ് വരട്ടെ. പണ്ട് പരീക്ഷഎഴുതാന്‍ പോയപ്പോള്‍ മുമ്പിലിരുന്ന ചേച്ചി ബ്ലൌസിനുള്ളില്‍ വളര്‍ന്ന് വന്നത് കണ്ട വിദ്വാനാണ്. ഇവിടെ എന്റെ സീറ്റിനു തൊട്ടരുകില്‍ ഒരു കൊച്ചു ചേച്ചി ചെവിയില്‍ ഒരു കുണ്ട്രാണ്ടവും തിരുകിമൊബൈലില്‍ നിന്നുള്ള പാട്ടും കേട്ട് കണ്ണുമടച്ച് താളവും പിടിച്ച് അങ്ങിനെ മരുകുകയാണ്. ഞങ്ങളുടെമദ്ധ്യത്തില്‍ ഒരു സീറ്റ് ഒഴിഞ്ഞു കിടപ്പുമുണ്ട്. ആരെങ്കിലും വന്ന് അതില്‍ ഇരുന്നെങ്കില്‍ എനിക്ക്സമാധാനമായേനെ.അത്രക്ക് ഭയന്നാണ് എന്റെ ഇരിപ്പ്. കുറച്ച് കാലമായി എനിക്ക് അടുത്ത സീറ്റില്‍സ്ത്രീകള്‍ ഇരിക്കുകയാണെങ്കില്‍ അതിയായ ഭയമാണ്. കഷ്ടകാലത്തിനു നമ്മള്‍ ഒന്ന് ഉറങ്ങി നാംഅറിയാതെ നമ്മുടെ കൈ വല്ലതും അവരുടെ ദേഹത്ത് തട്ടി പോയാല്‍ പിന്നത്തെ പുകില്‍പറയാനുണ്ടൊ, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ. മന്ത്രി ജോസഫിന്റെ വിമാനയാത്രക്ക് ശേഷമാണ് ഭയം എനിക്ക് ഉണ്ടായത്. അത് കാരണം അടുത്ത സീറ്റില്‍ പെണ്ണുങ്ങള്‍ ഉണ്ടെങ്കില്‍ തോക്ക് ചൂണ്ടിഹാന്റ്സ് അപ് പറയുമ്പോള്‍ കൈ പൊക്കുന്നത് പോലെ ഞാന്‍ രണ്ട് കയ്യും പൊക്കി പിടിച്ചേ എന്റെസീറ്റില്‍ ഇരിക്കൂ. ഇന്നത്തെ ദിവസം കഷ്ടകാലത്തിനു റിസര്‍വേഷന്‍ കിട്ടിയിരിക്കുന്ന അടുത്ത രണ്ട്സീറ്റിലും പെണ്ണുങ്ങളാണ്. അതില്‍ ഒന്ന് ഷൊര്‍ണൂര്‍ ഇറങ്ങി. രണ്ടാമത്തെ കക്ഷിയാണ് പാട്ടും കേട്ട്കണ്ണുമടച്ച് ഇരിക്കുന്നത്. പൊന്മളക്കാരനെ ഞാന്‍ വിളിച്ച് പറഞ്ഞു ഇതാ ഇവിടെ എസ്.അഞ്ചാം നമ്പര്‍ബോഗിയില്‍ എന്റടുത്ത് ഒരു സീറ്റ് പിടിച്ചിട്ടിട്ടുണ്ട് .ധൈര്യമായിട്ട് കാത്ത് നില്‍ക്ക്. സീറ്റ് റെഡി. തിരൂര്‍എത്തിയപ്പോള്‍ പൊന്മള ആര്‍ത്ത് വിളിച്ച് എത്തി. ഞാന്‍ പൊന്മളയെ പെണ്ണിന്റെഅടുത്തിരുത്തി. ഞാന്‍ ഇപ്പുറത്തും ഇരുന്നു.ഒര്‍ഡിനറി ടിക്കറ്റ്മെടുത്ത് ജനശതാബ്ധിയില്‍ കയറിയപൊന്മള രാജപദവിയില്‍ അങ്ങിനെ ഇരിക്കവേ അടുത്ത സീറ്റിലേക്ക് നോക്കിയപ്പോഴാണ് ഞാന്‍ വെച്ചപണി മനസിലായത്. ദാ അപ്പോള്‍ പൊന്മളയും ചന്തിയില്‍ മൊട്ട് സൂചി തറച്ചത് പോലെയും രണ്ട്കയ്യും പൊക്കിയും ഭയന്ന് ഇരിക്കുന്നു . അതിപ്പോ എനിക്ക് മാത്രമല്ല ഭയം, എല്ലാപുരുഷന്മാര്‍ക്കുമുണ്ട്. എനിക്ക് സമാധാനമായി. പൊന്മള ഇടക്കിടക്ക് എന്നെ രൂക്ഷമായിനോക്കുന്നുംണ്ട്. എങ്ങിനെയെങ്കിലും കോഴിക്കോട്ടെത്തി ആശ്വാസപൂര്‍വം നെടുവീര്‍പ്പിട്ട് കഴിഞ്ഞുശ്രീജിത്ത് കൊണ്ടോട്ടിയെയും കാത്തിരിപ്പായി, ഒന്നല്ല രണ്ടല്ല മൂന്ന് മണിക്കൂര്‍. അദ്ദേഹംഅബൂദാബിയില്‍ നിന്നും കാറ് ഓടിച്ച് വരുകയായിരിക്കും. ഏതായാലും പത്രക്കാരന്‍ , വാല്യക്കാരന്‍എന്നീ രണ്ട് ബ്ലോഗറന്മാരാല്‍ അനുഗതരായി ശ്രീജിത്ത് എഴുന്നൊള്ളിയപ്പോള്‍ ഞാന്‍ കക്ഷിയെഅളന്നു. അതേ! കമന്റ്കളെ പോലെ തന്നെ അതി ചൂടനായ കാന്താരിമുളക്.വെപ്രാളം വെപ്രാളം.
റോഡിലെ കുഴികളില്‍ എല്ലാം കക്ഷി ഗിയറിട്ട് കേറ്റി വണ്ടി കുലുക്കി കുലുക്കി പാവം പുറകിലിരുന്നപൊന്മളയുടെ നടുവില്‍ ഇളകിയിരുന്ന ഡിസ്ക് ഒന്നു കൂടി ഇളക്കി. കുറച്ച് കഴിഞ്ഞപ്പോള്‍ അപകടംമണത്ത പൊന്മള കൊണ്ടോട്ടിയോട് പറഞ്ഞു.”കൊള്ളാം പണീ ഇഷ്ടപ്പെട്ടു, മതി; ഇന്നത്തെ പണിമതി, വേലമുണ്ടും എടുത്ത് ഇറങ്ങിക്കോ ഡ്രൈവറുടെ സീറ്റില്‍ നിന്നും, ഇനി ശകടം നോം ഓടിക്കാം.“ അടുത്തത് പൊന്മളയുടെ കുഴിയില്‍ ചാട്ടമായി. റോഡില്‍ ബോര്‍ഡ് ഇരിപ്പുണ്ട്സൂക്ഷിക്കുക മുമ്പില്‍റോഡ് ഉണ്ട്...” എന്ന് ആരോ തട്ടി മൂളിച്ചു. മണിക്കൂറുകള്‍ കടന്ന് പോയിട്ടും യാത്രക്ക് അവസാനമില്ലാതെവണ്ടി പായുകയാണ്. സമയം രാത്രി ആയി. വിശക്കുന്നു. വഴിയോരത്ത് കണ്ട തട്ട് കടക്ക് സമീപംശകടം നിര്‍ത്തി. എല്ലാവരും ഇറങ്ങി.കപ്പയും ബീഫും ഞാന്‍ . കപ്പയും ചിക്കനും ശ്രീജിത്തും പത്രക്കാരന്‍, ബാല്യക്കാരന്‍ എന്നീ ചില്ലറകളും കഴിച്ചു. പൊന്മളക്കാരന്‍ കടക്കാരന്റെ അടുത്ത് പോയിസ്വന്തമായി എടുത്ത് ആഹരിച്ചു. കാര്യം പിന്നെയാണ് മനസിലായത്. ആഹാരം എടുത്ത്കൊടുക്കുന്നവന്‍ അവന്റെ വൃത്തികെട്ട കൈ ഉലാമ്പിയാണ് ഓരോന്ന് എടുത്ത് തരുന്നത്. ആഹാരംപാഴ്സല്‍ വാങ്ങാന്‍ വന്ന ഒരു യുവാവ് കൈ പ്രോഗ്രാം കണ്ട് പാഴ്സല്‍ വാങ്ങാതെ പോയി. അവിടം വാറ്റ് ചാരായം അടിച്ചേച്ച് വരുന്നവരുടെ സ്ഥിരം കുറ്റിയാണെന്നും അവര്‍ക്ക് ഇങ്ങിനെ എന്ത് വൃത്തികേട് കാണീച്ചാലും കുഴപ്പമൊന്നുമില്ലെന്നുമുള്ള ധൈര്യത്തിലുമാണ് ഇവന്റെ നില്‍പ്പ്. കുടിക്കാനെന്നും പറഞ്ഞ് ചൂട് വെള്ളം വാങ്ങി പൊന്മള കൈ കഴുകിയതിന് ശേഷം എന്നെയും വിളിച്ച് തട്ട് കടക്കാരന്റെ വൃത്തികെട്ട പെരുമാറ്റത്തെ പറ്റി ശകാരിച്ച് കാറിനു സമീപത്തേക്ക് നടന്നപ്പോള്‍ ഞങ്ങളുടെ മുമ്പില്‍ ഒരു വാനും അതിനുള്ളില്‍ നിറയെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഒരു വന്‍ സംഘവും വന്ന് നിന്നു. അവരുടെ ഉദ്ദേശം തട്ട് കട ഭോജനം ആണെന്ന് മനസിലായ പൊന്മള തട്ട്കടകാരന്റെ നേരെയുള്ള പകയാലും അവനു പണി കൊടുക്കണമെന്ന ഉദ്ദേശത്താലും വന്നിറങ്ങിയ സംഘത്തെ നോക്കി പറഞ്ഞു”പ്രിയപ്പെട്ടവരേ!.“...സംഘം പൊന്മളയെ സൂക്ഷിച്ച് നോക്കി.“ഇദാരപ്പാ ഈ ജൂബാ വാലാ പിരിവ്കാരു വല്ലവരുമാണോ?” പൊന്മള ചുരുങ്ങിയ വാക്കുകളില്‍ തട്ട് കടകാരന്റെ മഹത്വം വിവരിച്ചു. അടുത്ത നിമിഷം സംഘം വാഹനത്തില്‍ കയറി സ്ഥലം കാലിയാക്കി. കാറില്‍ കയറി സ്റ്റീയറിംഗ് പിടിച്ചപ്പോള്‍ പൊന്മള പറഞ്ഞു”ഹോ! എനിക്ക് സമാധാനമായി, അവനു ഒരു പണി കൊടുത്തു”
കാര്‍ പിന്നെയും പാഞ്ഞു, . കുഴി ഒഴിഞ്ഞുള്ള ഡ്രൈവാണ് അക്ഷരാര്‍ത്ഥത്തില്‍ പാമ്പ് പോലെ വണ്ടി വളഞ്ഞു പുളഞ്ഞു ഓടാന്‍ ഇടയാക്കിയത്. നാലര മണിക്കൂര്‍ ഓട്ടത്തിനു ശേഷം കോഴിക്കോട്ട് നിന്നും കണ്ണൂരെത്തി. ഇനി മാടായിപ്പാറ തിരക്കിയുള്ള യാത്ര.

ചിനു ചിനെ പെയ്യുന്ന മഴയിലൂടെ പൊന്മള വണ്ടി ഓടിച്ച് കൊണ്ടിരുന്നു.ശ്രീജിത്തും പത്രക്കാരനും ബാല്യക്കാരനും പുറകിലെ സീറ്റില്‍. ഞാന്‍ മുമ്പിലെ സീറ്റില്‍, പൊന്മളക്കടുത്തിരുന്നു. ചേച്ചിയുടെ ശരീരം ബ്ലൌസിനുള്ളില്‍ വലുതായ കാര്യം പോസ്റ്റില്‍ എഴുതിയതിനെ അശ്ലീലമെന്ന് വിമര്‍ശിച്ച ഏതോ കമന്റുകാരനെ പൊന്മള വഴക്ക് പറഞ്ഞ് കൊണ്ടിരിക്കവേ ഇടത് വലത് രാഷ്ട്രീയം ചര്‍ച്ചക്ക് വന്നു. ബാക്ക് സീറ്റ് മൊത്തമായി ഇടതിനും പൊന്മള വലതിനും വേണ്ടി വാദം നടത്തി. അച്ചുമ്മാവനെ ബാക്ക് സീറ്റ് പിന്താങ്ങിയപ്പോള്‍ അങ്ങോരുടെ മകന്റെ ബിസിനസിനെപ്പറ്റി പൊന്മള കളിയാക്കി. സംഗതി രൂക്ഷമായി, കാര്‍ പലതവണ കുഴിയില്‍ ചാടിയപ്പോള്‍ ഞാന്‍ ഇടപെട്ട് കര്‍ശന ഓര്‍ഡര്‍ ഇറക്കി.” ഇനി കാറിനുള്ളില്‍ രാഷ്ട്രീയം പറയാന്‍ പാടില്ല” പക്ഷേ മൈലുകള്‍ പലത് താണ്ടിക്കഴിഞ്ഞിരുന്നു. ദൈവമേ! ഏതോ പാര്‍ട്ടി ഗ്രാമത്തിന്റെ മധ്യത്തിലാണ് ഞങ്ങള്‍. ഒരു നാലുംകൂടിയ വഴിയില്‍ നിന്ന ആളോട് ഞങ്ങള്‍ മാടായിപ്പാറ എവിടെയെന്ന് തിരക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു “ഈ വഴി കൂത്ത് പറമ്പിലേക്കുള്ളതാണെന്ന്. മാടായിപ്പാറക്ക് ഇനി തിരികെ പല നാഴികകള്‍ താണ്ടണം. തിരികെ പോയി കുറച്ച് കഴിയുമ്പോള്‍ ഒരു സ്ഥലത്ത് പിക്കപ്പുകള്‍ കിടക്കുന്നത് കാണാം, അവിടന്ന് വളപട്ടണം പാലം തിരക്കണം...” ഇന്ന് കണി കണ്ടവനെ ഇനി ഒരിക്കലും കാണരുതേ എന്ന് ആരോ പറഞ്ഞു. വണ്ടി തിരികെ വിട്ടു കുറേ ദൂരം ചെന്നപ്പോല്‍ ദാ കിടക്കുന്നു., പിക്കപ്പുകളല്ല, പിക്കപ്പിന്റെ അഛന്‍ വലിയ ലോറികള്‍. കണ്ണൂര്‍ക്കാര്‍ക്ക് പിക്കപ്പെന്നാല്‍ ലോറിയും ലോറി എന്നാല്‍ പിക്കപ്പുമായിരിക്കും. മറ്റൊരു തമാശ ഇതുവരെ വഴി ചോദിച്ചവരെല്ലാം പറഞ്ഞത് “ലെഫ്റ്റിലോട്ട് തിരിയണം” എന്നാണ്. പക്ഷേ കൈ കാണിക്കുന്നത് വലത്തോട്ടും. “വലത്തോട്ടോ“ എന്ന് ചോദിച്ചാല്‍ “അതേ ലെഫ്റ്റിലോട്ട്” എന്ന് പറയും. അപ്പോഴാണതിന്റെ കാരണം എനിക്ക് പിടികിട്ടിയത്. ഇത് കണ്ണൂരാണ്, ഇവിടെ വലതും ലെഫ്റ്റായിരിക്കും. ചിലപ്പോള്‍ നമ്മള്‍ എതോ പാര്‍ട്ടി ഗ്രാമത്തിലെ പാര്‍ട്ടി സഖാവിനോടായിരിക്കും വഴി തിരക്കിയത്. അദ്ദേഹത്തിനു ആകെ അറിയാവുന്ന ദിശ ലെഫ്റ്റ് മാത്രമായിരിക്കും. കുറച്ച് ദൂരം ഓടിയപ്പോള്‍ എങ്ങിനെയോ വളപട്ടണം പാലത്തിനടുത്തെത്തി. അപ്പോഴാണ് പത്രക്കാരനും ബാല്യക്കാരനും തുണി ഇല്ലാ എന്ന ബോധം ഉണ്ടായത്. അതായത് ഉടുത്ത് മാറാന്‍ കൈലി വേണം. വണ്ടി പാലത്തിനു സമീപം നിര്‍ത്തി ചിടുങ്ങന്മാര്‍ രണ്ടും തുണി പീടികയിലേക്ക് മഴയിലൂടെ ഓടി. ഞാന്‍ മുന്‍ വശത്തെ സീറ്റില്‍ ഗമയിലിരിക്കുമ്പോഴാണ് കാറിന്റെ അച്ചന്‍ ലോറി പാഞ്ഞു വന്ന് റോഡിലെ കുഴിയിലുള്ള ചെളി വെള്ളം ഞങ്ങളുടെ വാഹനത്തിനു നേരെ ശക്തിയായി പമ്പ് ചെയ്ത് വിട്ടത്. ശ്രീജിത്തും പൊന്മളയും മലബാര്‍കാര്‍ ആയത് കൊണ്ട് പന്തീരാന്‍ വീശ് മുതല്‍ പൂഴിക്കടകന്‍ വരെ വശമുള്ളവരായതിനാല്‍ വിദഗ്ദമായി ചെളി വെള്ളത്തെ ഒഴിഞ്ഞു മാറിയപ്പോള്‍ പാവം തിരുവിതാംകൂറുകാരനായ എനിക്ക് അടവുകളും പയറ്റും വശമില്ലാത്തതിനാല്‍ ഒഴിഞ്ഞ് മാറാനായില്ല. ഫലം ശുഭ്ര സുന്ദരമായ എന്റെ ഖദര്‍ ഷര്‍ട്ടിനും മുണ്ടിനും വലത് വശം ചെളി വെള്ളം തെറിച്ച് വീണ് ഞാ‍ന്‍ ഒരു ഓടയിലാശാന്‍ മട്ടായി. അപ്പോഴേക്കും രാത്രി ഏറെയായി.”ഇനി ഏത് കോപ്പ് പാറയാ കാണാന്‍ പോകുന്നേ? ഈ ഇരുട്ടത്തും മഴയത്തും” ഞാന്‍ ചീറി. പൊന്മള മിണ്ടിയില്ല. “മീറ്റ് ഒരിടത്ത് . രാത്രി താവളം വിദൂരമായ മറ്റൊരിടത്ത്...വിളി ...ആ കുമാരനെന്ന പഹയനെ... “ ശ്രീജിത്ത് കുമാരനെ വിളിച്ച് വഴി ചോദിച്ചു.” “നിങ്ങള്‍ ചോദിച്ചു ചോദിച്ചു വരിക..” കുമാരന്‍ മൊഴിഞ്ഞു. “ഇപ്പോ അയാളെ എനിക്ക് കയ്യില്‍ കിട്ടണം...” പൊന്മള അമറി. “കോഴിക്കോട്ട് നിന്ന് റോഡ് വഴി വരരുതെന്ന് അയാള്‍ ഊന്നി പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ഇത്ര കഷ്ടപ്പെടുമോ?”
നമുക്ക് വഴി ചോദിച്ച് ചോദിച്ച് പോയിട്ട് അവിടെ എത്തിയാല്‍ ആ കുമാരനെയും നാടകക്കാരന്‍ ബിജുവിനെയും മുട്ടിനു താഴെ വെടി വെക്കണം.“ ഞാന്‍ പൊന്മളയെ എരികൂട്ടി.
വീണ്ടും ഞങ്ങളുടെ ശകടം മുമ്പോട്ട്. ഇരുള്‍ നിറഞ്ഞ രാത്രിയില്‍ വിജനമായ നിരത്തിലൂടെ കുഴികള്‍ ഒഴിവാക്കി ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ചര്‍ച്ചകള്‍ വീണ്ടും ഉരുത്തിരിഞ്ഞ് പിണറായിയും വീക്കിലിക്സും അച്ചുമ്മാവനിലുമെത്തി, രണ്ട് കക്ഷികളും ചൂടായി. കിലോ മീറ്ററുകള്‍ പിന്നെയും താണ്ടി. വഴിയരികിലെ പീടികക്ക് മുമ്പില്‍ ഒരാള്‍ നില്‍ക്കുന്നു. എത്രയോ നേരത്തിന് ശേഷമാണ് ഒരു മനുഷ്യജീവിയെ കാണുന്നത്. ഇതുവരെ ആരെയെങ്കിലും കണ്ടാല്‍ വഴി ചോദിച്ചിരുന്നത് എല്ലാവരും ഒരുമിച്ചായിരുന്നു. ഒരാള്‍ ചോദിക്കും “മാടായി പാറയിലേക്കുള്ള വഴി ഏതാ”?അതേ നിമിഷത്തില്‍ മറ്റൊരാള്‍ പി.ഡബ്ലിയൂ. ഡി. റെസ്റ്റ് ഹൌസ് ചോദിക്കും. പിന്നൊരാള്‍ എരിപുരം പോലീസ് സ്റ്റേഷന്‍ ചോദിക്കും. ഇതെല്ലാം കൂടി ഒരുമിച്ചാകുമ്പോള്‍ വഴിപോക്കന്‍ വിഷമിക്കും. അയാള്‍ വഴി പറഞ്ഞ് തരും”ലെഫ്റ്റിലോട്ട് പോ” എന്നിട്ട് വലത്തോട്ട് ചൂണ്ടിക്കാണിക്കും.
ഈ തവണ എല്ലാവരെയും തടഞ്ഞു ഞാന്‍ മാത്രം വഴി ചോദിക്കാന്‍ തീരുമാനിച്ചു. . അയാളുടെ സമീപം കാര്‍ കൊണ്ട് നിര്‍ത്തിയിട്ട് ഞാന്‍ സൌമ്യതയോടെ ശാന്തതയോടെ നിര്‍ത്തി നിര്‍ത്തി ചോദിച്ചു, “അതേയ്, ഈ എരിശ്ശേരി പോലീസ് സ്റ്റേഷന്‍ എവിടെയാണ്”? കാറില്‍ കൂട്ടച്ചിരി.
എരിശ്ശേരി അല്ല മാഷേ, എരിയപുരം” പൊന്മള തിരുത്തി. ഉടനെ പഴയത് പോലെ എല്ലാവരുടെയും ഒരുമിച്ചുള്ള വഴി ചോദ്യം ആരംഭിച്ചപ്പോള്‍ വഴി പോക്കന്‍ നാണം കൊണ്ട് തുടുത്ത് ഒന്ന് കുഴഞ്ഞു കൈ കൊണ്ട് ആംഗ്യം ഇടത്തോട്ട് വളച്ച് കാണിച്ച് “ഇതിലേ പോ” എന്ന് ലജ്ജിച്ച് പറഞ്ഞു. അയാള്‍ മദ്യപിച്ചിരുന്നു എന്ന് വ്യക്തം.
വണ്ടി മുന്നോട്ട് പോയപ്പോള്‍ പൊന്മള പറഞ്ഞു “ഇത് മണവാട്ടി ആണ്“
ഞാന്‍ തിരക്കി “അതെന്ത് കുന്തം?”
മദ്യം മൂന്ന് വിധമെന്നാണ് മിമിക്രിക്കാര്‍ പറയുന്നത്. (ഒന്ന്) ആന്റണി-ഇത് കഴിച്ചാല്‍ എന്ത് ചോദിച്ചാലും ഉത്തരം തരാതെ മുനിയെ പോലിരിക്കും(രണ്ട്) മണവാട്ടി. ഇത് കഴിച്ചാല്‍ ചോദ്യത്തിനു ഉത്തരം തരുന്നത് നാണിച്ച് കുഴഞ്ഞ് മണവാട്ടിയെ പോലെ. (മൂന്ന്) ശിങ്കാര മേളം-ഇത് കഴിച്ചാല്‍ ശിങ്കാര മേളത്തില്‍ ചെണ്ട അടിച്ച് രണ്ടടി മുമ്പോട്ടും ഒരടി പുറകോട്ടും പോകുന്നത് പോലെയായിരിക്കും ചലനവും പേച്ചും.
ഇവിടെ നിന്നവന്‍ മണവാട്ടിയാ കഴിച്ചിരിക്കുന്നതെന്ന് ഉറപ്പ്” പണ്ടത്തെ കുടി എക്സ്പേര്‍ട്ടും ഇപ്പോള്‍ പരമ ഗാന്ധിയനുമായ പൊന്മള ഈ കാര്യത്തില്‍ ആധികാര വക്താവാണ്.
വീണ്ടും ഇരുള്‍ ഭേദിച്ച് വാഹനം മുമ്പോട്ട് പോയി.’ഇത് പോയി പോയി മൈസൂറിലോ ചെന്നയിലോ എത്തും” ഞാന്‍ പിന്നെയും പറഞ്ഞു.
വിളിയെടോ കുമാരനെ“ ഞാന്‍ ആവശ്യപ്പെട്ടു.
കുമാര സംഭവം ഫോണിലൂടെ ആരാഞ്ഞു “നിങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ഏതാണ്”
വഴിയില്‍ ഒരു അമ്പലത്തിന്റെ ആനവാതിലും കടന്നാണ് ഞങ്ങള്‍ വന്നത്. അതിനു മുമ്പില്‍ ചെഗുവരെയുടെ ഒരു പോസ്റ്റ് ഏതോ മീറ്റിംഗ് സംബന്ധമായി ബോര്‍ഡില്‍ ഒട്ടിച്ചിട്ടുണ്ട്. അത് ഓര്‍മ വെച്ച് പൊന്മള ലൊക്കേഷന്‍ പറഞ്ഞു കൊടുത്തു.”നമ്മുടെ ചെഗുവരെയുടെ ക്ഷേത്രമില്ലേ ... അതും കഴിഞ്ഞു ഇങ്ങ് കുറച്ച് ദൂരം വന്നു...”
ചെഗുവരെയുടെ ക്ഷേത്രമോ....!!!? കുരാമന്‍ അന്തം വിട്ട് ചോദിക്കുന്നു. അവസാനം കുമാരസംഭവം ലൊക്കേഷന്‍ തിട്ടപ്പെടുത്തി പറഞ്ഞു, കിലോമീറ്ററുകള്‍ ഒരു പാട് നിങ്ങള്‍ താണ്ടിക്കഴിഞ്ഞിരിക്കുന്നു....” തിരികെ വിട്ടോ....” പൊന്മള തെറിയല്ല മറ്റെന്തോ ആണ് പറഞ്ഞതെന്ന് എനിക്ക് ഉറപ്പുണ്ട്.
അപ്പോള്‍ കാണാം ഒരു ആട്ടോ ചീറി പാഞ്ഞു വരുന്നു എതിര്‍ ദിശയില്‍ നിന്നും. ഞാന്‍ കാറില്‍ ഇരുന്ന് ആട്ടോക്ക് കൈ കാണിച്ചു. ആട്ടോ കുറെ കൂടി മുമ്പോട്ട് പോയി നിര്‍ത്തി. ഞാന്‍ പറഞ്ഞു “ആരും കാറില്‍ നിന്നും ഇറങ്ങരുത്, കാര്യം ഞാന്‍ കൈ കാര്യം ചെയ്തു കൊള്ളാം”
എരിശ്ശേരി പോലീസ് സ്റ്റേഷന്‍ ചോദിക്കാനാണോ” പൊന്മളയുടെ ചോദ്യത്തിനെ ഞാന്‍ അവഗണിച്ച് ആട്ടോക്ക് സമീപം എത്തി ചുരുങ്ങിയ വാക്കുകളില്‍ ഞങ്ങള്‍ക്ക് പോകേണ്ട സ്ഥലം തിരക്കി.
ആട്ടോക്കാരന്‍ എന്നെ സമൂലം രൂക്ഷമായി നിരീക്ഷിച്ചു. ഞാനും എന്നെ ഒന്ന് നോക്കി. ഖദര്‍ധാരി, ഓടയില്‍ നിന്ന് എഴുന്നേറ്റ് വരുന്നത് പോലുള്ള ചെളി വസ്ത്രത്തില്‍. ചുരുക്കത്തില്‍ ഒരു കോണ്‍ഗ്രസ്കാരന്‍ വെള്ളമടിച്ച് വഴിയില്‍ വീണ് വീണ്ടും കാറില്‍ കയറി , പോകേണ്ട വഴിയും തെറ്റി പാതിരാത്രിയില്‍ പാര്‍ട്ടിഗ്രാമത്തില്‍ അലയുകയാ‍ണ്. എന്താ ഈ ബൂര്‍ഷ്വാസിയുടെ ലക്ഷ്യം. ഇതെല്ലാമാണ് ആട്ടോക്കാരന്റെ മനസിലെന്ന് ഊഹിച്ച ഞാന്‍ കണ്ണൂര്‍മീറ്റും മാടായി പാറയും ചെറു വിവരണം നല്‍കി. “ നിങ്ങള്‍ പറയുന്ന സ്ഥലവും കഴിഞ്ഞ് ആറു കിലോമീറ്റര്‍ കഴിഞ്ഞിരിക്കുന്നു, ഇനി ഇപ്പോ എന്റെ പിമ്പേ വന്നോളൂ” അയാള്‍ ആട്ടോ പായിച്ചു. ഞാന്‍ പൊന്മളയോടു പറഞ്ഞു” പൊന്മളേ! വിട്ടോ ആട്ടോയുടെ പിമ്പേ” ആട്ടോ പാഞ്ഞു കൊണ്ടിരിക്കുമ്പോല്‍ എനിക്ക് സംശയം, “ഇത്രയും ദൂരം താണ്ടിയിട്ട് സ്ഥലം എത്തിയില്ലേ? ഇനി ആട്ടോകാരന്‍ ഈ കോണ്‍ഗ്രസ്കാരന് ഒരു പണി കൊടുക്കാം എന്നും പറഞ്ഞു വല്ലിടത്തും കൊണ്ട് പോയി ചതക്കാനാണോ?” സംശയം ഞാന്‍ കൂട്ടുകാരോട് പറഞ്ഞു. എങ്കില്‍ അവന്റെ മുമ്പില്‍ കയറാം എന്ന് പറഞ്ഞു പൊന്മള സ്പീഡ് കൂട്ടി. എവിടെന്ന്. അപ്പോള്‍ ആട്ടോ ഡബില്‍ സ്പീഡ് കൂട്ടി. അങ്ങിനെ പാഞ്ഞ് പോകുമ്പോള്‍ കുമാര സംഭവം വിളിക്കുന്നു. വഴി കാണിക്കാന്‍ ബിജു കൊട്ടിലാ ഇരു ചക്ര വാഹനവുമായി തിരിച്ചിട്ടുണ്ട്. ഞങ്ങള്‍ കാറിന്റെ സ്പീഡ് കുറച്ചു. ആട്ടോ കണ്ണില്‍ നിന്നും മറഞ്ഞു. “മഹാ പാപീ ഞങ്ങളെ ചതിക്കുകയായിരുന്നോ“ ആട്ടോ പോയ ദിക്കില്‍ നോക്കി ഞാന്‍ ചോദിച്ചു. കുറേ ദൂരം കൂടി പോയി ഒരു വളവ് എത്തിയപ്പോള്‍ സൈഡ് റോഡില്‍ നിന്നും ഇരു ചക്ര വാഹനത്തില്‍ നാടകക്കാരന്‍ ഇറങ്ങി വരുന്നു. അവിടെ മറ്റൊരു കാഴ്ച്ചയും ഞാന്‍ കണ്ടു. ചുവപ്പ് ലൈറ്റു പുറകില്‍ മിന്നിച്ച് ഒരു ആട്ടോ. അതിനു സമീപം നമ്മുടെ പഴയ ആട്ടോ ഡ്രൈവറും. അയാള്‍ ചോദിച്ചു” നിങ്ങള്‍ എന്തേ സ്പീഡ് കുറച്ചത്, ഞാന്‍ നിങ്ങളെയും നോക്കി നില്‍ക്കുകയായിരുന്നു, ദാ ഇതാണ് നിങ്ങള്‍ക്ക് പോകേണ്ട റെസ്റ്റ് ഹൌസ്” എന്റെ തല അറിയാതെ കുനിഞ്ഞു.”അജ്ഞാതനായ സ്നേഹിതാ! നിങ്ങളെ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു, മാപ്പ്..” മനസില്‍ ഞാന്‍ പറഞ്ഞു.
അവസാനം ഞങ്ങള്‍ ഉദ്ദിഷ്ട സ്ഥാനത്തെത്തി. കുമാരന്റെ പ്രസന്ന വദനം കണ്ടപ്പോള്‍ വെടി വെക്കാനുള്ള തീരുമാനം ഞങ്ങള്‍ ഉപേക്ഷിച്ചു. റെജി നേരത്തെ ഹാജര്‍. കെ.പി.എസും, ബയാനും, മറ്റും നേരത്തെ വന്നിട്ട് പോയെന്നറിഞ്ഞു.
രാത്രി വട്ടം കൂടിയിരുന്ന് കവിതാലാപനവും നാടന്‍ പാട്ടും കൈകൊട്ടിക്കളിയും ഉഷാറാക്കി.” പാമ്പുകള്‍ക്ക് മാളമുണ്ട് “ എന്ന പാട്ട് ആരും പാടിയില്ല. കാരണം ഒരു പാമ്പും അവിടെ ഉള്ളതായി എനിക്കനുഭവപ്പെട്ടില്ല. എല്ലാവരും പറവകള്‍ മാത്രം. പാട്ടിന്റെയും കവിതയുടെയും

അനന്ത വിഹായസില്‍ ഉല്ലസിച്ച് പറന്ന പറവകള്‍ മാത്രം.
രാത്രി ഏറെ ചെന്ന് കിടന്നപ്പോല്‍ വഴിയിലെ കഷ്ടപ്പാടുകള്‍ എല്ലാം ഞങ്ങള്‍ മറന്നു കഴിഞ്ഞിരുന്നു. ആകെ രണ്ട് മുറികള്‍ മാത്രം. ഓരോന്നിലും ഓരോ കട്ടിലുകളും. ഒരു മുറിയിലെ കട്ടിലില്‍ ഒരാള്‍ കിടക്കുന്നതിന് സമീപം ഞാന്‍ ഇടം കണ്ടെത്തി. കുറേ കഴിഞ്ഞപ്പോള്‍ പൊന്മള എന്റെ മറു വശത്തെത്തി ഇടം പിടിച്ചു. ഞാന്‍ മധ്യത്തില്‍. കിടന്നപാടെ പൊന്മള ഉറക്കം പിടിച്ചു. എന്റെ ഇരു വശത്തും കിടക്കുന്ന രണ്ടെണ്ണവും കൂര്‍ക്കംവലി മത്സരം തുടങ്ങി. അത് ചോദ്യോത്തരം രീതിയിലാണ് എനിക്ക് അനുഭവപ്പെട്ടത്. പൊന്മള തവള ചോദിക്കുന്നത് പോലെ “ക്ഘ്രോമ്മ്...” എന്ന് ചോദിക്കുമ്പോള്‍ ഇപ്പുറത്ത് കിടക്കുന്ന ആള്‍ ഉത്തരമായി “ ഖ്ഗ്രീം“ എന്ന് മറുപടി പറയും. അവര്‍ പ്രാദേശിക ഭാഷയില്‍ സംഭാഷണം നടത്തിയ കാരണം എനിക്ക് ഉറങ്ങാന്‍ സാധിച്ചി

നേരം പുലരാറായപ്പോള്‍ കുറച്ച് പേര്‍ കൂടി ഞങ്ങളുടെ മുറിയിലേക്ക് തള്ളിക്കയറി. അപ്പുറത്തെ മുറിയില്‍ ഏതോ വിഐ.പി. കള്‍ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം വന്നത് കാരണം അവിടെ കിടന്നവരെ ഇറക്കി വിട്ടു. അത് സാധാരണ സര്‍ക്കാര്‍ വക റെസ്റ്റ് ഹൌസില്‍ നടക്കുന്ന പോക്രിത്തരം ആണു. വി.ഐ.പി.കള്‍ എത്തിയാല്‍ സാധാരണക്കാരന്‍ ഔട്ട്. ആ മുറിയില്‍ നിന്നും ഒഴിക്കപ്പെട്ട് ഇപ്പുറത്ത് വന്നവര്‍ കിട്ടിയിടം വെച്ച് കിടന്നു. ഇതിനിടയില്‍ ഒരു ബ്ലോഗര്‍ ഒരു പണി ഒപ്പിച്ചു. ആള്‍ ആരെന്ന് ഞാന്‍ പറയില്ല. അപ്പുറത്തെ മുറിയില്‍ താമസിക്കാന്‍ വന്ന വി.ഐ.പി.കളില്‍ പെട്ട ഒരു ചെറുപ്പക്കാരിയോട് പോയി ചോദിച്ചു .”നിങ്ങളുടെ ബ്ലോഗ് ഏതാണെന്ന്” കേട്ട് നിന്ന അവരുടെ ആണ്‍പിറന്നോന്‍ നമ്മുടെ ബ്ലോഗറോട് പറഞ്ഞുവത്രേ! “അത് എന്റെ ബ്ലോഗാണെന്ന്”. അബദ്ധം മനസിലാക്കിയ കക്ഷി ചമ്മലോടെ ഇപ്പുറത്ത് വന്നപ്പോള്‍ ഈ സംഭവം ഇവിടെ അറിഞ്ഞു കഴിഞ്ഞിരുന്നതിനാല്‍ കൂട്ടച്ചിരി മുഴങ്ങുകയായിരുന്നു. കൂട്ടത്തില്‍ അബദ്ധം പറ്റിയ ബ്ലോഗര്‍ പറഞ്ഞു”ദൈവമേ ഈ കഥ നാളെ ഇനി ആരെങ്കിലും പോസ്റ്റ് ചെയ്യുമോ” എന്ന്. ഞാന്‍ ഉറപ്പ് കൊടുത്തു. “ഞാന്‍ ഇത് കൊഴുപ്പിക്കും”

ഇനിയും ഉണ്ട് വിവരിക്കാനായി. അതിന് മുതിരുന്നില്ല. ഇപ്പോള്‍ മനസിലായോ ബ്ലോഗ് മീറ്റിന്റെ തലേ ദിവസം സന്തോഷപ്രദവും ആഹ്ലാദകരവും ഹോസ്റ്റല്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്നതും അത് കൊണ്ട് തന്നെ ഒഴിവാക്കാനാവാത്തതുമാണെന്ന്.നിങ്ങളെ പ്രലോഭിപ്പിക്കാനുമായി ഈ കഥ പറഞ്ഞ് തരേണ്ടാതാണെന്നും....

Thursday, September 8, 2011

ചെരിപ്പ്മാല അണിയിക്കേണ്ടേ ഇവനെ

നായര്‍ സമുദായത്തില്‍പ്പെട്ട 21 വയസുള്ള ഈ യുവാവിനെ രവി എന്ന് നമുക്ക് വിളിക്കാം.രവിയുടെ മാതാപിതാക്കള്‍ കൂലി വേലക്കാരാണ്. തൊഴിലില്‍ നിന്ന് കിട്ടുന്ന വരുമാനമല്ലാതെമറ്റ് യാതൊരു സ്വത്തും ഇല്ലാത്ത പാവപ്പെട്ട ഒരു കുടുംബം. കൊട്ടാരക്കരക്ക് സമീപം ഒരു ചെറുഗ്രാമത്തില്‍ അവര്‍ ജീവിക്കുന്നു. രവിയെ കഷ്ടപ്പെട്ട് പഠിപ്പിച്ച് ബിരുദധാരിയാക്കാന്‍ അവര്‍ക്ക്കഴിഞ്ഞു. ഇനി അവന് ഒരു ജോലി തരപ്പെടണം. അവന് ജോലി കിട്ടിക്കഴിഞ്ഞാല്‍ അവരുടെ എല്ലാകഷ്ടപ്പാടുകളും മാറും എന്ന വിശ്വാസത്തിലാണ് അവര്‍ കഴിയുന്നത്. വിദേശത്ത് ജോലി ലഭിക്കാന്‍ വിസക്ക് ലക്ഷങ്ങള്‍ മുടക്കാന്‍ ആ പാവങ്ങള്‍ക്ക് കഴിവില്ല. മുന്നോക്ക വിഭാഗമായതിനാല്‍ സംവരണവുമില്ല.
അങ്ങിനെയിരിക്കെ പത്ര പരസ്യം കണ്ട് രവി അര്‍ദ്ധ സൈനിക റിക്രൂട്ട്മെന്റിനു അപേക്ഷ അയച്ചു. എഴുത്ത് പരീക്ഷയില്‍ അയാള്‍ കടന്ന് കൂടി. ഇനി കായികക്ഷമതാ പരീക്ഷണമാണ്. ആവശ്യത്തിന്പൊക്കവും വണ്ണവും ആരോഗ്യവും ഉള്ള രവിക്ക് ആ പരീക്ഷണത്തിലും ജയിക്കാന്‍പ്രയാസമുണ്ടായിരുന്നില്ല. ഈ പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായി മാതാപിതാക്കള്‍ യാത്രക്കൂലിയുംമറ്റും കടം വാങ്ങിയാണ് മകനു നല്‍കിയത്. രവി എഴുത്ത് പരീക്ഷയും
കായികക്ഷമതാ പരീക്ഷയുംപാസ്സായപ്പോള്‍ ആ പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം വെച്ചു. ഇനി അവനു ജോലിഉറപ്പ്. പട്ടാളത്തിലായാലും കുഴപ്പമില്ല. സ്ഥിരമായ ഒരു വരുമാന മാര്‍ഗത്തിന് ഇടയാകുമല്ലോ. റിക്രൂട്ട്മെന്റിന്റെ അവസാന കടമ്പ ആയ മെഡിക്കല്‍ ചെക്കപ്പിനു രവി ഹാജരായി. ആരോഗ്യവാനായ തനിക്ക് ടെസ്റ്റ് നിസാരമായി തരണം ചെയ്യാനൊക്കും എന്ന് അവനു ശുഭാപ്തി വിശ്വാസം ഉണ്ട്താനും.
പക്ഷേ വിധി രവിയെ സുഗമമായി ആ പരീക്ഷ കടന്ന് കൂടാന്‍ അനുവദിച്ചില്ല. പൊക്കിളിന്റെ ഭാഗ്ത്ത്പണ്ട് ചെറുപ്പത്തില്‍ ഏതോ വൃണം വന്ന് കരിഞ്ഞ ഒരു പാടും, മലാശയത്തില്‍ അര്‍ശസിന്റെ സാന്നിദ്ധ്യവും രവിയെ മെഡിക്കല്‍ ചെക്കപ്പില്‍ അയോഗ്യനാക്കി. ചെറുപ്പത്തില്‍ പൊക്കിളിന്റെ ഭാഗത്ത് ഏതോ കുരു വന്ന് കരിഞ്ഞ പാട് ഇന്ന് ആരോഗ്യത്തെ ബാധിക്കുകയില്ലെന്നും അര്‍ശ്ശസ് (മൂലക്കുരു) സര്‍വസാധാരണമണെന്നും അത് കൊണ്ട് തന്നെ രവിക്ക് മെഡിക്കല്‍ ടെസ്റ്റില്‍ കടന്ന്കൂടാമെന്നും നമുക്ക് പറയാന്‍ അവകാശമില്ല. ആ വക കാര്യങ്ങള്‍ ആധികാരികമായി
പറയാന്‍ അവകാശം ഒരു ഡോക്റ്റര്‍ക്ക് മാത്രം. പ്രത്യേകിച്ച് സൈന്യത്തിലെ ജോലിയുമാണ്.
രവിയോട് ആര്‍ക്കോ കരുണ തോന്നിയതിനാല്‍ നിയമനാധികാരികള്‍ ഒരു ഉപാധി വെച്ചു . രവി ആരോഗ്യവാനാണെന്നും ഇപ്പോള്‍ കണ്ട രണ്ട് ന്യൂനതകള്‍ അവന്റെ ആരോഗ്യത്തെ ബാധിക്കുകയില്ലെന്നും ഒരുമെഡിക്കല്‍ സര്‍ജന്റെ സാക്ഷിപത്രം വാങ്ങി നിശ്ചിത തീയതിക്ക് മുമ്പ് ഹാജരാക്കിയാല്‍ ജോലിയില്‍പ്രവേശിപ്പിക്കാം എന്ന് അവര്‍ പറഞ്ഞു. ഈ വിവരം അറിഞ്ഞ ഉടന്‍ രവിയുടെ മാതാപിതാക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ലാക്കാക്കി പാഞ്ഞു. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്ന അയല്‍ വാസിയായ എന്റെ മകനോട് പോലും പറയാതെയാണ് അവര്‍ വെമ്പല്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിയത്. അവര്‍ സമീപിച്ച മെഡിക്കല്‍ കോളേജിലെ ഡോക്റ്റര്‍ രവിയെപരിശോധിച്ചതിന് ശേഷം ഒന്നു രണ്ട് സ്കാന്‍ ചെയ്യാനും രക്തം സമൂലം പരിശോധിക്കാനുംഎഴുതിക്കൊടുത്തു. റിസല്‍ട്ടുമായി വന്നാല്‍ സര്‍റ്റിഫിക്കേറ്റ് എഴുതി കൊടുക്കാം എന്ന് ആ ഭിഷഗ്വരന്‍പറഞ്ഞു. അദ്ദേഹം ഒരു പ്രൊഫസ്സറുമാണ്. ഈ പരിശോധനകള്‍ക്ക് മൊത്തം ചിലവ് ഒന്‍പതിനായിരംരൂപ വേണ്ടി വന്നത് ആ സാധുക്കള്‍ ഓടി നടന്ന് കടം വാങ്ങി സംഘടിപ്പിച്ചു. സ്കാന്‍ റിപ്പോര്‍ട്ടും രക്തപരിശോധനാ ഫലവുമായി പ്രൊഫസ്സറെ സമീപിച്ചപ്പോള്‍ അദ്ദേഹം വീട്ടില്‍ ചെന്ന് കാണാന്‍ ആവശ്യപ്പെട്ടു. മാതാപിതാക്കളുമായി വീട്ടിലെത്തിയ രവിയോട് അദ്ദേഹം പതിനായിരം രൂപാ ചോദിച്ചു. മാത്രമല്ല രണ്ട് ബോട്ടില്‍ കൂടി വാങ്ങിക്കൊണ്ട് ചെല്ലണമെന്നും കൂട്ടിച്ചേര്‍ത്തു. രവിയും മാതാപിതാക്കളും അന്തം വിട്ട് നിന്നു. അവരുടെ അന്വേഷണത്തില്‍ ആറു അക്കത്തോളം വരുന്ന സംഖ്യ ശമ്പളം വാങ്ങുന്ന ഒരാളാണ് ആ ഭിഷഗ്വരന്‍ . പറഞ്ഞിട്ടെന്ത് കാര്യം?! സാക്ഷിപത്രം വേണോ രൂപാ വേണം. അവര്‍ തിരികെ വീട്ടിലെത്തി. എന്ത് വിറ്റാല്‍, എത്ര പലിശക്കെടുത്താല്‍, ഇത്രയും രൂപാ സംഘടിപ്പിക്കാന്‍ കഴിയും എന്നായി അവരുടെ ചിന്ത. ശുദ്ധഹൃദയരായ ആ ഗ്രാമീണര്‍ പരക്കം പാഞ്ഞു. ആ പരക്കം പാച്ചിലിനൊടുവില്‍ എങ്ങിനെയോ അത്രയും തുക ഒപ്പിച്ചു അവര്‍ തിരുവനന്തപുരത്തെത്തി.
അവിടെ രവിയുടെ പിതാവ് ഒരു ഗ്രാമീണ കുസൃതി ഒപ്പിച്ചു. അയ്യായിരം രൂപ മാത്രം പൊതിഞ്ഞു പ്രൊഫസ്സറെ ഏല്‍പ്പിച്ചു. സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്നതിനു പേന എടുത്ത വിദ്വാന്‍ ഒപ്പിടുന്നതിനു മുമ്പ് രൂപാ പൊതിയില്‍ നിന്നും പുറത്തെടുത്ത് എണ്ണി.
“അയ്യായിരം രൂപയോ?...“ അടുത്ത നിമിഷം രൂപാ ഇരുന്ന പൊതി രവിയുടെ പിതാവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഡോക്റ്റര്‍ ചീറി.”പോടോ ഇറങ്ങി ഇതെന്താ മത്തിക്കച്ചവടമോ?”

രവി ഉടനെ അയ്യായിരവും കൂടി ഡോക്റ്ററുടെ മുമ്പില്‍ വെച്ചു.” സര്‍, ഇതാ പതിനായിരവുമായി”
പക്ഷേ അദ്ദേഹം വഴങ്ങിയില്ല. “തന്റെ ഒരുമാസത്തെ ശമ്പളം എനിക്ക് തന്നാല്‍ മതി, തന്റെ ജീവിതകാലം മുഴുവന്‍ പിന്നെ എണ്ണി വാങ്ങാമല്ലോ, അത്കൊണ്ട് പതിനയ്യായിരവുമായി വാ, സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ തരാം.” ഡോക്റ്റര്‍ എഴുന്നേറ്റ് അകത്തേക്ക് പോയപ്പോള്‍ ആ സാധുക്കള്‍ കരയുന്ന മുഖവുമായി പുറത്തേക്ക് വന്നു. രവിയുടെ മാതാവ് കുറേ നേരം മയക്കം വന്ന് ആ മുറ്റത്ത് കിടന്നതിനാല്‍ പിന്നെ അവര്‍ എത്രയോ വൈകിയാണ് വീട്ടിലെത്തിച്ചേര്‍ന്നത്.

ഈ അവസ്ഥയിലാണ് എന്റെ മകന്റെ മുമ്പില്‍ വിവരം എത്തിയത്. അവന്‍ രവിയെ വഴക്ക് പറഞ്ഞതിനു ശേഷം സൈന്യ അധികാരികള്‍ നല്‍കിയ ഉത്തരവ് പരിശോധിച്ചു. അപ്പോഴാണു ഒരു വിവരം വെളിപ്പെട്ടത്.
“ഒരു മെഡിക്കല്‍ സര്‍ജന്റെ സാക്ഷിപത്രം“ എന്ന് മാത്രമാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അല്ലാതെ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ എന്ന് പറഞ്ഞിട്ടില്ല. എന്റെ മകന്‍ ഈ കാര്യം രവിയുടെ പിതാവിനെ ബോദ്ധ്യപ്പെടുത്തിയതിനു ശേഷം അവന്റെ പരിചിത വലയത്തില്‍ ഉള്ള ഒരു ഡോക്റ്ററെ സമീപിച്ച് സ്കാന്‍ റിപ്പോര്‍ട്ടുകളും മറ്റും കാണിച്ച് രവിയെ ചെക്കപ്പിനു വിധേയനാക്കി, ആവശ്യമുള്ള സാക്ഷിപത്രം എഴുതി വാങ്ങി. പക്ഷേ അപ്പോഴേക്കും സമയ പരിധിയുടെ വിളുമ്പ് ആയി കഴിഞ്ഞിരുന്നു. ഏതായാലും ഇന്നലെ സ്പീഡ് പോസ്റ്റില്‍ സൈന്യ അധികാരികളുടെ ആഫീസിലേക്ക് രവി സാക്ഷിപത്രം പോസ്റ്റ് ചെയ്തു. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ വീട്ടില്‍ നിയമന ഉത്തരവും പ്രതീക്ഷിച്ച് അവന്‍ ഇപ്പോള്‍ കഴിഞ്ഞു കൂടുന്നു. രവിക്ക് പെട്ടെന്ന് തന്നെ നിയമന ഉത്തരവ് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാനല്ലേ നമുക്ക് കഴിയൂ.

ഇവിടെ ചിന്തനീയമായ പ്രശ്നം, ആ പ്രൊഫസ്സറെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ്. നിങ്ങള്‍ പറയുമായിരിക്കാം പൊടി പുരട്ടിയ നോട്ട് കൊടുത്ത് ആ കശ്മലനെ അകത്താക്കണമെന്ന്. രണ്ട് കാര്യങ്ങളാല്‍ ഞങ്ങള്‍ അത് ചെയ്തില്ല.(ഒന്നു) അതോടെ രവിക്ക് സാക്ഷി പത്രം ആരില്‍ നിന്നും ലഭിക്കാതാകും.ഒരേ തൂവല്‍ പക്ഷികളാണ് ഈ വര്‍ഗം. അവസാനം സര്‍ട്ടിഫിക്കറ്റ് നല്‍കി രവിയോട് കരുണ കാണിച്ച ഡോക്റ്റര്‍ പോലും അവന്‍ ആ പണി കാണിച്ചതിനു ശേഷം ചെന്നാല്‍ അവനെ പരിശോധിച്ച് എന്തെങ്കിലും കുഴപ്പം നേരിയ രീതിയിലെങ്കിലും ഉണ്ടെന്ന് നോട്ട് ചെയ്താല്‍ മിലിട്ടറി ജോലിക്ക് രവി അയോഗ്യനാകും.(രണ്ട്) ഇതിനു പുറകെ പോകാന്‍ സമയമില്ലാതായി, മാത്രമല്ല ആ ഗ്രാമീണര്‍ അതിനൊന്നും വഴങ്ങുകയുമില്ല.”.ദൈവം അയാളോട് ചോദിച്ചോളും സാറേ“ എന്നാണ് രവിയുടെ പിതാവ് എന്നോട് പറഞ്ഞത്.

ഒന്നും ചെയ്യാനൊക്കാത്ത നിസ്സഹായവസ്ഥയില്‍ എന്നില്‍ അമര്‍ശം പതഞ്ഞ് പൊന്തിയപ്പോള്‍ പത്ത് പേരോടെങ്കിലും ഈ സംഭവം അറിയിക്കണമെന്ന തോന്നലില്‍ നിന്നുമാണ് ഈ പോസ്റ്റ്.

പണ്ട് കോഴിക്കോട് ജനങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കി ഒരു ഡോക്റ്ററെ പരസ്യ വിചാരണ ചെയ്ത് അയാളെ ബലമായി പിടിച്ച് ചെരുപ്പ് മാല അണിയിച്ച പത്ര വര്‍ത്ത ഓര്‍മ വരുന്നു. ഈ കാര്യത്തില്‍ ആ വക പ്രയോഗങ്ങളാണ് ഉചിതമെന്നും തോന്നി പോകുന്നു.

ഇത് മയക്ക് മരുന്നാണ്

പണ്ട് പണ്ട് അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലെ കയര്‍ ഫാക്റ്ററികളിലെ തൊഴിലാളികള്‍ അതിരാവിലെ ജോലിക്ക് പോകുമായിരുന്നു. എട്ട് മണിക്ക് ഫാക്റ്ററിയില്‍ കയറണം. പിന്നീട് കുടിലില്‍ തിരിച്ച് വരുന്നത്, ആറു മണിക്കാണ്. ആണുങ്ങള്‍ തൊഴില്‍ അന്വേഷിച്ച് അതിനു മുമ്പ് തന്നെ കുടിലിനു വെളിയില്‍ പോയിരിക്കും. അല്‍പ്പം മുതിര്‍ന്ന കുട്ടികള്‍ എന്തെങ്കിലും തീറ്റ അന്വേഷിച്ചോ അല്ലെങ്കില്‍ പ്രൈമറി സ്കൂളിലെ ഉപ്പുമാവ് അന്വേഷിച്ചോ കുടിലില്‍ നിന്നും സ്ഥലം വിടുമായിരുന്നു. അവസ്ഥയില്‍ ശിശുക്കളെ എങ്ങിനെ സംരക്ഷിക്കും ? മുതിര്‍ന്ന കുട്ടികളെ ഏല്‍പ്പിച്ചാല്‍ തന്നെയും പൂച്ചയെ വിളക്ക് ഏല്‍പ്പിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ പോവുക. എലിയെ കാണുമ്പോള്‍ പൂച്ച വിളക്ക് ഉപേക്ഷിച്ച് പോകുന്നത് പോലെ അടുത്ത വീട്ടിലെ കുട്ടികളുടെ കളിയോ, മറ്റ് ആകര്‍ഷകമായ എന്തെങ്കിലുംസംഗതികളോ , കണ്ടാല്‍ അവര്‍ കുഞ്ഞുങ്ങളെ വീട്ടില്‍ തള്ളി കണ്ടതിന്റെ പുറകേ പോകും. അന്ന് മേല്‍പ്പറഞ്ഞ താലൂക്കുകളില്‍ എല്ലാ പറമ്പിലും കുളങ്ങള്‍ ധാരാളമാണ്. കുടിലില്‍ നിന്നും കുഞ്ഞു, ഇഴഞ്ഞ് ഇഴഞ്ഞു കുളത്തിലേക്ക് പോയി വീഴുന്ന സംഭവങ്ങള്‍ ധാരാളം ഉണ്ടായി. പ്രതിസന്ധി നേരിടാന്‍ സ്ത്രീ തൊഴിലാളികളില്‍ പലരും ചെയ്യുന്ന ഒരു ചെറിയ നുണുക്ക് പണിയെ പറ്റി കയര്‍ ഫാക്റ്ററികളിലെ സ്ത്രീ തൊഴിലാളികളില്‍ നിന്നും ഞാന്‍ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്.
.
മൊട്ട്സൂചി തലയുടെ , വലിപ്പത്തില്‍ കറുപ്പ് (ഓപ്പിയം) സംഘടിപ്പിച്ച് കുഞ്ഞിനെ തീറ്റിക്കും. കുഞ്ഞു, കിറുഞ്ചി കിറുഞ്ചി അങ്ങിരുന്നോളും. എവിടെയും ഇഴഞ്ഞു പോവില്ല. ഇതാണ് ആ പാവങ്ങള്‍ കുഞ്ഞുങ്ങളെ ഒരിടത്ത് ഇരുത്താന്‍ കണ്ട്പിടിച്ച മാര്‍ഗം

ഇന്നിപ്പോള്‍ കഥ ഓര്‍മിക്കാനും ഇവിടെ അവതരിപ്പിക്കാനും കാരണമുണ്ട്.

ഇന്നത്തെ മാതാപിതാക്കള്‍ക്കും മുതിര്‍ന്ന കുട്ടികള്‍ക്കും കൊച്ചു കുഞ്ഞുങ്ങളെ നോക്കാന്‍ സമയംലഭിക്കുന്നില്ല.. പണ്ടത്തെ കയര്‍ ഫാക്ടറി സ്ത്രീ തൊഴിലാളികളുടെ സ്ഥിതി അവര്‍ക്കും വന്ന് ഭവിച്ചത് കൊണ്ടല്ല.
മറ്റവളെക്കാളും കേമി ഞാനാണെന്ന് കാണിക്കാന്‍ അവര്‍ക്ക് പുറത്ത് പോകേണ്ടി വന്നിരിക്കുന്നു. അത് എവിടെയും ആകാം.അയല്‍ വീട് . സംഘടനാ പ്രവര്‍ത്തനം. സ്ത്രീ ശക്തി, വനിതാ ശക്തി, പിന്നെ ശക്തി, ശക്തി. വേദികള്‍ ധാരാളം.
ഉദ്യോഗം ഉണ്ടെങ്കില്‍ പിന്നെ പറയാനും ഇല്ല.
പുരുഷന്മാരും മോശമില്ല. അവര്‍ക്കും വീട്ടിലിരിക്കാന്‍ സമയമില്ല. അല്‍പ്പം സ്മാള്‍, സൌഹൃദ കൂട്ടായ്മ, വെടി പറച്ചില്‍, പണം ഉണ്ടാക്കല്‍( എത്ര ഉണ്ടാക്കിയാലും മതിയാകാത്ത ധനാസക്തി) അങ്ങിനെ അവര്‍ക്കും വീട്ടില്‍ തങ്ങാന്‍ നേരമില്ല.

അവസ്ഥയില്‍ കുഞ്ഞുങ്ങളെ വീട്ടില്‍ കിറുഞ്ചി ഇരുത്താന്‍ എന്ത് വഴി? പകല്‍ പ്ലെയിംഗ് സ്കൂള്‍, നഴ്സറി സ്കൂള്‍ എന്നിങ്ങനെ ഓമന പേരുകളുള്ള തുറന്ന ജയിലും മറ്റുമുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞുള്ള നേരം എന്ത് ചെയ്യും?

കൂട്ടത്തില്‍ ചില വല്യപ്പന്മാരെയും വല്യമ്മമാരെയും കൊച്ചു കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നത് പോലെ കാത്ത് രക്ഷിക്കുകയും വേണം. വൃദ്ധ സദനത്തില്‍ അയച്ച് നാട്ടുകാരുടെ പരിഹാസം കേള്‍ക്കാന്‍ മടിയാണെന്ന് കൂട്ടിക്കോളീന്‍ .

അങ്ങിനെ
കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും വീട്ടില്‍ ഒരിടത്ത് തന്നെ ഒറ്റ ഇരിപ്പില്‍ തന്നെ കിറുഞ്ചി ഇരുത്താന്‍ എന്ത് വഴിയെന്ന് നാടും നാട്ടാരും തല പുകഞ്ഞാലോചിച്ചു.

അവസാനം കണ്ട് പിടിച്ച പോംവഴിയാണ് ടെലിവിഷം.

ഒരു ഭയവും വേണ്ടാ, എവിടെ ഏത് ദുനിയാവിലും ധൈര്യമായി പോകാം. കുഞ്ഞുഅനങ്ങില്ല. വല്യമ്മ അനങ്ങുകയോ അടുക്കളയില്‍ ചെന്ന് ഗ്യാസ് തിരിച്ച് വെക്കുകയോ ഒന്നും ചെയ്യില്ല. ഒറ്റ ഇരിപ്പ്. ഭക്ഷണം കയ്യെത്തി എച്ചില്പെട്ടിയില്‍ നിന്നെടുത്ത് മടിയില്‍ വെച്ച് കൊച്ച് സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്ന് തിന്നാം.

പണ്ടത്തെ കറുപ്പിനെക്കാളും പാര്‍ശ്വഫലം ഒട്ടുമില്ലാത്ത അല്‍ഭുത മരുന്ന്. യാതൊരു പ്രതികരണ ശേഷിയുമില്ലാത്ത ഒരു ജനതയായി രൂപാന്തരപ്പെടാന്‍ ഈ പോംവഴി മാത്രം മതി. ലോകത്ത് എന്ത് സംഭവിച്ചാലും ഒരു കുലുക്കവുമില്ല. ഇരുന്നിടത്ത് തന്നെ അങ്ങിരിക്കും.

അതു കൊണ്ടാണല്ലോ ഇന്ന് ഉത്രാടമായിട്ടു പോലും ഒരു കുഞ്ഞിനെയും തൊടിയിലും മറ്റും എനിക്ക് കാണാന്‍ കഴിയാതിരുന്നത്. വിശാലമായ പാടത്തിന്റെ ഭംഗിയും ആസ്വദിച്ച് പൊന്‍ വെയിലില്‍ മുങ്ങിയ അന്തരീക്ഷത്തില്‍ വരമ്പിലൂടെ നടന്ന് നീങ്ങിയപ്പോള്‍ പൊന്നിന്‍ ചിങ്ങത്തില്‍ പണ്ട് ഞാന്‍ കണ്ടിരുന്ന ഒന്നും എനിക്ക് ഇന്ന് രാവിലെ കാണാന്‍ കഴിഞ്ഞില്ല എന്നത് തികച്ചും സത്യമാണ്. പണ്ട് ഈ ഗ്രാമവീഥികളില്‍ കൂടി നടക്കുമ്പോള്‍ ഊഞ്ഞാലിന്റെ മുമ്പിലെ ആര്‍പ്പ് വിളികള്‍, കബഡി കളി, ഉറിയടി, മറ്റ് കളികള്‍ എല്ലാം ഞാന്‍ കണ്ടിരുന്നു. ഇവയെല്ലാം അന്യം നിന്ന് പോയോ? പൊയ്പ്പോയ വര്‍ഷങ്ങളിലും പേരിനു മാത്രമാണ് എനിക്കിവയെല്ലാം കാണാന്‍ കഴിഞ്ഞത്. അങ്ങിനെ കുറേശ്ശെ കുറേശ്ശേയായി ഇവയെല്ലാം പുസ്തങ്ങളില്‍ മാത്രമായി അവശേഷിക്കുമായിരിക്കും.

പാടം കഴിഞ്ഞ് മരച്ചീനി തോട്ടങ്ങളും വാഴത്തോപ്പുകളും പിന്നിട്ട്, വീടുകള്‍ക്ക് മുന്നിലൂടെ എന്റെ പ്രയാണം പുരോഗമിച്ചപ്പോള്‍ എല്ലാ വീടുകളില്‍ നിന്നും എനിക്ക് കേള്‍ക്കാന്‍ സാധിച്ചു, പൊട്ടിച്ചിരികളും ആര്‍പ്പ് വിളികളും. അതേ! നേരം വെളുത്തപ്പോള്‍ തന്നെ തുറന്ന് വെച്ചിരിക്കുകയാണ് സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ കാണാന്‍ വേണ്ടി ടെലിവിഷം. പഴയ കറുപ്പ് പ്രയോഗം; മനുഷ്യരെ നിഷ്ക്രിയരാക്കുന്ന മാരണ പ്രയോഗം. “ദേ! മാവേലി വരുന്നു“ എന്ന് പറഞ്ഞാല്‍ വിഷത്തിന്റെ മുമ്പില്‍ മയങ്ങി ഇരിക്കുന്ന ആരെങ്കിലും ഇറങ്ങി വരുമോ? ഈ കാലത്ത് പണ്ടത്തെ പോലെ പത്തും പതിനഞ്ചും കുട്ടികള്‍ വീടുകളില്‍ ഇല്ലതാനും. പരമാവധി രണ്ട് ചിടുങ്ങനോ ചിടുങ്ങത്തിയോ ഉണ്ടാകും. അവരെ ടെലിവിഷത്തിന്റെ മുമ്പില്‍ ഇരുത്തിയാല്‍ പിന്നെ ഊഞ്ഞാലിന്റെ മുമ്പില്‍ ആര്‍ വരാന്‍ , ആരു കബഡി കളിക്കാന്‍ , ആരു ഉറി അടികാണാന്‍ ......ഇല്ലാ ആരുമില്ല.
മനസില്‍ നൊമ്പരം ഉയരുന്നു... പൈതൃകത്തെയും സംസ്കാരത്തെയും വീറും വാശിയുമായി അവതരിപ്പിക്കുമ്പോള്‍ ഇങ്ങിനെ ഒരു സംസ്കാര നിഷേധ സ്വഭാവം നമ്മില്‍ പതുക്കെ പതുക്കെ കടന്ന് വരുന്നതിനെ പറ്റി ആരെങ്കിലും ഒന്ന് പ്രതിഷേധിച്ചെങ്കില്‍.... നമ്മുടെ സംസ്കാരം നാം പഴയതില്‍ നിന്നാണ് പടുത്തുയര്‍ത്തിയതെങ്കില്‍ ആ പഴയതെല്ലാം കാത്ത് രക്ഷിക്കപ്പെടാതെ പുതിയതിന്റെ കുത്തൊലിപ്പില്‍ കടപുഴുകുമ്പോള്‍ നഷ്ടപ്പെടുന്നത് പഴയ കാല ശീലങ്ങളല്ല നമ്മുടെ സംസ്കാരം തന്നെയാണെന്ന ബോധം നമ്മിലുണ്ടാകേണ്ടേ?!

Tuesday, September 6, 2011

ചെരുപ്പ് മാല അണിയിക്കേണ്ടേ ഇവനെ

നായര്‍ സമുദായത്തില്‍പ്പെട്ട 21 വയസുള്ള ഈ യുവാവിനെ രവി എന്ന് നമുക്ക് വിളിക്കാം.രവിയുടെ മാതാപിതാക്കള്‍ കൂലി വേലക്കാരാണ്. തൊഴിലില്‍ നിന്ന് കിട്ടുന്ന വരുമാനമല്ലാതെമറ്റ് യാതൊരു സ്വത്തും ഇല്ലാത്ത പാവപ്പെട്ട ഒരു കുടുംബം. കൊട്ടാരക്കരക്ക് സമീപം ഒരു ചെറുഗ്രാമത്തില്‍ അവര്‍ ജീവിക്കുന്നു. രവിയെ കഷ്ടപ്പെട്ട് പഠിപ്പിച്ച് ബിരുദധാരിയാക്കാന്‍ അവര്‍ക്ക്കഴിഞ്ഞു. ഇനി അവന് ഒരു ജോലി തരപ്പെടണം. അവന് ജോലി കിട്ടിക്കഴിഞ്ഞാല്‍ അവരുടെ എല്ലാകഷ്ടപ്പാടുകളും മാറും എന്ന വിശ്വാസത്തിലാണ് അവര്‍ കഴിയുന്നത്. വിദേശത്ത് ജോലി ലഭിക്കാന്‍ വിസക്ക് ലക്ഷങ്ങള്‍ മുടക്കാന്‍ ആ പാവങ്ങള്‍ക്ക് കഴിവില്ല. മുന്നോക്ക വിഭാഗമായതിനാല്‍ സംവരണവുമില്ല.
അങ്ങിനെയിരിക്കെ പത്ര പരസ്യം കണ്ട് രവി അര്‍ദ്ധ സൈനിക റിക്രൂട്ട്മെന്റിനു അപേക്ഷ അയച്ചു. എഴുത്ത് പരീക്ഷയില്‍ അയാള്‍ കടന്ന് കൂടി. ഇനി കായികക്ഷമതാ പരീക്ഷണമാണ്. ആവശ്യത്തിന്പൊക്കവും വണ്ണവും ആരോഗ്യവും ഉള്ള രവിക്ക് ആ പരീക്ഷണത്തിലും ജയിക്കാന്‍പ്രയാസമുണ്ടായിരുന്നില്ല. ഈ പരീക്ഷകളില്‍ പങ്കെടുക്കുന്നതിനായി മാതാപിതാക്കള്‍ യാത്രക്കൂലിയുംമറ്റും കടം വാങ്ങിയാണ് മകനു നല്‍കിയത്. രവി എഴുത്ത് പരീക്ഷയും
കായികക്ഷമതാ പരീക്ഷയുംപാസ്സായപ്പോള്‍ ആ പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം വെച്ചു. ഇനി അവനു ജോലിഉറപ്പ്. പട്ടാളത്തിലായാലും കുഴപ്പമില്ല. സ്ഥിരമായ ഒരു വരുമാന മാര്‍ഗത്തിന് ഇടയാകുമല്ലോ. റിക്രൂട്ട്മെന്റിന്റെ അവസാന കടമ്പ ആയ മെഡിക്കല്‍ ചെക്കപ്പിനു രവി ഹാജരായി. ആരോഗ്യവാനായ തനിക്ക് ടെസ്റ്റ് നിസാരമായി തരണം ചെയ്യാനൊക്കും എന്ന് അവനു ശുഭാപ്തി വിശ്വാസം ഉണ്ട്താനും.
പക്ഷേ വിധി രവിയെ സുഗമമായി ആ പരീക്ഷ കടന്ന് കൂടാന്‍ അനുവദിച്ചില്ല. പൊക്കിളിന്റെ ഭാഗ്ത്ത്പണ്ട് ചെറുപ്പത്തില്‍ ഏതോ വൃണം വന്ന് കരിഞ്ഞ ഒരു പാടും, മലാശയത്തില്‍ അര്‍ശസിന്റെ സാന്നിദ്ധ്യവും രവിയെ മെഡിക്കല്‍ ചെക്കപ്പില്‍ അയോഗ്യനാക്കി. ചെറുപ്പത്തില്‍ പൊക്കിളിന്റെ ഭാഗത്ത് ഏതോ കുരു വന്ന് കരിഞ്ഞ പാട് ഇന്ന് ആരോഗ്യത്തെ ബാധിക്കുകയില്ലെന്നും അര്‍ശ്ശസ് (മൂലക്കുരു) സര്‍വസാധാരണമണെന്നും അത് കൊണ്ട് തന്നെ രവിക്ക് മെഡിക്കല്‍ ടെസ്റ്റില്‍ കടന്ന്കൂടാമെന്നും നമുക്ക് പറയാന്‍ അവകാശമില്ല. ആ വക കാര്യങ്ങള്‍ ആധികാരികമായി
പറയാന്‍ അവകാശം ഒരു ഡോക്റ്റര്‍ക്ക് മാത്രം. പ്രത്യേകിച്ച് സൈന്യത്തിലെ ജോലിയുമാണ്.
രവിയോട് ആര്‍ക്കോ കരുണ തോന്നിയതിനാല്‍ നിയമനാധികാരികള്‍ ഒരു ഉപാധി വെച്ചു . രവി ആരോഗ്യവാനാണെന്നും ഇപ്പോള്‍ കണ്ട രണ്ട് ന്യൂനതകള്‍ അവന്റെ ആരോഗ്യത്തെ ബാധിക്കുകയില്ലെന്നും ഒരുമെഡിക്കല്‍ സര്‍ജന്റെ സാക്ഷിപത്രം വാങ്ങി നിശ്ചിത തീയതിക്ക് മുമ്പ് ഹാജരാക്കിയാല്‍ ജോലിയില്‍പ്രവേശിപ്പിക്കാം എന്ന് അവര്‍ പറഞ്ഞു. ഈ വിവരം അറിഞ്ഞ ഉടന്‍ രവിയുടെ മാതാപിതാക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ലാക്കാക്കി പാഞ്ഞു. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്ന അയല്‍ വാസിയായ എന്റെ മകനോട് പോലും പറയാതെയാണ് അവര്‍ വെമ്പല്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിയത്. അവര്‍ സമീപിച്ച മെഡിക്കല്‍ കോളേജിലെ ഡോക്റ്റര്‍ രവിയെപരിശോധിച്ചതിന് ശേഷം ഒന്നു രണ്ട് സ്കാന്‍ ചെയ്യാനും രക്തം സമൂലം പരിശോധിക്കാനുംഎഴുതിക്കൊടുത്തു. റിസല്‍ട്ടുമായി വന്നാല്‍ സര്‍റ്റിഫിക്കേറ്റ് എഴുതി കൊടുക്കാം എന്ന് ആ ഭിഷഗ്വരന്‍പറഞ്ഞു. അദ്ദേഹം ഒരു പ്രൊഫസ്സറുമാണ്. ഈ പരിശോധനകള്‍ക്ക് മൊത്തം ചിലവ് ഒന്‍പതിനായിരംരൂപ വേണ്ടി വന്നത് ആ സാധുക്കള്‍ ഓടി നടന്ന് കടം വാങ്ങി സംഘടിപ്പിച്ചു. സ്കാന്‍ റിപ്പോര്‍ട്ടും രക്തപരിശോധനാ ഫലവുമായി പ്രൊഫസ്സറെ സമീപിച്ചപ്പോള്‍ അദ്ദേഹം വീട്ടില്‍ ചെന്ന് കാണാന്‍ ആവശ്യപ്പെട്ടു. മാതാപിതാക്കളുമായി വീട്ടിലെത്തിയ രവിയോട് അദ്ദേഹം പതിനായിരം രൂപാ ചോദിച്ചു. മാത്രമല്ല രണ്ട് ബോട്ടില്‍ കൂടി വാങ്ങിക്കൊണ്ട് ചെല്ലണമെന്നും കൂട്ടിച്ചേര്‍ത്തു. രവിയും മാതാപിതാക്കളും അന്തം വിട്ട് നിന്നു. അവരുടെ അന്വേഷണത്തില്‍ ആറു അക്കത്തോളം വരുന്ന സംഖ്യ ശമ്പളം വാങ്ങുന്ന ഒരാളാണ് ആ ഭിഷഗ്വരന്‍ . പറഞ്ഞിട്ടെന്ത് കാര്യം?! സാക്ഷിപത്രം വേണോ രൂപാ വേണം. അവര്‍ തിരികെ വീട്ടിലെത്തി. എന്ത് വിറ്റാല്‍, എത്ര പലിശക്കെടുത്താല്‍, ഇത്രയും രൂപാ സംഘടിപ്പിക്കാന്‍ കഴിയും എന്നായി അവരുടെ ചിന്ത. ശുദ്ധഹൃദയരായ ആ ഗ്രാമീണര്‍ പരക്കം പാഞ്ഞു. ആ പരക്കം പാച്ചിലിനൊടുവില്‍ എങ്ങിനെയോ അത്രയും തുക ഒപ്പിച്ചു അവര്‍ തിരുവനന്തപുരത്തെത്തി.
അവിടെ രവിയുടെ പിതാവ് ഒരു ഗ്രാമീണ കുസൃതി ഒപ്പിച്ചു. അയ്യായിരം രൂപ മാത്രം പൊതിഞ്ഞു പ്രൊഫസ്സറെ ഏല്‍പ്പിച്ചു. സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടുന്നതിനു പേന എടുത്ത വിദ്വാന്‍ ഒപ്പിടുന്നതിനു മുമ്പ് രൂപാ പൊതിയില്‍ നിന്നും പുറത്തെടുത്ത് എണ്ണി.
“അയ്യായിരം രൂപയോ?...“ അടുത്ത നിമിഷം രൂപാ ഇരുന്ന പൊതി രവിയുടെ പിതാവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഡോക്റ്റര്‍ ചീറി.”പോടോ ഇറങ്ങി ഇതെന്താ മത്തിക്കച്ചവടമോ?”

രവി ഉടനെ അയ്യായിരവും കൂടി ഡോക്റ്ററുടെ മുമ്പില്‍ വെച്ചു.” സര്‍, ഇതാ പതിനായിരവുമായി”
പക്ഷേ അദ്ദേഹം വഴങ്ങിയില്ല. “തന്റെ ഒരുമാസത്തെ ശമ്പളം എനിക്ക് തന്നാല്‍ മതി, തന്റെ ജീവിതകാലം മുഴുവന്‍ പിന്നെ എണ്ണി വാങ്ങാമല്ലോ, അത്കൊണ്ട് പതിനയ്യായിരവുമായി വാ, സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ തരാം.” ഡോക്റ്റര്‍ എഴുന്നേറ്റ് അകത്തേക്ക് പോയപ്പോള്‍ ആ സാധുക്കള്‍ കരയുന്ന മുഖവുമായി പുറത്തേക്ക് വന്നു. രവിയുടെ മാതാവ് കുറേ നേരം മയക്കം വന്ന് ആ മുറ്റത്ത് കിടന്നതിനാല്‍ പിന്നെ അവര്‍ എത്രയോ വൈകിയാണ് വീട്ടിലെത്തിച്ചേര്‍ന്നത്.

ഈ അവസ്ഥയിലാണ് എന്റെ മകന്റെ മുമ്പില്‍ വിവരം എത്തിയത്. അവന്‍ രവിയെ വഴക്ക് പറഞ്ഞതിനു ശേഷം സൈന്യ അധികാരികള്‍ നല്‍കിയ ഉത്തരവ് പരിശോധിച്ചു. അപ്പോഴാണു ഒരു വിവരം വെളിപ്പെട്ടത്.
“ഒരു മെഡിക്കല്‍ സര്‍ജന്റെ സാക്ഷിപത്രം“ എന്ന് മാത്രമാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അല്ലാതെ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ എന്ന് പറഞ്ഞിട്ടില്ല. എന്റെ മകന്‍ ഈ കാര്യം രവിയുടെ പിതാവിനെ ബോദ്ധ്യപ്പെടുത്തിയതിനു ശേഷം അവന്റെ പരിചിത വലയത്തില്‍ ഉള്ള ഒരു ഡോക്റ്ററെ സമീപിച്ച് സ്കാന്‍ റിപ്പോര്‍ട്ടുകളും മറ്റും കാണിച്ച് രവിയെ ചെക്കപ്പിനു വിധേയനാക്കി, ആവശ്യമുള്ള സാക്ഷിപത്രം എഴുതി വാങ്ങി. പക്ഷേ അപ്പോഴേക്കും സമയ പരിധിയുടെ വിളുമ്പ് ആയി കഴിഞ്ഞിരുന്നു. ഏതായാലും ഇന്നലെ സ്പീഡ് പോസ്റ്റില്‍ സൈന്യ അധികാരികളുടെ ആഫീസിലേക്ക് രവി സാക്ഷിപത്രം പോസ്റ്റ് ചെയ്തു. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ വീട്ടില്‍ നിയമന ഉത്തരവും പ്രതീക്ഷിച്ച് അവന്‍ ഇപ്പോള്‍ കഴിഞ്ഞു കൂടുന്നു. രവിക്ക് പെട്ടെന്ന് തന്നെ നിയമന ഉത്തരവ് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാനല്ലേ നമുക്ക് കഴിയൂ.

ഇവിടെ ചിന്തനീയമായ പ്രശ്നം, ആ പ്രൊഫസ്സറെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ്. നിങ്ങള്‍ പറയുമായിരിക്കാം പൊടി പുരട്ടിയ നോട്ട് കൊടുത്ത് ആ കശ്മലനെ അകത്താക്കണമെന്ന്. രണ്ട് കാര്യങ്ങളാല്‍ ഞങ്ങള്‍ അത് ചെയ്തില്ല.(ഒന്നു) അതോടെ രവിക്ക് സാക്ഷി പത്രം ആരില്‍ നിന്നും ലഭിക്കാതാകും.ഒരേ തൂവല്‍ പക്ഷികളാണ് ഈ വര്‍ഗം. അവസാനം സര്‍ട്ടിഫിക്കറ്റ് നല്‍കി രവിയോട് കരുണ കാണിച്ച ഡോക്റ്റര്‍ പോലും അവന്‍ ആ പണി കാണിച്ചതിനു ശേഷം ചെന്നാല്‍ അവനെ പരിശോധിച്ച് എന്തെങ്കിലും കുഴപ്പം നേരിയ രീതിയിലെങ്കിലും ഉണ്ടെന്ന് നോട്ട് ചെയ്താല്‍ മിലിട്ടറി ജോലിക്ക് രവി അയോഗ്യനാകും.(രണ്ട്) ഇതിനു പുറകെ പോകാന്‍ സമയമില്ലാതായി, മാത്രമല്ല ആ ഗ്രാമീണര്‍ അതിനൊന്നും വഴങ്ങുകയുമില്ല.”.ദൈവം അയാളോട് ചോദിച്ചോളും സാറേ“ എന്നാണ് രവിയുടെ പിതാവ് എന്നോട് പറഞ്ഞത്.

ഒന്നും ചെയ്യാനൊക്കാത്ത നിസ്സഹായവസ്ഥയില്‍ എന്നില്‍ അമര്‍ശം പതഞ്ഞ് പൊന്തിയപ്പോള്‍ പത്ത് പേരോടെങ്കിലും ഈ സംഭവം അറിയിക്കണമെന്ന തോന്നലില്‍ നിന്നുമാണ് ഈ പോസ്റ്റ്.

പണ്ട് കോഴിക്കോട് ജനങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കി ഒരു ഡോക്റ്ററെ പരസ്യ വിചാരണ ചെയ്ത് അയാളെ ബലമായി പിടിച്ച് ചെരുപ്പ് മാല അണിയിച്ച പത്ര വര്‍ത്ത ഓര്‍മ വരുന്നു. ഈ കാര്യത്തില്‍ ആ വക പ്രയോഗങ്ങളാണ് ഉചിതമെന്നും തോന്നി പോകുന്നു.

Thursday, September 1, 2011

ഇത്തിരിശര്‍ക്കര താടാ""


ചിത്രത്തില്‍ കാണുന്ന പള്ളി ആലപ്പുഴയില്‍ സക്കര്യാ ബസാറിന് തെക്ക് വശം വട്ടപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
1946ല്‍ കച്ച് വംശജനും ആലപ്പുഴയിലെ സമ്പന്നനും അത്യുദാരനുമായ ജാഫര്‍ സേട്ടിന്റെ
ധനസഹായത്താലും സ്ഥലത്തെ പാവപ്പെട്ടവരുടെ ആഭിമുഖ്യത്തിലും കഠിന യത്നത്താലും നിര്‍മ്മിതമായ പഴയ ചെറിയ പള്ളി പൊളിച്ച് മാറ്റി പുനര്‍ നിര്‍മാണത്തിന് ശേഷം കഴിഞ്ഞ പതിനേഴാം തീയതി (ആഗസ്റ്റ്) പുതിയ പള്ളി ഉല്‍ഘാടനം ചെയ്യപ്പെട്ടു.

പള്ളിയുമായി ബന്ധപ്പെട്ട് എന്റെ ബാല്യകാല സ്മരണകള്‍ പലതും ഇന്നും പൂവിട്ട് നില്‍ക്കുന്നതിനാല്‍ പതിനേഴാം തീയതി ഞാന്‍ ആലപ്പുഴയില്‍ എത്തി ഉദ്ഘാടന ബഹളത്തിനിടയില്‍ ഒരു മൂലയില്‍ മാറി നിന്ന് എല്ലാം വീക്ഷിച്ച് കൊണ്ടിരുന്നു. പ്രാര്‍ത്ഥനാ സമയം മൂല തന്നെ നമസ്കാരത്തിനായി ഞാന്‍ തെരഞ്ഞെടുത്തു. എനിക്ക് മൂല മറക്കാന്‍ കഴിയില്ലല്ലോ. എന്റെ ബാല്യകാല സുഹൃത്തുക്കളായ മൂന്ന് പേരും ഞാനും മൂലയില്‍ ചടഞ്ഞിരുന്നാണ് എല്ലാ വികൃതികളും ഒപ്പിച്ചിരുന്നത്. അവരില്‍ രണ്ട് പേര്‍ ആകസ്മികമായ ദുരന്തത്തിനിരയായി ഭൂമിയില്‍ നിന്നും പോയി കഴിഞ്ഞിരിക്കുന്നു. മൂന്നാമന്‍ എവിടെയാണെന്ന് അറിയില്ല.

തടിയന്‍ എന്ന് വിളിപ്പേരുള്ള ഷുക്കൂര്‍, കാലിപ്പാട്ട എന്ന് പേരുള്ള ഖാലിദ്, മമ്മാ, പിന്നെ ഞാനും. ഇതില്‍ മമ്മാ ഒഴികെ ബാക്കി ഞങ്ങളും പിന്നെ അബ്ദുല്‍ഖാദറും വട്ടപ്പള്ളിയിലെ സ്ഥിരം കുമ്മാളം പാര്‍ട്ടികളായിരുന്നു. ഷുക്കൂര്‍, എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ആയിരിക്കെ കൊച്ചിയില്‍ വെച്ച് നിരത്തില്‍ കുഴഞ്ഞു വീണു മരിച്ചു എന്നും ഖാലിദ് കോണ്‍ വന്റ് ജംക്ഷനില്‍ വാഹനാപകടത്തില്‍ മരിച്ചു എന്നും എന്നോ ഒരു ദിവസം ആലപ്പുഴയില്‍ എത്തിയപ്പോള്‍ ഞാന്‍ അറിഞ്ഞു. മമ്മാ എവിടെ ആണെന്ന് അറിയില്ല.

ഖുര്‍ ആന്‍ പഠിക്കാനായി ഞങ്ങള്‍ കൃത്യ സമയത്ത് തന്നെ പള്ളിയില്‍ എത്തും. അബ്ദുല്‍ക്കരീം മുസലിയാര്‍ ആണ് ഉസ്താദ്. ഖുര്‍ ആന്‍ മുപ്പത് ഭാഗങ്ങളായി രേഖപ്പെടുത്തി വെച്ചിരിക്കുന്ന കിതാബ് തുറന്ന് വെച്ച് ഈണത്തില്‍ ഞങ്ങള്‍ പാരായണം ചെയ്യുമായിരുന്നു. കുറച്ച് കഴിയുമ്പോള്‍ വിരസത അനുഭവപ്പെടുമ്പോള്‍ ഈച്ചകളിയില്‍ ഏര്‍പ്പെടും .
പറന്ന് വരുന്ന ഈച്ചകളെ കൊല്ലുക, കൂടുതല്‍ ഈച്ചകളെ കൊല്ലുന്നവന്‍ ഒന്നാമന്‍ . ഉസ്താദ് കാണാതെ ആണ് കളി. കിതാബിലേക്ക് തലകുനിഞ്ഞ് പരായണം ചെയ്യുന്നത് പോലെ തലകുനിച്ച് ഞങ്ങള്‍ ചുണ്ട് അനക്കി കൊണ്ടേ ഇരിക്കും. മറ്റ് കുട്ടികളുടെ ഉച്ചത്തിലുള്ള പാരായണ ശബ്ദത്തിന്റെ ബഹളത്തില്‍ ഞങ്ങള്‍ ഓതുകയാണോ ഇല്ലയോ എന്ന് ദൂരെ ഇരിക്കുന്ന ഉസ്താദിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ ഏറ് കണ്ണിട്ട് ഈച്ചകളെ അന്വേഷിച്ച് കൊണ്ടിരുന്നു. കൂട്ടത്തില്‍ പതുക്കെ പറയും. “ദാ വരുന്നടാ ഒരെണ്ണം” ഉടനെ അതിനെ ചായ്ക്കും.
ഈച്ചക്കളിയില്‍ എപ്പോഴും മമ്മാ ഒന്നാമനായി ജയിക്കുമായിരുന്നു. കാരണം അവന്റെ കയ്യില്‍ ചൊറി പിടിച്ചിരുന്നു. ചിരങ്ങില്‍ വന്നിരുന്ന ഈച്ചകളെ മമ്മാ കൊന്ന് കൂട്ടി. പക്ഷേ ഒരു ദിവസം കളി ഉസ്താദ് കണ്ട് പിടിച്ചു. ഉറുമ്പുകളാണ് ഞങ്ങളെ ചതിച്ചത്,. ഉറുമ്പുകള്‍ വരി വരിയായി വന്ന് അന്നത്തെ ഈച്ച ശവങ്ങളെ വലിച്ച് കൊണ്ട് ഉസ്താദിരിക്കുന്നിടത്ത് കൊണ്ടെത്തിച്ചു. ഉസ്താദ് പതുക്കെ ഉറുമ്പ് പരേഡ് പിന്തുടര്‍ന്ന് ഞങ്ങള്‍ ഇരിക്കുന്ന ഇടത്തെത്തി ഞങ്ങളെ സൂക്ഷിച്ച് നോക്കി. ഒന്നുമറിയാത്ത പോലെ ഞങ്ങള്‍ ഉച്ചത്തില്‍ ഖുര്‍ ആന്‍ പാരായണം ചെയ്തു. ഉസ്താദ് ഞങ്ങളുടെ പുറക് വശത്തെത്തി അനങ്ങാതെ നിന്നു. അദ്ദേഹം എന്താണ് അവിടെ ചെയ്തിരുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. എന്റെ പുറക് വശത്ത് മമ്മായുടെ വക ഈച്ച ശവങ്ങള്‍ കൂട്ടി ഇട്ടിരുന്നത് കണ്ട് ഉസ്താദ് എന്റെ ചന്തിയില്‍ തന്നെ ചൂരല്‍ കൊണ്ട് ഒന്ന് പെടച്ചു.
ഹെന്റള്ളോ എന്റെ പൊന്നുസ്താദേ, അത് എന്റെ ഈച്ച മയ്യത്ത് അല്ലാ, മമ്മാടെ ഈച്ച മയ്യത്തുകളാണേഎന്ന് ഞാന്‍ അലറിക്കരഞ്ഞ് പറഞ്ഞതൊന്നും ചെലവായില്ല.
കുറേ ദിവസം കൊണ്ട് ഞാന്‍ ആലോചിക്കുകാ പള്ളീലിത്ര ഈച്ച മയ്യത്തെന്താണെന്ന്, ഹമുക്കേ നിന്നെ ഞാനിത് തീറ്റിക്കുംഎന്നും പറഞ്ഞ് ഉസ്താദ് രണ്ട് ഈച്ച മയ്യത്തെടുത്ത് എന്റെ വായില്‍ വെക്കാന്‍ തുനിഞ്ഞതും ഞാന്‍ വാ പൊത്തി നെട്ടനെ തറയില്‍ കമഴ്ന്ന് കിടന്നു. അപ്പോള്‍ ചൂരലിനടി ചന്തിയില്‍ തന്നെ നല്ല് ഒഴുക്കിന് വീണതിനാല്‍ ഞാന്‍ എഴുന്നേറ്റ് പുറത്തേക്ക് ഓടി രക്ഷപെട്ടു.
അന്ന് വൈകുന്നേരം ഉസ്താദ് ചരിത്രങ്ങളെല്ലാം എന്റെ വാപ്പായോട് പറഞ്ഞു കൊടുത്തത് കാരണം രാത്രി വാപ്പായുടെ വക അടിയും മുതലായി കിട്ടി.
പിറ്റേ ദിവസം ഓതി കൊണ്ടിരുന്നപ്പോള്‍ ഷുക്കൂര്‍ പറഞ്ഞുഎടാ നമുക്ക് ഈച്ച കളിക്കാം
പോടാ തടിയാ, നിനക്കൊന്നുമല്ലല്ലോ ഇന്നലെ അടികിട്ടിയത്, ഇനി ഈച്ച കളിയെ പറ്റി മിണ്ടിയാല്‍ ഞാന്‍ ഉസ്താദിനോട് പറഞ്ഞു കൊടുക്കും.” എന്ന എന്റെ പ്രതികരണത്താല്‍ ഈച്ച കളി അവസാനിച്ചു.
അന്ന് തമിഴ് സിനിമകളില്‍ വാള്‍ പയറ്റ് കത്തി നിന്ന കാലം. വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഞങ്ങള്‍ സിനിമാ കാണാന്‍ പോകുമായിരുന്നു. വട്ടപ്പള്ളിയില്‍ സിനിമാ കാണല്‍ ഹറാമായതിനാല്‍ പലപ്പോഴും ഞങ്ങള്‍ ഒളിച്ചാണ് സിനിമക്ക് പോകുന്നത്.(ഒരു ദിവസം സിനിമക്ക് പോയ വകയില്‍ ഒരു ഹോട്ടലില്‍ പണയം ഇരുന്ന കഥ ദാ ഇവിടെ വായിക്കാം )
ഈച്ച കളി അവസാനിച്ചതിന് ശേഷം ഞങ്ങള്‍ സമയം പോക്കാന്‍ കണ്ട മാര്‍ഗം സിനിമാ ചര്‍ച്ച ആയിരുന്നു. കിതാബിലേക്ക് തലകുനിച്ചിരുന്ന് ഞങ്ങള്‍ സിനിമാ കഥ ചര്‍ച്ച ചെയ്യും. അന്ന് എം.ജി.ആര്‍., ശിവാജി ഗണേഷന്‍ , എന്‍ .റ്റി.രാമറാവു തുടങ്ങിയവരാണ് വാള്‍ പയറ്റ് നായകന്മാര്‍. ശിവാജി ഫാന്‍സാണ് ഞാന്‍ . ഷുക്കൂര്‍ എം.ജി.ആറിന്റെ ആളും. മറ്റ് രണ്ട് പേരും അവിടെയും ഇവിടെയും ചേര്‍ന്ന് അഭിപ്രായം പറയും. ഒരു ദിവസം ചര്‍ച്ച പൊടിപൊടിച്ചപ്പോള്‍ ഉസ്താദ് പമ്മി വന്ന് ഞങ്ങളുടെ പുറകില്‍ വന്ന് നിന്നത് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നല്ലല്ലോ! (ഈച്ചക്കളിക്ക് ശേഷം ഉസ്താദിന്റെ നോട്ടപ്പുള്ളികളായിരുന്നു ഞങ്ങള്‍). ഷുക്കൂര്‍ തകര്‍ത്ത് വാദിച്ചു
നിന്റെ പുളുന്താന്‍ ശിവാജിയെ എന്തിനു കൊള്ളാം, നമ്മുടെ അണ്ണനെ നോക്കടാ ഹാ! ആ, നാടോടി മന്നനിലെ ഒരു സ്റ്റണ്ട് സീന്‍ കാണണം.”
ഞാന്‍ പതുക്കെ ചീറി
പോടാ തടിയാ, എം.ശീ ആറു...എന്തിനു കൊള്ളാം ഹമുക്കിനെ , പോയി കാണെടാ, ഉത്തമ പുത്രന്‍ സിനിമാ, ശിവാജിയുടെ ആ , ഫൈറ്റ്, ഹായ്!! ഹായ്യ്!”
അപ്പോള്‍ പുറകില്‍ നിന്നൊരു ശബ്ദം
കൂയ്! കൂയ്യ്! ഈച്ച പിടിയന്മാരേ! പൊന്നീച്ചയെ കണ്ടിട്ടുണ്ടാടാ, ഇന്നാ കണ്ടോ...! “
ഉസ്താദ് എന്റെയും ഷുക്കൂറിന്റെയും തലകള്‍ ശക്തിയായി ചേര്‍ത്ത് ഒരടി! കണ്ണില്‍ കൂടി പൊന്നീച്ചകള്‍ പറന്നു.
അതിനു
ശേഷം ഞങ്ങളെ നാലു സ്ഥലങ്ങളിലായി മാറ്റി ഇരുത്തി.
ഒരു ദിവസം വൈകുന്നേരം നമസ്കാരത്തിനായി തടിയനും ഞാനും പള്ളിയില്‍ കയറി. നമസ്കാരത്തിനു മുമ്പേ വുളു(ശരീര ശുദ്ധി) എടുക്കുന്നതിനായി കുളത്തില്‍ ഇറങ്ങിയപ്പോള്‍ മുക്രി, (പള്ളിയില്‍ വാങ്ക് വിളിക്കുകയും അല്ലറ ചില്ലറ പണികള്‍ ചെയ്യുകയും ചെയ്യുന്ന ആള്‍) ഇച്ചിക്കാ എന്നപേരുള്ള ശ്യാമള വര്‍ണന്‍ അവിടെ നിന്നും ഞങ്ങളെ രൂക്ഷമായി നോക്കി. ഉസ്താദില്‍ നിന്നുംഞങ്ങളുടെ ബയോഡേറ്റ മുക്രിക്ക് കിട്ടിക്കാണണം. മാത്രമല്ല കുളത്തിലെ വരാല്‍, തിലോപ്പിയാതുടങ്ങിയ മത്സ്യങ്ങളെ കട്ട് കടത്താതിരിക്കാന്‍ മുക്രി കുളത്തിനു സമീപം എപ്പോഴും കാവലുമാണ്. മുക്രിയെ ഗൌനിക്കാതെ ഞങ്ങള്‍ ശരീര ശുദ്ധി വരുത്തി പള്ളിയില്‍ കയറി നമസ്കാരം തുടങ്ങി. സമയം എന്റെ മടിയില്‍ ഉണ്ട ശര്‍ക്കരയും തേങ്ങാ പൂളും സൂക്ഷിച്ചിട്ടുണ്ട്. അറുപതുകളിലെ ദാരിദ്ര്യംഞങ്ങള്‍ കുട്ടികള്‍ നേരിട്ടത് ഉണ്ട ശര്‍ക്കരയും തേങ്ങാ പൂളും അതു പോലുള്ള മറ്റ് ചില നുണുങ്ങുസാധനങ്ങളും കൊണ്ടായിരുന്നു.( ഉദാ:-കപ്പലണ്ടി മുട്ടായി, അമ്മാച്ചന്‍ കോല്, നാരങ്ങാ മുട്ടായി തുടങ്ങിയവ) ശര്‍ക്കരയും തേങ്ങാ പൂളും നല്ല കോമ്പിനേഷനായിരുന്നു. 10പൈസാ മതി രണ്ടും കൂടി ഒരു ചെറിയപൊതി കിട്ടും. ഞാന്‍ അത് മടിയില്‍ സ്റ്റോക്ക് ചെയ്തത് ഷുക്കൂറിനു അറിയുകയും ചെയ്യാം. നമസ്കാരംകഴിഞ്ഞ് പള്ളിയില്‍ നിന്നും ഇറങ്ങുമ്പോള്‍ അവനു കൊടുക്കാമെന്ന് ഞാന്‍ കരുതി. പക്ഷേനമസ്കാരത്തിനു കൈകെട്ടി കഴിഞ്ഞു ഞങ്ങള്‍ സുജൂദ്(സംഷ്ടാംഗ നമസ്കാരം) എത്തിയപ്പോള്‍സുജൂദില്‍ കിടന്ന് തടിയന്‍ എന്നോട് പതുക്കെ ചോദിച്ചു
ഇത്തിരി ശര്‍ക്കര തരുമോടാ...”
നമസ്കാരത്തില്‍ പ്രവേശിച്ച് കഴിഞ്ഞ് വിരമിക്കുന്നത് വരെ ലോകത്തില്‍ എന്ത് സംഭവിച്ചാലുംനിശ്ചിത പ്രാര്‍ത്ഥനകളല്ലാതെ ഒരു അക്ഷരം ഉരിയാടുകയോ മറ്റേതെങ്കിലും പ്രവര്‍ത്തികളില്‍ഏര്‍പ്പെടുകയോ ചെയ്യരുതെന്നാണ് കര്‍ശന നിയമം. തടിയന്റെ അപേക്ഷ പരിഗണിച്ച് സുജൂദില്‍കിടന്ന് കൊണ്ട് തന്നെ ഞാന്‍ മടിയില്‍ നിന്നും ശര്‍ക്കരയും തേങ്ങാ പൂളും എടുത്ത് അവനു കൊടുത്ത നിമിഷം പുറകില്‍ നിന്ന് ഒരു അലര്‍ച്ച!
ഹമുക്കുകളേ...” എല്ലാം ശ്രദ്ധിച്ച് കൊണ്ട് മുക്രി ഇച്ചിക്കാ പുറകിലുണ്ടായിരുന്നു.
ഇച്ചിക്കാ രണ്ട് കൈകളിലായി ഞങ്ങള്‍ രണ്ടിനേയും പൂച്ചകളെ തൂക്കി എടുക്കുന്നത് പോലെ എടുത്ത്പള്ളിക്ക് പുറത്ത് കൊണ്ട് പോയി വിട്ടു.
നിന്റെയെല്ലാം തീറ്റിയും കുടിയും കഴിഞ്ഞു നിസ്കരിച്ചാല്‍ മതി, പൊക്കോ സുവ്വറുകളേ!...” ഏത് വഴിയിലൂടെ ഞങ്ങള്‍ പറ പറന്നെന്ന് ഇന്നും അറിയില്ല.

കാലമെത്ര കഴിഞ്ഞു പോയി. ഇങ്ങിനി വരാതെ പോയി നല്ല കാലം. പള്ളി ഉദ്ഘാടനബഹളത്തിനിടയില്‍ മൂലയിലേക്ക് നോക്കി ഞാന്‍ നിര്‍ന്നിമേഷനായി നിന്നു. എന്റെ ചങ്ങാതിമാരേ! ഇതാ ഇവിടെ ഞാന്‍ മാത്രം, നമ്മുടെ ബാല്യകാല സ്മരണകളുമായി... എന്റെ പ്രിയപ്പെട്ടവരേ!! നിങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാന്‍ കുറിപ്പുകള്‍
സമര്‍പ്പിക്കുന്നു.