Monday, March 30, 2009

ഇവരെ കാണാതായി ........കണ്ടവരുണ്ടോ ?...

നിങ്ങളെന്റെ കല്യാനികുട്ടിയെ കണ്ടുവോ ?..."ചിരി തൂകും നാടിന്റെ ഗ്രാമീണ ഭംഗി പുളിയില കരമുണ്ടില്‍" കാഴ്ചവെച്ച എന്റെ കല്യാണികുട്ടി...! പുലര്‍ കാലത്തു ക്ഷേത്രക്കുളത്തില്‍ മുങ്ങി കുളിച്ചുതേവരെ തൊഴുതു കര വെച്ച മുണ്ടുംചുവന്ന ജംബറും പുളിയിലക്കരയന്‍ നേര്യതും ധരിചു കയ്യില്‍ പ്രസാദവുംനെറ്റിയില്‍ ചന്ദനവുമായി ഗ്രാമത്തിന്റെ ശാലീനത അപ്പാടെ തന്നില്‍ ഉള്‍ക്കൊണ്ടു മന്ദം മന്ദംനടന്നു വരുന്ന എന്റെ കല്യാണികുട്ടി... അവള്‍ എവിടെപ്പോയി?...ളോഹ പോലെ കാലിന്റെ നെരിയാണി വരെയുള്ള മാക്സിയും ധരിച്ചു അമ്പലക്കുളത്തിലേക്ക് ചടപെടാന്നു ചാടി പോകുന്ന ആ പെണ്‍കുട്ടി അവളാണെന്നു ഞാനെങ്ങിനെ വിശ്വസിക്കും!... എന്റെ കല്യാണിക്കുട്ടി മലയാളി പെണ്‍കിടാവായിരുന്നല്ലോ !!!നിങ്ങളെന്റെ ആമിനക്കുട്ടിയെ കണ്ടുവോ ?..."മൈലാഞ്ചി തോപ്പില്‍ മയങ്ങി നില്‍ക്കുന്ന" ആ മൊഞ്ചത്തി.കാച്ചി മുണ്ടും കുപ്പായവും ധരിച്ചു തലയില്‍ തട്ടവുമിട്ടുകയ്യും കാലും മൈലാഞ്ചിയാല്‍ ചുമപ്പിച്ചു പാദസ്വരംകിലുക്കി പണ്ടു ഓത്തു പള്ളിയില്‍ പോയിരുന്ന കാലത്തെ കഥ കലുപില പറഞ്ഞു നടന്നു വരുന്ന എന്റെആമിനക്കുട്ടി...അവളിന്നെവിടെപ്പോയി?.. ഉത്തരേന്ത്യന്‍ പെണ്‍കിടാങ്ങളെ പോലെ ചൂരിദാറും ധരിച്ചുകൈകാല്‍നഖങ്ങളില്‍ ക്യൂട്ടക്സും പുരട്ടി വലിയ ഗമയില്‍ വരുന്ന ആ പെണ്‍കുട്ടി ആമിനക്കുട്ടിയാണെന്നു പറഞ്ഞാല്‍ഞാനെങ്ങിനെ വിശ്വസിക്കും! എന്റെ ആമിനക്കുട്ടി മലയാളി പെണ്‍കിടാവായിരുന്നല്ലോ ! ഇപ്പോള്‍ ഈ ചൂരിദാര്‍ വേഷത്തില്‍ അവളെ കാണുമ്പോള്‍ അവളുടെ പഴയ നല്ല വേഷം ഓര്‍ത്തു നെടുവീര്‍പ്പിടുകയല്ലാതെഎന്തു ചെയ്യാന്‍!!!.നിങ്ങളെന്റെ കത്രീനാമ്മയെ കണ്ടുവോ?..".കുരുത്തോലപ്പെരുന്നാളിനു പള്ളിയില്‍ പോയിവരുന്ന "എന്റെകത്രീനാമ്മ!..ചട്ടയും മുണ്ടും ധരിച്ചു കയ്യില്‍ വേദപുസ്തകവും കഴുത്തില്‍ വെന്തീങ്ങയുമായി നീലാകാശത്തില്‍തിളങ്ങുന്ന വെള്ളി മേഘം പോലെ നാട്ടുവഴിയിലൂടെവിശുദ്ധിയുടെ പരിവേഷവുമായിനടന്നുവരുന്ന എന്റെ കത്രീനാമ്മ!...അവളിന്നെവിടെപ്പോയി?...മദാമ്മമാരെപ്പോലെ മിഢിയും ടോപ്പും ധരിച്ച് ഹൈ ഹീല്‍ഡ്ചെരുപ്പില്‍ ചാടിതുള്ളി വരുന്ന ആ പെങ്കുട്ടി എന്റെ കത്രീനാമ്മയാണെന്നോ!!!എന്റെ കത്രീനാമ്മ മലയാളിപെണ്‍കിടാവായിരുന്നല്ലോ! ഈ മിഡിയും ടോപ്പും കാണുമ്പോള്‍ സ്വന്തം കുട്ടി അന്യരുടെ വസ്ത്രം ധരിച്ചുകാണുമ്പോഴുള്ള വേദന മനസ്സില്‍ ഉണ്ടാകുന്നു!!!....ഓണക്കളിയും ഊഞ്ഞാലും പൂവിളിയും പോയതു പോലെഎന്റെ ഈ സഖികളും മലയാള നാട്ടില്‍ നിന്നുമെന്നന്നേക്കുമായി പോയി....!

Thursday, March 5, 2009

അമ്മമാര്‍ ബാഗ് തോളില്‍ തൂക്കുന്നു കാരണം ?

ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറില്‍ കഥ ആദ്യമായി പ്രസിദ്ധീകരിച്ചു;മലയാളി ദിനപ്പത്രത്തില്‍.

തുടര്‍ന്നും ധാരാളം കഥകള്‍ എഴുതി കൂട്ടി ;വളരെ കുറച്ചു പ്രസിദ്ധീകരിച്ചു . അപ്പോഴാണ്‌ ബ്ലോഗിനെപ്പറ്റി അറിയുന്നത് ;ശരി, കഥകളും ചിന്തകളും ഇനി ബ്ലോഗില്‍ കൂടി ആകാം എന്ന് വിചാരിക്കുന്നു .ഇന്നു രാവിലെ

തലയില്‍ കടന്നു വന്നത് നഴ്സറിയില്‍ പോകുന്ന കുട്ടികളുടെ അമ്മമാര്‍ കുട്ടികളുടെ ബാഗ് തോളില്‍ തൂക്കുന്നെതന്താണ് ;കയ്യില്‍ പിടിച്ചുകൂടെ ?എന്നചിന്തയാണ് . അടുത്ത്തുപരിചയം ഉള്ള ഒന്നു രണ്ടു പേരോട്

ചോദിച്ചു .ഉത്തരം എല്ലാരുടെതും ഒന്നായിരുന്നു :ബാഗ് തോളില്‍ തൂക്കുമ്പോള്‍ ഞങ്ങള്‍ ബാല്യത്തിലേക്ക് തിരികെ

പോകുന്നു .അപ്പോള്‍ ഈ കൊച്ചുകുട്ടികള്‍ മല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ ശരീരം കൊണ്ടു കുട്ടികളും മനസ്സുകൊണ്ട് അമ്മമാരുമാണ് മല്‍സരിക്കുന്നത് .പരീക്ഷക്ക്‌ കുട്ടികള്‍ ഹാജരാകുമ്പോഴും ഇതാണ് സങ്കല്പം .

വെറുതെയല്ല മാര്‍ക്ക് കുറയുമ്പോഴും മല്‍സരത്തില്‍ തോല്‍ക്കുമ്പോഴും ഈ കുഞ്ഞുങ്ങളെ ഇവളുമാര് ശരിക്കും

അടിച്ച് പൊളിക്കുന്നത് .മനസ്സില്‍ എല്ലാരും എപ്പോഴും ചെറു പ്പ മാണല്ലോ !