Showing posts with label ചിത്രങ്ങൾ. Show all posts
Showing posts with label ചിത്രങ്ങൾ. Show all posts

Monday, May 23, 2016

ഞാൻ കാസ്ട്രോ അല്ല.

 ശീതീകരിച്ച റൂം വേണ്ട,  പ്രസവ സംരക്ഷണം വേണ്ടാ, ബേബി ഫുഡ് ആവശ്യമില്ല, ജോൺസൺ ബേബി പൗഡറും വേണ്ട, ഈ വിറകു പുരയിൽ  ഉള്ള സൗകര്യത്തിൽ  അമ്മയും കുഞ്ഞുങ്ങളും സുഖമായി കഴിഞ്ഞ് കൊള്ളും. ചിക്കഗുനിയാ, ഡെങ്കി, മങ്കി,ചെള്ള് ഈ വക പനി ബാധിക്കുകയും ഇല്ല. മൂന്നാം മാസത്തിലും ആറാം മാസത്തിലും ഒന്നര വയസിലും  പ്രതിരോധ കുത്തി വെയ്പ്പും ഇല്ല, പോളിയോ തുള്ളിയുമില്ല. മുകളിലെ വലിയ ഡോക്ടർ ഇവർക്കെല്ലാം  ആവശ്യത്തിനുള്ള സരക്ഷണവും നൽകിയിരിക്കുന്നു. മൂപ്പരെന്തേ മഹാനായ  മനുഷ്യന് ഇതൊന്നും നൽകാത്തതെന്ന്  ഒരു പിടിയുമില്ല. ചിന്ത ഇത്രയുമായപ്പോൾ അമ്മയുംകുഞ്ഞുങ്ങളുടെ ഒരു പോട്ടം പിടിക്കാമെന്ന് കരുതി മുമ്പിൽ പോയിരുന്ന്  ക്യാമറ എടുത്തു.
 കഴിഞ്ഞ ആഴ്ച ഇവരെ ഒന്ന് താലോലിക്കാനായി ചെന്നപ്പോൽ അതിൽ ഒരു കുഞ്ഞൂട്ടി എന്റെ കയ്യിൽ പരിക്ക് പറ്റിച്ചതിന് പ്രതിരോധ കുത്തിവെയ്പ്പുകൾ മൂന്ന് കഴിഞ്ഞു.
"കയ്യിൽ മാന്തിയതിന്  കുത്തിവെയ്പ്പ് മൂന്നായി,  ഇനി അതിന്റെ മുമ്പിൽ പോയി പോട്ടം പിടിക്കാനിരുന്ന്  വേറെ വല്ലിടത്തും കടിയോ മാന്തലോ കിട്ടിയാൽ  ഒരു പാട് കുത്തേണ്ടി വരുമേ , ഞാൻ പറഞ്ഞില്ലെന്ന് വേണ്ടാ.... " പുറകിൽ നിന്ന്   വീടിലെ ആഭ്യന്തര വകുപ്പിന്റെ  മുന വെച്ച വർത്തമാനം കേട്ടപ്പോൾ തിരിഞ്ഞ്   അവളെ  രൂക്ഷമായി ഒന്ന് നോക്കി.
""ഫ!!!"  ഹമുക്കേ! എനിക്ക് അത്രക്ക് വയസായിട്ടൊന്നുമില്ല എന്നെ നീ വെറും ഫിഡിൽ കാസ്ട്രൊ  ആക്കി ഒരു മൂലയിൽ ഇരുത്താൻ നോക്കുകയും വേണ്ടാ...എനിക്ക് ആവശ്യത്തിന് വകതിരിവുണ്ട് .." ഞാൻ ശരിക്കും ഒന്ന് ചീറ്റിയപ്പോൾ അവൾ സ്കൂട്ടായി.  ഹല്ല പിന്നേ....ഉദാത്തമായ ചിന്തകൾ വരുമ്പോഴല്ലേ ഒരു ഉപദേശം.....

Tuesday, March 8, 2016

വരുമൊരു പൊൻ പുലരി

 
       ഒറ്റക്ക് പാടുന്ന പൂങ്കുയിലേ  നിന്റെ പട്ടിളം പോലുള്ള
           പാട്ടിനുള്ളിൽ എന്തിത്ര സങ്കടം   ചൊല്ലാമോ....
      .എന്താണ് സിനാൻ ആലോചിക്കുന്നത്. അവന്റെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ പോലെ ഓടി നടക്കാൻ  സാധിക്കാത്തതെന്ത് കൊണ്ടാണെന്നാണോ?
അവന്റെ ഉള്ളിലുള്ള വിചാരധാരകൾ  എന്തെന്ന് അവന് പ്രകടിപ്പിക്കാൻ സാധിക്കാത്തതിനാലാണോ? അവന്റെ ആവശ്യങ്ങൾ  എന്തെന്ന് പറയാൻ  സാധിക്കാത്തതിനെ പറ്റിയാണോ?അവൻ ഇത് വരെ  വർത്തമാനം പറഞ്ഞ് തുടങ്ങിയില്ലല്ലോ... ആ ദു:ഖമാണോ?
പരിശുദ്ധവും  പരിപാവനവുമായ ആതുര സേവന  രംഗം ധന ലാഭത്തിന് വേണ്ടി  വ്യവസായമാക്കി മാറ്റിയ  ആധുനിക ആശുപത്രികളിലെ  പണക്കൊതിക്ക്  ഇരയായി മാറിയവനാണ് അവൻ.
എങ്കിലും    സംഗീതം കേൾക്കാനും  അത് ശ്രവിച്ച് വിദൂരതയിലേക്ക് നോക്കി  ഇരിക്കാനുമുള്ള  കഴിവ്  മുകളിലിരിക്കുന്നവൻ അവന് നൽകിയ കാരുണ്യമാണല്ലോ. അവന്റെ എല്ലാ നിലവിളിയും വേദനയും സംഗീതം കേൾക്കുമ്പോൾ   അതും മുകളിൽ കാണിച്ചത് പോലുള്ള   പഴയ ഈണങ്ങൾ കേൾക്കുമ്പോൾ  ഇല്ലാതാകുന്നു  ആ ഗാനങ്ങൾ അവന്   ഏറ്റവും പ്രിയംകരവുമാണല്ലോ.
വരും മോനേ! നമ്മളിലേക്ക്  ഒരു നല്ല പുലരി..പ്രകാശം നിറഞ്ഞ പ്രതീക്ഷ നൽകുന്ന ഒരു പൊൻ പുലരി.  അന്ന് നീ നടക്കും സംസാരിക്കും  പൊട്ടി ചിരിക്കും.  കാരണം ദൈവം മഹാനാണ്.

Tuesday, February 9, 2016

എന്റെ വോട്ട്

 അടുത്ത തെരഞ്ഞെടുപ്പിൽ  എന്റെ വോട്ട് ഇദ്ദേഹത്തിന് ചെയ്യാൻ ഉദ്ദേശിക്കുന്നു.  ഒന്നുമില്ലെങ്കിലും രാഷ്ടീയ പാർട്ടികളേക്കാളും അൽപ്പം തൊലിക്കട്ടി  ഇദ്ദേഹത്തിന്  കുറവാണ്

Saturday, February 6, 2016

മകരത്തിൽ മീന ചൂട്.

മകര മാസത്തിൽ വസന്തം പൂത്തുലയുമ്പോഴും  മീനത്തിലെ ചൂടാണ്  അന്തരീക്ഷത്തിൽ കത്തി നിൽക്കുന്നത്.

Monday, January 11, 2016

ജലം ശുദ്ധ ജലം?


 ആലുവാ സ്റ്റേഷനിൽ നിന്നുമുള്ള  ദൃശ്യം.  ട്രെയിനിന്റെ ക്യാന്റീനിലേക്കാണ് ഈ വെള്ളം  പിടിക്കുന്നത്.  ധൻബാദ് ആലപ്പുഴ  ട്രെയ്ൻ  ഏറെ സമയം ശനിയാഴ്ച്ച  സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു. ആ സമയത്താണ്  ദീർഘ നേരമെടുത്തുള്ള   ഈ വെള്ള പകർച്ച ദൃഷ്ടിയിൽ പെട്ടത്. ക്യാന്റീനിലെ പാചകത്തിന് ഈ വെള്ളമാണോ ഉപയോഗിക്കുന്നത്. അറിയില്ല. ഇത് സ്റ്റേഷനിലെ  പൊതു ടാപ്പാണ്. അത് ശുദ്ധീകരിച്ചതാണോ? അറിയില്ല.  ഈ വെള്ളം തന്നെ ട്രെയിനിലെ ബാത്ത് റൂം തുടങ്ങിയ  മറ്റ് ആവശ്യങ്ങൾക്കും  ഉപയോഗിക്കുന്നു.  . പക്ഷേ ക്യാന്റീനിൽ പാചകം ചെയ്യാൻ  വേറെ  വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ  അതെവിടെ നിന്നും വരുന്നു എന്നും അറിയില്ല. ഈ കാര്യം ബോദ്ധ്യപ്പെട്ടതിന് ശേഷമേ ഇനി ട്രെയിനിൽ നിന്നും വട---ഇഡ്ഡിലി--- വിളികൾക്ക് ചെവി കൊടുക്കുകയുള്ളൂ എന്ന് തീരുമാനമെടുത്തു. വിവരാവകാശ നിയമം   ശരണം.

Wednesday, August 19, 2015

എന്നെ മറന്നു?

പണ്ട് തീവണ്ടിയുടെ ചൂളം വിളികളാൽ മുഖരിതമായ ഈ അന്തരീക്ഷം ഇന്ന്  കാട് കയറി ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണനയിലാണ് . കായലിന്റെ സാമീപ്യമുള്ളതിനാൽ  കപ്പലിൽ  വന്നിറങ്ങിയ സാധനങ്ങൾ  പാളം വഴി ഇവിടെയെത്തി  വിവിധ ഭാഗങ്ങളിലേക്ക് തീവണ്ടിയിൽ വിതരണം ചെയ്തിരുന്നുവത്രേ! എറുണാകുളത്തെ പഴയ റെയിൽ വേ സ്റ്റേഷൻ  (ഹൈക്കോടതിയുടെ പുറക് വശം)  നഗര മദ്ധ്യത്തിൽ  ഇത് എന്തെന്ന് തിരിച്ചറിയപ്പെടാതെ      അവശേഷിക്കുന്നു. പഴയ സ്ടേഷന്റെ സ്മരണക്കായി ഈ കെട്ടിടങ്ങൾ  പരിപാലിച്ച്  സൂക്ഷിക്കാമായിരുന്നു.  പരിപാലിക്കാൻ    സമയമില്ലാത്തതിനാൽ അപ്പനേയെയും അമ്മയെയും വൃദ്ധ   സദനത്തിൽ പാർപ്പിക്കുന്ന നമ്മളെന്തിന്  ആ വക മെനക്കെട്ട പണിക്ക് ഒരുങ്ങി  ഇറങ്ങണം?

Friday, July 17, 2015

നാലിൽ നിന്ന് നാലിലേക്ക്

 കാലമെത്ര പെട്ടെന്നാണ്  ഓടി  പോകുന്നത്  നാല് മാസം പ്രായത്തിലെ    ചിരിയിൽ  നിന്നും നാല്  വയസ്സ്കാരി നഴ്സറി വിദ്യാർത്ഥിനിയുടെ ചിരിയിലേക്ക് ഞങ്ങളുടെ സഫാ  വന്നിരിക്കുന്നു.

Sunday, March 22, 2015

ഒരേ ഒരു ചങ്ങാതി

 ജീവിതത്തിൽ വിശ്വസിക്കാവുന്ന  ഒരേ  ഒരു  മിത്രം. സുഖത്തിലും  ദുഖത്തിലും നന്മയിലും തിന്മയിലും മുമ്പും പുറകുമായി  നമ്മോടൊപ്പം യാത്ര ചെയ്യുന്ന ഒരേ  ഒരു  ചങ്ങാതി... നമ്മുടെ      നിഴൽ...

ചേട്ടൻ ബാവാ അനിയൻ ബാവാ

 ചേട്ടൻ ബാവാ അനിയൻ ബാവാ
 സിനാനും അവന്റെ പിതൃ   സഹോദര പുത്രൻ  സ അദും.
 സിനാനെ  അറിയില്ലേ?  ദാ...ഇവിടെ ഒന്ന് അമർത്തിയേ .......... http://sheriffkottarakara.blogspot.in/2015/03/blog-post_5.html

Tuesday, February 24, 2015

ഫയൽ വാൻ സച്ചു

മിസ്റ്റർ കേരളാ മൽസരത്തിന് പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് സച്ചു എന്ന് ഞങ്ങൾ ഓമന പേരിട്ട് വിളിക്കുന്ന സ അദ്. "എന്റെ എല്ലാം പോയി മോളേ" എന്ന എന്റെ ബ്ലോഗ് പോസ്റ്റിലെ പ്രധാന കഥാ പാത്രവും ഈ മഹാൻ തന്നെയാണ്.

Friday, February 13, 2015

പള്ളാതുരുത്തി പാലത്തിൽ...



പള്ളാതുരുത്തി ആറ്റിൽ  ഒരു നല്ല നിലാവുള്ള രാവിൽ
വഞ്ചിയിൽ വന്നൊരു തമ്പുരാൻ പണ്ടൊരു പെണ്ണിനെ കണ്ടേ...

കുട്ടനാടിലെ പള്ളാതുരുത്തി പാലമെത്തുമ്പോൾ പഴയ ഈ പാട്ടിന്റെ ഈണം  മനസിലോടിയെത്തും

Sunday, November 10, 2013

കളിവള്ളം ഉണ്ടായിരുന്നു

 കായലിന്റക്കരെ  പോകാൻ  എനിക്കൊരു
 കളിവള്ളം  ഉണ്ടായിരുന്നു...

Saturday, November 9, 2013

ഏകാന്ത പഥികൻ

ഒരുകാലത്ത് കാറ്റത്ത് തലയാട്ടിക്കളിക്കുന്ന  ഓലകളാലും മധുരം പകരുന്ന  കരിക്കിനാലും  വിളഞ്ഞ് നിൽക്കുന്ന നാളികേരത്തിനാലും  സമൃദ്ധമായ  എന്റെ  തലയെടുപ്പ്  ഇന്നില്ല. ആരും  നോക്കാനും  കാണാനും  പരിചരിക്കാനും  ഇല്ലാതെ  ഏകാന്ത  പർവത്തിലാണ് ഞാൻ. മനുഷ്യർക്ക്  വൃധ സദനമെങ്കിലുമുണ്ട്;  ഞങ്ങൾക്ക്  അതുമില്ല.
                                           

Thursday, November 7, 2013

കായലരികത്ത്.....


(ചിത്രത്തിൽ ക്ലിക്ക് ചെയ്ത്  വലുതായി കാണുക.)
 ചാരി വെച്ചിരിക്കുന്ന  ബോർഡ്  കണ്ട്കൊണ്ട്  കായലിൽ  ചാടിയേക്കരുതേ!  കായലിൽ  ഉപ്പ്  വെള്ളമേ  ഉള്ളൂ.  ബോർഡിലെ  സാധനം  നീല  ഷെഡിൽ  ഉണ്ടെന്നാ തോന്നുന്നത്.
വട്ടക്കായലിലൂടെ  കൊതുമ്പ് വള്ളത്തിൽ  പോയപ്പോൾ  കണ്ടത്.

Monday, November 4, 2013

ഒരു ടൂർ പ്രോഗ്രാം

i
എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും  ആൺകുട്ടികൾ.  ടൂറിന് പോയാൽ  എവന്മാരുടെ  അടുത്ത് നിൽക്കുന്നത് പോലുള്ള  കക്ഷികളുമായി  കൂട്ട് കൂടരുതെന്ന്  പറഞ്ഞാൽ കേൽക്കേണ്ടേ?

Thursday, October 31, 2013

പെട്രോൾ ചിലവില്ല

 സഫാക്ക്  യാത്ര ചെയ്യാൻ  പെട്രോൾ ചെലവില്ല. സഫായെ  കാണാൻ  ഇവിടെ  പോയാലും  മതി  http://sheriffkottarakara.blogspot.in/2011/09/blog-post_25.html

Thursday, February 21, 2013

സഫാക്ക് രണ്ട് വയസ്സ്.

ഞങ്ങളുടെ  സഫാ  മോള്‍ക്ക്  ഇന്ന്  രണ്ട്  വയസ്സ്  തികയുന്നു. അവളില്‍  പരമകാരുണികന്റെ  കാരുണ്യം  ചൊരിയാനും  അവള്‍ക്ക്  ആരോഗ്യവും  ദീര്‍ഘായുസിനും   പ്രാര്‍ത്ഥിക്കുമല്ലോ.  ഇതാ  ഇവിടെ  പോയാല്‍  നിങ്ങള്‍ക്ക്  അവളെ  കാണാം.  http://sheriffkottarakara.blogspot.in/2011/09/blog-post_25.html

Friday, February 15, 2013

ഉയരങ്ങളില്‍ ഒരു സമ്മേളനം




നീലാകാശത്തിനു   താഴെ ഉയരത്തില്‍  തേക്ക് മര  കൊമ്പില്‍  കാക്കകളുടെ (കാക്കാമാരുടെ  അല്ല)  വില്ലേജ്  സമ്മേളനം. 

Thursday, June 17, 2010

ഞാൻ ഒരു നീർ ചാൽ

നഗരത്തിന്റെ കടന്നു കയറ്റത്തില്‍ ഇനിയും നശിക്കപ്പെടാത്ത ഒരു കൈ തോടു.
ഗ്രാമത്തിന്റെ വിശുദ്ധി മുഴുവന്‍ ആവാഹിച്ചു കളകളാരവം ആലപിച്ചു ഇനിയൊരു വലിയ നീര്‍ ചാലിനെ പുല്‍കാന്‍ ഓടി പോകുന്ന എന്നെ എന്നാണാവോ മണ്ണിട്ടു മൂടി മണി മാളിക പണിയുന്നതു.