ഹോമിയോപ്പതി പോലുള്ള അശാസ്ത്രീയ കോഴ്സുകൾ സർവകലാശാലകളിൽ നിന്നും സർക്കാർ സ്ഥാപാനങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ സംസ്ഥാന കമ്മിറ്റീ സെമിനാർ ആവശ്യപ്പെട്ടതായി പത്ര വാർത്ത.
ഹോമിയോപ്പതി ശാസ്ത്രീയമാണോ അതു വെറും പ്ലാസിബോ ഇഫക്റ്റ് മാത്രമാണോ എന്നുമുള്ള ചർച്ച തുടങ്ങിയിട്ട് വർഷങ്ങളായി. ഹോമിയോപ്പതിയുടെ പിതാവായ സാമുവൽ ഹാനിമാൻ അലോപ്പതി (പ്രാചീന ചികിൽസാ പദ്ധതി) എന്ന് പേരിട്ട് വിളിച്ചിരുന്ന ഇന്നത്തെ മോഡേൺ മെഡിസൈൻ ചികിൽസാ പദ്ധതി പ്രയോഗിക്കുന്ന അപ്പോത്തിക്കിരിമാർക്ക് മാത്രമാണ് ഈ സൂക്കേട് കലശലായി കാണുന്നത്. ഹോമിയോപ്പതി ശാസ്ത്രീയമാണോ എന്ന് അതിന്റെ അടിസ്ഥാന തത്വങ്ങൾ വിവരിക്കുന്ന ഗ്രന്ഥങ്ങളോ അതിൽ നൈപുണ്യമുള്ള വിദഗ്ദ്ധ ഭിഷഗ്വരന്മാരോ വിവരിക്കട്ടെ. ആ ചർച്ചകൾ അലോപ്പതിക്ക് എന്ന് ഭീഷണിയായി ഹോമിയോപ്പതി രംഗത്ത് വന്നോ അന്ന് മുതൽ രംഗത്ത് വന്ന് കൊണ്ടിരിക്കുന്ന ഒരു തർക്ക വിഷയമാണ് എന്നതിനാൽ ഞാൻ അങ്ങോട്ട് കടക്കുന്നില്ല. അനുഭവസ്ഥരാണ് അത് സാക്ഷ്യപ്പെടുത്തേണ്ടത്. ഭൂലോകത്തെ കോടിക്കണക്കിന് ജനങ്ങൾ എല്ലാ ഭൂഖണ്ഡങ്ങളിലുമായി ആ ചികിൽസാ പദ്ധതി സ്വീകരിക്കുന്നുണ്ട് 2 നൂറ്റാണ്ടുകളായി. അശാസ്ത്രീയമായ ഒരു പദ്ധതി കുറച്ച് കാലം ജനങ്ങളെ സ്വാധീനിച്ചേക്കാം. പക്ഷേ രണ്ട് നൂറ്റാണ്ട് കാലം ആൾക്കാരെ പറ്റിച്ച് ഒന്നിനൊന്ന് അത് പുരോഗമിക്കുന്നു എന്ന് പറയുമ്പോൾ അത് അൽപ്പം അതിശയോക്തിപരമായി പോകുന്നില്ലേ കളസമിട്ട ഡാക്കിട്ടറന്മാരേ!.മുഖപുസ്തകത്തിലെ സ്ഥിരം കുഴലൂത്തുകാരായ ചില പണ്ഡിത കേസരിമാരും ഇതിൽ ശാസ്ത്രീയമായതെന്ത് എന്ന ചോദ്യവുമായി ഇതാ കുതിച്ച് ചാടാൻ തയാറെടുക്കുന്നു.നിങ്ങൾ ചാടിക്കോളിൻ ബൗ ബൗ കുരച്ചോളിൻ അപ്പോഴും ഹോമിയോപ്പതിക്കാരനെ തേടി ആ പദ്ധതിയിൽ വിശ്വാസം ഉള്ളവർ പൊയ്ക്കൊണ്ടിരിക്കും. , 75 ലക്ഷം രൂപാ മുടക്കി എം.ബി.ബിഎസ് സീറ്റ് തരപ്പെടുത്തി പിന്നെയും ലക്ഷങ്ങൾ വാരിയെറിഞ്ഞ് ഒരു ബിരുദാനന്തര ബിരുദവും കൈക്കലാക്കി ചികിൽസ തുടങ്ങി മുടക്കിയ പൈസാ മുതലാകാൻ പാവം ജനങ്ങളെ പിടിച്ച് പറിച്ചും വലിയ സഞ്ചിയും തൂക്കി കളസമിട്ട് കയറി വരുന്ന മരുന്ന്കമ്പനിക്കാരൻ നൽകുന്ന വൻ സമ്മാനങ്ങളിൽ വീണ് സർവ വിഷവും മനുഷ്യരുടെ ഉള്ളിൽ കടത്തി വിട്ട് ജീവിക്കുകയും ചെയ്യുന്ന നിങ്ങൾ നിങ്ങൾക്ക് ഭീഷണിയായി വരുന്നതിനെയെല്ലാം അശാസ്ത്രീയമാണ് എന്ന് പ്രഖ്യാപിക്കാനുള്ള അധികാരം നിങ്ങൾക്ക് ആര് തന്നു എന്ന് ആരായാൻ വേണ്ടി മാത്രമാണ് ഈകുറിപ്പുകൾ. ഹോമിയോപ്പതി രഹസ്യ ഇടപാടല്ല. അതെന്ത് ?എങ്ങിനെ? എന്ന വിശദ വിവരങ്ങൾ ലിഖിതമായ വസ്തുതയാണ്. ആർക്കും ഇന്റർ നെറ്റ് തുടങ്ങിയവയിൽ നിന്നും മറ്റ് ഗ്രന്ഥങ്ങളിൽ നിന്നും പഠിക്കാം.ആ ചികിൽസ സ്വീകരിക്കുന്നവരുടെ അനുഭവം ആരായാം. എന്നിട്ട് ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് വിമർശിക്കാം പക്ഷേ നമ്മുടെ കച്ചവടത്തിന് എതിരെ വരുന്ന കച്ചവടക്കാരെല്ലാം കള്ളന്മാരാണെന്ന ആ വാദഗതി ശരിയല്ല. ഞാനും ഒരു തെങ്ങ്കയറ്റക്കാരനും എന്നിൽ നിന്നും തേങ്ങാ വാങ്ങാൻ ആലപ്പുഴയിൽ ഒരു തേങ്ങാ മുതലാളിയും മാത്രം ഈ ലോകത്ത് മതി ബാക്കി എല്ലാം തുലയട്ടെ എന്ന ചിന്താഗതി പ്രാകൃതമാണ്. സ്കാനും കുത്തിവെപ്പും സ്റ്റത്കോപ്പും എക്സറേയും മറ്റ് ചികിൽസാ ഉപകരണങ്ങളും ശാസ്ത്രത്തിന്റെ സംഭാവനകളാണ് അത് ചികിൽസക്കായി നിങ്ങൾ ഉപയോഗപ്പെടുത്തുവെന്ന് മാത്രം. ആയുർവേദക്കാരും ഹോമിയോക്കാരും കൂടുതല് കൂടുതൽ ഗവേഷണം നടത്തി അവരുടെ ചികിൽസാ രീതിയിലൂടെ പുരോഗമിച്ച് വരുമ്പോൾ ഈ ഉപകരണങ്ങൾ അവരും ഉപയോഗിക്കും. ഇപ്പോൾ തന്നെ ജർമനിയിൽ ഹോമിയോയിൽ ഈ വക ഉപകരണങ്ങൾ ഉൾപ്പെടുത്തിയാണ് ഹോമിയോ മെഡിക്കൽ കോളേജുകൾ പ്രവർത്തിച്ച് വരുന്നത്. ആധുനിക കണ്ട് പിടുത്തങ്ങൾ അലോപ്പതികാരുടേതെങ്കിൽ ഡാക്കിട്ടറന്മാർ ധരിക്കുന്ന പാന്റും ഇനി ആയുർവേദക്കാരും ഹോമിയോക്കാരും ഉടുക്കാൻ പറ്റില്ലല്ലോ. അത് ഞങ്ങളുടേതെന്ന് വാശി പിടിച്ച് നിങ്ങൾ കൊടികുത്തുമല്ലോ.
ഓരോ ചികിൽസക്കും അതിന്റേതായ റേഞ്ച് ഉണ്ട്. അലോപ്പതി ഫലിക്കുന്നിടത്ത് ചിലപ്പോൾ ഹോമിയോക്കാരന് ഒന്നും ചെയ്യാൻ പറ്റി ഇല്ലാ എന്ന് വരും. അതേ പോലെ തിരിച്ചും സംഭവിക്കാം. ചിലപ്പോൾ ഇവർ രണ്ട് പേർക്കും റേഞ്ച് ഇല്ലാത്തിടത്ത് ആയുർവേദക്കാരനായിരിക്കും ചികിൽസിച്ച് ഭേദപ്പെടുത്തുന്നത്. അവരവരുടെ ചികിൽസാ പദ്ധതി മനുഷ്യ നന്മക്ക് വേണ്ടി പ്രയോജനപ്പെടുത്തുക, അല്ലാതെ നമുക്ക് ഭീഷണി ആകുമെന്ന് കരുതി മറ്റവന്റെ കട പൂട്ടണംഎന്ന് ആവശ്യപ്പെടുന്നത് ഒരു മാതിരി വങ്കത്തരമാണ് . ഹോമിയോക്കാരന്റെ ഡിസ്പൻസറിയിൽ ആൾക്കൂട്ടം കാണുമ്പോൾ അലോപ്പതി മരുന്ന് കമ്പനിക്കാരന്റെ വയറ്റിൽ തീ കത്തും അപ്പോൾ ഇങ്ങിനെ ഇടക്കിടെ കൂവി വിളിക്കും. അതാണിപ്പോൾ കാണാൻ ഇട വന്നത്.