ഈ പോസ്റ്റ് നിങ്ങള്‍ വായന തുടങ്ങുന്നതിനു മുമ്പു എന്റെ പഴയ കുറിപ്പുകളായ “ഇവിടെ കിളികള്‍ പറക്കാറില്ല” “വിഷം ചീറ്റുന്ന ടവറുകള്‍” എന്നിവ ഇവിടെയും പിന്നെ അവിടെയും ക്ലിക്ക് ചെയ്തു വായിക്കുമ്പോള്‍ ഈ കുറിപ്പുകളുടെ ഗൌരവം ഉള്‍ക്കൊള്ളാന്‍ കഴിയും.
മേല്‍ക്കാണിച്ച പോസ്റ്റുകളില്‍ നിരീക്ഷിക്കപ്പെട്ട വസ്തുത ശരി തന്നെയെന്നു
പത്രക്കുറിപ്പുകളിലും മറ്റും നിന്നു ഇപ്പോള്‍ വെളിവായിരിക്കുന്നു.
മലയാളി ആയ സൈനുദീന്‍ പട്ടാഴി ഉള്‍പ്പെട്ട ശാസ്ത്രഞ്ജരും സാങ്കേതിക വിദഗ്ദരും അടങ്ങിയ, കേന്ദ്ര സര്‍ക്കാരിനാല്‍ നിയമിതരായ പത്തംഗ സമിതി മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുമുള്ള വൈദ്യുത കാന്തിക വികിരണങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ടു എന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയിട്ടുണ്ടു.
റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ചില സൂചനകള്‍ താഴെ പറയുന്നവയാണു:-
ടവറിനു മുന്നൂറു മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ക്യാന്‍സര്‍, ബുദ്ധിമാന്ദ്യം, ഉറക്കമില്ലായ്മ തുടങ്ങിയവ അനുഭവപ്പെടുന്നു.
ജനിതിക വൈകല്യം, കാത്സിയത്തിന്റെ അളവു കുറഞ്ഞു വരുക, തുടങ്ങിയവ കുട്ടികളില്‍ ഉണ്ടാകാന്‍ ടവറുകളില്‍ നിന്നുമുള്ള വികിരണങ്ങള്‍ ഇടയാക്കുന്നു.
തേനീച്ചകള്‍ കുറയുക, പൂക്കളില്‍ പരാഗണം സംഭവിക്കാതിരിക്കുക, മുട്ടകള്‍ വിരിയാതിരിക്കുക, തുടങ്ങിയ വ്യത്യാസങ്ങള്‍ പ്രകൃതിയിലും കാണപ്പെട്ടു തുടങ്ങി.(അങ്ങാടി കുരുവികളുടെ അഭാവം ഞാന്‍ പഴയ പോസ്റ്റുകളില്‍ ചൂണ്ടി കാണിച്ചിരുന്നു)
ടവറുകളിലെ വികിരണങ്ങള്‍ ചെറിയ തോതിലാണെങ്കിലും വര്‍ഷങ്ങളോളം സ്ഥിരമായി മനുഷ്യ ശരീരത്തിലൂടെ കടന്നു പോകാന്‍ ഇട വന്നാല്‍ അതു ശരീരത്തിന്റെ തുലനാവസ്തക്കു ഹാനികരമാണു.
പാഠശാലകള്‍, തിരക്കുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങളുടെ മുകള്‍ ഭാഗം ഇവിടങ്ങളില്‍ സ്ഥാപിക്കപ്പെട്ട ടവറുകള്‍ ഉപദ്രവകാരികള്‍ തന്നെയാണു.
വൈദ്യുതി ഉപയോഗം അവശ്യമായ ലാബ് ഉപകരണങ്ങളെ ടവറിലെ വൈദ്യുതി വികിരണങ്ങള്‍ സ്വാധീനിക്കുമെന്നതിനാല്‍ ലാബ് പരിശോധനാ ഫലങ്ങളുടെ കൃത്യത നഷ്ടപ്പെട്ടേക്കാം.
ഫ്രീക്വന്‍സി കൂടിയ ടവറുകളിലെ വികിരണങ്ങള്‍ ശരിക്കും പ്രകൃതിയെ ബാധിക്കുന്നുണ്ടു.(ഫ്രീക്വന്‍സി കുറഞ്ഞ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ ഓരോ ടവര്‍ സ്ഥാപനത്തിനു ചിലവാകുന്ന ലക്ഷങ്ങള്‍ ലാഭിക്കാനായി സ്വകാര്യ മൊബൈല്‍ കമ്പനികള്‍(ബി.എസ്.എന്‍.എല്‍. അല്ല)കൂടിയ ഫ്രീക്വന്‍സി വികിരണം നടത്തുന്ന ഒരു ടവര്‍ മാത്രം സ്ഥാപിച്ചു പല ടവര്‍ സ്ഥാപന ചിലവില്‍ നിന്നു രക്ഷപെട്ടു ലാഭം കൊയ്യുന്ന കാര്യം ഞാന്‍ എന്റെ പഴയ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ടു)
മതിയായ ഉയരത്തിലല്ല ടവറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതു. വിദേശങ്ങളില്‍ എണ്‍പതു-നൂറു അടി ഉയരത്തില്‍ സ്ഥാപിക്കുമ്പോള്‍ ഇവിടെ നാല്‍പ്പതു അടി മാത്രം.
റിപ്പോര്‍ട്ടു പൂര്‍ണമായി ഇവിടെ വിവരിച്ചിട്ടില്ല. ചില സൂചനകള്‍ മാത്രം.
മനുഷ്യന്റെ ലാഭക്കൊതി എന്തെല്ലാം പ്രശ്നങ്ങള്‍ ഈ ഭൂമിയില്‍ സൃഷ്ടിക്കുന്നുവെന്നു തിരിച്ചറിയുക. മതിയായ ഉയരത്തില്‍ ജനസന്ദ്രത കുറഞ്ഞ ഇടങ്ങളില്‍ ക്ലിപ്ത തോതിലുള്ള വികിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ടവറുകള്‍ക്കു പകരം ലാഭക്കൊതിയാല്‍ എന്തെങ്കിലുമെല്ലാം കാട്ടികൂട്ടിയിട്ടു ടവറുകള്‍ ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ല എന്നു ചില “വിദഗ്ദരെ” കൊണ്ടു പ്രസ്താവനകള്‍ പുറപ്പെടുവിപ്പിക്കുകയാണു മൊബൈല്‍ കമ്പനികള്‍ ഇപ്പോള്‍ ചെയ്യുന്നതു.
നാം പൊതുജനമെന്ന കഴുതക്കു റേഞ്ചു കിട്ടിയാല്‍ മതിയല്ലോ നമ്മുടെ അടുക്കള മൂലയിലും ടവര്‍ സ്ഥാപിക്കാന്‍ അനുവാദം കൊടുക്കാന്‍ ഒരു മടിയും നാം കാണിക്കാറില്ല. ശരിയാണു നമുക്കു റേഞ്ചു കിട്ടും , അതോടൊപ്പം നമ്മുടെ ആരോഗ്യവും പോയി കിട്ടും.
ഇപ്പോഴെങ്കിലും സര്‍ക്കാരുകള്‍ക്കു ഈ വിഷയത്തെ പറ്റി പഠിക്കാന്‍ ബുദ്ധി ഉദിച്ചതിനു ആരോടാണു നന്ദി പറയേണ്ടതു. അതോടൊപ്പം പത്ര വാര്‍ത്തകളില്‍ കണ്ട മറ്റൊരു തമാശയും ചൂണ്ടി കാണീക്കേണ്ടിയിരിക്കുന്നു.
അനുവദനീയമായതിലും കൂടുതല്‍ വികിരണങ്ങള്‍ ടവറുകള്‍ പുറപ്പെടുവിപ്പിക്കുന്നുണ്ടോ എന്നു നവമ്പര്‍ പതിനാറിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ടെലികമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തുമെന്നു ബന്ധപ്പെട്ട വകുപ്പു മേധാവി പറഞ്ഞിരിക്കുന്നുവത്രേ! അതായതു ബഹുമനപ്പെട്ട സ്വകാര്യ മൊബൈല്‍ ഫോണ്‍ ഉടമകളേ! ഞങ്ങള്‍ ഇതാ പരിശോധിക്കാന്‍ വരുന്നു, നിങ്ങള്‍ വേണ്ടതു ചെയ്തു കൊള്ളുക , അതിനാണു പരിശോധനാ തീയതി വരെ നിങ്ങളെ അറിയിക്കുന്നതു എന്നു. പരിശോധന നടത്തേണമെങ്കില്‍ ആരെയും അറിയിക്കാതെ അതങ്ങ് ചെയ്താല്‍ പോരേ? ഇങ്ങിനെ പുരപ്പുറത്തു നിന്നു വിളിച്ചു കൂവണോ!
എവിടെയും തട്ടിപ്പു, ആര്‍ത്തി, ധനമോഹം, ലാഭേഛ! ഇവക്കു ഇരകളായ ഈ പാവം ഭൂമിയും അതിലെ ജീവികളും എല്ലാം സഹിച്ചേ മതിയാകൂ. മനുഷ്യന്റെ കരങ്ങള്‍ മാത്രമാണു ഈ ഭൂമിയില്‍ നാശം വിതക്കുന്നതെന്ന വേദവാക്യം എത്ര ശരി.
ഈ കുറിപ്പുകള്‍ അവസാനിപ്പിക്കുന്നതിനു മുമ്പു മറ്റൊന്നുകൂടി പറഞ്ഞു വെക്കേണ്ടിയിരിക്കുന്നു.
ട്രങ്ക് കാളും ബുക്ക് ചെയ്തു ദിവസങ്ങള്‍ ടെലഫോണിന്റെ കീഴില്‍ ബുക്ക് ചെയ്ത കാളിനായി കാത്തിരുന്ന പണ്ടത്തെ ദിവസങ്ങളില്‍ നിന്നും ഭൂമിയുടെ അങ്ങേ അറ്റവുമായി നിമിഷ നേരം കൊണ്ടു ബന്ധപ്പെടാന്‍ കഴിയുന്ന ഇന്നത്തെ ദിവസങ്ങള്‍ മറന്നു കൊണ്ടല്ല ഈ കുറിപ്പുകള്‍.തീര്‍ച്ചയായും മനുഷ്യ രാശിക്കകമനം ഉപകാര പ്രദമാണു ആധുനിക മൊബൈല്‍ ഫോണ്‍ സര്‍വീസ്. പക്ഷേ ഏതു പുതിയ ശാസ്ത്ര നേട്ടങ്ങളും ലാഭം ലക്ഷ്യമാക്കി വ്യവസായികമായി ഉപയുക്തമാക്കുമ്പോള്‍ അതിന്റെ പിന്നാമ്പുറത്തു നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചു അതു മൂലം ഉണ്ടാകുന്ന കൊള്ളരുതായ്മകള്‍ മറികടക്കാനുള്ള സംവിധാനം അപ്പോഴപ്പോള്‍ ചെയ്യുന്ന നിയമ നിര്‍മാതാക്കളും നമുക്കു ഉണ്ടാകേണ്ടി ഇരിക്കുന്നു. ധനമോഹം മാത്രം മുന്നില്‍ കണ്ടു ഏതു കൊള്ളരുതായ്മകള്‍ക്കും കൂട്ടു നില്‍ക്കാന്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികാര സ്ഥാപനങ്ങള്‍ക്കു നേരെ സമൂഹം പ്രതികരിക്കേണ്ടിയുമിരിക്കുന്നു.
നാം ചെയ്യേണ്ടതു ഇത്രമാത്രം.മൊബൈല്‍ ടവര്‍ സ്ഥാപനം നമ്മുടെ പരിസരത്തു ഉണ്ടാകുന്നു എങ്കില്‍ അതു നിയമപരമായ സുരക്ഷിതമായ നടപടികള്‍ക്കു ശേഷമാണോ എന്നു ആരായുക. മതിയായ ഉയരത്തിലാണോ ജന സാന്ദ്രത ഉള്ള സ്ഥലത്താണോ വികിരണങ്ങളെ സംബന്ധിച്ചു എന്തു നിലപാടാണു ഇതെല്ലാം അന്വേഷിക്കുക. വിപരീതമാണു ഫലമെങ്കില്‍ അതിനെതിരെ നിയമ നടപടികള്‍ നടത്തുന്നതിനു ജനകീയ കൂട്ടായ്മ സൃഷ്ടിക്കുക. കാറ്റ് ഇപ്പോള്‍ നമുക്ക് അനുകൂലമാണു.
മൊബൈല്‍ ടവറിന്ന് തൊട്ടടുത്ത് വീടുള്ള ഒരു സ്നേഹിതന്‍ ഇടി മിന്നല്‍ കാരണം ടവറിന്ന് സമീപം താമസിക്കുന്നവര്‍ക്ക് ചെറിയ ഷോക്ക്
ReplyDeleteകിട്ടിയ കാര്യം പറയുകയുണ്ടായി. എര്‍ത്തിങ്ങിലെ പോരായ്മയാണ് ഇതിന്ന് കാരണമായി പറഞ്ഞത്.
ഏതായാലും പഠനങ്ങള്‍ കൂടുതല്‍ നടക്കേണ്ടിയിരിക്കുന്നു.
ReplyDeleteഫ്രീക്വസി കൂട്ടി റേഞ്ച് കൂട്ടുക എന്നത് ശരിയാണെന്ന് തോന്നുന്നില്ല ചേട്ടാ.
താങ്കളുടെ ബ്ലോഗ് സ്ഥിരമായി വായിക്കാറുള്ള ഒരാളാണ് ഞാന്‍ . താങ്കളോടുള്ള ബഹുമാനം നിലനിര്‍ത്തികൊണ്ട് തന്നെ ചോദിക്കട്ടെ , " താങ്കള്‍ എതിര്‍ക്കുകയല്ലാതെ അനുകൂലിച്ച എന്തെങ്കിലും കാര്യം ഉണ്ടോ " . താങ്കളുടെ എല്ലാ പോസ്റ്റിലും എനിക്ക് കാണാന്‍ കഴിഞ്ഞ പൊതുവായ കാര്യം താങ്കള്‍ ആധുനികമായ എല്ലാത്തിനെയും എതിര്‍ക്കുന്നു എന്നാണു . ആത് ജീവിതരീതി ആയാലും (mordern culture ) സാങ്കേതിക വിദ്യ (technology) ആയാലും , താങ്കള്‍ അവയുടെ ന്യൂനതകള്‍ കണ്ടെതതാനാണ് ശ്രമിക്കാറു. I have seen no post on your blog that is 'for the motion' of anything. All are 'against the motion'.
ReplyDeleteഅനുവടിനീയമയത്തില്‍ കൂടുതല്‍ പവറില്‍ (താങ്കളുടെ പോസ്റ്റില്‍ ഫ്രീക്വന്‍സി എന്നത് തീവ്രത എന്നോ പവര്‍ എന്നോ തിരുത്തണമെന്ന് അപേക്ഷിക്കുന്നു.) പ്രസരണം നടത്തുന്നത് ഗുരുതരമായ തെറ്റ് തന്നെയാണ്. പക്ഷെ താങ്കള്‍ നല്കിയ ലിങ്കുകളും പോസ്റ്റിന്റെ ആകെ ധ്വനിയും മൊബൈല്‍ ടവറുകള്‍ മാരകമായ എന്തോ ആണ് പ്രസരിപ്പിക്കുന്നത് എന്നു സൂചിപ്പിക്കുന്നു.
(Sorry for English below. but i have exam tomorrow. so no time to type in malayalam)
The word 'Radiation' make the normal people to think that it is something related to 'Atomic radiation' . But it is just a word meaning പ്രസരണം in malayalam. the light we get from sun or a bulb is nothing but radiation.
Mobile towers produce microwave frequency radiations(they are somewhat similar to radio frequency radiations used by radio and TV).
Problem with microwave is that when exposed in 'very high' amount , the produce heat on substanecs that contain water (i am not going deep into the science behind that) .
It is true that they will heat your body a 'very very' little when you are continuously exposed to it (eg: a 30 minute phone call ) . But your head ( and brain) will be heated 'much' more when you walk in sun.
എങ്കില്‍ പിന്നെ എന്തിനാണ് മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ ശ്രദ്ധ വേണം എന്ന് പറയുന്നത് ?
Because mobile phone came to use less than 25 years before. Also some people (like sheriffikka ) fear that they create problem (though their claim is groundless) . So agencies take the plicy that it is better reduce exposure than sorry . But till NO PROBLEM IS FOUND TO BE CAUSED BY MOBILE PHONE RADIATIONS.
BE CAREFUL . BUT DON'T SPREAD PANIC.
പിന്നെ കുരുവികളുടെ കാര്യം . ബെര്‍ലി പണ്ടൊരു പോസ്ടിട്ടിരുന്നു. 'റോഡില്‍ മൂത്രമോഴിക്കുന്നവര്‍ക്ക് പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സ്ഥാപിച്ച ഒരു പഠനത്തെപ്പറ്റി. ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല . (off: ആലപ്പുഴ-കായംകുളം റെയില്‍പ്പാത പൊളിച്ചു മാറ്റണം .കാരണം അത പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്നു എന്ന് പ്രസസ്ത ഹിന്ദി ഭാഷാ ശാസ്ത്രജ്ഞര്‍ സിയാദും വിഷ്ണുവും അടങ്ങുന്ന കമ്മറ്റി കണ്ടെത്തി . റയില്‍ പാതയുടെ സമീപ പ്രദേശങ്ങളില്‍ ആളുകള്‍ക്ക് മഴ നനഞ്ഞാല്‍ പനി വരുന്നതായി ഇവര്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ തെളിഞ്ഞു . റയില്‍പ്പാത ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷം ചെയ്യുമെന്നും അതിനാല്‍ പാത ഉടന്‍ പൊളിച്ചു നീക്കണമെന്നും കമ്മറ്റി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി )
Right observation... it's a fitting reply to the people who respond negatively to every new initiative that makes people's lives better...
Deleteപ്രിയ വിഷ്ണുപ്രസാദ്,
ReplyDelete" താങ്കള്‍ എതിര്‍ക്കുകയല്ലാതെ അനുകൂലിച്ച എന്തെങ്കിലും കാര്യം ഉണ്ടോ” എന്ന താങ്കളുടെ ചോദ്യത്തിനു തന്നെ ആദ്യം ഉത്തരം നല്‍കാം.
തീര്‍ച്ച ആയും താങ്കള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. കാണുന്നതെല്ലാം എതിര്‍ക്കുന്ന സ്വഭാവം എനിക്കില്ല.
എന്റെ പോസ്റ്റുകള്‍ എപ്പോഴും വായിക്കുന്ന ഒരാള്‍ക്കു ഇങ്ങിനെ ഒരു അഭിപ്രായം പറയാന്‍ കഴിയുകയുമില്ല എന്നതിനു എന്റെ പോസ്റ്റുകള്‍ തന്നെ സാക്ഷി.2009 മാര്‍ച്ച് മുതല്‍ ബൂലോഗത്തു ഞാന്‍ എഴുതുന്നുണ്ടു.എനിക്കു ശരിയെന്നു തോന്നുന്നതു ഞാന്‍ എഴുതുന്നു.അതില്‍ എന്റെ നിരീക്ഷണത്തില്‍ എതിര്‍ക്കപ്പെടേണ്ടതു എന്നു എനിക്കു തോന്നുന്നതുഎതിര്‍ത്തിട്ടുമുണ്ടു.പക്ഷേ എതിര്‍ക്കാനായി മാത്രം ഞാന്‍ പോസ്റ്റ് എഴുതിയിട്ടുമില്ല.(തുടരുന്നു)
.
എതിര്‍ത്ത വിഷയങ്ങള്‍ എനിക്കു ബോദ്ധ്യപ്പെട്ടു തന്നെയാണു ഞാന്‍ എതിര്‍ത്തതു.ഏതൊരു വസ്തുതയും നിശിതമായി നിരീക്ഷിക്കുകയും അതിനെപറ്റി കിട്ടാവുന്ന സാദ്ധ്യതകള്‍ ഉപയോഗിച്ചു പഠിക്കുകയും ആ വിഷയത്തില്‍ വിദഗ്ദരായവരോടു അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തതിനു ശേഷം ഇതിന്റെയെല്ലാം വെളിച്ചത്തില്‍ എഴുതുകയും ചെയ്യുന്നതാണു എന്റെ പതിവു.അന്വേഷണ ത്വരയാല്‍ ചിലപ്പോള്‍ ധാരാളം യാത്രകള്‍ ചെയ്യേണ്ടിയും വന്നിട്ടുണ്ടു.പക്ഷേ ഞാന്‍ ആരോടെല്ലാം ചോദിച്ചു എന്തെല്ലാം വായിച്ചു, എവിടെയെല്ലാം പോയി, എന്നുള്ളതു എന്റെ പോസ്റ്റ് അരോചക വായനയാകുമെന്നു ഭയക്കുന്നതിനാല്‍ പോസ്റ്റില്‍ വിശദീകരിക്കുക പതിവുമില്ല.
ReplyDeleteതാങ്കള്‍ വിശദീകരിച്ച മൊബൈല്‍ഫോണ്‍ ടവറുകളെ സംബന്ധിച്ചു എന്റെ പഴയ പോസ്റ്റ് താങ്കള്‍ വായിച്ചില്ലാ എന്നാണു എനിക്കു തോന്നുന്നതു.പല ടവറുകള്‍ സ്ഥാപിക്കുന്ന ചിലവുകള്‍ ലാഭിക്കാന്‍ ഒരു ടവര്‍ മാത്രം സ്ഥാപിച്ചു അതില്‍ കൂടി അനുവദനീയമായതില്‍ കൂടുതല്‍ പവര്‍ പ്രസരണം (ഈ വാക്കു താങ്കളുടെ നിര്‍ദ്ദേശാനുസരണം സ്വീകരിക്കുന്നു) നടത്തുകയും ചെയ്യുന്നു എന്നതു സത്യം തന്നെയാണു.ഇതു എനിക്കു ആധികാരികമായി ലഭിച്ച അറിവാണു.എനിക്കു ബോദ്ധ്യപ്പെട്ടു കിട്ടിയ ഈ വിവരം താങ്കള്‍ നിരാകരിക്കുന്നു എങ്കില്‍ എനിക്കു പറയാനൊന്നുമില്ല.അപ്രകാരം അനുവദനീയമായതില്‍ കൂടുതല്‍ പവര്‍ പ്രസരണം ഉണ്ടാകുന്നു എങ്കില്‍ അതു പരിസര മലിനീകരണം,ഉണ്ടാക്കുകയും പ്രകൃതിയിലും ജീവജാലങ്ങളിലും ബാധിക്കുകയില്ലാ എന്നു എന്താണു ഉറപ്പു.എങ്കില്‍ പിനെന്തിനാണു നുവദനീയമായതു/അല്ലാത്തതുഎന്നു പരിധി വെച്ചതു.(തുടരുന്നു)
മൊബൈല്‍ പൌപയോഗത്തെ പറ്റി ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ടു.താങ്കള്‍ പറയുന്നNO PROBLEM IS FOUND TO BE CAUSED BY MOBILE PHONE RADIATIONS.എന്ന അഭിപ്രായത്തിനു നേര്‍ എതിരു റെപ്പോര്‍ട്ടുകളും ഉണ്ടായിട്ടുണ്ടു.എന്നെ പോലുള്ളവര്‍ ഭയക്കുന്നു എന്നു താങ്കള്‍ പറഞ്ഞതു അതു പോലുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചതു കൊണ്ടാണു.
ReplyDeleteമൊബൈല്‍ ഫോണ്‍ നിലവില്‍ വ്ന്നിട്ടു 25 വര്‍ഷം കാലാവധി ഒരു വിപത്തു സംഭവിക്കാനുള്ള കലാവധി അല്ല. ദൂഷ്യ ഫലങ്ങള്‍ ഉളവാക്കിയോ എന്നു കണ്ടുപിടികാന്‍ ഇനിയും എത്രയോ സമയം ആവശ്യമാണു.
നമുക്കു കാത്തിരിക്കാം.ദൂഷ്യമുണ്ടെങ്കില്‍ അടുത്ത തലമുറ ഫോണ്‍ വലിച്ചെറിയും.ഇല്ലെങ്കില്‍ സ്വീകരിക്കും.പക്ഷേ പഠനം തുടര്‍ന്നാലല്ലേ റിസല്‍റ്റ് ലഭ്യമാകൂ.ഭയം ഉണ്ടായലല്ലേ പഠനവും നടക്കൂ(തുടരുന്നു)
കുരുവികളെ സംബന്ധിച്ചു താങ്കളുടെ ആക്ഷേപഹാസ്യം എനിക്കു ക്ഷ പിടിച്ചു.
ReplyDeleteമാസങ്ങളെടുത്തു ഞാന്‍ ഈ കാര്യം നിരീക്ഷണം നടത്തിയിട്ടുണ്ടു.നിറയെ പക്ഷികള്‍ വന്നു കൊണ്ടിരുന്ന എന്നും ഞാന്‍ അവയെ നിശ്ശബ്ദമായി നോക്കി നിന്നിരുന്ന എനിക്കു പരിചിതമായതും എനിക്ക് പ്രിയപ്പെട്ടതുമായ ഒരു കുന്നിന്‍ പ്രദേശത്തു സ്വകാര്യ മൊബൈല്‍ കമ്പനി ടവര്‍ സ്ഥാപിച്ചതിനു ശേഷം ചെറിയ ഇനം പക്ഷികള്‍ കുറേശ്ശ കുറേശ്ശ അപ്രത്യക്ഷമായി കൊണ്ടിരുന്നതിനു ഞാന്‍ സാക്ഷി ആണു.താങ്കളും ഇതേ പോലെ നിരീക്ഷിച്ചാല്‍ ഈ വസ്തുത താങ്കള്‍ക്കും ബോദ്ധ്യമാകും എന്നു എനിക്കു ഉറപ്പുണ്ട്(തുടരുന്നു)
.
മാത്രമല്ല അതിനു തൊട്ടു സമീപം സ്ഥിതി ചെയ്യുന്ന കുന്നിലെ വൃക്ഷങ്ങളില്‍ ചേക്കേറിയിരുന്ന പറവകളെയും ഇപ്പോള്‍ കാണാതായി.
ReplyDeleteആലപ്പുഴ കായംകുളം റെയില്‍പ്പാത ഉപമ നന്നായിരിക്കുനു.പക്ഷേ സ്നേഹിതാ മൊബൈല്‍ ടവര്‍ പഠനം നടത്തി കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയതു ഹിന്ദി ഭാഷാ ശാസ്ത്രജ്ഞന്മാരെ പോലുള്ളവരെന്നു താങ്കള്‍ പരിഹസിച്ചതു കാര്യങ്ങള്‍ അറിയാതെയാണു. സൈനുദീന്‍ പട്ടാഴി എന്ന ശാസ്ത്രജ്ഞന്‍ ആരാണെന്നു താങ്കള്‍ക്കു അറിയില്ലാ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.താങ്കളുടെ മനസിലെ പുശ്ചവും ആധുനികതയോടുള്ള അടങ്ങാത്ത ആരാധനയുംഅദ്ദേഹത്തെയും അര്‍ത്ഥരഹിത റിപ്പോര്‍ട് നല്‍കുന്നവനാക്കി.നോ കമന്റ്സ് സര്‍.താങ്കളുടെ അഭിപ്രായ സ്വാതന്ത്രിയത്തെ ഞാന്‍ മാനിക്കുന്നു.
ഇനി ജീവിത രീതിയുടെ ആധുനികത!ശരിയാണു സ്നേഹിതാ!പഴയതിനെ ഞാന്‍സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.ഓരോ ദേശത്തിനും ഓരോ സംസ്കാരം ഉണ്ടു. ആ സംസ്കാരത്തിന്മേല്‍ മറ്റൊരു സംസ്കാരം അധിനിവേശം നടത്തുമ്പോള്‍ ദുഖം തോന്നാറുണ്ടു.എതിര്‍പ്പും.ആ എതിര്‍പ്പു പോസ്റ്റുകളില്‍ വരുത്തുന്നതുപഴയ സംസ്കാരത്തിനെ ഇഷ്ടപ്പെടുന്നവന്‍ എന്ന നിലയില്‍ എന്റെ ചുമതലയാണു സര്‍.എന്റെ ഈ വികാരം താങ്കള്‍ക്കു ബോദ്ധ്യപ്പെടണമെങ്കില്‍ ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കഴിയണം.ഞാന്‍ എന്തു കൊണ്ടു പഴമയെ നെഞ്ചിലേറ്റുന്നുവെന്നു അന്നു താങ്കള്‍ക്ക് മനസിലാകും.കൂട്ടത്തില്‍ മറ്റൊരു കാര്യം. എല്ലാ ആധുനികതയെയും ഞാന്‍ എതിര്‍ക്കാറില്ല.കാരണം നല്ലതെല്ലാം സ്വീകരിക്കുന്നതു ഞങ്ങളുടെ പഴയ സംസ്കാരത്തിന്റെ ഭാഗമാണു.
ഇവിടെ വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം എന്റെ വരികളില്‍ കാഠിന്യം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ പൊറുക്കുകയും ചെയ്യണമെന്നു അപേക്ഷിക്കുന്നു.
പ്രിയപ്പെട്ട കേരളദാസനുണ്ണി, പ്രിയ അനില്‍, അഭിപ്രായങ്ങള്‍ക്കു നന്ദി.
ReplyDelete