Thursday, October 13, 2011

ഈ സാധനം എന്റെതല്ലാ.

എന്റെ ഒരു ത്മാര്‍ത്ഥ സുഹൃത്തിനു മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ചില സ്വഭാവങ്ങളുണ്ട്. എന്നെക്കാളും വളരെ ചെറുപ്പമാണെങ്കിലും അവന്റെ പ്രത്യേകതകള്‍ അവനുമായി എന്നെ വളരെ അടുപ്പത്തിലാക്കി. ഉന്നത ബിരുദധാരിയായ അവന്‍ ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്നവനും ജീവിതം എല്ലാ നിലയില്‍ നിന്നും വീക്ഷിക്കുവാന്‍ തല്‍പ്പരനും അത് കൊണ്ട് തന്നെ ഒരിടത്തും സ്ഥിരമാകാത്തവനുമാണ്. കഴിഞ്ഞ വര്‍ഷം അവന്‍ ഗല്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയിലായിരുന്നെങ്കില്‍ വര്‍ഷം നാട്ടില്‍ കര്‍ഷക തൊഴിലാളിയായാണ് അവനെ കാണപ്പെട്ടത്. ചിലപ്പോള്‍ ആട്ടോ റിക്ഷ ഡ്രൈവറായാണവന്‍ പ്രത്യക്ഷപ്പെടുക. കൊട്ടാരക്കരക്ക്    സമീപമുള്ള ഒരു  ഗ്രാമത്തില്‍ സാമാന്യം കഴിഞ്ഞ് പോകാന്‍ ഭൂസ്വത്തുള്ള വീട്ടില്‍ താമസിക്കുന്ന അവനെ നമുക്ക് സുരേഷ് എന്ന് വിളിക്കാം. സന്ധ്യ കഴിഞ്ഞ സമയത്താണ് അവനു ആട്ടോ സാരഥിയാകാന്‍ കൂടുതല്‍ താല്പര്യം. 

കോടതി മുറിയിലെ നാലു ചുമരുകള്‍ തീര്‍ത്ത തടങ്കല്‍ പാളയത്തില്‍ നിന്നും രക്ഷപെട്ട്, പത്ത് മാലോകരുമായി ബന്ധം പുലര്‍ത്തി ഒരു സാധാരണ മനുഷ്യനായി ജീവിക്കാന്‍ കൊതിച്ച് നടക്കുന്ന കാലത്താണ് സുരേഷുമായി ഞാന്‍ ബന്ധപ്പെട്ടത്. ലോകവും അതിലെ മനുഷ്യരെയും എല്ലാ കോണുകളില്‍ നിന്നും വീക്ഷിക്കുവാന്‍ ഹരം കൊണ്ട് നടക്കുന്ന ഞാനും സുരേഷും വളരെ പെട്ടെന്ന് അടുത്തു. ഒരു ആട്ടോ ഡ്രൈവറായാല്‍ പല സ്വഭാവക്കാരെയും അടുത്ത് നിന്ന് വീക്ഷിക്കാം എന്ന അവന്റെ അഭിപ്രായത്തില്‍ ആകര്‍ഷിക്കപ്പെട്ട് കുറച്ച് സമയം അവന്റെ ആട്ടോയുടെ മുന്‍സീറ്റില്‍ രാത്രി അവനോടൊപ്പം കൂടാന്‍ ഞാന്‍ അവനോട് അനുവാദം ചോദിച്ചു. രാത്രി കാലങ്ങളില്‍ അപ്രകാരം ആട്ടോ ഡ്രൈവറുടെ കൂട്ടിനു മുന്‍സീറ്റില്‍ സഹായികള്‍ ഇരിക്കുന്നത് പതിവ് കാഴ്ച ആയതിനാല്‍ ആരും മുന്‍ സീറ്റുകാരനെ ശ്രദ്ധിക്കുകയില്ലെന്നും എന്റെ വേഷം കൈലിയും ഷര്‍ട്ടും പിന്നെ ചെവി മൂടിക്കെട്ടി ഒരു തോര്‍ത്തും കൂടിയായാല്‍ യാത്രക്കാരുടെ മുമ്പില്‍ ഞാന്‍ തിരിച്ചറിയപ്പെടില്ലെന്നും ഒക്കെ അവനോട് പറഞ്ഞിട്ടും, “അവനവന്റെ വിലക്കും നിലക്കും ഒത്ത രീതിയില്‍ ജീവിച്ചാല്‍ മതിയെന്നും ആവശ്യമില്ലാത്ത പണിക്കൊന്നും പോകേണ്ടാ“ എന്നും പറഞ്ഞ് എന്റെ അപേക്ഷ നിഷ്ക്കരുണം അവന്‍ നിരസിച്ചെങ്കിലും എപ്പോഴെങ്കിലും അവന്‍ എന്നെ പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
 

കഴിഞ്ഞ ഓണത്തിനു തലേന്ന് ഉത്രാട നാളില്‍ ഒരു മഴക്ക് ശേഷമുള്ള രാത്രിയിലെ വിളറിയ നിലാവില്‍ സുരേഷ് എന്നെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു.
റോഡ് നിറയെ പാമ്പുകള്‍ , കാണണമെങ്കില്‍ ഉടനേ വാ മദ്യം ഓണവില്പനയില്‍ വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ കരുനാഗപ്പള്ളിയില്‍ നിന്നും 38കിലോമീറ്ററോളം ദൂരം മാത്രമേ ഉള്ളൂ കൊട്ടാരക്കരക്ക് എന്നു കൂടി ഓര്‍ക്കുക.
ഞാന്‍
കൈലി വേഷം ധരിച്ച് , എന്റെ വീടിനു സമീപമുള്ള റെയില്‍ വേ മേല്‍പ്പാലത്തിനു സമീപം തോര്‍ത്ത് കൊണ്ട് മുഖം മറച്ച് തയാറായി നിന്നപ്പോള്‍ ഒരു ആട്ടോ പാഞ്ഞ് വന്ന് എന്റെ അടുത്ത് നിര്‍ത്തി. സുരേഷ് തല പുറത്തേക്ക് നീട്ടി പറഞ്ഞു;
പെട്ടെന്ന് കയറ്, ഇന്ന് നല്ല തിരക്കാണ്നിരത്തില്‍ ജനം ഒഴുകി കൊണ്ടിരുന്നു. പിറ്റേന്ന് ഓണമാണ്.ആട്ടോയില്‍ പലരും കയറി ഇറങ്ങി കൊണ്ടിരിക്കേ സുരേഷ് എന്നോട് ചോദിച്ചു;
സാറുശ്രദ്ധിച്ചോ, ഒരുത്തെനെങ്കിലും മദ്യപിക്കാത്തവനുണ്ടോ?“
എടോ കയ്യില്‍ പൈസ്സാ ഉണ്ടായത് കൊണ്ടല്ലേ അവര്‍ കുടിക്കുന്നത്, ബോണസ്സായും അഡ്വാന്‍സ്സായും കുറേ തുക കയ്യില്‍ വരുമ്പോള്‍ ഒന്ന് മിനുങ്ങാമെന്ന് അവര്‍ കരുതുന്നു, , നമ്മളെന്തിന് ഇതെല്ലാം ശ്രദ്ധിക്കുന്നു, വിട്ട് കളഞാന്‍ മറുപടി പറഞ്ഞു.
“ സാറ്
പിന്നെന്തിനു ഇങ്ങോട്ട് വേഷോം കെട്ടി വന്നു, , ഇതെല്ലാം ഒന്ന് നിരീക്ഷിക്കാനും എന്റെ ചില സംശയങ്ങള്‍ പങ്ക് വെക്കാനും വിളിച്ചപ്പോള്‍ കുറേ മഞ്ഞ കോണവതിയാരം പറയാന്‍ വന്നിരിക്കുന്നു, അതെല്ലാം വിട്ട് കളയണമത്രേ!സുരേഷ് ചൂടായി. അവന്‍ അതങ്ങിനെയാണ്. പെട്ടെന്ന് ചൂടാകും അതേ പോലെ തണുക്കും.

ഇതില്‍ നമുക്കെന്താണ് ചര്‍ച്ച ചെയ്യാനുള്ളത്?” അവന്റെ ദേഷ്യം അവഗണിച്ച് ഞാന്‍ ചോദിച്ചു.

ഇവനെല്ലാം കുടിച്ചേച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ ഭാര്യയുടെയും കുട്ടികളുടെയും പ്രതികരണങ്ങള്‍ എങ്ങിനെ ആയിരിക്കും, അവര്‍ക്ക് സന്തോഷമായിരിക്കില്ല, തീര്‍ച്ച, അവരുടെ പ്രതിഷേധം പുറത്തെടുക്കുന്ന രീതി എങ്ങിനെ ആയിരിക്കും. അതോ അവര്‍ക്ക് ഭയമായിരിക്കുമോ?... ഒരു മദ്യപാനി ഭര്‍ത്താവ്/ അഛന്‍ /മകന്‍ വീട്ടില്‍ വന്ന് കയറുമ്പോള്‍ എന്തായിരിക്കും അവരുടെ മുഖ ഭാവം.... വിഷയം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” 
ഒരു ഗാന്ധിയന്റെ മകനായ അവന്റെ വീട്ടില്‍ അപ്രകാരമുള്ള രംഗം ഉണ്ടായിട്ടില്ലാത്തതിനാല്‍ വിഷയത്തില്‍ അവന്റെ ജിഞാസയുടെ ആഴം എത്രമാത്രം ഉണ്ടെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു.
എടോ, പലരും പല രീതിയില്‍ പ്രതികരിക്കും.... ചില സ്ത്രീകള്‍....”

വേണ്ടാ, വിവരണങ്ങള്‍ വേണ്ടാ, ഇന്ന് നമുക്ക് അത് പോലുള്ള ഒരു കേസെങ്കിലും ലൈവായി കാണണം. ഇന്നു ധാരാളം പേര്‍ പാമ്പായി പമ്പരം കുത്തി നടക്കുന്നതിനാല്‍ ഏതെങ്കിലും സന്ദര്‍ഭം നമുക്ക് കിട്ടും, അതിനാ ഞാന്‍ കൂട്ടിനു വിളിച്ചേഇപ്പോഴാണ് എനിക്ക് അവന്റെ ഉദ്ദേശം മനസിലായത്.ഞങ്ങള്‍ക്ക് കൂടുതല്‍ നേരം കാത്തിരിക്കേണ്ടി വന്നില്ല. ദാ ഒരെണ്ണം റോഡില്‍ ആടിയാടി നിന്ന് കൈ കാണിക്കുന്നു.
എവിടെ പോണംസുരേഷ് ചോദിച്ചു.
വീട്ടില്‍ പോണമെടാ കൂവേ
വീടെവിടാ കൂവേസുരേഷ് വിട്ടു കൊടുക്കുന്ന ജാതിയല്ലല്ലോ.യാത്രക്കാരന്‍ പാതി അടഞ്ഞ കണ്ണ് കൊണ്ട് സുരേഷിനെ സൂക്ഷിച്ച് നോക്കി, എന്നിട്ട് മൊഴിഞ്ഞു;
ഹായ്! നീ നമ്മടെ പാര്‍ട്ടി തന്നെ, അങ്ങിനെ വേണം, അങ്ങിനെ വേണം, എനിക്ക്   (ഗ്രാമത്തിന്റെ പേര്  പറഞ്ഞു) പോണോടാ മോനേ...”
വണ്ടീലോട്ട് കയറ് അച്ഛാ....” സുരേഷ് പ്രതികരിച്ചു. യാത്രക്കാരന്‍ ആട്ടോയില്‍ കയറി ഇരുന്നതിനു ശേഷം സുരേഷിനോട് ഇഴഞ്ഞ സ്വരത്തില്‍ ചോദിച്ചു.
ഞാനേത് വഴിയിലൂടെയാടാ നിന്റഫനായത്
എന്നെ മോനേന്ന് വിളിച്ചപ്പോള്‍ ഞാന്‍ അച്ഛാ എന്ന് വിളിച്ച് അത്രയേയുള്ളൂസുരേഷിന്റെ മറുപടി ഉടനുടനെയാണ്, അവന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ലിവര്‍ വലിച്ചു വിട്ടു.
മോനേ, എന്ന വാക്കിന്റെ മുമ്പീ ഞാന്‍ വേറെ ഒരു കൊച്ച് വാക്ക് ചേര്‍ത്തിരുന്നല്ലോടാ, നീയ് അത് കേട്ടില്ലേടാ...” യാത്രക്കാരന്റെ മറുപടി സുരേഷിന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങിന്റ്റേത് പോലെ മാറ്റിയതായി കണ്ടപ്പോള്‍ എനിക്ക് ചിരി പൊട്ടി.പുറക് സീറ്റില്‍ നിന്നും ചില മുക്കലും ഞരങ്ങലും മൂളലുകളും പിന്നെ ചില തെറി പാട്ടുകളും കേട്ട് കൊണ്ടിരുന്നു...പിന്നെ കൂര്‍ക്കം വലിയാണ് കേട്ടത്.
നാശമായോ, എവന്റെ വീട് വിടാന്ന് ചോദിക്കുന്നതെങ്ങിനെയാണ്...ശവം കൂര്‍ക്കം വലിച്ചുറങ്ങുകയാണ്...”സുരേഷിന്റെ സ്ഥലവും   കഴിഞ്ഞ്  വണ്ടി  ഒട്ട് ദൂരം  വണ്ടി മുന്നോട്ട്  പാഞ്ഞു.ഞാന്‍ പുറകിലേക്ക് എത്തി കൈ നീട്ടി, ഉറങ്ങുന്ന പാമ്പിനെ തട്ടി വിളിച്ചു.പുറകില്‍ നിന്നും ചീറ്റലും മൂളലും തുമ്മലും ചുണ്ടിനടിയിലെ പിറുപിറുക്കലും ഉയര്‍ന്നു.
“.......
 എവിടെയാ വീട്?“ സുരേഷ് ഉച്ചത്തില്‍ ചോദിച്ചു.
കവലേന്ന് ടത്തോട്ടുള്ള വഴിയിലൂടെ പോടാ , അവിടെ ചെല്ലട്ട് ഞാന്‍ പറഞ്ഞ് തരാം.” പാമ്പ് പിന്‍ സീറ്റില്‍ ചരിഞ്ഞ് കിടന്നു. ആട്ടോ ഇടവഴിയിലൂടെ മുന്നോട്ട് പോയി. പെട്ടെന്ന് പാമ്പ് വിളിച്ച് പറഞ്ഞു.
വലിയ മരം നിക്കുന്ന വീട്ടിന്റെ മുമ്പില്‍ നിര്‍ത്തെടാഇരുളടഞ്ഞ വീടും തൊടിയും. പാമ്പ് ഇറങ്ങാതെ വണ്ടിയില്‍ തന്നെ കിടന്നു. സുരേഷ് അയാളെ കുലുക്കി വിളിച്ചു.ങൂഹും. ഒരു അനക്കവുമില്ല.
നാശം . മാരണം. വീടെത്തിയെടോ, ഇറങ്ങെടോസുരേഷിന്റെ ശബ്ദം വളരെ ഉച്ചത്തിലായതിനാലായിരിക്കാം വീട്ടില്‍ വിളക്ക് തെളിഞ്ഞു. മുന്‍ വശം വാതില്‍ തുറക്കപ്പെട്ടു. മദ്ധ്യ വയസ്കയായ തടിച്ച ഒരു സ്ത്രീ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
ഇത് ഇവിടത്തെ സാധനമാണ്, ഒന്ന് പിടിച്ചിറക്ക് എനിക്ക് പോകണം
എന്റെ
സ്നേഹിതന്റെ ആവലാതി കേട്ടു സ്ത്രീ ആകാശത്തേക്ക് നോക്കി മൊഴിഞ്ഞു:-
ഇന്ന് നേരത്തെ കെട്ടി എടുത്തോ, നാളെ മാവേലി യോടൊപ്പം വെളുപ്പാന്‍ കാലത്ത് വരൂള്ളുവെന്നാ ഞങ്ങ കരുതിയേഅവര്‍ അടുത്ത് വന്ന് ആട്ടോയിലേക്ക് നോക്കി.ആട്ടോയ്ക്കുള്ളിലെ ബള്‍ബിന്റെ പ്രകാശത്തില്‍ പാമ്പിനെ കണ്ടപ്പോള്‍ അവര്‍ വിളീച്ച് കൂവി:-
സാധനം ഇവിടെത്തേതല്ലാ, ഇതിനെ നാല് വീടപ്പുറം കൊണ്ടിറക്ക് , അവിടെ ഒരു വലിയ മരം നില്‍പ്പുണ്ട്. വീട്ടിലേതാ ഇത്സ്ത്രീ യാതൊരു കുലുക്കവുമില്ലാതെ വീട്ടിലേക്ക് കയറിയപ്പോള്‍ സുരേഷ് ചോദിച്ചു:-
വാര്‍ഡിലെ സാധനങ്ങളെല്ലാം മോഡലില്‍ തന്നെയാണോ?” സ്ത്രീ മുന്‍ വശത്തെ കതക് ഞങ്ങളുടെ നേരെ കൊട്ടി അടച്ച് ശബ്ദം ഉണ്ടാക്കിയതോടെ സുരേഷിന്റെ ചോദ്യത്തിന്റെ ഉത്തരമായി.
എടോ അണ്‍ വാന്റഡ് ഹെയറേ!(ആവശ്യമില്ലാത്ത രോമമേ എന്ന് മലയാളം) എഴുന്നേരെടോ, തന്റെ വീട് കാണിച്ച് താടോ” യാത്രക്കാരനെ നോക്കി എന്റെ സ്നേഹിതന്‍ അലറിയപ്പോള്‍ ഞാന്‍ അവനെ ശാന്തനാക്കാന്‍ ശ്രമിച്ചു.അപ്പോള്‍ പാമ്പ് എഴുന്നേറ്റിരുന്നു സുരേഷിനെ നോക്കി പതുക്കെ പറഞ്ഞു:-
തെറി പറയാതെടാ ....#### മോനേ!!! എടാ! കണ്ട പെണ്ണുങ്ങക്ക് എന്നെ കൊണ്ട് കൊടുക്കാന്‍ നീ എന്റെ ആരാടാ, എന്റെ പെണ്ണുമ്പിള്ള ഇത് വല്ലതും കണ്ടിരുന്നെങ്കില്‍ ഇവിടെ കുരുതിക്കളമായേനെ..വിടെടാ വണ്ടി എന്റെ വീട്ടിലേക്ക്....”ഒന്നും മിണ്ടാതെ സുരേഷ് ലിവര്‍ വലിച്ചടിച്ചു. വണ്ടി മുന്നോട്ട് നീങ്ങി ഒരു വലിയ മരം മുന്‍ വശം നില്‍ക്കുന്ന വീടിന്റെ മുമ്പില്‍ എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു
ഇതായിരിക്കും വീട്
പുറകില്‍
നിന്നും ഉടന്‍ കമന്‍റ് വന്നു. “തലേക്കെട്ട് ഒള്ളവനു വെവരോണ്ട്ഞാന്‍ തോര്‍ത്ത് തലയില്‍ കെട്ടിയതാണ് അയാള്‍ സൂചിപ്പിച്ചത്.വണ്ടി വീട്ടിന്റെ മുമ്പില്‍ നിന്നു. വീട്ടില്‍ വെളിച്ചവും ആളനക്കവുമുണ്ടായിരുന്നു. വണ്ടി വന്ന് നിന്ന ശബ്ദം കേട്ട് കതക് തുറക്കപ്പെട്ടു. മുന്‍ വശത്തെ ലൈറ്റ് അവിടമെല്ലാം പ്രകാശഭരിതമാക്കി.ഒരു സ്ത്രീയും 16വയസുള്ള പെണ്‍കുട്ടിയും പുറകില്‍ ഒരു വല്യമ്മയും പ്രത്യക്ഷപ്പെട്ടു.

“ഇത് ഇവിടെത്തെ സാധനമാണോ”? സുരേഷ് ആട്ടോക്കകത്തേക്ക് കൈ ചൂണ്ടി.

ആ സ്ത്രീയുടെ മുഖത്ത് ലജ്ജയും അപമാന ഭാവവും കാണപ്പെട്ടു; പെണ്‍കുട്ടിയുടെ മുഖത്ത് ഭയവും.വല്യമ്മ കണ്ണിനു മുകളില്‍ കൈ വെച്ച് രംഗം ആകെ വീക്ഷിച്ചു.

“ചേട്ടാ വീടെത്തി” സുരേഷ് പറഞ്ഞു.

“ഓണത്തിനു സാധനങ്ങള്‍ വാങ്ങാന്‍ പോയതാണോടാ രാമകൃഷ്ണാ.. നീ...?“ വല്യമ്മ ആയിരുന്നു അത് ചോദിച്ചത്.

മറുപടിയായി ആട്ടോയില്‍ നിന്നും നിന്നും ഒരു ഓക്കാനത്തിന്റെ ശബ്ദം പുറത്ത് വന്നു.

“ആട്ടോയില്‍ ഛര്‍ദ്ദിച്ചാല്‍ എന്റെ വിധം മാറുമേ...“സുരേഷ് താക്കീത് നല്‍കി.പെണ്‍കുട്ടി ഇപ്പോള്‍ കരച്ചിലിന്റെ വക്കത്താണ്. സ്ത്രീ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലും.

“എഴീ, ഞാന്‍ നെന്നെ ഷെണിക്കണോ എന്നെ പിടിച്ചെറക്കാന്‍ ...” ആട്ടോക്കകത്ത് നിന്നും പാമ്പ് ചീറി.ആ സ്ത്രീയും പെണ്‍കുട്ടിയും കൂടി അയാളെ ഒരു വിധം വലിച്ച് പുറത്താക്കിയ നിമിഷം അയാള്‍ അവരെ ഛര്‍ദ്ദിലില്‍ കുളിപ്പിച്ചു. ഭയങ്കരമായ നാറ്റം അവിടെ പരന്നു. ഞാനും സുരേഷും മൂക്ക് പൊത്തി. അയാളെ അവര്‍ പിടിച്ച് നേരെ നിര്‍ത്തിയെങ്കിലും അവരുടെ പിടിയില്‍ നില്‍ക്കാതെ അയാള്‍ നിലത്തേക്ക് മറിഞ്ഞു. ക്രൂശില്‍ തറച്ചത് പോലെ കൈ രണ്ടും വിരിച്ച് അയാള്‍ നിലത്ത് കിടന്നു.
“ഞങ്ങള്‍ക്ക് പോകണം , ആട്ടോ ചാര്‍ജ് താ” സുരേഷിന്റെ ആവശ്യം കേട്ടപ്പോള്‍ ആ സ്ത്രീയുടെ മുഖത്തെ നിസ്സഹായത ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അവനെ തോണ്ടിയപ്പോള്‍ അവനു കാര്യം മനസിലായതിനാല്‍ താഴെ വീണ് കിടക്കുന്ന ക്രൂശിത രൂപത്തോട് അവന്‍ ചോദിച്ചു:-
“എടോ പൈസ്സാ എവിടെ”?
“തുണീടെ താഴെയാണടാ പൈസ്സാ ഇരിക്കുന്നത്“ ഈ മറുപടി കേട്ടതോടെ എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിനു മുമ്പേ സുരേഷ് ചാടിച്ചെന്ന് അയാളുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് വലിച്ച് പൊക്കി. “അനാവശ്യം പറയുന്നോടാ നായേ” അവന്‍ വല്ലാതെ ചീറി. സുരേഷിന്റെ ആകാരവും ദേഷ്യവും കണ്ട് പെണ്‍കുട്ടി കരഞ്ഞു”എന്റെ അഛനെ തല്ലല്ലേ”
അടുത്ത വീടുകളില്‍ വിളക്ക് തെളിഞ്ഞു.രംഗം പന്തിയല്ലാതായി വരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
“തുണിയുടെ താഴെ എന്റെ നിക്കറിലാ പൈസ്സാ ഇരിക്കുന്നത്, എടീ ഒന്നെടുത്ത് കൊടുക്കെടീ...”താഴെ കിടന്ന മനുഷ്യന്‍ സാവധാനത്തില്‍ പറഞ്ഞു. അപ്പോഴും അയാള്‍ കൈകള്‍ രണ്ടും വിരിച്ച് മലര്‍ന്ന് കിടന്നതല്ലാതെ പൈസ്സാ നിക്കറില്‍ നിന്നും എടുത്തില്ല.
“ഛെ,‘ കാര്യം മനസിലാകാതെ അയാളെ കൈകാര്യം ചെയ്തതില്‍ കുറ്റ ബോധത്തോടെ സുരേഷ് സ്വയമേ തലക്കടിച്ചു. എനിക്ക് ചിരി പൊട്ടി. സ്ത്രീ അയാളുടെ മുണ്ട് മാറ്റിയപ്പോള്‍ പാണ്ടികള്‍ ധരിക്കുന്ന പാളക്കരയന്‍ നിക്കര്‍ കാണപ്പെട്ടു. അതിന്റെ ഉള്ളില്‍ നിന്ന് അവര്‍ ഒരു കെട്ട് നോട്ട് പുറത്തെക്കെടുത്തു. അതില്‍ നിന്നും സുരേഷിന്റെ ആട്ടോ ചാര്‍ജ് കൊടുത്തപ്പോള്‍ താഴെ നിന്നും വീണ്ടും കല്‍പ്പന വന്നു.
“ബാക്കി പൈസ്സാ നിക്കറില്‍ തന്നെ വെക്കെടീ നാളെ തിരുവോണമാ, എനിക്ക് ഒന്ന് ശരിക്ക് മിനുങ്ങണം”
പെട്ടെന്ന് ഞാന്‍ മുമ്പോട്ട് ചെന്നു. ആ പൈസ്സാ സ്ത്രീയില്‍ നിന്നും പിടിച്ച് വാങ്ങി പെണ്‍കുട്ടിയുടെ കയ്യില്‍ വെച്ച് കൊടുത്തിട്ട് പറഞ്ഞു “ കുട്ടി ഇത് സൂക്ഷിക്ക്, നാളെ ഈ പൈസ്സാ കൊണ്ട് ഓണം കൊള്ളണം . പൈസ്സാ അഛനു കൊടുക്കരുത്.
“തലേക്കെട്ടിനു വെവരം ഒണ്ട്” താഴെ നിന്നും വന്ന കമന്റ് അവഗണിച്ച് ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പോകവേ ആദ്യം ഞങ്ങള്‍ ചെന്ന് നിന്ന വീടിനു മുമ്പില്‍ മറ്റൊരു ആട്ടോ നില്‍ക്കുന്നതും അതില്‍ നിന്നും ഒരാളെ ആട്ടോക്കാരനും ആ തടിച്ച സ്ത്രീയും കൂടി പിടിച്ചിറക്കാന്‍ പാട് പെടുന്നതും കണ്ട് സുരേഷ് പറഞ്ഞു “അത് അവിടത്തെ സാധനം തന്നെയാണ്”

“ഈ സ്ത്രീകള്‍ മദ്യപാനിയായ ഭര്‍ത്താവിനെ എന്ത് കൊണ്ട് സഹിക്കുന്നു” വണ്ടി ഓടിച്ച് കൊണ്ട് പോകുമ്പോള്‍ സുരേഷ് എന്നോട് ചോദിച്ചു.
“മദ്യപാനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ഥിരം മദ്യപിക്കുന്നു എന്ന കാരണത്താല്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുക എന്ന നയം സ്വീകരിച്ചാല്‍ എത്ര ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും. നമ്മള്‍ കണ്ട ആ പെണ്‍കുട്ടിയെ പോലെയുള്ള എത്ര കുട്ടികള്‍ക്ക് അഛന്‍ കൂടെ ഉണ്ടാകും, ആ പെണ്‍കുട്ടിക്ക് ഒരു കല്യാണാലോചന വരുമ്പോള്‍ അഛനില്ലാ എന്ന നാണക്കേട് ഒഴിവാക്കാന്‍ ഈ അഛനെയും തിരക്കി അന്ന് ഓടേണ്ടി വരില്ലേ? ഭര്‍ത്താവില്ലാത്ത സ്ത്രീയെ സമൂഹം ഏത് രീതിയില്‍ കാണുമെന്നറിയാമല്ലോ, ഇങ്ങിനെ പല കാരണങ്ങളാലാണ് നമ്മള്‍ ഇന്ന് കണ്ടത് പോലുള്ള കുരിശ് പെണ്ണുങ്ങള്‍ ചുമക്കുന്നത്. ബോധവത്ക്കരണം കൊണ്ടൊന്നും മദ്യപാന സ്വഭാവം മാറാന്‍ പോകുന്നില്ല. ഈ ശാപം എന്നും സ്ത്രീകള്‍ അനുഭവിച്ചേ പറ്റൂ....” ഞാന്‍ ഇത് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ “ഛേ..ഛേ” എന്ന് പറഞ്ഞ് സുരേഷ് തലകുടഞ്ഞ് കൊണ്ടേ ഇരുന്നു. അവന് ഞാന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലാ എന്ന് വ്യക്തം.
ദാ, വഴിയില്‍ ആടിയാടി നിന്ന് ഒരു പാമ്പ് കൈ കാണിക്കുന്നു.ഞാന്‍ പറഞ്ഞു “സുരേഷേ......
വിട്ടോടാ....”

58 comments:

 1. തകര്‍പ്പന്‍ പോസ്റ്റ്‌!
  അഭിനന്ദനങ്ങള്‍ ഷെരീഫിക്ക!
  ഇത് കൂടുതല്‍ പേര് വായിക്കണം.

  ഞാന്‍ ലിങ്ക് ഫെയ്സ് ബുക്കിലും കൊടുക്കാം.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഇക്കാ വളരെ രസകരമായി വിവരിച്ചിരിക്കുന്നു രാത്രിയില്‍ സുഹൃത്തിന്‍റെ കൂടെ പലപ്പോഴും കിളിയായി പോയിട്ടുണ്ട് ഇത്തരം ചില അനുഭവങ്ങള്‍ എനിക്കും ഉണ്ട്.എന്തായാലും ഇത് വായിച്ചപ്പോള്‍ സംഭവ സ്ഥലത്ത് ഉള്ളതുപോലെ അനുഭവപെട്ടു... അക്ഷരപിശാച് അതാ ആദ്യ കമന്റ് ഡിലീറ്റിയത്

  ReplyDelete
 4. nice work!
  welcome to my blog
  nilaambari.blogspot.com
  if u like it join and support me

  ReplyDelete
 5. ഷെരീഫിക്കാ നല്ല വിഷയം നല്ല പോസ്റ്റ്.
  മുന്‍പ് നാട്ടില്‍ നില്‍ക്കുന്ന കാലത്ത് പല‍പ്പോളും ഓണം , വിഷു, കൃസ്തുമസ് തുടങ്ങിയ വിശേഷ ദിവസങ്ങളിലും അയല്‍വാസികളായ വീട്ടുകാരുടെയും കുഞ്ഞുങ്ങളുടെയും വെപ്രാളവും സങ്കടവും കണ്ടിട്ട് പല പാമ്പുകളേയും തിരക്കി രാത്രിയില്‍ ബാറുകള്‍തോറും അന്വേഷിച്ച് നടക്കേണ്ടി വന്നിട്ടുണ്ട് പല‍പ്പോളും നമ്മള്‍ അന്വേഷിച്ച് നടക്കുന്ന പാമ്പ് കുഞ്ഞുങ്ങളെപ്പറ്റി പോലും ഓര്‍ക്കതെ കണ്ണില്‍ കാണുന്നവനെയൊക്കെ സല്‍ക്കരിക്കുന്ന തിരക്കിലായിരിക്കും.

  പാമ്പുകളിയുമായി ബന്ധപ്പെട്ട വ്യത്യസ്ഥമായൊരു അനുഭവം കൂടി പറയാം. ഒരു ദിവസം രാത്രി വളരെ വൈകി വീട്ടിലേക്ക് വരുമ്പോള്‍ നാട്ടുകാരനായ ഒരു പാമ്പ് വഴിയില്‍ നിന്നാടുന്നു, അരയിലിരിക്കണ്ട മുണ്ടിന്റെ ഒരു തുമ്പ് കയ്യിലുണ്ട്. കണ്ടൈനര്‍ ലൊറിക്കും സൂപ്പര്‍ ഫാസ്റ്റിനുമൊന്നും അടയാകണ്ടെന്നു കരുതി ഓമ്നിയില്‍ കയറ്റി പാമ്പിന്റെ വീട്ടില്‍ കൊണ്ട് ഇറക്കി. ഇറങ്ങിവന്ന കെട്യോള്‍ കാണുന്നത് എന്റെ തോളില്‍ തൂങ്ങ്ക്കിടക്കുന്ന കഥാപുരുഷനെയാണ്, കണവനെ സുരക്ഷിതമായി എത്തിച്ചു കൊടുത്തതിനു ഒരു ഡാങ്സ് പോലും പറഞ്ഞില്ലന്നതോ പോട്ടെ നീയൊക്കെക്കുടെയാണ് എന്റെ തങ്കക്കുടം പോലുള്ള ------- ചേട്ടനെ കുടിപ്പിച്ച് ഈ നിലയിലാക്കുന്നതെന്നും പറഞ്ഞ് അത്യാവശ്യം സുവിശേഷവും കേള്‍‍ക്കെണ്ടി വന്നു.

  ReplyDelete
 6. പാമ്പുകള്‍ക്ക് മാളമുണ്ട്.. പറവകള്‍ക്കാകാശമുണ്ട്.. കുടിയന്മാരുടെ വീട്ടുകാര്‍ക്ക് സ്വസ്ഥതയില്ല..

  ReplyDelete
 7. നല്ല പോസ്റ്റ്. നല്ല വായനയും ,ചിന്തയും തന്നു.

  ReplyDelete
 8. kalakkitto...ee paampukale ellam pidichu parassanikkadavil elppichchaalo?

  ReplyDelete
 9. നന്നായിട്ടുണ്ട് .. എല്ലാം സീന്‍ ബൈ സീന്‍ ആയി കണ്ണിലേക്കു ഇട്ടു തന്നു , നല്ല ശൈലി !

  ReplyDelete
 10. മലയാളി ദിവസങ്ങളായി വെള്ളം കുടിക്കാത്തവന്‍ വെള്ളം കാണുമ്പോഴുണ്ടാവുന്ന ആര്‍ത്തിയോടെയാ മദ്യം കഴിക്കുന്നത്...
  ഇത്തരം പാമ്പുകളെ ഏത് വഴിയരികില്‍ നിന്നാലും യഥേഷ്ടം കാണുന്നു ഇന്ന്...
  ഒരു പക്ഷേ വരും കാലത്തെ കേരളത്തിന്‍റെ ട്രേഡ് മാര്‍ക്ക് ഇത്തരം പാമ്പുകളായിരിക്കും....
  നന്നായി എഴുതീട്ടാ...

  ReplyDelete
 11. കലക്കന്‍ പോസ്റ്റ്..രസകരമായ അവതരണവും.ഷെരീഫ്ക്കാ ങ്ങളെ ഓരോ തമാശകളേ:)

  ReplyDelete
 12. ഈ പാമ്പുകളുടെയൊക്കെ ഒരൊ കാര്യങ്ങൾ.ഞാനാടൈപ്പല്ല.

  ReplyDelete
 13. കിടില്ലന്‍ പോസ്റ്റ്‌.. കള്ളുകുടിയന്മാരുടെ കഥ ഇത്രേ രസാവുമെന്നു നിരീച്ചില്ല..എനികുമതെ പെട്ടന്ന് ദേഷ്യം വരും ഈ കള്ളുകുടിയന്മാര്‍ അടുത്ത് വരുമ്പോള്‍ .. നന്ദിയും സ്നേഹവും ഇല്ലാത്ത ജന്മങ്ങള്‍..പക്ഷെ ഒരു പോംവഴി കണ്ടെത്തിയെ പറ്റു..

  ReplyDelete
 14. ഇക്കാ ..a big salute to you ..
  കേരളത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഒരു ദുരന്തത്തെ എത്ര തന്മയത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത് !
  അനുഭവം അല്ലെങ്കില്‍ വലിയ എഴുത്തുകാര്‍ക്ക് മാത്രം ചെയ്യാവുന്ന രീതിയിലാണ് ഈ എഴുത്ത് .
  മദ്യപാനത്തിന്റെ കാര്യത്തില്‍ കരുനാഗപ്പള്ളിയും ചാലക്കുടിയും തമ്മില്‍ ഓരോ വര്‍ഷവും കുടിച്ചു മത്സരിക്കുമ്പോള്‍ കേരളം തമാശയോടെയാണ് ആ സംഭവം വായിച്ചു തള്ളുന്നത് ..പക്ഷെ അണിയറയില്‍ നിസ്സഹായരായ സ്ത്രീ ജന്മങ്ങള്‍ കുടിച്ചു തീര്‍ക്കുന്ന കണ്ണീര്‍ കണക്ക് ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നില്ല !
  ഒരു കൊല്ലം മുന്‍പ് ഞാന്‍ ഇതിനെപ്പറ്റി എഴുതിയ ഒരു റിപ്പോര്‍ട്ട് ഇവിടെ വായിക്കാം

  ഒരോണവും കുറെ കുടി കണക്കും

  ReplyDelete
 15. valare nalloru vaayana ഇങ്ങനെ പാമ്പായവരെ ഒഴിവാക്കാന്‍ നിന്നാല്‍ ഒന്നും ബാക്കിയവില്ല പെണ്ണുങ്ങള്‍ക്ക്‌ എന്തേ ..എന്തായാലും "അതിവിടത്തെ സാധനം അല്ലാ "

  ReplyDelete
 16. നല്ല ഒരു ചിന്തകള്‍ തന്നെയാണ് ഇത് , പലപ്പോയും നമ്മളൊക്കെ ഇതിനു കാരണമാവുന്നു, മദ്യപിക്കുന്ന സുഹ്ര്തുക്കള്‍ ഉണ്ടെങ്കില്‍ അവരെ മനപൂര്‍വം ഒഴിവാക്കാന്‍ നമുക്ക് ആവണം, സമൂഹത്തിലും സുഹ്ര്തുക്കല്‍ക്കിടയിലും മദ്യപിക്കുന്നു എന്നാ കാരണത്താല്‍ അവഗണന നേരിടുമ്പോള്‍ ഒരു പക്ഷെ അവര്‍ മാറിയേക്കാം,

  ReplyDelete
 17. റെക്കൊര്‍ഡിടാന്‍ ചാലക്കുടിയും കരുനാഗപ്പള്ളീയും മത്സരമല്ലെ?കുടിയന്‍ മാരാണു എലിപ്പനീം ഡെഗീം പിടിചു ചത്തതിലധികവും കുടിയന്മാരാനു എന്ന സത്യം ഒന്നു പറഞ്ഞു പോയതിനു ഒരു മന്ത്രിക്കു കിട്ടിയ തെറിക്കു കണക്കുണ്ടൊ?

  ReplyDelete
 18. ഷെരീഫിക്കാ വളരെ നല്ല ഒരു പോസ്റ്റ്

  ReplyDelete
 19. ഞങ്ങളും പ്രതികരിക്കും. അതികം വൈകാതെ.....

  ReplyDelete
 20. ആ പെണ്‍കുട്ടിയെ പോലെയുള്ള എത്ര കുട്ടികള്‍ക്ക് അഛന്‍ കൂടെ ഉണ്ടാകും, ആ പെണ്‍കുട്ടിക്ക് ഒരു കല്യാണാലോചന വരുമ്പോള്‍ അഛനില്ലാ എന്ന നാണക്കേട് ഒഴിവാക്കാന്‍ ഈ അഛനെയും തിരക്കി അന്ന് ഓടേണ്ടി വരില്ലേ?


  ആധുനിക കേരളത്തിന്റെ ദയനീയ മുഖങ്ങള്‍
  അപാരമായ കയ്യടക്കത്തോടെ അവതരിപ്പിച്ചു ഇക്കാ

  ReplyDelete
 21. എന്താ പറയാ .... ഗ്രേറ്റ്‌ എന്ന് മാത്രം പറയട്ടെ ,,

  ReplyDelete
 22. ഇക്കാ....ഈ പോസ്റ്റ് വായിച്ചിട്ട് എന്താണ് എഴുതേണ്ടത് എന്നറിയില്ല...അല്പം മദ്യവിരുദ്ധ പ്രവർത്തനമൊക്കെ ഉണ്ടായിരുന്നതുകൊണ്ട് ഇത്തരം അനുഭവങ്ങൾ കുറച്ചൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്.പക്ഷെ അവയൊന്നും ഇത്രയും മനോഹരമായ ഒരു പോസ്റ്റാക്കി അവതരിപ്പിക്കുവാൻ എന്തായാലും പറ്റില്ല. പണ്ടൊക്കെ എല്ലാ നാട്ടിലും പേരുകേട്ട കുറച്ച് കുടിയന്മാർ ഉണ്ടാകും...എന്നും വൈകുന്നേരങ്ങളിൽ അല്പം അന്തിക്കള്ള് മോന്തി, പഴയ സിനിമാഗാനങ്ങൾ പാടി,സ്വയം രസിച്ചും, നാട്ടുകാരെ രസിപ്പിച്ചും ഗ്രാമങ്ങളുടെ ഭാഗമായിരുന്നവർ.എങ്കിലും അവരിൽ ഭൂരിഭാഗവും വീടിനെ മറക്കുമായിരുന്നില്ല...പക്ഷെ ഇന്നോ...?കുടുംബംഗങ്ങളുടെ മദ്യപാനശീലം കണ്ടുവളരുന്ന ഒരു പുതുതലമുറ, ക്രമേണ നാടിനും, വീടിനും കൊള്ളാത്തവനായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ, ഇന്നത്തെ കേരളത്തിലെ ഏതാണ്ട് എല്ലാ കുടുംബങ്ങളുംതന്നെ അഭിമുഖീകരിക്കുന്ന ഒരു വൻ ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു.അത്തരക്കാരുടെ കുടുംബങ്ങളൂടെ അവസ്ഥ വളരെ നന്നായി ഇക്കാ വരച്ചുകാട്ടിയിരിക്കുന്നു..ഒരായിരം അഭിനന്ദനങ്ങൾ..

  ReplyDelete
 23. നല്ല പോസ്റ്റ്....
  അഭിനന്ദനങ്ങള്‍ ......

  ReplyDelete
 24. പോസ്റ്റ്‌ നന്നായി ...കുടുംബങ്ങള്‍ കുട്ടിചോറാകാന്‍ ഇത് തന്നെ ധാരാളം, സാധനം കൊള്ളാം .....

  ReplyDelete
 25. ഇക്ക, നല്ല പോസ്റ്റ്‌. . . ഈ വിഷയത്തിന്‍റെ ആഴം അത്രയ്ക്ക് വലുതാണ്‌. . .തമാശ ആയിട്ടാണെഴുതിയതെന്കിലും
  അച്ഛന്റെ കൈയില്‍ നിന്ന് കിട്ടിയ കാശ് ആ മകള്‍ക്ക് കൊടുക്കുന്ന രംഗം മനസ്സില്‍ തട്ടുന്നുണ്ട്. . നിസ്സഹായമായി അവള്‍ നിങ്ങളുടെ മുഖത്തേക്ക് നോക്കുന്ന രംഗം മനസ്സില്‍ വരുന്നുണ്ട്. . ചെറിയൊരു നനവും കണ്ണില്‍ പൊടിയുന്നു

  ReplyDelete
 26. ശരീഫ്ക
  ഈ "സാധനം" ഇവിടെ കിടന്നാല്‍ പോരാ.......
  പുറം ലോകം കാണണം ........................

  ReplyDelete
 27. പോസ്റ്റ്‌ രസകരം. ആ കുടുംബത്തിനെ ഓർത്ത്‌ വിഷമം ഉണ്ടെങ്കിലും..

  ReplyDelete
 28. ഓട്ടോയുടെ വലതു സൈഡില്‍ കേറി യാത്ര പോയ അനുഭവം ...
  ശക്തമായ പ്രതികരണം ആവശ്യമായിരിക്കുന്നു ഈ വിപത്തിനെതിരെ
  ഇനി അഥവാ ആരേലും
  വെള്ളമടിച്ചാല്‍ വയറ്റി കിടക്കണം , ഇല്ലേല്‍ നാല് കൊടുക്കണം !!

  ReplyDelete
 29. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെ പറ്റിയുള്ള കിടിലന്‍ പോസ്റ്റ്‌..അഭിനന്ദനങ്ങള്‍!!!!

  ReplyDelete
 30. ഓരോ ഉത്സവ കാലത്തും വര്‍ദ്ധിച്ചു വരുന്ന ബീവറെജിന്റെ മദ്യ വില്പനയെ കുറിച്ച് എല്ലാരും ചര്‍ച്ച ചെയ്യുമ്പോള്‍ ആ മദ്യം കുടിക്കുന്നവരുടെ വീട്ടുകാരെ കുറിച്ച് ആരും ചിന്തിക്കാറില്ല. കാലിക പ്രാധാന്യമുള്ള പോസ്റ്റ്‌.

  ReplyDelete
 31. നല്ല പോസ്റ്റ്. ഇത്തരം ഭർത്താക്കന്മാരുടെ ഭാര്യമാരുടെ കാര്യം കഷ്ടം തന്നെ.

  ഞങ്ങൾ ചാലക്കുടിക്കാരുടെ കയ്യിൽനിന്നു് നിങ്ങൾ അടിച്ചെടുത്തില്ലേ ഒന്നാം സ്ഥാനം.

  ReplyDelete
 32. ഞാന്‍ നിങ്ങളുടെ ആദ്യത്തെ എഴുത്താണ് വായിക്കുന്നത്.ചില നല്ല സിനിമാ കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ വലിയ നിരാശ തോന്നാറുണ്ട്.ഇത് പോലൊന്ന് ഇനി എന്ന് കാണാന്‍ പറ്റും എന്നോര്‍ത്ത്. അത് പോലെ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്നെ നിരാശ ബാധിച്ചു. ഇനി ഇത് പോലെ ഒന്ന് എന്ന് വായിക്കാന്‍ പറ്റും. നിരാശയോടെ ---------

  ReplyDelete
 33. കളിയും കാര്യവും ഇഴപിരിച്ചുചേര്‍ത്ത് വളരെ നല്ല ഒരു സന്ദേശം മറ്റുള്ളവര്‍ക്ക് നല്‍കുന്ന മികച്ച പോസ്റ്റ്‌.

  ReplyDelete
 34. നന്ദി , പ്രിയപ്പെട്ട ഡോക്റ്റര്‍ ജയന്‍ ഏവൂര്‍, ആശംസകളും.

  ദേവന്‍ ,
  അരുണ്‍ റിയാസ്,
  സന്ദര്‍ശനത്തിനു നന്ദി സുഹൃത്തുക്കളേ!

  അനില്‍ഫില്‍(തോമാ) അഭിപ്രായത്തിനു നന്ദി സുഹൃത്തേ! താങ്കളുടെ അനുഭവം രസകരമായി അനുഭവപ്പെട്ടു.

  പ്രിയ മനോരാജ്, അതേ! ചങ്ങാതീ, കുടിക്കുന്നവനു ലഹരിയും വീട്ടിലിരിക്കുന്നവര്‍ക്ക് വേദനയും തരുന്ന ഒന്നാണ് മദ്യം.

  പ്രിയപ്പെട്ട പൊന്മളക്കാരന്‍ ,
  പ്രദീപ്കുമാര്‍,
  ലീലാ എം.ചന്ദ്രന്‍,
  മുതലക്കുഞ്ഞു,
  സമീരാന്‍.
  സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി സുഹൃത്തുക്കളേ!

  മുനീര്‍ തൂതപ്പുഴയോരം, നന്ദി. തമാശയില്ലെങ്കില്‍ ജീവിതത്തിലെന്ത് രസം ചങ്ങാതീ.

  പ്രിയ ചാര്‍വാകന്‍ , ആ ടൈപ്പല്ലെന്ന് ഉറപ്പാണോ ,എങ്കില്‍ അഭിനന്ദനങ്ങള്‍.

  ഡേക്റ്റര്‍ ആര്‍.കെ.തിരൂര്‍,
  ഏകലവ്യ,
  പ്രിയപ്പെട്ടവരേ! അഭിപ്രായങ്ങള്‍ക്ക് നന്ദി.

  ReplyDelete
 35. പ്രിയ രമേഷ് അരൂര്‍, അഭിനന്ദനങ്ങള്‍ക്കും അഭിപ്രായത്തിനും ഏറെ നന്ദി ചങ്ങാതീ, “ഒരോണവും കുറേ കുടിക്കണക്കും“ ഇതാ ഇപ്പോള്‍ തന്നെ വായിക്കും

  ആചാര്യന്‍ ,
  കന്നെക്കാടന്‍,
  നചികേതസ്സ്,
  ജിത്തു,
  ശിഖണ്ഡി,
  റശീദ് പുന്നശ്ശേരി,
  വേണുഗോപാലന്‍ ,
  പ്രിയപ്പെട്ടവരേ! അഭിപ്രായങ്ങള്‍ക്കും നിങ്ങളുടെ സന്ദര്‍ശനത്തിനും നന്ദി സുഹൃത്തുക്കളേ!

  പ്രിയ ഷിബു തോവാള,പഴയ കുടിയന്മാരെ വീട്ടുകാര്‍ക്ക് ഭയമില്ലായിരുന്നു, അവര്‍ക്ക് കുടി മിതമായിരുന്നു. ഇന്ന് കുടി അമിതമാണ്.

  റാണി പ്രിയ,
  കൊച്ചുമോള്‍,
  സിവില്‍ എഞ്ചിനീയര്‍,
  അബ്ദുല്‍ ജബ്ബാര്‍,
  ആഫ്രിക്കന്‍ മല്ലു,
  സാബു എം.എച്.,
  യൂനുസ് കൂള്‍,
  സുമ രാജീവ്,
  ഒരു ദുബായിക്കാരന്‍ ,
  പ്രിയ ചങ്ങാതിമാരേ! നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

  ടൈപ്പിസ്റ്റ്/എഴുത്ത്കാരി, ചാലക്കുടിക്ക് വീണ്ടും ഒന്നാം സ്ഥാനം ലഭിക്കാന്‍ നമുക്ക് കൂട്ടായി പ്രാര്‍ത്ഥിക്കാം. സന്ദര്‍ശനത്തിനു നന്ദി സുഹൃത്തേ!

  ReplyDelete
 36. പ്രിയപ്പെട്ട കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍,
  താങ്കളുടെ അഭിപ്രായം ഒരു അവാര്‍ഡായി ഞാന്‍ കരുതുന്നു സുഹൃത്തേ!

  പ്രിയപ്പെട്ട ഇസ്മെയില്‍,താങ്കളുടെ വിലയുറ്റ അഭിപ്രായത്തിനു നന്ദി ചങ്ങാതീ....

  ReplyDelete
 37. ഹോ കൊള്ളാമല്ലോ ഇത്ര അധികം പാമ്പുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടോ
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 38. കലക്കന്‍ പോസ്റ്റ്‌

  ReplyDelete
 39. ഒരു വൃത്തികെട്ട നിയമപരിപാലനവും ഭരണ നിര്‍വ്വഹകണ സമ്വിധാനവുമാണ് ഇതിന്റെ ഒന്നാംപ്രതിയെന്ന് ഞാന്‍ പറയും. മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയൊട്ടിച്ച് മദ്യം വിൽക്കാൻ ദിർബ്ബന്ധിയ്ക്കുന്നതിൽ എന്താണു യുക്തി? ഈ ഇന്ത്യാ മഹാരാജ്യത്ത് ആവശ്യവും അത്യാവശ്യവുമായ ഭക്ഷണ പദാർത്ഥങ്ങളെക്കാൾ എത്രയോ കൂടുതലാണ് മദ്യത്തിന്റെയും പാൻ ഉല്പന്നങ്ങളുടേയും മറ്റു പുകയില ഉൽപ്പന്നങ്ങളുടേയും നിർമ്മാണ വിതരണ നിരക്ക്. ഇവയ്ക്കെല്ലാമെതിരേ സെമിനാറും ബോധവൽക്കരണവും ചർച്ചയുമെല്ലാം സംഘടിപ്പിച്ച് കോടികൾ തുലയ്ക്കുന്ന സമയത്ത് ഈ പണ്ടാരങ്ങളുടെ ഉല്പാദനവും വിതരണവും ഒഴിവാക്കുന്നതു നടപ്പാക്കുന്നതല്ലേ ഉചിതം. ഒറ്റ ദിവസംകൊണ്ട് ഈ നിരോധനം നടപ്പിൽ വന്നാൽ ഇവിടെ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല. രാജ്യത്തിനു വരുമാനമുണ്ടാക്കാനെന്ന പേരിൽ ഉദ്യോഗസ്ഥർക്കും ഭരണസാരധികൾക്കും കോടിക്കണക്കിനു കോഴയായും അല്ലാതെയും സമ്പാദിച്ചു കൂട്ടാനുള്ള ഒരു മാർഗ്ഗമായി ഇതിനെ കാണുന്നതാണ് ഏറ്റവും ഉചിതം. നിർമ്മാണത്തിനും വിതരണത്തിനും യഥേഷ്ടം അനുമതിയും ഒത്താശയും ചെയ്തുകൊടുത്തിട്ട് ഉപയോഗത്തെ നിയന്ത്രിയ്ക്കാനോ നിരോധിയ്ക്കാനോ ഉപയോഗത്തിനെതിരേ ബോധവൽക്കരണം നടത്തുവാനോ ശ്രമിച്ചിട്ട് എന്തു കാര്യം? ഒരു പാടു പറയാനുണ്ട്... സമയം പോലെയാകാം....

  ഷെരീഫിക്കാക്ക് ആശംസകൾ..

  ReplyDelete
 40. വായിച്ചു. എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. വളരെ നന്നായി കാര്യം അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 41. പ്രിയപ്പെട്ട മൊട്ട മനോജ്, പഞ്ചാരക്കുട്ടന്‍,
  അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തുക്കളേ!

  പ്രിയപ്പെട്ട ഖാദിര്‍ സര്‍, ഇവിടെ വന്ന് കുറിപ്പുകള്‍ വായിച്ചതില്‍ നന്ദി പറയുന്നു.

  പ്രിയപ്പെട്ട കൊട്ടോട്ടീ, ഈ പോസ്റ്റ് ഇടുമ്പോള്‍ ഈ മാതിരി ഒന്ന് രണ്ട് അഭിപ്രായങ്ങള്‍ ആരെങ്കിലും പറയുമെന്ന് ഞാന്‍ ആഗ്രഹിച്ചു, അത് താങ്കളാണ് നിവര്‍ത്തിച്ച് തന്നത്. അതേ! ഒരു രാഷ്ട്രീയ പാര്‍ട്ടികളും മദ്യ നിരോധനത്തിനു മുതിരുകയില്ല; ആരും കിട്ടുന്ന വരുമാനം മുടക്കാന്‍ ശ്രമിക്കുകയുമില്ല.ഇതിനിടയില്‍ ആരുടെ അപ്പന്‍ ചത്താലും അവര്‍ക്കെന്ത്?

  ReplyDelete
 42. നന്ദി പ്രിയ മുനീര്‍.

  ReplyDelete
 43. ഷെരീഫിക്ക ,
  ഹംസാക്കയുടെ പേജില്‍ നിന്നും ഇവിടെയെത്തി
  ഈ പാമ്പിനെ വളരെ നന്നായി ഇവിടെ അവതരിപ്പിച്ചതില്‍ സന്തോഷം
  ഇതൊരു വല്ലാത്ത സാധനം തന്നെ, തന്നെ,
  നന്ദി നമസ്കാരം
  വീണ്ടും വരാം
  വളഞ്ഞവട്ടം പി വി ഏരിയല്‍
  സിക്കന്ത്രാബാദ്

  ReplyDelete
 44. മദ്യം എല്ലായിടത്തും ഉണ്ട് (ഗുജറാത്ത്‌ ഒഴിച്ച് അവിടെയും ഇഷ്ടം പോലെ കിട്ടും). പക്ഷെ ഈ കേരളത്തിലെപോലെ ഇങ്ങിനെ ഒരു മരണ കുടി അവിടെ എവിടെയും ഇല്ല. ഇത് കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടങ്ങിയ പ്രതിഭാസം ആണ് രാവിലെ കട തുറക്കാന്‍ ക്യൂ നില്‍ക്കുക ഇങ്ങിനെ ഒന്നും വേറെ ഒരു സ്റെറ്റിലും ഇല്ല.

  ഇത് മദ്യത്തെ മിമിക്രി വഴി ആയാലും സിനമ വഴി ആയാലും മീഡിയ വഴി ആയാലും ഗ്ലോറിഫൈ ചെയ്യുന്ന കൊണ്ടുള്ള കുഴപ്പം ആണ് ഇതെന്തോ വലിയ ഒരു കാര്യം ആണ് സംഭവമാനെന്ന മട്ടില്‍

  അങ്ങിനെ കുടിക്കാത്തവനും ഇന്‍സ്പിരേഷന്‍ ഉണ്ടാക്കി കൊടുക്കുന്നു എന്തിനു ഈ ചാലക്കുടി മല്സരം ഹെഡ് ലൈന്‍ കൊടുക്കുന്നു? എന്തിനു ഗവന്മേന്റ്റ് ഈ കണക്കുകള്‍ നല്‍കുന്നു ? ആവശ്യം ഉള്ളവന്‍ പത്തു രൂപ അടച്ചു ആര്‍ ടി ഐ വഴി എടുക്കട്ടെ

  കേരളത്തില്‍ മദ്യത്തിനു അമിതമായ വില ആണ്, നല്ല ബ്രാന്‍ഡുകള്‍ ഇല്ലേയില്ല ബാറില്‍ പോയി രണ്ടു പേര്‍ കുടിച്ചാല്‍ മിനിമം ആയിരം രൂപ വേണം

  ഇവിടെ ചെയ്യാന്‍ പറ്റുന്നത് കുടിയേ ആരും ഗ്ലോറിഫൈ ചെയ്യാതിരിക്കുക കല്യാണം ചരമം ഒക്കെ വരുമ്പോള്‍ കുടിയന്മാര്‍ക്ക് ആ ചടങ്ങുകളില്‍ എങ്കിലും സമുദായ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയവ ആണ്

  മറ്റൊന്ന് ചാരായം അല്ലെങ്കില്‍ ഇന്ത്യന്‍ മദ്യം വില്‍ക്കാന്‍ ഔട്ട് ലെറ്റുകള്‍ ഏര്‍പ്പെടുത്തുക എന്നതാണ് അപ്പോള്‍ അഞ്ഞൂറ് രൂപ കൊടുക്കുന്നിടത്ത് അമ്പത് രൂപയ്ക്കു കാര്യം നടക്കും

  ബാക്കി പണം എങ്കിലും വീടുകളില്‍ എത്തും

  ReplyDelete
 45. ശേരീഫ്ഫ് സര്‍ , ഈ ലേഖനത്തില്‍ പറയുന്ന ഷെരിഫ് കൊട്ടാരക്കര താങ്കള്‍ തന്നെ ആണോ ?

  http://www.mathrubhumi.com/books/story.php?id=1157&cat_id=509

  ReplyDelete
 46. ഫിലിപ്പ് വര്‍ഗീസ്, സുശീലന്‍ , കുഞ്ഞിക്കുട്ടന്‍ , പ്രിയപ്പെട്ടവരേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.
  പ്രിയപ്പെട്ട കുഞ്ഞിക്കുട്ടന്‍ , താങ്കള്‍ സൂചിപ്പിച്ച ലേഖനത്തിലെ ഷെരീഫ് കൊട്ടാരക്കര ഞാനല്ല. വളരെ പണ്ട് “ഗീത” എന്നൊരു കുട്ടി പത്രം പ്രസിദ്ധീകരണം ഉണ്ടായിരുന്നു.അതിന്റെ പത്രാധിപരും, മുതലാളിയും അദ്ദേഹമായിരുന്നു. അന്നത്തെ കാലത്ത് അത് അല്‍പ്പം കുപ്രസിദ്ധിയും ഉണ്ടായിരുന്ന കാര്യം ആ ലേഖനത്തില്‍ തന്നെ ഉണ്ടല്ലോ. പലപ്പോഴും പേരുകളുടെ ഈ സാമ്യം എന്നെ കുഴപ്പത്തില്‍ ചാടിച്ച കാര്യവും ഇപ്പോഴും ഭയമായി എന്റെ ഉള്ളില്‍ ഉണ്ട്. അതിനാല്‍ അന്ന് ഞാന്‍ എഴുതിയിരുന്ന കഥകളിലും മറ്റും കൊട്ടാരക്കര എന്ന് ഞാന്‍ ചേര്‍ത്ത് എഴുതുകയില്ലായിരുന്നു. ഇന്ന് ആ പ്രസിദ്ധീകരണം ഇല്ലാത്തതിനാലാണ് ഇപ്പോള്‍ സ്ഥലപ്പേരു വാലായി ചേര്‍ക്കാന്‍ ധൈര്യം കാട്ടുന്നത്.

  ReplyDelete
 47. താമസിച്ചാണ് എത്തിയത്... നല്ല അവതരണം .. നന്നായി ഇഷ്ടപ്പെട്ടു..
  ആശംസകള്‍ ..!!

  ReplyDelete
 48. ഷെറിഫിക്ക അങ്ങനെ അഹങ്കരിക്കുകയൊന്നും വേണ്ടാ.....നിങ്ങളുടെ ജില്ലക്കാര് നല്ല ഒന്നാംതരം കുടിയ്മാരാണെന്ന് വിളംബരം ചെയ്യാനല്ലെ ..ഈ പോസ്റ്റെഴുതിയത്...?! “കരുനാഗപ്പള്ളിക്കടുത്തുകിടക്കുന്നതിന്റെ ഒരു അഹങ്കാരം....!!!!

  ReplyDelete
 49. ആയിരങ്ങളിലൊരുവന്‍, സന്ദര്‍ശനത്തിനു നന്ദി സ്നേഹിതാ,

  മേല്‍പ്പത്തൂരാനേ! പയ്യന്‍സേ! ഞങ്ങളുടെ നാട്ടുകാര്‍ കുടിയന്മാരല്ല, കുളിയന്മാരാണ് ചങ്ങായീ! മദ്യത്തില്‍ കുളിക്കുന്നവര്‍. സന്ദര്‍ശനത്തിനു നന്ദി.

  ReplyDelete
 50. യാഥാര്‍ഥ്യങ്ങള്‍ മറച്ച് വെച്ചിട്ടു കാര്യമില്ല

  ReplyDelete
 51. “മദ്യപാനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ഥിരം മദ്യപിക്കുന്നു എന്ന കാരണത്താല്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുക എന്ന നയം സ്വീകരിച്ചാല്‍ എത്ര ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും. നമ്മള്‍ കണ്ട ആ പെണ്‍കുട്ടിയെ പോലെയുള്ള എത്ര കുട്ടികള്‍ക്ക് അഛന്‍ കൂടെ ഉണ്ടാകും, ..“സത്യം”സത്യസന്ധമായ സത്യം. ............ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്. ചില്ലറപ്രശ്നങ്ങൾ പറ്റി. അത് കൊണ്ടാ .എല്ലാം പരിഹരിച്ച്.

  ReplyDelete
 52. Mr.Sheriff,

  You have portrayed very well the monstrosity of alcoholism in Kerala. In December 2011 when I went home on holidays, a neighbour one morning gave me a lift to Muvattupuzha in his car. He picked a young man too on the way. The young man was known to my neighbour.

  He asked the young man: Whereto so early in the morning?

  The response: Beverages outlet. It must be a long queue by now.

  The youngster was only around 20 years. I was really surprised at the casual way he was talking about queuing up for buying liquor in the early hours of the day.

  Another incident happened at the engagement party of my daughter. A youngster from my neighbourhood, who had been invited to the party, called me aside and asked: Do you have some hot drinks?

  I said: No, ours is a non-alcoholic party.

  He was a boy of around nineteen and I was surprised at his audacity to ask me for liquor.

  Many people, I believe, think that it is below their dignity not to serve alcohol at their parties. I read somewhere that even funerals are incomplete without liquor in the land of the gods ( more appropriately devils)!

  Malayalees need to set their priorities right.

  ReplyDelete