Wednesday, April 25, 2012

അഞ്ച് മാര്‍ക്കിന്റെ വിന

കേവലം അഞ്ച് മാര്‍ക്ക് ജീവിതത്തെ തന്നെ മറ്റൊരു വഴിക്ക് തിരിച്ചു വിട്ടു.

എന്തോ ആകാനിരുന്ന ഞാന്‍ മറ്റെന്തോ ആയി. ഹോസ്പിറ്റലിലും ചികിത്സയിലും ഒരു പക്ഷേ ജീവിതം കഴിച്ചു കൂട്ടേണ്ടിയിരുന്ന ഞാന്‍ കോടതിയിലെ നാലുചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടു. ആലപ്പുഴയില്‍ വെളുത്ത മണല്‍ തരികള്‍ നിറഞ്ഞ മുറ്റത്ത് സായാഹ്നങ്ങള്‍ ചിലവാക്കേണ്ടിയിരുന്ന ഞാന്‍ ഇപ്പോള്‍ കൊട്ടാരക്കരയിലെ ഈ ചെറിയ കുന്നും പുറത്തെ വീട്ടില്‍ ദൂരെ ദൂരെ മൊട്ടക്കുന്നുകളില്‍ പോക്ക് വെയില്‍ മറഞ്ഞ് പോകുന്നത് കണ്ട്കൊണ്ട് സന്ധ്യകളെ കാത്തിരിക്കുന്നു. എല്ലാറ്റിനും കാരണം വെറും അഞ്ചു മാര്‍ക്കെന്ന് ആലോചിക്കുമ്പോള്‍ വിധിയുടെ അപാര കൈവിരുതിന്റെ മുമ്പില്‍ തലകുനിച്ചു പോകുകയാണ്.

ഇന്ന് എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷ കഴിഞ്ഞു കേവലം ആഴ്ച്ചകള്‍ക്കുള്ളില്‍ ഫലം പുറത്തു വന്നു. എന്റെ ബന്ധുവിന്റെ മകന്‍ ഈ തവണ പരീക്ഷ എഴുതിയിരുന്നതിനാല്‍ നെറ്റില്‍ ഫലം പ്രതീക്ഷിച്ച് ഞങ്ങള്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ കാത്തിരുന്നപ്പോള്‍ പരീക്ഷാ ഫലം പിറ്റേ ദിവസം പത്രങ്ങളില്‍ വരുമെന്നതിനാല്‍ രാത്രി ഉറക്കം പോലും ഇല്ലാതെ പിറ്റേ ദിവസത്തെ പത്രവും കാത്തിരുന്ന കഴിഞ്ഞു പോയ കാലഘട്ടം മനസിലേക്ക് ഇരച്ച് വന്നു; കൂട്ടത്തില്‍ ഇംഗ്ലീഷിനും മലയാളത്തിനും നൂറില്‍ നാല്‍പ്പത് മാര്‍ക്ക് വാങ്ങിയാല്‍ മാത്രമേ ജയിക്കൂ എന്ന നിബന്ധനയാല്‍ അന്നത്തെ കാലത്ത് ദുര്‍ലഭമായി ലഭിക്കുന്ന ഫസ്റ്റ്ക്ലാസ്സ് മാര്‍ക്കായ 362മാര്‍ക്ക് ലഭിച്ചിട്ടും ഇംഗ്ലീഷിനു 35മാര്‍ക്ക് മാത്രം ലഭിച്ചൂ എന്ന കാരണത്താല്‍ തോറ്റ് പോയ ഒരു പാവം പയ്യന്റെ വിഷാദം നിറഞ്ഞ മുഖവും മനസിലേക്ക് ഓടിയെത്തി. അത് ഞാനായിരുന്നു.

ആലപ്പുഴ മുഹമ്മദന്‍ സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചിരുന്നത്. ഇന്നത്തെ ഫിലിം സംവിധായകന്‍ ഫാസില്‍ ഉള്‍പ്പടെയുള്ള പ്രസിദ്ധരായ പലരും അന്ന് ആ പരീക്ഷ എഴുതിയിരുന്നതായി ഓര്‍ക്കുന്നു. സ്കൂള്‍ ഫൈനല്‍ പരീക്ഷ എന്ന് ഓമനപ്പേരുള്ള അന്നത്തെ സിലബസ്സിന്‍ പ്രകാരം മുഹമ്മദന്‍ ഹൈ സ്കൂളില്‍ രണ്ട് വിഭാഗം എസ്.എസ്.എല്‍.സി.ക്കാര്‍ ഉണ്ടായിരുന്നു. ഒന്ന് അക്കാഡമിക്കാര്‍. അതായത് സാധാരണ എസ്.എസ്.എല്‍.സി. രണ്ടാമത്തേത് ഡൈവേര്‍സിഫൈഡ് കോഴ്സ്. അതായത് കൊമേഴ്സ്, സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നിവ ഓപ്ഷണല്‍ വിഷയമായെടുത്ത് പഠിക്കുന്നവര്‍. അവര്‍ക്ക് മലയാളം സെക്കന്റ് പേപ്പര്‍ നിര്‍ബന്ധമല്ല. ഞാന്‍ ഡൈവേഴ്സിഫൈഡ് സ്കീമിലായിരുന്നു.

അന്നും കഥയെഴുത്തും കവിതയെഴുത്തും ഭ്രാന്തായി കൊണ്ട് നടക്കുന്നവനായിരുന്നു ഞാന്‍ . വീട്ടിലെ സ്ഥിതി പരമ ദയനീയവുമാണ്. ഇത് അറിയാവുന്ന ഇംഗ്ലീഷ് പഠിപ്പിക്കുന്ന മേരിക്കുട്ടി ടീച്ചര്‍ വിഷാദ മൂകനായിരിക്കുന്ന എന്നെ സ്നേഹപൂര്‍വം ശാസിച്ച് പഠനത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു. മെക്കാനിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍ ഇഞ്ചിനീയറിംഗിനോ ഹിന്ദിയിലോ ആയിരിക്കും എനിക്ക് അടി തെറ്റിയതെന്നാണ് ഞാന്‍ കരുതിയത്. ടീച്ചറുടെ വിഷയത്തിനു ഞാന്‍ തോല്‍ക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു എന്ന് മാര്‍ക്ക് ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അവര്‍ വേദനയോടെ പറഞ്ഞിരുന്നത് ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു. ഇയാളുടെ കഥയെഴുത്താണ് മാര്‍ക്ക് കുറപ്പിച്ചതെന്നും അവര്‍ അന്ന് കൂട്ടിച്ചേര്‍ത്തു.

മുഹമ്മദന്‍ സ്കൂളിലെ വിജയ ശതമാനം അന്ന് വളരെ കുറവാണ്. ചിലപ്പോള്‍ രണ്ട് കുട്ടികള്‍ ജയിക്കും; മറ്റ് ചിലപ്പോള്‍ മൂന്ന്. ആ അവസ്ഥയില്‍ നിന്നും അല്‍പ്പം മാറ്റം വന്നിരുന്ന കാലത്താണ് ഞങ്ങള്‍ പരീക്ഷ എഴുതിയത്. അന്നു മെയ്27 ആയിരുന്നു തീയതി. ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന എനിക്ക് വെള്ളിടി പോലെയായിരുന്നു പരീക്ഷാ ഫലം. ഞാന്‍ പിന്നെയും പിന്നെയും നോക്കി. നല്ല മാര്‍ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന എന്റെ നമ്പര്‍ പത്രത്തിലില്ല. അച്ചടി പിശകായിരിക്കുമെന്ന ധാരണയാല്‍ മറ്റ് പത്രങ്ങളിലും നോക്കി. ഇല്ല ഒന്നിലുമില്ല. ആരെയും അഭിമുഖീകരിക്കാന്‍ കഴിയാതെ മനപ്രയാസത്തോടെ ഞാന്‍ കടപ്പുറം ലക്ഷ്യമാക്കി നടന്നു. അവിടെ കടല്‍പ്പാലത്തിന്റെ കീഴില്‍ വെള്ള മണല്‍ പരപ്പില്‍ കിടന്നു അന്ന് ഏങ്ങി ഏങ്ങി കരഞ്ഞു. വൈകുന്നേരമായി വീട്ടിലെത്തിയപ്പോള്‍. ഫലം അവിടെയും അറിഞ്ഞിരുന്നു. എസ്.എസ്.എല്‍.സി.യുടെ പഠന കാലത്ത് യാതൊരു സ്പഷ്യല്‍ ട്യൂഷനും ഏര്‍പ്പെടുത്തി തരാന്‍ വീട്ടില്‍ നിവര്‍ത്തിയില്ലായിരുന്നുവല്ലോ. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലും പകല്‍ സ്കൂള്‍ സമയം കഴിഞ്ഞ് കടല്‍പ്പാലത്തിന്റെ കീഴിലെ മണല്‍പ്പരപ്പിലുമായിരുന്നു എന്റെ പഠനം നടന്നിരുന്നത്. അപ്രകാരം കഠിനമായ ശ്രമം നടത്തി പഠിച്ചിട്ടും തോല്‍‌വിയാണ് സംഭവിച്ചതെന്ന ദുഖം എല്ലാവരെയും അലട്ടി. വാപ്പാ മത്രം പറഞ്ഞു; “സാരമില്ല സെപ്റ്റമ്പറിലെ പരീക്ഷ എഴുതാം“. അന്ന് പഠിക്കാത്തവര്‍ക്കുള്ള പരീക്ഷയാണു സെപ്റ്റംബര്‍ പരീക്ഷ.

പക്ഷേ മാര്‍ക്ക് ലിസ്റ്റ് രേഖപ്പെടുത്തിയ ബുക്ക് കയ്യില്‍ കിട്ടി പരിശോധിച്ചപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്; മറ്റുള്ളവരും.

അന്നത്തെ അപൂര്‍വമായ മാര്‍ക്ക് 362എനിക്ക് ലഭിച്ചിരിക്കുന്നു.സയന്‍സിനും കണക്കിനുമെല്ലാം നല്ല മാര്‍ക്ക്. ഇംഗ്ലീഷിനു മാത്രം നൂറില്‍ മുപ്പത്തി അഞ്ച് മാര്‍ക്ക്. ഞാന്‍ തോറ്റു. ജയിച്ചിരുന്നെങ്കില്‍ ഏതെങ്കിലും വിധത്തില്‍ മെഡിസിനു ചേരാന്‍ കഴിയും. അന്ന് പഠന സഹായത്തിനു ലജനത്തുല്‍ മുഹമ്മദിയാ സംഘം എന്ന സ്ഥാപനം ആലപ്പുഴയില്‍ ഉണ്ടായിരുന്നു. അവരാണ് സ്കൂല്‍ഫൈനല്‍ വരെ എന്നെ സഹായിച്ചിരുന്നത്. ആലപ്പുഴയില്‍ തിരുമല ദേവസ്വം മെഡിക്കല്‍ കോളേജു ആരംഭിച്ച കാലഘട്ടവും. മെഡിക്കല്‍ ബിരുദത്തിനു മുമ്പുള്ള കോഴ്സുകളില്‍ എനിക്ക് യാതൊരു തടസവും ഇല്ലാതെ അഡ്മിഷന്‍ ലഭിക്കുമായിരുന്നു എന്ന് ഉറപ്പ്. എല്ലാം പൊളിഞ്ഞു. ഞാന്‍ പിന്നെയും കരഞ്ഞു. ആദ്യമായി ഇംഗ്ലീഷിനോട് എനിക്ക് വെറുപ്പ് തോന്നി. ഈ നശിച്ച സായിപ്പിന്റെ ഭാഷ എന്റെ ജീവിതം തകര്‍ത്തു.( ഇന്ന് 210മാര്‍ക്ക് എങ്ങിനെയെങ്കിലും ലഭിച്ചാല്‍ ജയിക്കുമെന്ന അവസ്ഥ വന്ന് ചേര്‍ന്നപ്പോള്‍ ഇന്നത്തെ ബാല്യങ്ങളെ ഓര്‍ത്ത് ഞാന്‍ സന്തോഷിക്കുകയായിരുന്നു.)

ഞാന്‍ സെപ്റ്റംബര്‍ പരീക്ഷ എഴുതി. മാര്‍ച്ചില്‍ ലഭിച്ചതിനേക്കാള്‍ കുറവ് മാര്‍ക്ക് ലഭിച്ചെങ്കിലും ഞാന്‍ ജയിച്ചു. പക്ഷേ കോളേജ് പഠനം അടുത്ത വര്‍ഷമേ നടക്കുകയുള്ളൂ. നാട്ടില്‍ നിന്ന് ചീത്ത ആകാതിരിക്കാനും കൊച്ചു കൊച്ചു പ്രണയം കയ്യില്‍ സ്റ്റോക്ക് ഉണ്ടെന്ന് വീട്ടില്‍ സംശയം ഉണ്ടായിരുന്നതിനാലും നാട്ടില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന ചിന്ത വീട്ടുകാരില്‍ ഉണ്ടായിരുന്ന സമയത്താണ് ഹോമിയോ ചികിത്സ പഠിക്കാനായി ഒരു സ്വകാര്യ ആശുപത്രിയില്‍ ചാന്‍സ് ലഭിച്ചതും ഞാന്‍ മലബാറിലേക്ക് കെട്ടു കെട്ടിയതും. ആ യാത്ര എന്നെ മറ്റൊരു വഴിയിലേക്ക് തിരിച്ച് വിട്ടു. ഇനി ഒരിക്കലും ആലപ്പുഴയില്‍ സ്ഥിര താമസക്കാരനല്ലാത്തവിധം ബന്ധങ്ങളിലും ബന്ധനങ്ങളിലും കൊണ്ട് ചാടിച്ചു. വല്ലപ്പോഴും ഓര്‍മകള്‍ പുതുക്കാന്‍ ആലപ്പുഴയില്‍ വരുന്നവനായി മാറി ഞാന്‍ . ഞാന്‍ ഷരീഫ് കൊട്ടാരക്കരയായി മാറ്റപ്പെട്ടു കഴിഞ്ഞിരുന്നു.

അന്ന് അഞ്ച് മാര്‍ക്ക് കൂടി ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ ബ്ലോഗറായി നിങ്ങളുടെ മുമ്പില്‍ എത്തുമായിരുന്നോ എന്നറിയില്ല. ജയിച്ചിരുന്നെങ്കില്‍ മെഡിസിന്‍ പഠിക്കാന്‍ അവസരം ലഭിക്കുകയും മറ്റൊരു ജീവിത പന്ഥാവ് തെരഞ്ഞെടുക്കാന്‍ ഇടയാകുകയും ചെയ്തേനെ.

അഞ്ച് മാര്‍ക്ക് ജീവിതം തന്നെ മാറ്റി മറിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാനാണ് എനിക്കിഷ്ടം.

Sunday, April 15, 2012

ഭൂലോഗത്ത് കാളകള്‍ മേയുന്നു

മനസില്‍ പതഞ്ഞ് പൊന്തിയ അമര്‍ഷം ഒഴിവാക്കാനാണു കുറിപ്പുകള്‍.

ബൂലോഗത്തിന്റെ അടിയന്തിര ശ്രദ്ധ ഞാന്‍ ഇവിടെ അവതരിപ്പിക്കുന്ന വിഷയത്തില്‍ ഉണ്ടാകണമെന്ന് ആദ്യമേ തന്നെ പറഞ്ഞു വെക്കട്ടെ. സീനിയറും ജൂനിയറുമായ എല്ലാ മര്യാദക്കാരന്മാരായ ബ്ലോഗറന്മാരും വനിതാ ബ്ലോഗറന്മാരും കാര്യത്തില്‍ അതീവ താല്പര്യം കാണിക്കേണ്ടിയിരിക്കുന്നു.

മര്യാദക്കാരന്മാരായ ബ്ലോഗറന്മാര്‍ എന്ന് പറഞ്ഞത് മനപ്പൂര്‍വം തന്നെയാണ്. കാരണം മര്യാദ കെട്ടവന്മാര്‍ ബൂലോഗത്തും കടന്നു കൂടിയിരിക്കുന്നു. കാര്യം പെണ്‍ വിഷയം തന്നെയാണ്. അതാണല്ലോ കാലത്തെ ഏറ്റവും ഗ്ലാമര്‍ ഉള്ള വിഷയം. തിന്നു കൊഴുത്ത് നടക്കുന്നവന്മാര്‍ക്കെല്ലാം പള്ള നിറയുമ്പോള്‍ സ്ത്രീയെ ആവശ്യമായി വരുന്നു. ആവശ്യക്കാര്‍ക്ക് സാധനം സപ്ലൈ ചെയ്യുവാന്‍ കമ്പോളം തയാറാണ്. അതാത് കാലത്തെ ആവശ്യം അനുസരിച്ചുള്ള സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന ചുമതല ഉണ്ടായ കാലം മുതല്‍ കമ്പോളത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. കമ്പോളം അതിനായി എല്ലാ വിധ തയ്യാറെടുപ്പും നടത്തി ആവശ്യമുള്ള ആള്‍ക്കാരെ നിയമിച്ച് കച്ചവടം തകൃതിയായി നടത്തുന്നു. അങ്ങിനെ സ്ത്രീകളെ തേടി കമ്പോളം ബൂലോഗത്തും എത്തിയിരിക്കുന്നു എന്ന് എനിക്ക് ത്തമ വിശ്വാസം ( വാക്ക് ഒരു കോടതി പ്രയോഗമാണ്) വന്നിരിക്കുന്നു.കമ്പോളം എന്ന് ഞാന്‍ പ്രയോഗിച്ചത് പ്രതീകാത്മമായാണ്. ആവശ്യത്തിനുള്ള സാധനങ്ങള്‍ തേടി എത്തുന്നതെല്ലാം കമ്പോളമാണ്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് എന്നെ ഒരു പെണ്‍കുട്ടി ഫോണില്‍ വിളിച്ചിരുന്നു. അവര്‍ ബ്ലോഗറാണ്. മറ്റൊരു ബ്ലോഗറില്‍ നിന്നും അവര്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉപദ്രവങ്ങള്‍ക്ക് തടയിടാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തേടിയാണ് കുട്ടി എന്നെ വിളിച്ചിരുന്നത്. പക്ഷേ കൂടുതല്‍ ഉപദ്രവങ്ങള്‍ ഉണ്ടാക്കാതെ ശല്യമുണ്ടാക്കി എന്ന് ആരോപിതനായ ആള്‍ പിന്മാറി. മറ്റൊരു വനിതാ ബ്ലോഗറുടെ സഹായവും ഈ പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ വിദ്വാന്‍ തേടി എന്നാണ് അന്ന് പെണ്‍കുട്ടി എന്നോട് പറഞ്ഞിരുന്നത്. ഏതായാലും വിഷയം രണ്ട് പേര്‍ തമ്മിലുള്ള പ്രശ്നം എന്ന രീതിയില്‍ കണക്കിലെടുക്കപ്പെടുകയും അതങ്ങിനെ തീരുകയും ചെയ്തു എന്നുള്ളത് ബൂലോഗത്ത് പലര്‍ക്കും റിയുകയും ചെയ്യാം.

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയില്‍ മറ്റൊരു പെണ്‍കുട്ടി -നമ്മുടെ ഒരു വനിതാ ബ്ലോഗര്‍-ആരില്‍ നിന്നോ എന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് എന്നെ വിളിച്ചിരുന്നു. കാര്യങ്ങള്‍ തിരക്കിയപ്പോള്‍ കാളയെ കൊണ്ട് ഞാന്‍ തോറ്റുഎന്നാണ് കുട്ടി ആരംഭമിട്ടത്. അയാളുടെ ഉപദ്രവങ്ങളില്‍ നിന്നും തുടര്‍ന്നുള്ള ഭീഷണികളില്‍ നിന്നും രക്ഷ നേടാനുള്ള വഴികളും ആരാഞ്ഞാണ് കുട്ടി എന്റെ സഹായം തേടുന്നത്. കൂട്ടത്തില്‍ എന്നില്‍ നിന്നും അവള്‍ ഒരു വാഗ്ദാനവും ആവശ്യപ്പെട്ടു; ഒരു കാരണവശാലും അവളുടെ പേരു പരസ്യപ്പെടുത്തരുത് എന്ന്. വാഗ്ദാനം പാലിക്കാനുള്ള നിര്‍ബന്ധത്താലും എന്റെ തൊഴിലിന്റെ ഭാഗമായതിനാലും കുറിപ്പുകള്‍ വായിക്കുന്ന എന്റെ സുഹൃത്തുക്കള്‍ അവര്‍ എത്ര പ്രിയപ്പെട്ട എന്റെ ചങ്ങാതിമാരായാല്‍ പോലും എന്നെ ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ട് കുട്ടിയുടെ പേരു അന്വേഷിക്കരുത്. പ്ലീസ്. കുട്ടി മനസിന് യാതൊരു ദാര്‍ഢ്യതയുമില്ലാത്ത, ഭയന്ന, വിരണ്ട ഇനത്തിലുള്ള കുട്ടിയാണ്. അതിനാലാണല്ലോ കാളക്ക് കുട്ടിയെ വിരട്ടാന്‍ സാധിക്കുന്നത്. അയാളുടെ കൈവശം കുട്ടിയെ വിരട്ടാന്‍ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്നത്, കുട്ടിയുടെ ഒരു ചിത്രം മൊബൈലില്‍ പകര്‍ത്തിയത്, കുട്ടി അയച്ച മൂന്നു .മെയിലുകള്‍, അതില്‍ രണ്ടെണ്ണത്തില്‍എന്റെ പ്രിയപ്പെട്ട ഏട്ടാഎന്ന സംബോധന, എന്നിവ മാത്രം. കുട്ടി പറഞ്ഞതിന്‍ പ്രകാരം പരിശോധിച്ചതില്‍ ബാക്കി കത്തിന്റെ ഭാഗത്തില്‍ സ്ഫോടകാത്മകമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല., കുറച്ച് ദുഖങ്ങള്‍, സ്വന്തം ജീവിതത്തിന്റെ പരിദേവനങ്ങള്‍ , സ്വപ്നം കണ്ടത് പോലുള്ള ജീവിതം ലഭിക്കാത്തതിലുള്ള പ്രയാസങ്ങള്‍ തുടങ്ങിയവ മാത്രമാണ് കാണിച്ചിട്ടുള്ളത്. അതായത് ഒരു അടുത്ത സുഹൃത്തിനു കൈമാറുന്ന ഹൃദയ രഹസ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നു.ഇത് മാത്രം ഉപയോഗിച്ച് ഒരു പെണ്‍കുട്ടിയെ വിരട്ടാന്‍ കഴിയുമോ എന്ന ന്യായമായി സംശയം ഉടലെടുക്കാം. വിരട്ടാന്‍ കഴിയും എന്നാണ് എന്റെ അഭിപ്രായം ., പെണ്‍കുട്ടിയുടെ മനോനിലയാണു അതിനുഉപോല്‍ബലകമായി എടുക്കേണ്ടത്. ഹൃദയദാര്‍ഢ്യമുള്ള പെണ്‍കുട്ടികളാണെങ്കില്‍പോ കൂവേ! തന്റെ കിണാപ്പിക്കേഷനും കൊണ്ട്എന്നു പറഞ്ഞു ആട്ടിവിടും. ഇവിടെ പെണ്‍കുട്ടി ദുര്‍ബലമനസ്സ്കാരിയാണ്. അത് തന്നെയാണ് നമ്മുടെ വില്ലന്‍ മുതലാക്കുന്നതും.

നമുക്ക് സംഭവം ചുരുക്കി കേള്‍ക്കാം. ഇത് പെണ്‍കുട്ടി എന്നോട് പറഞ്ഞതിന്റെ സംക്ഷിപ്തമാണ്.കുട്ടി ബ്ലോഗ് ലോകത്തേക്ക് കടന്നു വന്നിട്ട് കുറച്ച് കാലമായി. അല്‍പ്പം കവിതയുടെ അസ്കിതയുള്ളത്കാരണത്താലാണ് രംഗത്തേക്ക് കടന്നത്. നമുടെ കാള, പെണ്‍കുട്ടിയുടെ കവിതയെ പുകഴ്ത്തി കമന്റുകള്‍ പൂശാന്‍ തുടങ്ങി. ആര്‍ക്കായാലും തന്റെ കവിതയെ പുകഴ്ത്തുന്നവരോട് ഒരു ചെറിയഇഷ്ടമെല്ലാം തോന്നും. ഇവിടെയും അത് തന്നെ സംഭവിച്ചു. കാള എങ്ങിനെയോ പെണ്‍കുട്ടിയുടെ.മെയില്‍ സമ്പാദിച്ചു. എന്നിട്ട് മെയിലിലൂടെ തന്റെ കവിതാ ആസ്വാദനം തുടര്‍ന്നു. പിന്നെ പതുക്കെ മൊബൈലിലേക്ക് കടന്നു. ഒരു അടുത്ത സുഹൃത്തെന്ന നിലയിലും അല്‍പ്പം കൂടുതലുമായി നമ്മുടെപെണ്‍ ബ്ലോഗര്‍ പെരുമാറി. ഒന്നു രണ്ട് കവിതാ ആസ്വാദന മീറ്റിംഗിലെല്ലാം രണ്ട് പേരും ഒരുമിച്ച്പങ്കെടുത്തു. കുട്ടിയുടെ വീട്ടുകാര്‍ക്ക് അവളുടെ കവിതാ ഭ്രാന്ത് അറിയാമായിരുന്നതിനാല്‍ ഈ വക മീറ്റിംഗ്കള്‍ക്ക് പോകാന്‍ അനുവാദം കൊടുത്തിരുന്നു, നേരം വൈകുന്നതിനു മുമ്പ് വീട്ടിലെത്തണമെന്ന നിബന്ധനയില്‍. അങ്ങിനെയാണു കുട്ടിയുടെ വെളുക്കെ ചിരിക്കുന്ന ഫോട്ടോ നമ്മുടെ പശുവിന്റെ ഹസ്ബന്റിന്റെ കയ്യില്‍ കിട്ടിയത്. പെണ്‍കുട്ടി ഓക്സിനെ ഒരു ആരാധകനെന്ന നിലയില്‍ മാത്രമാണു മുന്നോട്ട് കൊണ്ട് പോയിരുന്നതെങ്കിലും അദ്ദേഹം പതുക്കെ തന്റെ തനി സ്വാഭാവം പുറത്തെടുത്തു. ഒരു ദിവസം ഔട്ടിംഗിനു പോയാലെന്തെന്ന് അദ്ദേഹം ചോദിച്ചു. അതില്‍ അപാകതയൊന്നും പെണ്‍കുട്ടി ദര്‍ശിച്ചില്ല. പക്ഷേ അതിനു പുറകേ അനുബന്ധമായി അന്നു രാത്രി വീട്ടിലെത്താന്‍ സാധിക്കില്ലെന്നും , വീട്ടുകാരോട് എന്തെങ്കിലും കള്ളം പറയണമെന്നും പറഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് രോഗം മനസിലായി. പെണ്‍കുട്ടി ഔട്ടിംഗിനു പോയില്ല. പിന്നീട് അല്‍പ്പം അകല്‍ച്ച ആരാധകനുമായുണ്ടായി. അദ്ദേഹം പിണക്കം ഭാവിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അകല്‍ച്ച വര്‍ദ്ധിച്ചു. അപ്പോള്‍ കാള തന്റെ ഭീഷണി പുറത്തെടുത്തു. ഇ മെയിലുകളും ഫോട്ടോയും കൊണ്ട് താന്‍ ഒരു പുതു കവിത സൃഷ്ടിക്കും എന്നും അത് നട്ടില്‍ നാട്ടില്‍ മുഴുവന്‍ പാട്ടാക്കും എന്നും ഒരു മടിയും കൂടാതെ പറഞ്ഞു വെച്ചു. അദ്ദേഹത്തിനു ഭയങ്കര സ്വാധീനം എലക്ട്രിക് മീഡിയായില്‍ ഉണ്ടെന്നും കത്തുകളിലെ വരികള്‍ സാന്ദര്‍ഭികാടിസ്ഥാനത്തില്‍ കോപ്പി പേസ്റ്റ് ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടി വിരണ്ടു. എന്ത് ചെയ്യണമെന്ന് പിടികിട്ടാതായി. അങ്ങിനെ ആകെ കുഴഞ്ഞ് നില്‍ക്കുന്ന അവസ്ഥയില്‍ ആരെയെങ്കിലും ആശ്രയിക്കാതെ ഗതിയില്ലാ എന്ന പരുവത്തിലെത്തിയപ്പോഴാണു ആരോ പറഞ്ഞു കൊടുത്തതിന്‍ പ്രകാരം ഈയുള്ളവനെ ഫോണില്‍ വിളിക്കുന്നത്.

ഇവിടെ ചില കാര്യങ്ങള്‍ നമുക്ക് മനസിലാക്കേണ്ടതുണ്ട്.പെണ്‍കുട്ടി അവളുടെ ഭാഗം ന്യായീകരിച്ചാണ് എന്നോട് സംസാരിച്ചതെങ്കിലും അത് സത്യത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ എന്ന് ഞാന്‍ കരുതുന്നു.ലക്ഷമണ രേഖ കഴിഞ്ഞു പെണ്‍കുട്ടി, വണ്ടി വിട്ടോ എന്ന് നമുക്കറിയില്ല. സാധാരണ സൌഹൃദത്തിന്റെ അതിര്‍ വരമ്പുകള്‍ നമ്മുടെ വനിതാബ്ലോഗര്‍മാര്‍ അത്യാവശ്യമായി പാലിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം സദുദ്ദേശം മാത്രമാണു ബൂലോഗത്തിന്റേതെങ്കിലും എവിടെയും കടന്ന് വരുന്ന കള്ള നാണയങ്ങള്‍ അഥവാ മുകളില്‍ ഞാന്‍ പറഞ്ഞ് വെച്ച കമ്പോളം ഇവിടെയും കടന്നു കൂടിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇപ്പോള്‍ എന്റെ ശ്രദ്ധയില്‍ പെട്ട രണ്ട് കേസായി. ഇനി എത്രയെണ്ണം നമ്മുടെ അറിവില്‍ പെടാതെ ഉണ്ട് എന്ന് നമുക്കറിയില്ലല്ലോ. ബൂലോഗത്തില്‍ കടന്നു വരുന്ന ഈ കാളകള്‍ ഒറ്റ ഉദ്ദേശത്തില്‍ മാത്രമാണ് ഇവിടെ വന്നിരിക്കുന്നത്. അവരുടെ ലക്ഷ്യം സ്ത്രീകള്‍ മാത്രമാണ്. ഈ കേസില്‍ പെണ്‍കുട്ടിയുടെ ഭയം കാരണം ഈ കാളയുടെ കൊമ്പും വാലും മുറിക്കാന്‍ തുടങ്ങിയ എന്റെ കൈകള്‍ തടയപ്പെട്ടിരിക്കുന്നു. എങ്കിലും ഞാന്‍ ഈ കേസ് വിട്ട്കളയാന്‍ ഒരുക്കമില്ല. പെണ്‍കുട്ടിക്ക് ആവശ്യത്തിനു ധൈര്യം കൊടുക്കണം. കാളയെ ഒതുക്കണം.

ഇത്രയും വാക്കുകള്‍ പൊതു സമൂഹത്തോടായിരുന്നു ഞാന്‍ പറഞ്ഞത്. ഇനി ഈ കഥയിലെ വില്ലനോട് “എടാ പൊന്നു മോനേ! നീ ഇത് വായിക്കുന്നുണ്ടെന്ന് എനിക്കറിയാം. നീയാണ് ഇതിലെ കഥാപാത്രമെന്ന് നീ തിരിച്ചറിയുമെന്നും ഞാന്‍ തിരിച്ചറിയുന്നെടാ കോഞ്ഞാട്ടേ! വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ നിന്റെ യന്ത്ര സംവിധാനം ഞങ്ങള്‍ ചെത്തി ഉപ്പിലിട്ട് അത് നിന്നെ കൊണ്ട് തന്നെ തന്നെ തീറ്റിക്കുമെടാ മൂരിക്കുട്ടാ. അതിനു ത്രാണിയുള്ള ആണുങ്ങള്‍ ഈ ബൂലോഗത്തുണ്ടെന്ന് ഓര്‍ത്തോടാ പശുവിന്റെ ഹസ്ബന്റേ!. ഇനി ഏതെങ്കിലും പെണ്‍കുട്ടികള്‍ നിന്നെ സംബന്ധിച്ച് മേലില്‍ ഇപ്രകാരമുള്ള പരാതി ഉന്നയിക്കാന്‍ നീ കാരണമാകുന്നു എങ്കില്‍ അപ്പോള്‍ നിന്റെ ഫോട്ടോ സഹിതം ബൂലോഗത്ത് പ്രസിദ്ധീകരിച്ച് വേണ്ട നടപടികള്‍ ഞങ്ങള്‍ കൈക്കൊള്ളും. അത് കൊണ്ട് ഉടന്‍ തന്നെ ബൂലോഗത്ത് നിന്നും സ്ഥലം വിട്ടോ കള്ള ഹമുക്കേ!

ഇനി നമ്മുടെ വനിതാ ബ്ലോഗറന്മരോട് ഒരു വാക്ക്: ഞാന്‍ മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള ഏതെങ്കിലും കേസുകള്‍ നിങ്ങളുടെ അറിവില്‍ ഉണ്ടെങ്കില്‍ അത് ഉടനെ റിപ്പോര്‍ട്ട് ചെയ്യുക. കാലം മോശമാണ്.

ബൂലോഗത്തില്‍ സജീവ സാന്നിദ്ധ്യമുള്ള എന്റെ സഹ ബ്ലോഗ്ഗറന്മാരോട്: ഞാന്‍ മുകളില്‍ ചൂണ്ടിക്കാണിച്ച കേസില്‍ പ്രധാന ഭാഗങ്ങള്‍ ആളെ തിരിച്ചറിയും എന്ന ഭയത്താല്‍ വിട്ട് കളഞ്ഞിട്ടുണ്ട്. പക്ഷേ ഇങ്ങിനെ ഇനി ഈ വക പരിപാടികള്‍ ഇവിടെ നടക്കാതിരിക്കാന്‍ നാം എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന കാര്യം മനസിരുത്തുക. നമുക്ക് പലതും ചെയ്യാന്‍ കഴിയും. നമുക്ക് ഇതിനെതിരെ ഒരു സംഘം രൂപീകരിക്കാം. നമ്മുടെ ഫോണ്‍ നംബറുകള്‍ നമുക്ക് പ്രസിദ്ധീകരിക്കാം. ആര്‍ക്കെങ്കിലും ഇപ്രകാരം അനുഭവങ്ങള്‍ ഉണ്ടാകുന്നു എങ്കില്‍ ആ നംബറുകളില്‍ വിളിച്ച് പറയട്ടെ. രഹസ്യമായി കൈകാര്യം ചെയ്യുന്നു എങ്കില്‍ അങ്ങിനെ ചെയ്യാം, അല്ലെങ്കില്‍ പരസ്യമായി നടപടികള്‍ എടുക്കാം. ഏത് വിധത്തിലായാലും നമ്മുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ മറ്റ് ഉദ്ദേശത്തോടെ കടന്നു വരുന്നവരെ തടഞ്ഞേ പറ്റൂ. അല്ലെങ്കില്‍ പഴി ബൂലോഗത്തിനു മൊത്തമായി വീഴും. എന്റെ ഈ കുറിപ്പുകള്‍ എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തത്തക്ക വിധത്തില്‍ നടപടികള്‍ എടുക്കണമെന്ന് അപേക്ഷിക്കുന്നു.
എന്റെ ഫോണ്‍ നമ്പര്‍: 9744345476

ബൂലോഗത്ത് കാളകള്‍ മേയുന്നു