Friday, June 25, 2010

അശ്ലീല സൈറ്റും പെൺകുട്ടിയും

ദാമ്പത്യ ബന്ധ പ്രശ്ന കേസ്സുകള്‍ പരിഹരിക്കാന്‍ നിരന്തരം ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നമദ്ധ്യസ്ഥതാ ശ്രമങ്ങളുടെ വിജയ ഗീത മാത്രം ഉദ്ഘോഷിച്ചു പോസ്റ്റ് ചെയ്യുന്നതു ആത്മ പ്രശംസ ആയിചിത്രീകരിക്കപെട്ടേക്കാം എന്നുള്ളതിനാലും സത്യ സന്ധമായ ഒരു റിപ്പോര്‍ട്ടിംഗ് രീതിഅവലംബിക്കേണ്ടതിനാലും വക ശ്രമങ്ങളില്‍ പരാജയപ്പെട്ട കേസ്സുകളും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ബാദ്ധ്യസ്തനാണു. എന്തു കൊണ്ടു ശ്രമങ്ങള്‍ പരാജയപ്പെടുകയും ദാമ്പത്യ ബന്ധങ്ങള്‍ തകരുകയുംചെയ്യുന്നു എന്നു ഇന്നത്തെ തലമുറ അറിഞ്ഞിരിക്കുന്നതും ഗുണകരമെന്നു ഞാന്‍ കരുതുന്നു.
അപ്രകാരം പരാജയപ്പെട്ട കേസ്സുകളില്‍ എന്തു കൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണു ഇവിടെരേഖപ്പെടുത്തുന്നതു
ഭാര്യാ ഭര്‍ത്താക്കന്മാര്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരാണു.ഭര്‍ത്താവിനു ഇരുപത്തെട്ടു വയസ്സും ഭാര്യക്കുഇരുപത്തി രണ്ടു വയസ്സും പ്രായം ഉണ്ടു. ഇരുവരുടെയും മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നു.
രണ്ടു വര്‍ഷം ഗള്‍ഫിലായിരുന്ന യുവാവു നാലു മാസം അവധിയില്‍ നാട്ടിലെത്തിയപ്പോഴാണുയാഥാസ്തിക കുടുംബത്തില്‍ പെട്ട അഭ്യസ്ഥ വിദ്യയും സുന്ദരിയുമായ പെണ്‍കുട്ടിയെ വിവാഹംകഴിച്ചതു.
അവരുടെ ദാമ്പത്യ ജീവിതം കഷ്ടിച്ചു മുപ്പതു ദിവസം നീണ്ടു നിന്നു. അതിനു ശേഷം പെണ്‍കുട്ടി സ്വന്തംവീട്ടിലേക്കു തിരിച്ചു പോയി.
ഭര്‍ത്താവും ബന്ധുക്കളും പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നു വിളിച്ചിട്ടും ഭര്‍ത്താവിനോടൊപ്പംപോകാന്‍ പെണ്‍കുട്ടി തയാറായില്ലെന്നു മാത്രമല്ല ഭര്‍ത്താവിനെ കാണാന്‍ പോലും ഭാര്യ കൂട്ടാക്കിയുമില്ല.
പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും അവളെ ഭര്‍ത്താവിനോടൊപ്പം പോകാന്‍നിര്‍ബന്ധിച്ചെങ്കിലും അവള്‍ അനുസരിച്ചില്ല. മാത്രമല്ലഇനി എന്നെ നിര്‍ബന്ധിച്ചാല്‍ എന്നെജീവനോടെ കാണില്ലാ‍എന്നു ഭീഷണി മുഴക്കുകയും ചെയ്തു.
തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവു അവളുടെ കൂട്ടു കാരികളെയും അടുത്ത ബന്ധത്തില്‍ പെട്ടസ്ത്രീകളെയും ഉപയോഗിച്ചു പെണ്‍കുട്ടിയോടു നയത്തില്‍ പെരുമാറി അവളുടെ അന്തര്‍ഗതം അറിയാന്‍ശ്രമം നടത്തി.
അതിന്റെ ഫലം കണ്ടതു കൊണ്ടാണോ എന്തോ പിറ്റേ ദിവസം മരുമകന്‍ വീട്ടില്‍ കയറി വന്നപ്പോള്‍ഭാര്യാ പിതാവു ഏറെ കുപിതനായിഇറങ്ങി പോ വൃത്തികെട്ട

നായീന്റെ മോനേ, ഇവിടെന്നു , ഇനി അവളെ കാണാന്‍ വന്നാല്‍ നിന്റെ കഴുത്തു ഞാന്‍ വെട്ടുംഎന്ന്അയാളുടെ നേരെ അലറി. ചെറുപ്പക്കാരന്‍ ഭാര്യാ പിതാവിന്റെ രോഷ പ്രകടനം കണ്ടു വിരണ്ടു അവിടെനിന്നും പമ്പ കടന്നു. പിന്നീടു അവിടെ പോയതുമില്ല.
അയാളുടെ അവധി അവസാനിക്കാറായി. ബന്ധത്തിന്റെ തുടര്‍ച്ച അറിയാതെ യുവാവുഗള്‍ഫിലേക്കു പോയാല്‍ അതു ശരിയാകില്ലാ എന്നുള്ളതിനാലും പെണ്‍കുട്ടിയെ യുവാവു ഉടന്‍ തന്നെവിവാഹ മോചനം നടത്തണം എന്നു ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ പിതാവു സ്ഥലം മഹല്ലുകമ്മിറ്റിയില്‍ അപേക്ഷ നല്‍കിയതിനാലും പ്രശ്ന പരിഹാരത്തിനായി യുവാവിന്റെ ബന്ധുക്കള്‍ എന്നെസമീപിച്ചു.
ഇത്രയുമാണ് ഫ്ലാഷ് ബാക്ക്
ഞാന്‍ യുവാവുമായി അയാളുടെ വൈവാഹിക ജീവിതത്തെ പറ്റി വിശദമായി സംസാരിച്ചു. അതിലൊന്നുംഒരു തകരാറും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.. തൃപ്തികരമായ വിധത്തിലായിരുന്നു ശാരീരികബന്ധങ്ങളെന്നും അയാള്‍ പറഞ്ഞു .ഏതായാലും പെണ്‍കുട്ടിയുടെ ഭാഗം കൂടി കേട്ട് എന്താണ്ചെയ്യേണ്ടതെന്ന് തീരുമാനിക്കാം എന്ന കരുതി ഞാന്‍ പെണ്‍കുട്ടിയുടെ പിതാവുമായി മഹല്ല് കമ്മിറ്റിമുഖേനെ ബന്ധപ്പെട്ടു.
മദ്ധ്യസ്തതക്ക് വിസമ്മതിച്ച പിതാവ് അയാളുടെ മകള്‍ക്ക് വിവാഹ മോചനംആണ് ആവശ്യമെന്നും മരുമകന്‍ ത്വലാക്ക് ചൊല്ലി കുറി അയച്ചാല്‍ മാത്രം മതിയെന്നും എന്നെഅറിയിച്ചെങ്കിലും മരുമകന്‍ ത്വലാക് ചൊല്ലില്ലാ എന്നും പെണ്‍കുട്ടി വിവാഹമോചനംആഗ്രഹിക്കുന്നതിനാല്‍ (ഫസഖിനു) നിയമ പ്രകാരം കോടതിയെസമീപിക്കേണ്ടി വരുമെന്നും സമയനഷ്ടവും പണചെലവും കോടതി
ക്ലേശങ്ങളും ഒഴിവാക്കാന്‍ മദ്ധ്യസ്തത ശ്രമം നടത്തുന്നതാണ് നല്ലതെന്നുമുള്ള എന്റെ ഉപദേശം അവസാനം പെണ്‍കുട്ടിയുടെ പിതാവ് സ്വീകരിച്ചു.
അങ്ങിനെയാണ് രണ്ടു കൂട്ടരും എന്റെ മുമ്പില്‍ എത്തി ചേര്‍ന്നത്‌.
യുവാവ് ഭാര്യയെ ദയനീയമായി നോക്കി.അവള്‍ മുഖം തിരിച്ചു കളഞ്ഞു.അവളുടെ കണ്ണില്‍അവജ്ഞയാണോ കോപമാണോ കൂടുതലായി പ്രകടമായിരുന്നത് എന്ന് എനിക്ക് തീര്‍ച്ച ആക്കാന്‍കഴിഞ്ഞില്ല.പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോള്‍ മരുമകനെ വെട്ടി കൊല്ലും എന്ന മട്ടില്‍ പുലിയെപോലെ ചീറി നില്‍ക്കുകയാണ്.
യുവാവിന്റെ പിതാവ് മരുമകളോടു സംസാരിക്കാന്‍ തുനിഞ്ഞെങ്കിലും
" വാപ്പാ എനിക്ക് നിങ്ങളോട് സ്നേഹവും ബഹുമാനവും ഇപ്പോഴും ഉണ്ട്. നിങ്ങളും വീടുകാരും എന്നോടുസ്നേഹമേ കാണിച്ചിട്ടുള്ളൂ...പക്ഷെ.. ദയവു ചെയ്തു മകനുമായി ജീവിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്
എന്ന് പെണ്‍കുട്ടി പ്രതികരിച്ചപ്പോള്‍ നിരാശനായി അദ്ദേഹം പുറകോട്ടു മാറി.
ദാമ്പത്യ ജീവിതം നിസാര കാരണത്താല്‍ വേര്‍പിരിയരുത്എന്നും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരംഉണ്ടെന്നും ഇരു കൂട്ടരും സംയമനം പാലിച്ചു സഹകരിക്കണമെന്നും ഞാന്‍ എല്ലാവരോടും ആമുഖമായിപറഞ്ഞിട്ട് പെണ്‍കുട്ടിയോട് എന്താണ് പിണക്കത്തിന്റെ കാരണമെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.

അപ്പോള്‍ പെൺകുട്ടിയുടെ പിതാവ് എന്നോടു താഴ്‌ന്ന ശബ്ദത്തിൽ ഇങ്ങിനെ പറഞ്ഞു.
"സാർ, മോൾക്കു ചില കാര്യങ്ങൾ തുറന്നു പറയാൻ പ്രയാസമുണ്ടു; അതു കൊണ്ടു ഞങ്ങളുടെബന്ധത്തിൽപ്പെട്ട -അവളിൽ നിന്നും കാര്യങ്ങൾ കേട്ടറിഞ്ഞ- ഒരു സ്ത്രീ ഇവിടെ വന്നിട്ടുണ്ടു. സാർഅവരോടു വിവരങ്ങൾ തിരക്കുക."
പെൺകുട്ടിയോടൊപ്പം വന്ന എനിക്കു മുൻപരിചയമുള്ള സ്ത്രീയെ ഞാൻ വിളിപ്പിക്കുകയുംമറ്റുള്ളവരെ മുറിയിൽ നിന്നും പുറത്തിറക്കി നിർത്തുകയും ചെയ്തു.
സ്ത്രീ പറഞ്ഞതിന്റെ ചുരുക്കം ഇപ്രകാരമായിരുന്നു:-
"വളരെ ഏറെ നിർബന്ധിച്ചതിനു ശേഷമാണു പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞതു.വിവാഹത്തിനുശേഷം ആദ്യത്തെ ആഴ്ച കുഴപ്പമൊന്നും ഇല്ലാതെ പോയി. അച്ചടക്കത്തോടെ വളര്‍ന്നപെണ്‍കുട്ടിഭര്‍ത്താവു പറയുന്നതു എല്ലാം അനുസരിച്ചു പെരുമാറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാര്യങ്ങള്‍ക്കുമാറ്റങ്ങള്‍ വരാന്‍ തുടങ്ങി. രാത്രികളില്‍ ലാപ് ട്ടോപ് തുറന്നു വെച്ചു അശ്ലീല സൈറ്റുകളില്‍ അഭിരമിച്ചഭര്‍ത്താവു ഭാര്യയെയും അതില്‍ കാണുന്ന കേളികള്‍ അനുകരിക്കാന്‍ ക്ഷണിക്കാന്‍ തുടങ്ങി. പെണ്‍കുട്ടിആദ്യം അനുസരിച്ചില്ലെങ്കിലും നിര്‍ബന്ധം കൂടിയപ്പോള്‍ മടിയോടെ ഭാഗികമായി പങ്കെടുത്തു എങ്കിലും പേ കൂത്തുകളുടെ അവസാന രംഗം അനുകരിക്കാനും ഭര്‍ത്താവു പറയുന്നതു പോലെഅനുസരിക്കാനും അവള്‍ വിസമ്മതിച്ചു.“( അവസാ‍ന രംഗം എന്താണെന്നു എന്നോടു പറയാന്‍ പെണ്‍കുട്ടി പറഞ്ഞത് കേട്ട സ്ത്രീയും മടി കാണിച്ചു. അതു കൊണ്ടു തന്നെ എനിക്കും അതെന്തെന്നു പിടി കിട്ടിയില്ല)
സ്ത്രീ തുടര്‍ന്നു:-
പെണ്‍കുട്ടിയുടെ രാത്രികള്‍ സംഘര്‍ഷം നിറഞ്ഞതായി മാറി. ഭര്‍ത്താവു ആവശ്യപ്പെട്ടതുചെയ്യാത്തതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങള്‍ അയാള്‍ പെണ്‍കുട്ടിയെ കിടക്ക പങ്കിടാന്‍ അനുവദിക്കാതെപിണങ്ങി മാറി. എന്നിട്ടും അവള്‍ പലതവണ വലിഞ്ഞു കയറി അയാളുടെ സമീപം ശയിക്കാന്‍ശ്രമിച്ചു.പക്ഷേ അയാള്‍ അവളുടെ നേരെ വിരക്തി കാട്ടി. അയാളുടെ തണുത്ത പ്രതികരണം അവളുടെഅത്മാഭിമാനത്തെയാണു മുറിവേല്പിച്ചതു. മാത്രമല്ല പലതവണ അയാള്‍ അവള്‍ വെറും കണ്ട്റിആണെന്നും ഒട്ടും പരിഷ്കാരം ഇല്ലെന്നും ആക്ഷേപിക്കുകയും ചെയ്തു. വക കാരണങ്ങളാല്‍അവള്‍ അയാളുടെ വീട്ടില്‍ നിന്നും ഇറങ്ങി പോയി. അവള്‍ ആദ്യം ആരോടും ഒന്നും പറഞ്ഞില്ലെങ്കിലുംവീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ തന്റെ കൂട്ടുകാരികളോടും ബന്ധുവായ സ്ത്രീയോടും വിവരങ്ങള്‍പറഞ്ഞു.അവരില്‍ നിന്നും പെണ്‍കുട്ടിയുടെ മാതാവും തുടര്‍ന്നു മാതാവില്‍ നിന്നും പിതാവും അറിഞ്ഞു. വിവരം അറിഞ്ഞതിനു ശേഷമാണു മരുമകനെ കണ്ടപ്പോള്‍ പിതാവിനു കലി കയറിയതുംമരുമകനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടതും.“
സ്ത്രീ എന്നോടു വിവരങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ചതു ഇങ്ങിനെയാണു:-
കാര്യങ്ങള്‍ പറയുമ്പോള്‍ പെണ്‍കുട്ടിയുടെ മുഖം അറപ്പും വെറുപ്പും നിറഞ്ഞിരുന്നു.അവള്‍കോപത്താല്‍ ജ്വലിക്കുകയായിരുന്നു.”
ഞാന്‍ ഭാര്യയെയും ഭര്‍ത്താവിനെയും വീണ്ടും വിളിപ്പിച്ചു.ഒരു മണിക്കൂറോളം പെണ്‍കുട്ടിയോടു ദാമ്പത്യബന്ധത്തിന്റെ പവിത്രതയും അതു വേര്‍പെടുത്തുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങളും അതിനെ തുടര്‍ന്നുഅവരെ സംബന്ധിച്ചു സമൂഹത്തില്‍ ഉണ്ടാകുന്ന കാഴ്ചപ്പാടുകളും മാതാപിതാക്കളുടെ മനപ്രയാസങ്ങളുംവിശദമായി സംസാരിച്ചു.
അയാള്‍ തലകുനിച്ചു നിന്നു. ഞാന്‍ അയാളോടു പറഞ്ഞു.
കാര്യങ്ങള്‍ എല്ലാം ഞാന്‍ അറിഞ്ഞു.വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ പരസ്പരം അടുത്തുമനസിലാകുന്നതിനു മുമ്പു തന്നെ....”
അബദ്ധം പറ്റി പോയി സര്‍, മേലില്‍ ഇങ്ങിനെ ചെയ്യില്ല...” അയാള്‍ ഇടയില്‍ കയറി പറഞ്ഞു.
ഞാന്‍ ഭാര്യയോടു പറഞ്ഞു:-
അയാള്‍ മേലില്‍ ഇപ്രകാരം പെരുമാറില്ല; ഗള്‍ഫില്‍ ഒറ്റപ്പെട്ടു കഴിയുന്ന യുവാക്കളില്‍ ചിലര്‍ നേരംപോക്കിനു ഇപ്രകാരം സൈറ്റുകള്‍ കാണാറുണ്ടു. ഒരു തവണ അയാള്‍ക്കു മാപ്പു കൊടുത്തു കൂടേ?“
ഞാന്‍ സമയമെടുത്തു ഏറെ ഉപദേശിച്ചതിനാലും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയതിനാലുംഭര്‍ത്താവു മേലില്‍ അപ്രകാരം പെരുമാറില്ല എന്നു ഉറപ്പു പറഞ്ഞതിനാലും പെണ്‍കുട്ടിയില്‍ നിന്നുംഅനുകൂല പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയാലാണു അവളോടു ഞാന്‍ അങ്ങിനെ ചോദിച്ചതു.
പക്ഷേ എന്റെ പ്രതീക്ഷയെ തകിടം മറിക്കുന്ന വിധത്തിലായിരുനു അവളുടെ പ്രതികരണം.
ഇല്ല സാര്‍....” അവളുടെ സ്വരത്തില്‍ ഗൌരവം മുറ്റി നിന്നു. അവള്‍ തല ഉയര്‍ത്തി പിടിച്ചു പറഞ്ഞു:-
ഞാന്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവളാണു; ആലോചിക്കാനുള്ള കഴിവുമുണ്ടു. അതു കൊണ്ടു തന്നെആള്‍ക്കാരെ തിരിച്ചറിയുകയും ചെയ്യാം.സാറ് ഇപ്പോള്‍ പറഞ്ഞല്ലോവിവാഹജീവിതംപവിത്രമാണെന്നുഅതു തന്നെ ആണു എന്റെയും അഭിപ്രായം. പക്ഷേ മനുഷ്യനു അതുഅറിയില്ല.ഭാര്യ എന്നു പറയുന്നതു വെറും അടിമ ആണെന്നു കരുതരുതു.സ്ത്രീയും പുരുഷനും ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണു അവരില്‍ പരസ്പര സ്നേഹംഉടലെടുക്കുന്നതു.അതിനു ഇണയുടെ താല്പര്യം കൂടി നോക്കണം. അതല്ലാതെ തന്റെ താല്പര്യം മറ്റൊരാളില്‍അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതു.....എന്നിട്ടും എന്റെ ഉള്ളിലെ സ്നേഹം കാരണം അയാളിലേക്കു ഞാന്‍വലിഞ്ഞു കയറി ചെന്നു , ഒന്നല്ല പലതവണ....അയാള്‍ നിഷ്കരണം പുറം തിരിഞ്ഞു കിടന്നു.അയാള്‍ആവശ്യപ്പെട്ട വൃത്തികെട്ട
അറപ്പു ഉണ്ടാക്കുന്ന പ്രവര്‍ത്തി ഞാന്‍ ചെയ്യാതിരുന്ന കാരണത്താല്‍....എന്റെ സ്ത്രീത്വത്തിനുനേരെയാണു അയാള്‍ പുറം തിരിഞ്ഞു കിടന്നതു...അയാള്‍ക്കു വൃത്തികേടുകൾ ചെയ്താലേ തൃപ്തിവരൂ,ഞരമ്പു രോഗി...അയാള്‍ മാറില്ല... ഇപ്പോള്‍ ഞാന്‍ ഗര്‍ഭിണി അല്ല. സാര്‍ പറഞ്ഞതിന്‍ പ്രകാരംഒരു ചാന്‍സ് പരീക്ഷിക്കാന്‍ പോയിട്ടു പിന്നെ അതും കൂടി ആകുമ്പോള്‍ ..വേണ്ടാ സാര്‍. പ്ലീസ്.... എന്നെനിര്‍ബന്ധിക്കരുതു...”
പക്വത വന്ന ഒരു മുതിര്‍ന്ന സ്ത്രീയുടെ വാക്കുകളായിരുന്നു പെണ്‍കുട്ടിയില്‍ നിന്നും വന്നതു.
ഞാന്‍ തരിച്ചിരുന്നു.ഞാന്‍ കേട്ടതു ഒരു ഉറച്ച തീരുമാനത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു.അവിടെഒരു ഉപദേശവും ഗുണദോഷവും ചിലവാകില്ല. ഇനി എത്ര മണിക്കൂര്‍ ഉപദേശിച്ചാലും പെണ്‍കുട്ടിയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല എന്നു നിമിഷത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു.
ഞാന്‍ കൈ ഉയര്‍ത്തി അവളോടു പൊയ്ക്കൊള്ളാന്‍ പറഞ്ഞു.
യുവാവു മൂകനായി നിന്നു.
അവളുമായി ബന്ധം തുടരാന്‍ കഴിയുമെന്നു തോന്നുന്നില്ല. നിങ്ങള്‍ക്കു യുക്തമായതു ചെയ്യാം.”
ഞാന്‍ അയാളോടു പറഞ്ഞു.
പക്ഷേഞാന്‍ തുടര്‍ന്നു....
നിങ്ങള്‍ അവളെ ത്വലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുകയും പിന്നീടു വേറൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അവളോടു കാണിച്ച ചെറ്റത്തരം പുതുതായി വരുന്നഭാര്യയോടും കാണിക്കരുതു. കാരണം കാലം മാറിയിരിക്കുന്നു, സ്വയം തീരുമാനം എടുക്കാനുള്ള കഴിവുഇപ്പോള്‍ സ്ത്രീകള്‍ക്കു ഉണ്ടു. അതു ഓര്‍മയില്‍ സൂക്ഷിക്കുക...അത്ര മാത്രം.
അയാള്‍ തലയും കുനിച്ചു ഇറങ്ങി പോയി.
അയാള്‍ ഭാര്യയെ ത്വലാക്ക് ചൊല്ലിയതായും തുടര്‍ന്നു വിവാഹം കഴിക്കാതെ ഗള്‍ഫിലേക്കു പോയതായുംപിന്നീടു ഞാന്‍ അറിഞ്ഞു. പെണ്‍കുട്ടി പുനര്‍ വിവാഹത്തില്‍ ഏര്‍പ്പെട്ടോ എന്നു അറിയന്‍ കഴിഞ്ഞില്ല.
ഏതായാലും അവരുടെ ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിച്ചു യോജിപ്പില്‍
എത്തിക്കാനുള്ള എന്റെ ശ്രമംപരാജയപെട്ടു എന്നുള്ളതിനാല്‍ ഒരു പരാജയപ്പെട്ട ദൌത്യമായി കേസ്സ് കൂട്ടാവുന്നതാണു.

37 comments:

 1. കഷ്ടം :(


  അശ്ലീലതകളിൽ മുഴുകി ജീവിതം തുലക്കുന്ന, കൂട്ടുകെട്ടുകളിൽ വഴിതെറ്റുന്ന യുവതയ്ക്ക് ഒരു താക്കീതായി ഈ അനുഭവം മാറട്ടെ.

  ReplyDelete
 2. പരാജയപ്പെട്ട ദൌത്യം എന്ന വേദന ഈ കേസില്‍ വേണ്ട. അവനര്‍ഹിക്കുന്നത് തന്നെയാണ് അത്. ആ പെണ്‍കുട്ടിയോട് ബഹുമാനം തോന്നുന്നു.

  ReplyDelete
 3. പരാജയപ്പെട്ടെന്നുള്ള വേദന വേണ്ട മാഷേ.. ആ പെൺകുട്ടിയാണ് ശരി.. അവൾ ചെയ്തത് തന്നെ ശരി. സെക്സ് സൈറ്റുകൾ കാണുന്നത് തെറ്റെന്നല്ല. അതിലുള്ളത് മുഴുവൻ ജിവിതത്തിലേക്ക് പകർത്താൻ നോക്കുന്നത് പിഴ തന്നെ.

  ReplyDelete
 4. മൃഗത്തേക്കാള്‍ അധപ്പതിച്ച് പോയ ആ
  യുവാവ് ,യാഥാസ്ഥിതികയെങ്കിലും മാന്യയും
  വിദ്യാസമ്പന്യയുമായ ആ യുവതിയില്‍ നിന്നും
  അര്‍ഹമായ ശിക്ഷതന്നെ ഏറ്റുവാങ്ങിയിരിക്കുന്നത്!
  ആ സ്ത്രീ ആണത്വം കാണിച്ചു..ഭേഷ് !

  “...അയാള്‍ക്കു വൃത്തികേടുകൾ ചെയ്താലേ തൃപ്തിവരൂ,ഞരമ്പു രോഗി...അയാള്‍ മാറില്ല... ഇപ്പോള്‍ ഞാന്‍ ഗര്‍ഭിണി അല്ല. സാര്‍ പറഞ്ഞതിന്‍ പ്രകാരംഒരു ചാന്‍സ് പരീക്ഷിക്കാന്‍ പോയിട്ടു പിന്നെ അതും കൂടി ആകുമ്പോള്‍ ..വേണ്ടാ സാര്‍. പ്ലീസ്.... എന്നെനിര്‍ബന്ധിക്കരുതു...”

  വളരെ തിര്‍ച്ചയായും ഇതു ഞരമ്പ് രോഗം തന്നെ
  യുവമിഥുനങ്ങള്‍ക്ക് ജീവിതം പച്ചയായി നുകരാന്‍
  അവസരം ലഭിച്ചിട്ടും,അതാസ്വദിക്കാന്‍
  കൂട്ടാക്കാതെ“തലതിരിഞ്ഞ കാമകേളി”കള്‍
  അഭിനയിക്കാന്‍ തീരുമാനിച്ച ആ ചങ്ങായിക്ക്
  എന്തിനാ പവിത്രമായ വൈവാഹിക ജീവിതം...
  അവനൊക്കെ വല്ലേടോം കേറി പൊറുത്താല്‍
  പോരെ,ബാക്കിയുള്ളോരെ ബുദ്ധിമുട്ടാക്കണോ.

  ReplyDelete
 5. അറിവില്ലായ്മകൊണ്ട് ആരേലും ഇങ്ങനെ ചെയ്താല്‍ ഒരു തവണയ്നെങ്കിലും ഒരു മാപ്പു കൊടുത്തുകൂടെ? ചെയ്തത് തെറ്റാണെന്നും, മേലില്‍ ചെയ്യില്ലെന്നും പറഞ്ഞ സ്ഥിതിക്ക് അയാ‍ളില്‍ നല്ലമനസ്സുനണ്ടെന്ന് എനിക്ക് തോന്നുന്നു.. കല്ല്യാണത്തിനു മുന്പ് ക്രിസ്ത്യാനികള്‍ക് ഒരു കോഴ്സ് ഉണ്ട് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതുപോലൊന്ന് എല്ലാവര്‍ക്കും നല്‍കുന്നത് ഉചിതമാണെന്ന് തോന്നുന്നു!

  ReplyDelete
 6. വിദ്യാഭ്യാസമുള്ള ആ പെണ്‍കുട്ടിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. ഭര്‍ത്താവിനെ അവള്‍ വെറുത്തിരുന്നു. അതിനാലാണ് യാതൊരു വിട്ടു
  വീഴ്ചയ്ക്കും തയ്യാറാവാതിരുന്നത്. ഇതില്‍ സാറിന്ന് ഒരു പരാജയവും സംഭവിച്ചില്ല. മറിച്ച് ആ ചെറുപ്പക്കാരന്ന് ഭാവിയില്‍ എങ്ങിനെ ജീവിക്കണം എന്ന പാഠം പറഞ്ഞു കൊടുക്കാനുമായി. അത് ഒരു വിജയമല്ലേ.

  ReplyDelete
 7. ബഷീര്‍ പി.ബി. വെള്ളറക്കാട്,
  അശ്ലീലതകള്‍ക്കു അഡിക്റ്റ് ആയ യുവത അവര്‍ എത്തി ചേര്‍ന്നിരിക്കുന്ന മാനസികാവസ്ഥയുടെ ദുരന്ത ഫലം മനസിലാക്കിയിരുന്നെങ്കില്‍ എത്ര നന്നയിരുന്നു. അഭിപ്രായത്തിനു നന്ദി സ്നേഹിതാ.
  ചെറുവാടി, എനിക്കും ആ കുട്ടിയോടു ആദരവു തോന്നി.ഇവിടെ വന്നു അഭിപ്രായം രേഖപെടുത്താന്‍ സന്മനസ്സു കാട്ടിയതിനു നന്ദി.

  മനോരാജ്, എങ്കിലും സ്നേഹിതാ,അവരെ യോജിപിക്കാന്‍ സാധിച്ചില്ലല്ലോ എന്ന വേദന എനിക്കു ഉണ്ടു.

  പ്രിയ ഒരു നുറുങ്ങു, അവന്‍ കഴിഞ്ഞ കാലഘട്ടത്തില്‍ ചെയ്തിരുന്ന അഥവാ കടന്നു പോയിരുന്ന വഴികള്‍ ഏതായിരുന്നുവെന്നു തിരിച്ചറിയാന്‍ ആ പെണ്‍കുട്ടിയുടെ ഷോക്ക് ട്രീറ്റ്മെന്റിനാല്‍ സാധിതമായി. പക്ഷേ അതിനു കൊടുക്കേണ്ടി വന്ന വില ആ പെണ്‍കുട്ടിയുടെ കുടുംബ ജീവിതവും.അവനു വേറെ പെണ്ണു കിട്ടും. പക്ഷേ അവള്‍ എത്ര ആയാലും ഒരു സെക്കന്റ് ഹാന്റ് പെണ്ണാണു സമൂഹത്തിന്റെ കാഴ്ചപ്പാടില്‍. ഇതു ആ കുട്ടിയോടു ഞാന്‍ വിശദീകരിച്ചു. പക്ഷേ അതു സഹിച്ചാലും ഇവനെ സഹിക്കില്ല എന്നായിരുന്നു ആ കുട്ടിയുടെ നിലപാടു.അതു ഉപരിപ്ലവമായ തീരുമാനമല്ലായിരുന്നുവെന്നാണു എനിക്കു നിരീക്ഷിക്കാന്‍ കഴിഞ്ഞതു.വളരെ ഉറച്ച നിലപാടു.അതിനെ എനിക്കു ഖണ്ഡിക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു അര്‍ത്ഥത്തില്‍ അവനോടു പകരം വീട്ടാന്‍ ഈ വഴിയാണു അവള്‍ തെരഞ്ഞെടുത്തതു. സ്വന്തം ജീവിതം കൊണ്ടൊരു പകരം വീട്ടല്‍. അഭിപ്രായത്തിനു നന്ദി.

  പ്രിയ മുക്കുവന്‍, വിവാഹത്തിനു മുമ്പുള്ള കൌണ്‍സിലിങ് വളരെ പ്രയോജനകരമാണു എന്നാണു പരീക്ഷണങ്ങള്‍ തെളിയിക്കുന്നതു.മലേഷ്യയില്‍ അപ്രകാരമുള്ള കൌണ്‍സിലിങ് സര്‍ക്കാര്‍ തലത്തില്‍ ഏറ്പ്പാടാ‍ാക്കി കഴിഞ്ഞതിനു ശേഷം വിവാഹ മോചനം 40 ശതമാനം കുറഞ്ഞു എന്നു എവിടെയോ വയിച്ചതായി ഓര്‍മ്മിക്കുന്നു. കമന്റിനു നന്ദി.

  പ്രിയ കേരളദാസനുണ്ണി, അത്രയും അവനു പറഞ്ഞു കൊടുക്കാന്‍ സാധിച്ചു എന്ന സമാധാനം എനിക്കു ഉണ്ടു. അഭിപ്രായത്തിനു നന്ദി.

  ReplyDelete
 8. ലൈംഗിക വിദ്യാഭ്യാസമെന്നു കേള്‍ക്കുമ്പൊ നെറ്റി ചുളിഞ്ഞാല്‍ അതുകൊണ്ടു കാര്യമില്ലെന്നു മനസ്സിലാവുന്നുണ്ട്. അതില്ലാത്തതിന്റെ കുറവ് നന്നായി ഇന്നു ബോധ്യപ്പെടുന്നുണ്ട്. ലോകത്തുള്ള ജീവജാലങ്ങള്‍ക്കെല്ലാം നിലനില്‍പ്പിന്റെ പ്രശ്നമായ ലൈംഗികവൃത്തിയെക്കുറിച്ചുള്ള അജ്ഞത പല ദമ്പതിളെയും വേര്‍പിരിച്ചിട്ടുണ്ട്. അതിനെക്കുറിച്ചു സംസാരിയ്ക്കുന്നതുതന്നെ പാപമാണെന്നുള്ള ഒരു കാഴ്ചപ്പാട്, മറ്റുള്ളവരുടെ മുമ്പില്‍ അതിനെക്കുറിച്ചു പറയാന്‍ പാടില്ലെന്ന നാട്ടറിവ്, ലൈംഗിക ബന്ധത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള സാഹചര്യം ലഭ്യമാകാത്ത അവസ്ഥ, ലൈംഗികജീവിതം എങ്ങനെയെന്നു മനസ്സിലാക്കിയെടുക്കാനുള്ള മടി ഇങ്ങനെ പലതും ഈ അവസ്ഥയ്ക്കു കാരണമാവുന്നുണ്ടാവാം. ഇവിടെ ഞാന്‍ ആ യുവാവിനെ പൂര്‍ണ്ണമായി കുറ്റപ്പെടുത്തുന്നില്ല. മറ്റുള്ളവരുമായി ലൈംഗികബന്ധം പുലര്‍ത്തി അവിടന്നു കിട്ടിയ എക്സ്പീരിയന്‍സുമായി കുടുംബ ജീവിതത്തിലേയ്ക്കു കടന്നതല്ല ആ യുവാവ് എന്നതു വ്യക്തമാണ്. അങ്ങിനെ സംഭവിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഈ സംഭവങ്ങള്‍ ഒരുപക്ഷേ ഉണ്ടാവുമായിരുന്നില്ല. ജനസമൂഹത്തിനെ, പ്രത്യേകിച്ചു യുവാക്കളെ ലൈംഗിക അരാജകത്വത്തിലേയ്ക്കു നയിയ്ക്കുന്ന വൃത്തികെട്ട വീഡിയോകള്‍ കണ്ട് അതാണു ലൈഗിക ബന്ധമെന്നു ധരിച്ചിരിയ്ക്കാനാ‍ണു സാധ്യത. ഇക്കാര്യത്തില്‍ അയാള്‍ക്കു നല്ല സുഹൃത്തുക്കള്‍ ഉണ്ടാവണമെന്നില്ല. വിവാഹത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇത്തരം വീഡിയോകള്‍ കണ്ടുപഠിയ്ക്കുന്ന യുവാക്കളും വിരളമല്ല. ഇവിടെ അറിവില്ലായ്മയാണു വില്ലനായതെന്നാണ് എനിയ്ക്കുതോന്നുന്നത്. അയാള്‍ അതു മനസ്സിലാക്കിയതുകൊണ്ടാണ് കുറ്റസമ്മതത്തിനു മടിയ്കാതിരുന്നത്. പക്ഷേ ആ കുറ്റസമ്മതം വിശ്വസിയ്ക്കാനും തുടര്‍ന്നു ജീവിതം മുന്നോട്ടു കൊണ്ടുപോകാനും യുവതി തയ്യാറാവാത്തത് കുറ്റമായി എനിയ്ക്കു തോന്നുന്നില്ല. ഒരു പുനര്‍ചിന്തനം ആവാമായിരുന്നെന്നു തോന്നിയെന്നു മാത്രം. ഏതു രീതികളിലും പരസ്പരം കാമ കേളികളിലേര്‍പ്പെടാന്‍ അല്‍പ്പം പഴക്കം ചെന്ന ദമ്പതികള്‍ താല്‍പ്പര്യപ്പെടുമെന്നാണ് എനിയ്ക്കു തോന്നുന്നത്. ലൈഗിക വിദ്യാഭ്യാസത്തെക്കുറിച്ച് ഞങ്ങള്‍ സംഘടിപ്പിയ്ക്കാറുള്ള ചര്‍ച്ചകളില്‍ ഈ അഭിപ്രായം വന്നിട്ടൂണ്ട്. നവദമ്പദികളെ സംബന്ധിച്ച് ഇതു ശരിയായിക്കൊള്ളെണമെന്നില്ല. മാത്രമല്ല അതിനെ അംഗീകരിയ്ക്കാനും ബുദ്ധിമുട്ടൂണ്ടാകും. ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്. പരസ്പരം അറിയുന്നതിനു മുമ്പുതന്നെ വീഡിയോ വൈകൃതത്തിനു ശ്രമിച്ചതിനെ ഒരു തരത്തിലും ന്യായീകരിയ്ക്കുന്നില്ല. മറ്റുള്ളവരുടെ ലൈഗികപ്രവൃത്തിയെ കണ്ട് അതിനെ അനുകരിയ്ക്കുന്നത് കുടുംബ ജീവിതത്തിനു ഭൂഷണമല്ല. ഈ ദമ്പദികള്‍ വീണ്ടും ഒരുമിച്ചിരുന്നെങ്കില്‍ നന്നായി ജീവിച്ചു പോകുമായിരുന്നുവെന്നു തന്നെയാണ് എന്റെ അഭിപ്രായം. എല്ലാരും എല്ലാം പഠിച്ചുകൊണ്ടല്ലല്ലോ ജീവിതത്തിലേയ്ക്കു വരുന്നത്.

  ReplyDelete
 9. പ്രിയ കൊട്ടോടീ, താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നതിനോടൊപ്പം തന്നെ ഈ പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചതു യുവാവിന്റെ പ്രതിഷേധമായിരുന്നു,(അവളെ കിടക്കയില്‍ ഉപേക്ഷിച്ചു കൊണ്ടുള്ള പ്രതിഷേധം-ഒന്നല്ല പലതവണ-അവള്‍ വലിഞ്ഞു കയറി ചെന്നിട്ടും) എന്നതു നമുക്കു കണ്ടില്ലാ എന്നു നടിക്കുവാന്‍ കഴിയില്ല.ഒരു പക്ഷേ അയാള്‍ ആദ്യ തവണ പ്രതിഷേധിക്കുകയും പിന്നീടു അവളോടു സ്നേഹം കാണിക്കുകയും ചെയ്തിരുന്നു എങ്കില്‍ കഥ വേറെ ആയിരുന്നേനെ.ഇവിടെ എന്റെ ആവശ്യം നീ നിറവേറ്റിയാല്‍ മാത്രം നിന്നോടു സ്നേഹം എന്ന മട്ടായി പോയി. കൊട്ടോടി പറഞ്ഞ പല കാരണങ്ങള്‍ അപ്പോഴാണു പ്രസക്തമാകുന്നതു.ലൈംഗിക ആഭാസം വിളമ്പുന്ന രംഗങ്ങള്‍ കാണുക,അതാണു കാര്യങ്ങളെന്നു ധരിക്കുക, കൂട്ടുകരുടെയോ അറിവുള്ളവരുടെയോ ഉപദേശങ്ങള്‍ തേടാനുള്ള വിമുഖത, അന്തര്‍ മുഖത്വം തുടങ്ങിയവ.പെണ്‍കുട്ടിയുടെ സ്വതന്ത്ര ചിന്താഗതിയും കാരണമായിരിക്കാം. ഏതായാലും രണ്ടും രണ്ടു വഴിക്കു പോയി.

  ReplyDelete
 10. ശരിയായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാത്ത ഒരു സമൂഹത്തില്‍ ഇതു നടക്കുവാന്‍ സാ ധ്യതകള്‍ ഏറെ

  ReplyDelete
 11. അഭിപ്രായത്തിനു നന്ദി ആയിരത്തിഒന്നാം രാവു...

  ReplyDelete
 12. ലൈം‌ഗിക വിദ്യഭ്യാസം എങ്ങിനെയാകണമെന്നതും ഒരു പ്രശ്നമാണു. പാശ്ചാത്യരില്‍ തിയറി പ്രാക്റ്റിക്കലാക്കിയ ദുരവസ്ഥകള്‍ സമൂഹം അനുഭവിക്കുന്നു. പലപ്പോഴും വൈകൃതങ്ങള്‍ ചേക്കേറുന്നത് സാങ്കേതികതകളുടെ കടന്നു കയറ്റത്തിന്റെ കാരണവും കൂടിയായാണെന്നതാണു സത്യം.
  എന്തായാലും അഭിപ്രായം പറയാനും നിലപാടെടുക്കാനും കുട്ടികള്‍ക്കു കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.

  ReplyDelete
 13. അഭിപ്രായങ്ങള്‍ പറയാനും നിലപാടു എടുക്കാനും കഴിയുന്നതോടൊപ്പം അഹിതമായതു ഒഴിവാക്കാനുള്ള മനസ്സാന്നിദ്ധ്യവും തെറ്റിനോടു വിട്ടു വീഴ്ച്ച കാണിക്കാതിരിക്കാനുള്ള ധൈര്യവും ലഭ്യമാക്കുന്ന വിദ്യാഭ്യാസ്സം (അതു ലൈംഗിക കാര്യത്തിലായാലും)സന്മാര്‍ഗ്ഗനിഷ്ഠ മുഖമുദ്ര ആയുള്ള സമൂഹത്തിലേ സംജാതമാകൂ.അങ്ങിനെയുള്ള സമൂഹത്തിലെ വിദ്യാഭ്യാസം നിയന്ത്രണ വിധേയമായിരിക്കും. ഈ കാര്യത്തിലെ നിയമ നിര്‍മാതാക്കളുടെ കാഴ്ച്ചപ്പാടും ആ തരത്തിലായിരിക്കണം.

  ReplyDelete
 14. പ്രിയ കൊട്ടോടീ, അഭിപ്രായത്തിനു നന്ദി സ്നേഹിതാ.

  ReplyDelete
 15. ഒരു മൂന്നാം കക്ഷി (അതായത് വില്ലൈന്‍)ഈ കഥയില്‍ ഇല്ലാതിരുന്നത് കൊണ്ട് പരിഹരിക്കപ്പെടാന്‍ ആണ് സാധ്യത കൂടുതല്‍ ഉണ്ടായിരുന്നത്...പിന്നെ വാശി നായകനോ നായികയോ ആവുന്ന കഥയില്‍ ഇങനെ സംഭവിക്കാം...

  ReplyDelete
 16. പ്രിയ കാട്ടിപ്പരുത്തി, അഭിപ്രായത്തിനു ഞാന്‍ നന്ദി രേഖപ്പെടുത്തിയപ്പോള്‍ പേരു മാറി കൊട്ടോടീ എന്നു റ്റൈപ്പു ചെയ്തു പോയി.തിരക്കു പിടിച്ച ജീവിതത്തില്‍ ഇങ്ങിനെ പലപ്പോഴും തെറ്റുകള്‍ സംഭവിച്ചു പോകുന്നു.ക്ഷമിക്കണേ സ്നേഹിതാ. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.
  poor-me/പാവം-ഞാന്‍ താങ്കളുടെ സന്ദര്‍ശനത്തിനും നന്ദി.

  ReplyDelete
 17. >>>>> അതല്ലാതെ തന്റെ താല്പര്യം മറ്റൊരാളില്‍അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതു.....എന്നിട്ടും എന്റെ ഉള്ളിലെ സ്നേഹം കാരണം അയാളിലേക്കു ഞാന്‍വലിഞ്ഞു കയറി ചെന്നു , ഒന്നല്ല പലതവണ...അയാള്‍ നിഷ്കരുണം പുറം തിരിഞ്ഞു കിടന്നു. >>>>>>


  സര്‍,

  അശ്ലീലകേളികളാണോ ഇവിടെ വില്ലന്‍ ?

  ഭാര്യഭര്‍തൃ ബന്ധങ്ങളിലും അശ്ലീലതയോ ? ലൈഗീകതയുടെ വികാരപാരമ്യത്തില്‍ എന്താണ് ശീലം ; എന്താണ് അശ്ലീലം ?

  ഇവിടെ പെണ്കുട്ടിയല്ലെ തന്റെ ഇണയുടെ താല്പര്യമില്ലായ്മ; അല്ലെങ്കില്‍ കഴിവുകേട് തിരിച്ചറിയാതെ അവള്‍ ‘ഉള്ളിലെ സ്നേഹം’ എന്ന് കളവായി പറയുന്ന ‘കാമവികാരം’ തന്റെ ഇണയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്.

  ആണിനും പെണ്ണിനും ഒരുപോലെ താല്പര്യമില്ലെങ്കില്‍ പിന്നെ ലൈഗീകതയ്ക്കെവിടെയാണ് സത്യസന്ധത. വെറും കാട്ടിക്കൂട്ടലുകള്‍ക്കോ; ശക്തിതെളിയിക്കലിനോ നില്‍ക്കാതെ പുറംതിരിഞ്ഞ് കിടന്ന അയാളുടെ സത്യസന്ധതയെ അഭിനന്ദിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്. പുരുഷനാണ് ഇങ്ങിനെ അനുഭവമുണ്ടാകുന്നതെങ്കിലോ ? അവിടേയും ഡൈവോര്‍ഴ്സ് തന്നെയാണോ പരിഹാരം ?

  വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ പരസ്പരം അടുത്തുമനസിലാകുന്നതിനു മുമ്പു തന്നെ....”
  “അബദ്ധം പറ്റി പോയി സര്‍, മേലില്‍ ഇങ്ങിനെ ചെയ്യില്ല...” എന്ന ഏറ്റുപറച്ചിലില്‍ അയാള്‍ ലൈഗീകതയുടെ ബാലപാഠങ്ങള്‍ പഠിച്ചു വരുന്നേയുള്ളൂ എന്ന് ; താങ്കളേ പോലെയുള്ള കാരണവന്മാര്‍ തിരിച്ചറിയേണ്ടതായിരുന്നില്ലേ ?

  ഇരുപത്തെട്ടാം വയസ്സില്‍ പ്രവാസജീവിതത്തിന്റെ ഊഷരതയില്‍ നിന്നും ദാമ്പത്യത്തിലേക്ക് കാലെടുത്തുവെച്ച അയാള്‍ക് ഒരു പക്ഷേ തന്റെ ഇണയോളം പ്രായോഗിക ലൈഗീകതയില്‍ വിവരമില്ലാത്തതായിരിക്കില്ലേ പ്രശ്നം ?

  വര്‍ഷങ്ങളുടെ ലൈഗീക മുരടിപ്പിന് മുപ്പത് ദിവസത്തെ ദാമ്പത്യം കഴിവുതീരുമാനിക്കേണ്ട ഒരു കാലഗണനയെല്ല. കുറച്ചുകാലം ഒന്നിച്ച് ജീവിച്ചാല്‍ അയാളുടെ പ്രശ്നങ്ങള്‍ തീരും എന്ന ആത്മവിശ്വാസമായിരിക്കണം അയാളെ ത്വലാക്കില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചത്. എങ്കിലും താങ്കള്‍ പരാജയപ്പെട്ടു എന്ന് പറയുന്നതിനേക്കാളും കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ് എന്റെ തോന്നല്‍.

  ReplyDelete
 18. വക്കീലേ,എന്റെ അടുത്ത കൂട്ടുകരന്റെ മകൾക്കും ഇതേ അനുഭവമുണ്ടായി.കേസ് കുടുംബ കോടതിയിൽ.
  പിന്നെ പരാജയപ്പെട്ട ദൌത്യം എന്നു പറഞ്ഞതിനോട് യോജിപ്പില്ല.സാമൂഹ്യ ബോധ മില്ലാത്ത,അരാഷ്ട്രീയ ജീവികളിൽ ഇതിലും,ഇതിനപ്പുറവും പ്രതീക്ഷിക്കണം.

  ReplyDelete
 19. പിയപ്പെട്ട യരലവ,ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി പറഞ്ഞു കൊള്ളട്ടെ. ഈ പോസ്റ്റില്‍ പറഞ്ഞ കേസ്സില്‍ ഒരിക്കലും വിവാഹ മോചനത്തിനു രണ്ടു കൂട്ടരേയും ഞാന്‍ ഉപദേശിച്ചില്ല എന്നു അറിയുക. പകരം നിങ്ങള്‍ക്കു യുക്തമായതു ചെയ്യുക എന്നു മാത്രമാണു ഞാന്‍ പറഞ്ഞതു.ആ അവസ്ഥയില്‍ അപ്രകാരമേ എന്നെ പോലുള്ളവര്‍ക്കു പറയാന്‍ കഴിയൂ.നമ്മളുടെ ഉപദേശത്തിനു ചെവി കൊടുക്കാത്ത വിധം വഷളായിരുന്നു കാര്യങ്ങള്‍. വിവാഹ മോചനം നടത്തി ഇനി വേറെ ഒരു വിവാഹം കഴിക്കുന്നു എങ്കില്‍ അവരോട് ഇപ്രകാരം ചെയ്യരുതു എന്നു അവസാനം ഞാന്‍ അയാളോടു പറഞ്ഞു.
  അതേപോലെ താങ്കള്‍ പറഞ്ഞതു പോലെ കാമവികാരങ്ങള്‍ ശമിപ്പിക്കാനായല്ല ആ പെണ്‍കുട്ടി മുന്‍ കയ്യെടുത്തു മൂന്നു നാലു തവണ വലിഞ്ഞു കയറി ചെന്നതു.വിവാഹ ജീവിതത്തില്‍ ഭര്‍ത്താ‍വു കിടക്ക മുറിയില്‍ പിണങ്ങി കിടന്നാല്‍ ഏതു ഭാ‍ര്യയും പിണക്കം തീര്‍ക്കാന്‍ വലിഞ്ഞു കയറി ചെല്ലും. ഭാര്യയുടെ ഈ വലിഞ്ഞു കയറല്‍ ആസ്വദിക്കാന്‍ സ്നേഹമുള്ള ഭര്‍ത്താക്കന്മാരും ഇപ്രകാരം പിണക്കം നടിക്കാറുണ്ടു. ഈ പെണ്‍കുട്ടിയും അപ്രകാരം പിണക്കം തീര്‍ക്കാന്‍ ചെന്നതാണെന്നു അവരുമായുള്ള ദീര്‍ഘ നേര സംഭാഷണത്തില്‍ നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.അപ്പോഴെല്ലാം നിര്‍വികാരത പ്രകടിപ്പിച്ചതു കൂടാതെ പറയാന്‍ പാടില്ലാത്ത വാക്കുകള്‍ അയാള്‍ പറഞ്ഞിരുന്നു. എല്ലാം പോസ്റ്റില്‍ വിശദീകരിക്കാനാവില്ലല്ലോ.മറ്റൊരു കാര്യം കൂടി ഈ സന്ദര്‍ഭത്തില്‍ പറയാനുണ്ടു.ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞതിനു ശേഷം ആ പെണ്‍കുട്ടിയുടെ കൂട്ടു കാരിയെ വിവാഹം കഴിച്ച ചെറുപ്പക്കാരന്‍എന്നെ വന്നു കണ്ടിരുന്നു.കൂട്ടുകാരിയോടു പെണ്‍കുട്ടി മനസ്സു തുറന്ന കാര്യം ഞാന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നുവല്ലോ. എന്തു കൊണ്ടാണു ആ പെണ്‍കുട്ടി ഭര്‍ത്താവിനോടു എതിര്‍പ്പു കാണിച്ചിരുന്നതെന്നു കൂട്ടുകാരി ഭര്‍ത്താവിനോടു വിവരിച്ചതു ഭര്‍ത്താവു എന്നോടു പറഞ്ഞപ്പോള്‍ കാമകേളികള്‍ കാരണമല്ല വ്രുത്തികെട്ട ഒരു ലൈംഗിക വൈക്രുതം (അതു എന്താണു എന്നു ഇവിടെ രേഖപ്പെടുത്തുവാന്‍ ഞാന്‍ അറയ്ക്കുന്നു.) കാരണത്താലാണു അവള്‍ പിണങ്ങിയതെന്നു എനിക്കു മനസ്സിലായി.അയാള്‍ മേലില്‍ ആവര്‍ത്തിക്കില്ലാ എന്നു പറഞ്ഞപ്പോഴും അവളുടെ വെറുപ്പു മാറാതിരുന്നതു അത്രയ്ക്കും വ്രുത്തികെട്ട കാര്യം ചെയ്യാനാണു അയാള്‍ ആവശ്യപ്പെട്ടത് എന്നുള്ളതിനാലാണു.
  ഇതേ കാരണത്താല്‍ വേര്‍പിരിയാന്‍ താല്പര്യം കാണിക്കുന്ന മറ്റൊരു കേസ്സും ഇപ്പോള്‍ എന്റേ മുമ്പില്‍ വന്നിട്ടുണ്ടു.പെണ്‍കുട്ടിയെ ഏറെ ഞാന്‍ ഉപദേശിച്ചു വരുന്നു. ഫലം എന്താണെന്നു പ്രവചിക്കാന്‍ കഴിയുന്നില്ല.

  പ്രിയപ്പെട്ട ചാര്‍വാകന്‍, ഈ കാലത്തു നമ്മുടെ ചെറുപ്പക്കാരെ കൂട്ടമായി ബാധിച്ച ഒരു രോഗമായി ഇതു കണക്കിലെടുക്കേണ്ടി വരുമെന്നാണുഎനിക്കു തോന്നുന്നതു. ഇവിടെ സന്ദര്‍ശിച്ചതില്‍ നന്ദി.

  ReplyDelete
 20. ആ പെണ്‍ കുട്ടിയോട് ബഹുമാനം തോന്നുന്നു.. ഇതൊരു പരാജയമായി കണക്കാക്കണ്ട..

  യരലവയൊക്കെ പറഞ്ഞ പോലെ ദാമ്പത്യത്തില്‍ എന്ത് ശ്ലീലാശ്ലീലങ്ങള്‍ എന്ന ചിന്ത മാറണം... കാരണം, ദാമ്പത്യത്തില്‍ എന്നല്ല, ഏതു ബന്ധത്തിലായാലും അതില്‍ ഉള്‍പ്പെടുന്ന വ്യക്ത്തികള്‍ക്ക് പരസ്പരം സമ്മതമല്ലെങ്കില്‍ വാക്കുകളില്പോലും ശ്ലീലാശ്ലീലഭേദം വരും...

  ഭാര്യക്കും കൂടി സമ്മതമാണെങ്കില്‍ (സമ്മതിപ്പിച്ചാല്‍ എന്നല്ല) ഒന്നും അശ്ലീലമല്ല... അല്ലെങ്കില്‍ ചിലപ്പോള്‍ ചുംബനം പോലും അശ്ലീലമാകും

  ReplyDelete
 21. ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി മൈലാഞ്ചിക്കുട്ടീ.....

  ReplyDelete
 22. ഷെറീഫ് കൊട്ടാരക്കര,

  അസാലായ വിഷയം.

  ഞാന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒരു ബ്ലോഗിന്റെ തീമും ഇതു തന്നെ. ഇതത്ര നിസ്സരമായ ഒരു കാര്യമല്ല്.

  വിവാഹിതരാകുന്ന ആണും പെണ്ണൂം പല കാര്യത്തിനും അവരുടെ കോണ്‍ഷ്യസ്സ്നെസ്സില്‍ കാതങ്ങള്‍ അകലെയാണ്. അവര്‍ക്കു സൂഷമായി അറിയാവുന്ന രണ്ട് കാര്യങ്ങളാണ് തെറ്റ് ശരി. പക്ഷെ എന്താണ് ഈ തെറ്റ്, എന്താണ് ഈ ശരി. സ്വന്തമായി രൂപം കോടുത്ത ചിന്തകള്‍ക്കനുസരിച്ചാണ് നാമൊക്കെ തെറ്റും ശരിയും തീരുമാനിക്കുന്നത്. എന്നാല്‍ അവിടെ പരസപരം മനസിലകാനുള്ള സമയവും മനോഭാവവും ഉണ്ടാകണം

  കൈ നിറ്യെ പൊന്നും പണവും ഉണ്ടാക്കിക്കോടുത്താല്‍ സുന്ദരമായ ദാമ്പത്യമായി എന്നു മാതാപിതാക്കള്‍ ചിന്തിക്കുന്നു. അതു മതിയായിരുന്നു, പണ്ട്. ഇന്നു ആണ്‍കുട്ടികളും പെണ്‍കുട്ടികളും പുതിയ അറിവുകള്‍ തേടുന്നു, ആ മാറ്റത്തെ എങ്ങനെ നെരിടണം എന്നു നമുക്കറിഞ്ഞുകൂടാതെ വരുന്നു.

  താങ്കളുടെ ശ്രമത്തിന് അഭിനദനങ്ങള്‍

  ReplyDelete
 23. MKERALAM,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കു നന്ദി

  ReplyDelete
 24. തെരുവ് വേശ്യായായി മാത്രം ഭാര്യമാരെ കണക്കാക്കുന്ന നീചസ്വാഭാവം.!
  ദാമ്പത്യബന്ധത്തിലെ പവിത്രത അറിയാത്ത കിഴങ്ങന്മാരുടെ കൂടെ ജീവിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത് ആ പെണ്‍കുട്ടി ചെയ്തത് തന്നെയാണ് ശരി വീണ്ടും അവന്‍റെ കൂടെ ജീവിച്ചു ഒരു കുഞ്ഞുണ്ടാവുന്നതിനു മുന്‍പ് തന്നെ അവനില്‍ നിന്നു പിരിയുഞ്ഞത്.

  ReplyDelete
 25. പ്രിയ ഹംസ, ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

  ReplyDelete
 26. അപക്വമായ മനസ്സുകള്‍ സ്രിഷ്ടിയ്കുന്ന പ്രശ്നങ്ങള്‍ , അവനും നല്ല കൌണ്സേല്ലിംഗ് കല്യാണത്തിന് മുന്‍പ് വേണ്ടതായിരിന്നു....

  ReplyDelete
 27. ഏറെ വൈകിയാണ് ഈ പോസ്റ്റു വായിച്ചത്.ദാമ്പത്യം എപ്പോള്‍ വേണമെങ്കിലും ഊരിക്ക ള യാവുന്ന
  ഒരു പട്ടുകുപ്പായമായി ഇന്ന് പലരും കാണുന്നുണ്ട്.പക്ഷെ താങ്കളെ സമീപിച്ച പെണ്‍കുട്ടി ധൈര്യത്തോടെ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നതിനു അഭിനന്ദനം അര്‍ഹിക്കുന്നു.പലരും എഴുതിയപോലെ ഭാഗ്യപരീക്ഷണം സ്വന്തം ജീവിതം വെച്ചു നടത്താന്‍ തയ്യാരാവാതിരുന്നത് നന്നായി.
  മകളുടെ ആത്മാഭിമാനത്തിന് വില കല്പ്പിച്ച ആ മാതാപിതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നു.
  പിന്നെ..ദാമ്പത്യത്തില്‍ ശ്ലീലവും അശ്ലീലവും നിര്‍ണയിക്കുന്നത് ഭാര്യയും ഭര്‍ത്താവും തന്നെയാണ്.കുറേക്കാലം കൂടികഴിഞ്ഞാല്‍
  രതിയും രതി വൈവിദ്ധ്യങ്ങളും പ്രശ്നമില്ലാതായെക്കാം.അതിനു കാലമേറെ കഴിയണം.നവവധുവില്‍നിന്നു
  അത്ര''ഹോട്ടായ''വൈവിദ്ധ്യങ്ങള് കൊതിക്കുന്നത് പ്രായോഗികമല്ല.

  ReplyDelete
 28. അക്ഷരം, വസന്ത തിലകം,

  ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിനു നന്ദി.

  അക്ഷരം, കൌണ്‍സിലിങ്ങിന്റെ കുറവു പുതിയ തലമുറ അനുഭവിക്കുന്നുണ്ടു. കൂട്ടു കുടുംബത്തില്‍ ഈ പ്രശ്നം ഇല്ലായിരുന്നു.

  വസന്ത തിലകം,

  ചില കേസുകളിലെ കക്ഷികള്‍ എന്നോടു പറയാറൂണ്ടു “ എന്റെ കാര്യം എനിക്കല്ലേ അറിയൂ “എന്നു. അതേ! ഓരോരുത്തരുടെയും കാഴ്ചപ്പാടു വ്യത്യസ്തമാണു. അവരുടെ കാഴ്ച്ചപ്പാടു ശരിയല്ലെങ്കില്‍ നേര്‍വഴിക്കു നയിക്കാന്‍ ഒരു അണു കുടുംബത്തില്‍ മുതിര്‍ന്നവര്‍ കുറവുമാണു.

  ReplyDelete
 29. വസന്തത്തിന്റെ ആഗമനത്തില്‍ പൂക്കള്‍ വിരിയും സുഗന്ധം പരക്കും പക്ഷേ ഗ്രീഷ്മത്തില്‍ മുരടിക്കുന്ന പുഷ്പങ്ങളുടെ അഴുകിയ ഗന്ധമാണുണ്ടാകുക. ഇത്രമാത്രം!!!!

  ReplyDelete
 30. ആ പെണ്‍കുട്ടിയുടെ തീരുമാനമാണ് ശരി , ഇനിയും അയാള്‍ക്ക്‌ ഒരവസരം കൊടുതിരുന്നെങ്ങില്‍ അവളുടെ ജീവിതമേ ഇല്ലതായേനെ

  ReplyDelete
 31. ആ പെണ്‍കുട്ടിയുടെ തീരുമാനം ശേരി തന്നെ ആണ് എന്ന് സമ്മതിക്കാതെ ഇരിക്കാന്‍ തരമില്ല ....
  നല്ലൊരു ജീവിതം അവള്‍ക്കു കിട്ടിക്കാണും എന്ന് ആശിക്കുന്നു .. വ്യെക്തിത്വമുള്ള ഏതൊരാള്‍ക്കും ക്ഷേമിക്കാന്‍ പറ്റാത്തതാണ് അതൊക്കെ ....

  ReplyDelete
 32. തെറ്റ് പെണ്‍കുട്ടിയുടെ ഭാഗത്ത് തന്നെയാണ്. ക്ഷമിക്കാന്‍ വയ്യായ്ക എന്നത് വലിയ തെറ്റ്!! ആ പെണ്‍കുട്ടി കുറച്ചു കഴിയുമ്പോള്‍ ഇത് മനസ്സിലാക്കും എന്ന് വിശ്വസിക്കാം.

  എനിക്ക് മനസ്സിലായത്‌, ആണ്‍കുട്ടിക്ക് വിദ്യാഭ്യാസം കുറവാണ്, പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം ഉണ്ട്. ഗള്‍ഫിലെ ജോലി ഉയര്‍ത്തി കാട്ടി അയാള്‍ നല്ല ഒരു പെണ്‍കുട്ടിയെ (ഒരു പക്ഷെ സൌന്ദര്യമുള്ള) വിവാഹം ചെയ്തു. പെണ്‍കുട്ടിക്ക് ഈ വിവാഹത്തില്‍ വലിയ താല്പര്യം ഇല്ലായിരുന്നു? അവളുടെ സങ്കല്പത്തിലെ ഭര്‍ത്താവായിരുന്നില്ല അയാള്‍? സ്ത്രീ വിമോചന ചിന്ത അവളുടെ തലയില്‍ ഉണ്ടായിരുന്നു. ദാമ്പത്യ ജീവിതത്തില്‍ അശ്ലീലം എന്നൊന്നില്ല. എന്റെ പരിചയത്തില്‍ 99 ശതമാനം യുവാക്കളും നീല ചിത്രങ്ങള്‍ കാണുന്നുണ്ട്. ചിലര്‍ അത് വിവാഹത്തിന് ശേഷവും രഹസ്യമായി തുടരുന്നുമുണ്ട്. മറ്റു ചിലര്‍ ഭാര്യയുമായി ഒരുമിച്ചു കാണുന്നു.

  ഇന്നത്തെ സാഹചര്യത്തില്‍ ഇത് ഒരു രോഗമാണെന്ന് പറയാന്‍ ആവില്ല.

  ReplyDelete
 33. I do not support the councilor and the woman here. But then I do not want to support the boy also. There are plenty of myths associated with sexuality in this country. Loot at some of our erotic temple architecture. We can't see that much eroticism and perversion (if at all one calls it perversion) in many blue films. Most of our educated women are products of feudal values. Just because they are educated, that does not mean that they have a liberal world view. The very fact the boy accepted mistake means he felt guilty for forcing the wife into un-acceptable ways. But then I do not know whether his admission of guilt was genuine or not. I support the views of ya, ra, la, va and Kuttichathen. The boy should have respected and accepted his wife's values and wishes and if he wanted any altered sexual ways, it should have done with wife's consent. The best thing in this context, I think was a free, frank and respectful conversation between the wife and the husband. I think the councilor should have facilitated that. In most of our families such sort of frank, free and respectful dialogue between the husband and the wife never happens. So who and what to be blamed? I feel strongly that lack of liberal values has to be blamed here.

  ReplyDelete
 34. യഥാർത്ഥ സ്നേഹം അവൾക്കുന്ടെങ്കിൽ മാപ്പ് കൊടുക്കാവുന്ന തെറ്റെ അയാൾ ചെയ്തിട്ടുള്ളൂ

  ReplyDelete
 35. This comment has been removed by the author.

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. This comment has been removed by the author.

  ReplyDelete