Sunday, April 15, 2012

ഭൂലോഗത്ത് കാളകള്‍ മേയുന്നു

മനസില്‍ പതഞ്ഞ് പൊന്തിയ അമര്‍ഷം ഒഴിവാക്കാനാണു കുറിപ്പുകള്‍.

ബൂലോഗത്തിന്റെ അടിയന്തിര ശ്രദ്ധ ഞാന്‍ ഇവിടെ അവതരിപ്പിക്കുന്ന വിഷയത്തില്‍ ഉണ്ടാകണമെന്ന് ആദ്യമേ തന്നെ പറഞ്ഞു വെക്കട്ടെ. സീനിയറും ജൂനിയറുമായ എല്ലാ മര്യാദക്കാരന്മാരായ ബ്ലോഗറന്മാരും വനിതാ ബ്ലോഗറന്മാരും കാര്യത്തില്‍ അതീവ താല്പര്യം കാണിക്കേണ്ടിയിരിക്കുന്നു.

മര്യാദക്കാരന്മാരായ ബ്ലോഗറന്മാര്‍ എന്ന് പറഞ്ഞത് മനപ്പൂര്‍വം തന്നെയാണ്. കാരണം മര്യാദ കെട്ടവന്മാര്‍ ബൂലോഗത്തും കടന്നു കൂടിയിരിക്കുന്നു. കാര്യം പെണ്‍ വിഷയം തന്നെയാണ്. അതാണല്ലോ കാലത്തെ ഏറ്റവും ഗ്ലാമര്‍ ഉള്ള വിഷയം. തിന്നു കൊഴുത്ത് നടക്കുന്നവന്മാര്‍ക്കെല്ലാം പള്ള നിറയുമ്പോള്‍ സ്ത്രീയെ ആവശ്യമായി വരുന്നു. ആവശ്യക്കാര്‍ക്ക് സാധനം സപ്ലൈ ചെയ്യുവാന്‍ കമ്പോളം തയാറാണ്. അതാത് കാലത്തെ ആവശ്യം അനുസരിച്ചുള്ള സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന ചുമതല ഉണ്ടായ കാലം മുതല്‍ കമ്പോളത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. കമ്പോളം അതിനായി എല്ലാ വിധ തയ്യാറെടുപ്പും നടത്തി ആവശ്യമുള്ള ആള്‍ക്കാരെ നിയമിച്ച് കച്ചവടം തകൃതിയായി നടത്തുന്നു. അങ്ങിനെ സ്ത്രീകളെ തേടി കമ്പോളം ബൂലോഗത്തും എത്തിയിരിക്കുന്നു എന്ന് എനിക്ക് ത്തമ വിശ്വാസം ( വാക്ക് ഒരു കോടതി പ്രയോഗമാണ്) വന്നിരിക്കുന്നു.കമ്പോളം എന്ന് ഞാന്‍ പ്രയോഗിച്ചത് പ്രതീകാത്മമായാണ്. ആവശ്യത്തിനുള്ള സാധനങ്ങള്‍ തേടി എത്തുന്നതെല്ലാം കമ്പോളമാണ്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് എന്നെ ഒരു പെണ്‍കുട്ടി ഫോണില്‍ വിളിച്ചിരുന്നു. അവര്‍ ബ്ലോഗറാണ്. മറ്റൊരു ബ്ലോഗറില്‍ നിന്നും അവര്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉപദ്രവങ്ങള്‍ക്ക് തടയിടാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തേടിയാണ് കുട്ടി എന്നെ വിളിച്ചിരുന്നത്. പക്ഷേ കൂടുതല്‍ ഉപദ്രവങ്ങള്‍ ഉണ്ടാക്കാതെ ശല്യമുണ്ടാക്കി എന്ന് ആരോപിതനായ ആള്‍ പിന്മാറി. മറ്റൊരു വനിതാ ബ്ലോഗറുടെ സഹായവും ഈ പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ വിദ്വാന്‍ തേടി എന്നാണ് അന്ന് പെണ്‍കുട്ടി എന്നോട് പറഞ്ഞിരുന്നത്. ഏതായാലും വിഷയം രണ്ട് പേര്‍ തമ്മിലുള്ള പ്രശ്നം എന്ന രീതിയില്‍ കണക്കിലെടുക്കപ്പെടുകയും അതങ്ങിനെ തീരുകയും ചെയ്തു എന്നുള്ളത് ബൂലോഗത്ത് പലര്‍ക്കും റിയുകയും ചെയ്യാം.

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയില്‍ മറ്റൊരു പെണ്‍കുട്ടി -നമ്മുടെ ഒരു വനിതാ ബ്ലോഗര്‍-ആരില്‍ നിന്നോ എന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് എന്നെ വിളിച്ചിരുന്നു. കാര്യങ്ങള്‍ തിരക്കിയപ്പോള്‍ കാളയെ കൊണ്ട് ഞാന്‍ തോറ്റുഎന്നാണ് കുട്ടി ആരംഭമിട്ടത്. അയാളുടെ ഉപദ്രവങ്ങളില്‍ നിന്നും തുടര്‍ന്നുള്ള ഭീഷണികളില്‍ നിന്നും രക്ഷ നേടാനുള്ള വഴികളും ആരാഞ്ഞാണ് കുട്ടി എന്റെ സഹായം തേടുന്നത്. കൂട്ടത്തില്‍ എന്നില്‍ നിന്നും അവള്‍ ഒരു വാഗ്ദാനവും ആവശ്യപ്പെട്ടു; ഒരു കാരണവശാലും അവളുടെ പേരു പരസ്യപ്പെടുത്തരുത് എന്ന്. വാഗ്ദാനം പാലിക്കാനുള്ള നിര്‍ബന്ധത്താലും എന്റെ തൊഴിലിന്റെ ഭാഗമായതിനാലും കുറിപ്പുകള്‍ വായിക്കുന്ന എന്റെ സുഹൃത്തുക്കള്‍ അവര്‍ എത്ര പ്രിയപ്പെട്ട എന്റെ ചങ്ങാതിമാരായാല്‍ പോലും എന്നെ ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ട് കുട്ടിയുടെ പേരു അന്വേഷിക്കരുത്. പ്ലീസ്. കുട്ടി മനസിന് യാതൊരു ദാര്‍ഢ്യതയുമില്ലാത്ത, ഭയന്ന, വിരണ്ട ഇനത്തിലുള്ള കുട്ടിയാണ്. അതിനാലാണല്ലോ കാളക്ക് കുട്ടിയെ വിരട്ടാന്‍ സാധിക്കുന്നത്. അയാളുടെ കൈവശം കുട്ടിയെ വിരട്ടാന്‍ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്നത്, കുട്ടിയുടെ ഒരു ചിത്രം മൊബൈലില്‍ പകര്‍ത്തിയത്, കുട്ടി അയച്ച മൂന്നു .മെയിലുകള്‍, അതില്‍ രണ്ടെണ്ണത്തില്‍എന്റെ പ്രിയപ്പെട്ട ഏട്ടാഎന്ന സംബോധന, എന്നിവ മാത്രം. കുട്ടി പറഞ്ഞതിന്‍ പ്രകാരം പരിശോധിച്ചതില്‍ ബാക്കി കത്തിന്റെ ഭാഗത്തില്‍ സ്ഫോടകാത്മകമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല., കുറച്ച് ദുഖങ്ങള്‍, സ്വന്തം ജീവിതത്തിന്റെ പരിദേവനങ്ങള്‍ , സ്വപ്നം കണ്ടത് പോലുള്ള ജീവിതം ലഭിക്കാത്തതിലുള്ള പ്രയാസങ്ങള്‍ തുടങ്ങിയവ മാത്രമാണ് കാണിച്ചിട്ടുള്ളത്. അതായത് ഒരു അടുത്ത സുഹൃത്തിനു കൈമാറുന്ന ഹൃദയ രഹസ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നു.ഇത് മാത്രം ഉപയോഗിച്ച് ഒരു പെണ്‍കുട്ടിയെ വിരട്ടാന്‍ കഴിയുമോ എന്ന ന്യായമായി സംശയം ഉടലെടുക്കാം. വിരട്ടാന്‍ കഴിയും എന്നാണ് എന്റെ അഭിപ്രായം ., പെണ്‍കുട്ടിയുടെ മനോനിലയാണു അതിനുഉപോല്‍ബലകമായി എടുക്കേണ്ടത്. ഹൃദയദാര്‍ഢ്യമുള്ള പെണ്‍കുട്ടികളാണെങ്കില്‍പോ കൂവേ! തന്റെ കിണാപ്പിക്കേഷനും കൊണ്ട്എന്നു പറഞ്ഞു ആട്ടിവിടും. ഇവിടെ പെണ്‍കുട്ടി ദുര്‍ബലമനസ്സ്കാരിയാണ്. അത് തന്നെയാണ് നമ്മുടെ വില്ലന്‍ മുതലാക്കുന്നതും.

നമുക്ക് സംഭവം ചുരുക്കി കേള്‍ക്കാം. ഇത് പെണ്‍കുട്ടി എന്നോട് പറഞ്ഞതിന്റെ സംക്ഷിപ്തമാണ്.കുട്ടി ബ്ലോഗ് ലോകത്തേക്ക് കടന്നു വന്നിട്ട് കുറച്ച് കാലമായി. അല്‍പ്പം കവിതയുടെ അസ്കിതയുള്ളത്കാരണത്താലാണ് രംഗത്തേക്ക് കടന്നത്. നമുടെ കാള, പെണ്‍കുട്ടിയുടെ കവിതയെ പുകഴ്ത്തി കമന്റുകള്‍ പൂശാന്‍ തുടങ്ങി. ആര്‍ക്കായാലും തന്റെ കവിതയെ പുകഴ്ത്തുന്നവരോട് ഒരു ചെറിയഇഷ്ടമെല്ലാം തോന്നും. ഇവിടെയും അത് തന്നെ സംഭവിച്ചു. കാള എങ്ങിനെയോ പെണ്‍കുട്ടിയുടെ.മെയില്‍ സമ്പാദിച്ചു. എന്നിട്ട് മെയിലിലൂടെ തന്റെ കവിതാ ആസ്വാദനം തുടര്‍ന്നു. പിന്നെ പതുക്കെ മൊബൈലിലേക്ക് കടന്നു. ഒരു അടുത്ത സുഹൃത്തെന്ന നിലയിലും അല്‍പ്പം കൂടുതലുമായി നമ്മുടെപെണ്‍ ബ്ലോഗര്‍ പെരുമാറി. ഒന്നു രണ്ട് കവിതാ ആസ്വാദന മീറ്റിംഗിലെല്ലാം രണ്ട് പേരും ഒരുമിച്ച്പങ്കെടുത്തു. കുട്ടിയുടെ വീട്ടുകാര്‍ക്ക് അവളുടെ കവിതാ ഭ്രാന്ത് അറിയാമായിരുന്നതിനാല്‍ ഈ വക മീറ്റിംഗ്കള്‍ക്ക് പോകാന്‍ അനുവാദം കൊടുത്തിരുന്നു, നേരം വൈകുന്നതിനു മുമ്പ് വീട്ടിലെത്തണമെന്ന നിബന്ധനയില്‍. അങ്ങിനെയാണു കുട്ടിയുടെ വെളുക്കെ ചിരിക്കുന്ന ഫോട്ടോ നമ്മുടെ പശുവിന്റെ ഹസ്ബന്റിന്റെ കയ്യില്‍ കിട്ടിയത്. പെണ്‍കുട്ടി ഓക്സിനെ ഒരു ആരാധകനെന്ന നിലയില്‍ മാത്രമാണു മുന്നോട്ട് കൊണ്ട് പോയിരുന്നതെങ്കിലും അദ്ദേഹം പതുക്കെ തന്റെ തനി സ്വാഭാവം പുറത്തെടുത്തു. ഒരു ദിവസം ഔട്ടിംഗിനു പോയാലെന്തെന്ന് അദ്ദേഹം ചോദിച്ചു. അതില്‍ അപാകതയൊന്നും പെണ്‍കുട്ടി ദര്‍ശിച്ചില്ല. പക്ഷേ അതിനു പുറകേ അനുബന്ധമായി അന്നു രാത്രി വീട്ടിലെത്താന്‍ സാധിക്കില്ലെന്നും , വീട്ടുകാരോട് എന്തെങ്കിലും കള്ളം പറയണമെന്നും പറഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് രോഗം മനസിലായി. പെണ്‍കുട്ടി ഔട്ടിംഗിനു പോയില്ല. പിന്നീട് അല്‍പ്പം അകല്‍ച്ച ആരാധകനുമായുണ്ടായി. അദ്ദേഹം പിണക്കം ഭാവിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അകല്‍ച്ച വര്‍ദ്ധിച്ചു. അപ്പോള്‍ കാള തന്റെ ഭീഷണി പുറത്തെടുത്തു. ഇ മെയിലുകളും ഫോട്ടോയും കൊണ്ട് താന്‍ ഒരു പുതു കവിത സൃഷ്ടിക്കും എന്നും അത് നട്ടില്‍ നാട്ടില്‍ മുഴുവന്‍ പാട്ടാക്കും എന്നും ഒരു മടിയും കൂടാതെ പറഞ്ഞു വെച്ചു. അദ്ദേഹത്തിനു ഭയങ്കര സ്വാധീനം എലക്ട്രിക് മീഡിയായില്‍ ഉണ്ടെന്നും കത്തുകളിലെ വരികള്‍ സാന്ദര്‍ഭികാടിസ്ഥാനത്തില്‍ കോപ്പി പേസ്റ്റ് ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടി വിരണ്ടു. എന്ത് ചെയ്യണമെന്ന് പിടികിട്ടാതായി. അങ്ങിനെ ആകെ കുഴഞ്ഞ് നില്‍ക്കുന്ന അവസ്ഥയില്‍ ആരെയെങ്കിലും ആശ്രയിക്കാതെ ഗതിയില്ലാ എന്ന പരുവത്തിലെത്തിയപ്പോഴാണു ആരോ പറഞ്ഞു കൊടുത്തതിന്‍ പ്രകാരം ഈയുള്ളവനെ ഫോണില്‍ വിളിക്കുന്നത്.

ഇവിടെ ചില കാര്യങ്ങള്‍ നമുക്ക് മനസിലാക്കേണ്ടതുണ്ട്.പെണ്‍കുട്ടി അവളുടെ ഭാഗം ന്യായീകരിച്ചാണ് എന്നോട് സംസാരിച്ചതെങ്കിലും അത് സത്യത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ എന്ന് ഞാന്‍ കരുതുന്നു.ലക്ഷമണ രേഖ കഴിഞ്ഞു പെണ്‍കുട്ടി, വണ്ടി വിട്ടോ എന്ന് നമുക്കറിയില്ല. സാധാരണ സൌഹൃദത്തിന്റെ അതിര്‍ വരമ്പുകള്‍ നമ്മുടെ വനിതാബ്ലോഗര്‍മാര്‍ അത്യാവശ്യമായി പാലിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം സദുദ്ദേശം മാത്രമാണു ബൂലോഗത്തിന്റേതെങ്കിലും എവിടെയും കടന്ന് വരുന്ന കള്ള നാണയങ്ങള്‍ അഥവാ മുകളില്‍ ഞാന്‍ പറഞ്ഞ് വെച്ച കമ്പോളം ഇവിടെയും കടന്നു കൂടിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇപ്പോള്‍ എന്റെ ശ്രദ്ധയില്‍ പെട്ട രണ്ട് കേസായി. ഇനി എത്രയെണ്ണം നമ്മുടെ അറിവില്‍ പെടാതെ ഉണ്ട് എന്ന് നമുക്കറിയില്ലല്ലോ. ബൂലോഗത്തില്‍ കടന്നു വരുന്ന ഈ കാളകള്‍ ഒറ്റ ഉദ്ദേശത്തില്‍ മാത്രമാണ് ഇവിടെ വന്നിരിക്കുന്നത്. അവരുടെ ലക്ഷ്യം സ്ത്രീകള്‍ മാത്രമാണ്. ഈ കേസില്‍ പെണ്‍കുട്ടിയുടെ ഭയം കാരണം ഈ കാളയുടെ കൊമ്പും വാലും മുറിക്കാന്‍ തുടങ്ങിയ എന്റെ കൈകള്‍ തടയപ്പെട്ടിരിക്കുന്നു. എങ്കിലും ഞാന്‍ ഈ കേസ് വിട്ട്കളയാന്‍ ഒരുക്കമില്ല. പെണ്‍കുട്ടിക്ക് ആവശ്യത്തിനു ധൈര്യം കൊടുക്കണം. കാളയെ ഒതുക്കണം.

ഇത്രയും വാക്കുകള്‍ പൊതു സമൂഹത്തോടായിരുന്നു ഞാന്‍ പറഞ്ഞത്. ഇനി ഈ കഥയിലെ വില്ലനോട് “എടാ പൊന്നു മോനേ! നീ ഇത് വായിക്കുന്നുണ്ടെന്ന് എനിക്കറിയാം. നീയാണ് ഇതിലെ കഥാപാത്രമെന്ന് നീ തിരിച്ചറിയുമെന്നും ഞാന്‍ തിരിച്ചറിയുന്നെടാ കോഞ്ഞാട്ടേ! വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ നിന്റെ യന്ത്ര സംവിധാനം ഞങ്ങള്‍ ചെത്തി ഉപ്പിലിട്ട് അത് നിന്നെ കൊണ്ട് തന്നെ തന്നെ തീറ്റിക്കുമെടാ മൂരിക്കുട്ടാ. അതിനു ത്രാണിയുള്ള ആണുങ്ങള്‍ ഈ ബൂലോഗത്തുണ്ടെന്ന് ഓര്‍ത്തോടാ പശുവിന്റെ ഹസ്ബന്റേ!. ഇനി ഏതെങ്കിലും പെണ്‍കുട്ടികള്‍ നിന്നെ സംബന്ധിച്ച് മേലില്‍ ഇപ്രകാരമുള്ള പരാതി ഉന്നയിക്കാന്‍ നീ കാരണമാകുന്നു എങ്കില്‍ അപ്പോള്‍ നിന്റെ ഫോട്ടോ സഹിതം ബൂലോഗത്ത് പ്രസിദ്ധീകരിച്ച് വേണ്ട നടപടികള്‍ ഞങ്ങള്‍ കൈക്കൊള്ളും. അത് കൊണ്ട് ഉടന്‍ തന്നെ ബൂലോഗത്ത് നിന്നും സ്ഥലം വിട്ടോ കള്ള ഹമുക്കേ!

ഇനി നമ്മുടെ വനിതാ ബ്ലോഗറന്മരോട് ഒരു വാക്ക്: ഞാന്‍ മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള ഏതെങ്കിലും കേസുകള്‍ നിങ്ങളുടെ അറിവില്‍ ഉണ്ടെങ്കില്‍ അത് ഉടനെ റിപ്പോര്‍ട്ട് ചെയ്യുക. കാലം മോശമാണ്.

ബൂലോഗത്തില്‍ സജീവ സാന്നിദ്ധ്യമുള്ള എന്റെ സഹ ബ്ലോഗ്ഗറന്മാരോട്: ഞാന്‍ മുകളില്‍ ചൂണ്ടിക്കാണിച്ച കേസില്‍ പ്രധാന ഭാഗങ്ങള്‍ ആളെ തിരിച്ചറിയും എന്ന ഭയത്താല്‍ വിട്ട് കളഞ്ഞിട്ടുണ്ട്. പക്ഷേ ഇങ്ങിനെ ഇനി ഈ വക പരിപാടികള്‍ ഇവിടെ നടക്കാതിരിക്കാന്‍ നാം എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന കാര്യം മനസിരുത്തുക. നമുക്ക് പലതും ചെയ്യാന്‍ കഴിയും. നമുക്ക് ഇതിനെതിരെ ഒരു സംഘം രൂപീകരിക്കാം. നമ്മുടെ ഫോണ്‍ നംബറുകള്‍ നമുക്ക് പ്രസിദ്ധീകരിക്കാം. ആര്‍ക്കെങ്കിലും ഇപ്രകാരം അനുഭവങ്ങള്‍ ഉണ്ടാകുന്നു എങ്കില്‍ ആ നംബറുകളില്‍ വിളിച്ച് പറയട്ടെ. രഹസ്യമായി കൈകാര്യം ചെയ്യുന്നു എങ്കില്‍ അങ്ങിനെ ചെയ്യാം, അല്ലെങ്കില്‍ പരസ്യമായി നടപടികള്‍ എടുക്കാം. ഏത് വിധത്തിലായാലും നമ്മുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ മറ്റ് ഉദ്ദേശത്തോടെ കടന്നു വരുന്നവരെ തടഞ്ഞേ പറ്റൂ. അല്ലെങ്കില്‍ പഴി ബൂലോഗത്തിനു മൊത്തമായി വീഴും. എന്റെ ഈ കുറിപ്പുകള്‍ എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തത്തക്ക വിധത്തില്‍ നടപടികള്‍ എടുക്കണമെന്ന് അപേക്ഷിക്കുന്നു.
എന്റെ ഫോണ്‍ നമ്പര്‍: 9744345476

68 comments:

  1. നന്നായി ഈ മുന്നറിയിപ്പ്. എന്നാലും ഒരിയ്ക്കല്‍ കൂടി പറയട്ടെ, പെണ്‍കുട്ടികള്‍ വളരെയേറെ സൂക്ഷിക്കുക. ബ്ലോഗിലെ സൌഹൃദം അതിനപ്പുറത്തേയ്ക്ക് കൊണ്ടുപോകാതിരിക്കുന്നത് ഏറെ നന്ന്

    ReplyDelete
  2. ഈ ബ്ലോഗ് മീറ്റുകളുപോലും അനാവശ്യമാണ്. ബ്ലോഗുകളിലൂടെ രചനകൾ മാത്രം ആസ്വദിച്ചാൽ മതി, എന്തിനാ അതെഴുതുന്നവരെ കാണുന്നത്. ഒരു ബ്ലോഗ് മീറ്റിനു ഞാനും പോയിട്ടുണ്ട്, സത്യത്തിൽ അന്ന് എഴുത്തിലൂടെ കണ്ട ആളുകളെയല്ല ഞാൻ കണ്ടത്, എഴുത്തിലൂടെ നാം ഒരാൾക്ക് നൽകുന്ന മുഖമല്ല നേരിട്ട് കാണാൻ കഴിഞ്ഞത്(നല്ലത് ചീത്തയായിട്ടും ചീത്തത് നല്ലതായിട്ടും). അതു കൊണ്ട് ബ്ലോഗ് സൗഹൃദം എന്നത് ബ്ലോഗിലെ രചനകളോടുള്ള സൗഹൃദമായി ഞാൻ ഒതുക്കി. പിന്നെ ഷെരീഫിക്ക, ഒരനുഭവം എന്റെ ഒരു സുഹൃത്തിനും ഉണ്ടായിട്ടുണ്ട്, പക്ഷേ അവൾ വെറും ഉണ്ണാക്കിയല്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ലയെന്ന് മാത്രം. പിന്നെ ബ്ലോഗിലായാലും ജീവിതത്തിലായാലും ആണിനു പെണ്ണിനോടും മറിച്ചും ഒരു ഇഷ്ടം വന്ന് കൂടായ്കയില്ല, അങ്ങിനെ നല്ല രീതിയിൽ ആ ഇഷ്ടം വിവാഹത്തിലെത്തിയ കഥകളും ബൂലോകത്തുണ്ട്, പക്ഷേ ഇത്തരം ഔട്ടിങ്ങിനു ക്ഷണിക്കുന്ന കാളകളെ ബൂലോകത്തൂന്ന് മാത്രമല്ല, ഭൂലോകത്തൂന്ന് തന്നെ ഒഴിവാക്കേണ്ടതാണ്.

    ReplyDelete
  3. ഇക്കാ പോസ്റ്റിന്റെ ലിങ്ക് മലയാളം ഗ്രൂപ്പിലൂടെ ഇടൂ.(എനിക്കിവിടെ facebook access ഇല്ല)

    ReplyDelete
  4. ഷെരീഫിക്കാ രാവിലെത്തന്നെ വളരെ കാര്യ ഗൗരവമുള്ള ഒരു പോസ്റ്റ് വായിച്ചതിലുള്ള സന്തോഷം മറച്ച് വക്കുന്നില്ല. സംഗതി ആരാ ന്ന് പറഞ്ഞില്ല എങ്കിലും. ഈ വക കോപ്രായങ്ങൾ നടക്കുന്നത് ദുർബല ഹൃദയമുള്ള സ്ത്രീകൾക്കെതിരേയാണ്. എന്റെ കാഴ്ചപ്പാടിൽ നല്ല ദൃഢമനസ്സുള്ള സ്ത്രീകളാണ് ബ്ലോഗ്ഗിംഗ് തുടങ്ങിയ സംഭവങ്ങൾക്ക് വരുന്നത്. പക്ഷെ ധാരണയ്ക്ക് വിരുദ്ധമായി ദുർബല മനസ്സുള്ളവരിവിടെ ഉണ്ടെങ്കിൽ അവർക്ക് ഈ കാളകളിൽ നിന്ന് നല്ല സംരക്ഷണം കൊടുക്കാൻ നമ്മളൊക്കെ വളരേയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആശംസകൾ ഇക്കാ ഈ പോസ്റ്റിന്.

    ReplyDelete
  5. "തിന്നു കൊഴുത്ത് നടക്കുന്നവന്മാര്‍ക്കെല്ലാം പള്ള നിറയുമ്പോള്‍ സ്ത്രീയെ ആവശ്യമായി വരുന്നു" പോസ്റ്റിൽ നിന്ന്...

    ഞാൻ പട്ടിണി കിടക്കാൻ തീരുമാനിച്ചു...

    ReplyDelete
  6. ഒരു കാര്യം മനസ്സിലാകുന്നില്ല..
    സമാനമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ ടിയാനെ സമീപിക്കാന്‍ താന്കള്‍ നമ്പര്‍ നല്‍കിയിരിക്കുന്നു...
    ഒരു സംശയം?
    നമ്പര്‍ നല്‍കാന്‍ ആരാണ് താന്കള്‍ ?
    സംഭവം അറിഞ്ഞാല്‍ എന്താനിദ്ദേഹം ചെയ്യുക?
    ഇത് പോലെ ബ്ലോഗില്‍ ഇടാനാണോ?
    അതോ നിയമപരമായി ഇടപെടാനോ

    ReplyDelete
  7. ഞാന്‍ കണ്ടിടത്തോളം ഇന്ന് ഭൂലോകത്ത് കേട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ താങ്കള്‍ അടച്ചു ആക്ഷേപിച്ച പുരുഷന് എന്ത് പങ്കു ആണോ ? ഉള്ളത് അതെ പങ്ക് സ്ത്രീക്കും ഉണ്ട് അവര്‍ വിശുദ്ധിയുടെ നിറവിലും മറ്റുള്ളവര്‍ വളരെ മോശക്കാരും ആയി താങ്കളെ പ്പോലെ ഉള്ളവര്‍ ചിത്രീകരിക്കുകയാണ് ഇവിടെ എത്രയോ കൊല്ലങ്ങള്‍ ആയിട്ട് ബ്ലോഗില്‍ നില്‍ക്കുന്ന ആളുകള്‍ സ്ത്രീകള്‍ ഉണ്ട് എന്ത് കൊണ്ട് അവര്‍ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നില്ല അതവരുടെ പെരുമാറ്റം ഗുണം കൊണ്ടാണ് അവര്‍ ഒരു നൂറ്റാണ്ട് ബ്ലോഗില്‍ എങ്ങനെ സജീവം ആയാലും അവര്‍ക്ക് ഒരു ബുദ്ധി മുട്ടും ഉണ്ടാവില്ല
    ഇതിപ്പോ മറിച്ച് നമ്മുടെ നാട്ടിലെ പീഡന കഥ പ്പോലെ ആണ് രണ്ടോ? മൂന്നോ ? മാസം സകല ഹോട്ടല്‍ കളും കയറി ഇറങ്ങി പീഡിപ്പിച്ചു എന്ന് പറഞ്ഞു കേസുകൊടുക്കും ഏതു തെമ്മാടിയും വഴിയെ പോകുന്നവളെ കേറി ബാലാല്സങ്കം ചെയ്യാറില്ല പിന്നെ ആരെയാ ചെയാരുള്ളത് അത് ചെയ്യാന്‍ പ്രേരിപ്പിച്ചു നടക്കുന്നവളെ മാത്രേ ചെയ്യരോള്ളൂ താങ്കളെ ഈ പോസ്റ്റ് ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരു ഒലിപീര് മാത്രമായേ കാണാന്‍ കഴിയൂ

    ReplyDelete
  8. ഇവിടെ ചില കാര്യങ്ങള്‍ നമുക്ക് മനസിലാക്കേണ്ടതുണ്ട്.പെണ്‍കുട്ടി അവളുടെ ഭാഗം ന്യായീകരിച്ചാണ് എന്നോട് സംസാരിച്ചതെങ്കിലും അത് സത്യത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ എന്ന് ഞാന്‍ കരുതുന്നു.ലക്ഷമണ രേഖ കഴിഞ്ഞു പെണ്‍കുട്ടി, വണ്ടി വിട്ടോ എന്ന് നമുക്കറിയില്ല. സാധാരണ സൌഹൃദത്തിന്റെ അതിര്‍ വരമ്പുകള്‍ നമ്മുടെ വനിതാബ്ലോഗര്‍മാര്‍ അത്യാവശ്യമായി പാലിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.

    ReplyDelete
  9. വളരെ ഗൗരവപരമാവേണ്ട ഒരു വിഷയം വായിച്ച് ചിരിച്ച്. കാളകളിൽ നിന്ന് രക്ഷനേടാൻ ഓൺലൈൻ കാളകളുടെ മൊത്തം വരിയുടച്ച് വിടാൻ എന്തേലും പരിഹാരമാർഗ്ഗമുണ്ടോ ഇക്കാ?

    ReplyDelete
  10. ബൂലോഗത്തും ബൗണ്‍സര്‍മാരെ നിയോഗിക്കേണ്ടി വരുമോ?

    ആണായാലും പെണ്ണായാലും ദിനവും നേരിട്ട് കാണുന്നവരെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലത്ത് ഒരു ബ്ലോഗ് പ്രൊഫൈലിനോ, മെയില്‍ ഐഡിക്കോ പിന്നില്‍ ദുഷ്ടന്‍ ചേട്ടനോ ദുഷ്ട ചേച്ചിയോ മറഞ്ഞിരിക്കുന്നോ എന്നു കണ്ട് പിടിക്കുക വിഷമകരം തന്നെ.

    ഞാന്‍ ഇടുക്കി പീരുമേട്ടില്‍ ഒരു ചെറിയ ഫാം തുടങ്ങുന്നത് സംബന്ധിച്ച് സാധ്യതാ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു വിത്ത് കാളയുടെ വേക്കന്‍സിയുണ്ട്. അപേക്ഷിക്കുന്ന വിത്തുകാളയ്ക്ക് ഏതാനും നല്ല ഹോള്‍സ്റ്റൈന്‍ പശുക്കളെ കൈകാര്യം ചെയ്യാന്‍ തക്ക മിടുക്കുണ്ടായിരിക്കണം.

    ReplyDelete
  11. എല്ലാ തരത്തിലുള്ള ആള്‍ക്കാരും ബ്ലോഗേര്മാരിലും ഉണ്ട്...ആളുകളുടെ സ്വഭാവം അറിഞ്ഞു സൌഹൃദത്തില്‍ ഏര്‍പ്പെടാന്‍ സ്ത്രീ ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കണം. അങ്ങനെ പറ്റുന്നില്ലെങ്കില്‍ എപ്പോഴും ഒരു അകലം സൂക്ഷിക്കുക .. ഒന്നോ രണ്ടോ കള്ളാ നാണയങ്ങള്‍ ഉണ്ടെന്നു കരുതി എല്ലാ പുരുഷ ബ്ലോഗര്‍മാരും ഇങ്ങനെ ആകന്ന്മെന്നില്ല..സ്ത്രീ ബ്ലോഗര്‍മാരുടെ ഇടയിലും ഇതുപോലെയുള്ള ആളുകള്‍ കാണുമായിരിക്കാം !! ഇതൊക്കെ exceptions മാത്രം ആണ്... ആരെങ്കിലും ഉപ്പു തിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിച്ചേ പറ്റൂ !

    ReplyDelete
  12. നന്നായി ഈ മുന്നറിയിപ്പ് (അതോ പിന്നറിയിപ്പോ) ഇക്കാ. നമ്മുടെ പെൺകുട്ടികൾ അൽപ്പം കൂടെ ശ്രദ്ധിച്ചാൽ നന്ന്, ചന്ദ്രികമാരേ, നമ്മൾ കാണും സങ്കൽപ്പലോകമ്മ്ല്ലീ ഉലകം.

    ReplyDelete
  13. hitechcell@keralapolice.gov.in is the address to send complaints related to net usage, mobile miss call disturbing etc.. But everybody who writes blog and thinks they are big guns. First of all drop this idea. As we know Kerala is not safe as the news of sexual harrasments are in a rise nowadays, the "BOOLOKAM" is also not safe. The same keralites write blog and we should remember they will have different faces. So, we should take care about ourselves first. And do not give an oppertunity to anybody to missuse. But if both of them think it will not make any problem, so let them make it and should not cry later.

    ReplyDelete
  14. വായിച്ചു.
    എത്ര പേരിൽ ഇത്തരം അനുഭവമുണ്ടെന്നു ചോദിച്ചാൽ എനിക്കുണ്ടായിട്ടേ ഇല്ലാ.. എന്നോട് എല്ലാവരും, ഇന്നയാളും നല്ല രീതിയിലാ പെരുമാറുന്നെ എന്നുറക്കെ പറയാൻ മടി കാണിക്കാത്തവരിലും ഇന്നയാൾ എന്ന ട്രാക്ക് വന്നതിലെ നൂലാമാലകൾ ഒന്നൂടെ ചോദിച്ചാൽ വ്യക്തമാകും കാളകൂറ്റന്റെ വികൃതികൾ.. കാളയാവാൻ പറ്റിയില്ലേലും കരഞ്ഞു തീർക്കുന്ന കഴുതകൾ ആവുന്ന അഞ്ചെട്ടുപേരെ പലരിൽ നിന്നും നേരിൽ മനസ്സിലാക്കിയിട്ടുണ്ട്.

    പരസ്പര ധാരണയോടെ ഉള്ള കൊടുക്കൽ വാങ്ങളുകൾ ഫോണിലൂടേയോ ചാറ്റിലൂറ്റേയോ നേരിട്ടോ ഉള്ളവരെ മറ്റി നിർത്തുന്നു. പരസ്പര ധാരണയിലെ ഈ നീക്കുപോക്ക് അവരിലെ വ്യതിപരമയ കാര്യമായി എഴുതി തള്ളാം.

    ബ്ലോഗിനെ ഒരു പ്ലാറ്റ് ഫോം ആക്കി ഇത്തരം നീരാളിക്കൈകളുമായി നടക്കുന്നവരെ ഇല്ലാതാക്കാൻ ഒന്നിനേ കഴിയൂ
    പറ്റിയവ ഷരീഫ്ക്കയെ അറിയിക്കാം എല്ലം വ്യക്തമായി തന്നെ.
    ജില്ലാ ന്യായാതിപനായി വിരമിച്ച അദ്ദേഹത്തിനു നിയമ പരമായി നൽകൻ കഴിയുന്ന എല്ലാ സപ്പോർട്ടിനും സന്തോഷമേ ഉള്ളൂ.
    കൂടെ ഉള്ള വക്കീലന്മാരായ മകനും മരുമകൾക്കും തീർചയായും നിങ്ങളെ സഹായിക്കാൻ കഴിയും.


    തന്നെ ആ രീതിയിൽ കിട്ടില്ലെന്നു മനസ്സിലക്കുമ്പോ തന്റെ കാലിൽ വീണു ക്ഷമ ചോദിച്ചു തന്നിൽ നിന്നകന്നാലും അയാളിലെ ആ കാപട്യം മറ്റൊരു ആളിലേക്ക് പയ്യെ പോകുന്നു എന്നു ചിന്തിക്കതെ ഒന്നും തുറന്നു പറയതെ എല്ലാം മൂടി വെക്കുന്ന ഇരകളുടെ ഈ സോഫ്റ്റ് കോർണർ തന്നെ ആണ് ഇത്തരക്കാർക്കുള്ള പ്രചോദനം

    ReplyDelete
  15. പുണ്യാളന്‍ ഇത് വായിച്ചു ഓടും അത്ഭുതപ്പെടുന്നില്ല ഇതു കേരളമല്ലേ എന്തും നടക്കാം

    ആര്‍ക്കും ആരെയും ഒന്നിനും വിശ്വസിക്കാന്‍ ആവാത്ത വിധം കാലം കേട്ട് പോകുന്നതിനെ ഓര്‍ത്തു ദുഖിക്കുന്നു ..... സ്നേഹാശംസകളോടെ പുണ്യാളന്‍

    ReplyDelete
  16. ഈ പോസ്റ്റിന്റെ ഉദ്ദേശലക്ഷ്യത്തെ ഞാൻ മാനിക്കുന്നൂ....പക്ഷേ...ഇത് ബ്ലോഗെഴുത്ത് കരെ വളരെ ബാധിക്കും...എന്റെ മാത്രം അഭിപ്രായത്തിൽ ഏറ്റവും നല്ല രചനകൾ നടത്തുന്നത്..(ബ്ലോഗിൽ) സ്ത്രീജനങ്ങളാണു...പൊതുവേ ബ്ലോഗെഴുത്ത് കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ ഇത്തരം പോസ്റ്റ്കൾ വഴി അവരും ഇതിൽ നിന്നും പിന്മാറില്ലേ?...പിന്നെ മിക്ക പെൺബ്ലോഗെഴുത്തുകാരും വുദ്യാ സമ്പന്നരാണു.അവരാരും ഇത്തരം വാരിക്കുഴിയിൽ വീഴില്ലാ എന്നാണു എന്റെ അഭിപ്രായം...പിന്നെ താങ്കൾ ഉദ്ദേശിച്ച കാള ആരെന്ന് വെളിപ്പെടുത്തുക...മേലിൽ മറ്റു 'കൊച്ച്'ബ്ലൊഗെഴുത്തുകാർക്ക് അത് പ്രയോജനം ചെയ്യും...ആ വലയിൽ അവർ വീഴാതിരിക്കട്ടെ....

    ReplyDelete
  17. താങ്കള്‍ ബസില്‍ ആയിരുന്നതിനാല്‍ നമ്മുടെ സംഭാഷണം മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വിളിക്കാം. ഏതായാലും ഞരമ്പ് രോഗികള്‍ ഭൂലോകത്തും ബൂലോകത്തും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൃത്യമായ കരുതലുകള്‍ തന്നെയാണ് പരിഹാരം. ഇത്തരം വെളിപ്പെടുത്തലുകള്‍ അബദ്ധത്തില്‍ പെട്ടവരുടെയോ പെടുത്തുന്നവരുടെയോ കണ്ണ് തുറപ്പിക്കുകയാണെകില്‍ നല്ലത്. എപ്പോഴും മൂന്നാം കണ്ണ് തുറന്നിരിക്കാന്‍ ബൂലോകം ശ്രദ്ധിക്കുക.

    ReplyDelete
  18. ഷെറിഫ് സാര്‍,

    താങ്കള്‍ ഏറ്റെടുക്കാന്‍ തുടങ്ങുന്ന ദൌത്യത്തിന്ന് എന്‍റെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. ഇത്തരത്തില്‍ വിരലെണ്ണാവുന്നവര്‍ നമുക്കിടയില്‍ ഉണ്ടായാല്‍ സ്ത്രീകളായ ബ്ലോഗര്‍മാര്‍ക്ക് നിര്‍ഭയമായി തങ്ങളുടെ കഴിവുകള്‍ പ്രകാശിപ്പിക്കാനാവാതെ വരും. അങ്ങിനെ സംഭവിച്ചു കൂടാ. ഒരിക്കല്‍ കൂടി പറയട്ടെ, ഷെറിഫ് സാറിന്‍റെ പുറകില്‍ ഞാനുമുണ്ട്.

    ReplyDelete
  19. ഇവിടെ കുറെ വെര്‍ച്വല്‍ ഫെമിനിസ്റ്റുകള്‍ താങ്കളെ വിമര്‍ശിക്കുന്നുണ്ട്.

    https://plus.google.com/u/0/114232460980649473446/posts/1tKZmmgNEPg

    ReplyDelete
  20. വിഷയലമ്പടന്മാരായ ചിലരെങ്കിലും ബ്ലോഗെഴുത്തിന്റെ ലോകത്ത് നുഴഞ്ഞുകയറി ഇവിടെയുള്ള 'സാദ്ധ്യതകള്‍' പ്രയോജനപ്പെടുത്തുന്നുണ്ട്. അവരെ ഒറ്റപ്പെടുത്തി സാംസ്കാരികരംഗത്ത് ശക്തമായ മാധ്യമമായി ബ്ലോഗെഴുത്തിനെ വളര്‍ത്തിക്കൊണ്ടുവരുവാനുള്ള അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

    ഇതോടൊപ്പം എനിക്കു തോന്നിയ ചില സംശയങ്ങള്‍ പങ്കുവെക്കുകയാണ്.

    ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത് സ്ത്രീബ്ലോഗര്‍മാര്‍ മുഴുവനും ഇത്തരം 'കാളകളുടെ' ആക്രമണത്തിന് വിധേയരാവാന്‍ സാധ്യതയുണ്ട് എന്നാണ്. എന്നാല്‍ വളരെ സജീവമായി ബ്ലോഗെഴുത്തിന്റെ ലോകത്ത് നാളുകളായി നിലയുറപ്പിച്ച പല മഹതികളുമുണ്ട്. അവരാരും ഇത്തരം കാളകളുടെ പിടിയില്‍ പെട്ടുപോവാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാവുന്നില്ല. മനസ്സിലാവുന്ന ഒന്നുണ്ട്. അത് രണ്ടു കൈകള്‍ കൂട്ടി അിച്ചാലെ ശബ്ദമുണ്ടാവു എന്നുള്ളതാണ്. ബ്ലോഗെഴുതുക, ഗ്രൂപ്പുകളിലെ സാംസാകാരിക ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുക എന്നതിനപ്പുറം, പലതരം വ്യക്തിതാല്‍പ്പര്യമുള്ള ഇടപെടലുകളില്‍ നിന്നല്ലെ ഇവിടെ ഉന്നയിച്ച രീതിയിലുള്ള പ്രശ്നങ്ങള്‍ ആവിര്‍ഭവിക്കുന്നത്. സത്യത്തില്‍ അത്തരം പ്രശ്നങ്ങള്‍ ബ്ലോഗെഴുത്തുമായി പുലബന്ധമില്ലാത്ത വൈയക്തിക പ്രശ്നങ്ങളല്ലെ.

    വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും ചൂഷണങ്ങളെയും ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. ബ്ലോഗെഴുതുന്ന വനിതയുടെ, ബ്ലോഗെഴുത്തിലൂടെ പരിചയപ്പെട്ട വ്യക്തിയുമായുള്ള പ്രണയകലഹങ്ങളെ ബ്ലോഗെഴുത്തിന്റെ പ്രശ്നമായും, ബ്ലോഗെഴുതുന്ന മുഴുവന്‍ വനിതകളുടെയും പ്രശ്നമായും അവതരിപ്പിക്കുന്നതിനോടുള്ള വിയോജിപ്പും പ്രകടിപ്പിക്കുന്നു.

    ReplyDelete
  21. ഇതൊരു സദാചാര പോലീസിങ്ങ് പോസ്റ്റ് അല്ലാതെ മറ്റെന്താണ് മാഷെ. അങ്ങു ചെത്തിക്കളയും എന്നൊക്കെ പറഞ്ഞ് പോസ്റ്റിടാന്‍ സാമാന്യ യുക്തിയുള്ള ഒരാള്‍ക്കു കഴിയുമോ?

    ഇരയുടെ പേരില്ലാതെ ഇട്ട പോസ്റ്റിനു മറുപടിയും ആയി ആരോപണ വിധേയന്‍ വന്നിട്ടു ഇരയെ ചിത്രവധം ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം പോസ്റ്റിട്ട താങ്കള്‍ വഹിക്കുമോ? ആരോപണം നേരിട്ട ആള്‍ക്കും പറയാന്‍ കാണുമല്ലോ എന്തെങ്കിലും ഒക്കെ - തെറ്റായാലും ശരിയായാലും. അപ്പോള്‍ ബൂലോഗം ജനകീയ വിചാരണ നടത്തണമോ? ഇങ്ങിനെ ഒരു വിഷയം തന്റെ ശ്രദ്ധയില്‍ പെട്ടാല്‍ അതു ശരിയാണെങ്കില്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിട്ട് അയാളെ അകത്തിടാന്‍ അല്ലേ മാഷെ ശ്രമിക്കേണ്ടത്.

    അതിനു പകരം പോസ്റ്റിട്ട് ആളെ കൂട്ടി മറ്റേതങ്ങു ചെത്തിക്കളയും എന്നൊക്കെ പറയുന്നത് ഒരു തരം താലിബാനിസം അല്ലേ മാഷെ?

    ReplyDelete
  22. എന്തായാലും ഇങ്ങിനെയുള്ള പ്രശ്നങ്ങള്‍ നിയമ പരമായി നേരിടുകയായിരുന്നു നല്ലത്.

    ReplyDelete
  23. എവിടെയും സംഭവിക്കാവുന്ന ഒന്ന്
    എന്റെ അഭിപ്രായം പറയാം
    നില്‍ക്കേണ്ടത് പോലെ നിന്നാല്‍ ..ഏതു കാളയും മേയാന്‍ വരില്ല.. ആ കാള മേയാന്‍ ശ്രമിച്ചെങ്കില്‍ .. അതില്‍ ആ കുട്ടി സമ്മതിച്ചു കൊടുത്തത് കൊണ്ട് മാത്രമാണ്... ഒരാണും ഏതൊരു പെണ്ണിനേം ഇളക്കാന്‍ പോകില്ല എന്നാണ് എന്റെ വിശ്വാസം.. ഇളക്കിയാല്‍ ഇളകും എന്ന് തോന്നുന്നെങ്കില്‍ ആയിരിക്കും അവര്‍ ഇളക്കാന്‍ നില്ക്കാ... അത് കൊണ്ട് വിശ്വസങ്ങല്‍ക്കപ്പുറംഒരു നിയന്ത്രണ രേഖ നമ്മള്‍ തന്നെ വരയ്ക്കണം... എല്ലാത്തിനും നിന്ന് കൊടുത്തിട്ടു... അയ്യോ അവന്‍ എന്നേ പീടിപ്പിച്ചേ എന്ന് പറയുന്നതില്‍ കാര്യമില്ല... അവനോന്‍ ആദ്യം നന്നാവണം... ആരോട് എന്ത് സംസാരിക്കണം എന്ന് തീരുമാനിക്കണം... ബ്ലോഗ്ഗര്‍ മാറോടു ബ്ലോഗ്‌ കാര്യങ്ങള്‍ മാത്രേ സംസാരിക്കാവു എന്നൊന്നും ആരും എഴുതി വച്ചിട്ടില്ല... നമുക്ക് നമ്മളെ വിശ്വാസമുണ്ടെങ്കില്‍ ആരോട് വേണമെങ്കിലും എന്തും സംസാരിക്കാം... ആ കുട്ടി നിന്ന് കൊടുത്തത് കൊണ്ടാണ് ആ കാള ചൂഷണം ചെയ്തത് എന്നേ ഞാന്‍ പറയു... ഞാനും ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി .. ഒരുപാടു നല്ല സൌഹ്രദങ്ങള്‍ ഉണ്ട്... മോളെ പോലെയും, കൂട്ടുകാരിയെ പോലെയും, സഹോദരിയെ പോലെയും എന്നെ സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്... ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ ചില പുതുമുഖക്കാര്‍ക്ക് നല്ല സൌഹൃദങ്ങള്‍ നഷ്ടമാവാന്‍ സാധ്യത ഉണ്ട്... പക്ഷെ ഇതെല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ ആണ്...
    ഞാന്‍ പാവമാണ് നിഷ്കളങ്കയാണ് എന്നൊക്കെ ബഹുമതിയായി പറഞ്ഞു നടക്കുന്ന ചില പെണ്കിടാവുകളുണ്ട്... അവരൊക്കെയാണ് ഇതില്‍ ഇരയാവുന്നത് എന്നതാണ് സത്യം,,, കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്ന് കേട്ടിട്ടില്ലേ... അതാണ്‌ ഇത്... ഈ കാലത്ത് ജീവിച്ചിട്ട് അവനോനെ ശ്രദ്ധിക്കാന്‍ അറിയില്ലെങ്കില്‍ ... ഇനി എങ്കിലും പെന്കിടാവുകള്‍ നിര്ത്തെണ്ടാവരെ നിര്ത്തെണ്ടടുത്ത് നിര്‍ത്തുക... ഇങ്ങനെയുള്ള കാര്യങ്ങള്‍ പുറത്ത് കൊണ്ട് വരുക... അവന്മാരെ നാണം കെടുത്തുക... പിന്നീടൊരിക്കലും അവര്‍ ആരോടും ഇങ്ങനെ പോകാത്ത വിധം

    ReplyDelete
  24. ഞാന്‍ അല്‍പ്പം തിരക്കിലായതിനാല്‍ ഇപ്പോഴാണു ഇവിടെ എത്തിയത്.മുകളിലെ അഭിപ്രായങ്ങള്‍ ശ്രദ്ധയോടെ ഞാന്‍ വായിച്ചിരുന്നു. തുടര്‍ന്ന് ശ്രീ സുബൈറിന്റെ കമന്റില്‍ കണ്ട ലിങ്കില്‍ പോയി നോക്കി.https://plus.google.com/u/0/114232460980649473446/posts/1tKZmmgNEPg .സദുദ്ദേസത്തോറ്റെ എഴുതിയ ഈ പോസ്റ്റിനെയും വ്യക്തിപരമായി എന്നെയും അതിലെ മഹാനുഭാവന്മാര്‍ ശരിക്കും കൈകാര്യം ചെയ്തിട്ടുണ്ട്.ഇത്രയും ശൂരന്മാരായ ആള്‍ക്കാര്‍ നിലവിലുണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഈയുള്ളവന്‍ കമാ എന്നൊരക്ഷരം പറയില്ലായിരുന്നു.ചിലരുടെ ശൌര്യം വാക്കുകളിലൂടെ വായിച്ചപ്പോള്‍ ഇതില്‍ ഇവര്‍ക്കിത്ര രോഷം കൊള്ളേണ്ട കാര്യമെന്തെന്ന് ഞാന്‍ അതിശയിച്ചു.ചിലര്‍ക്ക് എന്റെ ഭാഷ തറ ആയി തോന്നിച്ചു.അവരോട് ഞാന്‍ വിനയത്തോടെ പറയട്ടെ” ആ പ്രയോഗം അതായത് യന്ത്രം ചെത്തി ഉപ്പിലിടും എന്ന പ്രയോഗം ഞാന്‍ പോസ്റ്റില്‍ കാണിച്ചത് പോലെ മലയാളത്തിലെ മഹാ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറില്‍ നിന്നും ഞാന്‍ കടമെടുത്തതാണ് എന്ന് ആ പോസ്റ്റില്‍ പറഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഒരു രചനയില്‍ താമസിക്കുന്ന വീടിന്റെ മുമ്പില്‍ നിന്നു മൂത്രം ഒഴിക്കുന്ന ഒരാളെ വിളിച്ച് ഇങ്ങിനെ പ്രയോഗിച്ചത് വായിച്ചത് ഓര്‍മയില്‍ ഉണ്ടായിരുന്നത് തമാശ പ്രയോഗമായി ഉപയോഗിച്ചു എന്നത് നേരു.ഞാന്‍ കരുതി മലയാളികള്‍ തമാശ ആസ്വദിക്കാന്‍ മുന്‍ പന്തിയിലുണ്ടെന്ന്; ക്ഷമിക്കണം എനിക്ക് തെറ്റി. ചിലര്‍ എന്നെ ഏതോ എല്ലാം ഉദ്യോഗ പദവിയില്‍ ഇരുത്തി.ആ പറഞ്ഞ ഒരു ഉദ്യോഗ പദവിയും എനിക്കില്ല സ്നേഹിതന്മാരേ! പൂര്‍വാശ്രമത്തില്‍ എനിക്ക് കോടതിയില്‍ ജോലി ഉണ്ടായിരുന്നു എന്നത് ശരിയാണ്.കോടതിയില്‍ ജോലിക്ക് ആവശ്യമുള്ള വിദ്യാഭ്യാസ യോഗ്യതയുമുണ്ട്. മലയാളത്തില്‍ തെറ്റില്ലാതെ എഴുതാന്‍ അറിയാം. ചില കഥകളും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പുസ്തകങ്ങളും എന്റെ പേരില്‍ ഉണ്ട്. ഇപ്പോഴും കഥകള്‍ എഴുതുന്നുണ്ട്, പ്രസിദ്ധീകരിക്കുന്നുണ്ട്.ബ്ലോഗില്‍ അതെല്ലാം വരുന്നുമുണ്ട്.പക്ഷേ ഞാന്‍ ചെയ്തിരുന്ന ജോലിയുടെ മഹത്വം ഒന്നും നാളിത് വരെ ഞാന്‍ നെറ്റിലോ ബ്ലോഗിലോ ഫൈസ് ബുക്കിലോ വിളംബിയിട്ടില്ല.കാരണം ഇവിടെ ഞാന്‍ വെറും ഒരു ബ്ലോഗര്‍ മാത്രമാണ്.

    ReplyDelete
  25. ഇന്നു എന്നെ വിളിച്ച എന്റെ ഒരു മാന്യ സ്നേഹിതനോട് ഞാന്‍ പറഞ്ഞത് പണ്ട് ഞാന്‍ ചെയ്തിരുന്ന ജോലി എന്തെന്ന് പറഞ്ഞ് ഒരു അകല്‍ച്ച എന്റെ സഹ ബ്ലോഗറന്മാരുമായി ഉണ്ടാക്കാന്‍ ഞാ‍ന്‍ ആഗ്രഹിക്കുന്നില്ല.ഞാന്‍ നിങ്ങളുടെ ഇക്കാ മാത്രം.സ്നേഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ലോകത്ത് അത് മാത്രമാണ് മിച്ചം.പക്ഷേ ആ സ്നേഹം ദുരുപയോഗം ചെയ്യുന്നവരെ ഞാന്‍ വെറുക്കുന്നു. ഈ പോസ്റ്റിനു കാരണം അപ്രകാരമുള്ള ഒരു ദുരുപയോഗം ശ്രദ്ധയില്‍ പെട്ടതിനാല്‍ മാത്രം.ഇവിടെ പുലരി. പികെ എന്ന മാന്യമിത്രം ചോദിച്ച ചോദ്യം ശ്രദ്ധിക്കുക. “നമ്പര്‍ നല്‍കാന്‍ ആരാണ് താന്കള്‍ ?“ അത് ചോദിക്കാന്‍ താങ്കള്‍ ആരാണു എന്ന് ഞാന്‍ ചോദിക്കുന്നില്ല. എന്റെ മറുപടി” ഞാനൊരു ബ്ലോഗറും സമൂഹത്തിലെ ഒരു അംഗവുമാണ്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ നിയമപരമായി തടസമില്ലാ എന്ന വിശ്വാസത്തിലാണ് എന്റെ സഹോദരങ്ങളെ സഹായിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഞാന്‍ കളയാത്തത്.താങ്കള്‍ക്ക് എന്റെ സഹായം ആവശ്യമില്ലെങ്കില്‍ വേണ്ട.താങ്കളുടെ അടുത്ത ചോദ്യം”സംഭവം അറിഞ്ഞാല്‍ എന്താനിദ്ദേഹം ചെയ്യുക?“ .എന്റെ യുക്തിയില്‍ തോന്നുന്നതും ശരിയെന്ന് മറ്റുള്ള ബ്ലോഗറന്മാര്‍ അംഗീകരിക്കുന്നതുമായ കാര്യങ്ങള്‍ കൂടി ആലോചിച്ച് ചെയ്യാമെന്ന് കരുതുന്നു എന്നാണ് കരുതുന്നത്.അതിപ്പോഴേ താങ്കളോട് പറഞ്ഞ് തരാന്‍ തക്ക വിധം നാം തമ്മില്‍ ഉടമ അടിമ ബന്ധമൊന്നുമില്ലല്ലോ.ഞാനും ഒരു ബ്ലോഗര്‍, താങ്കളും ഒരു ബ്ലോഗര്‍. ഗൂഗ്ല് തന്ന ആനുകൂല്യം നാം ഉപയോഗിക്കുന്നു.അഭിപ്രായം ആര്‍ക്കും പറയാം,എന്റെ ഫോണ്‍ ന്‍ബമ്പര്‍ നല്‍കി ഞാന്‍ ആളായി എന്നാണ് മറ്റൊരാരോപണം. ഇതാ എന്റെ പോസ്റ്റിലെ വരികള്‍ വായിക്കുക:“നമ്മുടെ ഫോണ്‍ നംബറുകള്‍ നമുക്ക് പ്രസിദ്ധീകരിക്കാം. ആര്‍ക്കെങ്കിലും ഇപ്രകാരം അനുഭവങ്ങള്‍ ഉണ്ടാകുന്നു എങ്കില്‍ ആ നംബറുകളില്‍ വിളിച്ച് പറയട്ടെ.“എല്ലാവരോടും ഇങ്ങിനെ ഒരു റിക്വസ്റ്റ് ചെയ്തിട്ട് ഞാന്‍ മാതൃകയാകാന്‍ എന്റെ നമ്പര്‍ ആദ്യം കൊടുത്തു എന്ന് മാത്രം.ഇത് തെറ്റാണെങ്കില്‍ എന്റെ നമ്പറില്‍ ആരും വിളിക്കില്ലായിരുന്നു.പ്രിയപ്പെട്ട പുലരീ എന്റെ നമ്പര്‍ പരസ്യം കൊടുത്തിട്ട് ആളാകാന്‍ മാത്രം ഞാന്‍ ചീപ്പല്ല.സംശയമുണ്ടെങ്കില്‍ ബൂലോഗത്തെ നിറ സാന്നിദ്ധ്യമായിട്ടുള്ള ബ്ലോഗറന്മാരോട് ചോദിച്ചാല്‍ അവര്‍ അത് പറഞ്ഞ് തരും.മൂന്നു വര്‍ഷമായി ഞാന്‍ ഇവിടെ ഉണ്ട്.ആള്‍ക്കാരുമായി പരസ്പര സ്നേഹം മാത്രമേ ഞാന്‍ പങ്ക് വെച്ചിട്ടുള്ളൂ.പൊങ്ങച്ചം പങ്ക് വെച്ചിട്ടില്ല. ഗൂഗ്ല് പ്ലസ്സിലെ മാന്യ മഹാന്മാരോട് ഒരു വാക്ക്:ഞാന്‍ ഒരു മയിസ്ത്രേട്ടുമല്ല“ ഞാന്‍ ഇവിടെ ആരെയും വിധിച്ചിട്ടുമില്ല അതിനു എനിക്ക് അധികാരവുമില്ല. ഞാന്‍ എന്റെ നാട്ടില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ്.അതെന്റെ നാട്ടുകാര്‍ അംഗീകരിച്ച് തരുന്നുമുണ്ട്.എനിക്ക് അത് മതി. നിങ്ങളുടെ സ്ര്ട്ടിഫിക്കേറ്റ് എനിക്ക് ആവശ്യമില്ല. ഈ കാര്യത്തില്‍ തലയില്‍ പൂട ഉള്‍ലവര്‍ മാറി ഇരുന്നു തല തപ്പി നോക്കുക.(തുടരുന്നു)

    ReplyDelete
  26. പ്രിയ ഷെറീഫ്,

    ആദ്യമായി, ഈ ബ്ലോഗിന്റെ തലക്കെട്ട് കാലഹരണപ്പെട്ടതും യുക്തിസഹമല്ലാത്തതുമാണ് എന്നെഴുതുമമ്പോൾ പിണങ്ങരുത്. ‘ബൂലോകത്തു കാളകൾ മേയുന്നു’. എന്നു പറഞ്ഞാൽ ഭൂലോകം പുൽത്തകിടിയാണ് എന്നും അതിൽ കാളകൾ മേയുന്നു എന്നും അത്ഥമായി എടുത്തുകൂടേ? ബൂലോകം പുൽത്തകിടിയാണോ? എങ്കിൽ പിന്നെ കാളകൾ അവിടെ എന്തു ചെയ്യണമെന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത്. ഈ കാളയെ പശുവിന്റെ ഭർത്താവെന്നും പറയുന്നു. കാളക്കും പശുവിനും ഇടയിൽ വിവാഹമില്ല, അപ്പോൾ ഇവിടെ പശു എന്നുദ്ദേശിക്കുന്നത്, പ്രത്യേകമായി ആരെയെങ്കിലും ആണോ?

    ബൂലോകം ഒരു ആശയവിനിമയ വേദിയാണ്. എന്നാൽ അതിനെ ചില ആൺ വർഗ്ഗക്കാർ ചൂഷണം ചെയ്യുന്നു എന്നായിരിക്കും താങ്കൾ ഉദ്ദേശിച്ചത് എന്നു കരുതുന്നു.

    സ്ത്രീയും പുരുഷനും പരസ്പര ആകർഷിക്കടുന്നവരാണ്: സ്നേഹത്തിലൂടെ, പ്രേമത്തിലും പ്രണയത്തിലും കൂടെ, കാമത്തിലൂടെ. പക്ഷെ കേരളത്തിന്റെ വൃത്തികെട്ട സാമൂഹ്യ-സാസ്കാരിക-മത- രാഷ്ട്രീയ പാരമ്പര്യമനുസരിച്ച്, ആദ്യത്തേതു മൂന്നും നിസാരവും പ്രധാനം അവസാനത്തേതുമാണ്. അതുകോണ്ടാണ്, ബ്ലോഗിലൂടെ രണ്ടു മുന്നു ഇമെയിൽ ഒരു പെണ്ണെഴുതിയെങ്കിൽ ഉട്നെ അവളെ കൂടെക്കെടക്കാൻ ഒരാണു ക്ഷണിക്കുന്നത്.

    ഇത്തരം സ്വഭാവം കേരള മനസിന്റെ അസുഖലക്ഷണമാണ് പുറത്തു കോണ്ടു വരുന്നത്.
    ‘’എങ്കിലും ഞാന്‍ ഈ കേസ് വിട്ട്കളയാന്‍ ഒരുക്കമില്ല. പെണ്‍കുട്ടിക്ക് ആവശ്യത്തിനു ധൈര്യം കൊടുക്കണം. കാളയെ ഒതുക്കണം‘

    അതിനു ശേഷം താങ്കൾ എഴുതിയ ഒരു പാര മഹാമോശമായിപോയി.

    താങ്കൾ ഒരു റിട്ടയാർഡ് മജിസ്രേട്ട് ആണ്. വാദിയും പ്രതിയും നീതിന്യായത്തിന്റെ രണ്ടു പ്രധാന വശങ്ങളാണ്. പ്രശ്നത്തിന്റെ ഒരു വശം മാത്രം കേട്ടാൽ വിധി പറയാൻ പറ്റുമോ? പ്രതി കൊലയാളിയായാലും വ്യഭിചാരിയായാലും അയാൾക്കു പറയാനുള്ളതു കേൾക്കുന്നത് ലോകത്തെവിടെയുമുള്ള നിയമ രീതിയല്ലേ? അതിനു വേണ്ടി താങ്കൾ ശ്രമിച്ചതായി ഒരു സൂചനയുമില്ല.

    സ്ത്രീ ബോഗ്ഗർ, തരളിത മനസ്കയോ ഭീതിതയോ ആണെന്നുള്ളത്, ‘അയാളെ‘ ചോദ്യം ചെയ്യുന്നതിൽ നിന്നും അയാൾക്കു പറയാനുള്ളതു കേൾക്കുന്നതിൽ നിന്നും താങ്കളുടെ മജിസ്രേട്ടു മനസിനെ എങ്ങനെ മാറ്റിനിർത്തി എന്നു മനസിലാകുന്നില്ല.

    സ്വയം തെറ്റു തിരുത്താനുള്ള കഴിവ് മനസിനുണ്ട്. അതിനുള്ള സാധ്യതകൾ ഏതൊരു കുറ്റവിചാരണയുടെയും ആദ്യ പടിയാണ്. അങ്ങനെ തെറ്റു പരിഹരിച്ചതിനുശേഷം, അഥവാ അതിനു ശ്രമിച്ചതിനു ശേഷം ആ വിവരങ്ങൾ ഒരു പോസ്റ്റായി ഇട്ടിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു, എന്നു തോന്നുന്നു. അതിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും മൻസിലാക്കാൻ ഉണ്ടാകുമായിരുന്നു.

    ഇത്, ഒരു പരാതിയുടെ പേരിൽ, സ്ത്രീബോഗേഴ്സിനൊടു ജാഗ്രതൈ!! എന്നു പറയുന്നതു സെൻസേഷനിസമാണ്. നാട്ടിലെ തറ-കൂതറ-മാദ്ധ്യമങ്ങൾ കാണിക്കുന്ന അതേ സെൻസേഷണലിസം.

    ബ്ലോഗുലോകത്തുനിന്നും ഞങ്ങളുടെ റിപ്പോർട്ടർ, സുഗ്രീവ ദാസ്: ‘ഉം, പെൺബ്ലോഗർ ആൺബ്ലോഗർക്കു ഇ-മെയിലയച്ചപ്പോൾ അവളൂടെ ഡ്രസ് കോഡെന്തായിരുന്നു, അവൾ പ്രണയാതുരയായിരുന്നോ, കാമവിലോലയായിരുന്നോ, തരളിത മനസ്കയായിരുന്നോ? അതിനെകൂറിച്ചു പറയൂ‍....‘എന്നിങ്ങനെ പോസിബിളായ ഒരു ടിപ്പിക്കൽ ചാനൽ ചർച്ചയിൽ കവിഞ്ഞ് ഒന്നുമല്ലായിരുന്നു ഈ പോസ്റ്റും എന്നാണെങ്കിക്കു തോന്നുന്നത്.

    ഞാനുമൊരു സ്ത്രീ ബ്ലോഗ്ഗറാണ്, കേരളത്തിന്റെ ആവറേജ് മൻസ് അസുഖം ബാധിച്ച്താണ് എന്ന ബോധത്തോടു കൂടി തന്നെയാണ് ഞാൻ ബ്ലോഗിൽ വന്നിട്ടുള്ളത്. എന്നോട് ഉടക്കാൻ വന്നവരോട് ഞാൻ നന്നായി ഉടക്കിയിട്ടുമുണ്ട്. വിഷയം വേറെയായിരുന്നു എന്നു മാത്രം.


    യാദ്ദർഥ്യബൊധത്തോടെ വേണം ആരും ഏതു രംഗത്തും ഇടപെടാൻ എന്നു ഞാൻ വിശ്വസിക്കുന്നു. മുകളിൽ ഞാൻ പറഞ്ഞു കേരളത്തിലെ അസുഖ മനസുകളെക്കുറിച്ച്, ഈ മനസുകളുടെ ഉത്തരവാദികൾ, കേരളത്തിലെ ചുറ്റുപാടുകളാണെന്നു മറക്കരുത്, അതിൽ കുടുംബത്തിലെ വളർത്തു സാഹചര്യങ്ങൾക്ക് അപ്രധാനമല്ലാത്ത ഒരു പങ്കുണ്ടെന്നും.

    കുറ്റവാളിക്ക് താൻ കുറ്റം ചെയ്തു എന്നു ബോധമുണ്ടാക്കുകയാണ്/ അതിനു ശ്രമിക്കയാണ് പരിഷ്കൃത് മനുഷ്യർ ചെയ്യേണ്ടത്. അല്ലാതെ അതിനെ സെൻസേഷനലൈസ് ചെയ്യുകയല്ല.

    സോറി, കമന്റ് വളരെ നീണ്ടു പോയി, ക്ഷമിക്കുമല്ലോ

    ReplyDelete
  27. പുലരി എന്താ ഒരു മാതിരി തല്ലാന്‍ വരുന്ന പോലെ ! ഇച്ചിരി കൂടി മാന്യമായി പ്രതികരിക്കാമായിരുന്നു.ഷരീഫ്ക്ക ഇത്തരം വിഷയങ്ങളില്‍ അദ്ധേഹത്തെക്കൊണ്ട് കഴിയുന്ന ഒരു സഹായം വാഗ്ദാനം ചെയ്യുന്നു.അതിന് മറ്റൊരു മാനം കൊടുക്കണോ?

    ഈ വിഷയത്തിന് ഇത്തരത്തില്‍ ഒരു പ്രചാരം നല്‍കണമായിരുന്നോ ഷരീഫ്ക്കാ?ഒരു കേസിലൂടെ ഒതുക്കാമായിരുന്നു.ഈ പോസ്റ്റ് മൂലം ആ കുട്ടിയുടെ ടെന്‍ഷനും പേടിയും കൂടാനേ സാധ്യതയുള്ളൂ.തെറ്റ് ബ്ലോഗിണിയുടെ ഭാഗത്തും ഉള്ള സ്ഥിതിക്ക് കാളച്ചേട്ടനെ മാത്രം കുറ്റം പറയുന്നതിലും അര്‍ഥമില്ല.അവനും കാണുമല്ലോ എന്തെങ്കിലുമൊക്കെ പറയാന്‍(തെറ്റായാലും ശരിയായാലും).അതാരും കേട്ടിട്ടും ഇല്ല.അനാമികയും പ്രദീപും പറഞ്ഞതും കൂട്ടി വായിക്കാം.താങ്കളുടെ ഉദ്ധേശ ശുദ്ധി വിലമതിക്കുന്നു.

    ReplyDelete
  28. പ്രിയപ്പെട്ടവരേ! ഇടക്ക് കറന്റ് പോയതിനാല്‍ മുകളിലെ എന്റെ രണ്ട് കമന്റുകള്‍ അക്ഷര പിശാചിനെ ഓടിക്കാനോ വായിച്ചു നോക്കി തിരുത്താനോ മതിയായ സമയം കിട്ടിയില്ലാ. എനിക്ക് പറയാനുള്ളത് ബാക്കി കൂടി പറഞ്ഞു കൊള്ളട്ടെ.
    ബ്ലോഗ് ലോഗത്തെ സീനിയര്‍ ബ്ലോഗര്‍ ആയ അഞ്ചല്‍ക്കാരന്‍ (അദ്ദേഹത്തെ ഒരു മീറ്റില്‍ വെച്ച് ഞാന്‍ കണ്ടിട്ടുണ്ട്)ഇവിടെ രണ്ട് കമന്റും ഗൂഗ്ല് പ്ലസ്സില്‍ ഒരു അഭിപ്രായവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന അഭിപ്രായം ഈ കേസ് നിയമത്തിന്റെ വഴിക്ക് വേണം അയക്കാനെന്ന്.എന്റെ കൊച്ച് ചങ്ങാതി ജിപ്പൂസ്സും ഒരു കേസ്സിലൂടെ ഇത് ഒതുക്കാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ഒരു കാര്യം എന്റെ മാന്യ സുഹൃത്തുക്കള്‍ മനസിലാക്കുക. നിയമത്തിന്റെ വഴി എനിക്ക് സുപരിചിതമാണ്. പക്ഷേ ഇവിടെ രണ്ട് പ്രധാന കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. ഒന്ന്. ആ പെണ്‍കുട്ടി എന്നെ ദൈവനാമത്തില്‍ വാഗ്ദാനം ചെയ്യിച്ചു, ആ കുട്ടിയുടെ പേരു വെളിപ്പെടുത്തരുതെന്ന്. അത്രക്ക് വിരണ്ട ഒരു കുട്ടിയാണെന്നാണ് ഫോണിലൂടെയുള്ള അവരുടെ സംസാരത്തില്‍ നിന്നും മനസിലായത്. പോലീസ് എന്ന് എഴുതിക്കാണിച്ചാല്‍ ബോധം കെടുന്ന പ്രകൃതം. ആദ്യം ഞാന്‍ നിയമ വഴിയുടെ അഭിപ്രായമാണു മുമ്പില്‍ വെച്ചത്. അപ്പോള്‍ അവര്‍ പറഞ്ഞത് എങ്കില്‍ പിന്നെ ഇക്കായുടെ അടുത്ത് വരില്ലായിരുന്നല്ലോ എന്നാണ്. മറ്റെന്തെങ്കിലും മാര്‍ഗം അവലംബിക്കാനാണ് അവരുടെ കരച്ചില്‍.എന്താണ് മാര്‍ഗമെന്ന് അവര്‍ക്ക് പറയാനറിയുകയുമില്ല.പിന്നെ അനുഭവജ്ഞാനം കൊണ്ട് ഈ വില്ലന്മാര്‍ വിരട്ടലുകള്‍ കൊണ്ട് സ്ഥലം കാലിയാക്കും എന്നറിയാം.ഇതു വരെ അങ്ങിനെയേ സംഭവിച്ചിട്ടുള്ളൂ.അല്ലെങ്കില്‍ ഇരയുടെ കാല് പിട്ച്ച് രക്ഷപെടും.ഇനി അഥവാ വീണ്ടും വിളച്ചിലെങ്കില്‍ അടുത്ത മാര്‍ഗം നോക്കും. ഇവിടെ അഞ്ചല്‍ക്കാരന്‍ ഒരു ചോദ്യം ഉന്നയിച്ചു.ആരോപണ വിധേയന്‍ വന്ന് ഇരയേ ചിത്ര വധം ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏല്‍ക്കുമോ എന്ന്.പ്രിയ സ്നേഹിതാ, ഒരിക്കലും അങ്ങിനെ സംഭവിച്ചാല്‍ ഞാന്‍ പുറകോട്ട് പോകില്ല.അല്ലെങ്കില്‍ അയാള്‍ ഒന്നു മുതിര്‍ന്ന് നോക്കട്ടെ അപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഞാന്‍ എടുക്കുമോ ഇല്ലയോ എന്ന് അപ്പോള്‍ അറിയാം.ചെത്തിക്കളയും എന്ന പ്രയോഗത്തെ പറ്റി ഞാന്‍ മുകളിലെ കമന്റില്‍ സൂചിപ്പിച്ച് കഴിഞ്ഞു. ആലങ്കാരിക പ്രയോഗങ്ങള്‍ മലയാളത്തില്‍ സുപരിചിതമാണ്. “എന്നെ അങ്ങ് ചിത്രവധം ചെയാതേ” എന്ന് ആരെങ്കിലും പാരാതൂരം പറഞ്ഞാല്‍ അയാളെ അക്ഷരാര്‍ത്ഥത്തില്‍ ചിത്ര വധം ചെയ്യുന്നു എന്നാണോ? ഇവിടെ പലരും ആ പാരഗ്രാഫിനെ നിശിതമായി വിമര്‍ശിച്ചു.അവനെ ഒന്നും ചെയ്യാന്‍ കഴിയായ്ക,എന്നിട്ട് അവന്‍ മിടുക്കനായി വിലസി അടുത്ത ഇരയെ തപ്പുക,ഇതിലുണ്ടായ അമര്‍ഷമാണ് എന്നെ കൊണ്ട് അങ്ങിനെ പറയിച്ചത്. അതല്ലാതെ അവനെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടത്. ഒരു വല്ലാത്ത നിസ്സഹായാവസ്ഥയില്‍ നിന്നുമാണ് ആ വാക്കുകള്‍ ഉരുത്തിരിഞ്ഞത്.
    പെണ്‍കുട്ടിയെ ന്യായീകരിച്ച് ഞാന്‍ പറഞ്ഞിട്ടില്ല.ശ്രീമതി അനാമിക ഉള്‍പ്പടെ ഉള്ളവര്‍ പറഞ്ഞത് പോലെ സ്ത്രീകള്‍ അവരുടെ കാര്യങ്ങള്‍ നോക്കി നിന്നാല്‍ ആരും ഒന്നും ചെയ്യില്ല. പക്ഷേ പക്വതയും പാകതയുമില്ലാത്ത ചില കുട്ടികള്‍ ആരെങ്കിലും രണ്ട് മൂന്നു കമന്റുകള്‍ അവരുടെ പോസ്റ്റില്‍ ഇട്ടാല്‍ ഉടനെ അവരുമായി ചങ്ങാത്തം കൂടാന്‍ പോകുന്നത് അനഭലഷണീയമാ‍ണു.എല്ലാവരും നല്ലവരായിരിക്കുകയില്ലല്ലോ. ഈ കാര്യം ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടത്. അതെന്റെ കടമയാണ്, ഞാനും നിങ്ങളും ചെയ്യേണ്ടതാണ്. അതിനാല്‍ എന്റെ സദുദ്ദേശത്തെ പ്രിയ ചങ്ങാതിമാര്‍ കണക്കിലെടുക്കുക.

    ReplyDelete
  29. ഇതെഴുതിയ ആള്‍ ഉദ്ദേശിച്ച കാര്യം നടന്നു.
    ഒരു സുരേഷ് പണ്ഡിറ്റ്‌ സ്റ്റൈല്‍ പബ്ലിസിറ്റി..
    "തനിക്കാക്കി വെടക്കാക്കല്‍"

    ReplyDelete
  30. പെണ്ണ് ഉള്ലോടത്തു പെണ്‍ വാണിഭവും ഉണ്ടാകും എന്നല്ലേ മുന്‍ മുഖ്യന്‍ ശ്രി. നായനാര്‍. അതുപോലെ കാളകല്‍ ഉള്ലോടുത്തു കാള കൂറ്റന്‍മാരും ഉണ്ടാകും. പ്രലോഭനങ്ങളില്‍ ഉള്പെടുതല്ലേ എന്നു എന്നും ഉരിവിടൂ

    ReplyDelete
  31. ലേഖനം വായിച്ചു. മലയാളിയുടെ മനസ്സ് ഇങ്ങനെ ഒക്കെയാണ് എല്ലാവരും തന്നെ നല്ല മനുഷ്യരാണ്,
    പിന്നെ ചിലരുടെ നല്ലത് മറ്റുള്ളവരുടെ നോട്ടത്തില്‍ നല്ലതാകുന്നില്ലന്നേയുള്ളു.
    പണ്ടൊക്കെ പെണ്‍മക്കള്‍ വീടിന് പുറത്ത് പോകുമ്പോള്‍ അമ്മമാര്‍ പറയും" മോളെ നീ നിന്നെ സൂക്ഷിക്കുക, ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട്പറ്റുന്നത് ഇലയ്ക്ക് ആണെന്ന് എപ്പോഴും ഓര്‍മ്മിക്കുക..." ഇന്നും ഈ ഉപദേശം ഭൂലോകത്തും 'ബൂലോകത്തും' പാലിച്ചാല്‍ മതി.

    പറയുമ്പോള്‍ ആരും രോഷം കൊള്ളരുത് പുരുഷന്മാര്‍ ഒക്കെയും ഉള്ളില്‍ ഭയമുള്ളവര്‍ തന്നെ.
    പെണ്ണിന്റെ വശത്ത് നിന്ന് ഒരു 'യേസ്' ഇല്ലാതെ ഒരുത്തനും ഒരു വാക്കിലോ നോക്കിലോ അപമര്യാദ കാണിക്കില്ല.
    ഒരു പെണ്ണ് പറയുകയാണ് "ദേ അവന്‍ എന്നെ തന്നെ നോക്കുന്നു"
    എന്റെ ചോദ്യം "അവന്‍ നോക്കുന്നത് പെണ്ണെ നീ എങ്ങനെ കണ്ടു?"
    അപ്പോള്‍ ഒരിത്തിരി തീ ഇല്ലാതെ ഒട്ടും പുകയുണ്ടാവില്ല.
    ഓണ്‍ലൈനല്ലേ അല്ലങ്കില്‍ ഓ മൊബൈല്‍ അല്ലേ എന്ന് കരുതി ഒരോ വേണ്ടാതീനം പറയുകയും എഴുതുകയും ചെയ്യാതിരിക്കുക. കരച്ചിലും അബലയാനെന്ന മനോഭാവവും വേണ്ട അതും ഒടുവില്‍ വിനയാകും സ്വയം രക്ഷാമാര്‍ഗം കണ്ട് പിടിയ്ക്കണം അല്ലങ്കില്‍ ഈ ലോകത്തും ബൂലോകത്തും നിലനില്കാനാവില്ല. സംസാരമായാലും എഴുത്ത് ആയാലും പ്രവര്‍ത്തിയായാലും പരിധിയും പരിമിതിയും മറക്കാതിരിക്കുക.
    ചുരുക്കത്തില്‍ നിലയ്ക്ക് നില്ക്കുക.നിലയ്ക്ക് നിര്‍ത്തുക.ഇതാണ് പെണ്‍കുട്ടികളൊട് എനിക്ക് പറയാനുള്ളത്.

    ReplyDelete
  32. Great effort! Surprisingly this post has ignited fury of some pseudo feminists. It reflects in many comments as well as in fb and g+ streams. Take all of them as a challenge, and I wish you all the very best to fight against evil.

    ReplyDelete
  33. ഒരു കമന്റ് അഭിനന്ദനമായി ലഭിച്ചാൽ ആ വ്യക്തി മാത്രമാണ് ‘കവിത’ വായിച്ച് ആസ്വദിച്ചത് എന്ന് ചിന്തിക്കുന്ന ചില പെൺ‌ബ്ലോഗർമാർ ഉണ്ട്. ഇതുപോലുള്ള അനുഭവങ്ങൾ പോസ്റ്റായി വന്നാൽ പുതിയതായി കടന്നുവരുന്നവർ പെട്ടെന്ന് ബ്ലോഗ് മതിയാക്കും. സ്ത്രീകളുള്ള എല്ലായിടത്തും സംഭവിക്കാറുള്ള സംഭവങ്ങൾ ബൂലോകത്തും സംഭവിച്ചു എന്ന് മാത്രം. കാള വാല് പൊക്കുമ്പോൾ തന്നെ തിരിച്ചറിയാത്ത,,, തിരിച്ചറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്ന,,, അവർ എങ്ങനെ രക്ഷപ്പെടും? നേരിടുക തന്നെ,,,

    ReplyDelete
  34. ഷേരീഫിക്കാ ബൂലോകം എന്ന് പറയുന്നത് മലയാള സമൂഹത്തിന്റെ ഒരു പരിശ്ചേദം മാത്രമല്ലേ ഇവിടെ എല്ലാം മാലാഖമാരും പുണ്യാളന്മാരും മാത്രമേ വിഹാരിക്കാവു എന്നുണ്ടോ? അല്‍പ്പം എഴുതാനും വായിക്കാനും കഴിയുന്നവര്‍ എല്ലാം അല്‍പ്പം ഉന്മാദവും ഉള്ളവരാണ് , മൊബൈല്‍ സംഭാഷണം മാത്രം വിശ്വസിച്ചു കാസര്‍ഗോഡ്‌ നിന്ന് തിരുവനതപുരം വരെ ഒറ്റയ്ക്ക് കാണാത്ത പുരുഷനെ കാണാന്‍ ധൈര്യപൂരവം വരുന്ന എത്രയോ കേസുകള്‍ കേട്ടിരിക്കുന്നു , അവരവര്‍ ചെയ്യുന്ന കാര്യത്തിന്റെ ഉത്തരവാദിത്തം അവരവര്‍ക്ക് തന്നെ , പ്ലെടോനിക്ക് പ്രണയം എന്ന ഒന്നില്ല , എല്ലാം കറങ്ങിത്തിരിഞ്ഞ്‌ സെക്സില്‍ തന്നെ എത്തും , അത് എല്ലാവര്ക്കും അറിയുകയും ചെയ്യാം, ആവശ്യമില്ലാത്ത ഒരു സ്പര്‍ശം തിരിച്ചറിയാന്‍ ഒരു വയസ്സുള്ള കുട്ടിക്ക് പോലും കഴിയും , അപ്പോള്‍ ഈ ബൂലോകത്തില്‍ സദാചാര പോലീസ് ചമയാനുള്ള ശ്രമം വേണ്ട , ഒന്നും അറിയാത്ത പെണ്ണ് അടുക്കളയുടെ മൂലയില്‍ പെറ്റു കിടക്കുന്നു എന്ന് പറഞ്ഞത് പോലെ ആണ് ഇവിടെ സത്രീപീടനം എന്ന് മുതലക്കണ്ണീര്‍ ഒഴുക്കുന്നവരുടെ തനി നിറം

    ReplyDelete
  35. ഷരീഫ് ഇക്കാ, വളരെ ശ്രദ്ധേയമായി ഈ പോസ്റ്റ്, ബ്ലോഗിങ്ങിന്റെ ലോകത്തേക്ക് ഇറങ്ങുന്ന നവാഗതർ, പ്രത്യേകിച്ച് സ്ത്രീകൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. ബ്ലോഗിങ്ങ് എന്നല്ല ഒരു ഓൺ ലൈൻ സൗഹൃദങ്ങളിലും അമിതമായ വിശ്വാസം പാടില്ല. വ്യക്തികൾക്കിടയിൽ വളരെനാളത്തെ നേരിട്ട പരിചയപ്പെലുകൾ വഴി ഉടലെടുക്കുന്ന സൗഹൃദങ്ങലാണു നല്ലത്. ഓൺ ലൈനിലെ മുഖങ്ങൾ ആ വ്യക്തികളുടെ മനസ്സിന്റെ കണ്ണാടിയാവണം എന്നില്ല. അത് എല്ലാവരും ഓർത്തിരുന്നാൽ നന്ന്.

    ReplyDelete
  36. ഈശ്വരാ..ബ്ലോഗ്‌ പുലിയെന്നൊക്കെ കേട്ടിട്ടുണ്ട്..പക്ഷെ ബ്ലോഗ്‌ കാളകളെപ്പറ്റി ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.
    പ്രിയ ബ്ലോഗിണികളെ ജാഗ്രതൈ...

    ReplyDelete
  37. ......കാളക്കൂറ്റന്റെ 'അണ്ടി'ഉടക്കണം

    ReplyDelete
  38. വളരെ ശ്രദ്ധേയമായി ഈ പോസ്റ്റ്

    ReplyDelete
  39. ബ്ലോഗ്‌ തുടങ്ങുകയും, പോസ്റ്റുകള്‍ വായിച്ചു പരസ്പരം കമന്റ്‌ ഇടുകയും ചെയ്യുമ്പോള്‍ ഒരു ആത്മബന്ധം ബ്ലോഗേര്‍സിനിടയില്‍ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. എത്രയോ നല്ല ബ്ലോഗേര്‍സ് ഉണ്ട്. പരസ്പരം സഹായിക്കാനും പുതിയ ആള്‍ക്കാരെ പരിചയപ്പെടുത്താനും ഈഗോ ഇല്ലാതെ ശ്രമിക്കുന്നവര്‍. അതിനിടയില്‍ ഉള്ള ഇത്തരം കാളകള്‍ മറ്റുള്ളവര്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കി വെയ്ക്കുന്നതാണ് ഖേദകരം. എന്തായാലും, ഈ ചെറിയ കേസിനു ഇത്രമാത്രം ഭയക്കേണ്ടതില്ല എന്ന് ആ കുട്ടിയെ ബോധ്യപ്പെടുത്തുക. സാധാരണയായി കുറയ്ക്കും പട്ടി കടിയ്ക്കാറില്ല.

    ReplyDelete
  40. അദ്ധ്യായം ഒന്ന്...
    കാള: ബ്ലോഗിലെ കവിത വായിച്ചു: കുട്ടിക്ക് നല്ല ഭാവിയുണ്ട്...
    പശു: വളരെ നന്ദി ഏട്ടാ...
    കാള: ഇനിയും നന്നായി എഴുതണം, പോസ്റ്റിടുമ്പോള്‍ ലിങ്ക് മെയില്‍ ചെയ്യണം
    പശു: തീര്‍ച്ചയായും മെയില്‍ ചെയ്യാം...

    അധ്യായം രണ്ട്....
    പശു: ഏട്ടാ പുതിയ കവിത ഇട്ടിട്ടുണ്ട്....
    കാള: നോക്കട്ടെ............അടിപൊളി....കിടിലന്‍.....കാല്പനികതയുടെ തരള വിരാള മാനസങ്ങളില്‍ പൊട്ടിവീണ മണിമുത്ത് പോലെ, മഹാകവികള്‍ തോറ്റു പോകുന്ന എഴുത്ത്.... അത്രയ്ക്ക് മനോഹരം, അതി മനോഹരം....
    പശു: മനസ്സ് നിറഞ്ഞു ഏട്ടാ....

    അദ്ധ്യായം മൂന്നു:
    കാള: നിന്റെ പുതിയ കവിതയില്‍ കവിത ഉണ്ടെങ്കിലും സംഗതി ഇല്ല....
    പശു: എന്നാ പറയാനാ ഏട്ടാ, സങ്കടം വന്നപ്പോള്‍ എഴുതിയതാ....അതാ...
    കാള: എന്താ ഇത്ര സങ്കടം....
    പശു: ഓ...അതൊന്നും ചാറ്റില്‍ പറയാന്‍ പറ്റില്ല ഏട്ടാ... അതൊരു വലിയ കഥയാണ്.....
    കാള: എങ്കില്‍ വേണ്ട.... ഫോണില്‍ പറയാമല്ലോ...എന്റെ നമ്പര്‍....9876512345
    പശു: രാത്രിയില്‍ വിളിക്കാം....ഇപ്പോള്‍ ഇവിടെ എല്ലാരും ഉണ്ട്....
    കാള: ഞാന്‍ കാത്തിരിക്കും....
    പശു: വിളിക്കാം....

    അദ്ധ്യായം നാല്....
    പശു: ഏട്ടാ...എല്ലാവര്കും ഒരുപാട് ഫോളോവേഴ്സും കമന്റ്സും ഒക്കെ ഉണ്ട്...എനിക്ക് മാത്രം ഇല്ല...
    കാള: അതിനൊക്കെ ഒരുപാട് വിദ്യകള്‍ ഉണ്ട്....ഫോണില്‍ പറഞ്ഞാല്‍ നിനക്ക് മനസിലാകില്ല...നേരിട്ട് പറഞ്ഞാലേ ശരിയാകൂ....
    പശു: എനിക്ക് എല്ലാം പഠിപ്പിച്ചു തരാമോ? ...
    കാള: തരാം...നമുക്ക് അധികം താമസിയാതെ കാണാം...

    ReplyDelete
  41. അദ്ധ്യായം അഞ്ചു:
    പശു: എന്തിനാ ഏട്ടാ ഇത്രയും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒക്കെ എനിക്ക് വാങ്ങിച്ചു കൊണ്ട് വന്നത്....ഒന്നും വേണ്ടിയിരുന്നില്ല.....
    കാള: എല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് പശുക്കുട്ടീ.....
    പശു: എട്ടനോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല....
    കാള: നന്ദി വേണ്ട മോളെ, സ്നേഹം മതി....

    അദ്ധ്യായം ആറു:
    പശു: ഏട്ടാ....ഏട്ടനിപ്പോള്‍ എവിടെയാ....
    കാള: ഞാനിപ്പോള്‍ ഊട്ടിയിലാ....
    പശു: ഊട്ടി ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലമാ... ഏട്ടന്‍ ഒറ്റയ്ക്കാണോ ഊട്ടിയില്‍ പോയെ... എനിക്കും പോകണമെന്നുണ്ട്....നടക്കുമോ എന്നറിയില്ല....
    കാള: നടക്കും....പശുക്കുട്ടിയെ ഞാന്‍ കൊണ്ടുപോകാം....എവിടെ വേണേലും....
    പശു: വീട്ടില്‍ നിന്നും വിടില്ല ഏട്ടാ...
    കാള: അതിനൊക്കെ വഴി ഉണ്ടാക്കാം....ഒരു ദിവസം രാത്രി വീട്ടില്‍ ചെല്ലില്ല, കൂട്ടുകാരിയുടെ വീട്ടില്‍ പോകുമെന്ന് പറഞ്ഞു പോന്നാല്‍ മതി...നമുക്ക് ഊട്ടിയില്‍ പോയി അടിച്ചു പൊളിക്കാം....
    പശു: സ്വപ്നം കാണാന്‍ എളുപ്പമാ ഏട്ടാ....

    അദ്ധ്യായം ഏഴു:
    പശു: അയ്യോ...ഓടി വായോ...എന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നെ......
    അധികാരി: എന്താ കാര്യം....
    പശു: ആ കാള എന്നെ, രാത്രിയില്‍ വീട്ടില്‍ ചെല്ലാതെ ഊട്ടിയില്‍ കൂടെ ഔട്ടിങ്ങിന് ചെല്ലാന്‍ വിളിച്ചേ....അയ്യോ....രക്ഷിക്കണേ....
    അധികാരി: ആരവിടെ......ആ കാളയുടെ എല്ലോടിച്ചു കൊണ്ട് വരൂ....

    അദ്ധ്യായം എട്ടു:
    മൂരി: കുട്ടീ....കവിത മനോഹരം....വെണ്ണയില്‍ കടഞ്ഞെടുത്ത ശില്‍പം പോലെ, ജ്വലിച്ചു നില്‍ക്കുന്ന കവിത...
    പശു: നന്ദി ഏട്ടാ....ഏട്ടാ.....

    (കഥ തുടരുന്നു...)

    ഈ സാങ്കല്‍പ്പിക കഥയില്‍ ആര്‍ക്കെങ്കിലും ആരോടെങ്കിലും സാമ്യം തോന്നിയെങ്കില്‍ അതാരുടെയും കുഴപ്പമല്ല....

    ReplyDelete
  42. ന്റെ ഷരീഫിക്കാ...

    ഇതിലും വലിയ സംഭവങ്ങള്‍ നമ്മുടെ ബൂലോകത്ത് നടക്കുന്നുണ്ട്..
    ഇങ്ങള് ഇതൊന്നും അറിയുന്നില്ലേ....
    ഇക്ക ഇവിടെ പറഞ്ഞ ഇതൊക്കെ ഒരു സാമ്പിള്‍ കഥ മാത്രം... :-(

    ഇവിടെ സദാചാരത്തിന്റെ അപ്പോസ്തലന്മാരായി വിലസുന്ന ചെറുപ്പക്കാരും പ്രായവ്യത്യാസമില്ലാതെ കടല്‍ക്കിഴവന്‍മാര്‍ വരെ മൂരിശൃംഗാരങ്ങളുമായി ബ്ലോഗില്‍ പകല്‍മാന്യന്മാരായി വിലസുന്നുണ്ട്.... ഇത്തരം വിനകള്‍ മുന്‍കൂട്ടി കാണാതെ സൗഹൃദത്തില്‍ ആവുന്നതാണ് ഇതില്‍ പല പെണ്‍കുട്ടികളും... കാര്യം പന്തിയല്ലെന്നു തോന്നുമ്പോ അവര്‍ താനേ ഒഴിഞ്ഞു മാറുകയോ വേണ്ടപ്പെട്ടവരുമായി ആലോചിച്ചു നടപടികള്‍ എടുക്കുകയോ ചെയ്യും.. അതോടെ ഇവര്‍ സ്റ്റാന്റ് വിടും.. അടുത്ത ഇരയെ തേടി... ഈ പ്രശ്നത്തില്‍ പെണ്‍കുട്ടി ബോള്‍ഡ്‌ ആയി തീരുമാനങ്ങള്‍ എടുക്കുകയോ കുടുംബക്കാരോട് പറഞ്ഞു ഒരു വഴി കണ്ടെത്തുകയോ ചെയ്യണമായിരുന്നു എന്നാണു എനിക്ക് പറയാനുള്ളത്....

    ബ്ലോഗില്‍ വെച്ച് പരിചയപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരിമാര്‍ക്കും കൂട്ടുകാരിമാരില്‍ പലര്‍ക്കും ഇത് പോലുള്ളവന്മാരില്‍ നിന്ന് ശല്യം നേരിട്ടിട്ടുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്... നിയമത്തിന്റെ വഴിയെ നീങ്ങിയാല്‍ അതിനു പിറകെ നടക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത്‌ അവരോട് പറയാറുള്ളത് അത്തരക്കാരെ അവഗണിക്കുകയും അകറ്റി നിര്‍ത്തുകയുമാണ് വേണ്ടത് എന്ന്.. പിന്നേം ശല്യം തുടര്‍ന്നാല്‍ പരസ്യമായി വിചാരണ ചെയ്തേക്കാം എന്ന് ധൈര്യം പകരുകയുമാണ് ഞാന്‍ ചെയ്യാറ്.... ഈ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞ ആ സംഭവം മലയാളം ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്ക് ഇടുകയും അതിനൊരു പരിഹാരം ഉടനെ കാണുകയും ചെയ്തത് അന്നവിടെ പരസ്യവിചാരണ നടത്തിയത് കൊണ്ടാണ് എന്നോര്‍ക്കുമല്ലോ...

    മാന്യതയുടെ മുഖംമൂടിയുള്ളവരെങ്കില്‍ ഇത്തരം വിചാരണയെ ഭയപ്പെടുമെന്നു ഓര്‍ക്കുക... അല്ലാതെ ഈ പോസ്റ്റിലെ പോലെ എല്ലാ സംഗതികളും ഒളിപ്പിച്ചു വെച്ചുള്ള വെറും ഓലപ്പാമ്പു ഭീഷണി ആവരുത്.... ( ഈ പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന കൊണ്ട് എന്ന് വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല എന്ന് പറഞ്ഞത് സമ്മതിക്കുന്നു.) കുറഞ്ഞ പക്ഷം ആ മഹാനെ എങ്കിലും ഒന്ന് ഇവിടെ പരിചയപ്പെടുത്തിയിരുന്നുവെങ്കില്‍ മറ്റു സ്ത്രീ ജനങ്ങള്‍ക്ക്‌ അയാളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാനാവുമായിരുന്നല്ലോ ഷരീഫിക്ക...

    പിന്നെ അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറഞ്ഞ പോലായി ഇവിടെ പല കമന്റ്സും... അങ്ങനെ മറുപടി പറഞ്ഞവരോട് ഒന്നേ ചോദിക്കാനുള്ളൂ... നിങ്ങളുടെ സ്വന്തം പെങ്ങള്‍ക്കു നേരയാണ് ഇങ്ങനെ ഒരു ശല്യം ഉണ്ടായതെങ്കില്‍ അതെങ്ങനെയാവും നിങ്ങള്‍ നേരിടുക....

    ReplyDelete
  43. പ്രവാസികളും,അല്ലാത്തവരുമായ നന്നായി ബൂലോഗത്ത് എഴുതിക്കൊണ്ടിരുന്ന നാലഞ്ച് വനിതാബ്ലോഗേഴ്സ് തൽക്കാലം ബൂലോഗത്തൊന്നും എഴുതാതെ പിൻ വലിഞ്ഞതിന്റെ കാരണവും ഇത്തരം വരിയുടക്കാതെ , വരികൾ കൊണ്ട് പീഡനം നടത്തുന്ന വെറും മുക്രയിടുന്ന കാളകൾ കാരണമെന്നാണെന്ന് എനിക്ക് വ്യക്തമായി അറിയാവുന്ന സംഗതികളാണ് കേട്ടൊ ഭായ്

    എന്തായാലും ഇത്തരം ഞരമ്പുരോഗികൾക്ക്
    ഒരു ചെറു തടയെങ്കിലുമാകുവാൻ ഭായിയുടെയൊക്കെ
    ഈ ഇടപെടലുകൾക്ക് സാധ്യമാകും...
    തീർച്ച..!

    ReplyDelete
  44. ആൺ / പെൺ ബ്ലോഗർമാരേ... “സൂക്ഷിച്ചാൽ ദു:ഖിക്കണ്ട“.

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞു എങ്കിലും ചില കാള കൂറ്റന്മാര്‍ വഴി മാറി നടന്നില്ലങ്കില്‍ അവന്മാരെ വണ്ടിക്കാളകലോടു ചെയ്യുന്ന രീതി അനുവര്‍ത്തിക്കണം എന്നാണ് എനിക്ക് പറയുവാന്‍ ഉള്ളത്

    ReplyDelete
  47. അറ്റന്‍ഷന്‍ പ്ലീസ്!

    @ഷെരീഫ്‌ കൊട്ടാരക്കര:

    പൂര്‍വാശ്രമത്തില്‍ നിങ്ങള്‍ കള്ളനോ കൊള്ളക്കാരനോ ഗുമസ്തനോ പോലീസോ ആരുമായിക്കൊള്ളട്ടെ. ഈ പോസ്റ്റ്‌വഴി നിങ്ങള്‍ എന്താണ്‌ുദ്ദേശിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ഇവ്വിഷയത്തില്‍ രക്തം ആസിഡാക്കാന്‍ തല്‍ക്കാലം കണ്ണൂരാന് താല്പര്യമില്ല!

    എങ്കിലും ചിലത് പറയാന്‍ മുട്ടുന്നു.
    ബൂലോകം എന്നത് ഒരു വിശുദ്ധഭൂമിയല്ല. അത് നെറ്റിന്റെ എല്ലാവിധ ഹലാക്കുകളും ഉള്‍ക്കൊള്ളുന്ന ഒരു 'ബ്ലൂ'ലോകം കൂടിയാണ്. ആണും പെണ്ണുമുള്ള, പ്രഷറുള്ളവരും പ്രമേഹമുള്ളവരും ഞരമ്പ് രോഗികളും തലകുത്തിവാഴുന്ന ഒരു സാധാ ദുന്യാവ്.
    അതുകൊണ്ടുതന്നെ അതിന്റേതായ സര്‍വ കുരുത്തക്കേടുകളും ഇവിടെയും കാണും. അതൊക്കെയെടുത്തു തലേല്‍വെച്ച് സാറ് ചുമ്മാ നടു പൊളിക്കേണ്ട കാര്യമില്ല.

    ഇതില്‍ പറയുന്ന പെണ്ണ് വിശുദ്ധപശു ആണെന്ന് ഉറപ്പിക്കാന്‍ അവരെന്താ നിങ്ങള്ടെ പെങ്ങളാണോ? അതോ ലോകത്തെ സര്‍വ പെണ്ണിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന 'സദാചാരപോലീസാ'ണോ നിങ്ങള്‍ ? അല്ലല്ലോ.
    തന്റെ പോസ്റ്റിനുകീഴില്‍ 'കിടിലന്‍' 'ഉഗ്രന്‍' എന്നൊക്കെ കമന്റു കാണുമ്പോള്‍ ഓടിച്ചെന്നു ഫോട്ടോക്ക് പോസ് ചെയ്യുന്ന ലവളുമാരുടെ ഏകപക്ഷീയ വാക്കുകള്‍ കേട്ട് ചുമ്മാ കാവടിയാട്ടം നടത്തല്ല സാറേ. ഇരുഭാഗത്തുനിന്നും കേട്ടതിനുശേഷമേ ജഡ്ജ്മെന്റ് പാടുള്ളൂ എന്നെങ്കിലും പഠിക്കുക!

    ഈ വിഷയത്തില്‍ മുന്‍പൊരു സ്ത്രീക്ക് അക്കിടി പറ്റിയത് നമ്മള്‍ കണ്ടതാണ്. അകമ്പാടം ഒരു പോസ്റ്റ്‌ തന്നെ ഇട്ടിറ്റുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് വെറും ആണിന്റെ മാത്രം കുറ്റം കൊണ്ടല്ല. മാണിക്യം ചേച്ചിയും റോസ്ലി ചേച്ചിയും പറഞ്ഞത് ആവര്‍ത്തിക്കുന്നില്ല. മേലില്‍ ഇമ്മാതിരി പോസ്റ്റുകള്‍ കാണിച്ച് ആരംഭശൂരത്വം കാണിക്കാതിരിക്കൂ.

    (ഇനി ആണിന്റെ തെറ്റാണെങ്കില്‍ ഒരുപക്ഷെ ബൂലോകത്ത് ഫീമെയില്സുമായി ഏറ്റവുംകൂടുതല്‍ ചാറ്റ് ചെയ്യുന്ന കണ്ണൂരാനും ഒരു കാളയാണ്. IPC 4200, 3400, 5500 തുടങ്ങിയ വകുപ്പുകള്‍ ചാര്‍ത്തി എന്നെയങ്ങ്‌ തൂക്കിക്കൊല്ലണം സാര്‍ )

    ദാറ്റ്‌സ് ഓള്‍ യുവര്‍ ഓണര്‍ !!

    ***

    ReplyDelete
  48. @@ സന്ദീപ്‌:

    >> പിന്നെ അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറഞ്ഞ പോലായി ഇവിടെ പല കമന്റ്സും... അങ്ങനെ മറുപടി പറഞ്ഞവരോട് ഒന്നേ ചോദിക്കാനുള്ളൂ... നിങ്ങളുടെ സ്വന്തം പെങ്ങള്‍ക്കു നേരയാണ് ഇങ്ങനെ ഒരു ശല്യം ഉണ്ടായതെങ്കില്‍ അതെങ്ങനെയാവും നിങ്ങള്‍ നേരിടുക.... <<

    നല്ല തന്തയും തള്ളയും ആങ്ങളമാരുമുള്ള വീട്ടിലെ പെണ്‍കുട്ടികള്‍ ഇമ്മാതിരി കഥകളിക്ക് പോകില്ല ഭായീ. ഇനി പോയാല്‍ തന്നെ ആങ്ങളമാര്‍ അത് നേരിട്ട്പോയി ചോദിക്കും. അല്ലാതെ ഇതുപോലെ പോസ്റ്റിട്ട് ആള്‍ക്കാരെ കൂമ്പിനിടിക്കില്ല!

    ReplyDelete
  49. സ്ത്രീ സ്വയം സൂക്ഷിക്കാന്‍ അറിയാവുന്നവളല്ലേ, ഏത് മുഖങ്ങളും എളുപ്പം തിരിച്ചറിഞ്ഞു കൊണ്ടുതന്നെയല്ലേ ആവശ്യമുള്ളയിടത്തു പ്രതികരിച്ചും പ്രതികരിക്കാതെയും, ചിരിച്ചും ചിരിക്കാതെയും, സംസാരിച്ചും, സംസാരിക്കതെയും വിവേകമതിയായി പെരുമാറി ഇന്നേവരെ ജീവിച്ചുകൊണ്ട് നമ്മുടെയൊക്കെ അമ്മയും പെങ്ങളും ഭാര്യയും ഒക്കെയായത്.

    അവര്‍ അതിനു കേല്പ്‌ഉള്ളവരാന്, അല്ലാത്തവര്‍ സ്വയം വരുത്തിവെയ്ക്കുന്ന കുരുക്കുകളില്‍ കുടുങ്ങിക്കിടക്കുന്നു. ഇത് ബൂലോക കാഴ്ചയല്ല. ഭൂലോകമാണ് എന്നാ ചിന്ത എല്ലാവര്ക്കും നല്ലതാണ്.

    മനസ്സില്‍ നന്മ മാത്രം ചിന്തിക്ക്.
    ആശംസകള്‍!

    ReplyDelete
  50. ഷരീഫ് ഇക്ക ..
    ആദ്യമായി ഇങ്ങനെ ഒരു പോസ്റ്റിടാന്‍ കാണിച്ച ആ തന്റെടത്തിനു നന്ദി അറിയിക്കുന്നു . ഇങ്ങനെ ഞരമ്പ്‌ രോഗികളായ പല ബ്ലോഗര്‍മാരും ഉണ്ട് .അവര്‍ അറിയപ്പെടുന്നതും അനോണിമസ് ആയി . അവരെ പുറം ചൊറിയാന്‍ കുറെ പീറ ആശ്രമ കീടങ്ങളും.
    ഒരു പെണ്‍ ബ്ലോഗ്ഗര്‍ വന്നാല്‍ അവര്‍ പണി തുടങ്ങും. പിന്നെ കമന്റുകളിലൂടെ അവരെ വാരി പുണരും.ഒരു ബ്ലോഗര്‍ ക്ക് കമന്റ്‌ എന്നും ഒരു വീക്നെസ് ആണെന്ന് അവന്‍ അറിയാം. പിന്നെ മെയില്‍ ആതിലൂടെ പ്രേമ ലേഖനങ്ങള്‍...
    ഈ ഞരമ്പ്‌ ബ്ലോഗര്‍ക്ക് ഓശാന പാടാനും അവനെ ഇന്റര്‍വ്യൂ നടത്താനും കുറെ പീറകള്‍.
    ഇവനെയൊക്കെ തലയില്‍ കയറ്റി വെക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു.
    ബ്ലോഗര്‍മാരെ അനുഭവിക്കുക ...

    ReplyDelete
  51. എനിക്ക് ബ്ലോഗേഴ്സ് സുഹൃത്തുകളില്‍ നിന്നും ഇതുവരെ മോശമായ അനുഭവം ഒന്നും ഉണ്ടായിട്ടില്ല...എന്റെ അഭിപ്രായത്തില്‍ നമ്മള്‍ എങ്ങനെ ഒരാളോട് പെരുമാരുന്നോ അതുപോലെ ഇരിക്കും അവര്‍ തിരിച്ചു നമ്മളോടുള്ള സമീപനം.ഞാന്‍ സൌഹൃദത്തില്‍ കവിഞ്ഞ ഒരടുപ്പം അവരോടൊന്നും കാണിച്ചിട്ടില്ല സൗഹൃദം അല്ലാതെ ഒന്നും പ്രതീക്ഷിക്കുന്നും ഇല്ല..അതുകൊണ്ട് ഒരിക്കലും മോശമായ ഒരു അനുഭവും ഉണ്ടാകില്ല എന്ന് തന്നെ വിശ്വസിക്കുന്നു

    ReplyDelete
  52. ഇത്രയൊക്കെ കലി തുള്ളാന്‍ മാത്രം ലേഖകന് എന്ത് ചെയ്തു ,,ബൂലോകത്തേക്ക് എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട ഒരു വിഷയം അദ്ദേഹം അവതരിപ്പിച്ചു ..ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഇനിയും ഇത്തരം അബദ്ധങ്ങള്‍ മറ്റൊരാള്‍ക്കും ഉണ്ടാകാരുത് എന്ന് അദ്ദേഹം വിചാരിക്കുന്നതില്‍ എന്താണ് തെറ്റ് ??..ഇങ്ങിനെ പ്രയോജന പ്രകാരമായ ഒരു കാര്യം ചെയ്യുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഇങ്ങേനെ നിരുല്സാഹപ്പെടുതുന്നത് ശെരിയാണോ ??...ഒന്നുമില്ലേലും ബൂലോകത്തു ചിലപ്പോഴെങ്കിലും ഇങ്ങനെയൊക്കെ നടക്കുന്നു എന്ന് പുതിയ ബ്ലോഗര്‍മാര്‍ക്ക് ഒരു മുന്‍കരുതല്‍ ആവട്ടെ ഈ കുറിപ്പ് ..
    =======================================================

    ReplyDelete
  53. ഹൊ, ഇത് വേറെ ലിങ്കാണോ? മുമ്പ് ഇട്ട കമെന്റ് കാണാനില്ല.

    ReplyDelete
  54. വിഷുക്കോള്..
    താനിരിക്കേണ്ടുന്നിടത്ത് താന്താങ്ങള്‍ ഇരുന്നില്ലേല്‍ അവ്ടെ.... (ങാഹ് അതെന്നെ!!)

    ReplyDelete
  55. എന്തായാലും തീപ്പെട്ടിയും കരിമരുന്നും തമ്മില്‍ ഇത്തിരി അകലം നല്ലതാണ്...
    ഉരച്ചാല്‍ മാത്രമേ കത്തൂ എന്നുള്ളത് മറ്റൊരു കാര്യം!
    ബ്ലോഗിന്റെ കമന്റു ബോക്സിനു പുറത്തേക്ക് പടരുന്ന സൌഹൃദങ്ങള്‍ അവനവന്റെ തിരഞ്ഞെടുപ്പാണ്...
    അതില്‍ സ്ത്രീയും പുരുഷനും ഒന്നുമില്ല..
    ബ്ലോഗിലായാലും വേറെ എവിടെയായാലും മനസ്സില്‍ നന്മയുള്ളവരും ഇല്ലാത്തവരും മാത്രമേ ഉള്ളൂ... അത് ഇവിടെയും ബാധകം!
    ലോകത്തുള്ള പെണ്ണുങ്ങള്സ് ഒക്കെ പാവങ്ങളും ആണുങ്ങള്സ് ഒക്കെ തരം കിട്ടിയാല്‍ പീഡിപ്പിക്കാന്‍ പാത്തു പതുങ്ങി നടക്കുന്നവരും ആണോ?
    അങ്ങിനെ ഒരു ധ്വനി ഈ എഴുത്തില്‍ നിന്നും എനിക്ക് തോന്നി
    ചിലപ്പോ എന്റെ തെറ്റിധാരണയാകും
    :)

    പ്രമേയത്തിന്റെ മൂല്യം നോക്കാതെ കിട്ടുന്നതും കൊടുക്കുന്നതുമായ കമന്റ്സിന്നുമപ്പുറത്തേക്ക് മിക്കപ്പോഴും ബ്ലോഗെഴുത്തുകാര്‍ തങ്ങളുടെ സമീപനങ്ങളെ പകര്ത്താരില്ലെന്നു തോന്നാറുണ്ട്..
    ഗുണദോഷങ്ങളെ അതേ പോലെ പറയാനുള്ള സ്വാതന്ത്ര്യം എടുക്കുകയും കൊടുക്കുകയും വേണം...

    .
    .
    .പിന്നെ ഈ പരാതിക്കും ഒരു മറുവശം ഉണ്ടാകില്ലേ?
    എന്നെ പ്രേമിച്ചു പറ്റിച്ചു മൊബൈലില്‍ സ്ഥിരമായി റീ ചാര്‍ജു ചെയ്യിപ്പിച്ചു എന്ന് പരാതി ഉള്ള ആണ്‍ ബ്ലോഗര്‍മാരും ധാരാളം ഉണ്ട്...(എന്റെ അനുഭവം ആണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കരുത്
    ഞാന്‍ ആ ടൈപ്പല്ല എന്ന് വിശ്വസിക്കണം ബ്ലീഷ്)
    അവരുടെ പേരും വിലാസവും ഒന്നും ചോദിക്കരുത്
    കഥയിലും ചോദ്യമില്ല എന്ന് പറയുന്നത് ബ്ലോഗ് കഥകള്‍ക്കും ബാധകമാണെന്ന് ഒരു പുതിയ ചൊല്ലുണ്ട്..
    വാല്‍ക്കഷണം: ഞാന്‍ പൊതുവേ ഇത്തരം പെണ് പ്രോഫൈലുകാരുമായി അധികം പഞ്ചാരക്കൊന്നും പോകാറില്ല..കാരണം നമ്മള് കഷ്ട്ടപ്പെട്ടു ഒരു വിധം ലൈനാക്കി വരുമ്പോഴായിരിക്കും അവസാനം ഇതൊക്കെ ഏതോ ആണ്‍ കൂതറ പെണ് പേരില്‍ എഴുതുന്നതാണെന്ന് മനസ്സിലാകുന്നത്.
    സമയം വേസ്റ്റ് ..!!!
    നേരിട്ട് കാണുന്ന എത്ര പെണ്‍കുട്ടികള്‍ ഉണ്ട് അവരെ വല്ലോം വളക്കാന്‍ നോക്കുക എന്നല്ലാതെ ...ഹല്ലാ പിന്നെ!
    ശരീഫ്ക്ക നമ്പര്‍ കൊടുത്തത് നന്നായി നിയമപരമായ വേറെ ആവശ്യങ്ങള്‍ക്കും ഓസിനു നമുക്ക് സമീപിക്കാമല്ലോ..
    എന്തൊക്കെയായാലും നമ്മളൊക്കെ ബ്ലോഗര്‍മാരല്ലേ :)

    ReplyDelete
  56. ആ വിത്തു കാളയ്ക്ക് ഇക്ക എഴുതിയ ചീത്ത നന്നായി.....


    THOMA --- ഞാന്‍ ഇടുക്കി പീരുമേട്ടില്‍ ഒരു ചെറിയ ഫാം തുടങ്ങുന്നത് സംബന്ധിച്ച് സാധ്യതാ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു വിത്ത് കാളയുടെ വേക്കന്‍സിയുണ്ട്. അപേക്ഷിക്കുന്ന വിത്തുകാളയ്ക്ക് ഏതാനും നല്ല ഹോള്‍സ്റ്റൈന്‍ പശുക്കളെ കൈകാര്യം ചെയ്യാന്‍ തക്ക മിടുക്കുണ്ടായിരിക്കണം. -------- ഈ കമന്‍റ് എനിക്കിഷ്ടപ്പെട്ടു..

    ReplyDelete
  57. നല്ല പ്രായമൊക്കെ കഴിഞ്ഞാണ് ബൂലോഗത്തേക്ക് വന്നതെങ്കിലും വിവരക്കേട് കൊണ്ടുള്ള ഒരു ഭയം എന്നും എന്നെ പിന്തുടര്‍ന്നിരുന്നു.
    ഏതായാലും രണ്ടും കയ്യും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകൂ എന്നെല്ലാവര്‍ക്കുമറിയാം.
    പിന്നെ കണ്ണന്‍ പറഞ്ഞപോലെ ബ്ലോഗുമീറ്റുകളോട് എനിക്കും അഭിപ്രായമില്ല.
    ഓരോരുത്തരുടെയും എഴുത്ത് ശൈലിയായിരിക്കില്ല അവരെ നേരില്‍ കാണുമ്പോള്‍.
    പുറത്തിറങ്ങിയാല്‍ തീരെ സംസാരിക്കാത്ത എന്‍റെ ബ്ലോഗ്‌ വായിച്ചാല്‍ അത് മനസ്സിലാകില്ല.

    ReplyDelete
  58. @ K@nn(())raan*خلي ولي ... :-)

    ReplyDelete
  59. നല്ലതും ചീത്തയും എല്ലായിടത്തും പരന്നു കിടക്കുന്നു.

    ReplyDelete
  60. ഇന്നാണിതു വായിയ്ക്കാന്‍ പറ്റീത്........... പണ്ടാരോ പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വരണൂ... “പെണ്ണിന്‍റെ മനസ്സ് വെണ്ണ പോലെയാണ്... അത് എങ്ങനെ ഏതു രൂപത്തില്‍ വേണമെങ്കിലും വളരെ വേഗം രൂപപ്പെടുത്തിയെടുക്കാം...” ഇതു ശരിയാണ് എന്നു തന്നെയാണ് എന്‍റേയും തോന്നല്‍ ... പക്ഷേ ഇതു പറഞ്ഞത് പണ്ട് ആരോ ആണ്‍... ഇന്നു കാലം മാറി.... പെണ്ണിന്‍റെ മനസ്സും കുറേയെങ്കിലും മാറിയിട്ടുണ്ടാവണം.... ഒരു നാലഞ്ച് വാചകത്തില്‍ നന്നായി പുകഴ്ത്തിക്കൊണ്ട് ഒരു 3-4 കമന്‍റിടുമ്പോള്‍ തന്നെ ഭൂരിപക്ഷം പെണ്‍പിള്‍ലാരും മൂക്കും കുത്തി വീഴും... സ്ത്രീകളെ അടച്ചാക്ഷേപിച്ചതൊന്നും അല്ലാ... എന്നും പറഞ്ഞ് ആരും എന്‍റെ മെക്കിട്ടു കേറാന്‍ വരരുത്... കാര്യം പറഞ്ഞതാണ്... അതാണ് അവസ്ഥ. പെണ്‍കുട്ടികള്‍ കുറേയേറേ സൂക്ഷിയ്ക്കേണ്ടതുണ്ട്... ആളും തരവും അറിയാതെ ഹൃദയരഹസ്യങ്ങള്‍ മുഴുവന്‍ കൂട്ടുകാരനോട് തുറന്നു പറയാന്‍ നിന്നാല്‍ അവസാനം പണി കിട്ടുമ്പോള്‍ നമ്മളു മാത്രമേ അനുഭവിയ്ക്കാന്‍ ഉണ്ടാവൂ... ഒരു പരിധിയ്ക്കപ്പുറം അറിയാത്ത സൌഹൃദങ്ങള്‍ വളര്‍ത്തരുത്... എന്തിനും നമ്മള്‍ ഒരു പരിധി നിശ്ചയിയ്ക്കണം... അതാവും ഭാവിയ്ക്ക് നല്ലത്... പിന്നെ എന്തു വന്നാലും “ഓ ഗോവിന്ദാ“ എന്നു പറയുന്നവരോടും ചിന്തിയ്ക്കുന്ന്വരോടും ഒന്നും പറയാനില്ലാ... ഷരീഫിക്കാക്ക് എന്‍റെ നൂറു നൂറു ആശംസകള്‍ .. വെറുതേ ആശംസ പറയുവല്ലാ... മനസ്സു നിറഞ്ഞ ആശംസ... ഇങ്ങനെയൊരു പോസ്റ്റ് ഒരുപാടു നാള്‍ കൊണ്ട് ഞാന്‍ പ്രതീക്ഷിച്ചിരുന്നതായിരുന്നു.... ആളുകള്‍ ആരാണെന്നു ഒരു ഏകദേശ രൂപം പിടികിട്ടുന്നു... ഒരു ഡ്രാഫ്റ്റ് കോപ്പി... എനിയ്ക്ക് ഇതു ;പോലൊരെണ്ണം എഴുതണം എന്നുണ്ടായിരുന്നു... പക്ഷേ ഇതു വരെ പറ്റിയില്ല... വായിയ്ക്കാനും പറയാനും ആഗ്രഹിച്ചത് ഇവിടെ നിന്നു കിട്ടിയപ്പോള്‍ മനസ്സു നിറഞ്ഞു... സന്തോഷം... ഞാനും ഇവിറ്റെ ഒരു അംഗത്വം എടുക്കുന്നു... വിരോധമിലല്ലോ അല്ലേ... ഒപ്പം ഈ ഫോണ്‍ നമ്പരും കോപ്പിചെയ്തെടുക്കുന്നു... ഇടയ്ക്ക് ശല്യം ചെയ്യാം... കുഴപ്പമില്ലല്ലോ അല്ലേ... :-)... സ്നേഹാശംസകള്‍ ഷരീഫിക്കാ...

    ReplyDelete