ഇന്നത്തെ പ്രധാന പീഡന വാര്‍ത്തകള്‍ .
( മാതൃഭൂമി ദിനപ്പത്രത്തില്‍-കൊല്ലം എഡിഷന്‍ , 7-7-11ആയ ഇന്നേദിവസം-11-,13, പേജുകളില്‍ പ്രസിദ്ധീകരിച്ച പീഡന വാര്‍ത്തകളുടെ സംഗ്രഹം)
( മാതൃഭൂമി ദിനപ്പത്രത്തില്‍-കൊല്ലം എഡിഷന്‍ , 7-7-11ആയ ഇന്നേദിവസം-11-,13, പേജുകളില്‍ പ്രസിദ്ധീകരിച്ച പീഡന വാര്‍ത്തകളുടെ സംഗ്രഹം)
1) പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ എട്ടാം ക്ലാസ്സ്കാരന്‍ പിടിയില്‍ .
ഇതാണ് ഒരു പീഡന റിപ്പോര്‍ട്ടിന്റെ തലക്കെട്ട്.
സംഭവ സ്ഥലം കോലഞ്ചേരി. പെണ്‍കുട്ടിയുടെ ഇളയമ്മയുടെ മകനാണ് ഈ പ്രതി. ഈ പീഡനത്തില്‍ രണ്ടു പേരു കൂടി പങ്കാളികളുണ്ട്. അവരും വിദ്യാര്‍ത്ഥികള്‍ തന്നെ. . അവരെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.അവിടം കൊണ്ടും തീരുന്നില്ല വാര്‍ത്ത. ഈ പതിമൂന്നുകാരിയെ പീഡിപ്പിച്ച വകയില്‍ ആദ്യമേ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലാക്കിയിട്ടുണ്ട്.രണ്ട് ബന്ധുക്കള്‍, യഥാകൃമം 24, 13, വയസ്സ് വീതമുള്ളവര്‍. ഇപ്പോള്‍ ഈ കേസില്‍ ആകെ മൂന്നു പേര്‍ കസ്റ്റഡിയില്‍, രണ്ട് പേരെ അന്വേഷിക്കുന്നു, ഇനിയും ആള്‍ക്കാര്‍ ഉണ്ടോ എന്ന് പിന്നീട് വാര്‍ത്ത വരുമ്പോള്‍ പറയാം.2) മൂന്നാം ക്ലാസ്സ്കാരിയെ മൂന്നു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു.
ഇതാണ് അടുത്ത തലക്കെട്ട്. സംഭവ സ്ഥലം പാലോട്, തിരുവനന്തപുരം ജില്ല. ആദിവാസി വിഭാഗത്തില്‍ പെട്ട മൂന്നാം ക്ലാസ്കാരിയെ വിദ്യാര്‍ത്ഥികളായ മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. മധ്യ വേനലവധിക്കാലത്ത് നാട്ടില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുമ്പോഴാണ് അയല്‍ വാസികളായ മൂന്നു പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടിരിക്കുന്നത്.ഏതായാലും പെണ്‍കുട്ടി ഇപ്പോള്‍ എസ്.എ.റ്റി. ആശുപത്രിയില്‍ ചികിത്സയിലാണ്. 3) ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച അയല്‍ വാസി അറസ്റ്റില്‍.
ഈ തലക്കെട്ടുള്ള വാര്‍ത്തയില്‍ സംഭവ സ്ഥലം മുണ്ടക്കയം എന്ന് കാണിച്ചിരിക്കുന്നു. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ മറ്റ് സ്ത്രീകള്‍ ഞായറാഴ്ച പള്ളിയില്‍ പോയ നേരം നോക്കി 29വയസ്സ്കാരനായ അയല്‍ വാസി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.4)ഭര്‍ത്താവിന്റെ സഹായത്തോടെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി
എന്ന തലക്കെട്ടുള്ള വാര്‍ത്തയില്‍ സംഭവസ്ഥലം കോണ്ടോട്ടി ആണ് കാണിച്ചിരിക്കുന്നതെങ്കിലും വാഴക്കോടുകാരനായ ഭര്‍ത്താവിനെയാണ് പോലീസ് പൊക്കിയത്. നാല്‍പ്പത്കാരിയായ ഭാര്യക്ക് മയക്ക്മരുന്ന് പാലില്‍ ചേര്‍ത്ത് നല്‍കിയതിന് ശേഷമാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഭര്‍ത്താവിന്റെ സമ്മതത്തോടെ തന്നെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ കാണിച്ചിരിക്കുന്നു.മദ്യ ലഹരിയില്‍ ഭത്താവ് ശാരീരികമായി നിരന്തരം തന്നെ പീഡിപ്പിക്കാറുണ്ട് എന്നും മഞ്ചേരി ചീഫ് ജൂഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ യുവതി ആരോപിക്കുന്നു.
5) ഭാര്യയെ വിറ്റ കേസില്‍ തെളിവെടുപ്പ് നടത്തി
എന്ന തലക്കെട്ടുള്ള വാര്‍ത്തയിലെ സംഭവം കാഞ്ഞങ്ങാട് നടന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെങ്കിലും 15000രൂപ വിലയായി കൊടുത്ത് മറ്റൊരുത്തന്റെ ഭാര്യയെ വാങ്ങിയ രണ്ടാം പ്രതിയെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയെന്നാണ് ഇന്നത്തെ വാര്‍ത്ത.15000രൂപയും മദ്യവും വാങ്ങി ഭര്‍ത്താവ് തന്നെ സുഹൃത്തിന് കൈമാറിയെന്ന് ആരോപിച്ച് ഭാര്യ നല്‍കിയ കേസിലെ ഒന്നാം പ്രതി ഭര്‍ത്താവ് ആദ്യമേ കസ്റ്റഡിയിലായി എന്നും ഇന്നത്തെ വാര്‍ത്തയില്‍ പറയുന്നു.6)“പീഡനം. ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍”
എന്ന തലക്കെട്ടിലെ സംഭവം അടിമാലിയിലാണ് നടന്നത്.വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷമായി യുവതിയെ പീഡിപ്പിച്ച് ഇപ്പോള്‍ യുവതി ഗര്‍ഭിണി ആയപ്പോള്‍ ഒളിവില്‍ പോയ പ്രതിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയുടെ പ്രായം49വയസ്സ്.7)രോഗിയുടെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതിന് പോലീസ് എടുത്ത കേസ്സില്‍ ഡോക്റ്റര്‍ കീഴടങ്ങിയ വാര്‍ത്ത തലക്കെട്ടായുള്ള റിപ്പോര്‍ട്ടില്‍ തെങ്ങില്‍ നിന്ന് വീണ് 60ദിവസമായി ഗുരുതരമായ പരിക്കും പറ്റി കഴിയുന്ന കട്ടപ്പന സ്വദേശി രോഗിയുടെ ഭാര്യയെ ഡോക്റ്റര്‍ റൂമില്‍ വിളിച്ച് വരുത്തി അപമര്യാദ്യായി പെരുമാറിയെന്നാണ് പരാതി.
8)പരവൂര്‍ പീഡനക്കേസിലെ ഇടനിലക്കാരികളെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു എന്ന തലക്കെട്ട് നല്‍കിയ വാര്‍ത്തയിലെ പീഡന കഥ കുറേ ദിവസങ്ങളായി വാര്‍ത്തകളായി പത്രങ്ങളില്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായാണ് വാര്‍ത്ത. പ്രായ പൂര്‍ത്തിയാകാത്ത പരവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്റ്റര്‍, രണ്ട് ഡോക്റ്റര്‍മാര്‍, തമിഴ് നാട്ടിലെ പോലീസ് ഉദ്യോഗസ്ഥന്‍ , തുടങ്ങിയ പ്രതികളെ പിടിക്കാന്‍ പോലീസ് വൈകുന്നു എന്നാണ് വാര്‍ത്തയില്‍ കാണിച്ചിരിക്കുന്നത്. വിദേശത്ത് കഴിയുന്നവരുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുമുണ്ട്.
9)ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫിലേക്ക് സ്ത്രീകളെ കടത്തി മാംസവ്യാപാരത്തിന് ഉപയോഗിച്ചു എന്ന കുറ്റത്തിനു പത്തനംതിട്ട സ്വദേശിനി പ്രതിആയ കേസില്‍ ഈ സെക്സ് റാക്കറ്റിനെ പറ്റി വിവരം കൈമാറിയ യുവതിക്ക് ബന്ധപ്പെട്ട പ്രതികളില്‍ നിന്നും ഉണ്ടായ വധ ഭീഷണിയെ തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കിയതായി പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഗള്‍ഫ്സെക്സ് റാക്കറ്റ്; പരാതിക്കാരിക്ക് സംരക്ഷണം ഉറപ്പാക്കി എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്.
10)കോതമംഗലം പീഡനം: വീണ്ടും പെണ്‍കുട്ടിയുടെ മൊഴി എടുത്തു
എന്ന തലക്കെട്ടിലെ വാര്‍ത്തയില്‍ പീഡനത്തിനിരയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബുധനാഴ്ച്ച മൊഴി എടുക്കാന്‍ വീണ്ടും കോതമംഗലം പോലീസ് സ്റ്റേഷനില്‍ എത്തിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 10 പേരാണ് ഇതിലെ പ്രതികള്‍ ഇപ്പോള്‍ . ആരെയും പിടി കിട്ടിയിട്ടില്ല. പെണ്‍കുട്ടി ഗര്‍ഭിണിയുമാണ്. 2009 മുതല്‍ തുടര്‍ച്ചയായി പീഡനം നടക്കുന്നുവെന്നാണ് പെണ്‍കുട്ടി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഇത്രയുമാണ് ഇന്നത്തെ പ്രധാന പീഡന വാര്‍ത്തകള്‍ ഞാന്‍ പത്രത്തില്‍ വായിച്ചത്. ഒരു ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10പീഡന കേസുകള്‍.
ഇതാണ് നമ്മുടെ മധുര മനോജ്ഞ മലയാള നാട്, ദൈവത്തിന്റെ സ്വന്തം നാട്.
ഇവിടെ 11വയസ്സ്കാരന്‍ മുതല്‍ 80 വയസ്സ്കാരന്‍ വരെ വയറു നിറയെ ഹാര്‍മോണ്‍ കോഴി ഇറച്ചിയും രാസവള അരിയുടെ ചോറും പച്ചക്കറികളും വിഷം ചേര്‍ത്ത മീനും മൂക്ക് മുട്ടെ തട്ടി, 5വയസ്സ്കാരിമുതല്‍ 70വയസ്സ്കാരി അമ്മൂമ്മയെ വരെ പീഡിപ്പിക്കാനിറങ്ങിയിരിക്കുകയാണ്. കൂണു പോലെ മുളച്ച് പൊന്തുന്ന സൈബര്‍ കേന്ദ്രങ്ങള്‍/ഇന്റര്‍നെറ്റ് കഫേകള്‍ എല്ലാ വിധത്തിലുള്ള രതി വൈകൃതങ്ങളുടെയും സൈറ്റുകള്‍ കാണാന്‍ സഹായിച്ച് ഈ പിശാചുക്കള്‍ക്ക് രാസത്വരകമായി പ്രവര്‍ത്തിക്കുന്നു.
നമ്മുടെ പെണ്ണുങ്ങള്‍ അവര്‍ ചെറുതായാലും വലുതായാലും പീഡിപ്പിക്കപ്പെടുമ്പോള്‍ സംഭവസമയം വിളിച്ചുകൂവാനാവാത്തവിധം വായില്‍ ബണ്ണോ പഴം പൊരിയോ വെച്ചുകൊണ്ടിരിക്കുന്നവരാണ്. വര്‍ഷങ്ങളോളം തുടര്‍ച്ചയായി അവരെ പീഡിപ്പിച്ചാലും, കൈമാറി കൈമാറി മറ്റുള്ളവര്‍ക്ക് കൊടുത്താലും മൂന്ന് സെന്റില്‍ ഒരു വീട് വീതം നില്‍ക്കുന്ന ജന സാന്ദ്രതയുള്ള ഈ കേരളത്തില്‍ ഒച്ചവെച്ചെങ്കിലും ആളെക്കൂട്ടാന്‍ അവര്‍ക്ക് ആവാത്തവിധം “കൊന്നുകളയും” എന്ന ഭീഷണി കേട്ട് വിരണ്ട് കഴിയുന്നവരാണ്. ഗര്‍ഭിണി ആകുന്നത് വരെയോ, പീഡനത്തെപ്പറ്റി മറ്റാരെങ്കിലും പരാതിപ്പെടുന്നത് വരെയോ , അഥവാ വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെട്ട് അവശ ആകുന്നത് വരെയോ തുടരുന്ന അവരുടെ പീഡനകാലത്ത്, “എന്നെ ഇതാ പീഡിപ്പിക്കുന്നേ” എന്ന് പുറത്ത് പറയാനാവാത്തവിധം നിരന്തരം അവരെ വിരട്ടിക്കൊണ്ടിരുന്ന “പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും” എന്ന വധ ഭീഷണി പില്‍ക്കാലത്ത് അവരെ ബാധിക്കുന്നതായി കാണുന്നില്ല. പത്രക്കാരെ കാണുന്നതിലും ചാനലില്‍ മുഖം കാണിക്കുന്നതിലും ഒന്നിനും പീഡന പര്‍വത്തിന് ശേഷം വധ ഭീഷണി അവര്‍ക്ക് വിലങ്ങ്തടി ആകുന്നതേ ഇല്ല.
അപവാദങ്ങള്‍ ഇല്ലെന്നില്ല, എങ്കിലും ഭൂരിപക്ഷം കേസുകളുടെ രീതി ഇങ്ങിനെയാണ് കണ്ട് വരുന്നത്.
അറവ് ശാലയിലേക്ക് കയറ് കെട്ടി വലിച്ചു കൊണ്ട് പോകുന്ന ആടു പോലും “ഉമ്പേ“ എന്ന് കരഞ്ഞ് ബഹളം ഉണ്ടാക്കുമ്പോള്‍ ഇവര്‍ക്ക് അതിനു പോലും കഴിയുന്നില്ല പോലും.
എന്താണ് നമ്മുടെ സമൂഹത്തിന് സംഭവിച്ചത്?! 11വയസ്സ്കാരന്‍ നാലു വയസ്സാരിയെ പീഡിപ്പിച്ച് കൊന്ന് മൃതദേഹം മരപ്പൊത്തില്‍ ഒളിപ്പിച്ച് വെക്കാനും 70വയസ്സ്കാരന്‍ ഏഴ് വയസ്കാരിയെ പീഡിപ്പിച്ച് ആശുപതിയിലാക്കാനും തക്ക വിധത്തില്‍ ഈ കേരളത്തില്‍ എന്ത് മാറ്റമാണ് ഉണ്ടായത്?.
അത് കണ്ട്പിടിക്കാന്‍ കൂലംകഷമായ ഒരു ചര്‍ച്ചക്കും നിരീക്ഷണങ്ങള്‍ക്കും സമയമായില്ലേ?!
കഠിന ശിക്ഷ നടപ്പാക്കണം.!!
ReplyDeleteപീഠണം
ReplyDeleteഇതിലിപ്പോ ചര്‍ച്ച ചെയ്തിട്ട് എന്ത് എടുക്കാനാ ഇക്കാ...? സ്ത്രീ പീഡനം, മലയാളിയ്ക്ക് ഒരു വാര്‍ത്തയല്ലാതായിട്ട് നാളേറെയായി.
ReplyDeleteചായകുടിക്കുന്നതുപോലെ...
ReplyDeleteഈ മാതൃഭൂമി വായിച്ചപ്പോൾ എനിക്കും ഇതു തോന്നിയിരുന്നു! കലികാലവൈഭവം!
ReplyDeleteതാന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ താന്‍ അനുഭവിക്കേണ്ട യാതൊരു ആവശ്യവും ഇല്ല എന്ന് മനസ്സിലായാലും ഒരു പെണ്‍കുട്ടി എന്ത് ചെയ്യണം? വീട്ടില്‍, സ്കൂളില്‍, ആരെങ്കിലും അവള്‍ക്കത് പറഞ്ഞു കൊടുത്തിട്ടുണ്ടോ? പിന്നെങ്ങനെ അവള്‍ ആ പീഡനത്തില്‍ നിന്ന് രക്ഷപ്പെടും? അടക്കവും ഒതുക്കവും, മാങ്ങത്തൊലിയും എല്ലാം അവളെ പഠിപ്പിക്കുന്ന നേരത്ത് ഉത്തരവാദിത്വപ്പെട്ട അമ്മ, അച്ഛന്‍, അതുമല്ലെങ്കില്‍ ടീച്ചര്‍(ഇത്തരം കേസുകളില്‍ പോലും ഇതില്‍ ഒന്നെങ്കിലും genuine person ആയിരിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്) അവരെ പഠിപ്പിക്കേണ്ടത് ഇത്തരം പീഡനങ്ങള്‍ എങ്ങനെ തടയാം, ഇനി ഒരിക്കല്‍ പീഡനത്തിനിരയായിപ്പോയെങ്കില്‍ തന്നെ വേണ്ടപ്പെട്ടവരെ വിവരമറിയിക്കണം, അവിടെയും രക്ഷയില്ലെങ്കില്‍ നിയമ സഹായം തേടണം മുതലായ കാര്യങ്ങളാണ്. ചെറിയ പ്രായത്തിലെ പീഡനങ്ങള്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെയും ആരോഗ്യത്തെയുമാണ് ബാധിക്കുക എന്ന് കൂടി അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്.
ReplyDeleteഇതിനൊക്കെയുള്ള ബുദ്ധി വളര്‍ച്ച കുട്ടികള്‍ക്കുണ്ടാകണമെങ്കില്‍ അവരെ അടച്ചു പൂട്ടി വളര്‍ത്താതെ ആണ്‍കുട്ടികളെ പോലെ തന്നെ സ്വന്തം കാര്യം നോക്കി, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരക്കെണ്ടതുണ്ട്. അതിനായി മുതിര്‍ന്നവര്‍ പോകുന്ന പൊതു ഇടങ്ങളിലെല്ലാം ആണ്കുട്ടിക്കൊപ്പം പെണ്മക്കളെയും കൊണ്ട് പോകുകയും, ബാങ്ക്, കടകള്‍, ആശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍ ഇങ്ങനെ എല്ലാം ചെറുപ്പം മുതലേ അവര്‍ക്ക് പരിചയപ്പെടുത്തുകയും, ഓരോയിടത്തും എങ്ങനെ പെരുമാറണം എന്നും മറ്റും പഠിപ്പിക്കുകയും വേണം. അത്തരം ഓരോ യാത്രയും പുറം ലോകവുമായുള്ള ഇടപഴകലും അവര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ്. അത്തരം കുട്ടികള്‍ക്ക് നാളെ ഒറ്റയ്ക്ക് നേരിടേണ്ട പ്രതിസന്ധികള്‍ പോലും കൂടുതല്‍ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാന്‍ കഴിയും. പൊട്ടക്കിണറ്റില്‍ ജീവിക്കുന്ന, പുറം ലോകം കണ്ടിട്ടില്ലാത്ത തവളയ്ക്ക് തന്നെ വിഴുങ്ങാന്‍ ഇഴഞ്ഞു വരുന്ന പാമ്പിനു ഇരയായി നിന്ന് കൊടുക്കുക എന്നതിനപ്പുറം രക്ഷപ്പെടാനുള്ള ശ്രമം പോയിട്ട്, ഒരു ചിന്ത പോലും അസാധ്യമാണ്.
Firefly പറഞ്ഞതിനോട് യോജിക്കുന്നു
ReplyDeleteപ്രിയ പൊന്മളക്കാരൻ, വിധു ചോപ്ര, ആളവന്താൻ, അജിത്, ശ്രീനാഥൻ, ജാക് റാബിറ്റ്, പ്രിയപ്പെട്ടവരേ! നിങ്ങളുടെ എല്ലാവരുടെയും സന്ദർശനങ്ങൾക്ക് നന്ദി.
ReplyDeleteപ്രിയ ഫയർ ഫ്ലൈ,
അത്രത്തോളം മിണ്ടാപ്രാണികൾ ഈ കാലഘട്ടത്തിലുണ്ടോ എന്ന് എനിക്ക് സംശയമാണു. ഭൂരിഭാഗം രക്ഷിതാക്കളും പെൺകുട്ടികളെ അടച്ച്പൂട്ടി വളർത്തുന്നുമില്ല. ആൺകുട്ടികളുമായി ഇടപഴകി തന്നെയാണു നമ്മുടെ വിദ്യാലയങ്ങളിൽ പെൺകുട്ടികൾ കഴിയുന്നത്.മറ്റ് ജോലികൾക്ക് പോകുന്ന പെൺകുട്ടികളും പുരുഷന്മാരുമായി ഇടപഴകി തന്നെയാണു അവരുടെ ജോലിസ്ഥലങ്ങളിലും മറ്റും കഴിയുന്നത്.സംശയമുണ്ടെങ്കിൽ ആലപ്പുഴ എറുണാകുളം പാസ്സഞ്ചർ തീവണ്ടിയിൽ ഒരു ദിവസം സഞ്ചരിച്ച് നോക്കുക.പെൺകുട്ടികൾ എത്രമാത്രം ഫോർവാഡ് ആണു എന്ന് മനസിലാക്കാൻ കഴിയും.ആ വണ്ടി മാത്രമല്ല എല്ലാ പാസഞ്ചർ തീവണ്ടികളിലും ഈ കാഴ്ച കാണാം.മാത്രമല്ല നിത്യേനെയുള്ള പത്രവാർത്തകളിലൂടെ എത്ര എത്ര പീഡനകഥകൾ അവർ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. അപകടം തിരിച്ചറിയാനുള്ള എല്ലാ പരിശീലനങ്ങളും അവർക്ക് സമൂഹത്തിൽ നിന്നും ലഭിക്കുന്നില്ലേ (ഈ വക വാർത്തകളിൽ നിന്നും സഹജീവികൾക്ക് സംഭവിക്കുന്ന അനുഭങ്ങളിൽ നിന്നും). എന്നിട്ടും അവരിൽ ചിലർ എങ്ങിനെ ഇരയാക്കപ്പെടുന്നു. കമന്റിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ ഒരു പരിധി വരെ ശരി ആയിരിക്കാം, പക്ഷേ അതിലുമുപരി കാരണങ്ങൾ വേറെ ഉണ്ടെന്ന് നിരീക്ഷിച്ചാൽ മനസിലാകും.അതിനെ അതിജീവിക്കാനും പ്രതി വിധി കണ്ട് പിടിക്കാനുമാണു നാം ശ്രമിക്കേണ്ടത്.
[[ഭൂരിഭാഗം രക്ഷിതാക്കളും പെൺകുട്ടികളെ അടച്ച്പൂട്ടി വളർത്തുന്നുമില്ല. ആൺകുട്ടികളുമായി ഇടപഴകി തന്നെയാണു നമ്മുടെ വിദ്യാലയങ്ങളിൽ പെൺകുട്ടികൾ കഴിയുന്നത്.മറ്റ് ജോലികൾക്ക് പോകുന്ന പെൺകുട്ടികളും പുരുഷന്മാരുമായി ഇടപഴകി തന്നെയാണു അവരുടെ ജോലിസ്ഥലങ്ങളിലും മറ്റും കഴിയുന്നത്.സംശയമുണ്ടെങ്കിൽ ആലപ്പുഴ എറുണാകുളം പാസ്സഞ്ചർ തീവണ്ടിയിൽ ഒരു ദിവസം സഞ്ചരിച്ച് നോക്കുക.പെൺകുട്ടികൾ എത്രമാത്രം ഫോർവാഡ് ആണു എന്ന് മനസിലാക്കാൻ കഴിയും]]
ReplyDeleteശ്രീ ഷെറീഫ് പറഞ്ഞിരിക്കുന്ന "ഫോർവേഡ്" ആയ പെൺകുട്ടികൾ എല്ലാം തന്നെ നഗര/നഗരപ്രാന്ത പ്രദേശങ്ങളിലെ കുട്ടികൾ ആയിരിക്കാം.. അവർക്ക് സമൂഹത്തിൽ ഇടപഴകാൻ കൂടുതൽ അവസരവും ലഭിക്കുന്നുണ്ട്.. പക്ഷേ, പീഡന സംഭവങ്ങൾ ഭൂരിഭാഗവും താരതമ്യേന ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ളവരായിരിക്കാം. മാത്രവുമല്ല, പലരും തീരെ ചെറുപ്രായവും ആണ്.. ആ നിലയ്ക്ക്, "പൊട്ടക്കിണറ്റിലെ തവളയോട്" firefly ഉപമിച്ചത് യാഥാർത്ഥ്യത്തിൽ നിന്നും വിദൂരമല്ല..
പ്രധാനപ്രശ്നം ആൺകുട്ടികളെ നേരെ ചൊവ്വെ വളർത്താത്തത് തന്നെയാണ്. 6-7 ക്ലാസ് മുതൽ മുകളിലെക്കുള്ള എല്ലാ ആൺകുട്ടികൾക്കും നിർബന്ധമായും സ്കൂളിൽ general counseling ഏർപ്പാടാക്കുക (may be twice a year or it can even be a part of the curriculum as well) - പെണ്ണ് എന്നത് ഒരു ഉപഭോഗവസ്തുവല്ലെന്നും, equal സ്വാതന്ത്ര്യത്തോടു കൂടി ജീവിക്കാൻ അവകാശമുണ്ടെന്നും, സ്വന്തം സ്വാതന്ത്ര്യത്തിനു പരിമിധികൾ ഉണ്ടെന്നും ആൺകുട്ടികൾ മനസ്സിലാക്കണം. This is the real cause of the "disease" which needs cure. All other things are just treating the observed symptoms, not a preventive strategy..
ഇപ്പോഴെ ഇതു തുടങ്ങിയാൽ, ഒരു 10-15 വർഷത്തിനുള്ളിൽ ഒരു നല്ല തലമുറയെ നമ്മുക്ക് വാർത്തെടുക്കാം.. നമ്മുടെ ആൺകുട്ടികൾ നന്നാവാതെ പീഡനകഥകൾ കുറയാൻ പോകുന്നില്ല..
ഓറൊ പന്വ്ചയാത്തിലും വെശിയാല്ല്യങ്ങ്ൾ ത്തൂറാകട്ട്
ReplyDeleteഷെരീഫ് സര്‍, ഈ പ്രശ്നത്തിന്റെ ഭീകര വശം ആരും ഇതുവരെ ഗൌരവം ആയി എടുത്തിട്ടില്ല..പിന്നെ മണ്ടയ്ക്ക് വളം വെയ്ക്കാന്‍ നമുക്ക് മിടുക്കും കൂടുതല്‍ ആണല്ലോ..സര്‍ പറഞ്ഞ പത്തിന്റെ കൂടെ ഒന്ന് കൂടി..നാല് വയസ്സ് കാരിയെ പീടനശ്രമത്തിനു ഇടയില്‍ ഒരു പത്തു വയസ്സ് കാരന്‍ വെള്ളത്തില്‍ തള്ളിയിട്ടു കൊന്നു..എങ്ങനെയുണ്ട്???ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വീടുകളിലെ അച്ചടക്കം ഇല്ലാത്ത,കുത്തഴിഞ്ഞ അവസ്ഥയാണ്..സര്‍ പറഞ്ഞ പാസഞ്ചറില്‍ ഒരിക്കല്‍ ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്..ആണും പെണ്ണും പരസ്പരം മടിയില്‍ മറിഞ്ഞു കിടന്നാണ് സംസാരം..ഇതും ഇത്തിരി കടന്ന കൈ ആണേ...
ReplyDeletePosted on: 10 Jul 2011
ReplyDeleteഇന്ന് വായിച്ച മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത..
നെടുങ്കണ്ടം (ഇടുക്കി): അഞ്ചുവയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനി അച്ചുവിനെ എസ്റ്റേറ്റ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി പത്തുവയസ്സുള്ള നാലാം ക്ലാസ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ്‌ചെയ്തു. പീഡനശ്രമത്തെ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ പ്രതി കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വട്ടപ്പാറ വട്ടക്കുഴി ജോസിന്റെ എസ്റ്റേറ്റ്കുളത്തില്‍ പാറയ്ക്കല്‍ റെജിയുടെ മകള്‍ അച്ചു (നിയ)വിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര മാസമായി അച്ചുവും അയല്‍വാസി വിദ്യാര്‍ഥിയും ഓട്ടോയിലാണ് ചേമ്പളം സെന്‍റ് മേരീസ് സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയിരുന്നത്.
സംഭവദിവസം പ്രതി കുട്ടിയെ മീന്‍ കാണിക്കാമെന്നു പറഞ്ഞ് കുളത്തിനടുത്തേക്ക് കൂട്ടി കൊണ്ടുപോവുകയായിരുന്നു. മൂന്നടി ഉയരമുള്ള ഭിത്തിയുടെ മുകളില്‍ കയറ്റിനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി പ്രതിയുടെ മുടിയില്‍ പിടിച്ചുവലിച്ചു. പിടിവിടുവിക്കാന്‍ പ്രതി കുട്ടിയെ കുളത്തിലേക്ക് തള്ളിയെന്ന് പോലീസ് പറയുന്നു.
ഇതിനുമുമ്പും ഇവിടെ പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുള്ളതായി പ്രതി പോലീസിനോട് പറഞ്ഞു. അച്ഛനും അമ്മയും വീട്ടില്‍ നീലച്ചിത്രം സ്ഥിരമായി കണ്ടിരുന്നു. വിദ്യാര്‍ഥിയും ഇത് കാണാനിടയായതാണ് പീഡനത്തിന് പ്രചോദനമായതെന്നും പോലീസ് പറഞ്ഞു. നെടുങ്കണ്ടം സി.ഐ. എ.ജെ.ജോര്‍ജിന്റെയും എസ്.ഐ. വി.കെ.മുരളീധരന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ശനിയാഴ്ച വൈകീട്ട് തൊടുപുഴ സി.ജെ.എം. കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ കോട്ടയം തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലേക്കയച്ചു.
http://www.mathrubhumi.com/story.php?id=199144
പീഡനം,വാണിഭം എന്ന വാക്കുകള്‍ക്ക് പോലും ഇന്ന് പുതിയ മാനങ്ങള്‍ വന്നിരിക്കുന്നു.
ReplyDeleteഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന രോഷവും,സങ്കടവും,ഞെട്ടലും,കോപവും,താപവുമെല്ലാം ആരോടാണ് കാണിക്കേണ്ടത്?
ഒരൊറ്റ കേസിലെങ്കിലും മാതൃകാപരമായ ശിക്ഷ കൊടുത്തെങ്കില്‍ എന്ന് വ്യാമോഹിച്ചു പോകയാണ്.
പ്രിയ കെ.പി. താങ്കളുടെ അഭിപ്രായം സശ്രദ്ധം വായിച്ചപ്പോഴും എന്റെ മനസിലെ സംശയം ഇനിയും മാറുന്നില്ല. ഈ വിഷയത്തില്‍ എന്റെ ഒരു സംശയം ഇതാണ്:-പെണ്‍കുട്ടികള്‍ ഫോര്‍വാഡ് ആയാലും ബാക്ക് വാഡ് ആയാലും തൊട്ടു മുന്‍ തലമുറയിലെ ആണ്‍കുട്ടികള്‍ക്ക് ഈ പ്രവണത ഇല്ലാതിരിക്കുകയും പെണ്‍കുട്ടികള്‍ ഇപ്രകാരം പീഡിപ്പിക്കപ്പെടാതിരിക്കുകയും ചെയ്തിരുന്നത് എന്ത് കൊണ്ട്. അന്നും പീഡനവും ബലാത്സംഗവും ഉണ്ടായിരുന്നുവെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ഇത്രയും അളവില്‍ ഉണ്ടായിരുന്നില്ല എന്നത് പരമാര്‍ത്ഥം തന്നെയാണ്. പിഞ്ച് കുഞ്ഞുങ്ങള്‍ (ആണായാലും പെണ്ണായാലും) ഈ വിഷയത്തില്‍ വേട്ടക്കാരനാകാനും ഇരയാക്കപ്പെടാനും തക്ക വിധം ഈ കാലഘട്ടത്തില്‍ എന്ത് സംഭവിച്ചു? .അന്നും ഗ്രാമീണ പശ്ചാലത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നല്ലോ.അന്ന് ഇത് പോലെ ഗ്രമീണാന്തരീക്ഷത്തില്‍ വളര്‍ന്ന പെണ്‍കുട്ടികള്‍ പലര്‍ക്കും കൈമാറി കൈമാറി ഇരയാക്കപ്പെട്ടിരുന്നില്ലല്ലോ. അപ്പോള്‍ കാരണങ്ങള്‍ മറ്റ് പലതുമാണ് . അതെന്തെന്ന് കൂലംകഷമായ നിരീക്ഷണങ്ങള്‍ക്കും പഠനത്തിനും ചര്‍ച്ചക്കും വിഷയമാകേണ്ടതല്ലേ?.
ReplyDeleteപ്രിയ ഷാനവാസ് സാഹിബ്, താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.നാലു വയസ്സ്കാരിയുടേ ദാരുണ മരണം ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു.താഴെ ഒരു കമന്റില്‍ അത് വന്നിട്ടുമുണ്ട്.അതേ സ്നേഹിതാ! ഈ വിഷയം ആരും ഗൌരവമായി എടുക്കുന്നതേയില്ല.ആലപ്പുഴ പാസ്സഞ്ചറില്‍ മാത്രമല്ല എല്ലാ പാസഞ്ചറുകളിലും ഇത് തന്നെ അവസ്ഥ. അഛന്റെ പ്രായമുള്ളവര്‍ അടുത്തിരുന്നാലും അവരുടെ കലാപരിപാടികള്‍ക്ക് ഒരു മടിയും കാണില്ല.
ReplyDeleteപ്രിയ ശ്രീജിത് കൊണ്ടോട്ടീ, താങ്കള്‍ ചൂണ്ടിക്കാണിച്ച പീഡന കഥ ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. അച്ചനും അമ്മയും നീലചിത്രത്തില്‍ കാണുന്നത് മകന്‍ പ്രവര്‍ത്തിയില്‍ കാണിച്ചു.അവന്‍ അങ്ങിനെ ചെയ്തില്ലെങ്കിലേ അതിശയമുള്ളൂ. ലോകം മുഴുവന്‍ ഭോഗാസക്തി നിറഞ്ഞു നില്‍ക്കുകയാണെന്ന് തോന്നുന്നു.അഭിപ്രായത്തിന് നന്ദി സ്നേഹിതാ!
ReplyDeleteപ്രിയ mayflowers, അഭിപ്രായത്തിനു എന്റെ അടിയൊപ്പ്. ഇവിടെ സന്ദർശിച്ചതിൽ നന്ദി സുഹൃത്തേ!
ഭൂമിയില്‍ നാം നാശത്തിന്റെ വിത്തുവിതക്കുന്നു.
ReplyDeleteനമ്മുടെ അടുത്ത തലമുറ വിളവെടുക്കുന്നു.
ഒരു സൊലൂഷൻ, പെങ്കുട്ടികളെ വീട്ടീന്ന് പൊറത്തെറുക്കേണ്ട.പഡ്ഡിക്കാനും,ജോലിക്കൊന്നും പോകേണ്ട.അതൊക്കെ ആണുങ്ങൾ ചെയ്താൽ മതി.
ReplyDeletemashe ippola blog kandatu meetinu vishadaayi parichayappedan pattiyilla....ini kaanam idakku blog sandarshikkan njan varam
ReplyDeleteപ്രിയ ഇസ്മെയില്‍(തണല്‍), കൊച്ചി ബ്ലോഗ് മീറ്റില്‍ ഗ്രൂപ് ഫോട്ടോക്ക് എല്ലാവരും ഫോസ് ചെയ്തപ്പോള്‍ സ്മെയില്‍ സ്മെയില്‍ എന്ന് ക്യാമറാമാന്‍ പറഞ്ഞപ്പോള്‍ ഏതോ വിരുതന്‍ പുറകില്‍ നിന്ന് തണല്‍ തണല്‍ എന്ന് പറയുന്നത് കേട്ടു.അപ്പോള്‍ താങ്കള്‍ ഇടപ്പള്ളിയില്‍ വന്ന് ബ്ലോഗ് മീറ്റില്‍ പങ്കെടുത്തതും തമ്മില്‍ പരിചയപ്പെട്ടതും ഓര്‍ത്തു പോയി.
ReplyDeleteഈ പോസ്റ്റില്‍ താങ്കളുടെ അഭിപ്രായം പൂര്‍ണമായും ശരി ആണെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. സമൂഹത്തിന്റെ ഈ പോക്ക് നാശത്തിലേക്ക് തന്നെ ആണ്.പെണ്‍കുട്ടികള്‍ വീട്ടിലുള്ള രക്ഷിതാക്കള്‍ പത്ര വാര്‍ത്തകള്‍ വായിച്ച് അന്തം വിട്ട് പോകുന്ന അവസ്ഥയാണിന്ന്....
പ്രിയ പുന്നക്കാടന്‍ , താങ്കളുടെ സന്ദര്‍ശനത്തിനു നന്ദി.
ReplyDeleteപ്രിയ അഞ്ജു, മീറ്റില്‍ ഞാന്‍ എല്ലാവരെയും വിശദമായി ചോദിച്ചറിഞ്ഞു മനസിലാക്കിയിരുന്നു. അഞ്ജു റിപ്പോര്‍ട്ടറാണെന്നും അറിഞ്ഞു. തീര്‍ച്ചയായും ഇനിയും കാണാം.
ReplyDeleteഇവിടെ വന്നതില്‍ നന്ദി.
രജനീഷ് പറഞ്ഞത് ഉധരിക്കട്ടെ ഒരാള്‍ സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ വഴിയില്‍ ഒരു കല്ലു കിടക്കുന്നു ആ കല്ലില്‍ തട്ടരുത് തട്ടരുത് എന്നു പറഞ്ഞു സൈക്കിള്‍ ചവിട്ടുമ്പോള്‍ മൂന്നരതരം ആ കല്ലില്‍ തന്നെ സൈക്കിള്‍ ചെന്നു തട്ടും ഇതാണു ഇപ്പോള്‍ സമൂഹത്തിലും ചാനലിലും പേപ്പറിലും എല്ലാം പ്റധാന വാറ്‍ത്ത ഇതാണു ഇന്നു ആരു ആരെ പീഡിപ്പിച്ചു ഈ വാറ്‍ത്തകളില്‍ ആവശ്യമില്ലാതെ മസാല കോരി ഒഴിക്കുന്നുമുണ്ട് അച്ചനും അമ്മയും ബ്ളൂ ഫിലിം കണ്ടു എന്നു അപകടം നടന്ന പിറ്റേ ദിവസം എങ്ങിനെ പത്റക്കാരനു എഴുതാന്‍ പറ്റും ഇതവണ്റ്റെ ഭാവന ആണു ഇങ്ങിനെ മസാല ചേറ്‍ത്ത് പൊള്ളിച്ച പീഡന വാറ്‍ത്തകള്‍ വായിക്കുമ്പോള്‍ നിങ്ങളും നിങ്ങളുടെ കുട്ടിയും ഒക്കെ അറിയാതെ അതിനു അഡിക്ട് ആകുകയാണൂ നാളെ പത്റം എടുക്കുമ്പോള്‍ ഒരു പീഡനം ഇല്ലെങ്കില്‍ നിങ്ങള്‍ക്കു ആ ദിവസം ബോറായി അനുഭവപ്പെടാന്‍ തുടങ്ങുന്നു
ReplyDeleteപണ്ടും ഇങ്ങിനെ പലതും നടന്നിരിക്കാം പക്ഷെ അന്നു അതിനു വാര്‍ത്താ പ്രാധാന്യം ഒന്നും ഇല്ല എട്ടാം ക്ളാസ് കഴിയുമ്പോള്‍ ലിംഗം ഉധരിക്കാന്‍ തുടങ്ങുന്നതും സീനിയര്‍ ആയ കുട്ടികള്‍ ജൂനിയര്‍ ആയ കുട്ടികളെ സ്വവര്‍ഗ്ഗം ചെയ്യുന്നതും ഒക്കെ പണ്ടും പതിവായിരുന്നു മുതിര്‍ന്ന ആളുകള്‍ ഉത്സവത്തിനും പള്ളിപ്പെരുനാളിനും ഒക്കെ ഇതു ചെയ്തു വന്നിരുന്നു അന്നൊന്നും അതു പീഡനം ആയി ഒന്നും കുട്ടികള്‍ക്കും തോന്നിയില്ല മുതിര്‍ന്നവര്‍ക്കു ഒരു രസം എല്ലാം ഒരു ലൈംഗിക പാഠശാലയിലെ അധ്യായങ്ങള്‍, ഇതൊക്കെ ഇല്ലാതെ എങ്ങിനെ ആണു ഒരു ആണ്‍കുട്ടി ഇതൊക്കെ പഠിക്കുന്നത്, ഇന്നു പല ഡിവോറ്‍സ് കേസും അടിത്തട് പരതി ചെല്ലുമ്പോള്‍ സെക്ഷ്വല്‍ ഇണ്റ്ററ്‍ കോറ്‍സ് എങ്ങിനെ ചെയ്യണം എന്നറിയില്ല അതു കൊണ്ടുല്‍ള്ള പ്റശ്നങ്ങള്‍ ഒക്കെയാണു ചെറിയ കുട്ടിക്കു പോലും ലൈംഗിക വികാരം ഉണ്ട് ഇതില്ല സെക്സ് പാപം ആണു അതു ചെയ്യരുത് ഇതു ചെയ്യരുത് എന്നു പറഞ്ഞു മുറവിളി കൂട്ടിയിട്ട് ഒരു കാര്യവും ഇല്ല എല്ലാ വീട്ടിലും കമ്പ്യൂട്ടര്‍ നെറ്റ് ഒക്കെ ആയി അതില്‍ മൂന്നു മണിക്കു ക്ളാസ് കഴിഞ്ഞു വീട്ടില്‍ വരുന്ന കുട്ടി എന്തു കാണൂം എന്തു കാണില്ല എന്നു നമുക്ക് നിയന്ത്രിക്കാന്‍ പറ്റില്ല ലൈംഗിക സുഖം അറിഞ്ഞാല്‍ പിന്നെ അതിനു വീണ്ടും വീണ്ടും കുട്ടിയും വലിയവരും എല്ലാം കൊതിക്കും
ReplyDeleteഉഭയ സമ്മതം ഇല്ലാതെ ഒരു പീഡനവും നടക്കുന്നില്ല ആരെങ്കിലും അറിയുമ്പോള്‍ അതു പ്രശ്നമാക്കപ്പെടുകായാണു നാടുനീളെ നടന്നു ശരീരം വിറ്റിട്ട് ഇപ്പോള്‍ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം കണ്ടാല്‍ സുമുഖനായ പോലീസ് ഉദ്യോഗസ്ഥന്‍ കട്ടി മീശയുള്ള എ അം വി ആി മുതുകില്‍ മറുകുള്ള സീരിയല്‍ നടന്‍ ഇങ്ങിനെ വായില്‍ തോന്നിയത് എഴുതി പത്രം മലീമസമാക്കുന്നു ഇതു വായിക്കുന്നവന്‍ ഉടനെ ഷെര്‍ലക് ഹോംസ് ആയി മാറാന്‍ തുടങ്ങി ലവന്‍ ആയിരികാം ഇവന്‍ ആയിരിക്കാം എന്നൊക്കെ ഉള്ള അസം പ്ഷന്‍ ചുരുക്കി പറഞ്ഞാന്‍ നിങ്ങള്‍ അറിയാതെ നിങ്ങള്‍ ഒരു ഞരമ്പ് രോഗി ആയി , നിങ്ങള്‍ അറിയാതെ പത്രത്തില്‍ നിങ്ങള്‍ കമ്പിക്കഥ വായിക്കാന്‍ തുടങ്ങി എത്ര കോടി ആള്‍ക്കാര്‍ ഉള്ള കേരളത്തില്‍ വിരലില്‍ എണ്ണാവുന്ന പീഡനം ആണു ഒരു ദിവസം നടക്കുന്നത് പക്ഷെ അതാണു പിറ്റേന്നു എല്ലാവര്‍ക്കും വാര്‍ത്ത അതാണിവിടത്തെ പ്രശ്നം പണ്ടും ബസില്‍ പോകുമ്പോള്‍ ആള്‍ക്കാര്‍ ഉരക്കുകയും മുട്ടി ഉരുമ്മുകയും ഒക്കെ ചെയ്യുമായിരുന്നു അന്നതൊക്കെ ഒരു ഒക്ക്യുപേഷനല്‍ ഹസാര്‍ഡ് ഇന്നു ഞാനും ഒരു പെണ്ണും കമ്പിയില്‍ പിടിച്ചു നില്‍ക്കുന്നു എന്നു വിചാരിക്കുക ബസില്‍ ഇരിക്കുന്ന എല്ലാ മാന്യന്‍മാര്‍ക്കും കല്ലു കണ്ട് സൈക്കിള്‍ ചവിട്ടുന്നവണ്റ്റെ ചിന്തയാണൂ ദേ ലവന്‍ പീഡിപ്പിക്കുമോ ആ പെണ്ണിനെ ആ വിരല്‍ ഉരുമ്മുന്നുണ്ടോ? ബ്രേക്ക് ചവിട്ടിയപ്പോള്‍ അവള്‍ അല്‍പം കൂടുതല്‍ ഉലഞ്ഞില്ലെ നിങ്ങള്‍ എല്ലം ഞരമ്പ് രോഗി ആയിക്കഴിഞ്ഞു സുഹ്ര്‍ത്തുക്കളെ ഇതൊനൊക്കെ സൊല്യൂഷന്‍ ആയി ചെയ്യാന്‍ കഴിയുന്നത് ഇതൊക്കെ പ്രക്ര്‍തിയുദെ വിക്രതികള്‍ ആണെന്നു കരുതുക ആവശ്യമില്ലാത്ത ഇമ്പോര്‍ട്ടന്‍സ് കൊടുക്കാതിരിക്കുക പണ്ട് അധ്യാപകര്‍ ഇതൊക്കെ കണ്ടു പിടിക്കും ചിലപ്പോല്‍ അടിക്കും അല്ലെങ്കില്‍ രഹസ്യമായി വിളിച്ചു വഴക്കു പറയും ഇന്നു അധ്യാപകര്‍ നിഷ്ക്രിയര്‍ ആണു കാരണം ചിലപ്പോള്‍ വാദി പ്രതി ആകും
ReplyDeleteകോപ്പി അടിക്കുന്ന പെണ്ണിനെ ആരും പിടിക്കാന്‍ ധൈര്യപ്പെടില്ല പിടിച്ചാല്‍ അവള്‍ പറയും എണ്റ്റെ രഹസ്യ ഭാഗത്ത് സ്പര്‍ശിച്ചു മതി അധ്യാപകണ്റ്റെ കാര്യം കട്ടപ്പുക നാളെ അവന്‍ പീഡനക്കേസ് പ്രതി അവണ്റ്റെ ഭാര്യ പോലും അവണ്റ്റെ ഭാഗം കേള്‍ക്കാനില്ല ഈയിടെ ഗള്‍ഫിലെ ഒരു സ്കൂളില്‍ കുട്ടുിയെ പീഡിപ്പിച്ചു എന്നു കള്ളപ്പരാതി കൊടുത്തു ഒടുവില്‍ അന്വേഷിച്ചു വന്നപ്പോള്‍ സ്കൂളിണ്റ്റെ പേരു മന പൂര്‍വ്വം നശിപ്പിക്കാന്‍ അല്ലെങ്കില്‍ ഒന്നു ബ്ളാക് മെയില്‍ ചെയ്യാന്‍ തള്ള കണ്ടുപിടിച്ച വഴി ആയിരുന്നു ഗള്‍ഫില്‍ ആ തള്ളക്കു പണീഷ്മണ്റ്റ് കിട്ടും ഇവിടെ അതില്ല ആരെ നാറ്റാനും ഉപയോഗിക്കാവുന്ന വജ്രായുധം ആണു പീഡനം എണ്റ്റെ മകന്‍ ഒരിക്കല്‍ കസിന്‍ പെണ്‍കുട്ടിയുടെ പാവാട പൊക്കി നോക്കുന്നത് വൈഫ് കണ്ടു പിടിച്ചു അപ്പോള്‍ ഞങ്ങള്‍ അവനോട് അതു മോശം ആണു അങ്ങിനെ ചെയ്യരുത് എന്നൊക്കെ പറഞ്ഞു മനസ്സിലാക്കി പക്ഷെ ഇതു സ്കൂളില്‍ ആണൂ നടന്നതെങ്കില്‍ കുട്ടികള്‍ രണ്ടും പീഡനം ആയി അവരുടെ രക്ഷകര്‍ത്താക്കളുടെ പത്ര സമ്മേളനമായി ചാനല്‍ ചര്‍ച്ച ആയി മൊറാലിറ്റി ഇഷ്യൂ ആയി കേരളത്തെക്കാള്‍ പ്രൊവോകേറ്റീവ് ആയിട്ടാണു വെളിയില്‍ കുട്ടികള്‍ നടക്കുന്നത് അവരുടെ ശരീരം കൂടുതല്‍ മുഴുപ്പും സൌന്ദര്യവും ഉള്ളതാണൂ പക്ഷെ അവിടെ ഒര്‍ പത്രത്തിലും പീഡനം വായിക്കന്‍ കിട്ടില്ല മീഡിയക്കു കുറെക്കൂടി ഉത്തരവാദിത്തം ഉണ്ട് ആണൂം പെണ്ണും ബൈക്കില്‍ പോകുന്നതും പ്രേമിക്കുന്നതും ഒക്കെ നടക്കുന്നുണ്ട് സെക്സ് നടക്കുന്നുണ്ട് എനിക്കറിയാവുന്ന വിദ്യാലയങ്ങളില്‍ ഈയിടെ പെണ്‍ കുട്ടികള്‍ സ്വന്തം യോനിയ്ടെ ചിത്രം പിടിച്ചു സഹ പാഠികള്‍ക്കു മൊബൈലില്‍ കാണിച്ചു പക്ഷെ അതൊക്കെ പ്രിന്‍സിപ്പല്‍ ഒക്കെ ഇടപെട്ട് അഡ്വൈസ് ചെയ്ത് മനസ്സിലാക്കിക്കുകയാണു ചെയ്യുന്നത് അല്ലാതെ നാളത്തെ പത്രത്തില്‍ വെണ്ടക്ക നിരത്തുക അല്ല ഇന്നു ടെക്നോളജി ഡെവലപ് ആയി ഇനിയും ഇതു കൂടും അപ്പോള്‍ ഇതിനൊക്കെ ആവശ്യമില്ലാത്ത പ്റാധാന്യം കൊടുക്കാതിരിക്കുക അത്റയേ ഉള്ളു സൊലൂഷന്‍ , ഇണ്റ്ററ്‍നെറ്റ് ഇല്ലാത്ത സമയം നിങ്ങള്‍ സെക്സ് ബുക്ക് വായിച്ചിട്ടില്ലേ? നിങ്ങള്‍ ബസില്‍ ഒരു പാലത്തിലൂടെ യാത്റ ചെയ്യുമ്പോള്‍ താഴെ കുറെ സ്ത്റീകള്‍ കുളിക്കുന്നു എന്നു വിചാരിക്കുക നിങ്ങള്‍ കണ്ണു പൊത്തുമോ? കഴിയില്ല സുഹ്റ്‍ത്തുക്കളെ കഴിയില്ല പ്റക്റ്‍തി നമ്മളെ കൊണ്ട് നോക്കിപ്പിക്കും അങ്ങിനെയാണു നിങ്ങളെ സ്ര്‍ഷ്ടിച്ചിരിക്കുന്നത് ജസ്റ്റ് ബിഹേവ് നോറ്‍മല്‍ ഈ മീഡിയക്കാരെ നിലക്ക് നിറ്‍ത്തുക ഇവിടെ ഈ വിചാരിക്കുന്ന കുഴപ്പം ഒന്നും ഇല്ല
ReplyDeleteനിങ്ങള്‍ക്കു ട്റെയിനില്‍ അതു പോലെ യാത്റ ചെയ്യാന്‍ യോഗം ഇല്ലായിരുന്നു ഇന്നു മറ്റുള്ളവറ്‍ ചെയ്യുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കു അസൂയ അല്ലതെ നിങ്ങള്‍ക്ക് സദാചാരം നടപ്പാക്കല്‍ അല്ല പ്റശ്നം വെറും മനുഷ്യ സഹജമായ അസൂയ, നിങ്ങള്‍ അത് ശ്രധിക്കാതെ ഒരുപുസ്തകം വായിക്കാന്‍ ശ്രമിക്കുക നടക്കില്ല നിങ്ങളുടെ മനസ്സ് ആ കല്ലില്‍ തട്ടി നില്‍ക്കുകയാണു അറിയാതെ നിങ്ങള്‍ അത് കണ്ട് ആസ്വദിക്കുകയാണു ഒപ്പം നിങ്ങള്‍ക്ക് കഴിയാത്തതില്‍ അസൂയയും കാലം മാറി എന്നും അവര്‍ അവരവരുടെ പ്റായത്തിനു ഒത്ത വിക്റിയകള്‍ ചെയ്യുന്നു എന്നു മാത്റം കരുതുക സിന്ദഗി നാ മിലേ ദുബാര അതയത് ജീവിതം ഒന്നേയുള്ളു അതു ഇനി കിട്ടില്ല ജസ്റ്റ് എന്‍ ജോയ് അസൂയ വെടിയു അപ്പോള്‍ നിങ്ങള്‍ക്ക് ബുക്ക് വായിക്കാന്‍ കോണ്‍സണ്ട്റേഷന്‍ കിട്ടും ലോകത്തിണ്റ്റെ സദാചാരം കാക്കുന്ന പണി നിങ്ങള്‍ക്കാരും തന്നിട്ടില്ല
ReplyDeleteപ്രിയ സുഷിൽ, ദീർഘമായ താങ്കളുടെ അഭിപ്രായങ്ങൾക്കും താങ്കളുടെ സന്ദർശനത്തിനും നന്ദി.പണ്ടും ഇന്നത്തെ പോലെ പീഡനം ഉണ്ടായിരുന്നുവെന്നും അതിനു വാർത്താ പ്രാധാന്യം ഇല്ലായിരുന്നുവെന്നും താങ്കൾ പറഞ്ഞതിനോടു വിയോജിക്കുന്നു.ഈ അളവിൽ പീഡനങ്ങൾ അന്ന് ഉണ്ടായിരുന്നുവെങ്കിൽ അതിനു തീർച്ചയായും വാർത്താ പ്രാധാന്യം ഉണ്ടായേനെ.അന്നും ഇത് പോലെ കൈ മാറി കൈമാറി കൊടുക്കലും അച്ചൻ മകളെ കൊണ്ട് നടന്ന് വിൽക്കലും ഉണ്ടാകുകയും അത് പതിവു സംഭവംആയി തീരുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ന് അതിൽ ആരും അൽഭുതം കൂറുകയില്ലായിരുന്നു. വെറും ഒരു സാധാരണ സംഭവം ആയി ഈ വിഷയങ്ങളെ ട്രീറ്റ് ചെയ്തേനെ. അപ്പോൽ ഈ വക സംഭവങ്ങൾ ഈ കാലഘട്ടത്തിന്റെ പ്രത്യേകത തന്നെയാണു. അന്നും പത്രങ്ങൾ ഉണ്ടായിരുന്നു.കാമുകി ആത്മഹത്യ ചെയ്തതും ഗർഭിണീയെ വഴിയാധാരമാക്കിയതും എല്ലാം വാർത്തകളായിരുന്നു. മാത്രമല്ല ഈ വക സംഭവങ്ങളെ പാട്ട് രൂപത്തിലാക്കി ബുക്ക്തയാറാക്കി ചന്തകൾ തോറും കൊണ്ട് നടന്ന് ചപ്ലാച്ചി കട്ടകൾ അടിച്ച് താളമുണ്ടാക്കി പാടി വിറ്റിരുന്ന കവി പുംഗവന്മാർ ഈ മാതിരി വിഷയങ്ങൾ കിട്ടിയിരുന്നുവെങ്കിൽ നാട്ടിൽ അപ്പോഴേ പാട്ടാക്കിയേനെ.
ReplyDeleteപത്ര വാർത്തകളിൽ അതിശയോക്തി കൂടുമെന്ന താങ്കളുടെ വാദം ഞാൻ അംഗീകരിക്കുന്നു.പക്ഷേ ഒന്നുമില്ലാത്തതിൽ നിന്നും ഒരു വാർത്ത എല്ലാ പത്രങ്ങളും പ്രസിദ്ധീകരിക്കുകയില്ലാ എന്നും നിരീക്ഷിക്കുക.
ഏതായാലും നമ്മളിൽ പെട്ട ഒരു പെൺകുട്ടിക്ക് ഇന്ന് പത്ര വാർത്തകളിൽ കാണുന്നത് പോലുള്ള പീഡനങ്ങൾ ഉണ്ടാകാതിരിക്കണമെന്നും അതിനാൽ തന്നെ എന്താണു ഇതിനൊക്കെ കാരണമെന്ന് ആരായേണ്ടത് നമ്മുടെ കടമ തന്നെയെന്നും ഓർക്കുക.
അഛന്‍ എന്നു പറയുന്നത് സങ്കല്‍പം ആണെന്നും അമ്മയാണു സത്യം എന്നും പറയാറുണ്ടല്ലോ, ആ കഥയിലെ അഛനു കുട്ടി തണ്റ്റേതല്ല എന്ന വിചാരം ഉണ്ടായിരുന്നു അതുകൊണ്ടാണു അയാള്‍ കുട്ടിയേ പീഡിപ്പിച്ചത്.
ReplyDeleteപെണ്‍ കുട്ടി സീരിയല്‍ അഭിനയം തുടങ്ങിയതോടെ സീരിയലിലും ആല്‍ബത്തിലും ചാന്‍സ് കിട്ടാന്‍ വേണ്ടി പരിപാടി തുടങ്ങി കൈ മറിഞ്ഞു കൈ മറിഞ്ഞു അസുഖം ആയപ്പോഴാണു കുട്ടിക്കു ബോധോദയം ഉണ്ടായത്
പലരും പെണ്ണിണ്റ്റെ അവശ നില കണ്ട് പിമ്പിനു അടികൊടുത്ത് പോയി എന്നും കുട്ടി പറഞ്ഞിട്ടുണ്ട്, അപ്പോല്‍ ആവശ്യത്തിനു അനുസരിച്ച് സപ്ളൈ ഇല്ലാത്തതല്ലേ പ്രശ്നം ?
പണ്ട് എല്ലായിടത്തും വേശ്യകള്‍ ഉണ്ടായിരുന്നു എറണാകുളം ബസ് സ്റ്റാന്‍ഡ് ഒക്കെ രാത്രി ഒരു മനുഷ്യ ചന്ത ആയിരുന്നു ഇന്നു അതൊന്നും ഇല്ല ഫലം ആരെങ്കിലും ഫീല്‍ഡില്‍ വന്നാല്‍ ആയിരം പേര്‍ അതിനെ ഉപയോഗിക്കുന്നു
വെളിയില്‍ ഈ പ്റശ്നം ഇല്ല പണം ഉണ്ടെങ്കില്‍ എല്ലാ സൌകര്യവും ഉണ്ട് അതിനാല്‍ ഇതുപോലെ പീഡന പരമ്പര അവിടെ ഇല്ല
ഒന്നു ചോദിച്ചോട്ടെ കൊട്ടാരക്കരയിലും ഓച്ചിറയിലും നഗ്ന ന്റ്‍ത്തം ഉണ്ടായിരുന്നു (മുകേഷിണ്റ്റെ ആത്മകഥ ആധാരം) പണ്ട് ഉത്സവത്തിനും കാറ്‍ണിവലിനും ഒക്കെ അതു കണ്ട് ആ തലമുറ പിഴച്ചു പോയോ?
പീഡനക്കേസില്‍ വിധി ഒന്നും വരാന്‍ പോകുന്നില്ല പാവപ്പെട്ട കുറെ ആള്‍ക്കാറ്‍ക്കു ധന നഷ്ടം മാനഹാനി, സുരാജ് വെഞ്ഞാറമ്മൂട് ഒക്കെ പണം ഉള്ളതു കൊണ്ട് രക്ഷപെടും പാവപ്പെട്ട ഇ എം വി ഒക്കെ കുടുങ്ങും
പലപ്പോഴും ഒരു ഫ്റണ്ട് വിളിച്ച് ഒരു പുതിയ പെണ്ണു സീരിയല്‍ നടി കമ്പോളത്തില്‍ ഉണ്ട് നോക്കുന്നോ എന്നു പറയുമ്പോള്‍ വീണു പോകുന്നതാണു അല്ലാതെ മാംസത്തിനു വേണ്ടി ദാഹിച്ചു നടക്കുന്നതൊന്നും ആയിരിക്കില്ല
എ ഏം വി മാറ്‍ക്ക് കൈക്കൂലി എന്തു ചെയ്യണമെന്നറിയില്ല നല്ല സുന്ദരി ഭാര്യ ഒക്കെ കാണും വീട്ടില്‍
പക്ഷെ മനുഷ്യനല്ലെ പെട്ടുപോകുന്നതാണു
ആൺകുട്ടികൾ മര്യാദയ്ക്ക് വളരുന്നില്ലെങ്കിൽ ആ കുറ്റത്തിന് അവരുടെ രക്ഷകർത്താക്കലുടെ പേരിൽ കേസെടുത്ത് അകത്താക്കുന്ന ഒരു പരിപാടി നടപ്പിലാക്കിയാൽ കുറെയൊക്കെ നേരെയാകും. ഈ പ്രായത്തിൽ നമ്മളും ഇങ്ങനെ ഒക്കെ തന്നെയായിരുന്നുവെന്ന് പറഞ്ഞ് പല രക്ഷകർത്താക്കളും ആൺകുട്ടികളുടെ ചില പ്രവർത്തികൾക്കു നേരേ കണ്ണടയ്ക്കുന്നുണ്ട്. പീഡിപ്പിക്കുന്ന ആണുങ്ങളും ഈ പെണ്ണുങ്ങൾ ഒക്കെ ഉള്ള വീട്ടിൽ ജനിച്ചു വളരുന്നതല്ലേ? ചികിത്സ കുടുംബങ്ങളിൽ നിന്ന് തുടങ്ങണം. എങ്ങനെ വളരുന്ന തലമുറ മൃഗതുല്യമാകുന്നു എന്ന പഠനം ഓരോ കുടുംബങ്ങളിൽ നിന്നും തൂടങ്ങണം. താൻ പീഡിപ്പിക്കുന്ന പെൺകുട്ടിയെ പോലെ സ്വന്തം സഹോദരി, അമ്മ ഇവർ പീഡിതരാകുന്ന അവസ്ഥയെ പറ്റി ഇന്നത്തെ തലമുറ ചിന്തിക്കുന്നതേയില്ല.
ReplyDeleteഅച്ഛനമ്മമാരുടെ കുഴപ്പം കൊണ്ടാണ് എല്ലാ മക്കളും വഴിതെറ്റുന്നതെന്നല്ല ഞാൻ സൂചിപ്പിച്ചത്. പല കുടുംബങ്ങളിലും പണ്ടത്തെ പോലെ മുതിർന്നവരിൽ നിന്നും ഗുണപാഠങ്ങൾ കുട്ടികൾ പഠിക്കുന്നില്ല. സഹജീവീയ സ്നേഹം പഠിക്കുന്നില്ല. അഥവാ അതിനവസരമില്ല!
ReplyDeleteഅറിഞ്ഞോ അറിയാതെയോ ഒരു കൊച്ച് തെറ്റ് ചെയ്താൽ പണ്ടും ഇന്നും നമുക്ക് വലിയ പച്ഛാത്താപമാണ്. ഇന്നത്തെ തലമുറ തെറ്റുകൾ തെറ്റുകളാണെന്ന് മനസാ പോലും സമ്മതിക്കുന്നില്ല. തെറ്റുകളെ അവർ ശരികളായി ആഘോഷിക്കുകയാണ്.
ReplyDeleteപ്രിയ സജീം താങ്കളുടെ അഭിപ്രായത്തിനെ ഞാന്‍ 100 തവണ പിന്‍ താങ്ങുന്നു.അത് 100ശതമാനം ശരിയാണ്.
ReplyDeleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി സുഹൃത്തേ!
@@
ReplyDeleteഷെരീഫ്ക്കാ,
ബൈക്ക്ല്‍ നിന്നും വീണു കാലിനു പരിക്ക്പറ്റി എന്നറിഞ്ഞു വന്നതാ. പ്രൊഫൈലില്‍ മെയില്‍ ഐഡി കാണുന്നില്ല. അതാ ഇതുവഴി സുഖവിവരം അന്വേഷിക്കുന്നത്.
എന്ത് പറ്റി? ഇപ്പോള്‍ ഭേദമുണ്ടോ?
വേഗം സുഖാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
_______________________________
kannooraan2010@gmail.com
**
This comment has been removed by the author.
ReplyDeleteപ്രിയപ്പെട്ട കണ്ണൂരാന്‍, സുഹൃത്തേ, താങ്കളുടെ അന്വേഷണത്തിനു ആദ്യമേ നന്ദി പറഞ്ഞു കൊള്ളട്ടെ.എനിക്ക് അങ്ങിനെ ഒരു അപകടം പറ്റി, പക്ഷേ അത് ഇപ്പോഴേക്കും നാളുകള്‍ കഴിഞ്ഞിരിക്കുന്നു. ഏകദേശം ഭേദമായി. കുറച്ച് ദിവസങ്ങള്‍ ഒരേ കിടപ്പിലായിരുന്നു. തുടര്‍ന്ന് ആ വിവരത്തിനു ഞാന്‍ ഒരു പോസ്റ്റും ഇട്ടു.http://sheriffkottarakara.blogspot.com/2011/05/blog-post.html ഈ ലിങ്കില്‍ പോയാല്‍ വിവരങ്ങള്‍ അറിയാം.“ഒരു അപകടവും കുറെ ചിന്തകളും“ എന്നാണു പോസ്റ്റിന്റെ പേരു.എന്റെ ഇ.മെയില്‍.tamsheriff@gmail.com എന്നാണു.ഏതായാലും വിവരം അന്വേഷിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നു ഒരിക്കല്‍ കൂടി പറഞ്ഞു കൊള്ളട്ടെ.
ReplyDeleteസുഖാവുന്നു എന്നറിയുന്നതില്‍ സന്തോഷം.
ReplyDelete(ഇനി മറ്റുള്ളവരുടെ ബ്ലോഗിലേക്ക് നടന്നുപോകേണ്ട. ഒട്ടോയിലോ കാറിലോ പോവുക. പെട്രോളിന് പകരം കുറച്ചു കമന്ടടിച്ചാല്‍ മതി. ചുമ്മാതിരിക്കുമ്പോള്‍ 'ബ്ലോഗര്‍ഭാഗവത'ത്തിലെ ഈ ശ്ലോകം ചൊല്ലുക.
"ബൈകസ്യ ബ്ലോഗായ നാശായ നിരാശയാം / കാലസ്യ പോയസ്യ കമന്റാര്‍ത്തിന ബ്ലോഗറെ.."
എല്ലാം നേരെയാകും)
**
manushya manassinde samskaranathiloode sthreekk mochanam nalkaan ,surakshithathvam nalkaan, aavashyamaaya jaagratha ee lokathu srishtikkaan saadhikkanam
ReplyDeleteഅഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി പ്രിയ കൊച്ചുമോള്‍
ReplyDeleteഇക്കാ ഇപ്പോള്‍ സുഖമായി എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട്..ഞാന്‍ അറിഞ്ഞിരുന്നില്ല വീണത്..പിന്നെ പീഡന കഥകളെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല ..കലികാലം,അല്ലാതെന്തു പറയാന്‍..നമുക്ക് പ്രാര്‍ഥിക്കാം
ReplyDeleteഇനി ഇതുപോലൊക്കെ ഉണ്ടാകാതിരിക്കാന്‍.
>>>വര്‍ഷങ്ങളോളം തുടര്‍ച്ചയായി അവരെ പീഡിപ്പിച്ചാലും, കൈമാറി കൈമാറി മറ്റുള്ളവര്‍ക്ക് കൊടുത്താലും മൂന്ന് സെന്റില്‍ ഒരു വീട് വീതം നില്‍ക്കുന്ന ജന സാന്ദ്രതയുള്ള ഈ കേരളത്തില്‍ ഒച്ചവെച്ചെങ്കിലും ആളെക്കൂട്ടാന്‍ അവര്‍ക്ക് ആവാത്തവിധം “കൊന്നുകളയും” എന്ന ഭീഷണി കേട്ട് വിരണ്ട് കഴിയുന്നവരാണ്.<<<
ReplyDeleteഎത്ര സത്യം ! പണം കിട്ടും എന്നും വരുമ്പോള്‍ ഒതുങ്ങി പോകുന്ന പീഡന കഥകള്‍ ആണ് കൂടുതലും.
എവിടയോ വായിച്ചു...ഒരു പീഡന കേസ് പ്രതി പത്തു ലക്ഷം കൊടുക്കാന്‍ പറ്റാതെ ആത്മഹത്യ ചെയ്തു എന്ന്..അപ്പൊ ഇത് പണം തട്ടാനുള്ള വഴി തന്നെ പലപ്പോഴും !
( ബ്ലോഗ് മീറ്റില്‍ വെച്ച് കണ്ടതിലും പരിചയപ്പെട്ടതിലും വളരെ സന്തോഷം ഷെരീഫിക്കാ )
പ്രിയപ്പെട്ട ഒടിയന്‍ , അതേ! നമുക്ക് പ്രാര്‍ത്ഥിക്കാം ചങ്ങാതീ, ഇങ്ങിനെ ഒന്നും സംഭവിക്കാത്ത ലോകത്തിനായി. ഇവിടെ സന്ദര്‍ശിച്ചതില്‍ സന്തോഷമുണ്ട് ട്ടാ...
ReplyDeleteഎന്റെ പ്രിയ ഗ്രാമീണന്‍, (അങ്ങിനെ വിളിക്കുന്നതില്‍ എനിക്കൊരു സന്തോഷമുണ്ട് കേട്ടോ, കാരണം അന്ന് നമ്മള്‍ കണ്ടപ്പോള്‍ എന്താണ് ഈ പേരിനു കാരണമെന്ന് അന്വേഷണത്തിനു തന്ന മറുപടി എനിക്കങ്ങ് ക്ഷ ഇഷ്ടപെട്ടു. ആ തരത്തിലുള്ള വില്ലേജ് മാനായി കഴിയാന്‍ എന്നും ആഗ്ഗ്രഹിക്കുന്നവനാണ് ഈയുള്ളവന്‍ . നന്ദി ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും.