Thursday, July 28, 2011

അമ്മ കുട്ടിയെ തൊടരുത്

2011ജൂണ്‍ 7തീയതി മുതല്‍ ജൂലൈ ആദ്യ വാരം വരെ ആശുപത്രിയുമായി ബന്ധപ്പെട്ട് കഴിയേണ്ടി വന്നു. 56ദിവസങ്ങള്‍ 1997ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിച്ചുകൂട്ടിയ മറക്കാനാവാത്ത മുന്‍ അനുഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തവണ സ്വകാര്യ ചികിത്സാലയങ്ങളിലാണു കഴിച്ചു കൂട്ടിയതെന്നതിനാല്‍ ചികിത്സാ രംഗത്തെ മറ്റൊരു മുഖം കാണാന്‍ ഇടയായി.

മകന്‍ സൈഫുവിന്റെ (--അവനുമായാണ് ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞത്. കഥ വായിക്കണമെങ്കില്‍-നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍- ഇവിടം മുതല്‍ അവിടം വരെ ഒന്ന് സന്ദര്‍ശിക്കുക)ഭാര്യയുടെ പ്രസവവുമായി ബബ്ധപ്പെട്ടാണ് ഇപ്പോള്‍ ആശുപത്രി വാസം തരപ്പെട്ടത്.കുറച്ച് ദിവസങ്ങളിലെ അനുഭവങ്ങള്‍ പലതും കാണാനും അനുഭവിക്കാനും ഇടയാക്കി. ഒരു അനുഭവം “മരണവും കാത്ത്” എന്ന പേരില്‍ പോസ്റ്റ് ഇട്ടിട്ടുമുണ്ട്. സ്വകാര്യ ആശുപത്രികളിലെ പ്രസവ കേസുകളില്‍ ഇപ്പോള്‍ കാണപ്പെടുന്ന പുതിയ പ്രവണതയെ കുറിച്ചാണ് കുറിപ്പുകള്‍.

ഗര്‍ഭ കാലവും പ്രസവവും കച്ചവടത്കരിക്കുന്നതിനു മുമ്പും ലോകത്ത് ഗര്‍ഭധാരണവും പ്രസവവും ഉണ്ടായിരുന്നു. അതു കൊണ്ടാണല്ലോ മനുഷ്യ വംശം കുറ്റി അറ്റ് പോകാതെ നില നിന്നത്.ക്ലേശകരമായ പ്രസവങ്ങളെ കുറിച്ച് പുസ്തകങ്ങളില്‍ കൂടിയുള്ള അറിവേ ഇന്നത്തെ തലമുറക്കുള്ളൂ. ദിവസങ്ങളോളം പേറ്റ് നോവുമായി സ്ത്രീകള്‍ യാതന അനുഭവിച്ചത് പറഞ്ഞറിവ് മാത്രം. ശാസ്ത്രം പുരോഗമിച്ചു. എക്സറേ, സ്കാന്‍ മെഷീന്‍ മുതലായവയുടെ കണ്ട്പിടുത്തം പ്രസവ കേസുകളുടെ യാതനകള്‍ മുന്‍ കൂട്ടിക്കണ്ട് ഒഴിവാക്കാന്‍ സഹായിച്ചു. പ്രസവാവസ്തയിലുള്ള മരണങ്ങളും ശിശു മരണങ്ങളും കുറഞ്ഞു.കാര്യമിതൊക്കെ ആണെങ്കിലും എല്ലാ രംഗത്തും കടന്നു വരാറുള്ള ബിസിനസ്സ് ലോബികള്‍ ചികിത്സാ രംഗത്തും കടന്ന് വന്നതോടെ സ്വകാര്യ ആശുപത്രികള്‍ എങ്ങിനെയും ലാഭം കൊയ്യുന്ന സ്ഥാപനങ്ങളായി മാറി എന്നത് സമകാലിക ചരിത്രം. അതില്‍ പ്രസവവും ശിശു സംരക്ഷണവുമാണ് ഇപ്പോള്‍ വന്‍ ലാഭം കൊയ്യുന്ന മേഖലയെന്ന് എടുത്ത് പറയേണ്ടതുണ്ട്.

എന്റെ മകന്റെ ഭാര്യ മഞ്ചേരി സ്വദേശിനി ഷൈനിയെ ഗര്‍ഭാരംഭം മുതല്‍ കൊട്ടാരക്കരയില്‍ ഞങ്ങളുടെ കുടുംബ സുഹൃത്ത് കൂടിയായ ഗൈനക്കോളജിസ്റ്റിനെ കാണിച്ച് വന്നിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പെന്‍ഷന്‍ പറ്റിയ വിദഗ്ദയായ ഗയ്നക്കോളജിസ്റ്റ് ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ ജോലിയില്‍ തുടരുന്നതിനാല്‍ എനിക്ക് ഇഷ്ടമില്ലെങ്കില്‍കൂടി ആശുപത്രിയില്‍ ഷൈനിയെയും കൊണ്ടു പലതവണ പോകേണ്ടി വന്നു. ഗര്‍ഭിണികളെ മാസം തോറും സ്കാനിംഗിനു നിര്‍ബന്ധിക്കുന്ന പ്രസ്തുത ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുമായുള്ള മുന്‍ പരിചയത്താല്‍ സ്കാനിങിന്റെ എണ്ണം പരിമിതമാക്കി നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മറ്റ് ചെലവുകള്‍ക്ക് ഒരു കുറവും അനുഭവപ്പെട്ടില്ല.ആദ്യ പ്രസവമായിരുന്നതിനാല്‍ ഞങ്ങള്‍ എല്ലാവരും ജാഗരൂകരുമായിരുന്നു. അങ്ങിനെ കഴിഞ്ഞു വരവേ 37ആഴ്ച പൂര്‍ത്തിയായ ദിവസം പരിശോധനയില്‍ കുട്ടിയുടെ ഗര്‍ഭപാത്രത്തിലെ അനക്കം ക്ലിപ്ത അളവില്‍ കുറവാണെന്ന് മെഷീന്‍ പറയുന്നു എന്ന കാരണത്താല്‍ ഷൈനിയെ ഉടന്‍ സിസ്സേറിയന്‍ നടത്തി കുട്ടിയെ പുറത്തെടുത്തു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഞാന്‍ കുറിപ്പുകളുടെ അവസാനം വിശദീകരിക്കാം.

ഗര്‍ഭകാലം 40ആഴ്ചയാണെങ്കിലും (അതായത് 280ദിവസം) അത് വരെ കാത്തിരിക്കാനുള്ള ക്ഷമ സ്ത്രീകള്‍ക്കില്ല. ദൗര്‍ബല്യം മുതലെടുത്ത് ഉടനെ കത്തി വെക്കുന്ന പ്രവണതയാണ് സ്വകാര്യ ആശുപത്രികളും ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നിക്ഷിപ്ത താല്പര്യക്കാരായ ശസ്ത്രക്രിയാ വിദഗ്ദരും പ്രകടിപ്പിക്കുന്നത്. സാദാ പ്രസവത്തിനു സ്വകാര്യ ആശുപത്രിയില്‍ 5000മുതല്‍ 7000വരെ ഈടാക്കുമ്പോള്‍ സിസ്സേറിയനു ൨൦൦൦൦ മുതല്‍ 25000വരെ പിടിച്ച് പറിക്കാന്‍ കഴിയുന്നു.പക്ഷേ അതിലും ഉപരി, ക്ലിപ്ത കാലത്തിനു മുമ്പ് കത്തി വെക്കുന്ന പരിപാടിമൂലം ആശുപത്രിയിലെ മറ്റൊരു വകുപ്പിനു കൂടി ജോലി നല്‍കി രോഗിയില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ മറ്റൊരു മാര്‍ഗം കൂടി കണ്ടെത്തിയിരിക്കുന്നു. .280ല്‍ അല്‍പ്പ ദിവസം കുറഞ്ഞു പോയാല്‍ (അത് എങ്ങിനെയെങ്കിലും പല വേലകള്‍ പറഞ്ഞു അവര്‍ കുറക്കും.കുട്ടിയുടെ അനക്കം കുറവാണെന്നോ കുട്ടി വിലങ്ങനെ കിടക്കുകയാണെന്നോ മാവ് വള്ളി കഴുത്തില്‍ ചുറ്റിയിരിക്കുന്നുവെന്നോ അങ്ങിനെ പല സാങ്കേതിക കാരണങ്ങള്‍ പറയും) സിസേറിയനിലൂടെ പുറത്തെടുക്കുന്ന ശിശുക്കളെ അപ്പോള്‍ തന്നെ ഇങ്കുബേറ്ററില്‍ കയറ്റി വെക്കുക എന്ന പരിപാടി ഇപ്പോള്‍ എല്ലാ സ്വകാര്യ ആശുപത്രിയിലും നിലവില്‍ വന്നുകഴിഞ്ഞു. ഗൈനക്കോളജിസ്റ്റിനോടൊപ്പം പീഡിയാട്രീഷനും എല്ലാവിധ സജ്ജീകരണങ്ങളുമായി ആശ്രുപത്രിയില്‍ ഉണ്ടായിരിക്കവേ രണ്ടാമത് പറഞ്ഞവര്‍ക്കും ജോലി വേണ്ടേ? അതിനായി അവര്‍ പറയുന്ന കാരണങ്ങളില്‍ പ്രഥമമായത് മാസം തികയാതെ പ്രസവിച്ച കുഞ്ഞു തണുപ്പ് തട്ടാന്‍ പാടില്ലാ; തണുപ്പ് തട്ടിയാല്‍ ന്യൂമോണിയാ ബാധിക്കും എന്നതാണ്. രണ്ടാമത്തെ കാരണം കുട്ടിക്ക് മറ്റുള്ളവരുമായി ഇടപഴകാന്‍ അവസരം ഉണ്ടായാല്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകും, അത്കൊണ്ട് മാതാവ് പോലും കുട്ടിയെ സ്പര്‍ശിക്കാതെ സൂക്ഷിക്കണം.

ശരിയാണ്; മേല്‍പ്പറഞ്ഞ കാരണങ്ങള്‍ക്കെല്ലാം സാദ്ധ്യത ഉള്ളതാണ്. പക്ഷേ സാദ്ധ്യതകളെല്ലാംആവശ്യമില്ലാത്തിടത്ത് കച്ചവട ലാക്കോടെ ഉപയോഗപെടുത്തിയാലോ?!

പണ്ട് കാലത്തും സ്ത്രീകള്‍ മാസം തികയാതെ പ്രസവിച്ചിരുന്നു. അങ്ങിനെ ജനിച്ച കുട്ടികളെ പരുത്തി പഞ്ഞിയിലും കമ്പിളിയിലും പൊതിഞ്ഞ് മാതാവിന്റെ ശരീര ഊഷ്മാവാല്‍ സംരക്ഷിക്കപ്പെട്ടിരുന്നപ്പോള്‍ ഭൂരിഭാഗം കുട്ടികളും രക്ഷപെടുകയും ആരോഗ്യത്തോടെ വളരുകയും ചെയ്യുമായിരുന്നു.

ഇവിടെ ശിശുരോഗ വിദഗ്ദനു ശമ്പളം കൊടുക്കാന്‍ വേണ്ടി ആവശ്യമില്ലെങ്കില്‍ പോലും കുട്ടികളെ ഇങ്കുബേറ്ററില്‍ വെക്കുമ്പോള്‍ പ്രസവിച്ച ഉടനെ ശിശുവിനു ലഭിക്കേണ്ട മാതാവിന്റെ ശരീര സാമീപ്യവും അതു വഴി കുട്ടിക്ക് പ്രകൃതിപരമായി ലഭിക്കുന്ന സംരക്ഷണ ബോധവും നഷ്ടപ്പെടുകയും പ്രവര്‍ത്തി കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. മകന്റെ കുട്ടിയുടെ ജനനം സംബന്ധമായി ഞാന്‍ പോയിരുന്ന രണ്ട് സ്വകാര്യ ആശുപത്രികളിലും ഞാന്‍ കാഴ്ച്ച കണ്ടു. ഗര്‍ഭകാലം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് സിസേറിയന്‍ നടത്തുക, മാസം തികഞ്ഞ് പ്രസവിക്കാത്ത കുട്ടി എന്ന കാരണത്താല്‍ ഓപറേഷന്‍ റൂമില്‍ നിന്നു നേരെ ഇങ്ക്ബേറ്ററിലേക്ക് കുട്ടികളെ കൊണ്ടു പോകുകയും ചെയ്യുന്ന കാഴ്ച്ച. തുടര്‍ന്ന് പരിചിത വലയത്തില്‍ ഉള്ള പ്രസവം പ്രാധാന കേസുകളായി എടുക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നേരിട്ടും അല്ലാതെയും ഞാന്‍ നടത്തിയ അന്വേഷണത്തില്‍ പ്രവണത സര്‍വ സാധാരണമാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍ വക പ്രസവ ആശുപത്രികളില്‍ പലദിവസങ്ങളില്‍ അന്വേഷിച്ചപ്പോള്‍ മാരത്തോണ്‍ സിസേറിയന്‍ നടക്കുന്ന ആശുപത്രികളില്‍ പോലും ഗര്‍ഭകാലം പൂര്‍ത്തിയാക്കാതെ ശസ്ത്രക്രിയയിലൂടെ ജനിച്ച കുട്ടികളില്‍ മഹാ ഭൂരിപക്ഷവും ഇങ്കുബേറ്റര്‍ സഹായമില്ലാതെ മാതാവിന്റെ സാമീപ്യം ലഭിച്ച് പരിചരിക്കപ്പെട്ടവരാണെന്നും കാണാന്‍ കഴിഞ്ഞു.

ജനിച്ച ഉടന്‍ എഴുന്നേറ്റ് നില്‍ക്കാത്ത പശുക്കുട്ടിയെ തള്ളപശു അല്‍പ്പനേരം നക്കി തോര്‍ത്തുമ്പോള്‍ കുട്ടി സ്വയമേ എഴുന്നേറ്റ് തള്ളയുടെ അകിട് തിരക്കി പോകുന്നത് പ്രകൃതിശക്തി മാതാവിന്റെസ്പര്‍ശനത്താല്‍ കുട്ടിക്ക് നല്‍കിയ പ്രത്യേക ഊര്‍ജ്ജത്താലാണ് എന്ന് ആധുനിക ചികിത്സകരോട് പറഞ്ഞാല്‍ അവരുടെ മുഖത്ത് പരക്കുന്ന പുശ്ചവും പരിഹാസവും എനിക്കിപ്പോള്‍ കാണാം.

ഞാന്‍ എന്റെ അനുഭവത്തിലേക്ക് തിരികെ വരട്ടെ.

ഷൈനിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആണ്‍കുട്ടിയുടെ ഭാരം 2കിലോ 600ഗ്രാംആയിരുന്നു.സാധാരണയായി ഒരു ശിശുവിനു മതിയായി വരുന്ന ഭാരമാണത്. കുട്ടി ആരോഗ്യവാനുംപ്രസവിക്കുമ്പോഴുള്ള കരച്ചില്‍ നിലനിര്‍ത്തിയവനുമായിരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് മാവ് വള്ളികുട്ടിയുടെ കഴുത്തില്‍ ചുറ്റിയിരുന്നു എന്നും അതിനാലാണ് കുട്ടിയുടെ ഗര്‍ഭപാത്രത്തിലെ ചലനംമന്ദഗതിയിലായതെന്നും ഞങ്ങളുടെ സുഹൃത്ത്കൂടിയായ ഗൈനക്കോളജിസ്റ്റ് പറഞ്ഞപ്പോള്‍ അത്വിശ്വസിക്കാതെ വയ്യെന്ന് വന്നു. പക്ഷേ കുട്ടിക്ക് ശ്വാസംതടസം അനുഭവപ്പെടുന്നു എന്നും അതിനാല്‍ഇങ്കുബേറ്ററില്‍ മൂന്നു നാലു ദിവസം കുട്ടിയെ വൈക്കണമെന്നും പീഡിയാട്രീഷന്‍ പറഞ്ഞപ്പോള്‍ അത്അതേപടി വിഴുങ്ങാന്‍ എനിക്ക് കഴിയാതായി. കാരണം കുട്ടിക്ക് സാമാന്യം ആരോഗ്യവും വലിപ്പവുംക്രമമായ ശ്വാസോച്ച്വാസവും ഉണ്ടായിരുന്നു. ഇടഞ്ഞു നിന്ന എന്നെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കൂടിമെരുക്കി. ഇത് കോടതിഅല്ലെന്നും ആശുപത്രി ആണെന്നും ഇവിടെ വിധികര്‍ത്താവ് ഡോക്റ്റര്‍ആണെന്നും അദ്ദേഹം പറയുന്നത് അനുസരിക്കാതിരുന്നാല്‍ ഭാവിയില്‍ എന്തെങ്കിലും കുട്ടിക്ക്
സംഭവിച്ചാല്‍ അത് എന്നത്തേക്കും ദു:ഖത്തിന് ഹേതു ആകുമെന്നും ഭാ‍ര്യ പറഞ്ഞപ്പോല്‍ ഞാന്‍നിശ്ശബദനായി വഴങ്ങി കൊടുത്തു. കുട്ടിയുടെ മുലയൂട്ടലിനെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ അതിനു അവര്‍ ട്രിപ്പ് ഇടുമെന്നും അതിലൂടെ കുട്ടിക്ക് ഗ്ലൂക്കോസ് ലഭ്യമാക്കുമെന്നും അറിയാന്‍ കഴിഞ്ഞു. പിന്നെന്തിനാണ് ഇവന്മാര്‍ ആശുപത്രി ഭിത്തിയാകെശിശുവിനു മുലപ്പാല്‍ മാത്രം. കൃത്രിമ ആഹാരംഅരുത് എന്ന് വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നുഎന്ന എന്റെ ചോദ്യത്തിന് ഭാര്യമിണ്ടിപ്പോകരുത്എന്ന് രൂക്ഷമായ നോട്ടത്തിലൂടെ മറുപടി നല്‍കിയപ്പോള്‍ ഞാന്‍ തലതിരിച്ച്കളഞ്ഞു.ആദ്യത്തെ ദിവസം അങ്ങിനെ കഴിഞ്ഞു. ദിവസം ശസ്ത്രക്രിയയുടെ മയക്കത്തില്‍ഷൈനി ഒബ്സര്‍വേഷന്‍ റൂം എന്ന അര്‍ദ്ധ ഇന്റന്‍സെവ് കെയര്‍ യൂണിറ്റില്‍ ആയതിനാല്‍ കുട്ടിയെതിരക്കിയില്ല. അടുത്ത ദിവസം അവള്‍ കുട്ടിയെ അന്വേഷിച്ച് തുടങ്ങി. ഒരു അഭിഭാഷക ആയിരുന്നഅവള്‍, തന്നെ പരിശോധിക്കാന്‍ വന്ന ഗൈനക്കോളജിസ്റ്റിനോട് കുട്ടിയെ വിട്ട് കിട്ടണമെന്ന്പലവാദമുഖങ്ങള്‍ നിരത്തിയപ്പോല്‍ വളരെ കാലത്തെ അനുഭവ ജ്ഞാനം ഉള്ള നല്ലവളായ സ്ത്രീപീഡിയാട്രീഷന്‍ സെക്ഷനില്‍ ചെന്ന് കുട്ടിയെ അമ്മക്ക് വിട്ട് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. വിവരമറിഞ്ഞു പാഞ്ഞെത്തിയ ശിശുരോഗ വിദഗ്ദ്ന്‍ കുട്ടിയെ വിട്ട് കൊടുക്കരുതെന്ന് നര്‍സിനോട്കര്‍ശനമായി പറഞ്ഞത് കൂടാതെ ഷൈനിയുടെ സമീപം വന്ന് കുട്ടിയെ ഇങ്കുബേറ്ററില്‍ നിന്നുംപുറത്തെടുത്ത് വെളിയില്‍ കൊണ്ട് വന്നാല്‍ ഉണ്ടാകുന്ന ദുരന്തങ്ങളെ പര്‍വതീകരിച്ച് വിവരിക്കുകയുംഒരു ദിവസം കൂടി ക്ഷമിക്കുക എന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ഷൈനിവക്കീല്‍ തടസമൊന്നുംപറഞ്ഞില്ല. അന്നു പകല്‍ 4മണിക്ക് ഇങ്കുബേറ്റര്‍ പരിസരത്ത് കറങ്ങി നടന്ന എന്റെ ചെവിയില്‍ ഒരുകുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ പതിഞ്ഞു. നര്‍സിനോടുള്ള അന്വേഷണത്തില്‍ അത് നമ്മുടെകുട്ടിയാണെന്നും അറിയാന്‍ കഴിഞ്ഞു. കരച്ചില്‍ രാത്രി 10മണിക്കും തുടര്‍ന്നതായി എനിക്ക്ബോദ്ധ്യപ്പെട്ടു. നാളെ എന്ത് പ്രശ്നം സംഭവിച്ചാലും കുട്ടിയെ വീണ്ടെടുത്തിട്ടു തന്നെ കാര്യം എന്ന് ഞാന്‍തീരുമാനിച്ചു. പക്ഷേ തി പുലര്‍ച്ചക്ക് റൂമിലെത്തിയ നഴ്സ് രാത്രിയിലും കരച്ചില്‍ തുടര്‍ന്ന കുഞ്ഞിന്ജന്നി വന്നു എന്ന് രഹസ്യമായി പറഞ്ഞപ്പോള്‍ രാവിലെ 8മണിക്ക് പരിശോധനക്ക് വന്ന ശിശുരോഗവിദഗ്ദനോടു സൈഫു കാര്യങ്ങള്‍ തിരക്കി. അഭിഭാഷകനായ അവനോട് കുട്ടിക്ക് ജന്നി വന്ന കാര്യംസമ്മതിച്ച ഡോക്റ്റര്‍ അവിടെ വെന്റിലേറ്റര്‍ സൌകര്യം ഇല്ലായെന്നും സൌകര്യം ഉള്ള മറ്റൊരുകൊണ്ട് പോകണമെന്നും ആവശ്യപ്പെട്ടപ്പോള്‍ കുഞ്ഞിനെ ആംബുലന്‍സില്‍ കയറ്റിഞാനും സൈഫുവും രണ്ടാമത്തെ ആശുപത്രിയില്‍ എത്തി ചേര്‍ന്നു. കുഞ്ഞുങ്ങളുടെ ഇന്റന്‍സീവ്കെയര്‍യൂണിറ്റില്‍ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. പ്രത്യേക അനുവാദം വാങ്ങി യൂണിറ്റില്‍കയറിയ ഞാന്‍ കണ്ടത് അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. മുപ്പതോളം നവജാത ശിശുക്കള്‍തങ്ങളുടെ മാതാക്കളുടെ സാമീപ്യം ലഭിക്കാതെ അവിടെ കൌപീനം മാത്രം ധരിച്ച് മെഷീന്റെ ചൂടില്‍കഴിയുന്ന കാഴ്ച്ച. ഞങ്ങളുടെ കുഞ്ഞും കൂട്ടത്തില്‍ ഒന്നായി അവിടെ മയങ്ങി കിടക്കുന്നു. എല്ലാത്തിനും സഡേഷന്‍ കൊടുത്തിട്ടുമുണ്ട്.

13ദിവസങ്ങള്‍ ഞങ്ങള്‍ അവിടെ കഴിഞ്ഞു. 6ദിവസം കഴിഞ്ഞ് ഷൈനിയെ അവിടെ കൊണ്ട് വന്ന്പ്രത്യേകം റൂമില്‍ താമസിപ്പിച്ചു. അപ്പോഴും കുട്ടിയെ മാതാവിന്റെ കയ്യില്‍ കൊടുത്തിട്ടില്ല. അന്വേഷണത്തില്‍ കുഞ്ഞിന്റെ രോഗ വിവരം ബന്ധപ്പെട്ട ഡോക്റ്ററന്മാരില്‍ നിന്നും ലഭിച്ചത്ഇപ്രകാരമാണ്. ആദ്യത്തെ ആശുപത്രിയില്‍ വെച്ച് കുട്ടിയുടെ ശ്വാസം അല്‍പ്പ നേരം നിലച്ചിട്ടുണ്ട്. കൃത്രിമ മാര്‍ഗത്തിലൂടെ ശ്വാസം നല്‍കി ഹൃദയസ്പന്ദനം പുനര്‍ജീവിപ്പിച്ച അടയാളങ്ങള്‍ കുട്ടിയുടെശരീരത്തില്‍ കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന് കുഞ്ഞിന്റെ തലച്ചോറില്‍ . ഗ്രേഡ് ബ്ലീഡിംഗ് നടന്നതായിസ്കാന്‍ പരിശോധനയില്‍ തെളിഞ്ഞു അതായിരിക്കാം കുഞ്ഞിന് ജന്നി വരാന്‍ കാരണം. രണ്ടാമത്തെ ആശുപത്രിയിലെ ആദ്യ 6ദിവസം കുഞ്ഞിന് പ്രതികരണ ശേഷി തീരെ ഇല്ലാതായിരുന്നു. കരച്ചില്‍ ഇല്ലകൈകാല്‍ അനക്കമില്ല. ഒരേ മയക്കം. ആദ്യത്തെ ആശുപത്രിയില്‍ വെച്ച് കുഞ്ഞിന് ശ്വാസംനിലക്കാന്‍ കാരണമെന്തെന്ന് ഇവിടത്തെ ഡോക്റ്റാന്മാര്‍ക്ക് അറിയില്ല. നിര്‍ത്താതെയുള്ള കരച്ചില്‍ മൂലംഅങ്ങിനെ സംഭവിച്ചു കൂടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ ചിരിച്ച് കൊണ്ട് ഉത്തരം തരാതെഒഴിഞ്ഞു മാറി. പക്ഷേ 6ദിവസം കഴിഞ്ഞു ഷൈനി വന്ന് അവളുടെ മുലപ്പാല്‍ ഏതോ മെഷീനിലൂടെപിഴിഞ്ഞ് എടുത്ത് കുഞ്ഞിന് ട്യൂബിലൂടെ നല്‍കാന്‍ തുടങ്ങിയപ്പോള്‍ (അവിടെ കിടക്കുന്ന കുഞ്ഞുങ്ങളുടെഅമ്മമാരെല്ലാം 2മണിക്കൂര്‍ കൂടുമ്പോല്‍ മെഷീന്‍ സൌകര്യമുള്ള റൂമില്‍ വന്ന് പാല്‍ പിഴിഞ്ഞെടുത്ത്ഇപ്രകാരം കുട്ടിക്ക് ട്യൂബിലൂടെ കൊടുക്കാന്‍ നഴ്സ്മാരെ ഏല്‍പ്പിക്കുന്നത് 13ദിവസവും ഞാന്‍കണ്ടു) ഞങ്ങളുടെ കുട്ടിയുടെ പ്രതികരണ ശേഷിക്ക് ആക്കം വര്‍ദ്ധിച്ചു. അവന്‍ കരഞ്ഞ് തുടങ്ങികൈകാല്‍ അനക്കി തുടങ്ങി. പിഴിഞ്ഞെടുത്ത മുലപ്പാല്‍ ഈ ചെറു കുഞ്ഞുങ്ങളുടെ വായിലൂടെ ആമാശയം വരെ എത്തുന്ന രീതിയില്‍ ഫിറ്റ് ചെയ്ത കുഴലിലൂടെയാണ് കൊടുക്കുന്നത്. അതിനോടൊപ്പം കയ്യിലെയും കാലിലെയും രക്ത കുഴലുകളില്‍ മാറി മാറി ഉറപ്പിക്കുന്ന ക്യാനിലകളില്‍ കൂടി ആവശ്യമുള്ള മരുന്നുകള്‍ കുത്തിവെപ്പുകളും തുടരുന്നു. എന്തും മാത്രം വേദനയും അസ്വസ്ഥതയുമായിരിക്കും ഈ കുഞ്ഞുങ്ങള്‍ സഹിക്കുന്നത്. അവര്‍ക്ക് വിളിച്ചു കൂവാനാവില്ലല്ലോ“എനിക്ക് വേദനിക്കുന്നേ” എന്ന്. ഇത് വായിക്കുന്ന ഭിഷഗ്വരന്മാര്‍ പറഞ്ഞേക്കാം കുട്ടിയെ സംരക്ഷിക്കാനല്ലേ ഇപ്രകാരം ചെയ്യുന്നതെന്ന്. ശരിയാണ് സര്‍ താങ്കള്‍ പറയുന്നത്, ഒഴിച്ചു കൂട്ടാനാവാത്ത കേസുകളില്‍ ഇങ്ങിനെയെല്ലാം ചെയ്യേണ്ടി വരും. പക്ഷേ ചികിത്സ കച്ചവടമാകുന്നിടത്ത് ആ തത്വം വിലപ്പോവില്ലല്ലോ. ഞാന്‍ ആംഗലേയത്തില്‍ മൊഴിയാം.”ദേ ആര്‍ ടൂയിങ്ങ് ബിസിനസ്സ്.” അവിടെ ആവശ്യമുള്ളതെന്നും ആവശ്യമില്ലാത്തതെന്നും വ്യത്യാസമില്ല. ഞാന്‍ 13 ദിവസം ആ ഐ.സി.യു.വിന്റെ മുമ്പില്‍ ദൃക്‌ സാക്ഷിയായിരുന്നു. അവിടെ സാധാരണ പ്രസവത്തിലൂടെയും സിസേറിയനിലൂടെയും ഭൂ മുഖത്ത് വന്ന എല്ലാ ശിശുക്കളും ഒന്നുകില്‍ അവര്‍ ഭൂമി കണ്ട ആ നിമിഷം മുതല്‍ക്കോ അല്ലെങ്കില്‍ അവര്‍ ആ ആശുപത്രി വിട്ട് പോകുന്നതിനിടയില്‍ എപ്പോഴെങ്കിലുമോ ആഗ്രയില്‍ ചെന്നാല്‍ താജ്മഹല്‍ കണ്ടെ തീരൂ എന്നത് പോലെ രണ്ട് ദിവസം ആ ഐ.സി.യില്‍ കയറിയേ തീരൂ. പച്ച ഗൌണ്‍ ധരിച്ച നഴ്സ് പ്രസവ മുറി/ഓപറേഷന്‍ റൂമില്‍ നിന്നും കുഞ്ഞിനെയുമെടുത്ത് കുഞ്ഞുങ്ങളുടെ ഐ.സിയിലേക്ക് ഒരു ഓട്ടമാണ്. പുറകേ കുഞ്ഞിന്റെ ബന്ധുക്കളും ഐ.സിയുടെ വാതില്‍ വരെ കൂട്ട ഓട്ടത്തില്‍ ഏര്‍പ്പെടും.അവിടെ സെക്യൂരിറ്റി എന്ന കശ്മലന്‍ എല്ലാവരെയും തടഞ്ഞു നിര്‍ത്തും. കുറച്ച് കഴിയുമ്പോള്‍ അകത്ത് നിന്നും വിളി വരും കുഞ്ഞിന്റെ “രക്ഷകര്‍ത്താവ് അകത്തേക്ക് വരൂ” ചെരിപ്പ് ഊരി പുറത്ത് വെച്ച് അകത്ത്പുതിയ ചെരിപ്പ് നല്‍കും. അയാളുടെ കൈകള്‍ സോപ്പിട്ട് കഴുകിച്ച് മെഷീനില്‍ കാണിച്ച് കൈകള്‍ ഉണക്കും. എന്നിട്ട് ഒരു പച്ച ഗൌണ്‍ ധരിപ്പിച്ച് അകത്തേക്ക് കൊണ്ട് പോയി തന്റെ കുഞ്ഞിന് സമീപം നിര്‍ത്തും. മായിക ലോകത്തില്‍ അകപ്പെട്ടത് പോലെ നില്‍ക്കുന്ന ആ പാവം തന്റെ കുഞ്ഞു പലതരം മെഷീന്റെ വയറുകളാല്‍ ബന്ധിക്കപ്പെട്ട് മയങ്ങി കിടക്കുന്ന കാഴ്ചയാണ് കാണുക. അടുത്ത് വരുന്ന ഡോക്ടര്‍ കുട്ടിയുടെ സ്ഥിതി വിവരം ധരിപ്പിച്ച ശേഷം ചിലപ്പോള്‍ കൂടിയ തുകക്കുള്ള കുത്തിവെപ്പ് നടത്തേണ്ടി വരുമെന്ന സൂചന നല്‍കും. അതിനായി ഒരു അച്ചടിച്ച സമ്മതപത്രത്തില്‍ ഒപ്പ് വെപ്പിക്കുകയും ചെയ്യും. കൂടിയ തുകക്കുള്ള കുത്തി വെപ്പ് എന്നാല്‍ 15000മുതല്‍ 25000വരെ ആകാം. അതില്‍ കൂടുതലും ആകാം. എന്നിട്ട് പുറത്തേക്ക് പറഞ്ഞു വിടും. പുറത്ത് വന്ന ആള്‍ കൂട്ടത്തില്‍ ഉള്ളവരോട് ഈ വിവരങ്ങള്‍ പറഞ്ഞു ധരിപ്പിക്കുന്നത് ദിവസങ്ങളോളം ഞങ്ങള്‍ കേട്ടുകൊണ്ടേ ഇരുന്നു.ശാസ്താംകോട്ട എന്ന സ്ഥലത്തെ ഒരു ആശുപത്രിയില്‍ നിന്നും ഞങ്ങള്‍ വന്നത്പോലെ കുട്ടിയെയും കൊണ്ടുവന്ന ഒരു കൂലിവേലക്കാരന്‍ (അയാളുടെ ഭാര്യ വളരെ വര്‍ഷങ്ങളുടെ കാത്തിരിപിന് ശേഷം പ്രസവിച്ചതായിരുന്നു) 15000രൂപയുടെ കുത്തിവെപ്പ് നടത്തിയാലേ കുട്ടി രക്ഷപെടുള്ളൂ എന്ന അറിയിപ്പ് കിട്ടിയപ്പോള്‍ രൂപക്കായി പരക്കം പായുന്ന കാഴ്ച്ച ഞങ്ങള്‍ കണ്ടു. പ്രസവ മുറിയില്‍ നിന്നും കുഞ്ഞുങ്ങളുമായി ഐ.സി.യിലേക്കുള്ള കൂട്ട ഓട്ടം കാണുമ്പോള്‍ ഞാന്‍ പറയും “ദാ , പുതിയ ചരക്കിനെ കൊണ്ടു വരുന്നു” എന്ന്.“മിണ്ടാതിരി” എന്ന ഭാര്യയുടെ വിരട്ടല്‍ അവഗണിച്ച് ഐ.സിയുടെ വാതില്‍ക്കല്‍ കൂട്ടം കൂടി നില്‍ക്കുന്ന കുഞ്ഞിന്റെ ബന്ധുജനങ്ങളുടെ സംഭാഷണങ്ങളില്‍ നിന്നും അവരുടെ വിവരം ശേഖരിക്കലായിരുന്നു സമയം പോകാന്‍ ഈ ദിവസങ്ങളില്‍ ഞാന്‍ കണ്ടെത്തിയ പോംവഴി.

കുഴലിലൂടെ പാല്‍ നല്‍കുന്നതില്‍ നിന്നും ഞങ്ങളുടെ കുട്ടിക്ക് “പാലട” എന്ന ചുണ്ട് നീണ്ട ഉപകരണം വഴി പാല്‍ കൊടുപ്പിലേക്കും പിന്നീട് നേരിട്ട് ഷൈനി മുലയൂട്ടുന്നതിലേക്കും മാറ്റങ്ങള്‍ സംഭവിച്ചു. ക്ലിപ്ത സമയങ്ങളില്‍ ഷൈനിയെ മുലയൂട്ടാനായി ഐ.സി.യിലേക്ക് നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ട് പോകുമായിരുന്നു. പക്ഷേ കുഞ്ഞു മുല കുടിക്കുനതിന് വൈമുഖ്യം കാണിച്ചു. അവന്‍ ജനിച്ചപ്പോല്‍ മുതല്‍ പരിചിതമായിരുന്ന സാധനമല്ലല്ലോ ഇപ്പോള്‍ അവനു നല്‍കുന്നത്. കാലക്രമത്തില്‍ അതിനും മാറ്റം സംഭവിച്ചേക്കാം. ഇതിനിടയില്‍ രണ്ട് സാധാരണ സ്കാനിംഗ്, ഒരു എം.ആര്‍.ഐ. സ്കാന്‍, എക്കോ ടെസ്റ്റ്, പിന്നെ പലവക ടെസ്റ്റ് ഇതെല്ലാം ഈ 13ദിവസം പ്രായമുള്ളവനില്‍ പ്രയോഗിച്ചു. ഈ ടെസ്റ്റിലെല്ലാം ഫലം നെഗറ്റീവായിരുന്നു എന്നുകൂടി പറഞ്ഞു വെക്കട്ടെ. പിന്നെ എന്തായിരുന്നു ഞങ്ങളുടെ കുഞ്ഞിന് സംഭവിച്ചത്. ഞങ്ങള്‍ക്ക് അറിയില്ല. ആദ്യത്തെ ആശുപത്രിയില്‍ ഒരു ഏ.ഗ്രേഡ് ബ്ലീഡിംഗ് ഉണ്ടായി എന്നും അതിന്റെ ലക്ഷണങ്ങള്‍ പിന്നീട് കണ്ടില്ലാ എന്നതൊഴികെ. അതും എങ്ങിനെ സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. രണ്ടാമത്തെ ആശുപത്രിയിലെ ചീഫ് ഡോക്റ്ററും കുട്ടിയെ സ്ഥിരമായി നോക്കിയ ഡോക്റ്ററും (നേരു പറയണമല്ലോ വളരെ വളരെ നല്ല രീതിയിലാണ് ഈ രണ്ട് പേരും ഞങ്ങളോട് പെരുമാറിയത്) കുട്ടിയെ തിരുവനന്തപുരത്ത് ന്യൂറോളജിസ്റ്റിനെ കാണിക്കാന്‍ ഉപദേശിച്ചു കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു തന്നു. ഒരു ലക്ഷത്തില്‍ കുറയാത്ത ബില്ലുകള്‍ നല്‍കുന്ന ആ ആശുപത്രിയില്‍ നിന്നും എന്തുകൊണ്ടോ വളരെ കുറവായ ബില്‍ ആണു എനിക്ക് തന്നത്. കുഞ്ഞിനെ പിന്നീട് പ്രസിദ്ധ ന്യൂറോളജിസ്റ്റ് പ്രൊഫസര്‍ മുഹമ്മദ്കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി കാണിച്ച് ഇ.ഇ.ജി. ടെസ്റ്റ് നടത്തി കഴിഞ്ഞപ്പോള്‍ ആ ടെസ്റ്റിലും നെഗറ്റീവായാണ് റിസല്‍റ്റ് വന്നത്. പിന്നെന്താണ് ഞങ്ങളുടെ കുട്ടിക്ക് സംഭവിച്ചത്. 3 ആഴ്ച നേരത്തെ കുട്ടി ജനിച്ചു എന്ന് ഭിഷഗ്വരന്മാര്‍ കാരണമായി അഭിപ്രായപ്പെടുമ്പോള്‍ അല്ലാ 37ആഴ്ച്ച വളര്‍ച്ച എത്തിയ കുഞ്ഞിനു അത് മതിയായ ഗര്‍ഭകാലസമയം തന്നെ എന്ന് ഗ്രന്ഥങ്ങളുടെയും മറ്റ് മെഡിക്കല്‍ റഫറന്‍സിന്റെയും സഹായത്താല്‍ എനിക്ക് പറയാന്‍ കഴിയും. പക്ഷേ ഡോക്റ്റര്‍ക്ക് എം.ബി.ബി.എസ്. ബിരുദം ഉണ്ട് .എനിക്കതില്ല. ജീവന്‍ ഉള്ളവന്‍ ചത്തെന്ന് ഡോക്റ്റര്‍ പറഞ്ഞാല്‍ അവന്‍ ചത്തവന്‍ തന്നെ. അവനെ കുഴിയില്‍വെക്കാന്‍ പോകുമ്പോള്‍ എനിക്കൊരു സോഡാ വേണമെന്ന് അവന്‍ പറഞ്ഞാല്‍ ഡോക്റ്റര്‍ പറഞ്ഞു നീ ചത്തെന്ന് അതിനാല്‍ നിനക്ക് സോഡാ ആവശ്യമില്ലാ എന്ന് ബഹുജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന ഈ യുഗത്തില്‍ മെഡിക്കല്‍ ബിരുദമില്ലാത്തവന്റെ പേച്ചിനു എന്ത് പ്രസക്തി. ഞങ്ങളുടെ കുഞ്ഞിനെ അതിന്റെ മാതാവിന്റെ സ്പര്‍ശനത്താലും മുലയൂട്ടലിനാലും ലഭ്യമാകുന്ന പ്രതിരോധ ശക്തി തടഞ്ഞ് കച്ചവട ലാഭം മോഹിച്ച് ആവശ്യമില്ലാതെ ഇങ്കുബേറ്ററില്‍ വെച്ചതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കാമോ ഡോക്റ്ററേ?

ഈ വക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒന്നേയുള്ളൂ മാര്‍ഗം. സര്‍ക്കാര്‍ വക ചികിത്സാ സ്ഥപനങ്ങള്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിപ്പിക്കുകയും വരുന്ന രോഗികളോടു മൂച്ചും തണ്ടും കാണിക്കാതെ സര്‍ക്കാര്‍ ഡോക്റ്ററന്മാരും ജീവനക്കാരും ദയാവായപ്പോടെ പെരുമാറുകയും ചെയ്യുക., അങ്ങിനെ ചെയാത്തവരെ ചെവിക്ക് പിടിച്ച് ദൂരെ കളയാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടുക. അത്രമാത്രം.
ആശുപത്രിയില്‍ കടക്കുന്ന അയാള്‍ക്ക്

19 comments:

  1. എന്റെ ദൈവമേ..

    കുഞ്ഞ് ജനിച്ച് വീഴുമ്പോൾ തന്നെ ഹോസ്പിറ്റലുകൾക്ക് കുറേ പണം വാരി കൊടുക്കുക.. അല്ലെങ്കിൽ കാശും പോകും ഇങ്ങിനെ കുറെ പ്രശ്നങ്ങളും...!

    ReplyDelete
  2. എന്റെ അനുഭവം തന്നെ ആണിത്... പ്രസവ ഡേറ്റ്നു മൂന്നു ആഴ്ച മുന്നേ കോഡ്‌ കഴുത്തില്‍ ചുറ്റി കുട്ടിയുടെ അനക്കം കുറഞ്ഞപ്പോള്‍ എമര്‍ജന്‍സി ഓപെറേഷന്‍ നടത്തി...കുഞ്ഞിനെ പിന്നെ ഞാന്‍ കാണുന്നത് അഞ്ചാം ദിവസം... ആദ്യമായിട്ട് കുഞ്ഞിനെ കണ്ടത്,എന്റെ ഭര്‍ത്താവു അകത്തു പോയി എടുത്തു വീഡിയോ യില്‍ കൂടെ ആണ്....പിന്നെ അഞ്ചു ദിവസം കഴിഞ്ഞു കുഞ്ഞിനു ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു കൊണ്ട് വന്നു... ഈ അഞ്ചു ദിവസവും മുലപ്പാല്‍ കൊടുത്തില്ല..ഒരു വശം മാത്രം ചെരിഞ്ഞു കിടത്തിയത് കൊണ്ട് അവന്റെ തല ഒരു വശത്തേക്ക് കോടി പോയി....ഇപ്പൊ പിന്നെ മുടി ഉള്ളത് കൊണ്ട് അറിയില്ല എങ്കിലും മുടി വെട്ടുന്ന സമയത്ത് ഒക്കെ ശെരിക്കും അറിയാം ,തലയുടെ ഷേപ്പ് വ്യത്യാസം..ജനിച്ചപ്പോള്‍ രണ്ടു കിലോ മുന്നൂറു ഗ്രാം ഉണ്ടായിരുന്നു തൂക്കം... ഒന്നും പറഞ്ഞിട്ട് കാര്യമില്ല....ഷെരീഫിക്ക പറഞ്ഞ പോലെ ഇതെല്ലം ബിസിനെസ്സ്‌ മാത്രം...നേരിട്ട് അനുഭവിച്ചതാ ഞാന്‍....ഇപ്പോഴും അവന്‍ ജനിച്ച ദിവസത്തെ ആ വീഡിയോ കാണുമ്പോള്‍ എനിക്ക് സങ്കടം വരും..പാവം എന്റെ കുഞ്ഞു..ഒറ്റയ്ക്ക് അമ്മ അടുത്തില്ലാതെ അഞ്ചു ദിവസം... എത്ര മാത്രം അരക്ഷിതാവസ്ഥ ഉണ്ടായിക്കാണും അവനു...ഇപ്പോഴും എട്ടു വയസായിട്ടും ഒറ്റയ്ക്കിരിക്കുമ്പോള്‍,അല്ലെങ്കില്‍ ക്ഷീണിചിരിക്കുമ്പോള്‍ ,സ്കൂളില്‍ നിന്നും വൈകിട്ട് വരുമ്പോള്‍ ഒക്കെ അവന്റെ ചുണ്ട് പാല് കുടിക്കുന്ന പോലെ നൊട്ടിനുണഞ്ഞു കൊണ്ടിരിക്കും...എന്റെ അടുത്ത് വന്നു കുറെ നേരം അങ്ങനെ നൊട്ടിനുണഞ്ഞു ഇരുന്നലെ അത് മാറൂ... ഇപ്പൊ എല്ലാവരും അമ്മയുടെ അടുത്ത് വന്നു എനര്‍ജി ചാര്‍ജു ചെയ്യുകയാണ് എന്ന് പറഞ്ഞു കളിയാക്കുമെങ്കിലും എനിക്കറിയാം അവനു മിസ്സ്‌ ചെയ്ത ആ അഞ്ചു ദിവസത്തെ എന്റെ സാമീപ്യം ആണ് അവന്‍ ഇപ്പോഴും ഈ പ്രവര്‍ത്തിയിലൂടെ വീണ്ടെടുക്കുന്നത്...
    ഇതിനു പരിഹാരം ഉണ്ടോ എന്ന് ചോദിച്ചാല്‍..അറിയില്ല... കാരണം ഡോക്ടര്‍മാര്‍ പറയുന്നതെ നമ്മുക്ക് അനുസരിക്കാന്‍ പറ്റൂ...കുഞ്ഞിന്റെ ജീവന്‍ വച്ച് കളിയ്ക്കാന്‍ ആരും തയ്യാരവില്ലലോ...

    ReplyDelete
  3. പ്രിയ കോമണ്‍ സെന്‍സ്, ജീവന്‍ വെച്ചു കളിക്കാന്‍ സാധാരണക്കാര്‍ ഇഷ്ടപ്പെടില്ല, അതു കൊണ്ട് ആശുപത്രിക്കാര്‍ പറയുന്നത് അനുസരിക്കുകയലാതെ ഗത്യന്തരമില്ലാതാകും, ഇല്ലാത്ത പണം ഉണ്ടാക്കാന്‍ കെട്ട് താലി വിറ്റിട്ടായിരിക്കും കൊണ്ട് കൊടുക്കുക. അഭിപ്രായത്തിന് നന്ദി സുഹൃത്തേ....

    പ്രിയ മഞഞ്ജു മനോജ്, മഞ്ജു പറഞ്ഞത് ഇവിടെ ഞങ്ങളുടെ കാര്യത്തിലും അക്ഷരം പ്രതി ശരിയാണ്.ഇവിടെ മോന്റെയും തല ഒരു ഭാഗത്തേക്ക് ചരിച്ചേ അവന്‍ കിടക്കൂ; ഞങ്ങള്‍ മോന്‍ ഇടത് പാര്‍ട്ടിയാണോ അതാണ് തല ഇടത്തേക്ക് ചരിക്കുന്നത് എന്ന് കളിയാക്കാറാണ്ട്. ഇപ്പോഴും അവന്‍ ആശുപത്രി ഭീതിയില്‍ നിന്നും വിമുക്തനായിട്ടില്ല. തനിച്ച് കിടത്തിയാല്‍ അപ്പോള്‍ നിലവിളി തുടങ്ങും, തനിച്ച് കിടന്നതിന്റെ ഭീതി ഇപ്പോഴും അവനെ പിന്തുടരുന്നുണ്ടാകാം.കൊച്ചു കുഞ്ഞിനു അവന്റെ ദു:ഖം നമ്മെ അറിയിക്കാന്‍ മറ്റ് മാര്‍ഗമൊന്നുമില്ലല്ലോ എനിക്ക് പേടി ആകുന്നു എന്ന് പറയാന്‍ അവന് കഴിവില്ലല്ലോ...ഞങ്ങള്‍ ഇപ്പോഴും അവനെ സംബന്ധിച്ച ശങ്കയില്‍ നിന്നും മോചിതരായിട്ടില്ല.. വളരെ ശ്രദ്ധാപൂര്‍വം പരിചരിക്കുന്നു....
    ഇവിടെ സന്ദര്‍ശിച്ചതിലും അഭിപ്രായം പറഞ്ഞതിലും ഏറെ നന്ദി സുഹൃത്തേ!

    ReplyDelete
  4. കമ്പ്യൂട്ടറിന്റെ ഏതോ കുസൃതികള്‍ കാരണം പോസ്റ്റില്‍ അവസാനത്തില്‍ അര്‍ത്ഥരഹിതമായ ഒന്ന് രണ്ട് വാക്കുകള്‍ കടന്ന് കൂടിയതായി കാണപ്പെട്ടു. ക്ഷമിക്കുക.

    ReplyDelete
  5. ഷെരീഫിക്ക....ആധുനിക ആശുപത്രികളിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളേക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ,അവസാനിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..സ്വന്തം കുഞ്ഞിന്റെ ജീവൻ വച്ചു വിലപേശുമ്പോൾ ആരായാലും,എന്തിനും സമ്മതിക്കുമെന്ന് അവർക്കറിയാം..സാധാരണക്കാരന്റെ ആ ദൗർബല്യത്തെ മുതലെടുത്താണല്ലോ ഇത്തരം കഴുത്തറപ്പന്മാരുടെ വളർച്ച..കൂടാതെ വേദനിച്ച് പ്രസവിക്കുവാൻ മടിയുള്ള പെൺകുട്ടികളും,ഇവരുടെ മുതലെടുപ്പിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയാതെ വയ്യ..ഒരു സാധാരണ കുടുംബത്തിൽ പെൺകുട്ടിയുടെ കല്യാണവും പ്രസവവും കഴിയുമ്പോൾ, പെൺകുട്ടിയുടെ കുടുംബം,കുത്തുപാള എടുക്കുന്ന അവസ്ഥയും ഇന്ന് സാധാരണ കാഴ്ച മാത്രം.ഇതിനെതിരെ പ്രതികരിക്കാമെന്നുവച്ചാൽ അവൻ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടും എന്നല്ലാതെ ഒരു പ്രയോജനവുമില്ല...

    ReplyDelete
  6. വളരെ പ്രസക്തമായ കുറിപ്പ് . സ്വകാര്യ ആശുപത്രികളുടെ കച്ചവടക്കണ്ണു കാരണം എന്തു മാത്രം ബുദ്ധിമുട്ടുകളാണ്. ഒരു സ്വകാര്യ ആശുപത്രിയുടെ ഐ സി യു വിനു മുന്നില്‍ ഒരാഴ്ച ഇരുന്നാല്‍ ഒരു വിധം പാപങ്ങളൊക്കെ നമുക്ക് തീര്‍ന്നു കിട്ടും. അത്രമേലാണു മാനസിക പ്രയാസം. രോഗിയുടെ ശരിയായ സ്ഥിതി മറച്ച് വെച്ച് നമ്മെ പേടിപ്പിച്ച് നിര്‍ത്തുക. ഈ മരുന്ന് കൊടുത്തില്ലെങ്കില്‍, നിങ്ങളുടെ ഇഷ്ടത്തിനു ഡിസ്ചാര്‍ജ് ചെയ്താല്‍ രോഗി മരിച്ചാല്‍ ഞങ്ങള്‍ ഉത്തരവാദിയല്ല എന്നൊക്കെ സ്ഥിരം ഡയലോഗുകളാണു.ഇതിനും പുറമേയാണു കാശ് ഒപ്പിക്കാനുള്ള പെടാപ്പാട്.
    രണ്ട് കോടിയും അതിലുമേറെ കൊടുത്ത് എം ഡി എടുത്ത ഡോക്ടര്‍മാരുടെ അടുത്ത് നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍..?

    ReplyDelete
  7. എന്തു കൊണ്ട്‌ നിങ്ങള്‍ സറ്‍ക്കാറ്‍ ആശുപത്റിയില്‍ പോകുന്നില്ല ?

    പ്റൈയവ്റ്റ്‌ ഹോസ്പിറ്റലിണ്റ്റെ പ്റധാന കുഴപ്പം രോഗം എന്താണു ചികിത്സ എന്താണു എന്നൊന്നും ക്ളിയറ്‍ ആയി പറയില്ല

    സറ്‍ക്കാറ്‍ ആണെങ്കില്‍ വ്റ്‍ത്തി കുറവ്‌ ലാസ്റ്റ്‌ ഗ്റേഡ്‌ ജീവനക്കാരണ്റ്റെ ധാറ്‍ഷ്ട്യം (ഇതില്‍ മുന്നോക്കക്കാരെ എടുക്കില്ലെന്ന വാശി ആണു പ്റധാന കാരണം അവരുടെ കോം പ്ളക്സ്‌ തീറ്‍ക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു നമ്മള്‍)

    പക്ഷെ ഒരു അഞ്ഞൂറു രൂപ കണ്‍സല്‍റ്റിംഗ്‌ കൊടുത്താല്‍ ഒന്നാം തരം റ്റ്റീറ്റ്‌ മെണ്റ്റ്‌ കിട്ടും എസ്‌ എ റ്റി ആശുപത്റി ഒന്നു മര്യാദക്കു ഗവേണ്‍ ചെയ്താല്‍ ഇതുപോലെ സുന്ദരമായ ആശുപത്റി ഇല്ല ഇപ്പോള്‍ അതു ഒരു റാഗിംഗ്‌ ക്യാമ്പാണു

    പുതിയ മന്ത്റി അടൂറ്‍ പ്റകാശും ഒന്നും പുളുത്തുന്ന ലക്ഷണം ഇല്ല

    ഷെരീഫിക്ക വയലണ്റ്റായി എഴുതിയിട്ടോ എന്തോ ഒരു പാട്‌ അക്ഷര തെറ്റ്‌ വന്നിട്ടുണ്ട്‌ ഒരു ആംഗ്രി യംഗ്‌മാനേ എഴുത്തില്‍ കാണാം

    മുടി പിച്ചികീറി ആണോ ഇത്റ കഷണ്ടി ആയതെന്നു സംശയം തോന്നും

    ReplyDelete
  8. ആശുപത്രികളും വ്യാപാര കേന്ദ്രങ്ങള്‍ ആകുമ്പോള്‍ ഇതില്‍കൂടുതല്‍ എന്ത് സംഭവിക്കാന്‍ ..:)
    അക്ഷരതെറ്റുകള്‍ ഒരു പാടുണ്ട് ഷെരീഫ് ക്കാ ..
    അത് ചൂണ്ടിക്കാണിച്ച സുശിലിന്റെ കമന്റും ഒരു മാതിരി ..:)

    ReplyDelete
  9. Hai all, I dont know whether I can send this message to you. I am a mother of 10 yearold girl and delevery time I also face complications like Manju Manoj. Cord rotates on baby's neck and it make some complications. But my Doctor Mrs. Ramani Philip from Sudheendra Medical mission , Ernakulam checked me, arranged a nurse for checking the breath of Baby . when they feel breath comes down, she immediately make arrangements for operation . Baby is 2.600 kg weight and the nurses take baby to ICU at the same day when I wake up from the Anesthesia. Pediatrician did not agree to give any other liquid to baby . When they take baby to me, color of her neck is blue and she vomit the milk taken. But the head nurse told me not worry much about it and she will become alright within 2 days.

    ReplyDelete
  10. പ്രിയപ്പെട്ട ഷിബു തോവാള, താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു.

    പ്രിയ മുല്ല, >>>രണ്ട് കോടിയും അതിലുമേറെ കൊടുത്ത് എം ഡി എടുത്ത ഡോക്ടര്‍മാരുടെ അടുത്ത് നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍..?<<< അതാണ് കാരണം. ചെയ്യുന്ന ജോലിയോടുള്ള പ്രതിബദ്ധത, ഞാന്‍ ചെയ്യുന്ന ജോലി മഹനീയവും അത് എന്നെ ദൈവം ചുമതലപ്പെടുത്തിയതുമാണ്, രോഗിയായി എന്റെ മുമ്പില്‍ വന്ന സഹജീവിയോട് കരുണ കാണിച്ചെങ്കിലേ മുകളില്‍ ഇരിക്കുന്നവന്‍ എന്നോടും കരുണ കാണിക്കൂ ഈ വക ചിന്തകള്‍ മനസ്സില്‍ ഇല്ലാത്തവന്‍ ഈ പണി ചെയ്യുന്നതും അറവുകാരന്‍ മാടിനെ അറുക്കുന്നതും തുല്യമാണ്.
    സന്ദര്‍ശനത്തിന്‍ നന്ദി സുഹൃത്തേ!

    പ്രിയ സുഷില്‍, എന്തു കൊണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ജനം പോകാത്തതെന്ന ചോദ്യത്തിന് ഈ പോസ്റ്റിന്റെ ആദ്യം കാണിച്ച ലിങ്കുകളില്‍ പോയാല്‍ ഉത്തരം കിട്ടും. 56 ദിവസം ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ 19അദ്ധ്യായങ്ങളിലൂടെ വരച്ചിട്ടിട്ടുണ്ട്, അത് പുസ്തകമായി പ്രസിദ്ധീകരിച്ചതുമാണ്. സമയം കിട്ടുമ്പോള്‍ വായിക്കുക.

    സ്വന്തം അനുഭവം പച്ചയായി എഴുതി പോയതാണ് ചങ്ങാതീ, അല്ലാതെ ആംഗ്രി മാന്‍ ഒന്നുമല്ല. ധാരാളം അക്ഷരതെറ്റു വന്ന് പോയതില്‍ ഖേദിക്കുന്നു, എഡിറ്റ് ചെയ്യാന്‍ സമയം കിട്ടാതിരുന്നതിനാലാണ് അപ്രകാരം സംഭവിച്ചത്, ക്ഷമിക്കുമല്ലോ.

    കഷണ്ടി പാരമ്പര്യമായി കിട്ടിയതാണ്...
    താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  11. പ്രിയപ്പെട്ട രമേഷ് അരൂര്‍, താങ്കളുടെ സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും ആദ്യമേ നന്ദി പറഞ്ഞു കൊള്ളട്ടെ.
    സാധാരണയില്‍ നിന്നും വ്യത്യ്സ്തമായി ഈ പോസ്റ്റ്, തിരക്ക് മൂലം എനിക്ക് എഡിറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല സുഹൃത്തേ! അതു കൊണ്ടാണ് ഇപ്രകാരം അക്ഷര പിശാച് കയറി പറ്റിയത്. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി.

    പ്രിയ അജ്ഞാതന്‍, താങ്കളുടെ കമന്റ് വായിച്ചപ്പോള്‍ കോഡ് കഴുത്തില്‍ ചുറ്റുന്ന അവസ്ഥ എല്ലാവരിലും ഉണ്ടാകുന്നതായി കാണുന്നു. എന്റെ പോസ്റ്റിലും മഞ്ജുവിന്റെ കമന്റിലും ഇപ്പോള്‍ താങ്കളുടേതിലും ഒരേ കാരണമാണ് സിസേറിയന്‍ ആയതിന് പറയുന്നത്. ഡോക്റ്റര്‍ പറയുന്നത് വിശ്വസിക്കുക അല്ലാതെ മറ്റെന്ത് വഴി. താങ്കളുടെ അനുഭവങ്ങള്‍ കൂടി ഇവിടെ പങ്ക് വെച്ചതില്‍ നന്ദി സുഹൃത്തേ!

    ReplyDelete
  12. അര കിലോമീറ്റര്‍ അകലെയുള്ള ക്ലിനിക്കിലേക്ക് എന്നോടൊപ്പം നടന്നു വന്നിട്ടാണ് എന്‍റെ ഭാര്യ മൂന്നാമനെ പ്രസവിച്ചത്. അവളുടെ സഹോദരി മരിച്ചത് ആസ്പത്രിയില്‍ വെച്ചു നടന്ന പ്രസവത്തിലും. അന്നൊന്നും പ്രസവവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്തായാലും വൈദ്യശാസ്ത്രത്തിന്‍റെ വളര്‍ച്ച ചൂഷണം ചെയ്യാനുള്ള മാര്‍ഗ്ഗമായി മാറ്റരുത്.

    ReplyDelete
  13. ഇതൊക്കെ ഇപ്പോൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എങ്കിലും ഷെരീഫ്സാർ കുറച്ച് ശക്തമായി എഴുതിയിരിക്കുന്നു. സ്വന്തം അനുഭവം കൂടി ആകുമ്പോൾ വ്യക്തമായി എഴുതാനും കഴിയും.

    പാവപ്പെട്ട സ്ത്രീകളൊക്കെ ഇപ്പോഴും ഈ പറയുന്ന സൌകര്യങ്ങൾ ഒന്നുമില്ലാത്ത ചെറിയചെറിയ സർക്കാർ ആശുപത്രികളിൽ പോയി വളരെ ലാഘവത്തോടെ പെറ്റിട്ട് വരുന്നുണ്ട്. (അവർക്ക് പ്രസവിക്കാനോ ഡെലിവറി കഴിക്കാനോ സിസേറിയൻ ചെയ്യാനോ ഒന്നും കഴിയില്ല പെറാനേ കഴിയൂ. പേറല്ലെങ്കിൽ അത്യാവശ്യം വന്നാൽ മാത്രം ഒരു കീറ്. അത്രതന്നെ!)

    പേറ്റ് ചെലവ് ഏകീകരണം ഇന്ന് മിക്ക സ്വകാര്യ ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട്.ഇത്രരൂപയ്ക്കു മുകളിൽ ആയിരിക്കണമെന്ന്! തുക കുറച്ചാൽ പ്രസവം മോശമാണെന്ന് പേറാളികളും ബന്ധുക്കളും തെറ്റിദ്ധരിച്ചാലോ. അതുകൊണ്ട് പേറ്, കീറ് ചെലവുകൾ പരമാവധി കൂട്ടും. കാശു കൂടുന്നതിനനുസരിച്ച് പേറിന്റെ മഹത്വം വർദ്ധിക്കുമെന്ന് നമ്മൾ എല്ലാം ധരിക്കും. പിന്നെ സാർ പറഞ്ഞതുപോലെ വീട്ടിലെ പെണ്ണുങ്ങൾക്കൊപ്പം നമ്മൾ നിന്നു കൊടുത്തില്ലെങ്കിൽ ഇനി അഥവാ എന്തെങ്കിലും സംഭവിച്ചാൽ ആയുഷ്കാലം നമ്മൾ ആണുങ്ങൾ കട്ടപ്പൊക!

    ReplyDelete
  14. എനിക്കറിയുന്ന ഒരു ഹോസ്പിറ്റല്‍ ഉണ്ട്, അവിടെ സാധാരണ പ്രസവം വളരെ അപൂര്‍വമായി മാത്രമേ നടക്കാറുള്ളൂ. ആരോ ഏഴോ മാസമാകുമ്പോള്‍ അമ്മയ്ക്ക് ബി.പി. കൂടുതലെന്നോ കുഞ്ഞിനു വളര്‍ച്ചക്കുറവെന്നോ കാരണം പറഞ്ഞ്, ആഴ്ചതോറും സ്കാനിങ്ങും, മരുന്നുകളും.... ഒടുവില്‍ എങ്ങനെയെങ്കിലും സിസേറിയന്‍ ആക്കും. എന്നിട്ടും ധാരാളംപേര്‍ ഇന്നും അവിടെ പോകുന്നു. എന്റെ ഒരു സുഹൃത്തിന്, കുഞ്ഞിനു വളര്‍ച്ചക്കുറവ് എന്ന് പറഞ്ഞ് മരുന്നുകള്‍ കൊടുത്തുകൊണ്ടിരുന്നു, ഒരുമാസം ആശുപത്രിയില്‍ കിടത്തി. എന്നിട്ട് സിസേറിയനില്‍ കിട്ടിയത് അസാധാരണ വലിപ്പമുള്ള ഒരു കുഞ്ഞ്, അത് മരിച്ചുപോവുകയും ചെയ്തു. പിന്നീട് മറ്റൊരു ഹോസ്പിറ്റലില്‍വച്ച് ഒരുപ്രശ്നവുമില്ലാതെ രണ്ടു കുഞ്ഞുങ്ങള്‍ അവര്‍ക്കുണ്ടായി.

    എന്റെ വ്യക്തിപരമായ അനുഭവം പക്ഷേ മറിച്ചാണ്. എട്ടുമാസം തികയുന്നതിനുമുന്‍പേ സാധാരണപ്രസവം അനുവദിക്കുകയും, ഒരാഴ്ച ഇന്ക്യുബേറ്ററില്‍ വച്ചെങ്കിലും കുഞ്ഞിന് ആദ്യദിവസം മുതല്‍ മുലപ്പാല്‍ മാത്രം കൊടുക്കുകയും ചെയ്തു അവര്‍, തിരുവനന്തപുരം എസ്.യു.റ്റി ഹോസ്പിറ്റല്‍.

    ReplyDelete
  15. ആശുപത്രിയില്‍ കയറിപ്പോയാല്‍ ദൈവാധീനം കൊണ്ട് മാത്രം പുറത്ത് കടക്കാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.ഷെരീഫിക്ക പറഞ്ഞ പോലെ കോടിക്കണക്കിനു രൂപ കൊടുത്ത് പഠിച്ചവര്‍ ഇങ്ങിനെയൊക്കെ അത് ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്നു.

    ആശംസകള്‍.

    ReplyDelete
  16. ആശുപത്രി പടിവാതില്‍ക്കല്‍ എത്തുന്ന ഓരോ മനുഷ്യന്ടെയും നെഞ്ജിടിപ്പിനടെ ആഴം എത്ര വലുതാണ്‌ ,,ആരോഗ്യമുളള ശരീരമാണ് ഏറ്റവും ലാഭകരം!! കുഞ്ഞിനു ഒന്നും സംഭവിക്കാതെ പടച്ചവന്‍ തന്നില്ലേ, ആര്‍ക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ

    ReplyDelete
  17. എല്ലാവരും വായിച്ചിരിക്കേണ്ട പോസ്റ്റ്‌ .. എത്ര ക്രൂരം ആയ വിനോദം അല്ലെ ..

    ReplyDelete
  18. പ്രിയ കേരളദാസനുണ്ണി
    സജീം തട്ടത്ത്മല,
    സോണി,
    പ്രിയ MAYFLOWERS,
    കൊച്ചുമോള്‍,
    മാഡ്,
    പ്രിയപ്പെട്ടവരേ! നിങ്ങളുടെ എല്ലാവരുടെയും സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete