ജനശതാബ്ദി ഹരിപ്പാട് സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ട്രെയിനിന്റെ ജനലിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി ഇരുന്നു.
കണ്ണെത്താത്ത ദൂരത്തോളം പാടങ്ങള്‍!
കണ്ടാലും കണ്ടാലും മതി വരാത്ത കാഴ്ച!
വണ്ടി അതി ശീഘ്രം വടക്കോട്ടു പാഞ്ഞുകൊണ്ടിരുന്നു.
അതിരാവിലെ കൊട്ടാരക്കരനിന്നും കൊല്ലത്തെത്തി, അവിടെ നിന്നും ജനശതാബ്ദിയില്‍ കയറിയ ഞാന്‍ വണ്ടി ലേറ്റ് അല്ലെങ്കില്‍ ഒന്‍പതേകാലിനു എറുണാകുളത്തു എത്തുമെന്ന പ്രതീക്ഷയിലാണ്. .അവിടെ നിന്നും കച്ചേരിപ്പടി, പിന്നെ മയൂരാ ഹോട്ടല്‍ , ബ്ലോഗ് മീറ്റ് നടക്കുന്ന സ്ഥലം.
കഴിഞ്ഞ ദിവസം ഡോക്റ്റര്‍ ജയന്‍ ഏവൂര്‍ വിളിച്ചിരുന്നു” ഇക്കാ വരുന്നില്ലേ? മത്താപ്പിനെയും ഞാന്‍ വിളിച്ചിട്ടുണ്ട്, എല്ലാവരെയും ഇങ്ങിനെ വിളിച്ചുകൊണ്ടിരിക്കുകയാണ്”
ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ഉയര്‍ന്നതസ്തികയില്‍ ജോലി ചെയ്യുന്ന ആ ഡോക്റ്റര്‍ തന്റെ വിലപ്പെട്ട സമയം ചെലവഴിച്ച് ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ എല്ലാവരെയും നേരില്‍ ക്ഷണിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇത്രത്തോളം ശ്രമം നടത്തി എല്ലാവരെയും ഒരുമിച്ച് കൂട്ടാന്‍ എന്താണ് അദ്ദേഹത്തിന് പ്രചോദനമായത്?
.ഒറ്റ വാക്കില്‍ ഉത്തരം ഉണ്ട്; സൌഹൃദം അത് മാത്രം.
തിരക്ക് പിടിച്ച ജീവിതത്തില്‍ മീറ്റില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ സമയം കണ്ടെത്തിയതിന്റെ കാരണവും അത് തന്നെയാണ്.
കൃത്യ സമയത്ത് തന്നെ ജനശതാബ്ദി എന്നെ എറുണാകുളത്ത് എത്തിച്ചതിനാല്‍ മീറ്റ് ആരംഭത്തിലേ അവിടെ വന്നവരെ നിരീക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നു. അവരുടെ ജീവിതവും തിരക്ക് നിറഞ്ഞതായിട്ടും ഇവിടെ വരാന്‍ അവരെ പ്രേരിപ്പിച്ചതു സൌഹൃദം നില നിര്‍ത്തുക എന്ന ഉദ്ദേശം മാത്രമാണ് എന്നത് നിസ്തര്‍ക്കമായ വസ്തുത തന്നെ.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലോഗ് ആരംഭിക്കുമ്പോള്‍ ബ്ലോഗേര്‍സുമാര്‍ തമ്മിലുള്ള സൌഹൃദ ബന്ധം എന്റെ സ്വപ്നത്തില്‍ പോലുമില്ലായിരുന്നു.
.എന്ത് കൊണ്ടാണ് ഞാന്‍ ബൂലോഗത്തേക്ക് കടന്നു വന്നത്? എന്തു കൊണ്ടാണ് ബ്ലോഗ് മീറ്റുകളെ ഞാന്‍ ഇത്രമാത്രം ഇഷ്ടപ്പെടുന്നത്? ഞാന്‍ സ്വയം ആലോചിച്ചു കൊണ്ടിരുന്ന ചോദ്യങ്ങളാണ് ഇവ.
ചെറുപ്പം മുതല്‍ ഉണ്ടായിരുന്ന വായനയും എഴുത്തും ജീവിതത്തില്‍ എപ്പോഴും എന്നെ ഉന്മേഷവാനാക്കി.സാഹിത്യോപാസകന്‍ എന്ന നിലയില്‍ നാലു പേരുടെ മുമ്പില്‍ വെളിപ്പെടണമെന്നതിലുപരി നാല് പേരോട് കഥ പറയണമെന്നുള്ള അഭിനിവേശമാണ് എന്നില്‍ മുന്നിട്ട് നിന്നത്.
മനുഷ്യന്‍ കൂട്ടമായി ജീവിക്കാന്‍ ആരംഭിച്ച കാലം മുതല്‍ ആരംഭിച്ചതാണല്ലോ വട്ടംകൂടിയിരുന്ന് കഥ പറച്ചിലും കഥ കേള്‍ക്കലും.
പക്ഷേ എഴുതിയ രചനകളിലേറെയും ഞാന്‍ പ്രസിദ്ധനല്ല എന്ന കാരണത്താല്‍ (അതേ! എന്റെ രചനകള്‍ അരോചകമായിരുന്നില്ല എന്ന് മറ്റൊരാളായി മാറി നിന്ന് അത് വായിക്കുമ്പോള്‍ എനിക്കനുഭവപ്പെടാറുണ്ട്)പത്രാധിപരെന്ന കശ്മലന്‍ തിരികെ അയക്കുമ്പോള്‍ കഥ കേല്‍പ്പിക്കണമെന്നുള്ള അഭിനിവേശത്തിന്മേലുള്ള പ്രഹരമായാണു കഥാ നിരാസം എനിക്കനുഭവപ്പെട്ടത്.
ബ്ലോഗ് തുടങ്ങാന്‍ കാരണം അതാണ്. എനിക്ക് എന്തും എഴുതാം, എഡിറ്ററുടെ കത്രികാ പീഡനമില്ലാതെ അതേപടി പ്രസിദ്ധീകരിക്കാം. അഭിപ്രായം പറഞ്ഞില്ലെങ്കിലും 10 പേര്‍ വായിക്കുന്നതായി ബോദ്ധ്യപ്പെടാം. ഇതില്‍ കൂടുതലെന്ത് വേണം?! ബ്ലോഗറായതില്‍ ഞാന്‍ കൃതാര്‍ത്ഥനായി.
പക്ഷേ ചെറായി മീറ്റില്‍ പങ്കെടുത്ത് കഴിഞ്ഞതിനു ശേഷം കഥ പറച്ചിലും കഥ കേള്‍ക്കലും മാത്രമല്ല ബ്ലോഗിങ് കൊണ്ടുള്ള ഗുണം എന്നെനിക്ക് ബോദ്ധ്യപ്പെട്ടു. ഇത് വരെ ഞാന്‍ കാണാത്ത, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ഒട്ടും പരിചയമില്ലാത്ത, ഒരു വലിയ കൂട്ടം ആള്‍ക്കാര്‍ എന്റെ ചങ്ങാതിമാരായി ബ്ലോഗ് മീറ്റുകളിലൂടെ ഉണ്ടായിരിക്കുന്നു.വിശാല സൌഹൃദം എന്നും ഇഷ്ടപ്പെടുന്ന അതിനു വേണ്ടി ദാഹിക്കുന്ന, സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ അത് ലഭ്യമാകാതിരുന്ന എനിക്ക് ഈ സൌഹൃദങ്ങള്‍ വിലയുറ്റതായി തീര്‍ന്നു. അവര്‍ എല്ലാവരും എന്റെ കുടുംബാംഗങ്ങളായി. അവര്‍ എന്നെ “ഇക്കാ“ എന്ന് വിളിക്കുമ്പോള്‍ എന്നോ എനിക്ക് കൈമോശം വന്നതും തീര്‍ച്ചയായും തിരികെ എനിക്ക് ലഭിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നതുമായ ഊഷ്മള സ്നേഹം വീണ്ടും ലഭ്യമായതായി എനിക്ക് അനുഭവപ്പെടുന്നു.
മീറ്റുകള്‍ കുടുംബാംഗങ്ങളുടെ ഒത്ത്ചേരല്‍ പോലെ ആയി.
ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിച്ചവരുടെ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കൂടിച്ചേരലായി അത് തോന്നിച്ചു.ബാല്യ കാല കളിക്കൂട്ടുകാരുടെ പുന:സമാഗമം പോലെ ആയി അത്.
അത്കൊണ്ട് തന്നെ ഇടപ്പള്ളി മീറ്റും എറുണാകുളം മറെയിന്‍ഡ്രൈവ് മീറ്റും, ഞാന്‍ ഒഴിവാക്കിയില്ല. തുഞ്ചന്‍ പറമ്പ് മീറ്റില്‍ തലേദിവസം തന്നെ പോയി മീറ്റില്‍ ഭാഗഭാക്കായി.
ഓരോ മീറ്റും പുതിയ സൌഹൃദം കൊണ്ട് തന്നു.
മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ മീറ്റുകള്‍ എനിക്ക് അനുഭൂതികളായി തീര്‍ന്നിരുന്നതിനാലാണ് ഡോക്റ്റര്‍ ജയന്‍ ഏവൂര്‍ ഫോണില്‍ വിളിച്ച് “ഇക്കാ വരുന്നില്ലേ“ എന്ന് ചോദിച്ചപ്പോള്‍ എല്ലാ തിരക്കുകളും മാറ്റി വെച്ച് എന്റെ കുടുംബാംഗങ്ങളെ, എന്റെ ബാല്യകാല സുഹൃത്തുക്കളെ, എന്റെ പണ്ടത്തെ കളിക്കൂട്ടുകാരെ കാണുവാനായി ഞാന്‍ ഓടിയെത്തിയത്. ഞാന്‍ ഇത് കുറിക്കുമ്പോള്‍ ബൂലോഗത്തിലെ പ്രായത്തില്‍ ഏറ്റവും ഇളയ ആള്‍ മുതല്‍ ഏറ്റവും മുതിര്‍ന്ന ആള്‍ വരെ ഓരോ മുഖവും എന്റെ മനസില്‍ തെളിഞ്ഞു വരുന്നു.(പരസ്പര സൌഹൃദത്തിനു പ്രായ വ്യത്യാസം ഒരു തടസമേ അല്ലെന്നും ബൂലോഗം തെളിയിക്കുന്നു) എന്തിനു പേരുകള്‍ ഞാന്‍ കുറിക്കണം.ആരെയെങ്കിലും വിട്ടു പോയാല്‍ ഇക്കാ എന്നെ മറന്നോ എന്ന ചോദ്യം പോലും എന്നെ വേദനിപ്പിക്കുമെന്നതിനാല്‍ ആരുടെയും പേരുകള്‍ ഞാന്‍ കുറിക്കുന്നില്ല.എനിക്കനുഭവപ്പെടുന്ന ഈ വിചാര വികാരങ്ങളെല്ലാം ഏറ്റക്കുറച്ചിലായി മറ്റ് ബൂലോഗവാസികള്‍ക്കും അനുഭവപ്പെടുന്നുണ്ട് എന്നത് പച്ചപരമാര്‍ത്ഥം ആയതിനാലാണല്ലോ മീറ്റുകളില്‍ എല്ലാവരുടെയും സാന്നിദ്ധ്യം ഉണ്ടാകുന്നത്. അതു കൊണ്ടാണല്ലോ മീറ്റുകള്‍ എന്നെപ്പോലെ അവരെയും അഹ്ലാദഭരിതരാക്കുന്നത്. എല്ലാ തരത്തിലും പെട്ട അവര്‍ എല്ലാ തിരക്കുകളും മാറ്റി വെച്ച് വിടര്‍ന്ന ചിരിയോടെ ഓടിയെത്തുന്നത്.ഡോക്റ്റര്‍ ജയന്‍ ഏവൂരിനെ പോലുള്ളവര്‍, വിലപിടിച്ച തന്റെ സമയവും ധനവും ചെലവഴിച്ച് ഓരോരുത്തരെയും ഫോണില്‍ നേരില്‍ വിളിച്ച് ഓരോരുത്തരുടെയും സാന്നിദ്ധ്യം ഉറപ്പാക്കുന്നത്.ഇന്‍ കം ടാക്സിലെ പി.ആര്‍.ഓ, ആയ ശ്രീ സജീവ് സ്നേഹ സാഗരം ഇരമ്പുന്ന മനസുമായി തന്റെ ഔദ്യോഗിക ഭാവങ്ങള്‍ ഒന്നുമില്ലാതെ അമിത ഭാരത്താലുള്ള നടുവേദന പോലും വകവെക്കാതെ ഒരേ ഇരിപ്പില്‍ ഇരുന്ന് മീറ്റില്‍ പങ്കെടുത്തവരുടെ എല്ലാം രേഖാ ചിത്രങ്ങള്‍ വരക്കുകയും എല്ലാവരോടും ഒരേ പോലെ പെരുമാറുകയും ചെയ്യുന്നതും അത് കൊണ്ടാണല്ലോ.നൂറുകൂട്ടം ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കൊട്ടോട്ടി പാഞ്ഞെത്തുന്നത് അതേ കാരണത്താല്‍ തന്നെ.കൊട്ടോട്ടിയുടെ പുറകില്‍ നിന്ന് വില്ലേജുമാന്‍ മറ്റാരോടൊ കുശലം പറയുന്നതും അത് കൊണ്ട് തന്നെ
നന്ദനും ജോയും പ്രവീണ്‍ വട്ടപ്പറമ്പും
മനോരാജും,സജീം തട്ടത്ത്മലയും മറ്റെന്ത് കാരണത്താലാണ് സൌഹൃദം പുതുക്കുന്നത്.മത്താപ്പും അജുവും ജിക്കുവും ഇത്രക്ക് സന്തോഷവാന്മാരാകുന്നത്.
റെജി(പുത്തന്‍പുരക്കല്‍)യുംപൊന്മളക്കാരന്‍ അജയനും മീറ്റ് നടത്തിപ്പില്‍ താന്താങ്ങളുടെ ഭാഗം കയ്യാളുന്നത്. വിദൂരമായ സ്ഥലത്ത് നിന്നും തലേ ദിവസമേ പൊന്മളക്കാരന്‍ ജയനും സജീം തട്ടത്തുമലയും വന്ന് എറുണാകുളം മീറ്റ് സ്ഥലത്ത് തങ്ങുന്നത്. ഉപജീവന മാര്‍ഗമായ തന്റെ ഷോപ്പ് സ്റ്റാഫിനെ ഏല്‍പ്പിച്ച് യൂസുഫ്പാ മോണോലിസാ ചിരിയുമായി മീറ്റുകളില്‍ വരുന്നത്.തൂതപ്പുഴ ഓരത്ത് നിന്നും മുനീർ വിടർന്ന ചിരിയുമായി പാറി വന്നത്. ചുവന്ന വരയുള്ള ഷര്‍ട്ട് ധരിച്ച് കമ്പറും, പിന്നെ വണ്ടി പിരാന്തനും, ഗ്രാമീണൻ എന്നതിനു പകരം വില്ലേജുമാൻ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്ന കോട്ടയംകാരനും സുന്ദരമായി പാടുന്ന മണികണ്ഠനും ജിക്ക് ജിക്ക് എന്ന് ഓടി നടക്കുന്ന ജിക്കുവും ഒരു സംഭവമായ കുമാരനും വെള്ള ഹലുവാ പോലിരിക്കുന്ന ചാണ്ടിച്ചനും പുണ്യാളനും ഒരു സംശയം കൊണ്ട്നടക്കുന്നത് പോലുള്ള സംഷിയും റോഡരുകില്‍ നില്‍ക്കാന്‍ സന്തോഷമുള്ള സന്തോഷും ഒട്ടും പ്രായമില്ലാത്ത കാർന്നോരും ഷിജു ബഷീർ എന്ന പകൽക്കിനാവനും മലയാലപ്പുഴക്കാരൻ റെജിയും ഫ്രീ ലാൻഡിൽ വിഹരിക്കുന്ന പാമ്പള്ളി എന്ന സന്ദീപും ഒട്ടും വേഗതയില്ലാത്ത എന്നാൽ അതിമനോഹരമായി ചിരിക്കുന്നകായംകുളം എക്സ്പ്രസ്സ് അരുണും ജേക്കബ് രാജനും വെടി വെക്കുമ്പോള്‍ കൈ വിറക്കുന്ന രഘുനാഥനും
അവതാരമായ സെന്തിലും
ഷിബു ഫിലിപ്പും റഷ്യക്കാരൻ ദിമോത്രോവും ബ്ലോഗിൽ ദീർഘവും സാന്ദ്രവുമായ അതി മനോഹര നോവൽ രചിച്ച എന്റെ പ്രിയ സ്നേഹിതൻ (പത്നീസമേതനായി)കേരളദാസനുണ്ണിയും, ഒടിയനെന്ന ശ്രീജിത്തും അനൂപ്കുമാറും ഷിനോജും മഹേഷ് വിജയനും സതീഷ്മേനോനും ഷാജി.റ്റി.വിയും ജോസ് ആന്റണിയും അഞ്ചൽക്കാരൻ ഷിഹാബും മഹേഷ് ചെറുതനയും ജയരാജും എറുണാകുളത്ത് ഈ മീറ്റിൽ പങ്കെടുക്കാൻ എത്തിച്ചേർന്നതും ഈ വികാരവിചാരങ്ങളോടെയാണല്ലോ.ജോസഫ് ആന്റണിയും റ്റി.ആർ.പ്രദീപും അനൂപ് വർമയും,റിജോ മോനും
സീനിയര്‍ സിറ്റിസണ്‍ രഘുനാഥന്‍ സാറും
പി.കുമാരന്‍ സാറും റ്റി.കെ.അജയകുമാറും അജു എബ്രഹാമും ആദ്യമായി ബ്ലോഗ് മീറ്റില്‍ വന്നതാണെങ്കിലും ഈ സൌഹൃദാന്തരീക്ഷം അവര്‍ക്കും ഏറെ ഇഷ്ടപ്പെട്ടുകാണുമെന്ന് ഉറപ്പ്. വനിതാ വിഭാഗത്തില്‍ എന്റെ കുഞ്ഞനിയത്തി സോണിയാ, റിപ്പോര്‍ട്ടര്‍ അഞ്ജുനായര്‍, കുസുമം പുന്നപ്ര, നന്ദിനി, ഇന്ദ്രസേന, ശാലിനി എന്നിവര്‍ സജീവമായി ഈ സൌഹൃദം പങ്കിട്ടതും മീറ്റിന്റെ ഗുണഫലം കൊണ്ട് തന്നെയാണ്.വീട്ടിലും ജോലിസ്ഥലത്തും ചെലവഴിക്കുന്ന യാന്ത്രികമായ നിമിഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ആഹ്ലാദകരമായ ചില മണിക്കൂറുകളാണു ബ്ലോഗ് മീറ്റുകളില്‍ നിന്നും ലഭ്യമാകുന്നത്.ഇതുവരെയും യാതൊരു മുന്‍ പരിചയവുമില്ലാതിരുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ സുഖാന്വേഷണങ്ങളുമായി നമ്മളിലേക്ക് വരുന്നു.നമ്മുടെ എല്ലാ വിവരങ്ങളും അവര്‍ അന്വേഷിക്കുന്നു. നാം അവരുടെ വിവരങ്ങളും തിരക്കുന്നു.
നോക്കുക! എത്ര സന്തോഷമാണത്.
എന്റെ മകന്റെ കുട്ടിയുടെ അസുഖവുമായി ബന്ധപ്പെട്ട് കൊട്ടോട്ടിക്കാരന്‍ സാബു ദിവസവും എന്നെ വിളിച്ചുകൊണ്ടിരുന്നു.എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കില്‍ പൊന്മളക്കാരന്‍ ജയന്‍ എന്നെ വിളിച്ചിരിക്കും. യൂസുഫ്പാ ഇടക്കിടക്ക് വിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കും. കേരളദാസനുണ്ണിയും ഹാഷിമും അപ്രകാരം തന്നെ.ബൂലോഗത്തെ ഒന്ന് രണ്ട് പെണ്‍കുട്ടികള്‍ അവരുടെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ഞാനുമായി ഏറെ നേരം ചര്‍ച്ച ചെയ്തു. അവരുടെ മനസിന്റെ ഭാരം ഇറക്കി വെക്കാനായി; എനിക്ക് അവരെ ആശ്വസിപ്പിക്കനുമായി. ഹാറൂണ്‍ സാഹിബ് (ഒരു നുറുങ്ങ്) തന്റെ രോഗാവസ്തയിലും സമയം കിട്ടുമ്പോഴൊക്കെ എന്നെ വിളിക്കാറുണ്ട്. ഞാനും എല്ലാവരുമായും ബന്ധപ്പെടുന്നു. നോക്കൂ! ഇതെത്ര സന്തോഷപ്രദമാണ്. ഇതെല്ലാം ബ്ലോഗിലൂടെയും ബ്ലോഗ് മീറ്റ്കളിലൂടെയും കൈ വന്ന ഭാഗ്യമാണ്.ബ്ലോഗ് മീറ്റ് എന്തിനു? എന്ന ചോദ്യത്തിന്റെ ഉത്തരം ഇതൊക്കെ തന്നെയാണ്.
സ്നേഹത്തിന്റെ വസന്തം ബൂലോഗത്ത് പൂത്ത് തളിര്‍ക്കട്ടെ.
എല്ലാവര്‍ക്കും ആശംസകള്‍.
സത്യം, ഇത് സത്യം.
ReplyDeleteഒരനുഭവസ്ഥന്‍റെ വാക്ക്.
സത്യം!
ReplyDeleteജീവിതത്തിൽ ആദ്യമായി കാണുന്നയാളോടു പോലും ഒരു തരിപോലും അകൽച്ച തോന്നില്ല നമുക്ക്!
അതാണ് ഈ മീറ്റുകളിൽ നിന്ന് എനിക്കനുഭവപ്പെട്ടിട്ടുള്ളത്.
മത്താപ്പു മുതൽ ഷെറീഫിക്ക വരെയുള്ളവർ...
മഞ്ഞുതുള്ളി മുതൽ കുസുമം ചേച്ചി വരെയുള്ളവർ....
എന്റെ കൂട്ടുകാർ!
നല്ല പോസ്റ്റ് ഇക്കാ...
ശരീഫ്‌ക്കാ.. വളരെ നല്ല പോസ്റ്റ്.
ReplyDeleteസ്നേഹത്തിന്റെ വസന്തം ബൂലോഗത്ത് പൂത്ത് തളിര്‍ക്കട്ടെ.
എല്ലാവര്‍ക്കും ആശംസകള്‍.
ചില സാങ്കേതിക കാരണങ്ങളാൽ വരാൻ കഴിഞ്ഞില്ല...
ReplyDeleteഅടുത്ത മീറ്റിൽ ഞാൻ ഉണ്ടാകും.....ഇൻഷാ അല്ലാഹ്..
പറഞ്ഞതെല്ലാം സത്യം !
ReplyDeleteഎവിടെ കാണും ഈ ഒത്തൊരുമ...ഈ കൂട്ടായ്മ
നല്ല പോസ്റ്റ് ഇക്കാ..എല്ലാ ആശംസകളും.
ഇക്കാ..! വളരെ നല്ല പോസ്റ്റ്.. ഈ കൂടായ്മ എന്നും നിലനില്‍ക്കട്ടെ... :)
ReplyDeleteഎനിക്കും ഉണ്ട് കുറെ കൂട്ടുകാര്‍
ReplyDeleteഎന്നും തമ്മില്‍ കാണുന്നവര്‍
എന്നാല്‍ ഒട്ടും കാണാത്തവര്‍
നേരില്‍ ഒന്നും മിണ്ടാത്തവര്‍
തമ്മില്‍ പഴി പറയുന്നവര്‍ ,
കണ്ടാല്‍ പൊട്ടിച്ചിരിക്കുന്നവര്‍
കാണാതിരുന്നാല്‍ തിരക്കുന്നവര്‍
തമ്മില്‍ ക്കളി പറയുന്നവര്‍
എനിക്കുമുണ്ട് ചില കൂട്ടുകാര്‍ :)
അതെ, നിലനിൽക്കട്ടെ, ഈ കൂട്ടായ്മ.
ReplyDeleteമീറ്റിന്റെ പ്രസക്തിയെ പറ്റി വളരെ വ്യത്യസ്തമായി സാര്‍ പറഞ്ഞിരിക്കുന്നു.ബൂലോകത്ത് ഇനിയും അനേകം സ്നേഹ സംഗമങ്ങള്‍ നടക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
ReplyDeleteതിരൂര്‍ മീറ്റില്‍ ഇക്കയെ പരിചയപ്പെട്ടിരുന്നു.ബ്ലോഗ് മീറ്റുകളിലെ നിറസാന്നിധ്യം ആണ് ഷെരീഫ് ഇക്ക. ഇനി കണ്ണൂര്‍ മീറ്റില്‍ കാണാം എന്ന് വിശ്വസിക്കുന്നു..ആശംസകളോടെ..
ReplyDeleteജീവിതത്തിന്റെ ഒരു വസന്തമാണു്
ReplyDeleteഇതെന്നു ഷെരീഫിക്കയുടെപോസ്റ്റു കൂടി
വായിച്ചപ്ഫോള്‍ എനിക്കു ബോദ്ധ്യമായി
നല്ല പോസ്റ്റ് ഇക്കാ..എല്ലാ ആശംസകളും.
ReplyDeleteഷെരീഫ്ക്കാ നല്ല പോസ്റ്റ് .. ബ്ലോഗിനെ പലരും കുറ്റപ്പെടുത്തുമ്പോൾ ,.. ഇത്തരം സൌഹൃദങ്ങളൂടെയും മനസുകളുടെയും ഒത്തു ചേരലിനെ കുറിച്ച് സത്യമായ വാക്കുകൾ പറഞ്ഞതിനു നന്ദി.. എല്ലാവരേയും കണ്ണൂർ മീറ്റിലേക്കും ക്ഷണിക്കുന്നു. സൌഹൃദത്തിന്റെ പുതിയ അദ്ധ്യായങ്ങൾ രചിക്കാൻ മറ്റൊരു വേദികൂടെ ആകട്ടെ കണ്ണൂർ മീറ്റും.
ReplyDeleteനിറ സൌഹൃദം മാത്രം.. മീറ്റുകളിൽ അതാണ് എനിക്ക് അനുഭവപ്പെട്ടത്. ബ്ലോഗ് ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് വിലപ്പെട്ട അനുഭവങ്ങളും ബന്ധങ്ങളും തന്നു.
ReplyDeleteഎന്റെ പ്രിയപ്പെട്ടവരേ! നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നൂറു നൂറു നന്ദി.
ReplyDeleteബിജു, കണ്ണൂര്‍ മീറ്റ് എന്നാണെന്ന് പറഞ്ഞു തരുമോ കണ്ണൂരില്‍ എവിടെ വെച്ചാണെന്നും...
ഇനിയും ഒരുപാട് മീറ്റുകൾ ഉണ്ടാവട്ടെ.
ReplyDeleteപ്രിയം നിറഞ്ഞ അനില്‍ ബ്ലോഗ്, താങ്കളുടെ പ്രാര്‍ത്ഥനകള്‍ സഫലമാകട്ടെ!
ReplyDeleteഷെരീഫിക്ക...പോസ്റ്റ് വായിച്ച് അഭിപ്രായം അറിയിച്ചതിന് പ്രത്യേകം നന്ദി പറയുന്നു...ബ്ലോഗെഴുത്തിൽ ഞാൻ ഒരു തുടക്കക്കാരൻ മാത്രമാണ്...നല്ലതിനൊപ്പം എഴുത്തിൽ അനുഭവപ്പെടുന്ന പോരായ്മകൾ കൂടി അറിയിക്കണമെന്നുകൂടി അഭ്യത്ഥിക്കുന്നു.. നമ്മുടെ ഈ ബൂലോകബന്ധങ്ങൾ കേവലം ഒരു കമന്റിൽ മാത്രമൊതുങ്ങാതെ, ആഴത്തിലുള്ള സൗഹൃദങ്ങളായി മുൻപോട്ടു പോകണം എന്ന പ്രാർത്ഥനയോടെ
ReplyDeleteഷിബു തോവാള..
എന്തുപറ്റി ഇക്ക...ബ്ലോഗ്, ബ്ലോക്ക് ആയെന്നുള്ള കമന്റ് കണ്ടു....
ഇനിയും ഒരുപാട് മീറ്റുകൾ ഉണ്ടാവട്ടെ..,
ReplyDeleteനന്മയും സൌഹൃദവും പരസ്പരം കൈമാറട്ടെ...
പ്രിയപ്പെട്ട ഷിബു, എല്ലാവിധ നന്മകളും നേരുന്നു, തുടര്‍ന്ന് ഇനിയും എഴുതുക
ReplyDeleteബ്ലോഗ് ബ്ലോക്ക് ആയെന്നുള്ള കമന്റ് ഞാന്‍ കണ്ടില്ല.sheriffkottarakara.blogspot.com എന്ന ലിങ്കില്‍ കയറിയാല്‍ എന്റെ ബ്ലോഗില്‍ വരാം.
പ്രിയ കോമണ്‍ സെന്‍സ്, താങ്കള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന്കൊള്ളുന്നു.