Tuesday, July 5, 2011

"ഗാന്ധിജിയെ ഞാന്‍ വെടിവെച്ചു"


സംഭവബഹുലമായ പൊയ്പ്പോയ കാലത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിനോക്കുന്നത് മനസിന് ഉന്മേഷം തരുന്ന പ്രവര്‍ത്തിയാണ്. ഞാന്‍ പലപ്പോഴും പഴയ ഡയറി കുറിപ്പുകളിലൂടെ കയറിയിറങ്ങാറുണ്ട്.
മഴ മേഘങ്ങള്‍ അലഞ്ഞു തിരിയുന്ന അന്തരീക്ഷം മനസിലേക്ക് കൊണ്ടു വന്ന നിരുന്മേഷം അകറ്റാനായി ഇന്ന് ഞാന്‍ പഴയ ഡയറികള്‍ സൂക്ഷിച്ച അലമാര തുറന്നു.ഡയറികള്‍ പരതുന്നതിനിടയില്‍ പുരാ വസ്തുക്കള്‍ സൂക്ഷിക്കുന്നത് പോലെ ഞാന്‍ കെട്ടി വെച്ചിരുന്ന ചില പഴയ താളുകളുടെ മുകളില്‍ ഇരുന്ന പഴയ ഒരു വൃത്താന്ത പത്രത്തിലെ തലക്കെട്ട് എന്റെ കണ്ണില്‍ പെട്ടു. “ഗാന്ധിജിയെ ഞാന്‍ വെടിവച്ചുകോടതിയില്‍ ഗോദ്സേയുടെ കുറ്റസമ്മതംപത്രത്തിന്റെ പേരുമലയാള രാജ്യംപത്രത്തിലെ തീയതി ൧൯൪൮ നവംബര്‍ ൧൨-(1948നവംബര്‍12 ) ഞാന്‍ ജനിക്കുന്നതിനു മുമ്പുള്ള പത്രം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ലഭിച്ചത് യാദൃശ്ചികമായാണ്. അന്ന് ഞാന്‍ അത് അലമാരിയില്‍ സൂക്ഷിച്ച് വെച്ചിരുന്നു. ഗാന്ധിജിയുടെ മരണത്തെ പറ്റിയുള്ള വിവരണങ്ങള്‍ വിവിധ ലേഖനങ്ങളില്‍ നിന്നും ലഭിച്ചതിലും വ്യത്യസ്ഥമായി അദ്ദേഹത്തെ വധിച്ച ആളില്‍ നിന്നും രേഖപ്പെടുത്തിയത് വായിച്ചപ്പോള്‍ കൌതുകകരമായി തോന്നിയതിനാല്‍ വാര്‍ത്ത ഞാന്‍ ഇവിടെ അതേപടി പകര്‍ത്തുന്നു.

ന്യൂഡെല്‍ഹി,നവ -കാണ്‍ഗ്രസ് നേതാക്കന്മാര്‍ ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഇന്ത്യയുടെ വിഭജനം സ്വീകരിച്ചത് നിമിത്തം ഹൈന്ദവത്വത്തിന്റെ മേല്‍ വരുത്തിക്കൂട്ടിയ നിഷ്ഠൂരതകളെയും പുറമേ മുസ്ലിമിസത്തേയും അകമേ ഗാന്ധിസത്തേയും നേരിടേണ്ടി വന്നാല്‍ അതിനുള്ള ഇരുണ്ടതും മാരകവുമായ ഭാവിയെയും പറ്റി ചിന്തിച്ച് കഠിനമായി ദു:ഖിക്കുകയും അതിനു ശേഷം പെട്ടെന്ന് തന്നെ എന്റെ ഉദ്ദേശം മറ്റാരെയും അറിയിക്കാതെയും മറ്റാരുടെയും സഹകരണം ആവശ്യപ്പെടതെയും ഗാന്ധിജിയുടെ നേര്‍ക്കുള്ള അങ്ങേഅറ്റത്തെ നടപടി കൈക്കൊള്ളുവാന്‍ ഞാന്‍ തീരുമാനിക്കുകയും ചെയ്തു.പാക്കിസ്ഥാനു ൫൫ (അന്‍പത്തി അഞ്ചു)കോടി രൂപാ കൊടുക്കുവാന്‍ ഇടയാകത്തക്ക വിധംഒടുവിലത്തെ ഉപവാസത്തിനിടയില്‍ ഗാന്ധിജി ചെയ്ത കോപാകുലമായ പ്രവൃത്തികളും അതിന്റെ കൂടെ കഴിഞ്ഞ ൩൨(മുപ്പത്തിരണ്ട്) വര്‍ഷക്കാലമായി പൊന്തിച്ചു പൊന്തിച്ചു കൊണ്ടിരിക്കുന്ന പ്രകോപനപ്രവര്‍ത്തികളും കൊണ്ട് ലോകത്തെ ഗാന്ധിജിയുടെ ജീവിതാന്ത്യം ഉടനടികൈവരുത്തണമെന്നുള്ള തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു.” എന്നിപ്രകാരമാണുമഹാത്മാഗാന്ധി വധക്കേസില്‍ വിചാരണ നടത്തുന്ന സ്പഷ്യല്‍ ജഡ്ജിയുടെ കോടതിയില്‍ വെച്ച്ചെയ്ത ഒരു സ്റ്റേറ്റ്മെന്റില്‍ ഒന്നാം പ്രതിയായ നതൂറാം വിനായക് ഗോദ്സെ പറഞ്ഞിരിക്കുന്നത്ഞാന്‍വെച്ച വെടിയേറ്റാണ് ഗാന്ധിജി മൃതിയടഞ്ഞത്എന്ന് ഗോദ്സെ അതില്‍ ഏറ്റ് പറയുകയുംചെയ്തിരിക്കുന്നു. സവര്‍ക്കര്‍ക്കോ ആപ്തെക്കോ മറ്റാര്‍ക്കുമോ ഇതില്‍ പങ്കില്ലെന്നും താന്‍ സ്വയംകൈക്കൊണ്ട നടപടിയാണിതെന്നും ഗാന്ധിജി, പണ്ഡിതനെഹ്രു , സുഹ്ര് വര്‍ദി , എന്നിവരെ തീര്‍ത്ത്കളയാന്‍ താനൊ ആപ്തെയോ ബാഡ്ജെയോടു പറഞ്ഞെന്നുള്ള മൊഴി സത്യമായിരിക്കുന്നില്ലെന്നുംതന്റെ പ്രവൃത്തി സകലവിധ വിമര്‍ശനങ്ങളുമുണ്ടാക്കിയെങ്കിലും അതിന്റെ ധാര്‍മ്മികമായ വശത്തില്‍തനിക്കുള്ള വിശ്വാസം ഉലയുകയുണ്ടായിട്ടില്ലെന്നും ......... ഗോദ്സെ പ്രസ്താവിച്ചിരിക്കുന്നു.
മഹാത്മാഗാന്ധി പ്രാര്‍ത്ഥനാസ്ഥലത്തേക്ക് വന്ന് മൂന്നോ നാലോ ചുവട് വച്ചയുടനെ ഞാന്‍
മഹാത്മാഗാന്ധിയുടെ മുന്‍പിലേക്ക് ചാടി വീണു. മറ്റാര്‍ക്കും പരിക്ക് പറ്റാതിരിക്കാന്‍ നേരെ നിന്നു തന്നെവെടി വെയ്ക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു.കയ്യില്‍ പിസ്റ്റലുമായി ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ശിരസ്സ്നമിച്ചു. രണ്ട് പ്രാവശ്യം ഞാന്‍ വെടിവെച്ചു വെന്നാണ് എനിക്ക് തോന്നുന്നത്.ഏതായാലും പിന്നീട് ഞാന്‍മനസ്സിലാക്കി ഞാന്‍ മൂന്നു പ്രാവശ്യം വെടിവെച്ചെന്ന്. അതിന് ശേഷം ഞാനും ഇളകിപ്പോകുകയുംപോലീസ്, പോലീസ് വരികഎന്ന് വിളിക്കുകയും ചെയ്തു.അപ്പോള്‍ ഒട്ടനവധിപേര്‍ എന്നെ പിടികൂടി. പിന്നീട് എന്നെ പോലീസ് സ്റ്റേഷനിലേക്ക് നീക്കി.

ഗാന്ധിജിയോടുകൂടി ഞാനും മരിച്ചു

യഥാര്‍ത്ഥം പറഞ്ഞാല്‍ ഗാന്ധിജിയുടെ നേരെ വെടി പൊട്ടിയതോടുകൂടി എന്റെ ജീവനും അവസാനിച്ചു. അതിനുശേഷം ഒരു മൂര്‍ച്ഛാവസ്ഥയില്‍ ഞാന്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയാണ്. രാഷ്ട്രത്തിനു വേണ്ടിഗാന്ധിജി വളരെ യാതനകള്‍ സഹിച്ചിട്ടുണ്ട്.ജനഹൃദയങ്ങളില്‍ അദ്ദേഹം ഒരുഉണര്‍വുണ്ടാക്കിയിട്ടുണ്ട്.സ്വാര്‍ഥതക്ക് വേണ്ടി അദ്ദേഹം യാതൊന്നും ചെയ്തിട്ടില്ല. എന്നാല്‍അക്രമരാഹിത്യം പരാജയപെട്ടത് അദ്ദേഹം സമ്മതികാത്തതാണ് എന്നെ വേദനിപ്പിക്കുന്നത്.

ഇത്രയുമാണ് 63വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ പത്രത്തില്‍ കണ്ടത്.
ആറ് ദശാബ്ദങ്ങള്‍ കടന്ന് കഴിഞ്ഞപ്പോള്‍ ഗോദ്സെയുടെ കാഴ്ചപ്പാട് പൂര്‍ണമായുംതെറ്റായിരുന്നുവെന്നും മതേതരത്വത്തിലും അഹിംസയിലും കഴിഞ്ഞു കൂടുവാന്‍ ഒരു രാഷ്ട്രത്തിനുകഴിയുമെന്നും ലോകം വിലയിരുത്തി കഴിഞ്ഞു. അതിനു മഹാത്മാവിന്റെ ജീവിതവും സന്ദേശവും
പ്രചോദനമാകുകയും ചെയ്തു.റാം റാം എന്ന് ഉച്ചരിച്ച് അന്ത്യ ശ്വാസം വലിച്ച പുണ്യവാനെ രാഷ്ട്രപിതാവായി കാണുന്നതില്‍ ഏതൊരു ഭാരതീയനും അഭിമാനം കൊള്ളുകയും ചെയ്യുന്നു. താന്‍ തനിച്ച് ആലോചിച്ചുറച്ചാണ് അരും കൊല നടത്തിയതെന്ന ഗോദ്സെയുടെ മൊഴി കള്ളമായിരുന്നുവെന്നും ആപ്തേ മുതലായവര്‍ കൊലക്കുള്ള ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്നും പിന്നീടുള്ള അന്വേഷണത്തില്‍വെളിപ്പെട്ട വിവരവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.

13 comments:

  1. ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് കാണുക.

    ReplyDelete
  2. ശ്ശോ... എന്നാ പണിയാ ചേട്ടാ ഇതു. നൊമ്മളിത്ത് ആര്‍ എസ് എസാണു നടത്തിയതെന്നു നാഴികയ്ക്കു നാല്പതു വട്ടം പറഞ്ഞു ഒരുമാതിരിയാക്കി വച്ചിരിക്കുമ്മ്പ്പോള്‍ ഇങ്ങനെയുള്ള ചിരിത്ര വസ്തുക്കളെക്കെ എടുത്തു പുറത്തിടാതെ...

    ReplyDelete
  3. ഞാൻ കരുതി ങ്ങളും വെടിക്കാരനായീന്ന്.
    എന്തായാലും ആ പത്രം ഒരു അപൂർവ്വ കാഴ്ച തന്നെ..!

    ReplyDelete
  4. ഐന്‍സ്റ്റീന്‍ ഗാന്ധിയെപ്പറ്റി ഇങ്ങിനെ പറഞ്ഞു, “മജ്ജയും മാംസവുമായി ഒരു മനുഷ്യന്‍ ഇങ്ങിനെ ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ വരും തലമുറ വിശ്വസിക്കില്ല” എന്ന്. എനിക്ക് അത്ഭുതമാണ് ആ ജീവിതത്തെ ഓര്‍ക്കുമ്പോള്‍.

    വളരെ നന്നായി ഷെരിഫ് ഭായി ഈ പോസ്റ്റ്.

    ReplyDelete
  5. ഈ പോസ്റ്റിനു നമോവാകം.ഞാന്‍ അജിത്തിനോട് പൂര്‍ണമായും യോജിക്കുന്നു..ആശംസകള്‍.

    ReplyDelete
  6. പഴയകാല പത്രം ഒന്ന് കാണാൻ കഴിഞ്ഞല്ലോ. സന്തോഷം. ആശംസകൾ......” ഗാന്ധിജിക്ക് സമം ഗാന്ധിജിമാത്രം”

    ReplyDelete
  7. വളരെ പ്രധാനപ്പെട്ട ചരിത്ര രേഖ. ഞാനും ഈ ഫോടോ സേവ് ചെയ്തു വച്ചു :)

    ReplyDelete
  8. പാലം കുലുങ്ങിയാലും കെളൻ കുലുങ്ങൂല്ലേയ്.

    ReplyDelete
  9. പ്രിയപ്പെട്ട അജ്ഞാതന്‍ , പൊന്മളക്കാരന്‍ ,അജിത്, ഷാനവാസ് സാഹിബ്, എസ്.എം.സാദിഖ്, ഹാഫീസ്, യൂസുഫ്പാ,
    പ്രിയപ്പെട്ടവരേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും അനേകമനേകം നന്ദി.

    ReplyDelete
  10. പ്രസക്തമായ, ചരിത്രപ്രാധാന്യമുള്ള കുറിപ്പ്.

    വളരെ നന്നായി, ഷെറീഫിക്കാ!

    ReplyDelete
  11. ഒരു നിധി പോലെ സൂക്ഷിക്കാവുന്ന വാർത്ത. നന്നായി ഷെറീഫ്ക്ക.

    ReplyDelete
  12. വളരെ നന്ദി ഷെരീഫിക്ക...

    ReplyDelete
  13. പ്രിയം നിറഞ്ഞ ഡോക്റ്റര്‍ ജയന്‍ ഏവൂര്‍, ശ്രീനാഥന്‍ ,രഘുനാഥന്‍ ,
    പ്രിയ സുഹൃത്തുക്കളേ! നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും വിലയുറ്റതാണെന്ന് ഞാന്‍ കരുതുന്നു, നന്ദി.

    ReplyDelete