Saturday, July 30, 2011

അപ്പൂട്ടാ താങ്കള്‍ എവിടെയാണ്?

എന്റെ ബൂലോഗ സുഹൃത്ത് അപ്പൂട്ടന്റെ സാന്നിദ്ധ്യം ബ്ലോഗ്കളില്‍ കണ്ടിട്ട് കുറച്ച് നാളായി.യുക്തി വാദ ബ്ലോഗ്കളില്‍ മിത സ്വരത്തില്‍ കമന്റുകള്‍ നല്‍കുന്ന അപ്പൂട്ടന്‍ മത വാദ ബ്ലോഗ്കളില്‍ തന്റെ അഭിപ്രായം ധൈര്യത്തോടെയും വിനയത്തോടെയും അവതരിപ്പിക്കുന്നത് വായിക്കാന്‍ എനിക്ക് വലിയ താല്‍പ്പര്യമായിരുന്നു. കൂടാതെ തന്റെ സ്വന്തം അനുഭവങ്ങളും തന്റെ കാഴ്ചപ്പാടുകളും അപ്പൂട്ടന്‍ പോസ്റ്റുകളിലൂടെ പ്രകടിപ്പിക്കുന്നതും ഞാന്‍ വായിക്കാറുണ്ടായിരുന്നു. ബ്ലോഗ്മീറ്റുകളില്‍ അപ്പൂട്ടന്‍ സാധാരണയായി വരാറുമുണ്ടായിരുന്നു. ചെറായി മീറ്റില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ട് മുട്ടിയത്. ജീവിതത്തില്‍ ആദ്യമായി ഒരു ബ്ലോഗറെ നേരില്‍ കാണുന്നത് അപ്പൂട്ടനെയാണ്. ചെറായിയിലേക്കുള്ള യാത്രയില്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച്. ഇടപ്പള്ളി മീറ്റിലും അപ്പൂട്ടന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു,. പക്ഷേ തുഞ്ചന്‍ പറമ്പില്‍ അപ്പൂട്ടനെ കണ്ടതായി ഞാന്‍ ഓര്‍മ്മിക്കുന്നില്ല. എറുണാകുളത്തും കണ്ടില്ല.നാളെ തൊടുപുഴയില്‍ ബ്ലോഗ് മീറ്റ് നടക്കുകയാണ്. തൊടുപുഴയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ എനിക്ക് അപ്പൂട്ടനെ കാണാന്‍ കഴിഞ്ഞില്ല. അതായത് നാളെ തൊടുപുഴ മീറ്റിലും അപ്പൂട്ടന്‍ വരുകയില്ലന്ന് സാ‍രം.

പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളേ! നമ്മില്‍ ഒരാള്‍ മുന്നറിയിപ്പ് തരാതെ ബൂലോഗത്ത് വരാതിരിക്കുമ്പോള്‍ ഒന്ന് അന്വേഷിക്കേണ്ടേ? പതിവായി കണ്ട് കൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥ സ്നേഹിതന്മാരെ കുറച്ച് ദിവസം കാണാതിരിക്കുമ്പോള്‍ നമ്മള്‍ അന്വേഷിക്കുമല്ലോ. നമ്മള്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ആണെങ്കില്‍ ഒരാള്‍ നമ്മള്‍ നടത്തുന്ന ചടങ്ങുകളില്‍ സ്തിരമായി വരാറുള്ളവരുടെ സാന്നിദ്ധ്യം ഇല്ലാതെ വരുമ്പോള്‍ നമ്മല്‍ തിരക്കി നടക്കാറുണ്ടല്ലോ. പിന്നെ നമ്മള്‍ ബ്ലോഗ്മീറ്റ് എന്നും പരസ്പര സ്നേഹം എന്നൊക്കെ എഴുന്നൊള്ളിച്ച് നടന്നിട്ട് എന്ത് ഫലം. അതോ നമ്മുടെ പരസ്പര സ്നേഹം തൊലിപ്പുറമേ ഉള്ളത് മാത്രമാണോ. ന്നിങ്ങള്‍ക്ക് ചിരപരിചിതരായ സുഹൃത്തുക്കള്‍ അകാരണമായി ബൂലോഗത്ത് വരാതിരിക്കുമ്പോള്‍ ഓ, അത് അയാളുടെ കാര്യം നമ്മളെന്തിനാണ് ഇതെല്ലാം തിരക്കുന്നത് എന്ന് കരുതിയിരിക്കുന്നത് നിങ്ങളുടെ സ്നേഹം വ്യാജമായതിനാലാണ്. നമ്മുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു കുട്ടി തുടര്‍ച്ചയായി ക്ലാസ്സില്‍ വരാതിരിക്കുമ്പോള്‍ അത് അയാളുടെ കാര്യം നമ്മക്കെന്ത് വേണം എന്ന് നമ്മള്‍ വിചാരിക്കാറുണ്ടോ.

ഞാന്‍ അപ്പൂട്ടനെ ഒരു പ്രതീകമായി എടുത്ത് കാണിച്ചതാണ്. എനിക്ക് പരിചയമുള്ള എന്റെ സ്നേഹിതന്‍ . അതേ പോലെ കേരളാ ഫാര്‍മര്‍ എന്ന ബ്ലോഗര്‍. അര്‍ത്ഥവത്തും പ്രയോജനപ്രദവുമായ നിരവധി പോസ്റ്റുകളുടെ രചയിതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പോസ്റ്റുകളും കുറച്ച് നാളായി കാണാറില്ല. പരിചയമുള്ളവര്‍ തിരക്കേണ്ടതല്ലേ? നിങ്ങള്‍ക്കും ഇതേ പോലെ പരിചയമുള്ളവരും ബ്ലോഗില്‍ നിന്നും അപ്രത്യക്ഷരാകുന്നവരുമായ സ്നേഹിതന്മാര്‍ കാണുമായിരിക്കും. അവരെ നിങ്ങളും അന്വേഷിക്കേണ്ടതല്ലേ. ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ അതിലൂടെ ബന്ധപ്പെട്ടും ഇ.മെയില്‍ ഉണ്ടെങ്കില്‍ അതിലൂടെയും ഇതൊന്നുമല്ലെങ്കില്‍ ഇങ്ങിനെ പോസ്റ്റിട്ടും തിരക്കേണ്ടതല്ലേ? ഇതെല്ലമല്ലേ സുഹൃത്തേ നില നില്‍ക്കൂ. നമ്മള്‍ യന്ത്രമല്ലല്ലോ. ചോരയും നീരുമുള്ള വികാരവും വിചാരവുമുള്ള പച്ച മനുഷ്യര്‍. അപ്പോള്‍ നമ്മള്‍ സ്നേഹ ബന്ധങ്ങള്‍ക്ക് മതിപ്പ് കൊടുക്കണം. സോപ്പ് കുമിള സ്നേഹത്തിന്റെ ഉടമസ്തനാകരുത്. പനിനീര്‍ തോട്ടത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സുഗന്ധം പോലെ മനസ് നിറയെ സ്നേഹം കൊണ്ട് നടക്കുന്നവരാകണം നമ്മള്‍. അങ്ങിനെ ഈ ബൂലോഗത്തിലെ സൌഹൃദം പടര്‍ന്ന് പന്തലിക്കാന്‍ ഇടയാകട്ടെ!.

26 comments:

 1. രണ്ട് മാസം മുന്നെ ഒന്നു വിളിച്ചിരുന്നു. നാളെ വിളിച്ചു നോക്കാം.

  ReplyDelete
 2. ഇപ്പൊ കുറേ നാളായി വിളിച്ചിട്ടു കിട്ടുന്നില്ല. നമ്പർ മാറിയോ എന്തോ..?

  ReplyDelete
 3. ഷെരീഫ് മാഷെ,
  ഞാനിവിടെത്തന്നെയുണ്ട്.
  അനിലേട്ടൻ (അനിൽ@ബ്ലോഗ്) വിളച്ചപ്പോഴാണ് ഇങ്ങിനെയൊരു പോസ്റ്റ് വന്നകാര്യം അറിയുന്നത്.

  കുറച്ചുനാളായി ഏറെ തിരക്കിലാണ്. ജോലിയിൽ തിരക്കും ഉത്തരവാദിത്വവും കൂടിക്കൊണ്ടേയിരിക്കുന്നു. ടീമുകൾ വലുതാകുന്നതിനനുസരിച്ച് കണ്ണെത്തേണ്ടയിടങ്ങളും വർദ്ധിക്കുന്നുണ്ട്. അതിനാൽ ഓഫീസിലെ സമയങ്ങളിൽ ഒഴിവുകൾ അധികം കിട്ടാറില്ല. ഒരാഴ്ചയിലധികമായെന്നു തോന്നുന്നു സമയമെടുത്ത് അല്പം ബ്രൗസ് ചെയ്തിട്ട്. വലിയ ലേഖനങ്ങളോ കമന്റുകളോ വായിക്കാൻ സമയം കിട്ടിയിട്ട് അല്പം കാലമായി. തൊടുപുഴ മീറ്റിന്റെ കാര്യം നേരത്തേയറിഞ്ഞിരുന്നുവെങ്കിലും എറണാകുളം മീറ്റിന്റെ കാര്യം ഞാൻ അറിഞ്ഞത് അല്പം വൈകിയാണ്.

  തുഞ്ചൻപറമ്പ് മീറ്റ് ഞാൻ ചെറിയൊരബദ്ധം കാരണം മിസ് ചെയ്തതാണ്. മനസിലുറപ്പിച്ചതും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതുമായ ഡേറ്റ് മാറിപ്പോയി, മീറ്റിന്റെ അടുത്ത ഞായറാഴ്ചയ്ക്കാണ് എന്റെ ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ടത്.സകുടുംബം വരാനായിരുന്നു പ്ലാൻ എന്ന് പറയുമ്പോൾ എന്തുമാത്രം ആ മീറ്റിന് വരണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്ന് മനസിലാക്കാമല്ലൊ.

  തുടർച്ചയായ മൂന്നാമത്തെ മീറ്റ് ആണ് ഞാൻ മിസ് ചെയ്യുന്നത്, വിഷമമുണ്ട്. (എന്റെ അസാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ചെറിയൊരഭിമാനം തോന്നുന്നുമുണ്ട് കേട്ടൊ). ആശങ്കക്കുള്ള ഒന്നും ഇല്ലെങ്കിലും പങ്കുവെച്ച ഷെരീഫ് മാഷിനും കൊട്ടോട്ടിക്കാരനും നന്ദി. ഇത് വായിക്കുമ്പോഴേയ്ക്കും മീറ്റ് കഴിഞ്ഞിരിക്കുമെന്ന് കരുതുന്നു, ഞാൻ മീറ്റിലേക്ക് വിളിക്കാം.

  ReplyDelete
 4. വിളിച്ചു, വിളികേട്ടു.. അങ്ങനെ ഒരു സിൽമാപ്പാട്ടുണ്ടോ? നല്ലൊരു മാതൃക.

  ReplyDelete
 5. നന്നായി ഷെരീഫിക്ക. കൊച്ചിയിൽ കണ്ടെങ്കിലും വിശദമായി പരിചയപ്പെടാൻ കഴിഞ്ഞില്ല. ഞാൻ വീഡിയോ ഇട്ടിരുന്നു. കണ്ടോ?

  http://kaarnorscorner.blogspot.com/2011/07/3.html

  ReplyDelete
 6. നല്ല മാതൃക ഷെരീഫ്ക്കാ..

  ReplyDelete
 7. ഇത് നന്നായി.... :)

  ReplyDelete
 8. ഷെറിഫ് സാര്‍ ,

  ഇതാണ് ശരി. ആരുടേയെങ്കിലും അസാന്നിദ്ധ്യം ശ്രദ്ധയില്‍ പെട്ടാല്‍ അവരെ കുറിച്ച് അന്വേഷിക്കണം.

  ReplyDelete
 9. പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളേ! നമ്മില്‍ ഒരാള്‍ മുന്നറിയിപ്പ് തരാതെ ബൂലോഗത്ത് വരാതിരിക്കുമ്പോള്‍ ഒന്ന് അന്വേഷിക്കേണ്ടേ? പതിവായി കണ്ട് കൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥ സ്നേഹിതന്മാരെ കുറച്ച് ദിവസം കാണാതിരിക്കുമ്പോള്‍ നമ്മള്‍ അന്വേഷിക്കുമല്ലോ. നമ്മള്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ആണെങ്കില്‍ ഒരാള്‍ നമ്മള്‍ നടത്തുന്ന ചടങ്ങുകളില്‍ സ്തിരമായി വരാറുള്ളവരുടെ സാന്നിദ്ധ്യം ഇല്ലാതെ വരുമ്പോള്‍ നമ്മല്‍ തിരക്കി നടക്കാറുണ്ടല്ലോ.
  ബ്ലോഗെഴുത്തിനു അപ്പുറം ബന്ധങ്ങള്‍ കൂടി നിലനിര്‍ത്തി പോകുക നല്ലതാണ്.തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്ന നല്ല മാതൃക.

  ReplyDelete
 10. പ്രിയമുള്ളവരേ! ശ്രീനാഥന്‍ പറഞ്ഞത് പോലെ വിളീച്ചു വിളി കേട്ടൂ. സന്തോഷായീ എനിക്ക്.അപ്പൂട്ടന്‍ നേരില്‍ തന്നെ പ്രതികരിച്ചു.നമ്മള്‍ സൌഹൃദം എന്നൊക്കെ ബ്ലോഗ് മീറ്റുകളിലും പോസ്റ്റുകളിലൂടെയും വാതുറന്ന് വലിച്ച് കീറുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ . വാക്കല്ല പ്രവര്‍ത്തിയാണ് ഇന്ന് ആവശ്യം.നാം ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ കഴിയണം. നമ്മുടെ സുഖദു:ഖങ്ങള്‍ പങ്ക് വെക്കണം.നമ്മുടെ വിഷമങ്ങള്‍ ഒരാളോടെങ്കിലും പങ്ക് വെച്ചാല്‍ എന്ത് ആശ്വാസമാണന്നോ. അങ്ങിനെയുള്ള ഒരു സൌഹൃദ വലയം ബ്ലോഗേഴ്സ് തമ്മില്‍ ഉണ്ടാകണം എന്നാണെന്റെ ആഗ്രഹം. അത് കൊണ്ടാണ് നമ്മിലൊരാളെ കാണാതാകുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ തിരക്കണം എന്ന് ഞാന്‍ പറഞ്ഞത്. ഇനി നിങ്ങളും ഈ കാര്യം ശ്രദ്ധിച്ചിരിക്കുക. നിങ്ങളുടെ പരിചയക്കാരുടെ അസാന്നിദ്ധ്യം ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോല്‍ തന്നെ ആ ആളെ തിരക്കുക. അങ്ങിനെ ബൂലോഗത്ത് സൌഹൃദം പൂത്തുലയട്ടെ.
  ഇവിടെ വന്ന് അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

  ReplyDelete
 11. പ്രിയപ്പെട്ട കാര്‍ന്നോരേ! വീഡിയോ കണ്ടു അഭിനന്ദനങ്ങള്‍.

  ReplyDelete
 12. നാം ശീലിക്കേണ്ടതായിട്ടുള്ള സ്നേഹത്തിന്‍റെ മുഖം.
  മേല്‍ചൊന്നതത്രയും ഏറെ സന്തോഷം നല്‍കുന്ന വാക്കുകളാണ്. നന്മക്ക് ആയിരം നാക്കാവട്ടെ..!!!

  പിന്നെ, ഇന്ന് ഞാനൊരു ബ്ലോഗ് വായിച്ചു. ഒരു ഞെട്ടലോടെ. അത് അദ്ദേഹത്തിന്‍റെ കുസൃതി മാത്രമായിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.

  ReplyDelete
 13. ഷെരീഫിക്കാ, ഈ അപ്പൂട്ടന്‍ എന്റെ വലയത്തിലില്ലായിരുന്നു ഇതുവരെ. പക്ഷെ ഇക്കാ പറഞ്ഞ കാര്യം ഞാന്‍ ചെയ്യാറുണ്ട്. കുറച്ച് നാള്‍ കണ്ടില്ലെങ്കില്‍ മെയില്‍ അയച്ച് ചോദിക്കാറുണ്ട്. വി.പി ഗംഗാധരന്‍ സിഡ്നി എന്നൊരു സുഹൃത്തിനെ കുറെനാളായി കാണുന്നില്ല.. ജോലിത്തിരക്കെന്ന് പറഞ്ഞു. അതുപോലെ പലരും ജോലിത്തിരക്കുകള്‍ കൊണ്ടാണ് സജീവമാകാത്തതെന്ന് അറിഞ്ഞു. ചിലര്‍ വേറെ കാരണങ്ങള്‍ കൊണ്ടും. ചിലര്‍ അറിയിച്ചിട്ട് ബ്ലോഗെഴുത്ത് നിര്‍ത്താറുണ്ട്. കാരണം അറിയിക്കാറില്ല, അറിയിക്കേണ്ട ആവശ്യവുമില്ല. ഇന്ന് “ഞാന്‍ എന്റെ ലോകം” എന്ന ബ്ലോഗ് നിര്‍ത്തുന്നതായി നോട്ടീസുണ്ടായിരുന്നു. അതുപോലെ റിയാസ് മിഴിനീര്‍ത്തുള്ളി ഒരു അറിയിപ്പും തന്ന് ബൂലോകത്ത് നിന്ന് നിഷ്ക്രമിച്ചു. നാമും ചിലപ്പോള്‍ അനിവാര്യമായ കാരണങ്ങളാല്‍ ഇതുപോലെയൊക്കെ നിര്‍ത്തുമായിരിക്കും. എന്നാലും ഓര്‍മ്മിക്കാനും കരുതുവാനുമൊക്കെ ചില സുഹൃത്തുക്കളുണ്ടെന്ന് അറിയുന്നത് തന്നെ എത്ര ആനന്ദം...!! നല്ല പോസ്റ്റ്, നല്ല മനസ്സ്, വളരെ നല്ലൊരു മാതൃകയും. അഭിനന്ദനങ്ങള്‍

  ReplyDelete
 14. ഇക്ക വിളിച്ചാ പിന്നെ വിളി കേള്‍ക്കാതിരിക്കാന്‍ പറ്റോ :)

  ReplyDelete
 15. നല്ല പോസ്റ്റ്.

  ഇടയ്ക്ക് എന്നെയും കാണാതായാൽ ഒന്നു തിരക്കണേ.മനുഷ്യന്റെ കാര്യമല്ലേ? ഒരു പക്ഷെ ഞാൻ മരിച്ചെങ്കിൽ ബ്ലോഗ്ഗർമാർക്ക് ഒന്ന് അനുശോചിക്കുകയെങ്കിലും ചെയ്യാമല്ലോ.അതുപോലെ മിക്ക ബ്ലോഗർമാരെയും ബ്ലോഗ്ഗേഴ്സിനു മാത്രമേ അറിയാവൂ. അവരവരുടെ നാട്ടുകാർക്ക് ബ്ലോഗ്ഗർ എന്ന നിലയിൽ അവരെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. അതുകൊണ്ട് ചില ബ്ലോഗ്ഗർമാർ നമ്മെ വിട്ടു പോയാലും നമ്മൾ അറിയില്ല. വല്ല അപകടത്തിലും പെട്ട് കിടന്നാലും അറിയില്ല. അതുകൊണ്ട് ഇപ്പറഞ്ഞമാതിരി ഇടയ്ക്കിടെ ഒരു അന്വേഷണം നല്ലതാണ്.

  ReplyDelete
 16. പ്രിയപ്പെട്ട....
  നാമൂസ്,
  അജിത്,
  പ്രവീണ്‍ വട്ടപ്പറമ്പ്,
  സജീം തട്ടത്തുമല,
  നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ വിലയുറ്റതാണ്.പ്രിയ പ്രവീണ്‍,എനിക്ക് അങ്ങിനെ എന്റെ പ്രിയം നിറഞ്ഞ കുഞ്ഞനിയന്മാര്‍ ഉള്ളത് വിളിച്ചാല്‍ വിളികേള്‍ക്കുന്നവരാണ്, പ്രവീണിനെപ്പോലെ...
  പ്രിയ അജിത്, താങ്കള്‍ എഴുതിയത് ഞാന്‍ നല്ലവണ്ണം മനസിരുത്തി വായിച്ചു.റിയാസ് ബ്ലോഗ് നിര്‍ത്തി എന്ന് താങ്കള്‍ പറഞ്ഞാണ് അറിഞ്ഞത്, അത് ദു:ഖംകൊണ്ട് തരുന്ന വാര്‍ത്തയാണ്.ബ്ലോഗ് നിര്‍ത്തുന്നവര്‍, നമ്മള്‍ സ്കൂളീല്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ഇടക്ക് വെച്ച് പഠനം നിര്‍ത്തി പിരിയുന്ന സുഹൃത്തുക്കളെ പോലെ നമ്മളുടെ പരിചിത വലയത്തിനു പുറത്താകുമ്പോള്‍ തീര്‍ച്ചയായും അത് ദുഖകരമാണ്.
  പ്രിയ നാമൂസ് താങ്കള്‍ പറഞ്ഞ പോസ്റ്റ് ഞാന്‍ വായിച്ചു, അവിടെ ഒരു കമന്റും ഇട്ടിട്ടുണ്ട്.
  പ്രിയ സജീം തട്ടത്ത്മല, താങ്കള്‍ പറഞ്ഞത് എത്ര അര്‍ത്ഥവത്താണ്; നമ്മിലാര്‍ക്കെങ്കിലും എന്തെങ്കിലും വിപത്ത് സംഭവിച്ചാല്‍ ബൂലോഗത്ത് അത് അറിയുകയേ ഇല്ല. അതു കൊണ്ടും കൂടിയാണ് നമ്മുടെ പരിചിത വലയത്തില്‍ ഉള്ളവരുടെ അസാന്നിദ്ധ്യം എപ്പോഴും നാം ശ്രദ്ധിക്കണമെന്ന് പറഞ്ഞത്.

  ReplyDelete
 17. Good post.... In a fast moving world,these kind of honest love is disappearing. Good thoughts... A real Human being should not be self centric.....

  ReplyDelete
 18. ഇക്കാ , സത്യം.. പലരേയും വിളിക്കാറുണ്ട്. പക്ഷെ പലരും മടിപിടിച്ചിരിക്കുന്നതാണ് എന്നതുകൊണ്ട് തന്നെ പോസ്റ്റ് വരാത്തതില്‍ മറ്റൊന്നും തോന്നിയിരുന്നില്ല ഇത് വരെ..

  ReplyDelete
 19. പ്രിയപ്പെട്ട അജ്ഞാതന്‍, താങ്കളുടെ അഭിപ്രായം സന്തോഷം ഉളവാക്കുന്ന ഒന്നാണ്, നന്ദി സുഹൃത്തേ!

  പ്രിയപ്പെട്ട മനോരാജ്, അവര്‍ മടി പിടിച്ചിരിക്കുന്നുവെങ്കിലും നമ്മള്‍ തുരുതുരാ ബന്ധപ്പെട്ട് ആ മടി മാറ്റണം, വീട്ടില്‍ മടി പിടിച്ച് ചടഞ്ഞിരിക്കുന്ന സുഹൃത്തിനെ “വാടാ, ഒന്ന് കറങ്ങീട്ട് വരാം“ എന്നും പറഞ്ഞു കൈക്ക് പിടിച്ച് കൊണ്ട് പോകുന്നത് പോലെ..

  ReplyDelete
 20. ഇക്കാ എന്താ തൊടുപുഴ മീറ്റിന്റെ പോസ്റ്റ് ഒന്നും കണ്ടില്ലാ..ഞാന്‍ ഒരെണ്ണം പോസ്റ്റിയിട്ടുണ്ട്..http://odiyan007.blogspot.com/

  ReplyDelete
 21. തൊടുപുഴ മീറ്റ് വിശേഷങ്ങൾ വാലാക്കോലാ ഒന്നു വാരി വിതറിയിട്ടുണ്ട്.
  ലിങ്ക്: http://easajim.blogspot.com/2011/08/blog-post.html

  ReplyDelete
 22. വാരി വിതറിയത് ഞാന്‍ കണ്ടിട്ടുമുണ്ട്, അതില്‍ കമന്റിയിട്ടുമുണ്ട്

  ReplyDelete
 23. പ്രിയപ്പെട്ട ഒടിയന്‍ , ലഗ്നത്തില്‍ കുജന്‍ ഉദിച്ചതിനാല്‍ ആശുപത്രിവാസവും മറ്റുമാണ് ഇപ്പോള്‍. എറുണാകുളത്ത് ലൂര്‍ദില്‍ മൂത്ത സഹോദരിയുമായി ആശുപത്രിവാസം....പോസ്റ്റ് ഇടാനൊരു മടിയും.. ഒരു ...ഒരു ...ഇത് ..വരുന്നില്ലാ....

  ReplyDelete
 24. വിഷയ ഗൗരവം കൊണ്ട് വിത്യസ്തത പുലര്‍ത്തുന്നു ഈ പോസ്റ്റു...

  ആശംസകള്‍..!!

  ReplyDelete
 25. സര്‍,തൊടുപുഴയില്‍ താങ്കളുമായി സൌഹ്ര്‍ദം പങ്കിടാന്‍ കഴിഞ്ഞത്‌ വലിയൊരു നേട്ടമായി ഞാന്‍ കരുതുന്നു. പോസ്റ്റ്‌ നല്ലൊരു പാഠമാണു. നന്ദി.

  ReplyDelete
 26. പ്രിയപ്പെട്ട ബീമാപ്പള്ളി, താങ്കളെയും കുറേ നാളായി കാണാത്തതിനാല്‍ ഞാന്‍ തിരക്കി വരുകയായിരുന്നു, അപ്പോഴാണ് അടുത്തകാലത്തെ ഏതോ ഒരു പോസ്റ്റില്‍ താങ്കളുടെ കമന്റ് കണ്ടത്; ഇപ്പോള്‍ ഇവിടെ സന്ദര്‍ശിച്ചതില്‍ അനേകമനേകം നന്ദി.

  പ്രിയപ്പെട്ട ഖാദര്‍ പട്ടേപ്പാടം, മീറ്റില്‍ വെച്ച് താങ്കളെയും പരിചയപ്പെട്ടതില്‍ എനിക്ക് സന്തോഷം ഉണ്ട്, ജീവിതത്തില്‍ നാം മിച്ചം വെക്കുന്നത് ഈ സൌഹൃദം മാത്രമല്ലേ ഉള്ളൂ സുഹൃത്തേ!

  ReplyDelete