Friday, February 10, 2012

ഷംനാദ് സന്തോഷിക്കുന്നു.


ഇന്ന്‍ നടക്കുന്ന ഖത്തര്‍ ബ്ലോഗ്‌ മീറ്റിന്റെ സ്നേഹോപഹാരമായി, സ്വാന്തന സ്പര്‍ശമായി, കാരുണ്യത്തിന്റെ പ്രതീകമായി ഖത്തര്‍ ബ്ലോഗേര്‍സ് കൂട്ടായ്മയുടെ പൈസാ ഉപയോഗിച്ച് വാങ്ങിയ ഒരു ലാപ് ടോപ്‌ കൊല്ലം ജില്ലയില്‍ കുന്നിക്കോട്ട് എന്ന ഗ്രാമത്തിലെ നമ്മുടെ കുഞ്ഞനിയന്‍ ഷംനാദിനു ഖത്തര്‍ ബ്ലോഗേര്‍സിന്റെ നിര്‍ദ്ദേശ പ്രകാരം ബൂലോഗത്തെ വനിതാ ബ്ലോഗര്‍ കൊച്ചുമോള്‍ (കൊച്ചുമോള്‍ കുങ്കുമം) കൈമാറുന്നു.


കൊച്ചുമോള്‍ സഹോദര പുത്രനായ അഫ്സലുമായാണ് കുന്നിക്കോട് വന്നത്. അഫ്സല്‍ ഷംനാദിനു ലാപ് ടോപ് പ്രവര്‍ത്തനം പഠിപ്പിക്കുന്നു.
ഷംനാദിന്റെ മുഖത്തെ പ്രസന്നത നിങ്ങള്‍ നിരീക്ഷിക്കുക. ഖത്തര്‍ മീറ്റിന്റെ പ്രവര്‍ത്തകര്‍ ലാപ് ടോപ് ഇന്നു കൈമാറുമെന്ന് അറിഞ്ഞ നിമിഷം മുതല്‍ ഷംനാദ് അതിയായ സന്തോഷത്തിലാണ്. അവന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണ് ഇന്ന് സഫലമായത്. കിടക്കുന്ന കട്ടിലും ആ ചെറിയ മുറിയും മാത്രമുള്ള അവന്റെ ലോകം വിശാലമാകാന്‍ പോവുകയാണ്. നേരം വെളുക്കുകയും പിന്നെ ഇരുളുകയും പിന്നെ പുലരി വരുകയും പിന്നെയും രാത്രി വരുകയും ചെയ്യുന്ന ആവര്‍ത്തന വിരസമായ അവന്റെ ദിനങ്ങള്‍ക്ക് വിരാമമിടാന്‍ ഈ ലാപ് ടോപ് കാരണമായേക്കാം.അവന്റെ കൊച്ച് മുറിയില്‍ ഇരുന്നു ഞാന്‍ എസ്സെം.സാദിക്കിനെ വിളിച്ചു, ഹാറൂണ്‍ സാഹിബിനെ വിളിച്ചു, പിന്നെ പലരെയും. എല്ലാവര്‍ക്കും നന്മക്കായി പ്രാര്‍ത്ഥിക്കാനല്ലേ നമുക്ക് കഴിയുക. തിരക്ക് നിറഞ്ഞ നമ്മുടെ ജീവിതത്തില്‍ വല്ലപ്പോഴും അവരോടുള്ള അല്‍പ്പം കുശലം പറച്ചില്‍ അവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യുമെന്ന് നമ്മള്‍ എപ്പോഴും ഓര്‍ക്കുക.

ഇന്ന് ഖത്തര്‍ മീറ്റില്‍ പങ്കെടുത്തവരും ഷംനാദിനു ഈ വലിയ സഹായം എത്തിക്കാന്‍ പങ്ക് ചേര്‍ന്നവരുമായ എന്റെ പ്രിയപ്പെട്ട ഖത്തര്‍ ചങ്ങാതിമാരേ! അവന്റെ സന്തോഷത്തിന്റെ ഒരു പങ്ക് തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തിലും പെയ്തിറങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത്രയും വലിയ സഹായമാണ് നിങ്ങള്‍ ഇന്ന് അവനു ചെയ്തതെന്ന് നേരില്‍ അവന്റെ സന്തോഷം കണ്ട എനിക്കും കൊച്ചുമോള്‍ക്കും അഫ്സലിനും ബോദ്ധ്യമുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അത്യുന്നതന്റെ കാരുണ്യം ലഭിക്കുമാറാകട്ടെ. ഈ ലാപ് ടോപ് ഷംനാദിനു ലഭ്യമാകാന്‍ ഭാഗഭാക്കായ എല്ലാവര്‍ക്കും സമാധാനം നേരുന്നു.


65 comments:

  1. ഖത്തര്‍ ബ്ലോഗു മീറ്റ്‌ വളരെ ഭംഗിയായി സമാപിച്ചു.
    ഞങ്ങളോടൊപ്പം ഈ സദുദ്യമത്തില്‍ പങ്കാളികളായ നിങ്ങള്‍ മൂന്നു പേര്‍ക്കും ഖത്തര്‍ ബ്ലോഗേര്‍സിന്റെ പേരില്‍ അകൈതവമായ നന്ദി അറിയിക്കുന്നു.
    ഒപ്പം;അപരന്റെ വേദന അറിഞ്ഞു സഹായിക്കാന്‍ മറ്റുള്ളവര്‍ക്ക് കൂടി ഇത് പ്രചോദനമാവട്ടെ എന്ന് ആശിക്കുകയും ചെയ്യുന്നു.

    ReplyDelete
  2. ആശഷകള്‍..ഇനിയും ബൂലോകത്ത് നിന്നും ഭൂ ലോകത്തെക്കി റങ്ങി സഹായങ്ങള്‍ ചെയുവാന്‍ എല്ലാവര്ക്കും കഴിയട്ടെ എന്ന് ആശംഷിക്കുന്നു അതിന്നു പ്രാര്‍ഥിക്കുന്നു നിങ്ങള്ക്ക് അഭിനന്ദനങള്‍...

    ReplyDelete
  3. ബൂലോകത്തെ നന്മകള്‍ വരികളിലും ബ്ലോഗിലും മാത്രമല്ലെന്ന് ഇത് തെളിയിക്കുന്നു.
    എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  4. നന്നായി...ഖത്തര്‍ ബ്ലോഗ്ഗേര്‍സിനു ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്.....

    ReplyDelete
  5. നന്നായി...ഖത്തര്‍ ബ്ലോഗ്ഗേര്‍സിനു ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്.....

    ReplyDelete
  6. എല്ലാം നന്നായ് അവസാനിച്ചല്ലോ.ആശംസകൾ.

    ReplyDelete
  7. വേദനിക്കുന്നവരെ സഹായിക്കാനുള്ള മനസും നന്മയും ഇന്നും എന്നും എല്ലാവരിലും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.ആശംസകള്‍ നേരുന്നു.

    ReplyDelete
  8. ഇതൊക്കെയാണ് ഇക്കാ ഈ കൂട്ടായ്മയുടെ സ്വച്ഛതയെ വെടിയാന്‍ മനസ്സ് വരുത്താത്തത്.. ഖത്തറിലെ കൂട്ടുകാര്‍ക്കും ഹറൂണ്‍ സാഹിബിനും, ഷെരീഫിക്കക്കും കൊച്ചുമോള്‍ക്കും ഈ ഉദ്യമത്തിന്റെ നന്മക്കായി പരിശ്രമിക്കുന്ന ഹഷിമുള്‍പ്പെടെയുള്ളവര്‍ക്കും നിറഞ്ഞ ആദരവ്..

    ReplyDelete
  9. :)............ സന്തോഷം

    ReplyDelete
  10. :)
    എന്നും നന്മകള്‍
    പിന്നണിയിലെ എല്ലാവര്‍ക്കും ആശംസകളും.

    ReplyDelete
  11. വാഹ്... ഷമ്നാദിനെ കണ്ടപ്പോ കുറേ സന്തോഷം
    ഇന്നവൻ വിളിച്ചിരുന്നു രാവിലെ
    ഷമ്നാദുമായി എന്റെ ആദ്യ കാൾ...! ഒരുപാട് സന്തോഷത്തിലാണവൻ
    നമുക്ക് ചെയ്യാൻ കഴിഞ്ഞ നല്ല പ്രവൃത്തിയിൽ നമുക്കും അവനോടൊപ്പം സന്തോഷിക്കാം

    ഖത്തർ ബ്ലോഗർമാർക്കെന്റെ സ്നേഹാഭിവാദ്യങ്ങൾ..!!
    പ്രദീക്ഷയിൽ കൂടുതൽ കര്യങ്ങൾ പെട്ടെന്നും ഭംഗിയാക്കിയ ഖത്തർ കൂട്ടായമക്കെന്റെ
    വെരി ബിഗ് സല്യൂട്ട്.

    ReplyDelete
  12. ഈ പുണ്യകര്‍മ്മത്തിലൂടെ ബൂലോകത്തിന്റെ യശസ്സ് ഒന്നു കൂടെ തിളങ്ങുന്നു.
    കാണട്ടെ കണ്ണ് തുറന്ന് "ഭൂലോക" വിമര്‍ശകര്‍ ഈ സുന്ദര ദൃശ്യം!

    അഭിവാദ്യങ്ങള്‍ സുഹൃത്തുക്കളേ...
    ഇതിനു പിന്നില്‍ സാമ്പത്തികമായും ശാരീരികമായും മനസ്സുകൊണ്ടെങ്കിലും
    പിന്തുണ പ്രഖ്യാപിച്ച ഓരോ സുമനസ്സുകള്‍ക്കും എന്റെ ഒരു നൂറു അഭിവാദ്യങ്ങള്‍!

    ReplyDelete
  13. എല്ലാ നന്മകളും നേരുന്നു. ഖത്തര്‍ കൂട്ടായ്മയുടെ സന്മനസ്സും ഷംനാദിന്റെ സന്തോഷവും
    കാരുണ്യത്തിന്റെ ഉറവകള്‍ വറ്റാത്തത്തില്‍ എല്ലാവര്‍ക്കും സന്തോഷിക്കാം.

    ReplyDelete
  14. എല്ലാ നന്മകളും നേരുന്നു. ഇതിനു കാരണമായ എല്ലാ നല്ല മനസ്സുകളേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ!

    ReplyDelete
  15. അഭിവാദ്യങ്ങള്‍..............::) .:):):)::)):)

    ReplyDelete
  16. നന്മകള്‍ നേരുന്നു ,സുമന്‍സ്സുകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു ,,

    ReplyDelete
  17. നന്മകള്‍ നേരുന്നു...!

    ReplyDelete
  18. നന്മകള്‍ നേരുന്നു..... :)

    ReplyDelete
  19. നന്മകള്‍ നേരുന്നു ... ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല... എല്ലാവരുടെയും സന്തോഷത്തില്‍ പങ്കു ചേരുന്നു ....

    ReplyDelete
  20. സഹജീവികൾക്കായി ഒരു കൈത്തിരി വെളിച്ചം തെളിയിച്ച് മുന്നോട്ട് പോകുന്ന എല്ലാവർക്കും നന്മകൾ നേരുന്നു.

    ReplyDelete
  21. അര്‍ത്ഥവത്തായ ഒരു കൂട്ടായ്മ ഒരുക്കിയ പ്രിയ കൂട്ടുകാര്‍ക്ക് അഭിവാദ്യങ്ങള്‍.....

    ReplyDelete
  22. നന്മകള്‍ നേരുന്നു

    ReplyDelete
  23. ഈ സദുദ്യമത്തിന് മുന്‍ കൈയ്യെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

    ReplyDelete
  24. സന്തോഷം കൊണ്ട് എന്റെ മനസ്സ് (എന്റെ ഉമ്മയുടെയും)നിറയുന്നു... ആ ലാപ്ടേപ്പ് കൊണ്ട് ഷംനാദിന്റെ ലോകം പ്രവിശാലമാകട്ടെ......... (ആമീൻ)

    ReplyDelete
  25. ഖത്തര്‍ കൂട്ടായ്മക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  26. ബ്ലോഗ് എഴുതുന്നത് വിശ്വസാഹിത്യത്തിന്റെ ഭണ്ഡാരത്തിന് ഖനം വയ്പ്പിക്കാനല്ല
    ഇതുപോലെയുള്ള മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടികൂടിയാണ്.
    ഖത്തര്‍ബ്ലോഗ്‌മീറ്റിന്റെ മാധുര്യം ഇതാ ഭൂലോകം മുഴുവന്‍ നിറയുന്നു.
    പിന്നില്‍ പ്രവര്‍ത്തിച്ച നിങ്ങളുടെ ഒരോരുത്തരുടേയും മനസ്സിന് മുന്നില് പ്രണാമം.
    ഷംനാദിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  27. ശ്രീമതി മാണിക്യത്തിന്റെ കമന്റ്‌ തന്നെയാണ് എന്റെതും ..

    ആശംസകള്‍

    ReplyDelete
  28. എല്ലാ നന്മകളും ആശംസിക്കുന്നു...!!!

    ReplyDelete
  29. താത്ക്കാലികം അയാള്‍ക്കൊരു ആശ്വാസമാകുമെങ്കില്‍ എന്ന താത്പര്യമാണ് ഈ ലാപ്ടൂപ്പ്. ആത്യന്തികമായി ഒരു ജീവനോപാധി എന്നതിനാണ് നാം പ്രാധാന്യം നല്കെണ്ടുന്നത്. ചര്‍ച്ചകള്‍ ആ വഴിക്ക് നീങ്ങട്ടെ.. സാധ്യമാതെന്തോ അതെത്രയും വേഗത്തില്‍.. സ്നേഹപൂര്‍വ്വം, പ്രതീക്ഷയോടെ.............

    ReplyDelete
  30. ഒരു കൂട്ടായ്മയുടെ വിജയം..!
    ഷംനാദിനു വേണ്ടി പ്രാർഥിക്കുന്നു..
    നന്മകൾ നേർന്നുകൊണ്ട്....

    ReplyDelete
  31. ഷംനാദിനു ആശംസകള്‍

    ReplyDelete
  32. വളരെ നന്നായി.ഷംനാദിന് സ്നേഹം

    ReplyDelete
  33. ശംനാദിനും അവനെ സഹിക്കാന്‍ മനസ്സ് കാണിച്ച ഖത്തര്‍ ബ്ലോഗേര്‍സിനും നന്മകള്‍ നേരുന്നു !

    ReplyDelete
  34. നന്മ അതിജയിക്കും.
    നന്മ മാത്രം!

    ആശംസകള്‍
    (ഓം ലാപ്ടോപ്പായ നമഹ!
    ഓം എച്ച്പിയായ സ്വാഹ!)

    ReplyDelete
  35. നന്മകള്‍ മാത്രം കാണുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ..ആശംസകള്‍

    ReplyDelete
  36. 'കുടുംബ മാധ്യമ'ത്തില്‍ എഴുതിയത് താങ്കള്‍ തന്നെയല്ല? വായിച്ചു. വളരെയേറെ നന്നായിരിക്കുന്നു. ആശംസകള്‍ !

    ReplyDelete
  37. പ്രിയപ്പെട്ട ശങ്കരനാരായണന്‍ മലപ്പുറം.
    കുടുംബ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച “ആ ചില്ലറ തുട്ടുകള്‍ക്ക് എന്ത് കനം” എന്ന അനുഭവം ഞാന്‍ എഴുതിയതാണ്. ഈ അനുഭവം “ആരാണ് മഹാന്‍ “ എന്ന പേരില്‍ ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് പത്രത്തിന്റെ എഡിറ്റിംഗും കഴിഞ്ഞാണ് പേരു മാറി അച്ചടിച്ച് വന്നത്. ബ്ലോഗിലെ ലിങ്ക് http://sheriffkottarakara.blogspot.in/2011/10/blog-post.html എന്നാണ്. ഈ വിവരം കാണിച്ച് 10-2-2012ല്‍ വീണ്ടും പോസ്റ്റ് ചെയ്തത് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. താങ്കളുടെ അഭിനന്ദനം സന്തോഷത്തോടെ സ്വീകരിക്കുന്നു.

    ഷംനാദിന്റെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരേ! നിങ്ങള്‍ എല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. ഷംനാദ് ലാപ് ടോപ് നല്ലവണ്ണം പഠിച്ച് വരുന്നു എന്ന് കൂടി അറിയിക്കട്ടെ.

    ReplyDelete
  38. നല്ലത്. എല്ലാ ആശംസകളും.

    താങ്കളുടെ മാറ്റര്‍ മാധ്യമത്തില്‍ വന്നത് വായിച്ചിരുന്നു, ഞാന്‍ വീട്ടില്‍ പറയുകയും ചെയ്തു, അത് നമ്മുടെ ഷെരീഫ്ക്കയാണെന്ന്..

    ReplyDelete
  39. ഷംനാദിന് അഭിനന്ദനങ്ങൾ...ഒപ്പം പ്രാർഥനയും...

    ReplyDelete
  40. ഷംനാദിനും ഖത്തര്‍ ബ്ലോഗ്ഗേര്‍സിനും
    ആശംസകള്‍...

    ReplyDelete
  41. എല്ലാം നല്ലതിനാവട്ടെ എന്ന് നമുക്കാശിക്കാം ..

    ReplyDelete
  42. എല്ലാ ഭാവുകങ്ങളും......

    ReplyDelete
  43. ഖത്തർ ബൂലോഗർക്കെന്നും ഇതിന്റെ
    പേരിൽ ഇനി അഭിമാനിക്കാം...!

    ReplyDelete
  44. പ്രിയപ്പെട്ട മുല്ല,
    ഈ ഇക്കായെ നിങ്ങളുടെ കുടുംബത്തിലെ അംഗമാക്കിയതില്‍ സന്തോഷം.
    ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തിയ എന്റെ എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി.

    ReplyDelete
  45. ഷംനാദിന്റെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി. അതിനു വഴിവെച്ച ഖത്തർ ബ്ലോഗേർസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം പ്രാർത്ഥനയും.

    ReplyDelete
  46. ഇനിയും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ.

    ReplyDelete
  47. നന്മകൾ നേരുന്നു...

    ReplyDelete
  48. പ്രിയപ്പെട്ട ശബ്നാ പൊന്നാട് , ഷംനാദിനു കഴിയുമായിരുന്നെങ്കില്‍ അവന്‍ തുള്ളിച്ചാടിയേനെ! അവന്റെ സന്തോഷം നേരില്‍ കണ്ടപ്പോള്‍ അതിനു വഴിവെച്ച എല്ലാ നല്ല മനസുകള്‍ക്കും അതിന്റെ പ്രതിഫലം കിട്ടുമെന്ന് എനിക്ക് ഉറപ്പായി.

    പ്രിയപ്പെട്ട അരീക്കോടന്‍ മാഷ്, അതേ ഈ നല്ല പ്രവര്‍ത്തി എല്ലാവര്‍ക്കും പ്രചോദനമാകട്ടെ.

    പ്രിയ അലി, നന്ദി സുഹൃത്തേ!

    ReplyDelete
  49. nannayii......ningal...cheytha...ee......pravarthanam...ellavidha...aasamsakalum........

    ReplyDelete
  50. നന്മയുടെ പൂവ് വിടര്‍ന്നപ്പോള്‍, മനസ്സിന് എന്തോ ഒരു സുഖം , ആ ഇക്കയെ സഹായിച്ച ബ്ലോഗ്ഗെര്സി നു ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  51. hearty congrats to qutar team, shereefkka and big mol.

    ReplyDelete
  52. പ്രിയപ്പെട്ട ബഷീര്‍ അനുവര്‍, ഒരു കുഞ്ഞു മയില്പീലി, അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തുക്കളേ!.

    കുമാരാ എന്റെ ചങ്ങാതീ! നന്ദി.
    കൊച്ചു മോളെ ബിഗ് മോളാക്കിയത് പുള്ളിക്കാരി അറിയേണ്ടാ

    ReplyDelete
  53. കണ്ണ് നിറഞ്ഞു... ഇത് കണ്ണ് നിറയെ കണ്ടപ്പോള്‍..!
    നന്മയുടെ പൂക്കള്‍ ഇനിയും വിരിയട്ടെ..
    എല്ലാ വിധ ആശംസകളും നേരുന്നു..
    ശരീഫ്‌ കാക്കും കുങ്കുമപ്പൂവിനും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാര്‍ക്കും ഒരായിരം ഹൃദ്യാഭിനന്ദനങ്ങള്‍..

    ReplyDelete