എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരേ!
വളരെ വേദനയോടെയാണ് ഞാന്‍ ഇപ്പോള്‍ ഇതെഴുതുന്നത്.ഇപ്പോള്‍ കൊട്ടോട്ടിക്കാരന്‍ എന്നെ വിളിച്ചിരുന്നു. ഇന്ന് പകല്‍ മൂന്നു മണിക്ക് നമ്മുടെ നീസാ വെള്ളൂര്‍ അന്തരിച്ചു എന്ന് കൊട്ടോട്ടി എന്നെ അറിയിച്ചു. നീസായുടെ പിതാവ് കൊട്ടോട്ടിയെ ഫോണില്‍ അറിയിച്ചു എന്നാണ് എന്നോട് പറഞ്ഞത്. വാര്‍ത്ത ശരിയെങ്കില്‍ ഏറ്റവും ദു:ഖകരമാണ് ഈ വിയോഗം. കാരണം ഇന്നലെ കൊട്ടോട്ടി എന്നെ വിളിച്ച് ഈ കുട്ടിയുടെ കാര്യം പറഞ്ഞിരുന്നു. ബൂലോഗത്തിന്റെ കാരുണ്യം പ്രതീക്ഷിച്ച് അദ്ദേഹം പല പോസ്റ്റ് ഇട്ടെങ്കിലും പ്രതീക്ഷിച്ച പ്രയോജനം ഒന്നും സിദ്ധിച്ചില്ലാ എന്നും നിസായുടെ രോഗം ഗുരുതരമായി തുടരുന്നു എന്നും സൂചിപ്പിച്ചു. കൊല്ലം ജില്ലയിലെ കുന്നിക്കോട് സ്വദേശി ഷംനാദിനു ഖത്തര്‍ ബ്ലോഗ് മീറ്റ് ഒരു ലാപ് ടോപ് വിലക്ക് വാങ്ങി കൊടുത്ത വിവരമടങ്ങിയ എന്റെ പോസ്റ്റ് കണ്ടതിനു ശേഷമാണ് കൊട്ടോട്ടി ഈ വിഷമം എന്നോട് പറഞ്ഞത്. ലൂക്കീമിയ ബാധിച്ച നീസാ നല്ല കവിതകള്‍ രചിച്ചു നിലാ മഴകള്‍ എന്ന ബ്ലോഗ് വഴി ബൂലോഗത്ത് പോസ്റ്റ് ചെയ്യുമായിരുന്നു. മാത്രമല്ല തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ നീസായുടെ കവിതകള്‍ നിറ സാന്നിദ്ധ്യമായി അനുഭവപ്പെടുകയും ചെയ്തിരുന്നു. ഈ കുട്ടിക്ക് ഇനി കവിത എഴുതാന്‍ ശേഷി ഉണ്ടാകാത്ത വിധത്തില്‍ രോഗം വഷളായിരിക്കുന്നു എന്ന് കൊട്ടോട്ടി എന്നെ അറിയിക്കുകയുണ്ടായി.അപ്പോള്‍ ഞാന്‍ കൊട്ടോട്ടിയോട് “ഈ കവിതയുടെ കൂമ്പടയുന്നു” എന്ന പേരില്‍ ഒരു പോസ്റ്റ് ബൂലോഗത്തെ സുമനസ്സുകളുടെ മുമ്പില്‍ അവതരിപ്പിക്കാം എന്നും അത് ഉടനെ ഞാന്‍ ചെയ്യാം എന്നു വാക്ക് കൊടുക്കുകയും ചെയ്തു. നാം ചെയ്യാനുള്ളത് ചെയ്യുക, കര്‍മ്മ ഫലം തരുന്നത് മുകളില്‍ ഇരിക്കുന്നവനാണ് എന്നാണെന്റെ വിശ്വാസം. പക്ഷേ ആരുടെയും സഹായത്തിനു കാത്തിരിക്കാതെ ആ കുഞ്ഞ് കുരുവി പറന്ന് പോയി എന്നിപ്പോള്‍ അറിയുന്നു. ആ കവിതയുടെ കൂമ്പടഞ്ഞു. എന്നെന്നേക്കുമായി. നീസാ ആരായിരുന്നു എന്നറിയുന്നതിനു കൊട്ടോട്ടിയുടെ ഒരു പോസ്റ്റിനെ ഞാന്‍ ആശ്രയിച്ച് കൊള്ളട്ടെ ദയവ് ചെയ്ത് ഈ പോസ്റ്റില്‍ പോകുക.( http://sabukottotty.blogspot.in/2011/03/blog-post.html നീസായുടെ കവിതയുടെ ഒരു ലിങ്കും ഇതാ ഇവിടെ പോകുക.
ഇന്നലെ നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ മനോരാജുമായി അല്‍പ്പം സ്വകാര്യങ്ങള്‍ പങ്ക് വെച്ചപ്പോള്‍ നീസാ സംസാര വിഷയമായി. അപ്പോള്‍ മനോരാജ് പറഞ്ഞത് സഹായ അപേക്ഷകളുടെ ആധിക്യം കാരണം അവകാശപ്പെട്ടവര്‍ക്ക് പോലും ഒന്നും ലഭ്യമല്ലാതെ വരുന്നു എന്നാണ്. മനോ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് എനിക്കും ഉറപ്പുണ്ട്. എങ്കിലും നമ്മുടെ കര്‍മ്മം നമുക്ക് ചെയ്യാം എന്ന് ഞാന്‍ കരുതി. പക്ഷേ ആരുടെയും കാരുണ്യത്തിനായി ആ കുരുന്ന് കാത്ത് നിന്നില്ല. മരണം ഉറപ്പാണ്. മരണത്തിന്റെ രുചി അറിയാത്തവര്‍ ആരുമില്ല എന്ന് വിശുദ്ധഗ്രന്ഥം പറയുന്നു. എങ്കിലും ആ കുട്ടിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖം.....ഞാന്‍ നിര്‍ത്തുന്നു.
ദൂരെ ദൂരെ ആ കുരുന്നു തന്റെ സ്വര്‍ഗീയ ആരാമത്തില്‍ സുന്ദരമായ കവിതകളുടെ രചനയുമായി കഴിയാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
ഇതിലുള്ള ലിങ്ക് വഴി നീസായുടെ മേല്‍ വിലാസം മനസിലാക്കി സമീപസ്തരായ ഏതെങ്കിലും ബ്ലോഗറന്മാര്‍ ബൂലോഗത്തെ പ്രതിനിധീകരിച്ച് അവിടെ പോകണമെന്നും അതിനാല്‍ ഈ പോസ്റ്റിലെ വിവരങ്ങള്‍ വായിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യണമെന്നും അപേക്ഷിക്കുന്നു.
ഒന്നും എഴുതാനില്ല. എല്ലാരും വൈകി പോയി എന്നു തോന്നുന്നു. സ്ഥിരമായി ഫണ്ടിനുള്ള ഒരു അക്കൗണ്ട് എവിടെയെങ്കിലും വേണം (ബൂലോകം ചാരിറ്റി ഫണ്ട്). അതിൽ നിന്നും മുൻഗണനാ ക്രമത്തിൽ വിനിയോഗിക്കാനുള്ള ഒരു സൗകര്യവും വേണം..ഇനി വൈകികൂടാ. മാഷ് ഇതേക്കുറിച്ച് ആലോചിച്ച് ഉടൻ ഒരു തീരുമാനമെടുത്താൽ നന്നായിരുന്നു. ബൂലോകം മുഴുവനും ഇതേ പിൻതുണയ്ക്കുമെന്നാണ് പ്രതീക്ഷ.
ReplyDeleteഹാഷിമിന്റെ മെയില്‍ കണ്ടു. വിവരം അറിഞ്ഞു. വല്ലാത്ത ദു:ഖം ഉണ്ട്. മനോരാജ് പറഞ്ഞതും ശരിയാണു. ഒരുപാട് പേരുണ്ട് ഇതേ അവസ്ഥയില്‍, ആര്‍ക്കാണു കൂടുതല്‍ ആവശ്യം എന്നത് പലപ്പോഴും നാം അറിയാതെം പോകുന്നുണ്ട്. സാബുവിന്റെ അഭിപ്രായം പിന്തുണക്കുന്നു.
ReplyDeleteപ്രിയപ്പെട്ടവരെ,
ReplyDeleteഷെരീഫിക്കയുമായി ഇന്നലെ നീസയെ കുറിച്ച് മറ്റു ചില കാര്യങ്ങളുടെ സംസാരത്തിനിടയില്‍ പറയുകയുണ്ടാവുകയും അന്നേരം ഇക്ക സൂചിപ്പിച്ചത് പോലെ മെയിലുകളുടെ ആധിക്യത്തെ പറ്റി ആകുലപ്പെടുകയും ചെയ്തു എന്നത് സത്യമാണ്. നമുക്കറിയാം, നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളിലായി അവശതയനുഭവിക്കുന്ന ഒട്ടേറെപ്പേര്‍ ഉണ്ട്. എല്ലാവരെയും സഹായിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹം കാണുമെങ്കില്‍ പോലും പലപ്പോഴും നമ്മുടെയൊക്കെ സാമ്പത്തീക അവസ്ഥകള്‍ അത്തരം സഹായങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുവാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നുണ്ട് എന്ന സത്യത്തെ വിസ്മരിച്ചു കൂടാ. ഇവിടെ പറഞ്ഞു വന്നത് , സഹായാഭ്യര്‍ത്ഥനകളുടെയും അതുപോലെയുള്ള കാര്യങ്ങളുടെയും മെയിലുകള്‍ ബ്ലോഗ് പോസ്റ്റുകളുടെ ലിങ്ക് വരുന്നത് പോലെ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുമ്പോള്‍ പല ജെനൂന്‍ കേസുകള്‍ തിരിച്ചറിയപ്പെടാതെ പോകുന്നില്ലേ എന്ന് സംശയം തോന്നാറുണ്ട്. അത്തരം ഒരു സംശയമായിരുന്നു ഇന്നലെ ഇക്കയുമായി പങ്കുവെച്ചത്. ഒരു പരിധിവരെ ഇക്കയും എന്റെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു. ഇവിടെ സാബു നിര്‍ദ്ദേശിച്ചത് പോലെ ഒരു ഫണ്ട് എന്ന ആശയം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബൂലോകകാരുണ്യമെന്ന പേരില്‍ നിലവിലുണ്ട്. പലപ്പോഴും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ടീമുമുണ്ട്. ബൂലോകകാരുണ്യത്തിലേക്ക് റെഫര്‍ ചെയ്യപ്പെടുന്ന കേസുകള്‍ അവര്‍ പഠിച്ച് ജെനൂന്‍ ആണെന്ന് ബോധ്യപ്പെട്ടാല്‍ സഹായം നല്‍കാറുമുണ്ട് എന്ന് തന്നെയാണ് എന്റെ അറിവ്. http://boologakarunyam.blogspot.in/ ഇതാണ് ബൂലോക കാരുണ്യത്തിന്റെ ലിങ്ക്..
ഒരേ ദുഖിതര്‍.....ഉടയോന്‍ ആ ആത്മാവിനു നിത്യശാന്തി നല്‍കട്ടെ
ReplyDeleteഇന്നു മൂന്നുമണിയ്ക്ക് നീസവെള്ളൂർ നമ്മെ വിട്ടുപിരിഞ്ഞു. വേദനയോടെ അവൾക്ക് നിത്യശാന്തി നേരാം. ഒരു കടലാസിൽ മൂന്നു ചെറുകവിതകൾ എഴുതി പിതാവിനെ ഏൽപ്പിച്ച് ഇന്നുതന്നെ പോസ്റ്റണമെന്ന് എന്നോട് പറയണമെന്ന് ഏൽപ്പിയ്ക്കുകയായിരുന്നു. എന്താണ് എഴുതേണ്ടതെന്ന് എനിയ്ക്കറിയില്ല...
ReplyDeleteതുഞ്ചൻപറമ്പ് ബ്ലോഗേഴ്സ് മീറ്റിൽ നീസവെള്ളൂർ ആലപിച്ച അവളുടെ അമ്മ എന്ന കവിത ഇവിടെ കേൾക്കാം.
ഫണ്ട് സ്വീകരിക്കാനും സൂക്ഷിക്കാനും ഒരു കമ്മിറ്റിയും ലഭിക്കുന്ന അപേക്ഷകള്‍ അന്വേഷണം നടത്തി കൊള്ളാനോ തള്ളാനോ മറ്റൊരു കമ്മിറ്റിയും ഉണ്ടായിരിക്കുകയും ലഭിക്കുന്ന അപേക്ഷകള്‍ ഈ കമ്മിറ്റിയുടെ പരമാധികാരത്തിലേക്ക് വിടാനുള്ള താല്പര്യം ബ്ലോഗര്‍മാര്‍ക്ക് ഉണ്ടാകുകയും ചെയ്താല്‍ അര്‍ഹരായവര്‍ക്ക് യഥാ സമയം സഹായം എത്തിക്കാന്‍ കഴിയും. എല്ലാറ്റിനുമാദ്യമായി ബ്ലോഗേറന്മാര്‍ അനേകായിരം സംഘങ്ങളില്‍ നില്‍ക്കുന്ന അവസ്ഥ മാറ്റി ഈ കാര്യത്തിലെങ്കിലും ഒരുമിച്ച് ഒരു ഫോറം രൂപികരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.
ReplyDeleteനീസാ വെള്ളൂരിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
ReplyDeleteകുഞ്ഞനിയത്തിയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
പ്രാര്‍ത്ഥനകളോടെ....
തുഞ്ചന്‍ പറമ്പ് മീറ്റില്‍ വെച്ച് നിസയുടെ കവിത കേള്‍ക്കുകയും അസുഖവിവരം അറീയുകയും ചെയ്തിരുന്നു.. പിന്നീടൂള്ള വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല.. അറിയാന്‍ ശ്രമിച്ചില്ലല്ലോ..! ഇപ്പോള്‍ മരണവാര്‍ത്ത.. വളരെ വൈകിപ്പോയി.. വല്ലാത്ത കുറ്റബോധം തോന്നുന്നു..!
ReplyDeleteസര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ..
ഇന്ന് വൈകുന്നേരം കിട്ടിയ ഹാഷിമിന്റെ മെയില്‍ വഴിയാണ് ഈ ദുഃഖവാര്‍ത്ത അറിയുന്നത്. നീസയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിവരം ഇന്നലെ രാത്രി സാബു കൊട്ടോട്ടി അറിയിച്ചിരുന്നു. സ്കൂള്‍ യുവജനോല്‍സവ വേദിയില്‍ കവിത ചൊല്ലി സമ്മാനം നേടിയ ആ കുഞ്ഞു കവയത്രിയുടെ പ്രതിഭ കണ്ട് അദ്ദേഹം തന്നെയാണ് അവള്‍ക്കൊരു ബ്ലോഗ് ഉണ്ടാക്കികൊടുത്തതും, ബൂലോകത്തിന് പരിചയപ്പെടുത്തിയതും. എഴുത്തിനോടും, വായനയോടും അതിയായ താല്‍പര്യം സൂക്ഷിക്കുന്ന അവള്‍ക്ക് സ്വന്തമായി ഒരു ലാപ്‌ടോപ് സംഘടിപ്പിച്ചു നല്‍കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. രണ്ടാഴ്ച മുന്‍പ് വിളിച്ചപ്പോള്‍ കൊട്ടോട്ടി ഇതേ കുറിച്ച് സൂചിപ്പിക്കുകയും, ശ്രമിക്കാം എന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കൂടാതെ നീസ എഴുതിയ നിരവധി കവിതകള്‍ അദ്ദേഹത്തിന്‍റെ കൈവശം പോസ്റ്റ് ചെയ്യാനായി നല്‍കിയിട്ടുണ്ട്. കുറിച്ചുവച്ച കാവ്യശകലങ്ങളിലൂടെ ആ കുഞ്ഞുകവയത്രിയുടെ ഓര്‍മ്മകള്‍ ബൂലോകത്തില്‍ നിറഞ്ഞുനില്‍ക്കട്ടെ. എഴുതി പൂര്‍ത്തിയാകാത്ത ഒരു കവിതപോലെ, നമ്മെ വിട്ടകന്ന അക്ഷരങ്ങളെ സ്നേഹിച്ച ആ കുഞ്ഞുപെങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ബാഷ്പാഞ്ജലികള്‍...
ReplyDeletemy heartfelt condolences
ReplyDeleteമനസ്സ് വല്ലാതെ നോവുന്നു ശരീഫ് ഭായ് ..
ReplyDeletecondolences
ReplyDeleteപ്രാർത്ഥനകളോടെ ആദ്യകമന്റിനോട് അനുഭാവം പ്രകടിപ്പിച്ച്കൊണ്ട് ഞാനും.
ReplyDeleteനേരിട്ട് കണ്ടിട്ടില്ലെങ്കിലും കൊട്ടോട്ടിക്കാരൻ വഴി ധാരാളം കേൾക്കാനും ഒരിക്കൽ ഫോണിൽ സംസാരിക്കാനും സാധിച്ചിട്ടുണ്ട്. എന്ത് പറയണം എന്നറിയാതെ അല്പം പകച്ചുപോയൊരു നിമിഷമായിരുന്നു ആ ഫോണിലൂടെയുള്ള സംസാരം. വികാരങ്ങളെ എത്ര പാകപ്പെടുത്തിയാലും പതറിപ്പോകുന്ന ചില നിമിഷങ്ങളിൽ ചിലത്.
ReplyDeleteആ കൊച്ചുമിടുക്കിയുടെ അകാലത്തിലെ വിടപറച്ചിലിൽ അഗാധമായി ദുഃഖിക്കുന്നു. മരണം ഒരു യാഥാർത്ഥ്യമെന്നറിയുമ്പോഴും ചില വേർപാടുകൾ നഷ്ടബോധം ബാക്കിയാക്കുന്നു.
നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥനകളും അനുശോചനങ്ങളും ആ വാനമ്പാടി പക്ഷിയുടെ ഓര്‍മ്മകളെ ദീപ്തമാക്കട്ടെ.
ReplyDeleteനിസയുടെ കവിതകൾ ഇന്നാണ് വായിക്കാനായത്. എത്ര അർത്ഥവത്തായ വരികൾ. അകാലത്തിൽ മണ്മറഞ്ഞ കൊച്ചു കാവ്യപ്രതിഭക്ക് ആദരാഞ്ജലികൾ
ReplyDelete