നാളെ ഖത്തറില്‍ ബ്ലോഗ് മീറ്റ് നടക്കുകയാണ്. ലഭ്യമായ വിവരം അടിസ്ഥാനമാക്കി ഈ മീറ്റില്‍ ധാരാളം ബ്ലോഗേര്‍സ് പങ്ക് എടുക്കുമെന്ന് ഉറപ്പ്. ഇസ്മെയില്‍ കുറുമ്പടിയുടെ പോസ്റ്റിലെ ഒരു കമന്റ് ആസ്പദമാക്കി പറഞ്ഞാല്‍ നാട്ടില്‍ നടത്തുന്ന മീറ്റിലേക്കാളും ബ്ലോഗേര്‍സ് സാന്നിദ്ധ്യം കൂടുതലുള്ള ഒരു മീറ്റ്. ഖത്തര്‍ മീറ്റിനു ഭാവുകങ്ങള്‍ നേരുന്നതിനോടൊപ്പം അല്‍പ്പം ചില ചിന്തകള്‍ കൂടി പങ്ക് വെയ്ക്കണമെന്ന് തോന്നുന്നു.
വിരലില്‍ എണ്ണാന്‍ കഴിയുന്ന വര്‍ഷങ്ങള്‍ മാത്രം പ്രായമുള്ള മലയാള ബൂലോഗത്തിന്റെ ഭാവിയെ പറ്റി അടുത്ത കാലത്ത് പലയിടങ്ങളിലും ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ആട്ടിനെ പട്ടിയാക്കുന്ന ആ പഴയ തന്ത്രം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നപ്പോള്‍ അടിസ്ഥാന രഹിതമായ ആ ജല്‍പ്പനങ്ങളെ പറ്റി ചില കുറിപ്പുകള്‍ “ബൂലോഗം തകരുന്നുവോ“ എന്ന പേരില്‍ ഞാന്‍ പ്രസിദ്ധീകരിച്ചു. ഇന്നലെ മറ്റൊരു മീറ്റിംഗില്‍ ഞാന്‍ പങ്കെടുത്തപ്പോഴും ചില കോണുകളില്‍ നിന്നും ബൂലോഗം ഇപ്പോള്‍ സജീവമല്ല എന്ന അഭിപ്രായം കേള്‍ക്കുകയുണ്ടായി. മനപൂര്‍വമല്ലാത്തതും നിരുപദ്രവകരവുമായ ഈ അഭിപ്രായങ്ങള്‍ മനപൂര്‍വമായി ചിലര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഉണ്ടാക്കിയ വിവാദത്തിന്റെ അനുരണനങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. കാരണം മലയാള ബൂലോഗത്തെ നിശ്ശബ്ദമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ഈയുള്ളവനു ബൂലോഗം നിര്‍ജീവമായില്ലന്ന് മാത്രമല്ല മുമ്പത്തേക്കാളും സജീവമാണെന്ന് തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കാന്‍ കഴിയും. ചിലര്‍ കൊഴിഞ്ഞ് പോയെന്നുള്ളത് ശരിയാണ്. കൊഴിഞ്ഞ് പോയതിന്റെ ഇരട്ടി പുതുതായി ബ്ലോഗറന്മാര്‍ മുളക്കുന്നുമുണ്ട്. മുളയ്ക്കുക മാത്രമല്ല അതില്‍ ചിലത് മുളച്ച് വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് പരിലസിക്കുന്നുമുണ്ട്. കൊഴിഞ്ഞ് പോയവരില്‍ തന്നെ പലരും തിരികെ വരുന്നുമുണ്ട്. ഫുള്‍ ടൈം ബ്ലോഗറാകാന്‍ ആരെക്കൊണ്ടാണ് കഴിയുക. അത് അച്ചടി ലോകത്തും കഴിയില്ലല്ലോ. ഇരുപത്തിനാലു മണിക്കൂറും കഥയെഴുതി അച്ചടിക്കാന്‍ ആരെക്കൊണ്ടാണു കഴിയുക. മാത്രമല്ല ഈ എഴുത്ത് അല്ലെങ്കില്‍ ബ്ലോഗിംഗ് എന്ന് പറയുന്നത് വിചാരിക്കുമ്പോള്‍ വരുന്നതാണോ?! നമ്മുടെ ഉള്ളില്‍ ആശയങ്ങള്‍ കിളിര്‍ത്താലല്ലേ അത് പകര്‍ത്താന്‍ കഴിയൂ. അതിനാല്‍ ഇടവേളകള്‍ എല്ലായിടത്തും ഉണ്ടാകും. അത് ബൂലോഗത്തെ മാത്രം എടുത്ത് ഉദ്ധരിച്ച് ബൂലോഗം തകരുന്നു എന്ന മുറവിളി കൂട്ടുകയും ഒന്നും പറ്റാതെ വന്നപ്പോള്‍ ചില മഹാ സാഹിത്യത്തെക്കൊണ്ട് ബ്ലോഗെഴുത്തിനെ കക്കൂസ് സാഹിത്യം എന്നാക്ഷേപിക്കാനും മുതിര്‍ന്ന ആ ധാര്‍ഷ്ടിയത്തിനു മറുപടിയെന്നോണം ബ്ലോഗേര്‍സ് മീറ്റുകള്‍ അതിശയകരമായി നടന്ന് വരുന്നു. അച്ചടി ലോകത്ത് ഇല്ലാത്ത ഒരു പ്രതിഭാസമാണ് ബ്ലോഗ് ലോകത്തെ ഈ കൂട്ടായ്മകള്‍. തമ്മില്‍ കണ്ടാല്‍ കൈകൂപ്പി തൊഴുകയും തൊഴുതുന്ന സമയം തന്നെ ഉള്ളില്‍ പക വെയ്ക്കുകയും ചെയ്യുന്ന മലയാള സാഹിത്യ അച്ചടി ലോകത്തെ കുശുമ്പുകള്‍ ബൂലോഗത്ത് നിലവില്‍ ഇല്ലാ എന്നതാണ് എടുത്ത് പറയത്തക്ക മറ്റൊരു പ്രത്യേകത. പരസ്പര സ്നേഹത്താല്‍ എല്ലാവരും ഒരിടത്ത് കൂടിച്ചേരുകയും കുറച്ച് സമയം സൌഹൃദം പങ്കിട്ട് ചെലവഴിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഇനി എന്നാണ് നമ്മള്‍ തമ്മില്‍ കാണുക എന്ന വേദനയോടെ യാത്ര പറയുകയും ചെയ്യുന്ന ആ അനുഭവമുണ്ടല്ലോ! അത് ഈ വരികളില്‍ കൂടെ എനിക്ക് പ്രതിഫലിപ്പിക്കാന്‍ കഴിയില്ല.
ഖത്തര്‍ മീറ്റിനെ സംബന്ധിച്ചിടത്തോളം മറ്റൊരു കാര്യവും എടുത്ത് പറയേണ്ടതുണ്ട്. മുകളില്‍ പറഞ്ഞ വിധമുള്ള കൂടിച്ചേരല്‍ വൃഥാ ആകരുതെന്ന് അതില്‍ പങ്കേടുത്തവര്‍ തീരുമാനിച്ചതിനാല്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം കൂടെ അവര്‍ ഈ മീറ്റിനാല്‍ സാധ്യമാക്കുന്നു. കൊല്ലം ജില്ലയിലെ കുന്നിക്കോട് സ്വദേശി ഷംനാദിനു അവര്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുകയാണ്. അപ്രകാരം ഒരു കമ്പ്യൂട്ടര്‍ ലഭ്യമാകുന്നതോടെ ഷംനാദിന്റെ തുള്ളിച്ചാടല്‍ നിങ്ങള്‍ കാണുന്നുണ്ടോ? ക്ഷമിക്കണം! ഷംനാദിനു തുള്ളിച്ചാടാന്‍ സാധിക്കില്ല. കാരണം ചെറു പ്രായം മുതല്‍ അവന്‍ ശരീരം തളര്‍ന്ന് കിടക്കുകയാണല്ലോ. പ്രൈമറി പാഠശാലയില്‍ വെച്ച് ഒരു മുറി പെന്‍സില്‍ ആ കുരുന്നിന്റെ നട്ടെല്ലില്‍ തറച്ച് കയറി അവന്റെ സ്പൈനല്‍ കോഡ് തകര്‍ത്തു. അന്നു മുതല്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അവനു ഈ യൌവ്വന കാലത്ത് ഏകാന്തത മാത്രമാണ് മിച്ചം. നമ്മുടെ പ്രിയപ്പെട്ട ഹാറൂണ്‍ (ഒരു നുറുങ്ങ്) സാഹിബ് വിദൂരമായ കണ്ണൂരില്‍ തന്റെ കിടക്കയില്‍ കിടന്ന് സമാനമായ പലരെയും കണ്ടെത്തി ബൂലോഗത്തിനും പുറം ലോകത്തിനും പരിചയപ്പെടുത്തിയത് പോലെ ഷംനാദിനെയും പരിചയപ്പെടുത്തി വിവരം എന്നെ അറിയിച്ചപ്പോള്‍ ശരീരം തളര്‍ന്ന് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത ഹാറൂണ്‍ സാഹിബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മുമ്പില്‍ എല്ലായിടത്തും ഓടി ചാടി നടക്കാന്‍ കഴിയുന്ന എന്റെ തലകുനിഞ്ഞ് പോയി. കൊല്ലം ജില്ലയില്‍ താമസിക്കുന്ന എനിക്ക് കാണാന്‍ കഴിയാതിരുന്ന ഷംനാദിനെയാണ് വിദൂരമായ കണ്ണൂരില്‍ തന്റെ കിടക്കയില്‍ കിടന്ന് അദ്ദേഹം കണ്ടെത്തി വിവരം എനിക്ക് തന്നത്. പിന്നീട് ഷംനാദിനെ പരിചയപ്പെട്ടു. നെറ്റ് ലോകത്ത് ഷംനാദ് സുപരിചിതനായി. കൊട്ടാരക്കരയില്‍ തന്നെയുള്ള മറ്റൊരു ബ്ലോഗര്‍(വനിത) കൊച്ചുമോള്‍ ഷംനാദിനെ സംബന്ധിച്ച് ഒരു പോസ്റ്റും പ്രസിദ്ധീകരിച്ചു. കൊച്ചുമോള്‍ ഷംനാദിനെ പോയി കണ്ടു എന്നും അറിഞ്ഞു. ഷംനാദിന്റെ കഥകള്‍ കേട്ടറിഞ്ഞ ഖത്തറിലും സമീപത്തുമുള്ള ബ്ലോഗ് സുഹൃത്തുക്കള്‍ വിഷയം ചര്‍ച്ച ചെയ്തു. ഇതാ ഖത്തര്‍ മീറ്റ് നടക്കുന്നതിനോടൊപ്പം അതില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം കണ്ട് മുട്ടി സന്തോഷിക്കുന്നതിനോടൊപ്പം നമ്മുടെ കുഞ്ഞു സഹോദരന്‍ ഷംനാദും സന്തോഷിക്കുകയാണ്. വിധിയുണ്ടെങ്കില്‍ ഖത്തര്‍ മീറ്റിനോടൊപ്പം ഷംനാദിനു കമ്പ്യൂട്ടര്‍ ലഭ്യമാകത്തക്ക വിധം കാര്യങ്ങള്‍ ഇപ്പോള്‍ പുരോഗമിച്ചിരിക്കുന്നു.
ഖത്തര്‍ മീറ്റില്‍ പങ്കെടുക്കുന്ന എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരേ! നിങ്ങള്‍ക്ക് അഭിമാനിക്കാം, നിങ്ങള്‍ ഈ ചെയ്ത ഈ കാരുണ്യം മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ ഇടയാകുമെന്ന് തീര്‍ച്ച. എടുത്ത് പറയത്തക്ക ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ പലതും ബൂലോഗ്ത്ത് നടന്നിട്ടുണ്ട് എന്ന് ഞാന്‍ വിസ്മരിക്കുന്നില്ല. പക്ഷേ ഒരു മീറ്റ് നടക്കുന്നതിനോടൊപ്പം ഇങ്ങിനെ ഒരു കാരുണ്യ പ്രവര്‍ത്തനവും സമാനമായി നടക്കുക എന്നത് ബൂലോഗത്തിനു അഭിമാനകരമാണ്. ഇപ്രകാരം കാരുണ്യം വിതക്കുന്ന ബ്ലോഗറന്മാര്‍ ഈ ബൂലോഗത്ത് ഉള്ളപ്പോള്‍ , ഈ ബൂലോഗം തകരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്.
പ്രിയപ്പെട്ടവരേ! വിദൂരമായ ഒരിടത്ത് ജീവിത യോധനത്തിന്റെ ഭാഗമായി എത്തി ചേര്‍ന്ന നിങ്ങള്‍ മലയാളത്തിന്റെ പേരില്‍ ഒരിടത്ത് കൂടി ചേരുമ്പോള്‍ ദൂരെ ദൂരെ ഈ നാട്ടിന്‍പുറത്തിന്റെ ഒരു കോണിലിരുന്നു ഈയുള്ളവന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എല്ലാവിധ നന്മകളും നേരുന്നു. നിങ്ങളുടെ എല്ലാവരുടെയും പേരുകള്‍ എനിക്കറിയില്ല. ഇസ്മെയില്‍ , നാമൂസ്, തുടങ്ങി ചുരുക്കം പേരെ മാത്രമേ നേരില്‍ കണ്ടിട്ടുമുള്ളൂ, എങ്കിലും നിങ്ങളുടെ മറ്റൊരു പേരു എനിക്ക് അറിയാം; “സ്നേഹം” അതാണല്ലോ നിങ്ങളുടെ ശരിയായ പേരു. നിങ്ങളില്‍ ഏവര്‍ക്കും അത്യുന്നതന്റെ കാരുണ്യം വര്‍ഷിക്കുമാറാകട്ടെ. നിങ്ങള്‍ പങ്കെടുക്കുന്ന ബ്ലോഗ് മീറ്റ് എല്ലാ തരത്തിലും വിജയിക്കുമാറാകട്ടെ. ഇനിയും ഇനിയും ഇതേ പോലുള്ള മീറ്റുകള്‍ ധാരാളമായി നടക്കുവാന്‍ ഇടയായി തീരട്ടെ. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ശുഭം നേരുന്നു.
ഷെറിഫ് സാര്‍,
ReplyDeleteബ്ലോഗര്‍മാര്‍ക്ക് ഏറ്റവും അനുയോജ്യമായ പേര് ' സ്നേഹം ' എന്നുതന്നെയാണ്. ബൂലോകം ഒരിക്കലും തകരില്ല എന്നാണ് എന്‍റെ ഉറച്ച വിശ്വാസം.
ഇത് വായിച്ചപ്പോൾ ഖത്തറിലിരുന്ന് എന്റെ കണ്ണുകൾ ഈറനണിയുന്നു ഷരീഫ് ഭായ്. ബ്ലോഗർമാരുടെ ഓരോ ചലനവും ഓരൊ ബ്ലോഗറും അറിയുന്നു, വീക്ഷിക്കുന്നു, അനുഭവിക്കുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു. നന്ദി.
ReplyDeleteനന്ദി ശരീഫ്ക... നാളത്തെ മീറ്റ് അര്‍ത്ഥവത്താകട്ടെ!
ReplyDeleteഖത്തര്‍ മീറ്റിനു എല്ലാ ഭാവുകങ്ങളും നേരുന്നു...ഒപ്പം ശംനാദിനെ സഹായിക്കാന്‍ മുന്നോട്ടു വന്ന എല്ലാര്‍ക്കും നല്ലത് വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..
ReplyDeleteനന്ദി ഷെരീഫ് മാഷേ....ഞാനും നാളത്തെ മീറ്റില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്തു ഇരിക്കുക ആണ് ....
ReplyDeleteഖത്തറില്‍ നടക്കുവാന്‍ പോവുന്ന മീറ്റിനെ കുറിച്ച് അങ്ങു ദൂരെ മലയാളമണ്ണില്‍ നിന്നും എഴുതിയതിന് നന്ദി. ഞാനും മീറ്റില്‍ പങ്കെടുക്കും ആ ഒരു സന്തോഷം മനസ്സില്‍ വേണ്ടുവോളം ഉണ്ട് ഇങ്ങിനെ ഒരു മീറ്റ് സങ്കടിപ്പിക്കുന്ന സങ്കാടകരെ അഭിനന്തിക്കാതെ ഇരിക്കാന്‍ നിര്‍വാഹമില്ല.എല്ലാവരുടെയും മനസ്സില്‍ നന്മ ഉണ്ടാവട്ടെ
ReplyDeleteഅങ്ങനെ നാളെ ഞങ്ങള്‍ ഒത്തുകൂടുന്നു ഇന്ഷാഅള്ളാ, അതിനുള്ള ഒരുക്കങ്ങളിലാണ്, താങ്കളുടെ നല്ല വാക്കുകള്‍ക്കു നന്ദി .
ReplyDeleteഖത്തര്‍ മീട്ടിന് എല്ലാ ആശംസകളും നേരുന്നു ,ഒപ്പം ശംനാദിനും..
ReplyDeleteella വിധ ആശംസകളും .പ്രവർത്തനങ്ങൾ അനുസൂതം തുടരട്ടെ....
ReplyDeleteഅങ്ങനെ ഇന്ന് ഞങ്ങള്‍ ഒത്തുകൂടുന്നു ഇന്ഷാഅള്ളാ, അതിനുള്ള ഒരുക്കങ്ങളിലാണ്, താങ്കളുടെ നല്ല വാക്കുകള്‍ക്കു നന്ദി .
ReplyDeleteഇതൊരു നാന്ദിയാവട്ടെ..
ReplyDeleteനന്മയില്‍ നമുക്ക് ഒത്തുചേരാം
എല്ലാ വിധ ഭാവുകങ്ങളും....
Thanks 4 ur inspiring words...
ReplyDeleteഖത്തർ മീറ്റിന് ആശംസകൾ നേരാൻ ... ഷെരീഫ്‌ക്കയുടെ വരികൾ കടമെടുക്കുന്നു.
ReplyDeleteപ്രിയപ്പെട്ടവരേ! വിദൂരമായ ഒരിടത്ത് ജീവിത യോധനത്തിന്റെ ഭാഗമായി എത്തി ചേര്‍ന്ന നിങ്ങള്‍ മലയാളത്തിന്റെ പേരില്‍ ഒരിടത്ത് കൂടി ചേരുമ്പോള്‍ ദൂരെ ദൂരെ ഈ നാട്ടിന്‍പുറത്തിന്റെ ഒരു കോണിലിരുന്നു ഈയുള്ളവന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എല്ലാവിധ നന്മകളും നേരുന്നു.
എല്ലാ ആശംസകളും നേരുന്നു.......
ReplyDeleteഖത്തർ മീറ്റിന് ആശംസകൾ നേരുന്നു ഒപ്പം ശംനാദിനെ സഹായിക്കാന്‍ മുന്നോട്ടു വന്ന നിങ്ങള്ക്ക് എല്ലാവര്ക്കും ശംനാദിന്റെ സന്തോഷവും, ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചു കൊള്ളുന്നു ...
ReplyDeleteകഴിയാവുന്നത് കഴിയുന്നത് പോലെ ചെയ്യുക.
ReplyDeleteവിമര്‍ശനങ്ങള്‍ മാത്രം തയ്യാറാക്കുന്നവരെ അവഗണിക്കാം.
എല്ലാം നന്നായ് ഭവിക്കട്ടെ.
ആശംസകൾ നേരുന്നു മീറ്റിനും ഷെരീഫ്ക്കാക്കും
ReplyDeleteതമ്മില്‍ കണ്ടാല്‍ കൈകൂപ്പി തൊഴുകയും തൊഴുതുന്ന സമയം തന്നെ ഉള്ളില്‍ പക വെയ്ക്കുകയും ചെയ്യുന്ന മലയാള സാഹിത്യ അച്ചടി ലോകത്തെ കുശുമ്പുകള്‍ ബൂലോഗത്ത് നിലവില്‍ ഇല്ലാ എന്നതാണ് എടുത്ത് പറയത്തക്ക മറ്റൊരു പ്രത്യേകത. പരസ്പര സ്നേഹത്താല്‍ എല്ലാവരും ഒരിടത്ത് കൂടിച്ചേരുകയും കുറച്ച് സമയം സൌഹൃദം പങ്കിട്ട് ചെലവഴിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഇനി എന്നാണ് നമ്മള്‍ തമ്മില്‍ കാണുക എന്ന വേദനയോടെ യാത്ര പറയുകയും ചെയ്യുന്ന ആ അനുഭവമുണ്ടല്ലോ!
ReplyDeleteപിന്നെ ഈ കാരുണ്യപ്രവർത്തനം മാളോരെ അറിയിച്ച് ,ബൂലോഗത്തിന്റെ നന്മകളെടുത്തുകാണിച്ചതും വളരെ നന്നായി കേട്ടൊ ഭായ്
സ്നേഹക്കൂട്ടായ്മയ്ക്ക് ആത്മാര്‍ത്ഥമായ സ്നേഹാശംസകള്‍!
ReplyDeleteഈ പോസ്റ്റ് കാണാൻ വൈകി
ReplyDeleteഇന്നലെ വൈകീട്ട് റഹീസ് വിളിച്ചു ലാപ്പ് ഒരാൾ ഓഫർ ചെയ്തു, ഇനി നെറ്റ് സെട്ടെർ കിട്ടാൻ എന്താ വഴി എന്നു ചോദിച്ച പ്രകാരം ഇന്നു ഞാൻ ആദ്യം വിട്ട മെയിൽ കൂടി കൂട്ടിച്ചേർത്ത് എനിക്ക് കിട്ടിയ വിവരങ്ങൾ ഉൾകൊൾള്ളിച്ച് ഒരു മെയിൽ വിട്ടിരുന്നു.
പ്പോ മനസ്സിലകുന്നു ഷമ്നാദിനു എന്തു നൽകണമെന്നാണോ നാം കരുതിയത് അതു നന്നായി നിർവഹിക്കപെട്ടിരിക്കുന്നു
നെറ്റ് സെട്ടെർ കൊച്ചുമോൾ ഇന്നു എത്തിക്കും എന്നും അറിഞ്ഞൂ.
ലാപ്പ് ഷമ്നാദിനു എത്തിക്കാൻ കൂട്ടുകൂടിയ ഖത്തർ ബ്ലോഗർമാർക്കെന്റെ അഭിവാദ്യങ്ങൾ
shaisma.com (തണല്‍) ആണ് ഈ പോസ്റ്റിന്റെ ലിങ്ക് അയച്ചുതന്നത്. നന്ദി. കുറച്ച് കാലം ബ്ലോഗിലെബന്ധം കുറച്ചിരുന്നു. പക്ഷെ ബ്ലോഗിന് പകരം നില്‍ക്കാന്‍ തല്‍കാലം മറ്റൊന്നിനും ആവില്ല എന്ന് ഉറപ്പാണ്. അതുകൊണ്ട് വീണ്ടും ബ്ലോഗിലേക്ക് തന്നെ തിരിച്ചുവരുന്നു.
ReplyDeleteപോസ്റ്റിലെ അഭിപ്രായത്തോട് യോജിക്കുന്നു.ബ്ലോഗ് വീണ്ടും സജീവമാകും. ഒരു പക്ഷെ പഴയകാലത്തെ കടിപിടി ചര്‍ച അവസാനിച്ചുവെന്ന് തോന്നുന്നു കൂടുതല്‍ ക്രിയാത്മകമായ ചര്‍ചയിലേക്ക് മാറുന്നതിന്റെ ഇടവേള മാത്രമാണ് ഇപ്പോള്‍ ആനുഭവപ്പെടുന്നത്.
ഖത്തര്‍ മീറ്റിനു എല്ലാവിധഭാവുകങ്ങളും,,,,, ഭൂലോകം ഇനിയും പടര്‍ന്നു പന്തലിക്കട്ടെ,,,,പരസ്പര സഹകരണം നമ്മുടെ മുഖമുദ്രയാകട്ടെ,,,,
ReplyDeleteകൂട്ടായ്മകളെ സ്‌നേഹിക്കുന്ന ശരീഫ്ജിക്ക് അഭിനന്ദനങ്ങള്‍
ReplyDelete"പരസ്പര സ്നേഹത്താല്‍ എല്ലാവരും ഒരിടത്ത് കൂടിച്ചേരുകയും കുറച്ച് സമയം സൌഹൃദം പങ്കിട്ട് ചെലവഴിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഇനി എന്നാണ് നമ്മള്‍ തമ്മില്‍ കാണുക എന്ന വേദനയോടെ യാത്ര പറയുകയും ചെയ്യുന്ന ആ അനുഭവമുണ്ടല്ലോ! അത് ഈ വരികളില്‍ കൂടെ പ്രതിഫലിപ്പിക്കാന്‍ കഴിയില്ല."
ReplyDeleteവളരെ സത്യം.. നല്ലൊരു പോസ്റ്റ്.
ഖത്തര്‍ ബ്ലോഗേഴ്സിന് അഭിവാദ്യങ്ങള്‍!!
ബൂലോക കാരുണ്യവും നന്മയും അക്ഷരങ്ങളി മാത്രമല്ലഎന്ന് നമ്മള്‍ തെളിയിക്കുകയാണ്..
ReplyDeleteആശംസകള്‍
ഖത്തറിലെ സ്നേഹിതന്മാര്‍ക്ക് ഇസ്മയിലിലും നാമൂസിനും സ്മിതക്കും മുരളിക്കുമെല്ലാം ഒരായിരം ആശംസകള്‍. ഈ നല്ല പ്രവര്‍ത്തിക്ക് ... ഇതിനായി ലാപ്‌ടോപ്പ് നല്‍കുന്ന സുഹൃത്ത് ആരാണെങ്കിലും അദ്ദേഹത്തിന് നല്ലത് വരട്ടെ.. ഷെറീഫിക്കാ, കേട്ടിട്ടില്ലേ, ചേറിലേ ചെന്താമര വിരിയൂ എന്ന്.. അങ്ങിനെ വരുമ്പോള്‍ ഇത് കക്കൂസ് സാഹിത്യമായിക്കോട്ടെന്ന്... അല്ലെങ്കില്‍ അങ്ങിനെ പറയുന്നവര്‍ക്ക് കിട്ടുന്ന വിരേചനസുഖം നമ്മളായിട്ടെന്തിന് നശിപ്പിക്കണം.
ReplyDeleteമീറ്റ് കഴിഞ്ഞ വിവരങ്ങൾ കൂടി വരട്ടെ.. ആശംസകൾ
ReplyDeleteaasamsakal...
ReplyDeleteആശംസകൾ
ReplyDeleteabinanhanagal
ReplyDeleteabinandhanangal
ReplyDeleteഷംനാദിന്റെ വിഷയത്തില്‍ റയീസിന്റെയും ഹാഷിമിന്റെയും (കൂതറ എന്നു പറയുന്നതെനിക്കിഷ്ടമല്ല) മെയിലുകള്‍ കിട്ടിയിരുന്നു. കൂടാതെ ഖത്തര്‍ മീറ്റിനെപ്പറ്റി ഇസ്മയിലിന്റെയും പോസ്റ്റ് കണ്ടിരുന്നു. തിരൂര്‍ മീറ്റില്‍ നമ്മള്‍ കണ്ടു പിരിഞ്ഞ പോലെയല്ല ഈ മീറ്റെന്നറിയുന്നതില്‍ വലരെ സന്തോഷമുണ്ട്.താങ്കള്‍ പരാമര്‍ശിച്ചവരില്‍ മിക്കവരെയും എനിക്കു പരിചയമുണ്ട്.ഹാറൂണ്‍ സാഹിബ് പലപ്പോഴും വിളിക്കാറുണ്ട്. റയീസിനെ കണ്ടിട്ടുമുണ്ട് ,വിളിക്കാറുമുണ്ട്.ഇസ്മയില്‍ കുടുംബ സമേതം എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.പിന്നെ ഹാഷിം ഒരു വിളിപ്പാടകലെയല്ലെ? .ഈ കൂട്ടയ്മയെല്ലാം സാധിച്ചത് ബ്ലോഗെന്ന “ബൂലോകം” വഴി തന്നെയാണ്. ആരെന്തു കുറ്റം പറഞ്ഞാലും അതിനു പ്രസക്തിയില്ല.എല്ലാവര്‍ക്കും നല്ലതു വരട്ടെയെന്നു പ്രാര്‍ത്ഥികുന്നതോടൊപ്പം ഖത്തര്‍ മീറ്റിനു എല്ലാ വിധ ആശംസകളും നേരുന്നു.
ReplyDeleteNallathu varatte. Ashamsakal...!!!
ReplyDeleteaasamsakal tta!
ReplyDeleteസ്നേഹം കാരുണ്യം സൗഹ്രുദം എന്നിവ പങ്കുവെച്ച നല്ല ദിഅന്ത്തിന്റെ മാധുര്യം മനസ്സിൽ നിന്ന് മാറിയിട്ടില്ല, പങ്കെടുത്തും അല്ലാതെയും സ്നേഹം പങ്കുവെച്ചവർക്ക് നന്ദി
ReplyDeleteചില മഹാ സാഹിത്യത്തെക്കൊണ്ട് ബ്ലോഗെഴുത്തിനെ കക്കൂസ് സാഹിത്യം എന്നാക്ഷേപിക്കാനും മുതിര്‍ന്ന ആ ധാര്‍ഷ്ടിയത്തിനു മറുപടിയെന്നോണം ബ്ലോഗേര്‍സ് മീറ്റുകള്‍ അതിശയകരമായി നടന്ന് വരുന്നു. അച്ചടി ലോകത്ത് ഇല്ലാത്ത ഒരു പ്രതിഭാസമാണ് ബ്ലോഗ് ലോകത്തെ ഈ കൂട്ടായ്മകള്‍. തമ്മില്‍ കണ്ടാല്‍ കൈകൂപ്പി തൊഴുകയും തൊഴുതുന്ന സമയം തന്നെ ഉള്ളില്‍ പക വെയ്ക്കുകയും ചെയ്യുന്ന മലയാള സാഹിത്യ അച്ചടി ലോകത്തെ കുശുമ്പുകള്‍ ബൂലോഗത്ത് നിലവില്‍ ഇല്ലാ എന്നതാണ് എടുത്ത് പറയത്തക്ക മറ്റൊരു പ്രത്യേകത. വളരെ തെളിച്ചമുള്ള സത്യമാണ് ഈ പറഞ്ഞത്. മീറ്റിനു ആശംസകൾ
ReplyDeleteആശംസകൾ.
ReplyDeleteസൗഹൃദങ്ങളും ഒത്തുകൂടലുകളും കാരുണ്യ പ്രവൃത്തികളും തുടർന്നും ഉണ്ടാകട്ടെ!
ashamsakal..laptop
ReplyDeletekodukknunna photo
kandirunnu..
എല്ലാ ആശംസകളും നേരുന്നു.......
ReplyDeleteആശംസകള്‍
ReplyDeleteസ്നേഹവും സമാധാനവും, പിന്നെ ബൂലോകത്തേക്കു തിരിചുവരുന്നതിനു പ്രചോദനവും ഉള്ള ആശയം ഉൾക്കൊള്ളുന്ന ഈ ലേഖനം..നന്നായ് എഴുതി അഭിനന്ദനങ്ങൾ.
ReplyDeleteബ്ളൊഗ് മീറ്റിനു എല്ലാ മംഗളങ്ങളും
പ്രിയപ്പെട്ടവരേ! നിങ്ങളുടെ എല്ലാം അഭിപ്രായങ്ങള്‍ക്ക് നന്ദി.
ReplyDelete