മേല്‍ക്കാണിച്ച കുറ്റത്തിനു ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ ഏതെല്ലാമാണ് പോലീസ്എഫ്.ഐ.ആറില്‍ കാണിക്കുന്നതെന്ന് ഞാന്‍ ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബലാത്സംഗംവകുപ്പ് 375ന്റെ ഉപവിഭാഗങ്ങള്‍ - (അതായത് ഇരയെ തെറ്റിദ്ധരിപ്പിച്ച് സംഗം നടത്തി; അത്സമ്മതത്തോടെയാണെങ്കിലും അല്ലെങ്കിലും ശരി-) പോലീസുകാര്‍ ഈ വിഷയത്തില്‍ ധാരാളമായിഉപയോഗിക്കുന്നു എന്ന് കാണപ്പെടുന്നു. ഈ വകുപ്പുകള്‍ രചിക്കുന്ന സമയം ഇപ്രകാരമുള്ള കുറ്റങ്ങള്‍പ്രചാരത്തിലുണ്ടായിരുന്നോ എന്നുമെനിക്കറിയില്ല.ഈ വിഷയത്തില്‍ സ്ത്രീയുടെ പങ്ക് എന്ത്? അവള്‍എങ്ങിനെ ഇതില്‍ ചെന്നു പെടുന്നു. പത്രങ്ങളും ചാനലുകളും നിരന്തരം ഇപ്രകാരമുള്ള ചതികള്‍ കൊട്ടിഘോഷിച്ചിട്ടും സ്ത്രീകള്‍ ഈ കാര്യത്തില്‍ ബോധവതികളാകാതെ വീണ്ടും വീണ്ടും ഇപ്രകാരംഇരകളാകുന്നത് എന്ത് കൊണ്ട്?വര്‍ത്തമാന പത്രങ്ങളിലൂടെയും ചാനലുകളിലെ നിശിതമായചര്‍ച്ചകളിലൂടെയും മുമ്പ് ഈ കുറ്റം ചെയ്തവര്‍ അപമാനിതരായിട്ടും, തങ്ങള്‍ക്ക് മുമ്പ് ഈ പെദിപ്പിക്കല്‍ പ്രവര്‍ത്തിചെയ്തവര്‍ക്ക് കോടതികളില്‍ നിന്നും കര്‍ശനമായ ശിക്ഷ ലഭിച്ചതായി അറിവുണ്ടായിട്ടും തങ്ങളുംപിടിക്കപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ തലപൊക്കി നടക്കാന്‍ കഴിയാത്ത വിധംഅപമാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും വീണ്ടും പുരുഷന്മാര്‍ ഈ വക കുറ്റങ്ങള്‍ ചെയ്യാന്‍ മടിക്കാത്തതെന്ത്കൊണ്ട്? ഈ വക കാര്യങ്ങളില്‍ ഒരു തുറന്ന ചിന്ത വേണമെന്ന് തോന്നിയതില്‍ നിന്നാണ് ഈ പോസ്റ്റ് ജന്മമെടുത്തത്.
ഈ പീഡിപ്പിക്കല്‍ ത്വര പുതിയ സംഗതി അല്ല. പണ്ടും ഈ മാതിരി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചരിത്രത്തിലെക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ സമാനമായ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആ കാലത്ത് ഐ.പി.സി യും മറ്റും നിലവിലില്ലായിരുന്നല്ലോ.
ചരിത്രത്തിലേക്ക് കടക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ പീഡന കേസ് വിശ്വാമിത്രന്‍ Vsമേനകആണ്. പക്ഷേ ആ കേസില്‍ മേനകയാണ് വിശ്വാമിത്രനെ കുരുക്കില്‍ പെടുത്തിയത്. അത് കൊണ്ട്തന്നെ തങ്ങളുടെ വേഴ്ചയുടെ ഫലമായി ലഭിച്ച കുഞ്ഞുമായി നില്‍ക്കുന്ന മേനകയുടെ നേരെ മുഖം തിരിക്കുന്ന മഹര്‍ഷിയെ നമുക്ക് ന്യായീകരിക്കുകയും ചെയ്യാം. അന്നു അമ്മത്തൊട്ടില്‍ കണ്വാശ്രമത്തില്‍ ഉണ്ടായതിനാല്‍ കുഞ്ഞ് രക്ഷപെടുകയും ചെയ്തു. പിന്നെ നമ്മുടെ അറിവില്‍ വരുന്ന അടുത്ത കേസ് ദുഷ്യന്തന്‍ Vsശകുന്തള സംഭവമാണ്. വിവാഹം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ഒരു കേസായിരുന്നു അതെന്ന് നിസ്സംശയം പറയാം. ദുര്‍വാസാവിന്റെ ശാപമെന്ന വാദമൊന്നും നില നില്‍ക്കുകയുമില്ല. ഇന്നത്തെ പോലെ അന്നു ഭരണാധികാരികളെ പീഡനത്തിനു കോടതിയില്‍ കയറ്റുന്ന നിയമങ്ങള്‍ ഒന്നുമില്ലായിരുന്നു. അതിനാല്‍ പുരുഷന്‍ രക്ഷപെട്ടു.
ആ നിയമങ്ങള്‍ നിലവില്‍ വന്നതിനു ശേഷവും ഈ മാതിരി കേസുകള്‍ കോടതിയില്‍ എത്തുന്നത്അപൂര്‍വവുമായിരുന്നു എന്ന് നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നു.
ഐ.പി.സിയും മറ്റും നിയമങ്ങളും നിലവില്‍ വന്നതിനു ശേഷമുള്ള കുറേ ഇപ്പുറത്തെ സിനിമാകാലത്തിലേക്ക് ഉദാഹരണത്തിനായി നമുക്ക് വരാം.
കഥകളും സിനിമകളും അതാത് കാലത്തെയായിരിക്കുമല്ലോ പ്രതിനിധീകരിക്കുന്നത്. ആദ്യ കാലമലയാള സിനിമ നീലക്കുയില്‍ ഒരു പീഡനക്കേസിന്റെ മകുടോദാഹരണമാണ്. അധ:സ്ഥിതിയിലായിരുന്ന ഒരു സമൂഹത്തിലെ പെണ്‍കുട്ടിയെ സവര്‍ണനായ ഒരു അദ്ധ്യാപകന്‍പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വഴിയിലാക്കിയ കഥയാണ് നീലക്കുയില്‍ നമ്മോട് പറയുന്നത്. അന്നത്തെസമൂഹ വ്യവസ്ഥിതി ആ സിനിമയില്‍ പ്രതിബിംബിക്കുന്നു. അവിടെയും കേസോ അന്വേഷണമോഒന്നും ഉണ്ടാകുന്നില്ല. വേട്ടക്കാരന്‍ സുഖമായി രക്ഷപെടുന്നു. ഇര പെരുവഴിയില്‍ കിടന്ന്പ്രസവത്തോടെ മരിക്കുകയും ചെയ്യുന്നു. പെഴച്ചാല്‍ പെണ്ണ് സമൂഹത്തിനു പുറത്ത് എന്ന തത്വവുംനമ്മള്‍ മനസിലാക്കുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പലതും ഇങ്ങിനെ പുരുഷനാല്‍ചതിക്കപ്പെടുന്ന സ്ത്രീകളുടെ കഥകളാല്‍ നിറയപ്പെട്ടപ്പോഴും സ്ത്രീയെ കദന പര്യായമായിഅവതരിപ്പിക്കുന്നതല്ലാതെ പുരുഷനെ വിവാഹ വാഗ്ദനം ചെയ്ത് പീഡിപ്പിച്ചു എന്ന സെക്ഷനില്‍കേസ് ഫയല്‍ ചെയ്ത ഒരു വിവരവും ഒരിടത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. “ഏത് മഹാപാപിയാപെണ്ണേ നിന്നെ ചതിച്ചത്?” എന്ന ചില വല്യമ്മ വിലാപമല്ലാതെ “മഹാപാപികള്‍“ ഭൂരിഭാഗവുംരക്ഷപെടുകയും പെണ്ണ് ഒന്നുകില്‍ പരിപൂര്‍ണമായി അധമ മാര്‍ഗത്തില്‍ പെടുകയും അവിഹിതഗര്‍ഭത്തില്‍ ജനിക്കുന്ന ജനിക്കുന്ന “തന്തയില്ലാത്ത കുഞ്ഞു“ സമൂഹത്തിന്റെ മുമ്പില്‍ “ബസ്റ്റാര്‍ഡ്” എന്നഓമന പേരില്‍ അറിയപ്പെടുകയും, അമ്മയുടെ അധമ ജീവിതം കണ്ട് കൊണ്ട് തന്നെ ആ കുഞ്ഞുവളരുകയും ഇതൊന്നുമല്ലെങ്കില്‍ ഇര ഗര്‍ഭിണി ആയിരിക്കവേ തന്നെ ആത്മഹത്യയില്‍ അഭയംപ്രാപിക്കുകയോ ചെയ്ത് ആ അദ്ധ്യായം അവസാനിക്കുകയും ചെയ്തു വന്നു.മേല്‍ക്കാണിച്ചകാലഘട്ടങ്ങളിലെല്ലാം ഇന്നത്തെ പോലെ സ്ത്രീ സമൂഹം പുരുഷന്മാരുമായി കൂടുതല്‍ ഇടപഴകികഴിയുന്ന അന്തരീക്ഷം ഇല്ലായിരുന്നു എന്നും അതിനാല്‍ തന്നെ ഒരു സ്ത്രീ അടങ്ങി ഒതുങ്ങി അവളുടെമാനം കാത്ത് കഴിയണമെന്നും മാനം കാക്കല്‍ പെണ്ണിന്റെ മാത്രം ഡ്യൂട്ടി ആയിരുന്നു എന്നും അതിനാല്‍തന്നെ പെഴച്ചാല്‍ കുറ്റം കൂടുതലും ചുമത്തിയിരുന്നത് സ്ത്രീയിലായിരുന്നു എന്നും നിരീക്ഷിക്കുക..
കാലം കടന്ന് പോയപ്പോഴാണ് പുതിയ സമരമുറ - “ഗര്‍ഭ സത്യാഗ്രഹം“ - നിലവില്‍ വന്നത്. കമ്മ്യൂണിസത്തിന്റെ വേരോട്ടം ഈ പദ്ധതിയെ വല്ലാതെ സഹായിച്ചു എന്ന് പറയേണ്ടി വരുന്നു. കമ്മ്യൂണിസത്തിന്റെ ആവിര്‍ഭാവത്തോടെ ഏത് ചൂഷണത്തെയും നേരിടാന്‍ അധസ്ഥിതര്‍ക്ക കഴിവ്കൈവന്നതിന്റെ ബഹിര്‍ഗമനമായി മാറി ഈ സത്യഗ്രഹങ്ങള്‍. പെണ്ണ് പിഴച്ചാല്‍ ഗര്‍ഭത്തിന്റെഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അതിനു കാരണക്കാരനെന്ന് പെണ്ണ് മൊഴി നല്‍കിയ ആളിന്റെ വീട്പടിക്കല്‍ ഗര്‍ഭ സത്യാഗ്രഹം നടത്താന്‍ എല്ലാ സഹായവും അവള്‍ക്ക് ലഭിക്കാന്‍ തക്ക വിധം നാട്ടില്‍ആള്‍ക്കാര്‍ ഉണ്ടായി.. പുരുഷന്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ഒരു ബോംബായിരുന്നു ഈ മാതിരിസത്യഗ്രഹങ്ങള്‍. പുരുഷനു ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടെങ്കില്‍ അവന്റെ കാര്യം പോക്ക് കേസായി മാറി. അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദികള്‍ ശരിക്കും വിരണ്ട കാലഘട്ടമായിരുന്നു ഇത്. ഇപ്രകാരമുള്ളഭൂരിഭാഗ കേസുകളും സാമ്പത്തിക പരിഹാരത്തിലൂടെ അവസാനിച്ചിരുന്നു എന്നും പറയേണ്ടി വരുന്നു.. പക്ഷേ അന്നും “ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു” എന്ന സെക്ഷന്‍ ഇട്ട് ഒരു പുരുഷനെയുംപ്രതിയാക്കിയതായി ചരിത്രം ഇല്ല.

കാലം കടന്ന് പോയി ഇതാ ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന ഈ കാലത്ത് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ധാരാളമായി നിര്‍മ്മിക്കപ്പെട്ടു. പണ്ട് കാലഘട്ടത്തില്‍ യാതന അനുഭവിച്ചിരുന്ന സ്ത്രീ സമൂഹത്തിനുഇനി അങ്ങിനെ ഒരു അവസ്ഥ ഉണ്ടാകരുത് എന്ന ചിന്തയോടെ നിയമ നിര്‍മാതാക്കള്‍ സ്ത്രീസംരക്ഷണ നിയമങ്ങള്‍ തലങ്ങും വിലങ്ങും സൃഷ്ടിച്ചു. സ്ത്രീ പീഡന നിയമം , ഗാര്‍ഹിക പീഡനനിയമം, വിവാഹമുക്തക്ക് നല്‍കേണ്ട ജീവനാംശ നിയമം, മുതലായ സ്ത്രീ പക്ഷ നിയമങ്ങള്‍സ്ത്രീകള്‍ക്കായി നിലവന്നു. അത് കൊണ്ട് തന്നെ സ്ത്രീ കോടതിയില്‍ കയറി മൊഴി കൊടുത്താല്‍അതിനു വിലയുണ്ടായി. സ്ത്രീയെ തൊട്ടാല്‍ ആകെ ഗുലുമാലായി. അത് കൊണ്ട് തന്നെ പഴയ മോഡല്‍ഗാന്ധര്‍വ വിവാഹത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ “വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു“ എന്ന് കുറ്റംചാര്‍ത്തുന്ന കേസുകളില്‍ പ്രതിയുമായി. പക്ഷേ ശിക്ഷിക്കപ്പെടുന കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുംകോടതി വിചാരണയും, മാധ്യമ, ചാനല്‍ വിചാരണകളും, ബുദ്ധി ജീവികളുടെയും സാമൂഹ്യസംഘടനകളുടെയും പ്രതിഷേധ പ്രചണ്ഡ വാതങ്ങള്‍ അന്തരീക്ഷത്തില്‍ ചുറ്റി അടിച്ചിട്ടും പുരുഷന്റെപീഡനങ്ങള്‍ക്കോ, “വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുന്നതിനു “ തയാറായി പുരുഷനു വഴങ്ങി കൊടുക്കുന്നസ്ത്രീ സ്വാഭാവത്തിനോ ഒരു കുറവും വന്നില്ലാ എന്ന് മാത്രമല്ല അത് വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്നുഎന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇരകളായി മാറ്റപ്പെടുന്നതില്‍ നമ്മുടെ കുട്ടികള്‍ക്ക് യാതൊരുമടിയും ഇല്ലന്നാണോ കരുതേണ്ടത്. എത്ര ശിക്ഷിച്ചാലും ഇപ്രകാരം ഇരകളെ വേട്ടയാടുക തന്നെചെയ്യും എന്ന് പുരുഷ വര്‍ഗത്തിനു നിര്‍ബന്ധമുള്ളത് പോലെയും കാണപ്പെടുന്നു.. അത് അനുദിനംവര്‍ദ്ധിച്ചു വരുന്നു എന്ന് പത്ര വാര്‍ത്തകള്‍ നമ്മെ ചൂണ്ടിക്കാണിച്ച് തരുന്നു.ഇപ്രകാരമുള്ള കുറ്റങ്ങള്‍ക്രിമിനല്‍ നിയമങ്ങളുടെ സഹായത്തോടെ ക്രമാതീതമായി കോടതികളില്‍ എത്തിച്ചേരാന്‍ തക്കവിധംസമൂഹത്തില്‍ എന്ത് മാറ്റമാണ് ഇപ്പോള്‍ ഉണ്ടായതെന്ന് നിരീക്ഷിച്ചാല്‍ മാത്രമല്ലേ പരിഹാരംകണ്ടെത്താന്‍ കഴിയൂ. ഭരണാധികാരികളോ സാമൂഹ്യ സംഘടനകളോ ഈ കാര്യം ശ്രദ്ധിച്ചതായിപോലും കാണാന്‍ കഴിയുന്നില്ല. കര്‍ശനമായ ശിക്ഷകള്‍ കോടതി വിധിച്ചിട്ടും വേട്ടക്കാരുടെഎണ്ണത്തിനു കുറവൊന്നും കാണപ്പെടുന്നില്ലെന്ന് മാത്രമല്ല ഈ വക കേസുകളിലൂടെ പെണ്‍കുട്ടികള്‍ചതിക്കപ്പെടുന്ന വിവരങ്ങള്‍ വാര്‍ത്തകളിലൂടെ ധാരാളമായി പുറത്ത് വന്നിട്ടും പിന്നെയും പിന്നെയുംഇരകള്‍ വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്ന ഈ അല്‍ഭുത പ്രതിഭാസത്തിനു പ്രതിവിധികണ്ടെത്തിയില്ലെങ്കില്‍ ഇനിയുള്ള കാലങ്ങളില്‍ ഇരയാക്കപ്പെടുന്നത്, നമ്മുടെ യുവാക്കളായിരിക്കുംഎന്ന ദു:ഖ സത്യം സൂചിപ്പിക്കാന്‍ തക്കവിധം ചില കേസുകള്‍ എന്റെ അറിവില്‍പെടുകയുണ്ടായി.സമാന സ്വഭാവമുള്ള മൂന്നു കേസുകള്‍ എന്റെ അറിവില്‍ ഇപ്പോള്‍ ഉണ്ട്. ആ മൂന്നെണ്ണത്തില്‍ രണ്ടിലും പെണ്‍കുട്ടികളാണ് ബന്ധത്തിനു മുന്‍ കൈ എടുത്തിരിക്കുന്നത്. അതില്‍ഒരെണ്ണം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇണകള്‍. പെണ്‍കുട്ടി മുന്‍ കയ്യെടുത്തു നടത്തിയതാണ് ശാരീരിക ബന്ധങ്ങളെന്ന് രണ്ട് പേരും സമ്മതിക്കുന്നുണ്ട് .. കുറെ കഴിഞ്ഞപ്പോള്‍അവള്‍ക്ക് മടുത്തപ്പോള്‍ അവനെ തഴഞ്ഞു മറ്റൊരുവന്റെ പുറകെ പോയി. ഒന്നാമന്‍ നോക്കി നില്‍ക്കെമറ്റൊരുത്തനുമായി ചിറ്റിക്കറങ്ങി. അങ്ങിനെ ഇരിക്കെ ഒന്നാമനു വീട്ടുകാര്‍ കല്യാണം നിശ്ചയിച്ചപ്പോള്‍അവള്‍ക്ക് കുശുമ്പ് കയറി ഒന്നാമന്‍ തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു.. അപ്പോഴേക്കും രണ്ട് പേരും ഹൌസ് സര്‍ജന്‍സി സ്റ്റേജിലെത്തിയിരുന്നു. കണ്ടവന്റെ കൂടെ ചുറ്റിനടക്കുന്നവളെ എനിക്ക് വേണ്ടാ എന്നായി പുരുഷന്‍ . പിന്നെ കേള്‍ക്കുന്നത് വിവാഹം വാഗ്ദാനംചെയ്ത് ഒരു വര്‍ഷം പീഡിപ്പിച്ചു എന്ന കേസില്‍ പുരുഷനെതിരെ കേസെടുത്തെന്നും അയാള്‍ രണ്ട്ദിവസം ജെയിലില്‍ കിടന്നതിനു ശേഷമാണ് ജാമ്യം ലഭിച്ചതെന്നുമാണ്. പത്രങ്ങള്‍ വിഷയം ശരിക്കും ഘോഷിച്ചു . നിശ്ചയിച്ച കല്യാണം മുടങ്ങി. കേസ് ഇപ്പോഴും തുടരുകയാണ്. രണ്ടാമത്തെകേസും ഇതേ പോലെ പെണ്‍കുട്ടി ആണ് ബന്ധത്തിനു മുന്‍ കയ്യെടുത്തതെന്ന് അവള്‍ തന്നെ എന്നോട്തുറന്ന് പറഞ്ഞു. അവനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവള്‍ക്ക് ഏതോ കാരണത്താല്‍നിര്‍ബന്ധമുണ്ടത്രേ! അതിനാലാണത്രേ കേസും പുക്കാറും.
പരിഷ്കൃത രാജ്യങ്ങളെ പോലെ ആണും പെണ്ണും പരസ്പരം മനസിലാക്കി ഇടപെട്ട് ജീവിച്ചാല്‍അധാര്‍മികത ഇല്ലാതാകും എന്ന വിശ്വാസം തകരുകയാണോ? സ്ത്രീ മതില്‍ക്കെട്ടിനകത്ത്കഴിഞ്ഞിരുന്നതിനേക്കാളും ഈ വക കുറ്റകൃത്യങ്ങള്‍ അവള്‍ സമൂഹത്തില്‍ സജീവമായിപങ്കെടുക്കുമ്പോള്‍ ഉണ്ടാകുന്നതായി കാണപ്പെടുന്നു എന്നത് സത്യമല്ലേ? ഇപ്പോഴത്തെ ഈ അവസ്ഥക്ക് പ്രതി വിധി എന്ത്? ഒരു തുറന്ന ചിന്ത ഈ കാര്യത്തില്‍ നിര്‍ബന്ധമായും വേണ്ടത് തന്നെ.
ശരിക്കും പുരുഷ പീഡനം ആണ് ഇവിടെ നടക്കുന്നത് , ചുമ്മാതെ ആരും കിടന്നു കൊടുക്കുകയില്ല , പ്രേമിച്ചു, ആണിനെ പുറകെ നടത്തി, മൊബൈല്‍ ബില്ലും കൊടുപ്പിച്ചു , കാശും വാങ്ങി (ഗിഫ്റ്റ്, ഓര്നമേന്റ്സ് ) , ചുരിദാറും വാങ്ങി കാറിലും കേറി അങ്ങിനെ ഊറ്റാവുന്നതെല്ലാം ഊറ്റി ആണ് , അല്ലാതെ ഒരു സുപ്രഭാതത്തില്‍ നിന്നെ കല്യാണം കഴിക്കാം എന്ന് പറഞ്ഞാല്‍ ആരെങ്കിലും ഉടനെ തുണി അഴിക്കുമോ? പക്ഷെ ആണിന്റെ ഭാഗം പറയാനോ കേള്‍ക്കാനോ ആരുമില്ല , പീഡനം എന്നാ വാക്ക് പെണ്ണുങ്ങള്‍ ശരിക്ക് കായം കുളം വാള്‍ ആയി ഉപയോഗിക്കുന്നു അതിനു മീഡിയ കൂട്ട് നില്‍ക്കുന്നു , ഓരോ പേരോ അറിയാത്ത ആണിനെ തിരക്കി ഫോണ വഴി മാത്രം പരിചയപ്പെട്റ്റ് വണ്ടി കേറി എത്തുന്നു ഇതെന്ത് വെള്ളരിക്കപട്ടനമോ?
ReplyDeleteNB: ആന നടന്നു പോയാല്‍ പീഡനം ആണ് എന്ന് ഇവിടെ മ്രഗ സ്നേഹികള്‍ മുറ വിളി കൂട്ടി ഇപ്പോള്‍ ആന ലോറിയില്‍ ആയി സഞ്ചാരം ഇപ്പോള്‍ ടെ ആനകള്‍ എക്സര്‍ സൈസ് ഇല്ലാതെ ദാഹനക്കേദ് മൂലം മരിക്കുന്നു ആ മ്രഗ സ്നേഹികളെ കാണാനേ ഇല്ല
പെൺകുട്ടികൾ ആൺകുട്ടികളെ കുടുക്കിയ സംഭവങ്ങൾ തീർച്ചയായും ഉണ്ടായിട്ടുണ്ട്. പക്ഷേ, അവ അപവാദങ്ങൾ മാത്രമാണ്. സ്ത്രീ പീഡിപ്പിക്കപ്പെടുന്നതു തന്നെ സാധാരണം.പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ മാത്രം പക്വത എല്ലാ പെൺകുട്ടികൾക്കും കാണണമെന്നില്ല. അതുകൊണ്ട്, പാവപ്പെട്ട പെൺകുട്ടികളുടെ കണ്ണീരു തന്നെയാണ് നാം കാണേണ്ടത് എന്നു തോന്നുന്നു.
ReplyDeleteഇന്നത്തെ പീടനവാര്‍ത്ത തന്നെ നോക്കാം, കൊല്ലം ഒരുത്തന്‍ പെണ്ണിനെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു പിന്നെ അവന്റെ കല്യാണം വേറെ ഉറച്ചു അപ്പോള്‍ അവള്‍ അവന്റെ ഒരു കൂട്ടുകാരന്റെ വീട്ടില്‍ വിഷമം മാറ്റാന്‍ പോയി താമസിച്ചു അവനും പീഡിപ്പിച്ചു ഇപ്പോള്‍ ആ കൂട്ടുകാരനെതിരെ പീഡന കേസ് , ഇതെന്തു മറിമായം, ഒരുത്തന്‍ പഠിച്ചാല്‍ ഉടനെ അവന്റെ കൂട്ടുകാരന്റെ വീടില്‍ പോയി താമസിക്കുക അവനുമായി പീടിക്കുക പിന്നെ അവനും പഠിച്ചു എന്ന് കേസ് , കോടതിയില്‍ ഈ കേസൊന്നും നിലനില്‍ക്കില്ല, പ്രായപൂര്‍ത്തി ആയ പെണ്ണാണെങ്കില്‍ , ബലാല്‍ സംഗം ആയിരിക്കണം അതിനു ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ പരിശോധന വേണം , ഈ പേരും പറഞ്ഞു പോലീസുകാര്‍ നല്ല ഒരു തുക കൈപറ്റും അതല്ലാതെ പെണ്ണിന് യാതൊരു ഗുണവും ഇല്ല
ReplyDeleteപ്രീഡിഗ്രി-ഡിഗ്രി കാലത്ത് എന്റെ ആത്മമിത്രവും ഇപ്പോള്‍ ഒരു ഒന്നാം തരം വക്കീലുമായ ഒരു സുഹൃത്ത് പറയുന്നത് "പീഠനകേസുകളില്‍ 95%വും ഫെയ്ക്ക് ആണെന്നാണ്. വെറും 5% ശതമാനം മാത്രമാണ് ജെനുവിനായത്. വ്യക്തിവിദ്വേഷം തീര്‍ക്കാനാണ് 95% കേസുകളും കോടതികളിലെത്തിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്". - ലവനെ പോലീസിനെകൊണ്ട് പൊക്കിച്ച് ഒരാഴ്ചയെങ്കിലും ഒന്നു അകത്തിടണം അതിലൂടെ സമൂഹത്തില്‍ ലവനെയും ലവന്റെ കുടുംബത്തെയും നാട്ടിക്കണം അതു തന്നെ ഉദ്ധേശിക്കുന്നത് എന്നു സ്പഷ്ടം!
ReplyDeleteവേറെ ഒരു വാര്‍ത്തയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു സൂര്യ നെല്ലി പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി കൊടുത്തു അവള്‍ ചെയ്തതോ ട്രഷറിയില്‍ അടക്കാന്‍ കൊണ്ട് പോയ രണ്ടര ലക്ഷം രൂപ തിരിമറി നടത്തി ഇപ്പോള്‍ അറസ്റ്റിലായി, ഇതില്‍ നിന്നും ഇവളുടെ സ്വഭാവം മനസ്സിലാക്കാമല്ലോ , അവള്‍ കാരണം എത്ര പേര്‍ ആത്മഹത്യാ ചെയ്തു, എത്ര പേരുടെ കുടുംബം തകര്‍ന്നു, ഉഭയ സമ്മതമില്ലാതെ സെക്സ് എന്ജോയ് ചെയ്യാന്‍ പറ്റില്ല, ഒരു പെണ്‍ കുട്ടി ചെറുത്താല്‍ ആണുങ്ങള്‍ ആരും ഇതില്‍ ആനന്ദം കണ്ടെത്തില്ല , അച്ചന്‍ മകള്‍ പീഡനം പോലും ഉഭയ സമ്മതം കൊണ്ടേ നടക്കു
ReplyDeleteപരിഷ്കൃത രാജ്യങ്ങളെ പോലെ ആണും പെണ്ണും പരസ്പരം മനസിലാക്കി ഇടപെട്ട് ജീവിച്ചാല്‍അധാര്‍മികത ഇല്ലാതാകും എന്ന വിശ്വാസം തകരുകയാണോ?
ReplyDeleteയഥാര്‍ഥത്തില്‍ ആണോ പെണ്ണോ പീഢിപ്പിക്കപ്പെടുന്നു എന്നുള്ളതല്ല പ്രധാന പ്രശ്‌നം. നമ്മുടെ സമൂഹത്തില്‍ നാം കെട്ടിപൊക്കിയിരുന്ന ചില കപടതകള്‍ ഇപ്പോള്‍ അഴിഞ്ഞ് വീണിരിക്കുന്നു.......... ഫെമിനിസം, സ്ത്രീസ്വാതന്ത്രം കടിച്ചാല്‍ പൊട്ടാത്ത വാക്കുകളുമായി ബ്രാ റെവലൂഷ്യന് ഇറങ്ങിതിരിച്ചിരിക്കുന്ന പെണ്ണുങ്ങളും അവര്‍ക്ക് ചൂട്ട് കത്തിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സീറ്റ് തരപ്പെടുത്തുന്ന മഹാന്‍മാരും...ശരിക്കും പറഞ്ഞാല്‍ 'വടി വീശിയാല്‍ തുടപൊളക്കണം' എന്ന നാടന്‍ ഭാഷയാണ് ഇവര്‍ക്ക് ചേരുക..
ReplyDeleteകിളിരൂര്‍ കേസില്‍ സീരിയലില്‍ അഭിനയിക്കാന്‍ പോയാണ് പീഢനം നടന്നത്.
സ്വന്തം വീട്ടില്‍
ഇരുന്നപ്പോഴല്ല വല്ലവരുടേയും എ/സി റൂമില്‍ കിടന്നപ്പോഴാ പീഢനം നടന്നതെന്ന് എന്നിട്ട് തന്ത് പറയുന്നതോ നീതി ലഭിച്ചില്ലന്ന് സ്വന്തം മോളെ വല്ലവന്റെയും കൂടെ അവമതിക്ക് വിട്ട ഇവനെപോലുള്ളവനെ ചുമക്കുന്ന മറ്റവന്‍മാരുടെ ആസനത്തില്‍ കാന്താരി മുളക് തേക്കുകയാ വേണ്ടെ
പ്രിയ താഹിര്‍, ഞാന്‍ ആഗ്രഹിച്ച ശക്തമായ പ്രതികരണം ഇപ്പോള്‍ കിട്ടി. നന്ദി അനിയാ.
ReplyDelete