Tuesday, January 24, 2012

വാഗ്ദാനം ചെയ്ത്പീഡിപ്പിച്ചു

വര്‍ത്തമാന കാലത്ത് പത്ര താളുകളില്‍ ദിവസവും ഇപ്രകാരമുള്ള വാര്‍ത്താ തലക്കെട്ടുകള്‍ കാണപ്പെടുന്നു:- “വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്ന കുറ്റത്തിനു യുവാവിനെ അറസ്റ്റ് ചെയ്തു."

മേല്‍ക്കാണിച്ച കുറ്റത്തിനു ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ ഏതെല്ലാമാണ് പോലീസ് എഫ്..ആറില്‍ കാണിക്കുന്നതെന്ന് ഞാന്‍ ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബലാത്സംഗം വകുപ്പ് 375ന്റെ ഉപവിഭാഗങ്ങള്‍ - (അതായത് ഇരയെ തെറ്റിദ്ധരിപ്പിച്ച് സംഗം നടത്തി; അത് സമ്മതത്തോടെയാണെങ്കിലും അല്ലെങ്കിലും ശരി-) പോലീസുകാര്‍ വിഷയത്തില്‍ ധാരാളമായി ഉപയോഗിക്കുന്നു എന്ന് കാണപ്പെടുന്നു. വകുപ്പുകള്‍ രചിക്കുന്ന സമയം ഇപ്രകാരമുള്ള കുറ്റങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നോ എന്നുമെനിക്കറിയില്ല. വിഷയത്തില്‍ സ്ത്രീയുടെ പങ്ക് എന്ത്? അവള്‍ എങ്ങിനെ ഇതില്‍ ചെന്നു പെടുന്നു. പത്രങ്ങളും ചാനലുകളും നിരന്തരം ഇപ്രകാരമുള്ള ചതികള്‍ കൊട്ടി ഘോഷിച്ചിട്ടും സ്ത്രീകള്‍ കാര്യത്തില്‍ ബോധവതികളാകാതെ വീണ്ടും വീണ്ടും ഇപ്രകാരം ഇരകളാകുന്നത് എന്ത് കൊണ്ട്?വര്‍ത്തമാന പത്രങ്ങളിലൂടെയും ചാനലുകളിലെ നിശിതമായചര്‍ച്ചകളിലൂടെയും മുമ്പ് കുറ്റം ചെയ്തവര്‍ അപമാനിതരായിട്ടും, തങ്ങള്‍ക്ക് മുമ്പ് ഈ പെദിപ്പിക്കല്‍ പ്രവര്‍ത്തിചെയ്തവര്‍ക്ക് കോടതികളില്‍ നിന്നും കര്‍ശനമായ ശിക്ഷ ലഭിച്ചതായി അറിവുണ്ടായിട്ടും തങ്ങളുംപിടിക്കപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ തലപൊക്കി നടക്കാന്‍ കഴിയാത്ത വിധംഅപമാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും വീണ്ടും പുരുഷന്മാര്‍ വക കുറ്റങ്ങള്‍ ചെയ്യാന്‍ മടിക്കാത്തതെന്ത്കൊണ്ട്? വക കാര്യങ്ങളില്‍ ഒരു തുറന്ന ചിന്ത വേണമെന്ന് തോന്നിയതില്‍ നിന്നാണ് പോസ്റ്റ് ജന്മമെടുത്തത്.

ഈ പീഡിപ്പിക്കല്‍ ത്വര പുതിയ സംഗതി അല്ല. പണ്ടും ഈ മാതിരി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചരിത്രത്തിലെക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ സമാനമായ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലത്ത് .പി.സി യും മറ്റും നിലവിലില്ലായിരുന്നല്ലോ.

ചരിത്രത്തിലേക്ക് കടക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ പീഡന കേസ് വിശ്വാമിത്രന്‍ Vsമേനക ആണ്. പക്ഷേ കേസില്‍ മേനകയാണ് വിശ്വാമിത്രനെ കുരുക്കില്‍ പെടുത്തിയത്. അത് കൊണ്ട് തന്നെ തങ്ങളുടെ വേഴ്ചയുടെ ഫലമായി ലഭിച്ച കുഞ്ഞുമായി നില്‍ക്കുന്ന മേനകയുടെ നേരെ മുഖം തിരിക്കുന്ന മഹര്‍ഷിയെ നമുക്ക് ന്യായീകരിക്കുകയും ചെയ്യാം. അന്നു അമ്മത്തൊട്ടില്‍ കണ്വാശ്രമത്തില്‍ ഉണ്ടായതിനാല്‍ കുഞ്ഞ് രക്ഷപെടുകയും ചെയ്തു. പിന്നെ നമ്മുടെ അറിവില്‍ വരുന്ന അടുത്ത കേസ് ദുഷ്യന്തന്‍ Vsശകുന്തള സംഭവമാണ്. വിവാഹം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ഒരു കേസായിരുന്നു അതെന്ന് നിസ്സംശയം പറയാം. ദുര്‍വാസാവിന്റെ ശാപമെന്ന വാദമൊന്നും നില നില്‍ക്കുകയുമില്ല. ഇന്നത്തെ പോലെ അന്നു ഭരണാധികാരികളെ പീഡനത്തിനു കോടതിയില്‍ കയറ്റുന്ന നിയമങ്ങള്‍ ഒന്നുമില്ലായിരുന്നു. അതിനാല്‍ പുരുഷന്‍ രക്ഷപെട്ടു.

നിയമങ്ങള്‍ നിലവില്‍ വന്നതിനു ശേഷവും മാതിരി കേസുകള്‍ കോടതിയില്‍ എത്തുന്നത് അപൂര്‍വവുമായിരുന്നു എന്ന് നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നു.

.പി.സിയും മറ്റും നിയമങ്ങളും നിലവില്‍ വന്നതിനു ശേഷമുള്ള കുറേ ഇപ്പുറത്തെ സിനിമാ കാലത്തിലേക്ക് ഉദാഹരണത്തിനായി നമുക്ക് വരാം.

കഥകളും സിനിമകളും അതാത് കാലത്തെയായിരിക്കുമല്ലോ പ്രതിനിധീകരിക്കുന്നത്. ആദ്യ കാല മലയാള സിനിമ നീലക്കുയില്‍ ഒരു പീഡനക്കേസിന്റെ മകുടോദാഹരണമാണ്. അധ:സ്ഥിതിയിലായിരുന്ന ഒരു സമൂഹത്തിലെ പെണ്‍കുട്ടിയെ സവര്‍ണനായ ഒരു അദ്ധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വഴിയിലാക്കിയ കഥയാണ് നീലക്കുയില്‍ നമ്മോട് പറയുന്നത്. അന്നത്തെ സമൂഹ വ്യവസ്ഥിതി സിനിമയില്‍ പ്രതിബിംബിക്കുന്നു. അവിടെയും കേസോ അന്വേഷണമോ ഒന്നും ഉണ്ടാകുന്നില്ല. വേട്ടക്കാരന്‍ സുഖമായി രക്ഷപെടുന്നു. ഇര പെരുവഴിയില്‍ കിടന്ന് പ്രസവത്തോടെ മരിക്കുകയും ചെയ്യുന്നു. പെഴച്ചാല്‍ പെണ്ണ് സമൂഹത്തിനു പുറത്ത് എന്ന തത്വവും നമ്മള്‍ മനസിലാക്കുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പലതും ഇങ്ങിനെ പുരുഷനാല്‍ ചതിക്കപ്പെടുന്ന സ്ത്രീകളുടെ കഥകളാല്‍ നിറയപ്പെട്ടപ്പോഴും സ്ത്രീയെ കദന പര്യായമായി അവതരിപ്പിക്കുന്നതല്ലാതെ പുരുഷനെ വിവാഹ വാഗ്ദനം ചെയ്ത് പീഡിപ്പിച്ചു എന്ന സെക്ഷനില്‍ കേസ് ഫയല്‍ ചെയ്ത ഒരു വിവരവും ഒരിടത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. “ഏത് മഹാപാപിയാ പെണ്ണേ നിന്നെ ചതിച്ചത്?” എന്ന ചില വല്യമ്മ വിലാപമല്ലാതെമഹാപാപികള്‍ഭൂരിഭാഗവും രക്ഷപെടുകയും പെണ്ണ് ഒന്നുകില്‍ പരിപൂര്‍ണമായി അധമ മാര്‍ഗത്തില്‍ പെടുകയും അവിഹിത ഗര്‍ഭത്തില്‍ ജനിക്കുന്ന ജനിക്കുന്നതന്തയില്ലാത്ത കുഞ്ഞുസമൂഹത്തിന്റെ മുമ്പില്‍ബസ്റ്റാര്‍ഡ്എന്ന ഓമന പേരില്‍ അറിയപ്പെടുകയും, അമ്മയുടെ അധമ ജീവിതം കണ്ട് കൊണ്ട് തന്നെ കുഞ്ഞു വളരുകയും ഇതൊന്നുമല്ലെങ്കില്‍ ഇര ഗര്‍ഭിണി ആയിരിക്കവേ തന്നെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയോ ചെയ്ത് അദ്ധ്യായം അവസാനിക്കുകയും ചെയ്തു വന്നു.മേല്‍ക്കാണിച്ച കാലഘട്ടങ്ങളിലെല്ലാം ഇന്നത്തെ പോലെ സ്ത്രീ സമൂഹം പുരുഷന്മാരുമായി കൂടുതല്‍ ഇടപഴകി കഴിയുന്ന അന്തരീക്ഷം ഇല്ലായിരുന്നു എന്നും അതിനാല്‍ തന്നെ ഒരു സ്ത്രീ അടങ്ങി ഒതുങ്ങി അവളുടെ മാനം കാത്ത് കഴിയണമെന്നും മാനം കാക്കല്‍ പെണ്ണിന്റെ മാത്രം ഡ്യൂട്ടി ആയിരുന്നു എന്നും അതിനാല്‍ തന്നെ പെഴച്ചാല്‍ കുറ്റം കൂടുതലും ചുമത്തിയിരുന്നത് സ്ത്രീയിലായിരുന്നു എന്നും നിരീക്ഷിക്കുക..

കാലം കടന്ന് പോയപ്പോഴാണ് പുതിയ സമരമുറ - “ഗര്‍ഭ സത്യാഗ്രഹം“ - നിലവില്‍ വന്നത്. കമ്മ്യൂണിസത്തിന്റെ വേരോട്ടം പദ്ധതിയെ വല്ലാതെ സഹായിച്ചു എന്ന് പറയേണ്ടി വരുന്നു. കമ്മ്യൂണിസത്തിന്റെ ആവിര്‍ഭാവത്തോടെ ഏത് ചൂഷണത്തെയും നേരിടാന്‍ അധസ്ഥിതര്‍ക്ക കഴിവ് കൈവന്നതിന്റെ ബഹിര്‍ഗമനമായി മാറി സത്യഗ്രഹങ്ങള്‍. പെണ്ണ് പിഴച്ചാല്‍ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അതിനു കാരണക്കാരനെന്ന് പെണ്ണ് മൊഴി നല്‍കിയ ആളിന്റെ വീട് പടിക്കല്‍ ഗര്‍ഭ സത്യാഗ്രഹം നടത്താന്‍ എല്ലാ സഹായവും അവള്‍ക്ക് ലഭിക്കാന്‍ തക്ക വിധം നാട്ടില്‍ ആള്‍ക്കാര്‍ ഉണ്ടായി.. പുരുഷന്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ഒരു ബോംബായിരുന്നു മാതിരി സത്യഗ്രഹങ്ങള്‍. പുരുഷനു ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടെങ്കില്‍ അവന്റെ കാര്യം പോക്ക് കേസായി മാറി. അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദികള്‍ ശരിക്കും വിരണ്ട കാലഘട്ടമായിരുന്നു ഇത്. ഇപ്രകാരമുള്ള ഭൂരിഭാഗ കേസുകളും സാമ്പത്തിക പരിഹാരത്തിലൂടെ അവസാനിച്ചിരുന്നു എന്നും പറയേണ്ടി വരുന്നു.. പക്ഷേ അന്നുംവിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുഎന്ന സെക്ഷന്‍ ഇട്ട് ഒരു പുരുഷനെയും പ്രതിയാക്കിയതായി ചരിത്രം ഇല്ല.

കാലം കടന്ന് പോയി ഇതാ ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന കാലത്ത് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ധാരാളമായി നിര്‍മ്മിക്കപ്പെട്ടു. പണ്ട് കാലഘട്ടത്തില്‍ യാതന അനുഭവിച്ചിരുന്ന സ്ത്രീ സമൂഹത്തിനു ഇനി അങ്ങിനെ ഒരു അവസ്ഥ ഉണ്ടാകരുത് എന്ന ചിന്തയോടെ നിയമ നിര്‍മാതാക്കള്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ തലങ്ങും വിലങ്ങും സൃഷ്ടിച്ചു. സ്ത്രീ പീഡന നിയമം , ഗാര്‍ഹിക പീഡന നിയമം, വിവാഹമുക്തക്ക് നല്‍കേണ്ട ജീവനാംശ നിയമം, മുതലായ സ്ത്രീ പക്ഷ നിയമങ്ങള്‍ സ്ത്രീകള്‍ക്കായി നിലവന്നു. അത് കൊണ്ട് തന്നെ സ്ത്രീ കോടതിയില്‍ കയറി മൊഴി കൊടുത്താല്‍ അതിനു വിലയുണ്ടായി. സ്ത്രീയെ തൊട്ടാല്‍ ആകെ ഗുലുമാലായി. അത് കൊണ്ട് തന്നെ പഴയ മോഡല്‍ ഗാന്ധര്‍വ വിവാഹത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുഎന്ന് കുറ്റം ചാര്‍ത്തുന്ന കേസുകളില്‍ പ്രതിയുമായി. പക്ഷേ ശിക്ഷിക്കപ്പെടുന കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടും കോടതി വിചാരണയും, മാധ്യമ, ചാനല്‍ വിചാരണകളും, ബുദ്ധി ജീവികളുടെയും സാമൂഹ്യ സംഘടനകളുടെയും പ്രതിഷേധ പ്രചണ്ഡ വാതങ്ങള്‍ അന്തരീക്ഷത്തില്‍ ചുറ്റി അടിച്ചിട്ടും പുരുഷന്റെ പീഡനങ്ങള്‍ക്കോ, “വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുന്നതിനുതയാറായി പുരുഷനു വഴങ്ങി കൊടുക്കുന്ന സ്ത്രീ സ്വാഭാവത്തിനോ ഒരു കുറവും വന്നില്ലാ എന്ന് മാത്രമല്ല അത് വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്നു എന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇരകളായി മാറ്റപ്പെടുന്നതില്‍ നമ്മുടെ കുട്ടികള്‍ക്ക് യാതൊരു മടിയും ഇല്ലന്നാണോ കരുതേണ്ടത്. എത്ര ശിക്ഷിച്ചാലും ഇപ്രകാരം ഇരകളെ വേട്ടയാടുക തന്നെ ചെയ്യും എന്ന് പുരുഷ വര്‍ഗത്തിനു നിര്‍ബന്ധമുള്ളത് പോലെയും കാണപ്പെടുന്നു.. അത് അനുദിനം വര്‍ദ്ധിച്ചു വരുന്നു എന്ന് പത്ര വാര്‍ത്തകള്‍ നമ്മെ ചൂണ്ടിക്കാണിച്ച് തരുന്നു.ഇപ്രകാരമുള്ള കുറ്റങ്ങള്‍ ക്രിമിനല്‍ നിയമങ്ങളുടെ സഹായത്തോടെ ക്രമാതീതമായി കോടതികളില്‍ എത്തിച്ചേരാന്‍ തക്കവിധം സമൂഹത്തില്‍ എന്ത് മാറ്റമാണ് ഇപ്പോള്‍ ഉണ്ടായതെന്ന് നിരീക്ഷിച്ചാല്‍ മാത്രമല്ലേ പരിഹാരം കണ്ടെത്താന്‍ കഴിയൂ. ഭരണാധികാരികളോ സാമൂഹ്യ സംഘടനകളോ കാര്യം ശ്രദ്ധിച്ചതായി പോലും കാണാന്‍ കഴിയുന്നില്ല. കര്‍ശനമായ ശിക്ഷകള്‍ കോടതി വിധിച്ചിട്ടും വേട്ടക്കാരുടെ എണ്ണത്തിനു കുറവൊന്നും കാണപ്പെടുന്നില്ലെന്ന് മാത്രമല്ല വക കേസുകളിലൂടെ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്ന വിവരങ്ങള്‍ വാര്‍ത്തകളിലൂടെ ധാരാളമായി പുറത്ത് വന്നിട്ടും പിന്നെയും പിന്നെയും ഇരകള്‍ വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്ന അല്‍ഭുത പ്രതിഭാസത്തിനു പ്രതിവിധി കണ്ടെത്തിയില്ലെങ്കില്‍ ഇനിയുള്ള കാലങ്ങളില്‍ ഇരയാക്കപ്പെടുന്നത്, നമ്മുടെ യുവാക്കളായിരിക്കും എന്ന ദു: സത്യം സൂചിപ്പിക്കാന്‍ തക്കവിധം ചില കേസുകള്‍ എന്റെ അറിവില്‍ പെടുകയുണ്ടായി.സമാന സ്വഭാവമുള്ള മൂന്നു കേസുകള്‍ എന്റെ അറിവില്‍ ഇപ്പോള്‍ ഉണ്ട്. മൂന്നെണ്ണത്തില്‍ രണ്ടിലും പെണ്‍കുട്ടികളാണ് ബന്ധത്തിനു മുന്‍ കൈ എടുത്തിരിക്കുന്നത്. അതില്‍ഒരെണ്ണം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇണകള്‍. പെണ്‍കുട്ടി മുന്‍ കയ്യെടുത്തു നടത്തിയതാണ് ശാരീരിക ബന്ധങ്ങളെന്ന് രണ്ട് പേരും സമ്മതിക്കുന്നുണ്ട് .. കുറെ കഴിഞ്ഞപ്പോള്‍അവള്‍ക്ക് മടുത്തപ്പോള്‍ അവനെ തഴഞ്ഞു മറ്റൊരുവന്റെ പുറകെ പോയി. ഒന്നാമന്‍ നോക്കി നില്‍ക്കെമറ്റൊരുത്തനുമായി ചിറ്റിക്കറങ്ങി. അങ്ങിനെ ഇരിക്കെ ഒന്നാമനു വീട്ടുകാര്‍ കല്യാണം നിശ്ചയിച്ചപ്പോള്‍അവള്‍ക്ക് കുശുമ്പ് കയറി ഒന്നാമന്‍ തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു.. അപ്പോഴേക്കും രണ്ട് പേരും ഹൌസ് സര്‍ജന്‍സി സ്റ്റേജിലെത്തിയിരുന്നു. കണ്ടവന്റെ കൂടെ ചുറ്റിനടക്കുന്നവളെ എനിക്ക് വേണ്ടാ എന്നായി പുരുഷന്‍ . പിന്നെ കേള്‍ക്കുന്നത് വിവാഹം വാഗ്ദാനംചെയ്ത് ഒരു വര്‍ഷം പീഡിപ്പിച്ചു എന്ന കേസില്‍ പുരുഷനെതിരെ കേസെടുത്തെന്നും അയാള്‍ രണ്ട്ദിവസം ജെയിലില്‍ കിടന്നതിനു ശേഷമാണ് ജാമ്യം ലഭിച്ചതെന്നുമാണ്. പത്രങ്ങള്‍ വിഷയം ശരിക്കും ഘോഷിച്ചു . നിശ്ചയിച്ച കല്യാണം മുടങ്ങി. കേസ് ഇപ്പോഴും തുടരുകയാണ്. രണ്ടാമത്തെകേസും ഇതേ പോലെ പെണ്‍കുട്ടി ആണ് ബന്ധത്തിനു മുന്‍ കയ്യെടുത്തതെന്ന് അവള്‍ തന്നെ എന്നോട്തുറന്ന് പറഞ്ഞു. അവനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവള്‍ക്ക് ഏതോ കാരണത്താല്‍നിര്‍ബന്ധമുണ്ടത്രേ! അതിനാലാണത്രേ കേസും പുക്കാറും.

പരിഷ്കൃത രാജ്യങ്ങളെ പോലെ
ആണും പെണ്ണും പരസ്പരം മനസിലാക്കി ഇടപെട്ട് ജീവിച്ചാല്‍അധാര്‍മികത ഇല്ലാതാകും എന്ന വിശ്വാസം തകരുകയാണോ? സ്ത്രീ മതില്‍ക്കെട്ടിനകത്ത്കഴിഞ്ഞിരുന്നതിനേക്കാളും വക കുറ്റകൃത്യങ്ങള്‍ അവള്‍ സമൂഹത്തില്‍ സജീവമായിപങ്കെടുക്കുമ്പോള്‍ ഉണ്ടാകുന്നതായി കാണപ്പെടുന്നു എന്നത് സത്യമല്ലേ? ഇപ്പോഴത്തെ ഈ അവസ്ഥക്ക് പ്രതി വിധി എന്ത്? ഒരു തുറന്ന ചിന്ത ഈ കാര്യത്തില്‍ നിര്‍ബന്ധമായും വേണ്ടത് തന്നെ.


4 comments:

 1. ഷെറീഫ് സാര്‍,

  ഇത്തരം ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കാണുന്നുണ്ട്. എന്നിട്ടും ഇത്തരം 
  പരിപാടിക്ക് പുരുഷന്മാര്‍ തയ്യാറാവുന്നതും സ്ത്രീകള്‍ ആ കെണിയില്‍ പെടുന്നതും വര്‍ദ്ധിച്ചു വരുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. ഇതിന്ന് ഒരു പരിഹാര മാര്‍ഗ്ഗമില്ലേ.

  ReplyDelete
 2. സ്തീപിഢനങ്ങള്‍ എന്നു പറഞ്ഞു വരുന്ന കേസുകള്‍ പലതും സ്ത്രീപീഡിക്കപ്പെട്ടതാകണമെന്നില്ല. പക്ഷേ ഇത്തരം കേസുകള്‍ വരുമ്പോള്‍ പുരുഷനെ കുറ്റമേല്‍പ്പിച്ചാല്‍ സ്ത്രീക്കതില്‍ നിന്നു സമര്‍ത്ഥമായി ഒഴിവാകാം.പുരുഷന് ആദ്യം കുറച്ച പേരു ദോഷം വരുമെങ്കിലും പിന്നീട് സമൂഹം ക്ലീന്‍ ചീറ്റ് നല്‍കും.മറിച്ച് സ്ത്രീയാണ് പ്രശ്നക്കാരി എന്ന രീതിയില്‍ പ്രചരിച്ചാല്‍ അതോടെ അവരുടെ ഭാവി അവതാളത്തിലാവും.. വടക്കന്‍ വീരഗ്ഗാഥയില്‍ ചന്തുവിനെ ആര്‍ച്ച വിളിച്ചു വരുത്തി പിന്നീട് പിടിക്കപ്പെട്ടപ്പോള്‍ തിരിഞ്ഞു കുത്തുന്നുണ്ടല്ലോ!പലപ്പോഴും അത്തരം നിര്‍ണ്ണായക ഘട്ടങ്ങള്‍ വരുമ്പോള്‍ ചാഞ്ചാട്ടം സ്ത്രീകളില്‍ പതിവാണ്.അതുകൊണ്ടാണ് പ്രണയ, വിവാഹ ബന്ധപ്പെട്ട കാര്യങ്ങളില്‍ അവിശ്വസനീയമാ‍യ പലതും നാം കാണുന്നത്. നിയമപരമായി സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ.സ്ത്രീപീഢന നിയമം കുറേയേറെ ദുരുപയോഗം നടക്കുന്നുണ്ടെന്നത് സത്യമാണല്ലോ.

  ---------------------

  പിന്നെ ഞാനും ബ്ലോഗ്ഗ് എഴുതുന്നുണ്ട്.ഇതാണ് അഡ്രസ്സ് :
  http://thoothappuzhayoram.blogspot.com/

  ReplyDelete
 3. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് അല്ലെ, സര്‍... ഇനി എന്തെല്ലാം കാണാന്‍ ഇരിക്കുന്നു... പുരുഷന്മാരും സംഘടന ഉണ്ടാക്കിയല്ലോ... പുരുഷ പീടനതിനു എതിരെ...

  ReplyDelete
 4. അറിയാത്തത് കൊണ്ടല്ല, അറിവില്ലായ്മകൊണ്ടുമല്ല.. പിടിക്കപെടുമ്പോൾ അതല്ലെങ്കിൽ വല്ല ഇഷ്യൊ ഉണ്ടാകുന്നത് വരെ ഇതൊന്നും പീഢനമാകുന്നില്ല. മാത്രമല്ല, ഇപ്പഴത്തെ കണക്കനുസരിച്ച് നമ്മൾ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് കേരളീയർക്ക് ഞരമ്പ് രോഗം കൂടിയിട്ടുണ്ട് എന്നല്ലെ നെറ്റ് കണക്കുകളിൽ കാണുന്നത്... ബോധവൽകരണമല്ലാതെ മറ്റൊരൂ മറുമരുന്നില്ല

  ReplyDelete