Tuesday, January 10, 2012

ധനുമാസത്തിലെ പകല്‍

ധനുമാസത്തിലെ പ്രകാശിക്കുന്ന പകല്‍ എത്ര മനോഹരമാണ്.ഈ പകലില്‍ ഗ്രാമം അതി സുന്ദരിയുമാണ്.പകലിന്റെ വിവിധ ഭാഗങ്ങള്‍ കാണുക.

മഞ്ഞില്‍ കുതിര്‍ന്ന പ്രഭാതം
മഞ്ഞു മാറി വരുന്നതേയുള്ളൂ. രാവിലെ എട്ട് മണി നേരം
നട്ടുച്ച നേരം. മാനം നീല പുതപ്പ് ധരിച്ചിരിക്കുന്നു
രണ്ട് മണി നേരത്തും നീല നിറത്തിനു ഒരു മാറ്റവുമില്ല.

ഇതാ നിഴല്‍ ആരംഭിച്ച് തുടങ്ങി
ഒരു പകല്‍ അവസാനിക്കാന്‍ തുടങ്ങുകയായി. അഞ്ച് മണി നേരത്തെ കാഴ്ച്ച.
ഇനി രാത്രിയിലെ പൂ നിലാവിനും മഞ്ഞലകള്‍ക്കും ധനുമാസത്തിലെ തണുപ്പിനും കാത്തിരിപ്പ്.
ഗ്രാമത്തിന്റെ ഈ സൌന്ദര്യം ഒരിക്കലും നശിക്കാതിരുന്നെങ്കില്‍.

19 comments:

 1. മധുര കിനാവുകള്‍ കണ്ട് ഉണരുന്ന
  മകര തണുപ്പുകാലവും
  കതിരിടാന്‍ വെമ്പുന്ന വയലിലെ നെല്ലുകള്‍
  കിളിയാട്ടി നടന്നൊരു ധനുമാസവും

  nice photos bae

  ReplyDelete
 2. ഷെരീഫിക്ക...എഴുത്തിനൊപ്പം ഫോട്ടോഗ്രഫികൂടി നന്നായി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു.....ഇനിയും വരട്ടെ, ഗ്രാമസൗന്ദര്യത്തിന്റെ കാണാക്കാഴ്ചകൾ ക്യാമറക്കണ്ണുകളിലൂടെ..................

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ഷരീഫ്ക്കാ.. അതിമനോഹങ്ങളായ ചിത്രങ്ങള്‍.. ഇതെവിടെയാ സ്ഥലം.. കൊട്ടാരക്കര തന്നെയാണോ?

  ReplyDelete
 5. വളരെ നയനമനോഹരമായ പ്രകൃതിഭംഗി. നാട്ടിലെത്തിയാൽ വയലേലകളുടെ ഓരത്തിരുന്ന് കളിർകാറ്റുമേറ്റ് ഒന്നു മയങ്ങിയിരിക്കാൻ തോന്നി, ഈ ഫോട്ടോ കണ്ടപ്പോൾ. താങ്കൾക്ക് കഥ മാത്രമല്ല, ചിത്രം പകർത്താനും വൈദഗ്ധ്യമേറെതന്നെ. ( താങ്കൾ മുമ്പ് ‘ചെപ്പി’ൽ എഴുതിയ ബാർബർഷോപ്പിലെ ഒരു രംഗം, പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്നുതന്നെ ഞാൻ ‘ഇരിപ്പിടം അവലോകന’ത്തിൽ കാണിച്ചിരുന്നത് കണ്ടുകാണുമല്ലോ.) ഈ ചിത്രത്തിന് എന്റെ അഭിനന്ദനം അറിയിക്കട്ടെ....

  ReplyDelete
 6. സുന്ദരം ഈ നാട്ടു കാഴ്ച .....
  ഞങ്ങള്‍ പ്രവാസികള്‍ നോക്കി കൊതിക്കാം ...
  ആശംസകള്‍ .. ഷെരിഫ് ജി

  ReplyDelete
 7. മനോഹരമായ ചിത്രങ്ങള്‍....
  കൊതിയാവുന്നു..... :)

  ReplyDelete
 8. സുന്ദരമായ കാഴ്ചകള്‍..

  ReplyDelete
 9. ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട്‌ !!

  ReplyDelete
 10. പ്രിയപ്പെട്ട ഷാജു അത്താണിക്കല്‍,താങ്കളുടെ മനോഹരമായ ആസ്വാദനത്തിനു നന്ദി.

  പ്രിയ ഷിബു തോവാള, അഭിനന്ദനങ്ങള്‍ക്ക് നന്ദി ചങ്ങാതീ!

  പ്രിയ എന്റെ ശ്രീജിത് കൊണ്ടോട്ടീ!ഞാന്‍ താമസിക്കുന്ന സ്ഥലവും രാവിലെ നടക്കാന്‍ ഇറങ്ങുമ്പോള്‍ കാണുന്ന പ്രദേശവുമാണ് ഈ ചിത്രത്തില്‍.
  എന്തെല്ലാമുണ്ട് വിഷേഷങ്ങള്‍. ഒരിക്കല്‍കൂടി അന്നത്തെ പോലെ കണ്ണൂരില്‍ ചെഗുവരെയുടെ അമ്പലം തിരക്കി പോകാന്‍ കൊതിയാകുന്നു....

  പ്രിയപ്പെട്ട വി.എ.അഭിനന്ദനങ്ങള്‍ക്ക് വളരെ വളരെ നന്ദി സുഹൃത്തേ!താങ്കള്‍ സൂചിപ്പിച്ച എന്റെ കഥ “ഇന്നലെ പെയ്ത മഴ” മാധ്യമം വാരാദ്യ പതിപ്പിലും എന്റെ ബ്ലോഗിലും പ്രസിദ്ധീകരിച്ചിരുന്നു.”ചെപ്പില്‍” എന്ന് പറഞ്ഞത് എനിക്ക് പിടി കിട്ടുന്നില്ല.“ഇരിപ്പടം” എന്റെ കഥയുടെ അവലോകനം അന്ന് എനിക്ക് നിര്‍ഭാഗ്യവശാല്‍ കാണാന്‍ കഴിഞ്ഞില്ല. അതിന്റെ ലിങ്ക് ഒന്ന് അറിയിക്കാമോ?

  പ്രിയ നൌഷു, ജെഫു ജൈലാഫ്, അഭിപ്രായങ്ങള്‍ക്ക് നന്ദി ചങ്ങാതിമാരേ!

  പ്രിയ വേണുഗോപാല്‍, അഭിപ്രായത്തിനു നന്ദി ചങ്ങാതീ. പ്രവാസികള്‍ക്ക് നാട് എന്നും ഹരം തന്നെയാണല്ലോ!

  പ്രിയപ്പെട്ട കൊച്ചുമോള്‍, അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി.

  പ്രിയ പട്ടേപാടം റാംജീ! ഉഷാറായ ഈ അഭിപ്രായത്തിനു നന്ദി സുഹൃത്തേ!

  പ്രിയ സങ്കല്പങ്ങള്‍, നന്ദി സുഹൃത്തേ!

  ReplyDelete
 11. മനോഹരമായ ചിത്രങ്ങൾ. താങ്കൾ നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണെന്ന് ഇപ്പോൾ മനസ്സിലായി, അഭിനന്ദനങ്ങൾ

  ReplyDelete
 12. ഈ മനോഹര ചിത്രങ്ങള്‍ വല്ലാതെ കൊതിപ്പിക്കുന്നു..സര്‍..

  ReplyDelete
 13. പ്രിയപ്പെട്ട മണികണ്ഠന്‍, അയ്യോ! ക്യാമറാ ക്ലിക്കാനല്ലാതെ ഒരു ചുക്കുമറിയില്ലാ ചങ്ങാതീ...

  പ്രിയ ഷാനവാസ് സാഹിബ്, ഈ സ്ഥലങ്ങള്‍ എന്നെയും കൊതിപ്പിക്കുന്നു സ്നേഹിതാ...

  ReplyDelete
 14. ഷെരീഫിക്ക...ഇത് വല്ലാത്ത കൊതിപ്പിക്കല്‍ ആയിപ്പോയി...:))) ചിത്രങ്ങള്‍ മനോഹരം... എനിക്കും പിന്നേം നാട് മിസ്സ്‌ ചെയ്യുന്നേ ..എന്ന് കരയാന്‍ തോന്നുന്നു...:))

  ReplyDelete
 15. പ്രിയ മഞ്ജു, മലയാളിക്ക് സ്വന്തം നാട് എപ്പോഴും ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിഷയമാണ്.അതു കൊണ്ട് തന്നെ നാട് എപ്പോഴും കൊതിപ്പിച്ച് കൊണ്ടേ ഇരിക്കും. ആ കരച്ചില്‍ നാടിനെ സംബന്ധിച്ച അഭിമാനത്തില്‍ നിന്നുടലെടുത്തതാണ്. സന്ദര്‍ശനത്തിനു നന്ദി സുഹൃത്തേ!.

  ReplyDelete
 16. ഫോട്ടോകള്‍ കുറച്ചു വലുതാക്കി സ്വീകരണമുറിയില്‍ വെക്കാന്‍ തോന്നും. അത്രയ്ക്ക് മനോഹരം.

  ReplyDelete