Monday, January 23, 2012

കുട്ടനാട്- നട്ടുച്ച നേരം


ചങ്ങനാശേരി-ആലപ്പുഴ റോഡ് വഴി കുട്ടനാടിലൂടെ ഒരു നട്ടുച്ചയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു.തീ പറക്കുന്ന വെയിലിലൂടെയായിരുന്നു യാത്ര. കുട്ടനാടെത്തിയപ്പോള്‍ എന്തെന്നില്ലാത്ത കുളിര്‍മ അന്തരീക്ഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതായി അനുഭവപ്പെട്ടു. ഓടുന്ന വാഹനത്തിലിരുന്നു അപ്പോള്‍ കണ്ട കാഴ്ചകള്‍ ചിത്രമാക്കിയപ്പോള്‍ ലഭിച്ചവ നിങ്ങളുമായി പങ്ക് വെക്കാമെന്ന് കരുതി താഴെ പോസ്റ്റ് ചെയ്യുന്നു.
നോക്കെത്താത്ത ദൂരം വരെ പച്ച വില്ലീസ് വിരിച്ച പാടങ്ങള്‍
ഓടുന്ന വാഹനത്തിലിരുന്നുള്ള പോട്ടം പിടിക്കലില്‍ നിരത്തും കടന്ന് വരാം.
വെറുതെയാണോ കുളിര്‍മ അനുഭവപ്പെടുന്നത്. വെള്ളം സര്‍വത്ര വെള്ളം, പക്ഷേ കുടിക്കാന്‍ ഇത്തിരി വെള്ളമില്ല.

പള്ളാത്തുരുത്തി പാലത്തിനു മുകളിലൂടെ ഒരു ഹൌസ് ബോട്ട് കാഴ്ച.

19 comments:

  1. ചിത്രങ്ങള്‍ നന്നായിട്ടുണ്ട് .
    മനസ്സിന് കുളിര്‍മയെകും കാഴ്ചകള്‍

    ReplyDelete
  2. ഹൃദ്യമായ ചിത്രം...

    ReplyDelete
  3. മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങള്‍.... രണ്ടു വര്‍ഷം മുന്പ് ഞാന്‍ ഇതിലെ വന്നിരുന്നു . ഒരു ജൂലൈ മാസത്തില്‍.. അന്ന് ചില സ്ഥലങ്ങളിലൊക്കെ രണ്ടുഭാഗവും നിറഞ്ഞു വെള്ളം റോഡിലേക്ക് കയറിയിരുന്നു.. ഷെരിഫ്ക്കാ ഒരു ക്യാമറയും തൂക്കി ഇറങ്ങിയതാണല്ലേ. നല്ല ചിത്രങ്ങള്‍ ഇങ്ങനെ വരുന്നുണ്ട്.. :))പോരട്ടെ ഇനിയും..

    ReplyDelete
  4. ചേറില്‍ മുങ്ങിത്താഴുമ്പോളും പ്രാണന്‍ പിടയുമ്പോളും
    ഹൃദയ വരമ്പില്‍ ചെങ്കൊടി നാട്ടിയ
    വളരെ പ്രിയപ്പെട്ട കുട്ടനാട്ടില്‍
    അവിടങ്ങളില്‍ നിന്നും വന്നവരെ
    നിങ്ങള്‍ക്കായിരം അഭിവാദ്യം ..:)

    ReplyDelete
  5. ഇക്കാ....ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നു...ഈയിടെയായി എഴുത്തിനേക്കാൾ ഫോട്ടോഗ്രഫിയോടാണ് താത്പര്യം എന്ന് തോന്നുന്നല്ലോ...

    ReplyDelete
  6. ചിത്രങ്ങളെല്ലാം നന്നായി വരുന്നുണ്ട്....
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  7. അപ്പോള്‍ ഓടുന്ന വണ്ടിയില്‍ ഇരുന്നും പൊളപ്പന്‍ പടങ്ങള്‍ എടുക്കും അല്ലെ??? മനോഹരം...ആശംസകളോടെ..

    ReplyDelete
  8. ഇസ്മെയില്‍ ചെമ്മാട്,

    ഷാജു അത്താണിക്കല്‍,

    ബെഞ്ചാലി,

    പ്രിയപ്പെട്ടവരേ! അഭിപ്രായങ്ങള്‍ക്ക് നന്ദി.

    പ്രിയ ശ്രീജിത്, ജൂലൈയിലും ഒക്റ്റോബറിലും ആലപ്പുഴ ചങ്ങനാശേരി റോഡില്‍ വെള്ളം കയറുന്നത് സാധരണ പതിവാണ്. ക്യാമറ യാത്രയില്‍ എപ്പോഴും കരുതുമെന്ന കാര്യം നമ്മള്‍ കണ്ണൂര്‍ യാത്ര നടത്തിയപ്പോള്‍ അറിയുമായിരുന്നല്ലോ. ചിലപ്പോള്‍ നല്ല ചിത്രം ഭാഗ്യത്തിനു കിട്ടും. അല്ലാതെ ഫോട്ടോ എടുപ്പിനെ കുറിച്ച് ഈയുള്ളവനു ഒരു ചുക്കും അറിയില്ല. സന്ദര്‍ശനത്തിനു നന്ദി ചങ്ങാതീ.

    അബ്ദുല്‍ ജബ്ബാര്‍ വട്ടപൊയില്‍,

    വി.പി.അഹമദ്,

    വേണുഗോപാ‍ല്‍’

    അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയപ്പെട്ടവരേ!

    പ്രിയ രമേശ് അരൂര്‍, ഈരടി കലക്കി ചങ്ങാതീ, കുട്ടനാടിനെ എങ്ങിനെ മറക്കാന്‍ കഴിയും നമുക്ക്. സന്ദര്‍ശനത്തിനു നന്ദി.

    പ്രിയ പരപ്പനാടന്‍ , അഭിപ്രായത്തിനു നന്ദി സുഹൃത്തേ!

    പ്രിയ ഷിബു തോവാള, എഴുത്തും ഫോട്ടോ എടുപ്പും ഒരേ പോലെ ഇഷ്ടപ്പെടുന്നവയാണ്. നന്ദി ചങ്ങാതീ.

    പ്രിയ നൌഷു, അഭിപ്രായത്തിനു ഒരുപാട് നന്ദി ചങ്ങാതീ.

    പ്രിയ ഷാനവാസ് സാഹിബ്, ഓടുന്ന വണ്ടിയില്‍ നിന്നും പോട്ടം പിടിച്ചതില്‍ പലതും ഔട്ട് ഓഫ് ഫോക്കസ് ആയി. ബാക്കി രക്ഷപെട്ടതാണ് ഇവിടെ പോസ്റ്റിയത്, നമ്മുടെ കുട്ടനാടല്ലേ എങ്ങിനെ നമുക്ക് മറക്കാനൊക്കും. ആശംസകള്‍ ചങ്ങാതീ.

    ReplyDelete
  9. ഇതാപ്പൊ നല്ല കഥ, ങ്ങള് പൂക്കോട്ടൂര് വന്ന്ക്കാണ്ട് നോക്കീ.. ഇദ്നെക്കാട്ടീം ബല്യ പാടം ങ്ങക്ക് കാണാം. "പച്ച" അൽപ്പം കൂടുവലും കാണാം. പച്ചെങ്കി പാടം മുയുമം പൂളേം ബായേം കവുങ്ങുമാന്നേ ള്ളൂ.. ന്താ ദ് കൊള്ളൂലേ...?

    ReplyDelete
  10. ഷെരിഫ് സാര്‍ ആലപ്പുഴയില്‍ അടുത്തെങ്ങും രാത്രി തങ്ങിയിട്ടില്ല് കാരണം മനോഹാരിത പോലെ അവിടെ കൊതുകും വളരെ കൂടുതലാ പടങ്ങള്‍ ഗംഭീരം

    ReplyDelete
  11. പ്രിയ കൊട്ടോട്ടീ! പൂക്കോട്ടൂരിനേക്കാളും ബല്യ പാടം തൃശൂര്‍ കോള്‍ നിലത്തുണ്ട്. അതിലും ബലുത് എടപ്പാള്‍ ഐലക്കാടുണ്ട്, പക്ഷേ അവിടെയെല്ലാം ഇപ്പോഴും നെല്ല് തന്നെ കൃഷി.

    എന്റെ താഹിറേ! ആലപ്പുഴ കഴിഞ്ഞ ആഴ്ച പോയപ്പോഴാണ് ഈ ഫോട്ടോ ഞാനെടുത്തത്. കൊട്ടാരക്കര നേരം ഇരുട്ടുമ്പോഴാണ് കൊതുക് ശല്യം. ആലപ്പുഴ പട്ടാപകലാണ് കൊതുക് കടി. ഭയങ്കരം. ശരിക്ക് അനുഭവിച്ചു. ഈ കാണുന്നത് ആലപ്പുഴക്ക് ഏഴ് കിലോമീറ്റര്‍ കിഴക്ക് ഭാഗമാണ്.

    ReplyDelete
  12. നന്നായിട്ടുണ്ട്.

    ReplyDelete
  13. സന്ദര്‍ശനത്തിനു നന്ദി മുല്ല...

    ReplyDelete
  14. ഷെറിഫ്സാര്‍,

    ഭംഗിയുള്ള ചിത്രങ്ങള്‍. യാത്ര പോകുമ്പോള്‍ ക്യാമറ ഉള്ളത് നല്ലതാണ്. അതു മാത്രം പോരല്ലോ. എടുക്കാനും അറിയണ്ടേ. സാറിന് അതറിയാം.

    ReplyDelete
  15. പ്രിയ കേരളദാസനുണ്ണി, ക്ലിക്ക് ചെയ്യാന്‍ മാത്രമേ എനിക്കറിയൂ; അത് പലപ്പോഴും പൊട്ടക്കണ്ണന്‍ മാവിലെറിഞ്ഞ് മാങ്ങാ വീഴ്ത്തുന്നത് പോലെ സംഭവിക്കാറുണ്ടെന്ന് മാത്രം. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  16. നമ്മുടെ നാടിന്റെ കുളിർമ ഇവിടെ തൊട്ടറിയുന്നൂ

    ReplyDelete