Thursday, April 5, 2012

വിഷുവിനു സ്വാഗതം

മേടം ഒന്ന് വിഷുവിനു ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ മലയാളക്കരയില്‍ വിഷുവിനെ എതിരേല്‍ക്കാന്‍ കണിക്കൊന്നകള്‍ ഒരുങ്ങി കഴിഞ്ഞു.
പതിവു പോലെ ഞങ്ങളുടെ വീടിനു മുന്‍‌വശം നില്‍ക്കുന്ന കൊന്നയും തയാറായി കഴിഞ്ഞു.
മറ്റ് പൂക്കളും വിഷുവിനെ സ്വാഗതം ചെയ്ത് കുമ്പിടാന്‍ ഒരുക്കമാണു.
ബോഗണ്‍വില്ല കടലാസ്സ് പൂവാണെങ്കിലും കാണാന്‍ മനോഹരിയാണു. ചില കുറുമ്പ്കാരി പെണ്ണുങ്ങളെ പോലെ മുള്ളുകള്‍ ഉണ്ടെന്ന് മാത്രം.
ഞങ്ങളും വിഷുവിനു തയാര്‍.
കുറച്ച് ദൂരെ നിന്നു പോട്ടം പിടിച്ചത് കൊണ്ട് ഒരു മങ്ങല്‍ വന്നുവെന്ന് മാത്രം.
വെള്ളക്കാരി മദാമ്മ.

12 comments:

  1. കൊന്നമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് സുന്ദരമായൊരു കാഴ്ചയാണ്. മനോഹരമായ ചിത്രങ്ങള്‍..

    ReplyDelete
  2. ചിത്രങ്ങളൊക്കെ സുന്ദരമായിരിക്കുന്നു മാഷേ...

    ReplyDelete
  3. ഇത്തവണ നല്ലോണം പൂക്കള്‍ ഉണ്ടല്ലോ.

    ReplyDelete
  4. പൂപ്പടങ്ങള്‍ നല്ല രസം...കണിക്കൊന്ന അതിരസം

    ReplyDelete
  5. കണിക്കൊന്ന കൂടുതൽ സുന്ദരിയായിരിക്കുന്നു

    ReplyDelete
  6. manoharamaaya pookkal pole nanma niranja naalekalkk pratheekshayode............

    ReplyDelete
  7. അവസാനത്തെ രണ്ടു ചിത്രങ്ങള്‍ക്ക് ക്ലാരിറ്റി പോര എങ്കിലും ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ മൊത്തം ചിത്രങ്ങള്‍ സഹായിച്ചു

    ReplyDelete
  8. ഷെരീഫ്ക്കാ ഇങ്ങളിങ്ങനെ ഫോട്ടോയിട്ട് കൊതിപ്പിക്കും..കൊന്നപ്പൂവിന്റെ ഒരു ഭംഗി പറഞ്ഞറിയിക്കേണ്ടതു തന്നെയാണ്

    ReplyDelete
  9. പൂക്കള്‍ കാണാന്‍ വന്ന എന്റെ പ്രിയപ്പെട്ടവരേ! നിങ്ങളുടെ സന്ദര്‍ശനത്തിനു നന്ദി.

    ReplyDelete
  10. ഫോട്ടോയിലെങ്കിലും ഈ കാഴ്ച അനുഭവിക്കാന്‍ സാധിച്ചല്ലോ ..നന്ദി മാഷെ..

    ReplyDelete
  11. കൊന്നമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് ഞങ്ങള്‍ പ്രവാസികള്‍ക്ക് കാണാ കാഴ്ചയാണ്...ഇക്കയുടെ പോസ്ടിലൂടെയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ :-) എല്ലാര്‍ക്കും വിഷു ആശംസകള്‍

    ReplyDelete
  12. എല്ലാരും വിഷുവിനെക്കാത്ത്..

    ReplyDelete