ബൂലോഗത്തില്‍ എനിക്ക് മൂന്ന് വയസ്സ് ഈ മാര്‍ച്ച് മാസത്തില്‍ കഴിഞ്ഞിരിക്കുന്നു. 254പോസ്റ്റും എന്റെ വകയായി ജന്മമെടുത്തു. തിരിഞ്ഞ് നോക്കുമ്പോള്‍ സന്തോഷത്തിനു വക ധാരാളം ഉണ്ട്. മനസിലെ മൂശയില്‍ നിന്നും രൂപം പ്രാപിച്ച് പുറത്ത് വരുന്ന കഥകള്‍ , അച്ചടി മഷി പുരണ്ട് കാണുവാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. കഥ കേള്‍ക്കുവാന്‍ ആളുണ്ടാകുന്നത് കഥ പറയുന്നവനു പ്രചോദനമാകുകയും വീണ്ടും വീണ്ടും കഥാ രചനക്ക് അവനെ പ്രേരിതനാക്കുകയും ചെയ്യും. പക്ഷേ കഥ കേള്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നില്ലെങ്കിലോ?
എഡിറ്ററെന്ന ഭീകരന്‍ തിരസ്കരിച്ച കഥ പോസ്റ്റ്മാന്‍ തിരികെ കൊണ്ട് തന്നപ്പോള്‍ മനസില്‍ നിറയുന്ന നിരാശയോടെ ആരോടെല്ലാമോ അരിശം തീര്‍ക്കാനെന്നവണ്ണം അതുവരെ എഴുതിയ കഥകളെല്ലാം കത്തിച്ച് കളഞ്ഞ ഒരു കഥാകൃത്തിന്റെ കഥ പണ്ട് ഞാനെഴുതിയിരുന്നു. വളരെ ചെറുപ്പത്തില്‍ എഴുതി തുടങ്ങിയ, പതിനഞ്ചാം വയസില്‍ അന്നത്തെ പ്രധാനപ്പെട്ട ഒരു മലയാള പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ആദ്യ കഥ പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞ എന്റെ കഥകളില്‍ പലതും അച്ചടി മഷി പുരളാതെ പിന്നീട് മടങ്ങി വന്നപ്പോള്‍ ഞാന്‍ എഴുതിയ ഒരു കഥ ആയിരുന്നു നടേ പറഞ്ഞത്. ഞാന്‍ അവഗണിച്ച എന്റെ കഥകളില്‍ ചിലത് പലപ്പോഴും ആനുകാലികങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും മനസില്‍ തൊട്ട് എഴുതിയ ചില കഥകള്‍ തിരസ്കരിക്കപ്പെട്ട് മടങ്ങി വരുകയും ചെയ്തപ്പോള്‍ എഡിറ്ററന്മാരുടെ മാനദണ്ഡങ്ങള്‍ പിടികിട്ടാതെ ഈയുള്ളവന്‍ അതിശയത്തിലായി. ആശയത്തില്‍ അലിഞ്ഞ് ചേര്‍ന്നു എഴുതിയ പല കഥകളും പത്രക്കാര്‍ തിരികെ അയച്ചതിനാല്‍ നിരാശ പൂണ്ട് സാഹിത്യ രചനകളില്‍ ഏര്‍പ്പെടാതെയുള്ള വര്‍ഷങ്ങളും ജീവിതത്തില്‍ കടന്നു പോയി. പക്ഷേ മനസില്‍ അനുഭവങ്ങള്‍ ചുരമാന്തുമ്പോള്‍ എങ്ങിനെ എഴുതാതിരിക്കും. എഴുതി . വീണ്ടും പഴയതിന്റെ തനി ആവര്‍ത്തനം ഉണ്ടായി. ചിലത് പ്രസിദ്ധീകരിക്കും ചിലത് മടങ്ങി വരും.
പ്രസിദ്ധീകരണ ശാലകളുടെ കെട്ടും മട്ടും മാറി, എഡിറ്ററന്മാരുടെ രുചികളും വ്യത്യസ്തമായി. കഞ്ചാവ് കഥകള്‍ക്ക് പ്രാധാന്യമേറി. അതായത് മനുഷ്യനു മനസിലാകുന്ന ഭാഷയിലുള്ള കഥയെഴുത്ത് പോയി. പഴയ ശൈലി തീര്‍ത്തും അപ്രത്യക്ഷമായി. പക്ഷേ അന്നും പ്രശസ്തരുടെ കഥകള്‍ പ്രസിദ്ധീകരിക്കാന്‍ തടസം ഉണ്ടായില്ല. അപ്രശസ്തരായ എന്നെ പോലുള്ളവര്‍ ശൈലീ മാറ്റത്തിനു സാധിക്കാതെ എഡിറ്ററന്മാരുടെ അഭീഷ്ടത്തിനു വഴങ്ങാതെ സ്വാഭീഷ്ട പ്രകാരം തന്നെ രചനയില്‍ മുഴുകുകയും തിരസ്കരിക്കപ്പെട്ട രചനകളെ നോക്കി നെടുവീര്‍പ്പിടുകയും ചെയ്തു. അപ്പോഴാണ് മലയാളം ബ്ലോഗ് ജന്മമെടുത്തത്.ഇഷ്ട പ്രകാരം കഥയെഴുതാം ആരുടെയും ഔദാര്യത്തിനു കാത്ത് നില്‍ക്കാതെപ്രസിദ്ധപ്പെടുത്താം, ആശയങ്ങള്‍ക്ക് ഒരു കത്തി വെപ്പും കൂടാതെ പൂര്‍ണമായ രൂപത്തില്‍ പുറത്ത്കൊണ്ട് വരാം അങ്ങിനെ എന്തെല്ലമെന്തെല്ലാം സൌകര്യങ്ങള്‍. അല്‍പ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനംആവശ്യം; ബാക്കി എല്ലാം അതിന്റെ വഴികളിലൂടെ സ്വയം ചലിച്ചു കൊള്ളും. സന്തോഷം കൊണ്ട്തുള്ളിച്ചാടിയത് വെറുതെയല്ല. കഥകളില്‍ അച്ചടി മഷി പുരട്ടി അവാര്‍ഡ് വാങ്ങണമെന്ന ദുസ്വപ്നമൊന്നും ഒരിക്കലുംകാണാറില്ലാത്ത എനിക്ക് കഥ കേള്‍ക്കാന്‍ കൈ വിരലുകളാല്‍ എണ്ണാന്‍ കഴിയുന്ന കേള്‍വിക്കാരായാലും മതിയായിരുന്നല്ലോ. അനന്തമായ സാദ്ധ്യതകള്‍ ഞാന്‍ ബ്ലോഗിലൂടെ കണ്ടു. ബൂലോഗത്തില്‍ കടന്നു വന്നതോടെ വീണ്ടും ഞാന്‍ അല്‍ഭുതപ്പെടാന്‍ തുടങ്ങി. ഇതു വരെ ഞാന്‍കാണാത്തവര്‍ എന്റെ കഥകള്‍ വായിക്കുന്നു, അപ്പോള്‍ തന്നെ അവര്‍ അവരുടെ അഭിപ്രായങ്ങള്‍പറയുന്നത് കേള്‍ക്കാന്‍ സാധിക്കുന്നു, ഇതിനെല്ലാമുപരിയായി വിശാലമായ ഒരു സൌഹൃദവലയത്തില്‍ഞാന്‍ അംഗമാകുകയും ചെയ്തു. ബൂലോഗത്തെ പലരും എന്റെ ചങ്ങാതിമാരായി തീര്‍ന്നിരിക്കുന്നു, മറ്റ്പലര്‍ക്കും ഞാന്‍ ചങ്ങാതിമാരായി. പലരുടെയും സ്വകാര്യ ദു:ഖങ്ങള്‍ എന്നോടും എന്റെ ചിലസങ്കടങ്ങള്‍ വേരെ ചിലരോടും പങ്ക് വെക്കാന്‍ കഴിയുന്ന വിധത്തിലുള്ള സൌഹൃദവലയത്തിനുള്ളിലാണു ഞാനിന്ന്. തമ്മില്‍ തമ്മില്‍ കുശുമ്പ് കാണിക്കുകയും മാറി നിന്ന്കൊഞ്ഞനം കുത്തുകയും ചെയ്യുന്ന അച്ചടി ലോകത്തെ കൊഞ്ഞാണന്‍മാരേക്കാളും മനസിനു ശുദ്ധിയുള്ള ആള്‍ക്കാര്‍ ബൂലോഗത്തിലാണുള്ളത് എന്ന് അനുഭവം എന്നെ പഠിപ്പിക്കുന്നു. മാത്രമല്ല കുടുംബാംഗങ്ങള്‍ വിശേഷദിവസങ്ങളില്‍ ഒന്നിച്ച് കൂടുന്നത് പോലെ ഓരോ ബ്ലോഗറന്മാരും ബ്ലോഗ്മീറ്റുകളിലൂടെ പരസ്പരം കണ്ടുമുട്ടി സ്നേഹം പങ്ക് വെക്കുകയും വേദനയോടെ യാത്രപറയുകയും ചെയ്യുന്ന കാഴ്ച്ചകള്‍ എന്നെ കോള്‍മയിര്‍ക്കൊള്ളിച്ചു. ഇതിനെല്ലാമുപരി ബൂലോഗത്തില്‍ കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശങ്ങള്‍ എത്രയോ ഉണ്ടായി. ഓരോന്നും ഞാന്‍ വിവരിക്കുന്നില്ല, എങ്കിലും മറ്റേത് മേഖലയിലും ഉള്ളതിനേക്കാളും ബൂലോഗം കാരുണ്യത്തിന്റെ കാര്യത്തില്‍ മുമ്പിട്ട്നിന്നു.
ഇന്നു ബൂലോഗത്തില്‍ പല പുരോഗതിയും വന്നിരിക്കുന്നു. വ്യവസ്ഥാപിത രീതിയില്‍ നടക്കുന്നപലസ്ഥാപനങ്ങളും ഇവിടെ ഇപ്പോള്‍ ജന്മംകൊണ്ട് പരിലസിക്കുന്നു. ബൂലോഗം ഓണ്‍ലൈന്‍ , ഇരിപ്പിടം വാരിക ആ വാരികയിലെ അവലോകനം തുടങ്ങി പല സംരംഭങ്ങളും നല്ലരീതിയില്‍അടുക്കും ചിട്ടയോടെ പ്രവര്‍ത്തിക്കുന്നു. ബൂലോഗം മാറിയിരിക്കുന്നു. മൂന്നു വര്‍ഷത്തിനു മുമ്പ് ഞാന്‍കടന്ന് വരുമ്പോഴുള്ള ബൂലോഗമല്ല ഇപ്പോള്‍ നിലവിലുള്ളത് എന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും.
എങ്കിലും അല്‍പ്പം ചില ദു:ഖങ്ങളും ഇല്ലാതില്ല. അന്ന് ഞാന്‍ വരുമ്പോള്‍ ഉണ്ടായിരുന്ന പല പ്രഗല്‍ഭ ബ്ലോഗറന്മാരെയും ഇന്ന് കാണുന്നില്ല. അന്നു ഇല്ലാതിരുന്ന ഇന്നത്തെ പല ബ്ലോഗേര്‍സും ബൂലോഗത്തില്‍ ഇന്ന് സ്ഥിരമായി നില്‍ക്കുന്നുമില്ല.
എങ്കിലും എന്റെ പ്രിയ ബൂലോഗമേ! ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ നിന്നില്‍ വന്ന് ചേര്‍ന്ന മാറ്റങ്ങള്‍എന്നെ പുളകം കൊള്ളിക്കുന്നു. എന്നും ഈ കൂട്ടായ്മ നിലനില്‍ക്കാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
എന്നെ ഈ കാലമത്രയും സഹിച്ച എന്റെ സഹ ബ്ലോഗറന്മാര്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞആശംസകള്‍ . എല്ലാവര്‍ക്കും നല്ലത് വരട്ടെ.
ഇനിയും മുന്നോട്ട് പോകട്ടെ അക്ഷര പ്രയാണം.
ReplyDeleteആശംസകള്‍ ശരീഫ് ഭായ്
ഇനിയും ഒരുപാടു കാലം ജൈത്രയാത്ര തുടരട്ടെ..അച്ചടി മഷി പുരളുന്നതിനേക്കാള്‍ നമ്മുടെ വിമര്‍ശനതലങ്ങളില്‍ നിന്ന് കൃതിയെ വിമര്‍ശിച്ച് രൂപപ്പെടുത്തി ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ച് വായനക്കാരാല്‍ സ്വീകരിക്കപ്പെട്ടാല്‍ കിട്ടുന്ന് അത്മസംതൃപ്തി തന്നെ കാര്യം..ഏല്ലാം ആശംസ്കളും
ReplyDeleteഇനിയുമിനിയും ഒരു പാടെഴുതാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു....
ReplyDeleteസസ്നേഹം... :)
ഭാവുകങ്ങള്‍.. ഇനിയും സാമൂഹ്യപ്രസക്തങ്ങള്‍ ആയ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ശരീഫ്‌ക്കാ..
ReplyDeleteആശംസകൾ ഷരീഫ്ക്കാ
ReplyDeleteഇനിയും അനേകവര്‍ഷങ്ങള്‍ ഞങ്ങള്‍ക്കെല്ലാം സന്തോഷം പകര്‍ന്ന് ബ്ലോഗില്‍ ശോഭിക്കുവാന്‍ ആശംസകള്‍
ReplyDeleteതാങ്കളില്‍ നിന്ന് ഇനിയും ഒരുപാട് പോസ്റ്റുകള്‍ പിറവികൊള്ളട്ടെ..
ReplyDeleteആശംസകള്‍ നേരുന്നു
തുടർപ്രയാണത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ ഇക്കാ..
ReplyDeleteമൂന്ന് വയസ്സല്ലേ ആയുള്ളൂ.. ഇനിയും എത്രയോ വര്‍ഷക്കാലം ഇവിടെ നിറഞ്ഞ സാന്നിദ്ധ്യമായി , നിത്യഹരിതനായകനായി വിലസേണ്ടയാളാണ് ഇക്ക.. തുടരുക. എഡിറ്ററുടെ കത്തിയും താടിയും കരിയുമില്ലാത്ത നമ്മുടെ വിശാലമായ ബൂലോഗത്തില്‍... മൂന്നാം പിറന്നാളിന് ആശംസകള്‍
ReplyDeleteആശംസകള്‍..
ReplyDeleteഭാവുകങ്ങള്‍ ഷെരിഫ്ക്ക....ഇനിയും ഒരുപാട് പോസ്റ്റുകള്‍ ഇക്കയുടെതായി പിറവികൊള്ളട്ടെ എന്നാശംസിക്കുന്നു.
ReplyDeleteആശംസകള്‍ ശരീഫ്കാ ...:)
ReplyDelete>>ഞാന്‍ അവഗണിച്ച എന്റെ കഥകളില്‍ ചിലത് പലപ്പോഴും ആനുകാലികങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും മനസില്‍ തൊട്ട് എഴുതിയ ചില കഥകള്‍ തിരസ്കരിക്കപ്പെട്ട് മടങ്ങി വരുകയും ചെയ്തപ്പോള്‍ എഡിറ്ററന്മാരുടെ മാനദണ്ഡങ്ങള്‍ പിടികിട്ടാതെ ഈയുള്ളവന്‍ അതിശയത്തിലായി. <<
>>കഥകളില്‍ അച്ചടി മഷി പുരട്ടി അവാര്‍ഡ് വാങ്ങണമെന്ന ദുസ്വപ്നമൊന്നും ഒരിക്കലുംകാണാറില്ലാത്ത എനിക്ക് കഥ കേള്‍ക്കാന്‍ കൈ വിരലുകളാല്‍ എണ്ണാന്‍ കഴിയുന്ന കേള്‍വിക്കാരായാലും മതിയായിരുന്നല്ലോ.<<
>>തമ്മില്‍ തമ്മില്‍ കുശുമ്പ് കാണിക്കുകയും മാറി നിന്ന്കൊഞ്ഞനം കുത്തുകയും ചെയ്യുന്ന അച്ചടി ലോകത്തെ കൊഞ്ഞാണന്‍മാരേക്കാളും മനസിനു ശുദ്ധിയുള്ള ആള്‍ക്കാര്‍ ബൂലോഗത്തിലാണുള്ളത് എന്ന് അനുഭവം എന്നെ പഠിപ്പിക്കുന്നു. <<
ഹ ഹ ഹ വിവാദങ്ങള്‍ പുറകെ വരാതിരുന്നാല്‍ മതിയായിരുന്നു ...:)
>>കഞ്ചാവ് കഥകള്‍ക്ക് പ്രാധാന്യമേറി. അതായത് മനുഷ്യനു മനസിലാകുന്ന ഭാഷയിലുള്ള കഥയെഴുത്ത് പോയി. <<
പകരം കവിത എന്ന ലേബലില്‍ ബ്ലോഗിലേക്ക് അവ കുടിയേറി ...ഹ ഹ ഹ
>>ഇരിപ്പിടം വാരിക ആ വാരികയിലെ അവലോകനം തുടങ്ങി പല സംരംഭങ്ങളും നല്ലരീതിയില്‍അടുക്കും ചിട്ടയോടെ പ്രവര്‍ത്തിക്കുന്നു.<<
ഈ അടുത്ത് കണ്ട ഏറ്റവും ശ്രദ്ധേയമായ കാല്‍ വെയ്പ്പ്
ഷെറിഫ് സാര്‍,
ReplyDeleteനമ്മള്‍ രണ്ടുപേരും ഏതാണ്ട് ഒരേ സമയത്താണ് ബ്ലോഗെഴുത്ത് തുടങ്ങിയത്. ഈ രംഗത്തെ എനിക്കുള്ള അപൂര്‍വ്വം സുഹൃത്തുക്കളില്‍ സാര്‍ മുന്നില്‍ നില്‍ക്കുന്നു. ഒരു തടസ്സവും ഇല്ലാതെ ഇനിയും വളരെ കാലം ബ്ലോഗില്‍ സജീവമായി തുടരാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
എന്റെ പ്രിയപ്പെട്ടവരേ! നിങ്ങളുടെ ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നൂറു നൂറു നന്ദി.
ReplyDeleteപ്രിയ നൌഷാദ് വടക്കേല്‍, എന്റെ പോസ്റ്റിന്റെ അവലോകനം ഇഷ്ടപ്പെട്ടു.
പ്രിയ മനോരാജാവേ! ഈ മൂന്നു വയസ്സ് തന്നെ മുപ്പത് വര്‍ഷത്തിന്റെ സുഖം എനിക്ക് തരുന്നുണ്ട്.
പ്രിയ കേരളദാസനുണ്ണി സര്‍, താങ്കള്‍ക്ക് അതിഗംഭീരമായ ഒരു നോവല്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചത് ബ്ലൊഗിലൂടെ ആണെന്നുള്ളത് ബൂലോഗത്തിനു അഭിമാനമായ വസ്തുതയാണു.
പ്രിയ മന്‍സൂര്‍ ചെറുവാടി,മുനീര്‍ തൂതപ്പുഴയോരം,സമീര്‍ തിക്കോടി, ശ്രീജിത് കൊണ്ടോട്ടി, കണ്ണന്‍ , അജിത്, ഇസ്മെയില്‍ കുറുമ്പടി, ജെഫു ജൈലാഫ്, കുമാരന്‍ ,ഒരു ദുബായിക്കാരന്‍ , പ്രിയപ്പെട്ടവരേ! നന്ദി.
ഭീകരന്‍ തിരസ്കരിച്ച കഥ പോസ്റ്റ്മാന്‍ തിരികെ കൊണ്ട് തന്നപ്പോള്‍ മനസില്‍ നിറയുന്ന ............ മൂന്ന് വര്‍ഷങ്ങള്‍ ഇനിയുള്ള മൂന്ന് സംവല്‍സരങ്ങളിലേക്ക് മിഴികള്‍ തുറക്കട്ടെ ലോകത്തിന് എഴുത്തിന്റേയും വായനയുടേയും ദൈവിക അനുഭവം പകര്‍ന്ന നാഥന്‍ താങ്കളുടെ തൂലിക വീണ്ടും വീണ്ടും ചലിപ്പിക്കട്ടെ ഒരു പാപ്പരാസി ആശംസകള്‍
ReplyDeleteഞാന്‍ അവഗണിച്ച എന്റെ കഥകളില്‍ ചിലത് പലപ്പോഴും ആനുകാലികങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും മനസില്‍ തൊട്ട് എഴുതിയ ചില കഥകള്‍ തിരസ്കരിക്കപ്പെട്ട് മടങ്ങി വരുകയും ചെയ്തപ്പോള്‍ എഡിറ്ററന്മാരുടെ മാനദണ്ഡങ്ങള്‍ പിടികിട്ടാതെ ഈയുള്ളവന്‍ അതിശയത്തിലായി...
ReplyDeleteഈ അതിശയം മിക്കവര്‍ക്കും കാണും...
ആശംസകളോടെ..
Sheriefikka,
ReplyDeleteAll the best!
Keep rocking!
ഇനിയും ഒരുപാട് നാള്‍ തുടരാന്‍ കഴിയട്ടെ...
ReplyDeleteഎല്ലാ ആശംസകളും.
മൂന്ന് വയസ് തികച്ചതിന് ആശംസകള്‍ , ബൂലോകത്തില്‍ ഭൂലോകത്തും ഇനിയും നിരവധി വര്‍ഷങ്ങള്‍ തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു... എന്നെ പോലെയുള്ള പുതു ബ്ളോഗേറ്‍സാണ് ഇപ്പോള്‍ സജീവമായുള്ളത്... പിന്തുണച്ച് പ്രോത്സാഹിപ്പിക്കണം... ഭാവുകങ്ങള്‍
ReplyDelete“........ആശയങ്ങള്‍ക്ക് ഒരു കത്തി വെപ്പും കൂടാതെ പൂര്‍ണമായ രൂപത്തില്‍ പുറത്ത്കൊണ്ട് വരാം......“
ReplyDeleteഅതെ!
“...........തമ്മില്‍ തമ്മില്‍ കുശുമ്പ് കാണിക്കുകയും മാറി നിന്ന്കൊഞ്ഞനം കുത്തുകയും ചെയ്യുന്ന അച്ചടി ലോകത്തെ കൊഞ്ഞാണന്‍മാരേക്കാളും മനസിനു ശുദ്ധിയുള്ള ആള്‍ക്കാര്‍ ബൂലോഗത്തിലാണുള്ളത് എന്ന് അനുഭവം എന്നെ പഠിപ്പിക്കുന്നു.........“
അതേയതേ!
എഴുതുക. ഇനിയുമിനിയും.ബ്ലോഗുള്ളപ്പോൾ നാമെന്തിന് എഴുതാതിരിക്കണം? ആശംസകൾ!
ഇനിയുമിനിയും അനേക കാതം ദൂരെ... ഭാവുകങ്ങള്‍!
ReplyDeleteഇനിയുമിനിയും അനേക കാതം ദൂരെ... ഭാവുകങ്ങള്‍!
ReplyDeleteവളരെക്കാലമായ് എഴുതുകയല്ലെ ഇനിയും വളരെകാലമങ്ങനെ എഴുത്.പിറന്നാളാശംസകൾ...
ReplyDeleteഅപ്പോഴാണ് മലയാളം ബ്ലോഗ് ജന്മമെടുത്തത്.ഇഷ്ട പ്രകാരം കഥയെഴുതാം ആരുടെയും ഔദാര്യത്തിനു കാത്ത് നില്‍ക്കാതെപ്രസിദ്ധപ്പെടുത്താം, ആശയങ്ങള്‍ക്ക് ഒരു കത്തി വെപ്പും കൂടാതെ പൂര്‍ണമായ രൂപത്തില്‍ പുറത്ത്കൊണ്ട് വരാം അങ്ങിനെ എന്തെല്ലമെന്തെല്ലാം സൌകര്യങ്ങള്‍. അല്‍പ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനംആവശ്യം; ബാക്കി എല്ലാം അതിന്റെ വഴികളിലൂടെ സ്വയം ചലിച്ചു കൊള്ളും.
ReplyDeleteഞാനിപ്പൊ ഇതിൽ കമന്റാൻ മനസ്സിൽ കൊണ്ട് വന്നെതെല്ലാം നിങ്ങൾ പറഞ്ഞ് കഴിഞ്ഞു. അപ്പൊ ഇനി ധൈര്യമായി കഥയെഴുതൂ. വായിക്കാനും അഭിപ്രായം പറയാനും ഞണ്ണ്ഗളില്ലേ ? എഴുതുന്നതിൽ അഭിപ്രായം പറയാനല്ല.(എനിക്ക് ഇഷ്ടായോ ന്ന് പറയാൻ മാത്രം,) ആശംസകൾ. ഞങ്ങളൊക്കെയില്ലേ തുടരൂ ന്ന്.
സജീം തട്ടത്ത്മല, താഹിര്‍ എസ്.എം.,ആറങ്ങോട്ടു മുഹമ്മദ്, ഡോക്റ്റര്‍ ജയന്‍ ഏവൂര്‍, പട്ടേപാടം റാംജി, മുഹിയുദ്ദീന്‍ എം.പി., ഖാദര്‍ പട്ടേപാടം, സങ്കല്‍പ്പങ്ങള്‍, മണ്ടൂസന്‍ , എന്റെ പ്രിയപ്പെട്ടവരേ! നിങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്ക് നന്ദി.
ReplyDeleteമൂന്നാം പിറന്നാളിന് ആശംസകള്‍ ...ഇനിയും പിറന്നാളുകള്‍ വന്നുകൊണ്ടിരിക്കട്ടെ ...
ReplyDeleteആശംസകൾ ഷെറീഫ്ക്ക.
ReplyDelete