Tuesday, March 20, 2012

വാഴക്കോടനും മറ്റും വേണ്ടി

എന്റെ ആത്മസ്നേഹിതന്‍ വാഴക്കോടന്‍ അബ്ദുല്‍ മജീദിന്റെ സാന്നിദ്ധ്യം ബൂലോഗത്തില്‍ കാണപ്പെടുന്നില്ല. അവസാനമായി അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് എന്റെ ശ്രദ്ധയില്‍ വന്നത് 2011ജൂണ്‍26തീയതിയിലാണ്. കുഞ്ഞിവീയുടെ പ്രതികരണങ്ങള്‍ എന്നാണ് ആ പോസ്റ്റിന്റെ പേരു. ബൂലോഗത്തെ ചിരിപ്പിച്ച് മണ്ണ് കപ്പിക്കുന്ന വാഴക്കോടന്‍ ഒരു പക്ഷേ ജീവിത തിരക്കിലായിരിക്കാം. ജോലി സംബന്ധമായി തിരക്കിലായിരിക്കാം. ഏതായാലും ബൂലോഗത്തെ നിറ സാന്നിദ്ധ്യമായ അദ്ദേഹത്തിന്റെ അഭാവം ശരിക്കും ഇപ്പോള്‍ അനുഭവപ്പെടുന്നു. ഇനി എന്റെ സൂക്ഷ്മക്കുറവ് മൂലം ഞാന്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ കാണാതെ പോയതാണോ എന്നുമറിയില്ല. എന്തായാലും എന്റെ മാന്യ സഹ ബ്ലോഗറന്മാര്‍ തീര്‍ച്ചയായും ഈ കാര്യത്തില്‍ വിവരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല അറിയാവുന്നവര്‍ അല്ലെങ്കില്‍ താമസ സ്ഥലം അറിയാവുന്നവര്‍ തീര്‍ച്ചയായും അദ്ദേഹവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ അദ്ദേഹത്തെ മറക്കുകയില്ലാ എന്നും അദ്ദേഹത്തിന്റെ തിരിച്ച് വരവ് പ്രതീക്ഷിച്ചിരിക്കുന്നു എന്നും അറിയിച്ചാല്‍ നന്നായിരുന്നു.

അതേ പോലെ മറ്റൊരു ബ്ലോഗര്‍ തോന്ന്യാസിയുടെ അഭാവവും നിരീക്ഷിക്കുന്നു. തുഞ്ചന്‍ പറമ്പ് മീറ്റിന്റെ തലേ ദിവസം ടിയാനെ ഞാന്‍ നേരില്‍ കണ്ടതാണ്. പിന്നെ അദ്ദേഹത്തിനെ പറ്റി വിവരമില്ല.

മാന്യ സ്നേഹിതന്മാരേ! നമ്മള്‍ ഒരു കുടുംബമല്ലേ. നമുക്ക് നമ്മുടെ കുടുംബത്തെ വിട്ട് നില്‍ക്കാന്‍ കഴിയുമോ? അത്കൊണ്ട് തീര്‍ച്ചയായും നിങ്ങള്‍ ഈ കുടുംബത്തിലേക്ക് തിരികെ വരുക. ഇതില്‍ പേരു സൂചിപ്പിച്ചവര്‍ മാത്രമല്ല, ബൂലോഗത്തില്‍ സജീവമായിരുന്ന് ഇപ്പോള്‍ രംഗത്ത് നിന്നും അപ്രത്യക്ഷമായ എല്ലാവര്‍ക്ക് വേണ്ടിയും കൂടിയാണ് ഈ പോസ്റ്റ് എന്നറിയിക്കുന്നു.

സ്നേഹമല്ലേ കൂട്ടരേ! ഈ ലോകത്തില്‍ ഏറ്റവും വലുത്.

16 comments:

 1. വാഴക്കോടൻ, മിനി തുടങ്ങിയ കുറച്ച് പേരുണ്ട്.. ബൂലോകത്ത് കാണാതായവരെ കുറിച്ചറിയാൻ എന്തെങ്കിലും വഴി.. ?

  ReplyDelete
 2. ഷെരീഫിക്കാ,വാഴ..വീടുപണി,സൂറായെ കെട്ടിക്കൽ. മറ്റു തിരക്കുകളൊക്കെയായി നാട്ടിൽ തന്നെയുണ്ട്...പഹയന്റെ നമ്പർ ഇതാ-9895479841
  പിന്നെ തൊന്ന്യൻ ഒരു എക്സ്-ബ്ളോഗറായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിക്ക് എന്താകുമെന്ന് ഒരു പിടിയുമില്ല..എക്സ്-ബ്ളോഗന്റെ നമ്പർ-9447891614
  ഇത്രയും ഉപദ്രവങ്ങളേ എന്നെക്കൊണ്ട് ഇപ്പൊൾ പറ്റുകയുള്ളൂ..
  സസ്നേഹം
  ജുനൈദ്.

  ReplyDelete
 3. മജീദ്‌ക്കാ.. നിങ്ങള്‍ എവിടെയാണ്. ബൂലോകം നിങ്ങളെ കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് തിരിച്ചുവരൂ. സന്തപ്തരായ ബൂലോകം നിവാസികള്‍... !

  ReplyDelete
 4. വായിച്ചു നന്നായി ആശംസകൾ......... എന്റെ ബ്ലോഗ് http://etipsweb.blogspot.in/

  ReplyDelete
 5. ഷെരീഫിക്കാ...ബൂലോകത്ത് കാണാതായവര്‍ ഒത്തിരി പേരുണ്ട് ... ബൂലോകത്ത് സജീവമായിരുന്ന് ഇപ്പോള്‍ രംഗത്ത് നിന്നും അപ്രത്യക്ഷമായ എല്ലാവര്‍ക്ക് വേണ്ടിയും കൂടിയാണ് ഈ പോസ്റ്റ് എന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു.. സസ്നേഹം ..

  ReplyDelete
 6. മുകളിലൊരു കമന്റ് കണ്ട് ചിരിയടക്കാൻ വയ്യ. ഇതൊരു അനുശോചനക്കുറിപ്പയിരുന്നുവെങ്കിലും കമന്റ് ഇതു തന്നെയാകുമായിരുന്നു ഹ ഹ
  "വായിച്ചു നന്നായി ആശംസകൾ"


  വാഴ നാട്ടിലാണ്, തോന്ന്യാസീടെ വിവരങ്ങൾ അറിവില്ല ഷെരീഫ് ഭായ്

  ReplyDelete
 7. അനുശോചനക്കുറിപ്പായിരുന്നുവെങ്കിലും എന്ന് തിരുത്തി വായിക്കുക

  ReplyDelete
 8. തിരക്ക് കഴിയുമ്പോള്‍ തിരിച്ചു വരുമായിരിക്കും

  ReplyDelete
 9. ഷെരീഫിക്ക...വാഴക്കോടനും, തോന്ന്യാസിയ്ക്കും വേണ്ടി മാത്രമല്ല,ബ്ലോഗുലകത്തിൽ നിന്നും മാറിനിൽക്കുന്ന എല്ലാവരെയും തിരികെ കൊണ്ടുവരേണ്ടതുണ്ട്..ആത്മാർത്ഥമായും, ഗൗരവത്തോടെയും ബ്ലോഗിനെ സമീപിച്ചവർ ആരുംതന്നെ ഇപ്പോൾ സജീവമായി എഴുതുന്നതായി കാണുന്നില്ല...കൂടാതെ അടുത്ത കാലത്തായി, മലയാളം ബ്ലോഗെഴുത്തുകാരുടെ സംസ്കാരശൂന്യമായ ചില പ്രവർത്തനങ്ങൾ കാണുമ്പോൾ ബ്ലോഗെഴുത്ത് നിറുത്തിയാലോ എന്നുപോലും ആലോചിയ്ക്കാറുണ്ട്... പക്ഷെ എഴുത്ത് നിറുത്തുന്നതിലും നല്ലത്, പഴയ നല്ല എഴുത്തുകാരെ തിരികെകൊണ്ടുവരാൻ പരിശ്രമിയ്ക്കുന്നതായിരിയ്ക്കും നല്ലത് എന്നറിയാം.
  നമുക്കൊന്ന് ശ്രമിച്ചാലോ ഇക്ക...? അതിനുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ്ണമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു..

  ReplyDelete
 10. കുടുംബത്തിലെ ഒരംഗത്തെ കാണാതാവുമ്പോഴുള്ള വെഷമം ചില്ലറയല്ല....

  ReplyDelete
 11. ബ്ലോഗ് വിട്ടു പോയവരെ തിരിച്ച് കൊണ്ട് വരാൻ ഇപ്പോൾ സജീവമായുള്ളവരെല്ലാം ശ്രമിക്കണം

  ReplyDelete
 12. എന്തെങ്കിലും തിരക്കുകള്‍ ആയിരിക്കും.
  തിരിച്ച് വരും എല്ലാവരും...

  ReplyDelete
 13. ബ്ലോഗിൽ സജീവമല്ലാതായ നമ്മുടെ സുഹൃത്തുക്കളെ തിരികെക്കൊണ്ടുവരാൻ നമുക്ക് ഉത്സാഹിക്കാം!ഞാനും കൂടാം!

  ReplyDelete
 14. അതേ! ഡോക്റ്റര്‍ ആരെങ്കിലും ആ ശ്രമത്തില്‍ കൂട്ട് ചേര്‍ന്നേ പറ്റൂ. ഇങ്ങിനെ ഓരോരുത്തര്‍ പൊഴിഞ്ഞ് പോയാല്‍ ബൂലോഗം കട്ടപ്പൊകയാകും. പോയവരെ തെരയാന്‍ നമുക്ക് എല്ലാം സഹകരിക്കാം. കിട്ടുന്ന നമ്പറുകളില്‍ വിളിച്ച് നമുക്ക് അവരോട് അപേക്ഷിക്കാം ,തിരിച്ച് വരവിനായി.

  ഇവിടെ സന്ദര്‍ശിച്ചവര്‍ക്ക് നന്ദി.

  ReplyDelete
 15. Present Sir........................!!!!!!!!!!
  Shereefikkaa ee postinu nandi. njaan naattilundu. alppam thirakkilaanu. veedu pani theernnu. Njaan oru Management college open cheythu. athinte thirakkilaanu. Boolokathuninnum pokilla. oru cheriya idavela maathram....

  snehathode...

  vazhakkodan

  ReplyDelete