എന്റെ യുവ സുഹൃത്തുമായി അയാളുടെ കാറിൽ ഞാൻ ദൂര സ്ഥലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.
പലവ്യഞ്ജനങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കുന്ന ഒരു വ്യാപാര സ്ഥാപനം അയാൾക്കു സ്വന്തമായി ഉണ്ടു.
അയാളുടെ വസ്തു സംബന്ധമായ കേസിന്റെ ആവശ്യത്തിനായി ഈ ദൂര യാത്ര ചെയ്യേണ്ടിവന്നതിനാൽ തിരക്കേറിയ വ്യവസായ സ്ഥാപനത്തിന്റെ ചുമതല ജീവനക്കാരെ ഏൽപിച്ചതിനുശേഷമാണു അയാൾ എന്നോടൊപ്പം യാത്ര ചെയ്യുന്നതു.
യാത്രാ മദ്ധ്യേ സുഹൃത്തിന്റെ മൊബെയിൽ ഫോൺ ശബ്ദിച്ചു. എന്തോ ഗൗരവമുള്ളവിഷയമായതിനാലാകാം വാഹനം റോഡരുകിലേക്കു അടുപ്പിച്ചു നിർത്തി അയാള്‍ ഫോൺസംഭാഷണം തുടർന്നു.
"പുലി ഇറങ്ങിയോ?, ആരാണു വരുന്നതെന്നു അറിഞ്ഞോ?"
"ഇല്ലേ? ഏതായാലും ആരാണെന്നു അറിഞ്ഞതിനു ശേഷം കൈകാര്യം ചെയ്താൽ മതി. ഞാൻപറയുന്ന വിധത്തിൽ കൈകാര്യം ചെയ്യുക; ശ്രദ്ധിച്ചു കേൾക്കുക, കടലയും പയറും ഉടനെ അവിടെനിന്നു മാറ്റണം; പാക്കറ്റു സാധനങ്ങൾ മാറ്റണ്ട. ....വരുന്നതു താഴ്‌ന്ന ഉദ്യോഗസ്തരാണെങ്കിൽഅതായതു പ്യൂണോ മറ്റോ ആണെങ്കിൽ 250 രൂപാ...ആരാണെന്നു ചോദിക്കണം...സാർ ആരാണുഎന്താണു കാര്യം , മുതലാളി പുറത്തു പോയിരിക്കുകയാണു ...ഈ വിധത്തിൽ നയത്തിൽ സം സാരിച്ചുതുടങ്ങുക...യൂണിയൻ സ്റ്റാഫ് ആണെങ്കിൽ 500ൽ തുടങ്ങി 1000ത്തിൽ എത്തിക്കണം, അതിൽകൂടുതൽ കൊടുക്കരുതു....പതിവായി വരുന്നവരാണെങ്കിൽ ഞാൻ വന്നിട്ടു കൊടുക്കാം എന്നുപറയണം...വലിയ ആഫീസറാണെങ്കിൽ ശരിയായ വിധത്തിൽ ഡീൽ ചെയ്യണം... ഇനി ഇതിലൊന്നുംവഴങ്ങുന്നില്ലാ എങ്കിൽ സാമ്പിൾ എടുത്താൽ ഒപ്പിട്ടു കൊടുക്കരുതു.... ലൈസൻസി ഇല്ലാ, ജോലിക്കാരനാണു എന്നു പറഞ്ഞ് നിന്നാൽ മതി... ഹാ...നിന്നെ അവർ ഒരു ചുക്കും ചെയ്യില്ലാ...നീജോലിക്കാരൻ മാത്രമാണു.....ഒപ്പിട്ടൊന്നും കൊടുക്കരുതു..പറഞ്ഞതെല്ലാം മനസിലായല്ലോ...ശരി.
ഞങ്ങൾ യാത്ര തുടർന്നു.കാര്യം അറിയാൻ ഉത്സുകനായിരുന്നെങ്കിലും മര്യാദ പാലിച്ചതിനാൽ ഞാൻവിവരം തിരക്കിയില്ല. കുറേ നേരത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ കാര്യങ്ങൾ പറഞ്ഞു.
വിൽപന സാധങ്ങൾ പരിശോധിക്കാൻ ഹെൽത്ത് ഇൻസ്പക്റ്റർ മുതൽ വിവിധ വകുപ്പുകളിലെ എല്ലാകാറ്റഗറിയിലേയും ജീവനക്കാരും വ്യാപാര സ്ഥാപനങ്ങളിൽ വരുക പതിവാണു. അങ്ങാടിയിലെ ഏതെങ്കിലുംപീടികയിൽ ഇവർ വന്നാൽ മുൻ ധാരണ പ്രകാരം ആ പീടികക്കാരൻ ഇതര സ്ഥാപനങ്ങളിലേക്കു അപായ സൂചന ഫോണിൽ കൂടിയോ മറ്റു വിധത്തിലോ നൽകും."പുലി ഇറങ്ങി"
“അറിയിപ്പ് കിട്ടിയാലുടൻ മാറ്റാനുള്ള സാധനങ്ങൾ ഞങ്ങൾ ഉടനെ മാറ്റും. പാക്കറ്റ് പലവ്യഞ്ജനങ്ങൾമാറ്റാറില്ല. അതിൽ മായം ഇല്ലെന്നല്ല. അതു കമ്പനി സാധനങ്ങൾ ആയതിനാൽ അതിൽ മായംകണ്ടെത്തി കേസെടുക്കുമ്പോൾ ഞങ്ങളെ കൂടാതെ കമ്പനിയും പ്രതി ആയിരിക്കും. അവർ കേസ്‌കൈകാര്യം ചെയ്തു കൊള്ളും. ഇവിടെ പരിശോധിക്കാൻ വരുന്നവരുടെ തലപ്പത്തിരിക്കുന്നവരെഅവർ ലക്ഷങ്ങൾ മുടക്കി കയ്യിലെടുക്കും.കേസ് ശൂ....ന്നും പറഞ്ഞു പോകും.“
“പാക്കറ്റല്ലാത്ത സാധനങ്ങളിൽ മായം ചേർത്തൊ എന്നു പരിശോധിക്കാനായി സാമ്പിൾ എടുത്താൽ( ഞങ്ങൾക്കറിയില്ലല്ലോ അതു മായം ചേര്‍ന്നതാണോ ഇല്ലയോ എന്നു) എന്തിനു ഭാഗ്യംപരിശോധിക്കണം എന്നു കരുതി പരിശോധിക്കാൻ വരുന്നവർക്കു വേണ്ടതു കൊടുക്കും. അതിൽമാസപ്പടി ഉള്ളവർ ഉണ്ടു; ടൂർ പ്രോഗ്രാമിനു ചിലവു ലഭിക്കുഅവരുണ്ട് ;ഭാര്യയുമായുള്ള യാത്രക്ക് താൽക്കാലികമായി കാർ ആവശ്യമായവരുണ്ടു; നമ്മൾ യാത്ര ചെയ്യുന്ന ഈ കാർ ഇത്രയും കിലോമീറ്റർഓടിയതിൽ പകുതിയും അപ്രകാരം കൊടുത്തത് ആണു. ഇങ്ങിനെ ഏതു വിധത്തിലെങ്കിലും കേസ്‌ഒഴിവാക്കും. ഒരു ഉപായവും നടക്കുന്നില്ലാ എങ്കിൽ -അതു അപൂർവ്വമാണു-പിന്നെ ഞങ്ങൾ കേസിനെ നേരിടും.“
"മായം ഒഴിവാക്കി നിങ്ങൾക്കു വ്യാപാരം ചെയ്തു കൂടേ?" ഞാൻ ചോദിച്ചു.
“ഞങ്ങൾ മായം ചേർക്കുന്നേ ഇല്ലാ..." സുഹൃത്തുപറഞ്ഞു.
"ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലത്തു തന്നെ അല്ലെങ്കിൽ സാധനം കയറ്റി വിടുന്ന സ്ഥലത്തു തന്നെ മായംചേർക്കൽ നടക്കുന്നു."
"ഏതിലെല്ലാം മായം ചേർത്തു വരുന്നുണ്ട്"? ഞാൻ വീണ്ടും തിരക്കി.
"ഏതിൽ ചേർക്കുന്നില്ലന്നു പറയുന്നതാണു എളുപ്പം.." അയാൾ വിശദീകരിച്ചു.
"ഉദാഹരണത്തിനു നാം സാധാരണ ഉപയോഗിക്കുന്ന കടല; അതു വേഗം കേടാകുന്നഒന്നാണു...പുഴുക്കുത്തു, പൂപ്പൽ ഇതെല്ലാം ഉണ്ടാകും.ഇപ്പോൾ വിൽക്കുന്ന കടല രണ്ടു തരമുണ്ടു.(ഒന്നു) പോളിഷ് ചെയ്തതു പോലെ മിനുങ്ങുന്ന കടല, അതിൽ മായം ഉണ്ടു (രണ്ടു) മങ്ങിയ നിറമുള്ളതു. അതിനു വില കുറവാണു, എളുപ്പം ചീത്ത ആകുകയും ചെയ്യും.രണ്ടാമത്തേതു കൂടുതൽ സ്റ്റോക് ചെയ്താൽപുഴുക്കുത്തി നശിച്ചു പോകും, കാരണം അതു പോളിഷ് ചെയ്യപ്പെട്ടിട്ടില്ല.പക്ഷേ മായം ചേർക്കാത്തത്ആണു. ആള്‍ക്കാര്‍ക്കു മിനുങ്ങുന്ന കടല ആണു ഇഷ്ടം.പാവപപെട്ടവര്‍ നിറം മങ്ങിയ കടലയും വാങ്ങുന്നു.
“എങ്ങിനെ ആണു കടല പോളിഷ് ചെയ്യുന്നതു?”
“ഞാന്‍ തമിഴു നാട്ടിലും കര്‍ണാടകത്തിലും സാധങ്ങള്‍ എടുക്കാന്‍ പോകുന്നിടത്തു ഈ പ്രക്രിയകളെല്ലാംകണ്ടിട്ടുണ്ടു. കടല ഒരു മെഷീനിലൂടെ ചെറിയ കമ്പും കൊള്ളിയുമെല്ലാം അരിച്ചു മാറ്റാന്‍ കടത്തിവിടുന്നതിന്റെ അവസാനഭാഗത്തു ഒരു തരം പോളിഷ് സ്പ്രേ ചെയ്യാനുള്ള സംവിധാനം ഉണ്ടു.അങ്ങിനെ സ്പ്രേ ചെയ്യപ്പെടുന്നതിനാല്‍ കടല എപ്പോഴും പുതിയതായി തോന്നപ്പെടുകയും പുഴുക്കുത്തില്‍ നിന്നുംരക്ഷ നേടുകയും ചെയ്യുന്നു എന്നാണു അവര്‍ പറയുന്നതു. പയറും ഇതു പോലെ പോളിഷ് ചെയ്യപ്പെടുന്നു.“
“ഈ സ്പ്രേ മനുഷ്യ ശരീരത്തിനു ഹാനികരമല്ലേ”?
“എനിക്കതിനെ പറ്റി അറിയില്ല, എന്തായാലും പെയിന്റല്ലേ ?അതു ചെറിയ അളവിലാണെങ്കിലും പലതവണ ആകുമ്പോള്‍ ശരീരത്തില്‍ എങ്ങിനെ പ്രതികരിക്കുമെന്നു ചിന്തിച്ചാല്‍ മതി.
“പിന്നെന്തിലെല്ലാം മായം ഉണ്ടു”?
“വെളിച്ചെണ്ണ. അതില്‍ പാരഫയിന്‍, കര്‍ണോയില്‍ എന്നീ ഓയിലുകള്‍ ചേര്‍ക്കാറുണ്ടു. ഇതു രണ്ടുംശരീരത്തിനു ദോഷകരമാണു.പക്ഷേ ഇപ്പോള്‍ മേല്പറഞ്ഞ രണ്ടെണ്ണവും വെളിച്ചെണ്ണയേക്കാളും വിലഉള്ളതിനാല്‍ അവ ഉപയോഗിക്കുന്നില്ല.പകരം വെളിച്ചെണ്ണയില്‍ മറ്റെന്തെങ്കിലും മായംചേര്‍ക്കുന്നുണ്ടോ എന്നറിയില്ല.റബര്‍ മരത്തിന്റെ കുരു ആട്ടിയ എണ്ണ ഉപയോഗിക്കുമെന്നുപറയപെടുന്നു...തീര്‍ച്ച ഇല്ല.“
“പാക്കറ്റു വെളിച്ചെണ്ണയോ “?
“അതില്‍ മായമില്ല.പക്ഷേ കേടാകാതെ സൂക്ഷിക്കന്‍ ചേര്‍ക്കുന്ന രാസ വസ്തു(പ്രെസര്‍വേറ്റീവുകള്‍) എല്ലാപാക്കറ്റുസാധങ്ങളിലും നിശ്ചിത അളവില്‍ ചേര്‍ക്കും.അതു ശരീരത്തിനു ഹാനികരമല്ലെന്നാണു വിദഗ്ഗ്ദര്‍പറയുന്നതു.”
“തുടര്‍ച്ച ആയി ഉപയോഗിച്ചാലോ?”
“തുടര്‍ച്ച ആയി ഉപയോഗിച്ചാല്‍ ഏതു രാസ വസ്തുവും ആരോഗ്യത്തിനു ഹാനികരമാണുഎന്നാണു എന്റെ അഭിപ്രായം.”അയാള്‍ തുടര്‍ന്നു....
“തേയിലയില്‍ നിറമുള്ള ചില പൊടികള്‍ ചേര്‍ക്കും. മല്ലി ബ്ലീച്ചു ചെയ്തു വരും;ബ്ലീച്ചിങ് ക്ലോറിന്‍ വാതകത്താലാണോ എന്നറിയില്ല.മങ്ങിയ നിറമുള്ള മല്ലി ബ്ലീച്ചിങ്ങ് കഴിഞ്ഞു പുക മുറിയില്‍ നിന്നും നല്ല നിറത്തോടെ പുറത്തു വരും.കുരുമുളകില്‍ ചെറിയ തോതില്‍ നാലു മണി പൂവിന്റെ കായ്ചേര്‍ക്കും.വയണ പൂമൊട്ടിനു ഒരു കിലോ 300-400 രൂപാ വിലയുണ്ടു. ഇതു ഏതോ ഔഷധനിര്‍മാണത്തിനായാണു ഉപയോഗിക്കുന്നതു.അതില്‍ 80-100 രൂപാ റേഞ്ച് ഉള്ള പൊന്നാം പൂ എന്ന പൂമൊട്ടു കലര്‍ത്തി ആണു വരുന്നതു. ഞങ്ങള്‍ക്കു അതു കണ്ടു പിടിക്കാന്‍ സാധിക്കില്ല.രണ്ടും പരസ്പരംതിരിച്ചറിയാന്‍ ബുദ്ധി മുട്ടാണു.“
“നാട്ടിന്‍ പുറത്തെ കൈ കുത്തരി ഇപ്പോഴില്ല. അതിനു പകരം വെള്ള അരി കളര്‍ അടിച്ചു റോസ് അരിഎന്ന പേരില്‍ വില്‍ക്കാനായി വരുന്നു. നല്ല വണ്ണം കഴുകിയാല്‍ ഈ നിറം മാറി പോകും.കമ്പനി ഐറ്റംഅരി വരെ ഈ വേല ഇപ്പോള്‍ ചെയ്യുന്നുണ്ടു. ചാക്കരിയില്‍ നിശ്ചിത തോതില്‍ കൂടുതല്‍ കല്ലുഉണ്ടെങ്കില്‍ ആ അരി വില്‍ക്കുന്നതു ശിക്ഷാര്‍ഹമാണു. അതിന്റെ അര്‍ത്ഥം നിശ്ചിത തോതില്‍ അതില്‍കല്ലു ആകാം എന്ന വ്യാഖ്യാനത്താല്‍ കല്ലു ഒട്ടും ഇല്ലാത്ത അരിയിലും നിശ്ചിത തോതില്‍ കല്ലു ചേര്‍ക്കാംഎന്നുള്ളതിനാല്‍ ഇപ്പോള്‍ ചരല്‍ പോലുള്ള കല്ലു സപ്ലേ ചെയ്യുന്നതും ഒരു തൊഴിലായി തീര്‍ന്നിട്ടുണ്ടു.“
“കുരുമുളകില്‍ നിശ്ചിത തോതില്‍ പൊള്ളയും ചീരും ആകാം.വിളയാത്തതും അകം പൊള്ളയുമായ പാറ്റികളയുന്ന കുരുമുളകു മണിയാണു പൊള്ള.കുരുമുളകു കൊന്തില്‍ പറ്റി പിടിച്ചിരിക്കുന്ന ചെറിയ മണല്‍പോലുള്ളതാണു ചീരു.ഈ വക പാറ്റി കളയുന്ന പൊള്ളയും ചീരും ഒട്ടും ഇല്ലാത്ത നല്ല കുരുമുളകില്‍നിശ്ചിത ശതമാനം പൊള്ളയും ചീരും ചേര്‍ത്തു കുരുമുളകിന്റെ അസല്‍ വില വാങ്ങുന്നതിനായി നാട്ടിന്‍പുറങ്ങളില്‍ ചാക്കുമായി നടന്നു ശേഖരിച്ചു പൊള്ള, ചീരു കചവടം ഹോള്‍സെയില്‍ ചെയ്യുന്നവര്‍ആലപ്പുഴയിലും കൊച്ചിയിലും ധാരാളം ഉണ്ടു.”
“ഞങ്ങള്‍ നിസ്സഹായരാണു, ഞങ്ങള്‍ മായം ചേര്‍ക്കുന്നില്ല പക്ഷേ മായം ചേര്‍ക്കാതെ ഒരു സാധനവുംവില്‍പ്പനക്കായി വരുന്നില്ലാ എന്നതാണു സത്യം.”
ഈ വക മായം ചേര്‍ക്കല്‍ തടയാന്‍ സര്‍ക്കാരില്‍ നിന്നും നിയോഗിച്ചവരെ എങ്ങിനെ കൈകാര്യംചെയ്യുന്നു എന്നാണു അയാള്‍ ആദ്യം വിവരിച്ചതു.
“സത്യ സന്ധരായ ഉദ്യോഗസ്തര്‍ ഇല്ലെന്നില്ല; പക്ഷേ അവര്‍ ഫയല്‍ ചെയ്ത കേസ്സുകള്‍തെളിവെടുപ്പും വാദവും പ്രതിവാദവും വിധിയും പിന്നെ അപ്പീലും റിവിഷനും കഴിഞ്ഞു വരുമ്പോള്‍ എത്രപേര്‍ ശിക്ഷിക്കപെടുന്നു എന്നതു മറ്റൊരു കഥ”
യാത്ര കഴിഞ്ഞു തിരികെ വന്നപ്പോള്‍ ഞാന്‍ ഈ വിഷയത്തെ പറ്റി ആധികാരികമായ അറിവുലഭിക്കാന്‍ ശ്രമിച്ചു.എന്റെ ശ്രമം വിഫലമായില്ല.എന്റെ വ്യാപാരി സുഹൃത്ത് പറഞ്ഞതില്‍ ഭൂരിഭാഗവുംശരിയാണെന്നു എനിക്കു മനസിലാക്കാന്‍ കഴിഞ്ഞു.
ഈ മായം ചേര്‍ക്കലിന്റെ ഫലം അനുഭവിക്കുന്നതു ഞാനും നിങ്ങളും മാത്രം. ഈ വക ഹീന കൃത്യങ്ങളെ തടയേണ്ടവര്‍ കിട്ടുന്ന പാരിതോഷികങ്ങളാല്‍ നിഷ്ക്രിയരാവുകയും ചെയ്യുന്നു.
ഈ അവസ്ഥയില്‍ നാം എന്താണു ചെയ്യേണ്ടതു?മായം ചേര്‍ക്കല്‍ നിത്യ സംഭവമായ ഈ നാട്ടില്‍ നാം നിസ്സഹായരായി നിന്നാല്‍ മാത്രം മതിയോ?
നിത്യ ജീവിതത്തിലെ മറ്റു ചില മായം ചേര്‍ക്കല്‍ എന്റെ ഒരു പഴയ പോസ്റ്റില്‍ നിങ്ങള്‍ക്കു ഇവിടെവായിക്കാം.
യഥാര്‍ഥത്തില്‍ നാം നിസ്സഹായരാണ്.
ReplyDeleteവ്യവസ്ഥിതി മാറാതെ ഈ നില തുടര്‍ന്നാല്‍ ഓരോ കിലോമീറ്റര്‍ ദൂരത്തിലും നമുക്ക് ആശുപത്രികള്‍ പണിയാം.
ഡോക്ടര്‍മാരെ ഓരോ വര്‍ഷവും നിര്‍മിച്ചു വിടാം .
അവര്‍ക്ക് പുതിയ യന്ത്രങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കാം.
രോഗികള്‍ ശതഗുണീഭവിക്കുന്നു, അവര്‍ പരീക്ഷണ വസ്തുക്കള്‍ ആകാം.
മാറ്റം വേണമെങ്കില്‍ സമൂലമായ ഒരു ശ്രമം അനിവാര്യം.അത് നമ്മുടെ സ്വന്തം ടെറസ്സിന്റെ മുകളില്‍ നിന്നോ , വീട്ടു മുറ്റത്തിന്റെ ഇത്തിരി സ്ഥലത്ത് നിന്നോ തുടങ്ങാം.
വളരെ ശ്രദ്ധേയമായ പോസ്റ്റ്
ഭാവുകങ്ങള്‍ .
'ഈ വക ഹീന കൃത്യങ്ങളെ തടയേണ്ടവര്‍ കിട്ടുന്ന പാരിതോഷികങ്ങളാല്‍ നിഷ്ക്രിയരാവുകയും ചെയ്യുന്നു."
ReplyDeleteഇവന്മാരാണോ മാഷേ "പുലികള്‍'...എലിയെ ക്കാളും ഭീരുക്കള്‍ ആയ "കീടങ്ങള്‍"
മായത്തെ കുറിച്ച് നല്ല ധാരണ ഉണ്ടാക്കാന്‍ സഹായിച്ചതിന് നന്ദി. റൈഡ് നടത്തേണ്ട ഉത്പാദന കേന്ദ്രങ്ങളില്‍ ആണെന്ന് നമ്മെക്കാള്‍ ഈ റൈഡ് നടത്തുന്നോര്‍ക്ക് അറിയാം..പക്ഷെ ചെയ്യില്ല...അവരൊക്കെ വലിയ ഭീമന്‍ വ്യവസായികള്‍ ആയിരിക്കും..
ReplyDeleteഏറ്റവും കൂടുതല്‍ വിഷം കലര്‍ത്തുന്ന പച്ചക്കറി, പഴങ്ങള്‍ ഒന്നും ഇവിടെ പരാമര്‍ശിച്ചു കണ്ടില്ല. കേരളത്തിലെക്കായി മാത്രം കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ ഉണ്ടത്രേ തമിഴ് നാട്ടില്‍. എന്റെയൊരു സുഹൃത്ത് വീട്ടിലേക്കു പച്ചക്കറി വാങ്ങിക്കുമ്പോള്‍ അവിടെയും ഇവിടെയും പുഴുക്കുത്തു ഉള്ളതു നോക്കി വാങ്ങും. അവന്‍റെ വാദം, അതില് രാസ വളത്തിന്റെ അംശം കുറവായതിനാലാണ് കേടു വന്നത് എന്നാണു. ഇവിടെ ഗള്‍ഫില്‍ കിട്ടുന്ന ആപ്പിളില്‍ മെഴുകു പോലെ എന്തോ പുരട്ടിയിട്ടുണ്ട്. ചുരണ്ടിയാല്‍ ചിപ്പിളി പോലെ അടര്‍ന്നു പോവും...
വീട്ടു വളപ്പിലെ ചക്കയും മാങ്ങയും തേങ്ങയും അടുക്കള തോട്ടത്തിലെ പച്ചകറിയും, പിന്നെ പാടത്തു ഇത്തിരി നെല്ലും ഉണ്ടാക്കി ജീവിച്ചാല്‍ നന്നായിരുന്നു..പക്ഷെ എത്ര പേര്‍ക്ക് കഴിയും..
This comment has been removed by the author.
ReplyDeleteപ്രിയ ഇസ്മെയില്‍ . താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി.,ടെറെസ്സിലെ പച്ചക്കറി കൃഷി ഞാന്‍ തുടങ്ങി കഴിഞ്ഞു.
ReplyDeleteപ്രിയ ഭൂതത്താന്‍, കച്ചക്കാര്‍ക്കു അവര്‍ പുലികളാണു. സന്ദര്‍ശനത്തിനു നന്ദി.
പ്രിയ സലീം.ഇ.പി. താങ്കള്‍ സൂചിപ്പിച്ച പച്ചക്കറി-പഴം മായം കലര്‍ത്തലിനെ സംബന്ധിച്ച വിവരങ്ങള്‍ ഈ പോസ്റ്റിലെ “ഇവിടെ” എന്നു ചുവപ്പു അക്ഷരത്തില്‍ ക്ലിക്കു ചെയ്താല്‍ ലഭ്യമാണു.സന്ദര്‍ശിച്ചതില്‍ നന്ദി.
വളരെ ഉപകാരപ്രദമായ പോസ്റ്റ് മാഷേ. എന്തെല്ലാം കളികളാണ് നടക്കുന്നത് അല്ലേ?
ReplyDeleteവളരെ ഉപകാരപ്രദമായ പോസ്റ്റ് മാഷേ. എന്തെല്ലാം കളികളാണ് നടക്കുന്നത് അല്ലേ?
ReplyDeleteലാഭം കൊയ്യാന്‍ ചെയ്യുന്ന ഓരൊരോ മാര്‍ഗ്ഗങ്ങളേ. നമ്മുടെ നാട്ടില്‍ ഇതും ഇതിനപ്പുറവും നടക്കും. ഓരോ ഉദ്യോഗസ്ഥന്മാര്‍ക്ക് എന്ത് കൊടുക്കണം എന്ന് വ്യാപാരിക്ക് വ്യക്തമായ ധാരണയുണ്ടല്ലോ. അല്ലെങ്കില്‍ അവരെ എന്തിന്ന് കുറ്റം പറയണം. ഉല്‍പ്പന്നം ഇറങ്ങുന്നതേ മായം ചേര്‍ത്തിട്ടാണല്ലോ.
ReplyDelete