Tuesday, November 30, 2010

നിങ്ങള്‍ ട്രെയിന്‍ യാത്രക്കാരനാണോ?

നിങ്ങൾ ഒരു ട്രെയിൻ യാത്രക്കാരനാണോ അഥവാ നിങ്ങൾ ട്രെയിൻ യാത്രയുമായി ബന്ധപ്പെടുന്ന ആളാണോ എങ്കിൽ നിങ്ങൾ താഴെ പറയുന്ന നിയമങ്ങളെ പറ്റി ബോധമുള്ളവനായിരുന്നാൽ പലപ്പോഴും ബുദ്ധിമുട്ടുകളിൽ നിന്നും ഒഴിവാകാൻ സാധിക്കും.

1890
നിലവിൽ വന്ന റെയിൽ വേ ആക്റ്റ്‌, അതു നടപ്പിലായ കാലഘട്ടത്തിൽ റെയിൽ വേയും ബന്ധപ്പെട്ട പ്രവർത്തനവും ഭൂരിഭാഗവും സ്വകാര്യ കമ്പനികളാൽ നിയന്ത്രിക്കപ്പെട്ടിരുന്നു. പിൽക്കാലത്തു സർക്കാരിന്റെ നിയന്ത്രണത്തിൽ ആയ റെയിൽ വേക്ക്‌ വേണ്ടി നടേ പരാമർശിച്ച 1890ലെ ആക്റ്റിൽ കൂട്ടിച്ചേർക്കലും തിരുത്തലും വരുത്തി ഇപ്പോൾ നിലവിൽ ഉള്ള 1989 ലെ റെയിൽ വേ ആക്റ്റിൽ എത്തി ചേർന്നു. തീർന്നില്ല അതിനു ശേഷം 2004ലും അറസ്റ്റ്‌ സംബന്ധമായ അധികാരത്തെ പറ്റി ഒരു തിരുത്തൽ കൂടി ഇപ്പോൾ കൂട്ടിചേർത്തിട്ടുണ്ടു.

മേൽ പറഞ്ഞ നിയമത്തിൽ അവശ്യം നാം മനസിലാക്കേണ്ട ചില വകുപ്പുകളാണു ഞാൻ ഇവിടെ പരാമർശിക്കുന്നതു.

സെക്ഷൻ 137:- ട്രെയിൻ യാത്രയിൽ മതിയായ ടിക്കറ്റോ അനുവാദ പത്രമോ ഇല്ലാതെ യാത്ര ചെയ്യുകയോ യാത്ര ചെയ്യാൻ ശ്രമിക്കുകയോ നിങ്ങൾ ചെയ്താൽ നിങ്ങൾക്കെതിരെ വകുപ്പിൻ പ്രകാരം റെയിൽ വേക്കു കേസ്‌ ചാർജു ചെയ്യാം. കാലാവധി കഴിഞ്ഞ ഒരു ടിക്കറ്റോ പാസ്സോ ഉപയോഗിച്ചു യാത്ര ചെയ്താലും വകുപ്പ്‌ ബാധകമാണു.കുറ്റം തെളിഞ്ഞാൽ നിങ്ങൾ യാത്ര ചെയ്ത പരിധിക്കു ആവശ്യമായ യാത്രക്കൂലിയും പുറമേ ഒരു നിശ്ചിത തുക ഫൈനും അടക്കണം. കൂടാതെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാൽ നിങ്ങളെ ആറു മാസം തടവോ ആയിരം രൂപാ പിഴയോ ഇതു രണ്ടും കൂടിയോശിക്ഷിക്കാൻ കോടതിക്കു അധികാരമുണ്ടെന്നു നിയമം പറയുന്നു.

സെക്ഷൻ 138:- മുകളിൽ പറഞ്ഞതിനു സമാനമാണൂ വകുപ്പും. ഒരു വ്യത്യാസം നമ്മൾ എടുത്ത ടിക്കറ്റിന്റെ ദൂര പരിധിക്കു അപ്പുറം നമ്മൾ യാത്ര ചെയ്താൽ അതായതു എറുണാകുളത്തിനു തിരുവനന്തപുരത്തു നിന്നു ഒരാൾ ടിക്കറ്റെടുത്തു എറുണാകുളം സ്റ്റേഷനില്‍ ഇറങ്ങാതെ യാത്ര തുടർന്നുത്രിശ്ശൂർ വെച്ചു അയാളെ പിടിച്ചാൽ ഈവകുപ്പു പ്രകാരം അയാൾക്കെതിരെ കേസ്‌ ചാർജു ചെയ്യാം. മിക്കവാറും ട്രെയിനിലെ ഉറക്കക്കാർക്കാണു ഇതു പോലെ അക്കിടി പറ്റുന്നതു.
ബോംബെയിൽ നിന്നും തിരുവനന്തപുരത്തേക്കു യാത്ര ചെയ്യേണ്ട ഒരാൾക്കു കോട്ടയം വരെ ടിക്കറ്റു എടുക്കാൻ മാത്രം പൈസാ ഉണ്ടായിരിക്കുകയുംകോട്ടയം കഴിഞ്ഞതിനു ശേഷം അയാൾ തിരുവനന്തപുരം വരെ ടിക്കറ്റില്ലാതെ യാത്ര ചെയ്യാമെന്നു രണ്ടും കൽപ്പിച്ചു തീരുമാനിക്കുകയും കഷ്ടകാലത്തിനു കായം കുളത്തിനു സമീപം വെച്ചു പിടിക്കപെടുകയും ചെയ്താൽ വകുപ്പ്‌ പ്രകാരമായിരിക്കും അയാൾക്കെതിരെ കേസ്‌ എടുക്കുക.
ഒരാൾ എടുത്തിരിക്കുന്ന ടിക്കറ്റിൻ പ്രകാരം യാത്രചെയ്യേണ്ട ക്ലാസ്സിനേക്കാളും ഉയർന്ന ക്ലാസിൽ താഴ്‌ന്ന ക്ലാസ്സിലെ ടിക്കറ്റുമായി യാത്ര ചെയ്താലും വകുപ്പു ബാധകമാണൂ. മേൽ പറഞ്ഞ വിധം യാത്ര ചെയ്യുന്ന യാത്രക്കാരനോടു ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മതിയായ ടിക്കറ്റു ചാർജും ഫയിനും അടക്കാനായി ആവശ്യപ്പെടുകയും അയാൾ വിസമ്മതിക്കുകയും ചെയ്താൽ അയാളെ മജിസ്റ്റ്രേറ്റിനു മുമ്പിൽ ഹാജരാക്കി തെളിവു നൽകിയാൽ അയാളോടു മേൽ പറഞ്ഞ തുക അടക്കാനായി മജിസ്റ്റ്രേറ്റിനു ആവശ്യപ്പെടാനും അയാൾ തുക ഒടുക്കാൻ വിസമ്മതിക്കുകയും അയാൾ ചെയ്ത തായി ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കപ്പെടുകയും ചെയ്താൽ അയാളെ ഒരു മാസം തടവീനു ശിക്ഷിക്കാൻ വകുപ്പു അനുശാസിക്കുന്നു.

സെക്ഷൻ 141:- വ്യവസ്ത ചെയ്തിരിക്കുന്ന കാര്യങ്ങൾക്കൊഴികെ അകാരണമായി നിങ്ങൾ ട്രെയിനിലെ അപായ ചങ്ങല വലിച്ചു ട്രെയിൻ യാത്ര നിർത്താൻ ഇടയാക്കിയാൽ നിങ്ങളെ 500 രൂപ പിഴ ആദ്യ തവണ ശിക്ഷിക്കാം. വീണ്ടും നിങ്ങളെ ഇതേ കുറ്റത്തിനു ഹജരാക്കിയാൽ മജിസ്റ്റ്രേറ്റിനു നിങ്ങളെ മൂന്നു മാസം തടവിനു ശിക്ഷിക്കാം.

സെക്ഷൻ142:- റെയിൽ വേ ഉദ്യോഗസ്തനോ റെയിൽ വേ ഡിപാർറ്റ്‌മന്റ്‌ അധികാരപ്പെടുത്തിയഏജന്റോ അല്ലാത്ത നിങ്ങൾ ട്രെയിൻ യാത്രാ ടിക്കറ്റ്‌ വിൽക്കാനോ വിൽക്കാൻ ശ്രമിക്കാനോമുതിർന്നതായി തെളിയിക്കപ്പെട്ടാൽ നിങ്ങളെ മൂന്നു മാസം തടവിനോ 500 രൂപാ പിഴ അടക്കാനോ ഇതുരണ്ടും ഒരുമിച്ചു ശിക്ഷിക്കാനോ വകുപ്പ്‌ അനുശാസിക്കുന്നു.
മറ്റൊരാൾക്കു വേണ്ടി റിസർവ്വ്‌ ചെയ്ത ടിക്കറ്റ്‌ ഉപയോഗിച്ചു യാത്ര ചെയ്താലും മറ്റൊരാളുടെ പേരിലുള്ളസീസൺ ടിക്കറ്റ്‌ ഉപയോഗിച്ചു യാത്ര ചെയ്താലും നിയമ പ്രകരം കുറ്റകരമാണു.
അധികാരപ്പെടുത്തിയ ആളിൽ നിന്നല്ലാതെ മറ്റ്‌ ഏതെങ്കിലും വ്യക്തികളിൽ നിന്നും നിങ്ങൾ ടിക്കറ്റ്‌ വിലകൊടുത്തു വാങ്ങി യാത്ര ചെയ്താൽ അപ്രകാരം തെളിയിക്കപ്പെട്ടാൽ ടിക്കറ്റ്‌ നിങ്ങളിൽ നിന്നുംപിടിച്ചെടുക്കാനും സെക്ഷൻ 138 പ്രകാരം ടിക്കറ്റിലാതെ യാത്ര ചെയ്തു എന്നകുറ്റം നിങ്ങളിൻ മേൽചുമത്താനും വകുപ്പിന്റെ 2- ഉപ വകുപ്പു അധികാരം നൽകുന്നു.

സെക്ഷൻ 144:- യാത്രക്കാരായ നിങ്ങളുടെ മുമ്പിൽ പലപ്പോഴും കാണപ്പെടുന്ന ഒരു കുറ്റത്തിനുശിക്ഷിക്കാൻ അനുശാസിക്കുന്ന വകുപ്പാണു ഇതു. അനധികൃത വ്യാപാരവും ഭിക്ഷാടനവും.
റെയിൽ വേയുടെ അധികാര പത്രമില്ലാതെ ട്രെയിനിൽ കാപ്പി, ഊണു, വട തുടങ്ങിയ ആഹാരപദാർത്ഥങ്ങൾ പുസ്തകം കപ്പലണ്ടി(നിലക്കടല), കശുവണ്ടി പരിപ്പു, തുടങ്ങിയ സാധന സാമഗ്രികൾവ്യാപാരം ചെയ്യുന്നതു കുറ്റകരമാണു.ഫ്ലാറ്റ്ഫോമിൽ വണ്ടി എത്തുമ്പോൾ ജനലിനരികിൽ നിന്നു വക കച്ചവടം ചെയ്യുന്നവർക്കു അവർ ജോലി ചെയ്യുന്ന സ്റ്റാളുകൾക്ക്‌ ലൈസൻസ്‌ ഉണ്ടായാൽതന്നെയും ട്രെയിനു ഉള്ളിൽ കയറി വ്യാപാരം നടത്താൻ അധികാരമില്ല.ഇപ്രകാരം അനധികൃതവ്യാപാരം ചെയ്യുന്നവരിൽ നിന്നും അവർ വ്യാപാരം ചെയ്യുന്ന സാധന സാമഗ്രികകൾ പിടിച്ചെടുക്കാനും വകുപ്പു പ്രകാരം അവർക്കെതിരെ കുറ്റം ചുമത്താനും റെയിൽ വേ യുടെ നിർദ്ദിഷ്ട ഉദ്യോഗസ്ഥനുഅധികാരമുണ്ടു. കുറ്റം തെളിയിക്കപ്പെട്ടാൽ ആറു മാസം തടവോ 2000രൂപ പിഴയോ രണ്ടും ഒരുമിച്ചോഅനുഭവിക്കാൻ ഇടയാകും.
ട്രെയിൻ യാത്രാ വേളയിൽ നിങ്ങൾ യാത്രക്കാരുടെ മടിയിൽ ഒരു നോട്ടീസ്‌ കൊണ്ടു ബലമായിനിക്ഷേപിക്കുകയും പിന്നീടു നിങ്ങളുടെ മുമ്പിൽ കൈ നീട്ടി വരുകയും ചെയുന്നതു ഉൾപ്പടെ എല്ലാതരത്തിലുള്ള ഭിക്ഷാടനവും വകുപ്പു പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണു.

സെക്ഷൻ 145:- ഇതു 145() 145(ബി) എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ആകാശത്തിനു കീഴെചെയ്യുന്ന എല്ലാ നൂയിസൻസുകളും അതായതു ട്രെയിനിലും റെയിൽ വേ സ്ഥലത്തു എവിടെയുംപ്ലാറ്റ്ഫോമിലായാലും ടിക്കറ്റ്‌ ക്യൂവിലായാലും എങ്ക്യയറിയിലായാലും എവിടെയും നിന്നു ചീത്തവിളിക്കുക, അമാന്യമായി പെരുമാറുക, ശല്യം സൃഷ്ടിക്കുക, ബഹളം വെക്കുക, യാത്രക്കാർക്കു ശല്യംഉണ്ടാക്കുന്ന വിധം പെരുമാറുക ആംഗ്യം കാണിക്കുക തിക്കും തിരക്കും സൃഷ്ടിക്കുക,സ്ത്രീകളോടുഅപമര്യാദയായി പെരുമാറുക തുടങ്ങി ഞാൻ മുമ്പേ സൂചിപ്പിച്ചതു പോലെ ആകശത്തിനു കീഴിലെ ഏതുന്യൂയിസൻസും വകുപ്പിനു കീഴിൽ വരും. അതു മദ്യപീച്ചു കൊണ്ടാണെങ്കിൽ 145()യുംഅല്ലാതുള്ളതു 145(ബി) യുമാണു പ്രയോഗിക്കുക. കുറ്റം തെളിഞ്ഞാൽ ആറു മാസം തടവോ അഥവാ 500 രൂപാ പിഴയോ ആവശ്യമെന്നു തോന്നിയൽ ഇതു രണ്ടും ഒരുമിച്ചോ ശിക്ഷിക്കാം.

സെക്ഷൻ 146:-സൂക്ഷിക്കുക, വകുപ്പും അപകടകാരിയാണു.റെയിൽ വേ പരിസരത്തോട്രെയിനിൽ വെച്ചോ ഒരുറെയിൽ വേ ഉദ്യോഗസ്തന്റെ ഡ്യൂട്ടിക്കു തടസം സൃഷ്ടിച്ചാൽ വകുപ്പിൻപ്രകാരം പ്രതിയാക്കപ്പെടാം. കുറ്റം തെളിയിക്കപ്പെട്ടാൽ ആറു മാസം തടവ്‌,അഥവാ 1000 രൂപാ പിഴ, വേണ്ടി വന്നാല്‍ തടവും പിഴയും ഒരുമിച്ചു എന്നിങ്ങനെയാണു ശിക്ഷ.നിങ്ങൾ ഏതെങ്കിലുംകാര്യത്തിനായി ഡ്യൂട്ടിയിൽ ഉള്ള ഒരു റെയിൽ വേ ഉദ്യോഗസ്ഥനുമായി വാക്കു തർക്കത്തിൽഏർപ്പെട്ടാൽ ഉദ്യോഗസ്ഥൻ കർക്കശക്കാരനും മുൻ കോപിയുമാണെങ്കിൽ വകുപ്പു അയാൾഉപയോഗിക്കും.നിരപരാധിയാണെന്നു തെളിയിക്കാൻ നമ്മൾ നെട്ടോട്ടം ഓടേണ്ടി വരും.പലപ്പോഴുംകുട്ടികൾക്കു ടിക്കറ്റ്‌ എടുക്കുന്ന കാര്യത്തിനായി ടിക്കറ്റ്‌ പരിശോധകരുമായി നമ്മൾ വാക്കു തർക്കത്തിൽഏർപ്പെടുകയും വഴക്കുണ്ടാകുകയും ചെയ്യുമ്പോൾ ഓർക്കുക വകുപ്പിൽ പ്രതിയാക്കപ്പെട്ടേക്കാം.

സെക്ഷൻ 147. പലപ്പോഴും നമ്മൾ അകപ്പെട്ടു പോകുന്ന ഒരു സെക്ഷൻ ആണിതു. നമ്മുടെ ബന്ധുട്രെയിനിൽ വരുന്നുണ്ടു. ട്രെയിൻ സമയം ആകാറായി. പ്ലാറ്റുഫോം ടിക്കറ്റ്‌ എടുക്കാൻ മെനക്കെടാതെനമ്മൾ സ്ടേഷനു ഉള്ളിലേക്കു പായുന്നു. ചെന്നു പെടുന്നതു പരിശോധകന്മാരുടെ വായിലായിരിക്കും. നിയമാനുസരണമുള്ള അനുവാദപത്രം ഇല്ലാതെ റെയിൽ വേ സ്ടേഷനു ഉള്ളിൽ കടന്നതിനു വകുപ്പിൻ പ്രകാരം നിങ്ങൾ കുറ്റക്കാരനാക്കപ്പെടാം.ആറു മാസം തടവു അഥവാ 2000 രൂപാ പിഴഅഥവാ രണ്ടു ശിക്ഷയും ഒരുമിച്ചു ഇതാണു നിയമം അനുശാസിക്കുന്നതു.

സെക്ഷൻ155:- മറ്റൊന്നിനായി റിസര്‍വ് ചെയ്തിരിക്കുന്ന കമ്പാർറ്റ്‌മന്റിലോ സീറ്റിലോഅനുവാദമില്ലാതെ നമ്മൾ കയറിയാലോ ഉപയോഗിച്ചാലോ വകുപ്പിൻ പ്രകാരംകുറ്റകരമാണു.റിസർവ്വേഷൻ കമ്പാർറ്റ്‌മന്റിൽ മതിയായ അനുവാദ പത്രമില്ലാതെ പ്രവേശിച്ചാലോ വികലാംഗർക്കായി റിസർവ്വ്‌ ചെയ്ത കമ്പാർറ്റ്‌മന്റിൽ കയറുകയോ ചെയ്താലോ വകുപ്പിൻ പ്രകാരംകുറ്റകരമാണു. നിങ്ങളെ അവിടെ നിന്നും നീക്കം ചെയ്യാനും നിങ്ങൾക്കു ഫൈൻ ചുമത്താനും പിഴഒടുക്കിയില്ലെങ്കിൽ തടവിൽ വിടാനും സെക്ഷൻ അധികാരം നൽകുന്നു.

സെക്ഷൻ 156. ഫുട്ബോർഡിൽ യാത്ര ചെയ്യുക, ട്രെയിനിന്റെ മേൽക്കൂരയിൽ യാത്ര ചെയ്യുക, എഞ്ചിൻറൂമിലും ഗാർഡിന്റെ റൂമിലും പാർസെൽ വാനിലും യാത്ര ചെയ്യുക തുടങ്ങിയവ വകുപ്പിൻ പ്രകാരംകുറ്റകരമാണു. മൂന്നു മാസം തടവു അഥവാ 500 രൂപാ പിഴ അഥവാ തടവും പിഴയും ഒരുമിച്ചു ഇതാണുകുറ്റം തെളിഞ്ഞാൽ ശിക്ഷ.

സെക്ഷൻ157. നിങ്ങളുടെ ടിക്കറ്റ്‌ പാസ്‌, തുടങ്ങിയ യാത്രാനുവാദ പത്രത്തിലെ തീയതി മുതലായതുതിരുത്തുന്നതു വകുപ്പിൻ പ്രകാരം കുറ്റകരമാണു. ശിക്ഷ മുകളിൽ പറഞ്ഞതു തന്നെ.

സെക്ഷൻ.159:- ട്രെയിൻ സമയമായി. നിങ്ങൾ നിങ്ങളുടെ സ്വന്തം വാഹനത്തിൽ പാഞ്ഞു വന്നുവാഹനം എവിടെയെങ്കിലും സൂക്ഷിച്ചു അകത്തേക്കു പാഞ്ഞു പോയി ട്രെയിനിൽ കയറി പോയി പിന്നീടുഎപ്പോഴെങ്കിലും തിരികെ വന്നു / അഥവാനിങ്ങള്‍ വാഹനം എവിടെയോ പാര്‍ക്കു ചെയ്തു സ്റ്റേഷനില്‍ കാത്തു നിന്നു ട്രെയിനിൽ വന്ന ബന്ധുവിനെ ആനയിച്ചു വാഹനത്തിനു സമീപം എത്തുമ്പോൾഅവിടെ നിങ്ങളെ കാത്തു സെക്ഷൻ 159 പ്രകാരം നിങ്ങളെ പ്രതിയാക്കി ഒരു നോട്ടീസ്‌ വാഹനത്തിൽപതിച്ചിരിക്കുന്നതു കാണാൻ കഴിയും. അനധികൃത സ്ഥലത്തു വാഹനം പാർക്കു ചെയ്തു എന്ന കുറ്റംചുമത്തിയാണു നോട്ടീസ്‌. ശിക്ഷ 1 മാസം തടവു അഥവാ 500 രൂപാ പിഴ അഥവാ ഇതു രണ്ടുംഒരുമിച്ചു.പക്ഷേ രസകരമായ ഒരു വശം സെക്ഷനു ഉണ്ടു എന്നതു പലര്‍ക്കും അറിയില്ല. അനധികൃത പാർക്കിങ്ങിനു വകുപ്പിൻ പ്രകാരം ശിക്ഷിക്കാൻ കോടതിക്കു അധികാരമില്ല. അനധികൃതമായി പാര്‍ക്ക് ചെയുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വാഹനം അവിടെ നിന്നും നീക്കംചെയ്യണമെന്നു ആവശ്യപ്പെട്ടിട്ടും നിങ്ങൾ അതു അനുസരിക്കാതിരിക്കുകയും ചെയ്യുമ്പോഴാണു വകുപ്പിൻ പ്രകാരം ശിക്ഷിക്കാൻ അധികാരമുള്ളതു. ചാർജു ഷീറ്റിൽ ആർ.പി.എഫ്‌.ഉദ്യോഗസ്ഥർഇപ്രകാരം വിശദമായി എഴുതിയിട്ടില്ലാത്ത ചാർജു ആണെങ്കിൽ പ്രതിയെ വെറുതെ വിടാൻ കോടതിക്കുഅധികാരമുണ്ടു. പക്ഷേ ബുദ്ധിമാന്മാരായ ആർ.പി.എഫ്‌.കാർ എല്ലാം ഉള്‍കൊള്ളിച്ചു ചാർജു ഷീറ്റ്‌ തയാറാക്കും.തന്നോടു വാഹനം മാറ്റണം എന്നു ആവശ്യപ്പെട്ടില്ലഎന്നു പ്രതി ക്കു തന്റെ നിരപരാധിത്വംകോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴിയും .അപ്രകാരം തെളിയിച്ച കേസുകൾ ഞാൻ പ്രതിയെ വെറുതെവിട്ടിട്ടുമുണ്ടു. ദൗർഭാഗ്യവശാൽ പലരും അതിനു മുതിരാറില്ല; പിഴ ഒടുക്കി പോകാറാണു പതിവു.

സെക്ഷൻ 161. കാവൽക്കാരില്ലാത്ത റെയിൽ വേ ക്രോസ്സിൽ നിങ്ങൾ വാഹനവുമായി കടന്നുപോകണമെങ്കിൽ ഇപ്പുറത്തു വാഹനം നിർത്തി നിങ്ങൾ ഇറങ്ങി ട്രെയിൻ വരുന്നുണ്ടോ എന്നുപരിശോധിച്ചതിനു ശേഷം മാത്രം വാഹനവുമായി റെയിൽ വേ ഗേറ്റ്‌ കടന്നു പോകണമെന്നും അല്ലാതെവാഹനവുമായി നിങ്ങൾ മുന്നോട്ടു പോയാൽ അതു കുറ്റകരമാണെന്നും സെക്ഷൻ പറയുന്നു. അപ്രകാരം നിങ്ങൾ പിടിക്കപ്പെട്ടാൽ നിങ്ങളെ വിചാരണ ചെയ്യാന്‍ ചീഫ്‌ജൂഡീഷ്യൽ മജിസ്റ്റ്രേറ്റിനു മാത്രമേ അധികാരമുള്ളൂ.കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവിനുശിക്ഷിക്കപ്പെടാം.

സെക്ഷൻ 162. നിങ്ങൾ പുരുഷന്മാർ , ലേഡീസ് കമ്പാർമന്റിൽ യാത്ര ചെയ്യുന്നതു കുറ്റകരമാണെന്നു സെക്ഷൻ അനുശാസിക്കുന്നു. നിങ്ങളുടെ ഭാര്യക്ക്‌ കൂട്ടുപോയാലും ലേഡീസ്സ്‌ കമ്പർട്ട്‌മന്റിൽ യാത്രചെയ്യാൻ നിങ്ങൾക്ക്‌ അവകാശമില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ 500 രൂപാ വരെ പിഴ ഈടാക്കാം.

സെക്ഷൻ167. ട്രെയിനിലോ റെയിൽ വേ പരിസരത്തോ പുക വലിക്കുന്നതു കുറ്റകരവും 200 രൂപാ പിഴചുമത്താൻ കാരണമാക്കുന്നതുമാണു.

സാധാരണ കണ്ടു വരാറുള്ള കുറ്റങ്ങളും ബന്ധപ്പെട്ട സെക്ഷനുകളുമാണു ഞാൻ ഇവിടെ
ചുരുക്കി പറഞ്ഞതു.ഈ ഫീല്‍ഡിലെ അനുഭവങ്ങള്‍ ഇനി ഒരിക്കല്‍ പറയാം.

16 comments:

 1. താങ്ക്സ് ..


  {ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ തീവണ്ടിയില്‍ കയറിയ ഒരാള്‍}

  ReplyDelete
 2. ഫെരീഫിക്കാ,
  ഇതെല്ലാം അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം പിന്നെ, ഇതെല്ലം ഞങ്ങള്‍ക്ക് കൂടി ഷെയര്‍ ചെയ്തതിനു പ്രത്യേകം നന്ദി.

  ReplyDelete
 3. ഷെരീഫ്‌ മാഷെ,
  വളരെ നന്നായി. അൽപാൽപ്പമൊക്കെ അറിയാമെങ്കിലും ഏതൊക്കെ സാഹചര്യങ്ങളിൽ കേസ്‌ ചാർജ്ജ്‌ ചെയ്യപ്പെടാം എന്നത്‌ പലർക്കും പിടിയില്ലാത്ത കാര്യമാണ്‌. ഈ പോസ്റ്റ്‌ തീർച്ചയായും സഹായിയ്ക്കും.

  എനിക്കുള്ള വലിയൊരു പരാതി ഇതാണ്‌.
  ഇന്ത്യയിൽ ഉദ്യോഗസ്ഥർക്കിടയിൽ പൊതുവെ കണ്ടുവരുന്ന ഒരു ചിന്താഗതിയാണ്‌ "എല്ലാവരും പറ്റിപ്പുകാരാണ്‌" എന്നത്‌. താങ്കൾ പറഞ്ഞതുപോലെ "ഉറങ്ങിപ്പോയി" എന്ന് വ്യക്തമായി മനസിലാക്കാവുന്ന കേസിൽ പോലും ചാർജ്ജ്‌ ചെയ്യാനോ (കുറഞ്ഞപക്ഷം അപമാനിയ്ക്കാനോ) ആണ്‌ മിക്ക ഉദ്യോഗസ്ഥരും ശ്രമിക്കുക. ഒരിയ്ക്കൽ ഒരു NRI വണ്ടി മാറിക്കയറിയതാണെന്ന് വ്യക്തമായി മനസിലായിട്ടും TTE അധിക്ഷേപിച്ചതിന്റെ ഫലമായി അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു എന്നൊരു ന്യൂസ്‌ കേട്ടിട്ടുണ്ട്‌.

  ഞാനൊരിയ്ക്കൽ ഇംഗ്ലണ്ടിൽ നിശ്ചിത സ്റ്റേഷനിൽ ഡോർ തുറക്കാനാവാതെ അകത്ത്‌ പെട്ടിട്ടുണ്ട്‌. അന്ന് ഒരു എക്സാമിനറുടെ മുന്നിൽ പെട്ടിട്ടുമുണ്ട്‌. ഏറെ ആശങ്കയോടെയാണ്‌ ഞാൻ എന്റെ കാര്യം പറഞ്ഞൊപ്പിച്ചത്‌. ആ സ്ത്രീ പറഞ്ഞത്‌ "Don't worry, try your luck at the next station. I'll help you if you can't open". ഞാനെങ്ങിനെ തിരിച്ച്‌ എന്റെ സ്റ്റേഷനിലെത്തും എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു, അടുത്ത സ്റ്റേഷനിൽ 3 മിനിറ്റിനുശേഷം തിരിച്ച്‌ ട്രെയിൻ ഉണ്ട്‌, അതിൽ കയറിയാൽ മതിയെന്ന്.

  ReplyDelete
 4. അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാം. പോസ്റ്റിന്ന് നന്ദി. അപ്പൂട്ടന്‍റെ അഭിപ്രായത്തില്‍ 
  ചൂണ്ടി കാണിച്ച സംഭവം നമ്മുടെ നാട്ടിലാണെങ്കിലോ. ആ നിര്‍ഭാഗ്യവാന്‍ നിശ്ചയമായും കുടുങ്ങിയത് തന്നെ.

  ReplyDelete
 5. Instead of punishing with prison sentences, it would be nice if most of these issues are dealt with hefty fines.

  There are other issues as well - so long as a passenger is well behaved, he or she should be able to buy a valid ticket inside the trains. Given the huge queues in front of the booking offices, why cant the railways employ the TTEs as conductors - those folks actually sell tickets. I recently had to travel by train here, in which a traveling conductor came, and issued tickets (you have to pay extra) while on board the trains.

  Since Indian Railway is a monopoly player, they do not care for the passengers much. A vast majority of these suit and tie wearing TTEs are absolutely corrupt. In the night trains, all they bother is to get money to allocate the berths and then go to their air conditioned comforts.

  Before I get all worked up, let me Thank you for your effort in providing valuable information.

  ReplyDelete
 6. faisu madeena ഇവിടെ സന്ദര്‍ശിച്ചതിനു നന്ദി.

  പ്രിയ റ്റോംസ്, അഭിപ്രായത്തിനു നന്ദി.

  പ്രിയ അപ്പൂട്ടന്‍, താങ്കള്‍ ചൂണ്ടി കാണിച്ചതു പോലുള്ള കേസുകള്‍ പലപ്പോഴും എന്റെ മുമ്പില്‍ വന്നിരുന്നതില്‍ ചാര്‍ജു ഷീറ്റിലെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ അതു ചാര്‍ജു ചെയ്ത അന്തരീക്ഷവും അവിടെ അറ്റന്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യവും വളരെ വ്യക്തമായി മനസിലാക്കാന്‍ കഴിയും. അങ്ങിനെ മനപൂര്‍വമല്ലാത്ത കേസുകളിലെ പ്രതികളെ അവര്‍ ആദ്യമായാണു അങ്ങിനെ ഒരു കുറ്റത്തില്‍ പെട്ടതെന്നു ബോദ്ധ്യപ്പെട്ടാല്‍ നിയമപരിധിക്കുള്ളില്‍ നിന്നു തന്നെ താക്കീതു എന്ന ശിക്ഷ മാത്രം കൊടുത്തു പറഞ്ഞു വിട്ടിട്ടുണ്ടു.നമ്മുടെ പല ഉദ്യോഗസ്ഥന്മാരുടെ മുഖ മുദ്ര തന്നെ ധാര്‍ഷ്ട്യമാണു.അവരെയും നമ്മള്‍ govt.servant എന്നു തന്നെ വിളിക്കുകയും ചെയ്യുന്നു. പക്ഷേ സെര്‍വന്റ് എന്നതിനു പകരം മാസ്റ്റര്‍ എന്ന് വിളിക്കേണമെന്നാണു എന്റെ പക്ഷം.

  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  പ്രിയ കാളിദാസനുണ്ണീ, ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.

  മലമൂട്ടില്‍ മത്തായി,താങ്കളുടെ അഭിപ്രായത്തില്‍ പറഞ്ഞതു പണ്ടൊരിക്കല്‍ റെയില്‍ വേയുടെ പരിഗണനക്കു വന്ന പ്രശ്നമാണു. പിന്നെങ്ങിനെയോ അതു മാഞ്ഞു പോയി. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 7. സാർ,കഴിഞ്ഞ ഇരുപത്താറുവർഷമായി റെയിൽ വേയിൽ പണിചെയ്യുന്നു.ഒരുപാട് അനുഭവവുമുണ്ട്.നമ്മുടെ മദ്ധ്യവർഗ്ഗ ഉദ്യോഗസ്ഥരുടെ ജാഡ തന്നെയാണ്,ചിലപ്പോഴെങ്കിലും സംഘർഷത്തിലേക്കു നയിക്കുന്നത്.അപ്പൂട്ടനോട്,കേരളത്തിൽ അങ്ങനെ സംഭവിക്കാൻ സാധ്യതയില്ല.നിയമത്തിന്റെ നൂലിൽ തൂങ്ങിയല്ല പലതും ചാർജ്ചെയ്യുന്നത്.
  എന്തായാലും ഈ പോസ്റ്റിനെ അഭനന്ദിക്കുന്നു.

  ReplyDelete
 8. പ്രിയ ചാര്‍വാകന്‍, താങ്കള്‍ പറഞ്ഞതിനു ഒരു അടിയൊപ്പു.
  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 9. വളരെ നന്നായി...... അറിയേണ്ട വിഷയം തന്നെ, പക്ഷെ ഇത്തരം പോസ്റ്റുകള്‍ ശ്രദ്ദിക്കപ്പെടാതെ പോകുന്നുണ്ടോന്നൊരു എന്തരാലിറ്റി കോപ്ലക്സ്..

  ReplyDelete
 10. പ്രിയ സ്നേഹിതൻ കൊട്ടോടീ,
  ബൂലോഗത്തിൽ ഒരു പോസ്റ്റ് ശ്രദ്ധാകേന്ദ്രമാകണമെങ്കിൽ ചില പൊടി കൈകൾ ഉണ്ടു. എനിക്കതു വയ്യ; അപൂർവമായ വിഷയങ്ങൾ ചിലതു ഞാൻ പോസ്റ്റിൽ കൊണ്ടു വന്ന സന്ദർഭത്തിൽ അതു അവഗണന ഏറ്റ് വാങ്ങുമ്പോൾ ആദ്യം മനസിനു പ്രയാസം ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല.എന്റെ ആശയം പങ്ക് വൈക്കാവുന്ന ഒരു വേദി ആയി മാത്രം ബ്ലോഗിനെ കണ്ടതിനാൽ കമന്റുകൾ പ്രതീക്ഷിക്കാറേ ഇല്ല.
  സനദർശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി.

  ReplyDelete
 11. കൂ ..കൂ ..തീവണ്ടി ...ഒത്തിരി പറയാനുണ്ട്..അത് പിന്നെ..
  ഞാന്‍ ആ പൂച്ച കഥ തപ്പി ഇറങ്ങിയതാ മാഷേ...ഒരു
  നോട്ടത്തില്‍ കിട്ടിയില്ല...ആ ലിങ്ക് ഒന്ന് മെയില്‍ ചെയ്യുമോ
  അല്ലെങ്കില്‍ ഏത് മാസം ഏത് labelil എന്ന് പറഞ്ഞാലും മതി..
  vcva2009@gmail .com

  ReplyDelete
 12. ഉപകാരപ്രദമായ പോസ്റ്റ്‌

  ReplyDelete
 13. പ്രിയപ്പെട്ട എന്റെ ലോകം, താങ്കള്‍ സൂചിപ്പിച്ച എന്റെ കഥ “പൂച്ചക്കുഞ്ഞു” എന്നപേരിലുള്ളതാണോ എങ്കില്‍ അതു http://sheriffkottarakara.blogspot.com/2009/07/blog-post_20.html എന്നിവിടെ കിട്ടും. അതല്ല ഒരു പൂച്ച വളര്‍ത്തല്‍ കഥയാണോ? എങ്കില്‍ വിവരമറിയിക്കുക,അവിടെ എത്തിച്ചു തരാം. ഇവിടെ സന്ദര്‍ശിച്ചതില്‍ നന്ദി.

  പ്രിയ ഭൂതത്താന്‍, അഭിപ്രായത്തിനു നന്ദി.

  ReplyDelete
 14. വല്ലപ്പുഴ റെയിവേസ്റ്റേഷന്‍റെ ( ഷെര്‍ണൂര്‍ , നിലമ്പൂര്‍ ) അടുത്തായിരുന്നു കുട്ടിക്കാലത്ത് താമസിച്ചിരുന്നത് എങ്കിലും ട്രൈന്‍ യാത്ര വളരെ കുറവായിരുന്നു. അന്നൊക്കെ ആ റൂട്ടില്‍ ഓടുന്ന തീവണ്ടികളില്‍ തമിഴന്മാരാവും കൂടുതല്‍ ( ടിക്കറ്റില്ലാത്ത യാത്രക്കാര്‍ ) റെയില്‍വേ ജീവനക്കാര്‍ ഒരുപാട് പേരെ പരിജയവും ഉണ്ട്. പക്ഷെ ഈ വിവരങ്ങളെ കുറിച്ചൊന്നും അറിവില്ല എന്നതാണു സത്യം ...

  ReplyDelete
 15. പ്രിയ ഹംസ, ഇവിടെ സന്ദര്‍ശിച്ചതില്‍ സന്തോഷമുണ്ടു.

  ReplyDelete