കായലില്‍ ഒരു സായാഹ്ന ദൃശ്യം.
ഇതില്‍ ഏത് ബോട്ടില്‍ കയറണം?
എവിടെ എത്തി? ഇങ്ങോട്ടു പോന്നോളൂ.....ജയന്‍ ഏവൂര്‍, രാഘവന്‍, മത്താപ്പ്(ദിലീപ്) എന്തൂട്ടാ ഈ കാഴ്ച്ചകള്‍?!!! യൂസുഫ്പ്പാ.
ദാ! ഇങ്ങിനെ ഫോക്കസ് ശരിയാക്കണം. ജയന്‍ ഏവൂര്‍, പ്രസന്ന(മാവേലി കേരളം) രാഘവന്‍(ആവനാഴി) സോണി , സോണിയുടെ സഹോദരി.എന്തിക്കാ വിശേഷങ്ങള്‍? എന്നോടു പ്രവീണ്‍ വട്ടപറമ്പത്ത്.കൂട്ടത്തില്‍ മനോജ്, മത്താപ് ,ജോ , ആളവന്താന്‍, ചന്ദ്രന്‍ എന്നിവരും.
കായലില്‍ നിന്നും കരയിലേക്ക് നോക്കുമ്പോള്‍
ഇതാ അസ്തമിക്കാറായി.
ബാഹ്യാകാശ ജീവികളല്ല. ബോട്ട് ജീവനക്കാരുടെ നിര്‍ദ്ദേശാനുസരണം ലൈഫ് ബെല്‍റ്റ് ധരിച്ചവര്‍
സന്ധ്യാവെട്ടത്തില്‍ ലീലാചന്ദ്രന്റെ കവിതാലാപാനം.
ചെറായി, ഇടപ്പള്ളി, എന്നിവിടങ്ങളിൽ നടന്ന മീറ്റുകളിൽ പാന്കെടുത്ത പങ്കെടുത്തിട്ടുണ്ടായിരുന്നു.പ്രവാസി ബ്ലോഗർമാരുടെ ഒത്തുചേരൽ വഴിയും ബൂലോഗത്തിൽ നിറസാന്നിദ്ധ്യമുള്ളവരും വിവിധ തുറകളിൽ ജോലി ചെയ്യുന്നവരുമായ മലയാള ബ്ലോഗേർസിന്റെ സാന്നിദ്ധ്യത്താലും, ക്രിയാത്മകമായ സഹകരണത്താലും സംഘാടനത്താലും സമീപനത്താലും മികവുറ്റതായ ചെറായി മീറ്റിനു ശേഷം പ്രതികൂല സാഹചര്യത്താൽ സ്ഥലം മാറ്റം ഉണ്ടായിട്ടു പോലും "പാവപ്പെട്ടവന്റെ" നിശ്ചയദാർഢ്യം മുഖേനെയും മുള്ളൂക്കാരൻ, ഹരീഷ്, പ്രവീൺ വട്ടപ്പറമ്പത്ത് ജോ മനോരാജ്, ഡോക്റ്റർ ജയൻ ഏവൂർ,കാർട്ടൂണിസ്റ്റ് യൂസുപാ, തുടങ്ങിയ പ്രമുഖർ സഹകരിച്ചും പങ്കെടുത്തും കവി മുരുകൻ കാട്ടാക്കടയുടെ നിറ സാന്നിദ്ധ്യത്താലും ഇടപ്പള്ളി മീറ്റും ശ്രദ്ധേയമായി. പലവിധ കലാപരിപാടികളാൽ ചെറായി ഉത്സവത്തിമിർപ്പിൽ അമർന്നപ്പോൾ പ്രമുഖ കവിയുടെ പ്രഭാഷണവും കവിതാലാപനവും വഴിയും ശുദ്ധ ലളിത സംഗീതാലാപനത്താലും കാർട്ടൂണിസ്റ്റിന്റെ തൂലികാ ചിത്രലേഖനം വഴിയും ഇടപ്പള്ളിയും ജ്വലിച്ചു നിന്നു.
സന്ധ്യാവെട്ടത്തില്‍ ലീലാചന്ദ്രന്റെ കവിതാലാപാനം.
ചെറായി, ഇടപ്പള്ളി, എന്നിവിടങ്ങളിൽ നടന്ന മീറ്റുകളിൽ പാന്കെടുത്ത പങ്കെടുത്തിട്ടുണ്ടായിരുന്നു.പ്രവാസി ബ്ലോഗർമാരുടെ ഒത്തുചേരൽ വഴിയും ബൂലോഗത്തിൽ നിറസാന്നിദ്ധ്യമുള്ളവരും വിവിധ തുറകളിൽ ജോലി ചെയ്യുന്നവരുമായ മലയാള ബ്ലോഗേർസിന്റെ സാന്നിദ്ധ്യത്താലും, ക്രിയാത്മകമായ സഹകരണത്താലും സംഘാടനത്താലും സമീപനത്താലും മികവുറ്റതായ ചെറായി മീറ്റിനു ശേഷം പ്രതികൂല സാഹചര്യത്താൽ സ്ഥലം മാറ്റം ഉണ്ടായിട്ടു പോലും "പാവപ്പെട്ടവന്റെ" നിശ്ചയദാർഢ്യം മുഖേനെയും മുള്ളൂക്കാരൻ, ഹരീഷ്, പ്രവീൺ വട്ടപ്പറമ്പത്ത് ജോ മനോരാജ്, ഡോക്റ്റർ ജയൻ ഏവൂർ,കാർട്ടൂണിസ്റ്റ് യൂസുപാ, തുടങ്ങിയ പ്രമുഖർ സഹകരിച്ചും പങ്കെടുത്തും കവി മുരുകൻ കാട്ടാക്കടയുടെ നിറ സാന്നിദ്ധ്യത്താലും ഇടപ്പള്ളി മീറ്റും ശ്രദ്ധേയമായി. പലവിധ കലാപരിപാടികളാൽ ചെറായി ഉത്സവത്തിമിർപ്പിൽ അമർന്നപ്പോൾ പ്രമുഖ കവിയുടെ പ്രഭാഷണവും കവിതാലാപനവും വഴിയും ശുദ്ധ ലളിത സംഗീതാലാപനത്താലും കാർട്ടൂണിസ്റ്റിന്റെ തൂലികാ ചിത്രലേഖനം വഴിയും ഇടപ്പള്ളിയും ജ്വലിച്ചു നിന്നു.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതുമയാർന്ന സംഘാടനം കാഴ്ചവെച്ചും സ്ഥല സമയ നിർണ്ണയ വൈദഗ്ദ്ധ്യത്താലും പ്രകൃതിയുടെ മനോഹാരിത കൊണ്ടും അതുല്യമായി മാറി എറുണാകുളം മറൈൻഡ്രൈവിൽ ഇരുപതോളം ബ്ലോഗറന്മാരുടെ സംഗമം. മാത്രമല്ല ഇപ്രകാരമുള്ള ഒരു കൂടി ചേരൽ വെറുതെയുള്ള ഒരു വെടി പറച്ചിൽ കൂട്ടത്തേക്കാളുപരി ബ്ലോഗിന്റെ ഭൂത വർത്തമാന ഭാവി കാലങ്ങളെപ്പറ്റിയുള്ള നിശിത ചർച്ചാ വേദിയുമായി. ആ ചർച്ചാ വേദിക്കും ഒരു പുതുമ അവകാശപ്പെടാൻ അർഹതയുണ്ട്. കാരണം ധനുമസത്തിലെ മനോഹര സായാഹ്നാന്ത്യത്തിൽ തുടങ്ങി സന്ധ്യയുടെ ചെന്തുടിപ്പ് മായുന്നതു വരെയുള്ള സമയത്ത് കായലിന്റെ മദ്ധ്യത്തിൽ ബ്ലോഗറന്മാർ മാത്രം സഞ്ചരിച്ചിരുന്ന ഒരു നൗകയിൽ വെച്ചായിരുന്നു ആ ചർച്ച എന്നത് പുതുമ തന്നെ ആയിരുന്നു എന്നതിൽ സംശയമേതുമില്ല.
ചർച്ചയിൽ ഇളം തലമുറയിൽ പെട്ട ദിലീപ്(മത്താപ്പ്), സോണി എന്നിവരിൽ തുടങ്ങി മുതിർന്നതലമുറയിൽപ്പെട്ട ഈയുള്ളവൻ വരെയുള്ള തലമുറകൾ ഭാഗഭാക്കായി. സംഗമ സംഘാടനം ചില ദിവസങ്ങൾ കൊണ്ട് മാത്രം നടത്തി വിജയം കൈ വരിച്ച ഡോക്റ്റർ ജയൻ ഏവൂർ, പ്രമുഖബ്ലോഗറന്മാരായ മനോജ്, പ്രവീൺ, ആളവന്താൻ, മത്താപ്പ് , സോണി എന്നിവർ ചർച്ചയിൽകത്തിക്കയറിയപ്പോൾ ശ്രീമതി ലീലാ.എം.ചന്ദ്രൻ,ശ്രീ ചന്ദ്രൻ, ആഫ്രിക്കൻ പ്രവാസികളായ രാഘവൻ (ആവനാഴി) പ്രസന്ന(മാവേലി കേരളം) എന്നിവരും, സൗമ്യതയാലും മിതഭാഷണത്താലും അനുഗൃഹീതനായ യൂസുഫും (യൂസുഫ്പാ) ചർച്ച സജീവമായി നിലനിർത്തി. കായൽ പരപ്പിന്റെ അഗാധതയും വിശാലതയും ആവാഹിച്ച് അതിന്റെ വിരിമാറിലൂടെ സഞ്ചരിച്ച ബ്ലോഗറന്മാരുടെ അവഗാഢ ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ആഴമേറിയ ചിന്തയിൽ നിന്നും ഉൽഭവിച്ചത് തന്നെ ആയിരുന്നു.
ബൂലോഗം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിലായിരുന്നു ചർച്ച പുരോഗമിച്ചത്. നാളത്തെ മാധ്യമം ബ്ലോഗ് തന്നെ എന്നതിൽ ആർക്കും സംശയമില്ലായിരുന്നു.ബസ്സ്, ഫൈസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പുതുമയാർന്ന വിഭവങ്ങൾ ബ്ലോഗിന്റെ മുന്നോട്ടുള്ള പ്രയാണത്തെ അൽപ്പം മന്ദീഭവിപ്പിച്ചു എന്നത് വസ്തുത ആണെങ്കിലും ഇത് താൽക്കാലിക പ്രതിഭാസമാണെന്നും ഇതിൽ ഒട്ടും ഭയപ്പെടെണ്ടതില്ലെന്നും ഉപരിപ്ലവമായ തമാശകളിലും സുഖാന്വേഷണത്തിലും ഹലോ വിളികളിലും ഒതുങ്ങി നിൽക്കുന്നതല്ല കലാകാരന്റെ മനസ്സെന്നും ഗഹനമായ ചിന്തകളും പ്രതികരണങ്ങളും ബ്ലോഗിൽ മാത്രമേ നില നിൽക്കുള്ളൂ എന്നും അതിനാൽ ബ്ലോഗ് വിട്ട പ്രമുഖരായ ബ്ലോഗറന്മാർ ഈ യാഥാർത്ഥ്യം മനസിലാക്കി അൽപ്പകാലത്തിനു ശേഷം ബ്ലോഗിലേക്ക് മടക്ക യാത്ര ആരംഭിച്ചിട്ടുണ്ടെന്നും പ്രവീൺ വട്ടപ്പറമ്പത്തും മത്താപ്പും മനോജും ഏകസ്വരത്തിൽ ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചപ്പോൾ മറ്റുവർ അത് ശരിവെച്ചു.
കലാലയങ്ങളിലെ യുവതലമുറയെ ബ്ലോഗിലേക്ക് ആകർശിച്ച് മലയാളത്തിൽ എഴുതാൻ അവർക്ക് പ്രചോദനം കൊടുത്ത് മലയാള ഭാഷയെ മരിക്കാൻ അനുവദിക്കാതെ അതിന്റെ പഴമ അതേപടി നില നിർത്താൻ ശ്രമിക്കണമെന്നും അതിനു ക്രിയാത്മകമായ നടപടികളെടുക്കണമെന്നും ജയൻ ഏവൂർ അഭിപ്രായപ്പെട്ടു.
വിദേശ ബ്ലോഗ് ലോകവും മലയാള ബൂലോഗവും ആവനാഴിയും(രാഘവൻ) മാവേലികേരളവും(പ്രസന്ന) താരതമ്യം ചെയ്തപ്പോൾ ലീലാ എം ചന്ദ്രൻ വിലയുറ്റ നിർദ്ദേശങ്ങളുംസംഭാഷണത്താലും ചർച്ച കൊഴുപ്പിച്ചു.
ഈ സമയമെല്ലാം ജോയും നന്ദനും ചിത്രങ്ങൾ എടുക്കുകയും സംഭാഷണങ്ങൾ റിക്കാർഡ് ചെയ്യുകയും ചെയ്യുന്നതിനിടയിൽ ചർച്ചയിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച് കൊണ്ടേയിരുന്നു.
കേവലം വർഷങ്ങളുടെ പഴക്കം മാത്രം അവകാശപ്പെടാവുന്ന മലയാളം ബ്ലോഗ് ലോകത്തെഇപ്പോഴത്തെ ബ്ലോഗറന്മാർ പിന്നാലെ വരുന്നവർക്ക് താവളം കണ്ടെത്താൻ ശ്രമിക്കുന്ന മുൻപേപറക്കുന്ന പക്ഷികളാണെന്നും പുറകേ വരുന്നവർക്ക് മാർഗദർശനം നടത്തേണ്ടത് നമ്മുടെചുമതലയാണെന്നും അത് കൊണ്ട് തന്നെ നമുക്ക് പാകപ്പിഴകൾ വരാതെ സൂക്ഷിക്കണമെന്നുംഈയുള്ളവൻ അഭിപ്രായപ്പെട്ടു.
പോസ്റ്റ് വായിക്കാതെ വെറുതെ കമന്റിടുന്നവരിലേക്ക് ചർച്ച നീണ്ടപ്പോൾ മരണത്തെ പറ്റി എഴുതുന്ന പോസ്റ്റിലും അത് വായിക്കാതെ "കൊള്ളാം" എന്ന് കമന്റിടുന്ന പ്രവണതനിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അഭിപ്രായം ഉയർന്നു. ഈ വക കാര്യങ്ങളെ പരാമർശിച്ച്‌ബ്ലോഗറന്മാർ മാർഗദർശനം നൽകി പോസ്റ്റുകൾ രചിക്കേണ്ട ആവശ്യകതയും പലരും ചൂണ്ടിക്കാട്ടി.
അവിസ്മരണീയമായ ആ സഞ്ചാരത്തിനൊടുവിൽ ബോട്ട് മറൈൻഡ്രൈവിൽ തിരിച്ചെത്തിയപ്പോൽ സന്ധ്യ അവസാനിച്ച് രാത്രി ആകാറായി.
തെരുവു വിളക്കിന്റെ മങ്ങിയ പ്രകാശത്തിൽ മരൈൻഡ്രൈവിൽ കായൽക്കരയിൽ ബ്ലോഗറന്മാർവീണ്ടും ഒത്ത്കൂടി. ഇതിനിടയിൽ കിളിമാനൂരില്‍ നിന്നും ബസ്സില്‍ യാത്ര തിരിച്ചു സംഗമ സ്ഥലം ഫോണ്‍നമ്പറുകളുടെ അഭാവത്താല്‍ കണ്ട് പിടിക്കനാവാതെ വൈകിയെത്തിയ സജീം തട്ടത്തുമലയുംഎപ്പോഴും ഞാന്‍ കറുപ്പ് നിറം ഇഷ്ടപെടുന്നു എന്ന് പറയുന്ന യുവബ്ലോഗര്‍ സജീഷും ഈ കൂട്ടത്തില്‍ചേര്‍ന്നു. അവരോടും കായല്‍ പരപ്പിലെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അറിയിക്കുകയും തുടര്‍ന്നുള്ളചര്‍ച്ചകളിലും മറ്റു പരിപാടികളിലും അവരും പങ്കെടുക്കുകയുണ്ടായി.
സംഗമ സമാപാനത്തില്‍ ലീലാ എം ചന്ദ്രന്‍ തെരുവു വിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ ഈണത്തില്‍കവിത ചൊല്ലി. മറൈന്‍ഡ്രൈവിലെ സ്ഥിരം സായാഹ്ന സവാരിക്കാര്‍ സാകൂതം ഈ കൂട്ടത്തെ നോക്കിനില്‍ക്കുകയും അല്‍ഭുതാദരവോടെ കവിതാ പാരായണം സശ്രദ്ധം ശ്രവിക്കുകയും ചെയ്യുന്നത്കാണാമായിരുന്നു.
രാത്രി എട്ടു മണിയോടെ ഇനിയും നമ്മള്‍ ഇതു പോലെ കണ്ടു മുട്ടും എന്ന് പ്രത്യാശ പ്രകടിപ്പിച്ച്എല്ലാവരും അവരവരുടെ കൂടുകളിലേക്ക് തിരിയെ പോയി, ഒരു ചെറിയ കാപ്പി കുടിക്ക് ശേഷം.
എന്റെ മണ്ടന്‍ ക്യാമറാ കൊണ്ടെടുത്ത ചില ചിത്രങ്ങളാണ് മുകളില്‍ കാണിച്ചിരിക്കുന്നത്.
ഇവിടാരും എത്തിയില്ലേ!?
ReplyDeleteമനോഹരമായ പോസ്റ്റ്!
ചർച്ചയെക്കുറിച്ചും വിവരിച്ചതു വളരെ നന്നായി!
ഞാൻ ലിങ്ക് കൊടുക്കാം.
ജയന്‍ഡോക്റ്റരുടെ പോസ്റ്റില്‍ ഈ മീറ്റ് സംബന്ധമായ ഫോട്ടോകളും വിവരണങ്ങളും നന്നായിരുന്നു. ബ്ലോഗിനെ പറ്റി എന്താണ് ചര്‍ച്ചാവിഷയമായതെന്ന് പക്ഷെ അവിടെ ഒന്നും എഴുതിക്കണ്ടില്ല. താങ്കള്‍ ആ പോരായ്മ ഒരു പരിധി വരെ പരിഹരിച്ചു.
ReplyDeleteബ്ലോഗിന്റെ ഭാവിയെ പറ്റിയും അതിന്റെ സാധ്യതകളെ പറ്റിയും എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിനെ പറ്റിയുമൊക്കെ വിശാലമായ ഒരു കണ്‍വന്‍ഷനില്‍ വെച്ചു ചര്‍ച്ച ചെയ്യുന്നത് നല്ലതായിരുന്നു. ആ രീതിയില്‍ ഒരു നിര്‍ദ്ദേശം ഇത് വരെയിലും ആരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്നതായി കാണുന്നില്ല. എന്നാലും അവിടെ കൂടിയ നിങ്ങള്‍ കുറച്ചു പേര്‍ ബ്ലോഗിന്റെ ഭാവി സജീവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കി എന്നത് നല്ല കാര്യം തന്നെ.
ഏതായാലും താങ്കള്‍ കണ്ണൂര്‍ വരുന്നുണ്ടല്ലോ അല്ലേ,അപ്പോള്‍ കാണാം.
നന്നായി മാഷേ, ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതു.
ReplyDeleteഎന്‍റെ ഷരീഫ് ഭായീ ഇത്ര വടക്കോ,തെക്ക്ക്ക്.? കണ്ണൂരേക്ക് വെച്ച്പിടിക്കുക,എന്നിട്ടെത്തീതോ കൊച്ചീക്കായലില്‍..! ഞാനപ്പോഴേ പറഞ്ഞില്ലേ,ഈ ജയന്‍ ഡോക്ടരെ സൂക്ഷിച്ചോണമെന്ന്.. പോട്ടെ,മീറ്റില്‍ സജീവമായ ചര്‍ച്ച പൊടിപൊടിച്ചൂന്ന്റിഞ്ഞപ്പോള്‍,കുറച്ചാളുകളെങ്കിലുംബ്ളോഗിനെ ഗൌരവത്തോടെ കാണുന്നുണ്ട് എന്ന സന്തോഷം പങ്ക് വെക്കുന്നു. ആശംസകള്‍.
ReplyDeleteഈ പോസ്റ്റ് നന്നായി ഇക്കാ.. പക്ഷെ, ഞാന്‍ പിണക്കമാ.. എന്നെ പോസ്റ്റിന്റെ ആദ്യം മുതല്‍ അവസാനം വരെ മനോജ് ആക്കിയതില്‍.. ഈ സജീവ ചര്‍ച്ച തുടരണം. അതിനു വേണ്ടി സ്ഥലമോ കാലമോ നോക്കാതെ കഴിയാവുന്നിടത്തോളം ബ്ലോഗേര്‍സ് എല്ലായിടത്തും ഒത്തുചേരട്ടെ. കൂട്ടായ്മകളില്‍ നിന്നും ബ്ലോഗ് പോസ്റ്റുകളിലേക്കും പോസ്റ്റുകളില്‍ നിന്നും മഹത്തായ സൃഷ്ടികളിലേക്കും ചര്‍ച്ച വളരട്ടെ..
ReplyDeleteഎന്നാലും എന്റെ ഇക്കാ വെറുമൊരു മനോരാജ് ആയ എന്നെ മനോജാക്കിയില്ലേ.. മിണ്ടൂല്ല..:)
നന്നായി ഇക്കാ,ജയന്‍ഡോക്റ്റരുടെ പോസ്റ്റില്‍ ഈ മീറ്റ് സംബന്ധമായ ഫോട്ടോകളും കണ്ടു.
ReplyDeleteചർച്ചയെക്കുറിച്ചും വിവരിച്ചതു വളരെ നന്നായി
എല്ലാരേയും കാണാനായതില്‍ സന്തോഷം
ReplyDeleteഷെരിഫിക്ക ..വിവരണം നന്നായി...ഫോട്ടോയും ഉഗ്രന്‍....നന്ദി
ReplyDeleteജയന്‍ ഡോക്ടര്‍ സസ്പെന്‍സ് നിലനിര്‍ത്തികൊണ്ട് ഈ മീറ്റിനെ കുറിച്ച് എഴുതിയത് കണ്ടിരുന്നു .. ഇവിടെ അതിന്‍റെ ബാക്കി കൂടി കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ....
ReplyDeleteബ്ലോഗിന്റെ നല്ല ഭാവിയെ പുഷ്ടിപ്പെടുത്താനുതകുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വളരെ ദു:ഖമുണ്ട്. പോസ്റ്റുകളിലൂടെ ഞാന്‍ ഈ മീറ്റ് ആസ്വദിയ്ക്കുന്നു.
ReplyDeleteമറ്റൊരു മീറ്റും ചര്‍ച്ചയും നടത്താനുള്ള ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട്. ഒന്നു കയറിയിട്ടേ പോകാവൂ..
ബ്ലോഗര്‍മാരുടെ കായല്‍ യാത്ര ചിത്രങ്ങള്‍ക്കും ചര്‍ച്ചയുടെ സൂചനകള്‍ക്കും നന്ദി.
ReplyDeleteഈ കൊച്ചുബൂലോഗസംഗമം വഴി ഭായിയുടെ അടുത്തും, ആയതിന്റെ ഈ അവലോകനം കാണാനും പറ്റിയത് തന്നെയാണിതിന്റെ ഗുണവശം...കേട്ടൊ
ReplyDeleteഒപ്പം ഭായിക്കും കുടൂംബത്തിനും എല്ലവിധ നവവത്സര ആശംസകളും നേർന്നു കൊള്ളുന്നൂ...
നാളത്തെ മാധ്യമമെന്ന നിലയി ല്‍ ബ്ലോഗ് ശോഭിക്കട്ടെ . അത്തരത്തില്‍ ഈ മാധ്യമത്തെ കരുതുന്നവരുടെ ചര്‍ച്ചയും നിര്‍ദ്ദേശവും നന്നായി .ബാക്കി വിവരങ്ങള്‍ ഡോക്ടറും പോസ്റ്റുമായിരിക്കുമല്ലോ ..
ReplyDeleteപ്രിയ ഡോക്റ്റര്‍ ജയന്‍ ഏവൂര്‍,
ReplyDeleteഅഭിപ്രായത്തിനു നന്ദി. ഇവിടെ ഇങ്ങിനെ ഒക്കെ ആണ്. നമ്മള്‍ നമ്മുടെ കടമ നിര്‍വഹിക്കുന്നു.
ഏതായാലും എറുണാകുളത്ത് ഒത്തു ചേര്‍ന്നതിന്റെ അനുരണനങ്ങള്‍ ബൂലോഗത്ത് അലയടിക്കുന്നുണ്ട്. അതിന് ഡോക്റ്ററുടെ പോസ്റ്റ് വളരെ സഹായകരമാകുന്നുമുണ്ട്. എന്റെ ലിങ്ക് കൊടുത്തതില്‍ നന്ദി.
പ്രിയ കെ.പി.സുകുമാരന്‍ സര്‍,
ReplyDeleteബ്ലോഗിന്റെ ഭാവിയെ പറ്റിയും സാദ്ധ്യതകളെപ്പറ്റിയും നമുക്ക് എന്തെല്ലം ചെയ്യാന്‍ കഴിയുമെന്നതിനെപ്പറ്റിയും വിശാലമായ ഒരു വേദിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന അഭിപ്രായക്കാരനാണ് ഞാനും. പക്ഷേ ഇവിടെ പലരും പല സംഘങ്ങളായി തിരിഞ്ഞിരിക്കുന്നു എന്നതാണ് പരമാര്‍ത്ഥം. എല്ലാവരും ഒന്നായി കൂടിയീരിക്കുന്ന ഒരു വേദി ഒരുക്കാന്‍ ആര്‍ക്കെങ്കിലും ഇവിടെ കഴിയുമെങ്കില്‍ അതിനു സര്‍വാത്മനാ എല്ലാ പിന്തുണയും സഹായവും ഈ ഉള്ളവനില്‍ നിന്നും ഉണ്ടാകും.
കണ്ണൂര്‍ വന്നു താങ്കള്‍, ഹാറൂണ്‍ മുതലായവരെ കാണണമെന്ന് അതിയായി ആശിക്കുന്നു, ശ്രമിക്കുന്നു.
ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി.
ആളവന്താന്‍, എപ്പോള്‍ ആറ്റിങ്ങല്‍ എത്തി ചേര്‍ന്നു? പിന്നെ ഉണ്ടായ പുകിലെല്ലാം വായിച്ചു.ആരോപണങ്ങളായലും ആ വക അരോപണങ്ങള്‍ക്കെല്ലാം ഒരു നേരിയ സുഖമുണ്ടല്ലേ! കൊച്ച് ഗള്ളാ...മത്താപ്പിനെ സൂക്ഷിച്ചോ....
ReplyDeleteപ്രിയ ഹാറൂണ്‍, ഡോക്റ്റര്‍ ജയന്‍ ആള്‍ കാഴ്ച്ചയില്‍ ഞങ്ങള്‍ കോടതിക്കാരുടെ മഹസര്‍ ഭാഷയില്‍ “കാഴ്ച്ചയില്‍ കര്‍ക്കശനും എപ്പോഴും ഗൌരവക്കാരനും എന്തിനും പോന്നവനും” എന്നൊക്കെ ആണെന്ന് ധരിച്ചെങ്കിലും അനുഭവത്തില്‍ അദ്ദേഹം ഇളനീര്‍ പോലെ മധുരം നിറഞ്ഞവനാണ്.
ReplyDeleteകണ്ണൂര്‍ യാത്ര പരിഗണനയില്‍ തന്നെയാണ്. ഇന്‍ഷാ അല്ലാ....
എറുണാകുളം മീറ്റിന് ഫലമുണ്ടായി തുടങ്ങിയിട്ടുണ്ട്. ആശംസകള്‍.
എന്റെ പൊന്നു അനിയാ, മനോജേ!(ഛീ! പിന്നെയും തെറ്റി. മനോരാജേ!) മുപ്പത്തിരണ്ട് നാക്കിനിടയില്‍ ഒരു പല്ല് അല്ലേ ഉള്ളത് (ദാ! അവിടെയും തെറ്റി)വിളിക്കുമ്പോള്‍ തെറ്റി പോകുന്നതാണ്. അനിയന്‍ വെറുമൊരു മനോരാജല്ല, ബൂലോഗത്തെ മനോരാജ്യമാണ്. പോരേ മനോജേ!ഛീ! പിന്നെയും തെറ്റി. മനോരാജേ!.മേലില്‍ ഞാന്‍ തെറ്റതെ വിളിച്ചോളാം പോരേ! പിണങ്ങാതനിയാ.
ReplyDeleteബൂലോഗത്തില്‍ സജീവമായി നില്‍ക്കുക. ചര്‍ച്ചയില്‍ പങ്കെടുത്ത നമ്മള്‍ എല്ലാവരും അതിന് മാതൃക കാട്ടി കൊടുക്കുകയും വേണം. വീണ്ടും കട്ടുമുട്ടുന്നത് വരെ വണക്കം.
റിയാസ്, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
ReplyDeletehafees, അഭിപ്രായത്തിനു നന്ദി.
ലീലാ എം.ചന്ദ്രന്‍, അഭിപ്രായത്തിന് നന്ദി. കവിതാലാപനം ഇപ്പോഴും മനസിലുണ്ട്. നന്ദി.
പ്രിയ ഹംസാ, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.ബൂലോഗത്തിലെ താങ്കളുടെ രചനകളും എല്ലാവരുമായുള്ള സൌഹൃദം പങ്ക് വെക്കലും മാതൃകാപരമാണ് എന്നത് തുറന്ന് പറയുമ്പോള്‍ അതൊരു പുകഴ്ത്തലല്ല, ശരിയായ വസ്തുതയാണ്. സജീവമായി ബ്ലോഗ് നിലനിര്‍ത്താന്‍ താങ്കളുടെ ഇതേ പോലുള്ള ഇടപെടല്‍ അത്യന്താപേക്ഷിതമാണ്.
ReplyDeleteപ്രിയ കൊട്ടോടിക്കാരന്‍ പുതിയ മീറ്റിനെ പറ്റിയുള്ള താങ്കളുടെ പോസ്റ്റില്‍ ഞാന്‍ അഭിപ്രായം രേഖപ്പെടുത്തിയത് ഇപ്പോഴേക്കും കണ്ട് കാണുമല്ലോ. ഇവിടെ സന്ദര്‍ശിച്ചതിന് നന്ദി. മലബാര്‍ മീറ്റ് മുന്നോട്ടു കൊണ്ട് പോകുക. ആശംസകള്‍.
ReplyDeleteപ്രിയ ചിത്രകാരന്‍, താങ്കള്‍ ഇവിടെ സന്ദര്‍ശിച്ചതില്‍ ഏറെ നന്ദി. ആശംസകള്‍.
ReplyDeleteപ്രിയ മുരളീ മുകുന്ദന്‍, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി പറയുന്നു.താങ്കളിലും കുടുംബാംഗങ്ങളിലും എല്ലാവിധ സമാധാനവും ശാന്തിയും ഉണ്ടാകാനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
ReplyDeleteഅഭിപ്രായത്തിനു നന്ദി, ജീവി കരിവെള്ളൂര്‍.
ReplyDeleteനന്നായി, വൈകി വന്നുവെങ്കിലും കാര്യങ്ങള്‍ വായിച്ചു മനസിലാക്കാന്‍ പറ്റി.. :)
ReplyDeleteപിന്നെ, സജീഷ് അല്ല സിജീഷ് ആണ് കേട്ടോ.. :)
ഷെറീഫ്ക്കാ മാപ്പ്. താങ്കളോട് യാത്ര പറയാതെ പിരിഞ്ഞു.അതെന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഒന്ന് വിളിക്കാൻ നമ്പരും ഇല്ലാതെ പോയി.ക്ഷമിക്കുക.
ReplyDeleteഫോട്ടൊ എല്ലാം കിടിലൻ.
ഫോൺ നമ്പർ തരിക.
എന്റെ വായന രേഖപ്പെടുത്തുന്നു. ബോട്ടിൽ എന്തുനടന്നുവെന്ന് അവിടെ വന്ന ഞാനും അറിഞ്ഞില്ലല്ലോ, വൈകിയതിനാൽ.അതേപറ്റി അന്നു പിന്നെ വിശദമായി സംസാരിക്കാനും കഴിഞ്ഞില്ല. ആ കുറവ് ഈ പോസ്റ്റ് പരിഹരിച്ചു. ആശംസകൾ!
ReplyDeleteഎന്റെ സിജീഷേ! പേരു തെറ്റിപ്പോയി ക്ഷമിക്കണേ! മനോരാജിന്റെ പേരു തെറ്റിച്ചതില്‍ പയ്യന്‍സ് പിണങ്ങുമെന്ന് എന്നെ ഭീഷണിപ്പെടുത്തിയപ്പോള്‍ ഞാന്‍ ഇപ്പോള്‍ ക്ഷമ പറഞ്ഞ് പിണക്ക് തീര്‍ത്തതേ ഉള്ളൂ. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു എന്ന് ഷേക്സിപിയര്‍ അമ്മാവന്‍ പറഞ്ഞതും നമുക്ക് കണക്കിലെടുക്കാം. എന്തായാലും മീറ്റില്‍ വൈകി വന്നെങ്കിലും കവിതാലാപനം സശ്രദ്ധയോടെ കേട്ട് നിന്നത് ഇപ്പോഴും ഓര്‍മിക്കുന്നു.....
ReplyDeleteപ്രിയ യൂസുഫ്, എനിക്കും കാണാതെ പോയതില്‍ വിഷമം ഉണ്ടായിരുന്നു. അതിപ്പോള്‍ മാറി. എന്റെ നമ്പര്‍ 9744345476 ആണ്. വല്ലപ്പോഴും വിളിക്കുക. എല്ലാവര്‍ക്കും സമാധാനം നേരുന്നു.
ReplyDeleteപ്രിയ സജീം, എപ്പോള്‍ വീട്ടിലെത്തി. ബോട്ടില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ അന്നു അവിടെ വെച്ച് വിശദമായി പറയാന്‍ പറ്റിയില്ല. പകരം എന്റെ അനുഭവങ്ങള്‍ പറഞ്ഞു താങ്കളെ ബോറടിപ്പിക്കുകയായിരുന്നല്ലോ. വീണ്ടും കാണാം നമ്മള്‍ തൊട്ടടുത്താണല്ലോ.
ReplyDeleteഫോട്ടോയും വിവരണവും നന്നായിട്ടുണ്ട്...
ReplyDeleteസൌഹൃദസംഗമങ്ങൾ ക്രിയാത്മക വിമർശനത്തിനു വിഘാതമാകാതിരിക്കട്ടെ. ഒത്തുചേരലുകൾ, ബ്ലോഗുകളുടെ ഗുണദോഷവിചിന്തനങ്ങൾക്കുള്ള വേദിയാകട്ടെ. ഉപരിപ്ലവമായ ചർച്ചകൾക്കു പകരം സൂക്ഷ്മതലസ്പർശികളായ പഠനങ്ങളുണ്ടാകട്ടെ. മീറ്റു കഴിഞ്ഞു മടങ്ങുമ്പോൾ, ടൂറു കഴിഞ്ഞു മടങ്ങുന്ന വിനോദാലസ്യത്തിനു പകരം പുതിയ തിരിച്ചറിവുകളുമായി സ്വയം നവീകരിക്കാനുള്ള തീവ്രപ്രേരണയും പ്രചോദനവും ലഭിക്കട്ടെ. ചങ്ങാതി, കണ്ണാടിയാണെന്നു മറക്കാതിരിക്കട്ടെ.
ReplyDeleteNaushu സന്ദര്‍ശനത്തിന് നന്ദി.
ReplyDeleteപ്രതികരണന്‍
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനോടു പൂര്‍ണമായി യോജിക്കുന്നു. ഇവിടെ സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് ഏറെ നന്ദി
എറണാകുളം കായല്‍ മീറ്റിലെ ചര്‍ച്ചയുടെ ഒരു ഏകദേശ ചിത്രം എന്റെ ബ്ലോഗിലും കൊടുത്തിട്ടുണ്ട്. വരും മീറ്റുകള്‍ക്ക് പ്രചോദനമാവട്ടെ ഈ കായല്‍ മീറ്റ്
ReplyDeletehttp://manorajkr.blogspot.com/2011/01/blog-post_13.html