Sunday, January 23, 2011

ഗർഭപാത്രം ആവശ്യമുണ്ട്‌

ഇന്നലെ (21-1-2011) വീട്ടിൽ ലഭിച്ച പതിവു പത്രങ്ങളിൽ ഒന്നിന്റെ കൂടെ പത്രവിതരണക്കാരൻ അച്ചടിച്ച ഒരു നോട്ടീസ്‌ കൂടി പത്ര താളുകളിൽ അടക്കം ചെയ്ത്‌ ഈ പ്രദേശങ്ങളിൽ വിതരണം ചെയ്യ്യുകയുണ്ടായി ആ വക പരസ്യ നോട്ടീസുകൾ വായിക്കാൻ മെനക്കെടാതെ പത്രത്തിന്റെ വാർത്തകളിലേക്ക്‌ തിരിയുന്ന പതിവാണു എന്റേതെങ്കിലും നടേ സൂചിപ്പിച്ച നോട്ടീസിന്റെ തലക്കെട്ട്‌ എന്റെ ശ്രദ്ധയെ ആകർഷിച്ചതിനാൽ ഞാനത്‌ കയ്യിലെടുത്ത്‌ വായിച്ചു.

ഗര്‍ഭപാത്രം ആവശ്യമുണ്ട്
“കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് ഒരു കുട്ടിക്ക് വേണ്ടി ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നതിന് തയ്യാറാവുന്ന നിര്‍ദ്ധനരായ പ്രസവിക്കാന്‍ സാദ്ധ്യതയുള്ള സ്ത്രീകളെ തക്ക പ്രതിഫലത്തിന് ആവശ്യമുണ്ട്. ഗര്‍ഭകാലത്തെ താമസം, ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍ മുതലായവയ്ക്കുള്ള സകല ചെലവുകളും വഹിക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ കോണ്ടാക്റ്റ് ചെയ്യേണ്ട .........
രണ്ട് ഫോണ്‍ നമ്പര്‍ നോട്ടീസിന് താഴെ കൊടുത്തിട്ടുമുണ്ട്.

നോട്ടീസിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാൻ ഞാൻ ആളല്ല. സന്താനങ്ങൾ ഇല്ലാത്ത ദമ്പതികളുടെ ദുഃഖം ഞാൻ കാണാതിരിക്കുന്നുമില്ല.

നോട്ടീസ്‌ പത്ര താളുകളിൽ അടക്കം ചെയ്ത്‌ വീടുകളിൽ എത്തി ചേരുമ്പോൾ ഏത്‌ നോട്ടീസും തപ്പിതടഞ്ഞ്‌ വായിക്കൻ ശ്രമിക്കുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ നമ്മുടെ കുഞ്ഞുങ്ങളുടെമുഖങ്ങളിൽകണ്ട അര്‍ത്ഥം
മനസിലാക്കാൻ കഴിവില്ലായ്മയുടെ അമ്പരപ്പുംഞാൻ അവഗണിക്കുന്നു.

മലയാളി സമൂഹത്തിൽ "വാടക ഇടപാട്‌" സൃഷ്ടിക്കുന്ന അനുരണങ്ങൾ സാധാരണക്കാരനായഒരു നാട്ടുമ്പുറത്ത്കാരന്റെ കാഴ്ചപ്പാടിൽ എങ്ങിനെ ആയിരിക്കുമെന്നുള്ള എന്റെ ചിന്തകൾ ബൂലോഗത്ത്‌പങ്ക്‌ വൈക്കാമെന്ന് ഞാൻ കരുതുകയാണു.

ഓരോ സമൂഹത്തിനും അതിന്റേതായ സംസ്കാരം എപ്പോഴും നിലവിലുണ്ടായിരിക്കും. സംസ്കാരംരൂപപ്പെടുന്നതിൽ പ്രകൃതി, കാലാവസ്ഥ, വിശ്വാസങ്ങൾ, ആചാരം, സ്വഭാവം, ആഹാരംകാലാകാലങ്ങളായി നിലനിൽക്കുന്ന നാട്ടു നടപ്പുകൾ മുതലായവയെല്ലാം കാരണങ്ങളായി ഭവിച്ചിട്ടുണ്ട്‌.

അതിനാല്‍
തന്നെ വിവിധ ദേശങ്ങളിൽ വിവിധ സംസ്കാരങ്ങളുമാണു നിലനിൽക്കുന്നത്‌.

പന്ത്രണ്ട്‌ വയസ്സ്‌ കഴിഞ്ഞിട്ടും തന്റെ മകൾ ഒരു ബോയ്‌ ഫ്രണ്ടിനെ തേടിപിടിക്കാത്തതിനെ പറ്റിസായിപ്പ്‌ വേവലാതിപ്പെടുമ്പോൾ പന്ത്രണ്ട്‌ വയസ്സ്‌ വരെ കൂടെ കളിച്ചു വളർന്നിരുന്ന കളിക്കൂട്ടുകരനോട്മകൾ അകൽച്ച കാണിക്കുവനാണു മലയാളി പിതാവ്‌ ആഗ്രഹിക്കുന്നത്.

പരസ്യമായി ചുംബിക്കുന്നത്‌ സായിപ്പിനു ശ്ലീലവും മലയാളിക്ക്‌ അശ്ലീലവുമാണു.

മലയാളിക്ക് ഒരു വൃക്ഷത്തിന്റെ മറ കിട്ടിയാൽ മതി, പ്രകൃതിയുടെ വിളി വരുമ്പോൾ ശർ ........ന്നുമൂത്രം ഒഴിക്കാൻ;പക്ഷേ സായിപ്പ്‌ ബാത്തുറൂമിൽ മാത്രമേ മൂത്രം പാത്താൻ ഇഷ്ടപ്പെടുകയുള്ളൂ.

ചുരുക്കത്തിൽ നമ്മുടെ രീതികളും നമ്മുടെ സംസ്കാരവും നമുക്ക്‌ പ്രിയമായും അവരുടേത്‌ അപ്രിയവുംഅസ്വസ്ഥജനകവുമായി നമുക്ക്‌ അനുഭവപ്പെടുന്നു.നമുക്ക്‌ അപരിചിതമായ രീതികൾ നമ്മിലേക്ക്‌സംക്രമിക്കപ്പെടുമ്പോൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെന്തെല്ലാമായിരിക്കും.

അമ്മ എന്ന രണ്ട്‌ അക്ഷരം മറ്റെല്ലാ സമൂഹത്തേക്കാളും ഭാരതീയനു ഒരു വികാരം തന്നെആണു.അഛനോടുള്ള വികാര വായ്പിൽ നിന്നുംവ്യസ്തമായ ഒരു മാനമാണു പലർക്കും അമ്മയോടുള്ളസ്നേഹം. നിർവ്വചിക്കാനാവാത്ത അനുഭൂതിയാണത്‌.

കാഴ്ചപ്പാട്‌ മനസ്സിൽ വെച്ച്‌ കൊണ്ട്‌ നമുക്ക്‌ വിഷയത്തിലേക്ക്‌ വരാം.

നിർദ്ധനത കാരണം ഗർഭപാത്രം വാടകക്ക്‌ കൊടുക്കാൻ ഒരു മലയാളി സ്ത്രീ തയാറായി എന്ന്സങ്കൽപ്പിക്കുക.

നമ്മുടെ സമൂഹത്തിന്റെ വീക്ഷണ പ്രകാരം അന്യ പുരുഷന്റെ രേതസ്സ്‌ സ്വന്തം ഗർഭപാത്രത്തിൽസ്വീകരിക്കുന്നത്‌ ഉചിതമല്ലാത്ത നടപടിയായി കണക്കാക്കപ്പെടുകയില്ലേ?

സ്ത്രീ ഭര്‍തൃമതി ആയിരിക്കുകയും ഭര്‍ത്താവ് അറിയാതെ അവള്‍ മറ്റൊരുപുരുഷന്റെ ബീജം തന്റെഗര്‍ഭപാത്രത്തില്‍ സ്വീകരിക്കുകയും ചെയ്യുന്നതെങ്കില്‍ അയാളോടുള്ള വഞ്ചന ആയി അത്കണക്കാക്കപെടുകയില്ലേ?

ഭര്‍ത്താവിന്റെ അറിവോടെയാണു അവള്‍ അപ്രകാരം ചെയ്യുന്നതെങ്കില്‍ സമൂഹ ദൃഷ്ടിയില്‍ അയാള്‍ഭാര്യയെ വിറ്റ് ജീവിക്കുന്നവനല്ലേ?

ധനത്തിന്റെ ആവശ്യം കൊണ്ടാണു സ്ത്രീ പ്രവര്‍ത്തിക്കു മുതിരുന്നതെന്ന ന്യായത്താല്‍സമൂഹത്തിന്റെ കാഴ്ചപ്പാടെന്ന കുറ്റ വിചാരണയില്‍ നിന്നും അവളെ നമുക്ക് ഒഴിവാക്കാം. വാടകക്കെടുത്ത ഗര്‍ഭപാത്രത്തില്‍ ബീജ നിക്ഷേപത്തെ തുടര്‍ന്ന് അവള്‍ ഗര്‍ഭിണി ആയതിനുശേഷമുള്ള അവസ്ഥയെ പറ്റി ചിന്തിക്കുകയും ചെയ്യാം.

തന്റെ ഉദരത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഗര്‍ഭസ്ത ശിശുവിനോടു ഏതൊരു മാതാവിനും ഉണ്ടാകുന്നവാത്സല്യവും സ്നേഹവും വാടകക്കെടുത്ത ഗര്‍ഭ പാത്രത്തില്‍ വളരുന്ന കുഞ്ഞിനോട് മാതാവിനുണ്ടാകുമോ? കാരണം പത്ത് മാസത്തിന് ശേഷം പ്രസവിക്കപ്പെടുന്ന കുഞ്ഞ് പിന്നീട്അവളില്‍ നിന്നും നിര്‍ബന്ധമായി പറിച്ചു മാറ്റപ്പെടുമെന്നാണല്ലോ ഉടമ്പടി.

പ്രകൃതി നല്‍കുന്ന മാതൃ സ്നേഹം,
പ്രസവ ശേഷം ഉടമ്പടി പ്രകാ‍രം മാറ്റപ്പെടുന്ന കുഞ്ഞിനോടു പിന്നീട്എപ്പോഴെങ്കിലും മാതാവില്‍ നൊമ്പരം സൃഷ്ടിക്കാന്‍ കാരണമാകില്ലേ? അന്ന് അവള്‍ക്ക്കുഞ്ഞിനെ കാണണമെന്ന് മനസില്‍ ആഗ്രഹം ഉടലെടുത്താല്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘംഅവളും വളര്‍ത്ത് മാതാപിതാക്കളും ഉള്‍പ്പെട്ട സമൂഹത്തില്‍ പേമാരി പെയ്യിക്കില്ലേ?

അതൊന്നും സംഭവിച്ചില്ലെന്ന് വെയ്ക്കുക. മറ്റൊരു കാര്യത്തെ പറ്റി ചിന്തിക്കാം.

കുഞ്ഞു വളര്‍ന്ന് വലുതാകുമ്പോള്‍ എത്ര ഒളിപ്പിച്ചു വെച്ചാലും അവന്‍ വാടകക്കെടുത്തഗര്‍ഭപാത്രത്തില്‍ ജനിച്ചതാണെന്ന വിവരം അവനറിയും. വാടകഗര്‍ഭപാത്രത്തിന്റെ ഉടമയോടു അന്ന്അവന്റെ പ്രതികരണം എന്തായിരിക്കും? എന്നെ ചുമക്കുവാന്‍ ഗര്‍ഭപാത്രത്തിന് വാടക വാങ്ങിയ ഒരുസ്ത്രീയെന്നോ ?ഏതൊരു ഗര്‍ഭപാത്രത്തിലാണ് താന്‍ ജനിച്ചത് അതിന്റെ ഉടമയോട് പ്രകൃതിയാല്‍ഉണ്ടാകുന്ന മാതൃ സ്നേഹം അവനില്‍ ഉളവാകില്ലേ? അപ്രകാരം അവനില്‍ സ്നേഹ വികാരംഉളവാകുന്നില്ല എങ്കില്‍ മാതൃ-പുതൃ ബന്ധത്തിന്റെ അര്‍ത്ഥമെന്ത്? മാനുഷിക വികാരങ്ങളൊന്നുംകണക്കിലെടുക്കാത്ത വെറും യന്ത്ര മനുഷ്യരെയാണോഇനിയുള്ള കാലം മനുഷ്യന്‍ ഉല്‍പ്പാദിപ്പിക്കാന്‍ഉദ്ദേശിക്കുന്നത്.

ഇനി അഥവാ അവന്‍ ജനിച്ച ഗര്‍ഭപാത്രത്തിന്റെ ഉടമയെ കണ്ടെത്തി അവരോടു സ്നേഹ വാത്സല്യംകാണിക്കുന്നു എങ്കില്‍ അവനെ വളര്‍ത്തിയ രക്ഷിതാക്കളുടെ വിചാര വികാരങ്ങളെന്തൊക്കെആയിരിക്കും?

കാലം കഴിഞ്ഞു അവന്‍ വിവാഹിതനാകുമ്പോള്‍ വധുവിനോട് ഇപ്രാകരം പറയുമോ?
നില്‍ക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രം വാടകക്കെടുത്തതിലാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ജനിച്ച്കഴിഞ്ഞ് എന്നെ വാടകക്കാരിയില്‍ നിന്നും ഒഴിപ്പിച്ച് വാങ്ങി എന്നെ വളര്‍ത്തിയവരാണ് നില്‍ക്കുനസ്ത്രീയും ഭര്‍ത്താവും.”

അപ്പോഴേക്കും നമ്മുടെ ദേശത്തിന്റെ സംസ്ക്കാരവും രീതിയും കാലഗതിക്കനുസൃതമായി മാറുമായിരിക്കുംഅല്ലേ ?

നൊന്ത് പെറ്റ മാതാവിനോട് യാതൊരു മമതയുമില്ലാത്ത സന്തതികളാലും താന്‍ ഗര്‍ഭപാത്രത്തില്‍ ചുമന്ന്പ്രസവിച്ച സ്വന്തം മകനോടു യാതൊരു വാത്സല്യവുമില്ലാത്ത മാതാവിനാലും പരിപോഷിപ്പിക്കപ്പെട്ടസംസ്ക്കാര സമ്പന്നമായ ഒരു സമൂഹമായി നാം മാറ്റപ്പെടുമായിരിക്കാം.

12 comments:

  1. ഇത്തരം ഒരു പരസ്യം മലയാള മനോരമ പത്രത്തില്‍ മൂന്നു നാല് വര്ഷം മുന്‍പ് വന്നതായി ഓര്‍ക്കുന്നു ...താല്‍ക്കാലിക ഭാര്യയെ വേണം ...അച്ഛനെ വേണം ,,ഭര്‍ത്താവിനെ വേണം എന്നിങ്ങനെ യുള്ള പരസ്യങ്ങള്‍ പാശ്ചാത്യ നാടുകളിലെ പത്രങ്ങളില്‍ വന്നതായും കണ്ടിട്ടുണ്ട് ..ഇതൊന്നും ഇപ്പോള്‍ പുതുമയല്ലാ എന്ന നിലവാരത്തിലായി നമ്മളും ..രക്ത ബന്ധം ,മാതൃത്വം .സാഹോദര്യം എന്നിവയെല്ലാം ആവശ്യം പോലെ കംപോളത്തില്‍ നിന്ന് നേടാവുന്ന സേവനങ്ങള്‍ മാത്രമായി മാറി ..എന്ത് പറയാന്‍ ...!!

    ReplyDelete
  2. ഇതേ തീമിലുള്ള സിനിമകള്‍ കേരളത്തില്‍ ഹിറ്റായവയാണല്ലോ....

    വളര്‍ത്തുവാന്‍ പാങ്ങില്ലാത്തതിനാല്‍ അനാഥാലയങ്ങളിലും മറ്റും ഉപേക്ഷിച്ച് പോകുന്നവരും ഇല്ലേ! ഇന്ന് അവരെ വളര്‍ത്തുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പെരുകുന്നത് എന്തേ നാം ചര്‍ച്ച ചെയ്യാതെ പോകുന്നു? വലുതാകുന്ന ആ കുഞ്ഞുങ്ങളും ഇവിടെ ചോദിച്ച ചോദ്യങ്ങള്‍ ചോദിക്കില്ലേ?

    അനാഥാലയങ്ങളില്‍ നിന്ന് വിദേശത്തേയ്ക്കും മറ്റും ദത്തെടുക്കപ്പെട്ടവര്‍ വലുതായി തിരിച്ച് വന്ന് തന്നെ ഉപേക്ഷിച്ച മാതാപിതാക്കളെ അന്വേഷിച്ച് വരുന്നത് ഇന്ന് വാര്‍ത്തയല്ലാതെ ആയിട്ടില്ലേ?

    ബീജമാണോ, ഭ്രൂണമായിരിക്കില്ലേ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നത്...

    അങ്ങിനെ നോക്കിയാല്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളെ പെറ്റവരില്‍ പലരും അന്യ പുരുഷന്റെ ബീജം സംയോജിച്ചുണ്ടായ ഭ്രൂണം അല്ലെങ്കില്‍ അന്യ സ്ത്രീയുടെ അണ്ഡവും സ്വന്തം ഭര്‍ത്താവിന്റെ ബീജവും സംയോജിച്ചുണ്ടായ ഭ്രൂണമല്ലേ ചുമന്ന് പ്രസവിച്ചത്... അങ്ങിനെയുണ്ടായ കുട്ടികളും ഈ ചോദ്യങ്ങളൊക്കെ ചോദിക്കില്ലേ?

    അപ്പോള്‍ ചുരുക്കത്തില്‍ ഭാര്യയ്ക്കോ ഭര്‍ത്താവിനോ കുറവുള്ളതിനാല്‍ സന്താനങ്ങള്‍ ഉണ്ടാകില്ല എന്ന് വന്നാല്‍ ഒരു കുഞ്ഞിനെ സ്വപ്നം കണ്ട് ശിഷ്ടകാലം ജീവിക്കണം എന്നല്ലേ വരിക.... അവരുടെ വികാരം!!!

    ReplyDelete
  3. >>>>കാലം കഴിഞ്ഞു അവന്‍ വിവാഹിതനാകുമ്പോള്‍ വധുവിനോട് ഇപ്രാകരം പറയുമോ?
    “ഈ നില്‍ക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രം വാടകക്കെടുത്തതിലാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ജനിച്ച്കഴിഞ്ഞ് എന്നെ വാടകക്കാരിയില്‍ നിന്നും ഒഴിപ്പിച്ച് വാങ്ങി എന്നെ വളര്‍ത്തിയവരാണ് ആ നില്‍ക്കുനസ്ത്രീയും ഭര്‍ത്താവും.”<<<<

    ഇപ്പറഞ്ഞതിന്‍ ഇരട്ട അടിവരയിടുന്നു.

    ഷരീഫ് സാറേ,പണ്ട് വായിച്ച്മറന്ന ഡിറ്റക്ടീവ് നോവലുകളില്‍ പേനയുടെ ക്ളിപ്പില്‍ ഘടിപ്പിച്ച കേമറ എന്നൊക്കെ കണ്ടപ്പോള്‍ ഇതൊക്കെയെന്താണപ്പാ കാട്കയറിയ സങ്കല്പങ്ങള്‍ എന്ന് അന്ധാളിച്ച് പോയകാലം ഓര്‍മ വരുന്നു...
    ഇങ്ങിനെ പലതും സംഭവിച്ചാലേ,നാളെ പരലോകം പുലരൂ..!

    ReplyDelete
  4. മനുഷ്യൻ വീണ്ടും മാനസീക സംഘർഷത്തിലേക്ക്....

    കാലാന്തരേ ഇതൊന്നും വലിയ സംഭവമല്ലായിരിക്കാം.

    ReplyDelete
  5. ഭര്‍ത്താവ് അറിയാതെ ഇത് സാധിക്കുമെന് തോന്നുന്നില ..നോട്ടീസ് വിതരണം തെറ്റ് തന്നെ .പിന്നെ സമൂഹം ഒരുപാടു മാറി കഴിഞ്ഞു ,ഇതില്‍ ചോദ്യങ്ങള്‍ മഞ്ജു പറഞ്ഞപോലെ ടെസ്റ്റ്‌ ട്യൂബ് കുട്ടികളും ചോദിക്കില്ലേ ?അല്ല ഇന്നിപ്പോള്‍ കുട്ടികള്‍ അമ്മമാരോട് ഇതിനും അപ്പുറം ചോദിക്കുന്നു ,മക്കളെ വളര്‍ത്തുക നല്ലരീതിയില്‍ തിരിച്ചു പ്രതീക്ഷിക്കതേ .പിന്നെ മാനസികാവസ്ഥ ചിലരില്‍ തീര്‍ച്ചായും മാറ്റങ്ങള്‍ ഉണ്ടാക്കാം .എല്ലാറ്റിലും രണ്ടു വശങ്ങള്‍ ഉണ്ടല്ലോ .

    ReplyDelete
  6. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കേട്ടിട്ടുണ്ട് എങ്കിലും ഇത്തവണ ഞാന്‍ ഞെട്ടിയത് ഒരു പത്രത്തിനോടൊപ്പം പോലും ഇത്തരം ഒരു നോട്ടീസ്‌ കൊടുക്കാനും മാത്രം മലയാളി മാറിയല്ലോ എന്ന കാര്യം കൊണ്ടാണ്. സാധാരണ ഇത്തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന ആശുപതികളും ഡോക്ട്ടര്മാരും ഏജന്റ്മാര്‍ വഴിയാണ് ആളെ സംഘടിപ്പിക്കാറുള്ളത് എന്നാണു അറിവ്‌.

    ഒടുവില്‍ പറഞ്ഞ കാര്യത്തിനോട് യോജിപ്പില്ല. ഈ പറഞ്ഞ പോലെ തന്നെയാവില്ലേ ദത്തെടുക്കപ്പെടുന്ന കുട്ടികളുടെയും അവസ്ഥ. അപ്പൊ ആ അവസ്ഥ എന്തായാലും അത് ഫെയ്സ് ചെയ്യാനുള്ള ഒരു മാനസിക തയാറെടുപ്പ് അവരും നടത്തുമായിരിക്കും....

    ReplyDelete
  7. ഒരു കാര്യം മറന്നു... ഈ അടുത്ത്, കുട്ടികള്‍ ഇല്ലാത്തതിന് തന്റെ അടുത്ത് ചികില്‍സയ്ക്കു വന്ന സ്ത്രീകളില്‍ പലരെയും താന്‍ 'പ്രസവിപ്പിച്ചത്' തന്റെ സ്വന്തം ബീജം ഉപയോഗിച്ചാണ് എന്ന് ഒരു ഡോക്റ്റര്‍ വെളിപ്പെടുത്തിയത് വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു.

    ReplyDelete
  8. ഒരു നുറുങ്ങു പറഞ്ഞതാണ് ശരി!
    കേരളം ഇനി 'കമേരിക്ക' ആയാലും ആരും അത്ഭുതപ്പെടെണ്ട!!

    ReplyDelete
  9. നമ്മുക്ക് നമ്മുടെ സംസ്ക്കാരം മികച്ചതാണ്, പക്ഷെ വാടക ഗര്‍ഭത്തെ കുറിച്ച് എനിക്ക് നല്ലതോ ചീത്തയോ എന്ന് ഇപ്പോഴും തിരിച്ചറിയാന്‍ പാടുന്നില്ല, പൈസക്ക് വേണ്ടി ആവരുത് പക്ഷെ മനുഷ്യതത്തിന്റെ പേരില്‍ ? പക്ഷെ ഇതൊരു കച്ചവടമാക്കുന്ന രീതി ആണ് ആ നോട്ടിസ് തെളിയികുന്നത്

    ReplyDelete
  10. പ്രിയപ്പെട്ടവരേ! ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    ഈ പോസ്റ്റിനെ സംബന്ധിച്ചു ഞാന്‍ ഒരു മുന്‍ കൂര്‍ ജാമ്യം എടുത്തിരുന്നു.അതിപ്രാകാരമായിരുന്നു;
    “മലയാളി സമൂഹത്തിൽ ഈ "വാടക ഇടപാട്‌" സൃഷ്ടിക്കുന്ന അനുരണങ്ങൾ സാധാരണക്കാരനായ ഒരു നാട്ടുമ്പുറത്ത്കാരന്റെ കാഴ്ചപ്പാടിൽ എങ്ങിനെ ആയിരിക്കുമെന്നുള്ള എന്റെ ചിന്തകൾ ബൂലോഗത്ത്‌പങ്ക്‌ വൈക്കാമെന്ന് ഞാൻ കരുതുകയാണു.“

    ഗര്‍ഭപാത്രം വാടകക്ക് കൊടുക്കുന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ലെന്നും പറഞ്ഞു വെച്ചിരുന്നു.

    പക്ഷേ നമ്മുടെ സംസ്കാരം മാതൃ ശിശു ബന്ധത്തിനു നല്‍കുന്ന പവിത്രത -- അത് അവഗണിച്ചു കൊണ്ടുള്ള ഏതു പ്രവര്‍ത്തികളും അത് ഏത് ദുഖ നിവാരണത്തിനായാലും സമൂഹത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ --രണ്ട് തവണ ആലോചിക്കേണ്ടത് തന്നെയാണ്.കാരണം ജീവന്‍ കൊടുത്തും തന്റെ ശിശുവിനെ സംരക്ഷിക്കുന്ന അവസ്ഥയില്‍ നിന്നും പൈസാ വാങ്ങി പലഹാരം വില്‍ക്കുന്നത് പോലെ കുഞ്ഞിനെ പ്രസവിച്ചു കൊടുക്കുന്നത് അനുമോദാര്‍ഹമല്ലല്ലോ.
    അതേ പോലെ സ്വന്തം നാടിനെ പോലും മാതൃ സങ്കല്പത്തില്‍ ആദരിക്കുന്ന സന്തതികളില്‍ നിന്നും വ്യത്യസ്ഥമായി മാതാവിനെ വാടകക്ക് ഗര്‍ഭപാത്രം നല്‍കുന്നവളായി ദര്‍ശിക്കേണ്ടി വരുന്ന സ്ഥിതിയും മോശപ്പെട്ടത് തന്നെ.

    അനപത്യത ദുഖകരമാണ്, പക്ഷേ അത് ലോകാരംഭം മുതലുണ്ട്. ആ ദുഖം മാറാന്‍ അനുവദനീയമായ മാര്‍ഗങ്ങളും നിലവിലുണ്ട്.

    ReplyDelete
  11. വളരെ വ്യക്തമായ രീതിയില്‍ എഴുതിയതു കൊണ്ട്
    ഇക്കാര്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ചൊരു രൂപം
    വായനക്കാരന് കിട്ടും..നമ്മുടെ സംസ്കാരത്തിനും
    ബന്ധങ്ങളുടെ കെട്ടുറപ്പിനും മൂല്യങ്ങള്‍ക്കും വില
    കല്പിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ക്കു മുതിരുമെന്ന്
    തോന്നുന്നില്ല.താങ്കള്‍ പറഞ്ഞതില്‍ നിന്നു തന്നെ
    എത്രത്തോളം വിപത്തായി മാറുന്നു ഇതിന്റെ
    അനന്തരഫലങ്ങള്‍ എന്നതു ചിന്തിക്കേണ്ട കാര്യം തന്നെയാണ്.

    ReplyDelete
  12. പ്രിയ മുനീര്‍, ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    ReplyDelete