Friday, January 28, 2011
പ്രിയ പ്രവാസി സുഹൃത്തുക്കളെ.....
പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളേ! നിങ്ങള്‍ ഇവിടെ നിന്നും ഉപജീവനാര്‍ത്ഥം വിദേശത്തേക്ക് പോയപ്പോള്‍ ഈ പാടവും പച്ചപ്പും എല്ലാം നിലനിന്നിരുന്നു. നിങ്ങളുടെ സ്വപ്നങ്ങളില്‍ ഇവ നിറം പുരട്ടിയിരുന്നു. “വെയിലേറ്റ് തളരുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും” നിങ്ങളുടെ സ്മരണകളെ കോള്‍മയിര്‍ കൊള്ളിച്ചിരുന്നു. തിരികെ വരുമ്പോള്‍ ഇതെല്ലാം അതേ പടി നിലനിന്നു കാണാന്‍ തീര്‍ച്ച ആയും നിങ്ങള്‍ ഏവരും ആഗ്രഹിക്കുന്നുണ്ട് എന്നതും ഉറപ്പ്. പക്ഷേ നഗരത്തിന്റെ കടന്ന് കയറ്റത്തില്‍ ഇതെല്ലാം അവശേഷിക്കുമോ? ദാ ദൂരത്തേക്ക് നോക്കൂ...ആ ടവര്‍ പൊങ്ങി നില്‍ക്കുന്നത് പോലെ ഇവിടെ കുറച്ച് കാലം കഴിയുമ്പോള്‍ കോണ്‍ക്രീറ്റ് വനങ്ങള്‍ ഉയര്‍ന്ന് വരും. ടവറിന്റെ മറുഭാഗം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു.എല്ലാ ആവാസ വ്യവസ്ഥിതിയെയും തകര്‍ത്ത് തരിപ്പണമാക്കുന്ന പ്രവണത.
ഇതിനെതിരെ നമ്മള്‍ പ്രതികരിക്കേണ്ടേ? കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ നിങ്ങളുടെ സങ്കല്‍പ്പ ഗൃഹം ഒരിക്കലും ഒരു വയല്‍ നികത്തി ആകരുത് എന്ന് നിങ്ങള്‍ തീരുമാനമെടുത്താലോ; ഒരു പരിധിവരെ നികത്തല്‍ ഒഴിവാക്കാം. അതോടൊപ്പം വയല്‍ നികത്തിനെതിരെ നിലവിലുള്ള നിയമം നടപ്പില്‍ വരുത്താന്‍ പരിശ്രമിക്കുകയും ചെയ്യുക.
Subscribe to:
Post Comments (Atom)
ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് കാണുക.
ReplyDeleteഎത്ര നാള്‍കൂടി ഈ പച്ചപ്പ് ? നല്ല ചിന്ത ..ഇത് ചര്ച്ചചെയ്യപ്പെടെണ്ട ഗൗരവമുള്ള വിഷയമാണ് ..
ReplyDeleteവികസനത്തിന്റെ പേരില്‍ നമുക്ക് പഴമ ഓരോന്നായി നഷ്ട്ടപെടുന്നു ...
ReplyDeleteമനസ്സിലെ നന്മകള്‍ക്ക് ഒപ്പം ചുറ്റിലെ പച്ചപ്പും .............
വളരെ നല്ല കാര്യം ...
ReplyDeleteഎന്തെല്ലാം പറഞ്ഞിട്ടെന്തു കാര്യം. ചെയ്യാനുള്ളവര്‍ ചെയ്യും...
ReplyDeleteഗൗരവമുള്ള വിഷയമാണ് ..
ReplyDeleteപോയ ബുദ്ധി പിടിച്ചാ കിട്ടില്ല.
ReplyDeleteഇനിയെങ്കിലും നാം ചിന്തയിലേക്കും കർമ്മ പദ്ധതിയിലേക്കും കൊണ്ടു വരിക ഈ വിഷയത്തെ.
ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി.
ReplyDeleteഈ വിഷയം എത്ര ചെറിയ പോസ്റ്റില്‍ ഒതുക്കാവുന്നതല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ സ്വമേധയാ ആയിപ്പോകുന്ന മാറ്റങ്ങള്‍ ആണ് എന്ന് നമുക്ക് പറഞ്ഞൊഴിയാം.
ReplyDeleteജനസംഖ്യ വര്‍ധിച്ചു .കൂട്ടുകുടുംബങ്ങള്‍ കുറ്റിയറ്റു. അണുകുടുംബങ്ങള്‍ വ്യാപിച്ചു. സ്വാഭാവികമായും പറമ്പിനേക്കാള്‍ വിലക്കുറവുള്ള വയലുകള്‍ വാങ്ങി നികത്തി വീട് വച്ചു.
എല്ലാ വിധ പോരായ്മകള്‍ ഉണ്ടെങ്കില്‍ പോലും ഫ്ലാറ്റ് സംസ്കാരം ഗ്രാമങ്ങളിലും വ്യാപിക്കുകയെ ഈ വിഷയത്തിന് പരിഹാരം ആവൂ എന്നാ എന്റെ പക്ഷം..
ഷെറീഫേ നമസ്കാരം.
ReplyDeleteചിന്തനീയമായ വിഷയം. ഒരുസംശയമുള്ളത് ഈ പാടം നികത്തി പ്രവാസി സ്വപ്നഗൃഹം ഉയര്‍ത്തുന്നതാണോ വലിയ പ്രശ്നം അതോ ഈ പാടങ്ങളീല്‍ കൃഷി, തൊഴില്‍ക്കാരട അഭാവം മൂലവും താങ്ങാനാവാത്ത കൂലി നിലവിലുള്ള കാരണത്താലും, ചെയ്യാന്‍ കഴിയാതെ കിടക്കുന്നതിനാല്‍ അവ മറ്റുതരത്തില്‍ ഉപയോഗപ്പെടുത്താന്‍ വ്യവസായ-കുത്തകകളും കൂടെ വ്യക്തികളും ശ്രമിക്കുന്നതാണോ?അറിയുന്നതിലേക്കു ചോദിക്കയാണ്.
ഗ്ലോബലിസത്തിന്റെ പണദൈവത്തിനു കൊടുക്കുന്ന അതിരു കടക്കുന്ന ആരാധന പൌരബോധമുള്ള വ്യക്തികള്‍ എതിര്‍ക്കേണ്ടതുണ്ട്, സംശയമില്ല.
പ്രിയ ഇസ്മെയില്‍, ഏത് കാരണത്താലായാലും ആവാസ വ്യവസ്തയെ തകര്‍ക്കുന്നത് മനുഷ്യ സമൂഹത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ചരിത്രം സാക്ഷി.
ReplyDeleteപ്രിയ MKERALAM,
ജലദോഷം വരുമെന്നതിനാല്‍ മൂക്ക് മുറിച്ച് കളയുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.വര്‍ദ്ധിച്ച കൂലിചെലവും തൊഴിലാളികളെ കിട്ടായ്കയും ഭീഷണി തന്നെയാണ്.പക്ഷേ അതിനു കൃഷിയേ ഇല്ലാതാക്കിയാല്‍ നശിക്കുന്നത് ഈ ഭൂമിയും അതിലെ ജീവികളുമാണ്.
>>>>ഗ്ലോബലിസത്തിന്റെ പണദൈവത്തിനു കൊടുക്കുന്ന അതിരു കടക്കുന്ന ആരാധന പൌരബോധമുള്ള വ്യക്തികള്‍ എതിര്‍ക്കേണ്ടതുണ്ട്, സംശയമില്ല.<<<<
ഈ വാചകത്തിന് അഭിനന്ദനങ്ങള്‍.