Monday, January 4, 2010

വിഷം ചീറ്റുന്ന ടവറുകള്‍

മൊബെയിൽ ടവറുകളിൽ നിന്നുമുള്ള റേഡിയേഷൻ വികിരണങ്ങൾ മനുഷ്യർക്കു ക്യാൻസർ പോലുള്ള രോഗങ്ങൾക്കു കാരണമാകാം എന്ന വാർത്ത പത്രങ്ങളിൽ കണ്ടതോടെ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും മേൽ വിഷയത്തെ ഞാൻ സമീപിക്കുകയുണ്ടായി.
പത്രവാർത്തകൾ,പുസ്തകങ്ങൾ,ഇന്റർ നെറ്റ്‌ തുടങ്ങിയവയിൽ നിന്നും നിലവിലുള്ള മൊബെയിൽസേവന ദാതാക്കളുടെ കമ്പനികളിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളിൽ നിന്നും, ടവരുകളിലെ പരിചയക്കാരായ ജീവനക്കാരിൽ നിന്നും വിവിധ തരത്തിൽ എനിക്കു വിവരങ്ങൾ ലഭിച്ചു.പലരും പത്രവാർത്തയെ അനുകൂലിച്ചും ചിലർ പ്രതികൂലിച്ചും ചിലർ അറിവില്ലെന്ന മട്ടിലും പ്രതികരിക്കുകയുണ്ടായി.
ടവർ കേന്ദ്രീകരിച്ചു ഞാൻ സ്വന്തമായും നിരീക്ഷണങ്ങൾ നടത്തി.അങ്ങിനെയുള്ള നിരീക്ഷണത്തിൽ ടവറിനു സമീപത്തുനിന്നും പക്ഷികൾ ഒഴിഞ്ഞു പോകുന്നു എന്ന വസ്തുത ഞാൻ മുമ്പു പോസ്റ്റ്‌ ചെയ്തതു നിങ്ങൾക്കു ഇവിടെ വായിക്കാം.
ഉയർന്ന പ്രദേശങ്ങളിലും ഉയരമുള്ള കെട്ടിടങ്ങൾക്കു സമീപവും താമസിക്കുന്നവർ കൂടുതലും ജാഗരൂകരാകേണ്ടിയിരിക്കുന്നു.കാരണം ടവറുകൾ കൂടുതലും സ്ഥാപിക്കപ്പെട്ടിരിക്കുന്നതു മേൽപറഞ്ഞ സ്ഥലങ്ങളിലാണു.
വിദൂരതയിൽ തല ഉയർത്തിനിൽക്കുന്ന ടവറിനു നിന്നുമുള്ള വികിരണങ്ങൾ ബാധിക്കുന്നപ്രദേശങ്ങൾ ടവറിന്റെ ചുറ്റും എത്രമാത്രം ആവൃതിയിൽ പെടുമെന്നു ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.നമ്മുടെ കണ്ണും ചെവിയും പ്രവർത്തന നിരതമായിരുന്നാൽ യാതൊരു മാപിനികളുടെയുംസഹായമില്ലാതെ പലതും നമുക്കു തിരിച്ചറിയാൻ കഴിയും.
പ്രകൃതിയെ നിരീക്ഷിക്കുക, ജീവജാലങ്ങളെ ശ്രദ്ധിക്കുക ആപത്തു പലപ്പോഴും കണ്ണിൽ പെടും. ടവറുകൾക്കു സമീപം പോകുന്നതു അപകടമാണെന്നു ജീവ ജാലങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. അവരുടെ ഏതോ ഇന്ദ്രിയം അപകടത്തെപ്പറ്റി അവർക്കു താക്കീതു നൽകുന്നുണ്ടായിരിക്കാം.
പുതിയ തരം രോഗങ്ങൾ കൂട്ടത്തോടെ നമ്മെ ആക്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ വിഷയം പരിശോധിക്കപ്പെടേണ്ടതല്ലേ എന്ന ചിന്ത മനസ്സിൽ കൊണ്ടു നടക്കുമ്പോഴാണു മൊബെയിൽ ടവറുമായി ബന്ധപ്പെട്ടു ജോലി ഉള്ള എന്റെ സ്നേഹിതൻ പുതിയ ഒരു വിവരം എനിക്കു നൽകുന്നതു. ആവിവരം മറ്റുള്ളവരുമായി പങ്കുവെയ്ക്കേണ്ടതും അതു പരിശോധിക്കപ്പെടേണ്ടതുമുണ്ടു എന്നു ഞാൻ കരുതുന്നു.
ഒരു മൊബെയിൽ ടവർ സ്ഥാപിക്കാൻ ഏകദേശം അറുപതു ലക്ഷം രൂപയോളം ചിലവു വരുന്നു.അതു നില നിർത്തിപോകുന്നതിനു ശമ്പളം, സ്ഥല വാടക, കറണ്ട്‌ ചാർജു തുടങ്ങിയവക്കു പ്രതിമാസം അൻപതിനായിരം രൂപയോളം വേറെയും കണ്ടെത്തണം.
കമ്പോളം വെട്ടിപ്പിടിക്കാനും ലാഭം പരമാവധി കൊയ്യാനും മൊബെയിൽ വ്യവസായ മേഖലയിലെത്തിയ ഭീമൻ കമ്പനിക്കാരിൽ പലരും ചെലവു കുറച്ചു ലാഭം വർദ്ധിപ്പിക്കാൻ ടവറുകളുടെ എണ്ണം പരമാവധി കുറക്കുന്നു. എന്നിട്ടു സ്ഥാപിപിക്കപ്പെടുന്നവിരലിലെണ്ണാവുന്ന ടവറുകളിൽ നിന്നും ട്രാൻസ്മിഷന്റെ പവർ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ഈ വർദ്ധിത പവറിലുള്ള വികിരണങ്ങൾമനുഷ്യനടക്കമുള്ള ജീവജാലങ്ങൾകു അതി മാരകമാണു.
സർക്കാർ വിലാസം ടെലിഫോൺ കമ്പനിക്കു(ബി}എസ്‌.എൻ.എൽ.) ലാഭം പ്രശ്നമല്ലാത്തതിനാലും ചെലവും നഷ്ടവും അവർക്കു ബാധകമല്ലാത്തതിനാലും അവർ ധാരാളം ടവറുകൾ സ്ഥാപിക്കുകയും വളരെ കുറഞ്ഞ തോതിലുള്ള ട്രാൻസ്മിഷൻപവർ ഇന്റർ നാഷണൽ നിയമത്തിന്റെ പരിധിക്കുള്ളിൽ നിലനിർത്തുകയും ചെയ്യുന്നു.
ഈ വാർത്ത ശരിയാണെങ്കിൽ ആദ്യം പറഞ്ഞതരത്തിലുള്ളടവറുകളിൽ നിന്നുമുള്ള വികിരണങ്ങൾ കാലക്രമത്തിൽ നമ്മളെ രോഗങ്ങൾക്കു ഇരയാക്കുകയില്ലേ?!

ആവാസവ്യവസ്ഥയുടെ സുരക്ഷ കണക്കിലെടുക്കാതെ ലാഭം മാത്രം കൊതിച്ചു വൻ കിട കമ്പനിക്കാർ ഇപ്രകാരം ചെയ്യുന്നതു നിരോധിക്കപ്പെടേണ്ടതല്ലേ!!
പവർ കൂടിയതായാലും കുറഞ്ഞതായാലും ടവർ സ്ഥാപിക്കപ്പെടുന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കപ്പെടേണ്ടല്ലേ?!
മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിനു ഭീഷണി ആയി വരുന്ന ഈ വക പ്രശ്നങ്ങളെ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തു സത്യാവസ്ഥ ബോധ്യപ്പെടേണ്ടതു നമ്മളെ ഭരിക്കുന്ന സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ പെട്ടതല്ലേ?
മുക്കു കൂട്ടായി പ്രതികരിക്കാം; കാരണം നേരം പുലർന്നാൽ നാം ഇപ്പോൾ കാണൂന്നതു നാലു ചുറ്റും ഉയരുന്ന മൊബെയിൽ ടവറുകളാണല്ലോ!!!

17 comments:

 1. ടവ്വര്‍ ഇല്ലെങ്കില്‍ ആ നാട്ടില്‍ ജീവിക്കാന്‍ പോലും കൊള്ളില്ല എന്ന മനൊഭാവം നമുക്കുമില്ലേ? റേചില്ലാത്തിടത്ത് നമ്മില്‍ എത്രപേര്‍ ഇപ്പോള്‍ താമസിക്കും?

  ReplyDelete
 2. mobail rainchillaaththidathu thaamasichaal chilarude phone viliyilninnu rakshappedaam...

  ReplyDelete
 3. ഉവ്വ മൊബൈലിനു റെയിഞ്ചില്ലാത്ത സ്ഥലം എന്തിനു കൊള്ളാം! റേഡിയേഷനോ? ഓ അതൊന്നും സരമില്ലന്നേ,മുഫൈലുണ്ടല്ലോ :)

  ReplyDelete
 4. ഭയാനകമാണ് ഈ അവസ്ഥ. ദിവസവും കിളികളുടെ പാട്ടു കേട്ടുണരാന്‍ കഴിയാത്ത പ്രഭാതങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന റേഡിയേഷന്‍ വികിരണങ്ങള്‍ കാരണം അസ്വസ്ഥമാകുന്നതും, ദുഃസ്വപ്നങ്ങള്‍ നിറഞ്ഞതുമായ ഉറക്കം, ചിന്താശേഷി, ബുദ്ധി, ശരീരത്തിന്‍റെ ജൈവഘടന ഇവയെയെല്ലാം പ്രതികൂലമായി ബാധിക്കുന്ന ദുരന്തത്തിന്‍റെ അദൃശ്യരശ്മികളുടെ സ്രോതസ്സാണ് ടവറുകള്‍. ഇതിന്‍റെ സ്ഥാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ യാതൊരു വിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അതു വെറും പേപ്പറുകളില്‍ മാത്രം. നാമോരോരുത്തരും ഇതിനെതിരേ പ്രതികരിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ വരും തലമുറയോട് ചെയ്യുന്ന അനീതിയാവും. മന്ദബുദ്ധികളും വൈകല്യമുള്ളവരുമായ ഒരു തലമുറയെ, നമ്മുടെ ഇന്നത്തെ സുഖസൌകര്യങ്ങളുടെ പേരില്‍ സൃഷ്ടിക്കുകയാവും അത്.

  ഗൌരവമുള്ളതും കാലികപ്രസക്തവുമായ ഈ വിഷയം ചൂണ്ടിക്കാട്ടിയതിന് താങ്കളോട് നന്ദി പറയുന്നു. ഞാനും ഇടുന്നുണ്ട് ഒരു പോസ്റ്റ്.

  ReplyDelete
 5. വളരെ പ്രസക്തമായ പോസ്റ്റ്‌ ആണ് ഇക്ക ..ഞാന്‍ ഈ വിഷയത്തെ പറ്റി ഒരു വര്ഷം മുന്‍പ് ഇന്റര്‍നെറ്റ്‌ തപ്പി നോക്കി

  അപ്പോള്‍ അവിടെയും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ എഴുതികണ്ടു ..ഒന്നിനും വ്യക്തത ഇല്ലാതെ ..എന്റെ വീടിനു അടുത്ത് ഒരു ടവേര്‍ വച്ചു. ഞാന്‍ നാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ പ്രതിഷേധിക്കാന്‍ പറ്റിയില്ല .പിന്നെ സുഹൃത്തുക്കളും നാട്ടുകാരും തടയാന്‍ ശ്രമിച്ചു ..രാഷ്ട്രീയ കാരായ കൂട്ടുകാര്‍ ..കമ്പനി വക പാരിധോഷികങ്ങള്‍ കിട്ടിയപ്പോള്‍ സൌഹൃതം മറന്നു ..അങ്ങനെ ടവേര്‍ വന്നു .ഇതിനെ സംബന്ധിച്ച് ഒരു പരിപാടി അവതരിപ്പിക്കാന്‍ ഏഷ്യാനെറ്റ്‌ അടക്കമുള്ള ചാനലുകള്‍ക്കും മെയില്‍ അയച്ചു ...ഒരു മറുപടിയും ഇല്ല ...അവരെല്ലാം ഈ മൊബൈല്‍ കമ്പനി സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടികള്‍ ആണല്ലോ അവതരിപ്പിക്കുന്നത്‌ .....ഏതെങ്കിലും സുഹൃത്തുക്കള്‍ ഈ വിഷയത്തെപ്പറ്റി ആധികാരികമായി അറിയുമെങ്കില്‍ പങ്കു വയ്കണമെന്നു അപേക്ഷിക്കുന്നു ...ഈ രേടിയെഷന്‍ തടയാല്‍ വല്ല മാര്‍ഗവും ഉണ്ടെങ്കില്‍ അതും പങ്കിടുമെന്ന പ്രതീക്ഷയോടെ

  ReplyDelete
 6. പക്ഷികള്‍ കൂട് വിട്ട് പോവുന്നു എന്നത് ശരിയാണെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട ഒരു വിഷയമാണിത്.

  ReplyDelete
 7. ഇത്തവണ നാട്ടില്‍ പോയപ്പൊ ഞാന്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ മുതല്‍ പല്ലശ്ശന വരെ കണ്ട ടവറുകള്‍ എണ്ണിക്കൊണ്ടിരുന്നു... ഇടക്കുവച്ച്‌ എണ്ണം തെറ്റി...

  ട്രാന്‍സ്മിഷന്‍ പവറ്‍ കൂട്ടിയുപയോഗിക്കുന്ന ടവറുകളാണ്‌ നമ്മുടെ നാട്ടിലേറെയും... അപ്പൊ.. അടുത്ത അഞ്ചുവര്‍ഷത്തില്‍ കഥയെന്താകും..... !!!!

  ReplyDelete
 8. മാഷെ,
  നല്ല പോസ്റ്റ്....മൊബൈൽ ടവറുകളുടെ റേഡിയേഷൻ ജീവജാലങ്ങൾക്ക് ഹാനികരം തന്നെയാണ്. ആധുനികതയെ പുൽകാനുള്ള വെമ്പലിൽ വരും കാര്യങ്ങളെ കുറിച്ച് തൽക്കാലം ചിന്തിക്കില്ലല്ലോ?

  ReplyDelete
 9. nalla post. ee visayathil oru interesting news. link(http://news.bbc.co.uk/2/hi/health/8443541.stm)

  ReplyDelete
 10. എവിടെ നോക്കിയാലും മനുഷ്യനും ജീവജാലങ്ങള്‍ക്കും ദോഷമായ കാര്യങ്ങളാണല്ലോ നടക്കുന്നതു്. ഏതു കുഗ്രാമത്തില്‍ ചെന്നാലും ചുരുങ്ങിയതു് 2 ടവറെങ്കിലും കാണും.

  ReplyDelete
 11. നാട്ടുകാരൻ:- ടവർ ഇല്ലാതിരുന്ന കാലത്തും മനുഷ്യർ സുഖമായി കഴിഞ്ഞിരുന്നു എന്നു ആരും ഓർക്കാറില്ല.

  കൊട്ടോടിക്കാരൻ:-ഇപ്പോൾ റെയ്ഞ്ച്‌ എന്ന പ്രശ്നമേ ഇല്ല. ശക്തി കൂടിയ ട്രാൻസ്മിഷനാണു നടക്കുന്നതു. ആരും ഇതിനെ എതിർക്കാനുമില്ല.

  വാഴക്കോടൻ:ശരിയാ വാഴേ! റേഡിയേഷൻ ഒന്നും ഇന്നു ആർക്കും പ്രശ്നമേ അല്ല.

  ജയകൃഷ്ണൻ:-പ്രതികരണത്തിനു നന്ദി;താങ്കളുടെ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

  ഭൂതത്താൻ:-വീടിനടുത്തുള്ള ടവർ എപ്പോഴും ഡമോക്ലീസിന്റെ വാൾ പോലെ തലക്കു മീതെ തൂങ്ങി നിൽക്കുന്ന അപകടം തന്നെ ആണു.ആളെക്കൂട്ടി ശക്തിയായി പ്രതിഷേധിക്കുക.

  കേരളീയൻ:-പക്ഷികളുടെ പ്രജനന അവസ്ഥക്കു ടവറിൽ നിന്നുള്ള വികിരണങ്ങൾ തടസ്സം ചെയ്യുന്നു എന്നു നിരീക്ഷണം ഉണ്ടു.

  സന്തോഷ്‌ പല്ലശ്ശന:-എണ്ണം തെറ്റുന്ന വിധത്തിൽ ടവറുകൾ പെരുകിയിട്ടുണ്ടു.അടുത്ത 5 വർഷം ഭീതി നിറഞ്ഞതാണു.

  ചാണക്യൻ:-വരും കാര്യങ്ങളെ കുറിച്ചു ചിന്ത ഇല്ലായ്മ അനർത്ഥങ്ങൾ വരുത്തിവൈക്കും ഇതു മനുഷ്യൻ തിരിച്ചറിയുന്നില്ല എന്നതാണു ദുഃഖം.

  ബിജു എലിക്കാട്ടൂർ:-ലിങ്കിനു നന്ദി.

  എഴുത്തുകാരി:-കുഗ്രാമത്തിൽ 2 അല്ല ഒരു ഇരുപതു ടവറെങ്കിലും ഇപ്പോൾ കാണും.

  ReplyDelete
 12. മൊബൈല്‍ ടവറുകളുടെ സമീപത്ത് നിന്നും പക്ഷികള്‍ അകന്ന് നില്‍ക്കുന്നു എന്നത് ഒരു പുതിയ അറിവാണ്.
  എന്റെ കോളെജില്‍ പ്രാവുകളുടെ ശല്യം സഹിക്കാന്‍ പറ്റുന്നില്ല. നൂറുകണക്കിനു പ്രാവുകള്‍ വളരെ ശല്യക്കാ‍രായി മാറിയിരിക്കുന്നു. ഇത്ത്രം വല്ല പണിയും നോക്കിയാലോ എന്നാലോചിക്കുകയാണ്.

  ReplyDelete
 13. മണീ! പ്രാവുകളും ആവാസ വ്യവസ്ഥയുടെ ഭാഗമാണു.

  ReplyDelete
 14. ഗൌരവപൂര്‍ണമായ ഈ പ്രശ്നം ബ്ലോഗിലൂടെ അറിയിച്ചതിനും ചര്‍ച്ച ചെയ്തതിനും നന്ദി. ഇനിയും ഇതു പോലെ ഉപകാരപ്രദമായ വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 15. നാട്ടുകാരൻ:- ടവർ ഇല്ലാതിരുന്ന കാലത്തും മനുഷ്യർ സുഖമായി കഴിഞ്ഞിരുന്നു എന്നു ആരും ഓർക്കാറില്ല...

  ഒരു 30 കൊല്ലം മുന്‍പ് വരെ കേരളത്തില്‍ നല്ലൊരു ശതമാനം ജനങ്ങളും ഒരു നേരം മാത്രം കഞ്ഞികുടിച്ച് വളര്‍ന്നവരാണു...( ഞാനടക്കം)..ഇന്ന് കഞ്ഞികുടിക്കുന്നവരുണ്ടോ ആവോ? ഏതൊരു സുഖസൌകര്യം കൂട്ടുമ്പോഴും ചിലപ്പോള്‍ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാവാം.. എന്ന് വച്ച്, അവയൊക്കെ വേണ്ടാന്ന് പറയാന്‍ എനിക്കാവില്ല ഷെരീഫങ്കിള്‍!

  ReplyDelete