Thursday, January 28, 2010

നിളാ തീരത്ത്




കഴിഞ്ഞ ദിവസം ഒരു യാത്രയില്‍ നിളയുടെ തീരത്ത് വീണ്ടും എത്തി ചേര്‍ന്നു. പുഴയില്‍ മുങ്ങിക്കുളിച്ചു.മണല്‍ പുറത്തു ഏറെ നേരം വെറുതെ ഇരുന്നു;ദിവാ സ്വപ്നങ്ങളില്‍ മുഴുകി.കയ്യിലിരുന്ന ചെറിയ ക്യാമറയില്‍ പുഴയെ ആവാഹിക്കാന്‍ ശ്രമിച്ചു. ഒരു തവണ പുഴയുടെ മദ്ധ്യത്തില്‍ നീന്തിച്ചെന്നു അക്കരെ എത്താന്‍ ശ്രമിച്ചു. അരക്കൊപ്പം വെള്ളമേ ഉള്ളൂ എന്നതിനാല്‍ ക്യാമറ ഒരുകയ്യില്‍ പിടിച്ചു നടന്നു പോയി . ചിത്രങ്ങളില്‍ ചിലത് മുകളില്‍ കാണിച്ചിരിക്കുന്നു.

8 comments:

  1. മാഷെ,
    ഇതെവിടെയാ സ്ഥലം? പാലം കണ്ടിട്ട്‌ ഉറപ്പിക്കാനാവുന്നില്ല, എന്നാലും കുറ്റിപ്പുറം ആണെന്നാണ്‌ ഊഹം.
    ഇപ്പോൾ ഷൊർണൂർ ഭാഗത്തേയ്ക്ക്‌ പോയാൽ മുട്ടുപോലും നനയാതെ പുഴ കടക്കാൻ സാധിച്ചേയ്ക്കും.

    ReplyDelete
  2. അപ്പൂട്ടാ, ഊഹം ശരിതന്നെ ആണു. സ്ഥലം കുറ്റിപ്പുറം തന്നെ. പണ്ടു ആഴം ഉണ്ടായിരുന്നു എന്നു കരുതിയിരുന്ന സ്ഥലത്തു പോലും ഇപ്പോൾ അരയൊപ്പമേ വെള്ളമുള്ളൂ. ഭാരതപ്പുഴ എന്നും എനിക്കു ഹരമാണു; അതുകൊണ്ടു തന്നെ പുഴയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അതിയായ ദുഃഖവും ഉണ്ടു.

    ReplyDelete
  3. മനോഹരമായിരിക്കുന്നു ....

    ReplyDelete
  4. ആ വഴി കടന്നു പോകുമ്പോള്‍ കണ്ടിട്ടേയുള്ളൂ ഭാരതപ്പുഴ. ഇറങ്ങി നടക്കണമെന്നു തോന്നിയിട്ടുണ്ട്, പക്ഷേ പറ്റിയിട്ടില്ല.

    ReplyDelete
  5. Seek my Face,
    അഭിപ്രായത്തിനു നന്ദി.
    ടൈപ്പിസ്റ്റ്‌/എഴുത്തുകാരി, ഒരു തവണ അവിടെ ഇറങ്ങുവാൻ ശ്രമിക്കുക;പിന്നീടു പുഴയുടെ വിളി എപ്പോഴും നമ്മളിലേക്കു വന്നു കൊണ്ടിരിക്കും.

    ReplyDelete
  6. ചിത്രങ്ങള്‍ നന്നായിട്ടുണ്ട‍് മാഷേ..........
    കുറച്ചുകൂടി ഇടാമായിരുന്നു........

    http://mandankunju.blogspot.com/2010/01/blog-post_29.html
    ന്‍റെ ഒരു പോസ്റ്റ്........

    ReplyDelete
  7. കുഞ്ചു(മണ്ടൻ എന്നു വിളിക്കാൻ മടി) അഭിപ്രായത്തിനു നന്ദി.

    ReplyDelete