ഒറ്റക്ക് പാടുന്ന പൂങ്കുയിലേ നിന്റെ പട്ടിളം പോലുള്ള
പാട്ടിനുള്ളിൽ എന്തിത്ര സങ്കടം ചൊല്ലാമോ....
.എന്താണ് സിനാൻ ആലോചിക്കുന്നത്. അവന്റെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ പോലെ ഓടി നടക്കാൻ സാധിക്കാത്തതെന്ത് കൊണ്ടാണെന്നാണോ?
അവന്റെ ഉള്ളിലുള്ള വിചാരധാരകൾ എന്തെന്ന് അവന് പ്രകടിപ്പിക്കാൻ സാധിക്കാത്തതിനാലാണോ? അവന്റെ ആവശ്യങ്ങൾ എന്തെന്ന് പറയാൻ സാധിക്കാത്തതിനെ പറ്റിയാണോ?അവൻ ഇത് വരെ വർത്തമാനം പറഞ്ഞ് തുടങ്ങിയില്ലല്ലോ... ആ ദു:ഖമാണോ?
പരിശുദ്ധവും പരിപാവനവുമായ ആതുര സേവന രംഗം ധന ലാഭത്തിന് വേണ്ടി വ്യവസായമാക്കി മാറ്റിയ ആധുനിക ആശുപത്രികളിലെ പണക്കൊതിക്ക് ഇരയായി മാറിയവനാണ് അവൻ.
എങ്കിലും സംഗീതം കേൾക്കാനും അത് ശ്രവിച്ച് വിദൂരതയിലേക്ക് നോക്കി ഇരിക്കാനുമുള്ള കഴിവ് മുകളിലിരിക്കുന്നവൻ അവന് നൽകിയ കാരുണ്യമാണല്ലോ. അവന്റെ എല്ലാ നിലവിളിയും വേദനയും സംഗീതം കേൾക്കുമ്പോൾ അതും മുകളിൽ കാണിച്ചത് പോലുള്ള പഴയ ഈണങ്ങൾ കേൾക്കുമ്പോൾ ഇല്ലാതാകുന്നു ആ ഗാനങ്ങൾ അവന് ഏറ്റവും പ്രിയംകരവുമാണല്ലോ.
വരും മോനേ! നമ്മളിലേക്ക് ഒരു നല്ല പുലരി..പ്രകാശം നിറഞ്ഞ പ്രതീക്ഷ നൽകുന്ന ഒരു പൊൻ പുലരി. അന്ന് നീ നടക്കും സംസാരിക്കും പൊട്ടി ചിരിക്കും. കാരണം ദൈവം മഹാനാണ്.

No comments:
Post a Comment