ക്രോസിൻ ഔട്ട് .
പനി അയലത്തുകൂടി എത്തി നോക്കിയാൽ ക്രോസിൻ രണ്ടെണ്ണം വിഴുങ്ങി ഒരു പുതപ്പ് എടുത്ത് മൂടി കിടക്കുകയായിരുന്നല്ലോ നമ്മുടെ സാധാരണ നടപടിക്രമം.
ഡോളോ, ചുമക്കും ജലദോഷത്തിനുമുള്ള ഡികോൾഡ് ഡോട്ടൽ, മൂക്കടപ്പിനുള്ള തുള്ളി മരുന്ന് നാസിയവോൺ, പുറം വേദനക്കുള്ള സുമോ, ഗസ്ട്രോജിൽ, കുട്ടികൾക്കുള്ള സിറപ്പ്ടി98 കഫ് സിറപ്പ് ഷെറികഫ്, കാഫ്നിൽ വേദന സംഹാരി നിമുലിഡ്, തുടങ്ങി ഒരു ബറ്റാലിയൻ മരുന്നുകളാണ് ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പോളത്തിൽ നിന്നും ഔട്ടായത്. നമ്മുടെ പ്രിയപ്പെട്ട മോളായ പാരസെറ്റാമോൾ മിശ്രിതവും ഇന്നലെയേ ഔട്ടായി. ഇതെല്ലാം ആരോഗ്യത്തിന് ഹാനി വരുത്തുമത്രേ!. ഈ ഔട്ടാക്കൽ മരുന്നു മമ്പനികൾക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുമത്രേ! 3049 കോടി രൂപായുടെ വാർഷിക നഷ്ടമാണ് ഇവർക്ക് ഉണ്ടാകുന്നത്. കമ്പനികൾ മരുന്നുകൾ വിപണിയിൽ നിന്ന് പിൻ വലിക്കാൻ തുടങ്ങിയ ഈ അസുലഭ സന്ദർഭത്തിൽ. രണ്ട് മൂന്ന് ചോദ്യങ്ങൾ മനസിൽ പൊന്തി വരുന്നു.
പിൻ വലിച്ച ഈ മരുന്നുകളുടെ വാർഷിക നഷ്ടം മാത്രം3049 കോടി രൂപായെങ്കിൽ ഈ 120 കോടി ജനങ്ങൾ എല്ലാവരും കൂടി എത്ര രൂപായുടെ മരുന്നാണ് ഒരു വർഷത്തിൽ വിഴുങ്ങി തീർക്കുന്നത്.
ഈ മരുന്നുകൾ എല്ലാം ആരോഗ്യത്തിന് ഹാനികരമെങ്കിൽ ഇത്രയും കാലം നമ്മൾ വിഴുങ്ങി കൊണ്ടിരുന്നത് വിഷങ്ങളായിരുന്നല്ലോ?
ഈ മരുന്നുകൾ കമ്പോളത്തിൽ വിറ്റഴിക്കുന്നതിന് മുമ്പ് ഇത് വിഴുങ്ങിയാൽ കുഴപ്പമുണ്ടോ എന്ന് പരിശോധിച്ചില്ലായിരുന്നോ?
വൃക്ക രോഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറാൻ ഈ ഹാനികരമായ മരുന്ന് വിഴുങ്ങൽ കാരണമായിരുന്നോ?
അടുത്ത കാലത്തെ കണക്കെടുപ്പിൽ കേരളത്തിൽ വൃക്ക രോഗവും ക്യാൻസർ രോഗവും കുട്ടികളിലെ വൃക്ക രോഗവും വർദ്ധിക്കാൻ ഒരു കാരണം ഈ വക മരുന്ന് വിഴങ്ങലാ യിരുന്നോ?
പിൻ വലിക്കുന്ന മരുന്നുകൾ തന്നെ പുതിയ ലേബിളിൽ പുറത്തിറങ്ങി വരുമോ?
ബഹുമാനപ്പെട്ട കോടതി ഇടപെട്ട് വിലക്ക് നീക്കുമോ?
3049 കോടിയിൽ 49 കോടി ഇങ്ങ് തരുക നിരോധം ഏതെങ്കിലും തുക്കടാ ന്യായം കണ്ടെത്തി ഞങ്ങൾ പിൻ വലിപ്പിച്ച് തരാം എന്ന് പറഞ്ഞ് ആരെങ്കിലും അണിയറയിൽ ചരട് വലിക്കുമോ?
ഉത്തരം വരും കാലം തരും.

No comments:
Post a Comment