Wednesday, August 19, 2015

എന്നെ മറന്നു?

പണ്ട് തീവണ്ടിയുടെ ചൂളം വിളികളാൽ മുഖരിതമായ ഈ അന്തരീക്ഷം ഇന്ന്  കാട് കയറി ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണനയിലാണ് . കായലിന്റെ സാമീപ്യമുള്ളതിനാൽ  കപ്പലിൽ  വന്നിറങ്ങിയ സാധനങ്ങൾ  പാളം വഴി ഇവിടെയെത്തി  വിവിധ ഭാഗങ്ങളിലേക്ക് തീവണ്ടിയിൽ വിതരണം ചെയ്തിരുന്നുവത്രേ! എറുണാകുളത്തെ പഴയ റെയിൽ വേ സ്റ്റേഷൻ  (ഹൈക്കോടതിയുടെ പുറക് വശം)  നഗര മദ്ധ്യത്തിൽ  ഇത് എന്തെന്ന് തിരിച്ചറിയപ്പെടാതെ      അവശേഷിക്കുന്നു. പഴയ സ്ടേഷന്റെ സ്മരണക്കായി ഈ കെട്ടിടങ്ങൾ  പരിപാലിച്ച്  സൂക്ഷിക്കാമായിരുന്നു.  പരിപാലിക്കാൻ    സമയമില്ലാത്തതിനാൽ അപ്പനേയെയും അമ്മയെയും വൃദ്ധ   സദനത്തിൽ പാർപ്പിക്കുന്ന നമ്മളെന്തിന്  ആ വക മെനക്കെട്ട പണിക്ക് ഒരുങ്ങി  ഇറങ്ങണം?

2 comments:

  1. ഇന്നും ആ സ്റ്റേഷന്‍ ഉപയോഗപ്പെടുത്താവുന്നതാണ്

    ReplyDelete
  2. പുതുമ തേടിയുള്ള പരക്കംപാച്ചിലില്‍ പമ മറവിയില്‍ മരിച്ചു വീഴുന്നു.....

    ReplyDelete