ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറില്‍ കഥ ആദ്യമായി പ്രസിദ്ധീകരിച്ചു;മലയാളി ദിനപ്പത്രത്തില്‍.
തുടര്‍ന്നും ധാരാളം കഥകള്‍ എഴുതി കൂട്ടി ;വളരെ കുറച്ചു പ്രസിദ്ധീകരിച്ചു . അപ്പോഴാണ് ബ്ലോഗിനെപ്പറ്റി അറിയുന്നത് ;ശരി, കഥകളും ചിന്തകളും ഇനി ബ്ലോഗില്‍ കൂടി ആകാം എന്ന് വിചാരിക്കുന്നു .ഇന്നു രാവിലെ
തലയില്‍ കടന്നു വന്നത് നഴ്സറിയില്‍ പോകുന്ന കുട്ടികളുടെ അമ്മമാര്‍ കുട്ടികളുടെ ബാഗ് തോളില്‍ തൂക്കുന്നെതന്താണ് ;കയ്യില്‍ പിടിച്ചുകൂടെ ?എന്നചിന്തയാണ് . അടുത്ത്തുപരിചയം ഉള്ള ഒന്നു രണ്ടു പേരോട്
ചോദിച്ചു .ഉത്തരം എല്ലാരുടെതും ഒന്നായിരുന്നു :ബാഗ് തോളില്‍ തൂക്കുമ്പോള്‍ ഞങ്ങള്‍ ബാല്യത്തിലേക്ക് തിരികെ
പോകുന്നു .അപ്പോള്‍ ഈ കൊച്ചുകുട്ടികള്‍ മല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ ശരീരം കൊണ്ടു കുട്ടികളും മനസ്സുകൊണ്ട് അമ്മമാരുമാണ് മല്‍സരിക്കുന്നത് .പരീക്ഷക്ക് കുട്ടികള്‍ ഹാജരാകുമ്പോഴും ഇതാണ് സങ്കല്പം .
വെറുതെയല്ല മാര്‍ക്ക് കുറയുമ്പോഴും മല്‍സരത്തില്‍ തോല്‍ക്കുമ്പോഴും ഈ കുഞ്ഞുങ്ങളെ ഇവളുമാര് ശരിക്കും
അടിച്ച് പൊളിക്കുന്നത് .മനസ്സില്‍ എല്ലാരും എപ്പോഴും ചെറു പ്പ മാണല്ലോ !
ആശാനേ , സംഗതി ശരിയാണ് .vicarious എന്ജോയ്മെന്റ്റ്.
ReplyDeleteThanks Ullas
ReplyDelete