ഉസ്താദ് ക്രുദ്ധനായി ചാടി എഴുന്നേറ്റു.
“നിന്നോട് പറഞ്ഞില്ലേ, പോട്ടം പിടിക്കരുതെന്ന്...“
സദസ്സിന്റെ ശ്രദ്ധ സ്റ്റേജിലേക്ക് മാത്രമായി.
വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കല്യാണ സദസ്സിൽ നിക്കാഹ് രംഗത്തെ ഫോട്ടോ എടുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ നടന്ന സംഭവമാണ് മുകളിൽ കുറിച്ചത്.
വരന്റെ കൂടെ വന്ന പള്ളി ഭാരവാഹി എന്നോട് പറഞ്ഞു, ഞങ്ങൾ കൊടുത്ത് വിട്ട വിവാഹ അനുവാദ കത്തിൽ അടി ഭാഗത്ത് എഴുതിയിരുന്നല്ലോ ഫോട്ടോയും വീഡിയോയും സ്റ്റേജിൽ ഉപയോഗിക്കരുതെന്ന്....ഉസ്താദിന് അത് ഇഷ്ടമല്ലാ....“
“മനുഷ്യൻ ചന്ദ്രനിൽ പോയി കൗപീനം അഴിച്ചിട്ട് നിരങ്ങി തിരിച്ച് വന്ന കാലമാണിത്, ഈ കാലത്തും ഇങ്ങിനത്തെ ചരക്ക് നിങ്ങളുടെ പള്ളിയുടെ കീഴിലുണ്ടോ സ്നേഹിതാ...‘ ഞാൻ പതുക്കെ പള്ളി ഭാരവാഹിയുടെ കാതിൽ മന്ത്രിച്ചു. എന്നിട്ട് ഉച്ചത്തിൽ “ നിർബന്ധ കർമ്മമായ ഹജ്ജ് ചെയ്യലിന് മക്കത്ത് പോകാൻ പാസ്പോർട്ട് എടുക്കാൻ ഈ ഉസ്താദ് ഫോട്ടോ എടുക്കില്ലേ?...“ എന്ന് ചോദിച്ചു.
“അത്യാവശ്യ അവസ്തയിൽ പന്നി ഇറച്ചി തിന്നാൽ കുഴപ്പമില്ലാ എന്ന് നിയമം ഉണ്ട്“ ഉടൻ വന്നു ഉസ്താദിന്റെ മറുപടി.
ഏതായാലും നിക്കാഹ് കഴിയുന്നത് വരെ ക്യാമറാ പ്രവർത്തിപ്പിക്കാൻ ആ മനുഷ്യൻ സമ്മതിച്ചില്ലാ എന്നത് ബാക്കി ചരിത്രം.
ഇപ്പോൾ ഇത് ഇവിടെ എഴുതാൻ കാരണം, ഫെയ്സ് ബുക്ക് തുറന്നാൽ തലയിൽക്കെട്ടും താടിയുമുള്ള ഉസ്താദുമാരുടെ വീഡിയോ ക്ളിപ്പുകളെ മുട്ടിയിട്ട് നടക്കാൻ സാധിക്കാത്ത അവസ്തയാണിപ്പോൾ. ഫോട്ടോ എടുക്കുന്നതിനും ക്യാമറാ അഭിമുഖീകരിച്ച് വീഡിയോ എടുക്കുന്നതിനും ഒരു ഉസ്താദിനും യാതൊരു തടസ്സവുമില്ല, പരാതിയുമില്ല.
കാലം കടന്ന് പോയപ്പോൾ ഓരോ കാഴ്ചപ്പാടിനും വന്ന മാറ്റങ്ങൾ കണ്ട് മൂക്കത്ത് വിരൽ വെച്ച് പോകുന്നു.

No comments:
Post a Comment