ഹയ്യ അല സലാാ.....(നമസ്കാരത്തിനായി വരുക)
ശക്തമായ വേനൽ മഴ പെയ്ത് തോർന്ന ശാന്തമായ അന്തരീക്ഷത്തിലൂടെ സായാഹ്ന നമസ്കാരത്തിനായി ദൂരെയുള്ള പള്ളിയിലെ ലൗഡ് സ്പീക്കറിൽ കൂടി ക്ഷണം ഒഴുകി വന്നു.
അത് കേട്ടപ്പോൾ മനസ്സിൽ വല്ലാതെ പ്രയാസം ഉണ്ടായി.
പകർച്ച രോഗ ബാധ ഭയന്ന് ആരും പള്ളിയിൽ പോകില്ലെങ്കിലും വാങ്ക് വിളിക്കുന്ന ആൾ അയാളുടെ കർത്തവ്യം നിറവേറ്റിക്കൊണ്ടിരിക്കുന്നു.
ഭക്തി നിർഭരമായ മനസ്സോടെ ദേവാലയത്തിൽ പതിവായി പോയിക്കൊണ്ടിരുന്ന ആ നല്ല നാളുകളിൽ പ്രാർത്ഥനകൾക്ക് ശേഷം പരിചയക്കാരെ കാണുന്നു, , തോളിൽ കയ്യിട്ട് പരസ്പരം സുഖാന്വേഷണങ്ങൾ നടത്തുന്നു ലോക വിശേഷങ്ങൾ സംസാരിക്കുന്നു, ദേവാലയത്തിൽ നിന്നും ലഭിച്ച ശാന്തിയും സൗഹൃദങ്ങളിൽ നിന്നും ലഭിക്കുന്ന സന്തോഷവുമായി സമാധാനം നിറഞ്ഞ മനസ്സോടെ വീടുകളിലേക്ക് മടങ്ങുന്നു.
ഇപ്പോൾ അതൊന്നുമില്ല,
പുറത്തിറങ്ങാൻ കഴിയില്ല, കൂട്ടുകൂടാൻ സാധിക്കില്ല, ഹിതാനുസരണം എവിടെയും യാത്ര പോകാൻ പറ്റില്ല
കഴിഞ്ഞ് പോയ ആ നല്ല നാളുകളുടെ വില അന്നറിഞ്ഞിരുന്നില്ല, ഇന്ന് അറിയുന്നു.
മനസ്സിന്റെ അന്തരാളാളത്തിൽ നിന്നും വേദന നിറഞ്ഞ ആ ചോദ്യം ഉയർന്ന് വരുകയാണ്.
എന്നാണ്ആ പഴയ നല്ല നാളുകൾ തിരിച്ച് വരിക?

No comments:
Post a Comment