അസം ഷില്ലോംഗ് മലനിരകളിൽ വസിക്കുന്ന മനുഷ്യരുടെ പ്രതികരണ ശേഷിയും സഞ്ചാരവും ന്യൂ ഡെൽഹി നഗരത്തിൽ വസിക്കുന്ന മനുഷ്യരുടെ പ്രതികരണങ്ങളും സഞ്ചാര പെരുമാറ്റങ്ങളും സമാനമാകുമോ? മുംബൈ സിറ്റിയിൽ കഴിയുന്ന കുടുംബത്തിന്റെ ജീവിത ചര്യകളും പെരുമാറ്റങ്ങളും ചുറ്റുപാടുകളും കേരളത്തിലെ ഒരു ഉൾ നാടൻ ഗ്രാമത്തിലെ കുടുംബത്തിന്റെ പെരുമാറ്റങ്ങളും പ്രതികരണവും താരതമ്യം ചെയ്താൽ വ്യത്യസ്തമാവില്ലേ?
അതാത് സംസ്ഥാനങ്ങളിലെ മനുഷ്യ പ്രകൃതിയും പെരുമാറ്റങ്ങളും സഞ്ചാര രീതികളും ജീവിത ചര്യകളും നിയന്ത്രിച്ച് കൊണ്ട് രോഗ പ്രതിരോധത്തിനായി ഒരു നിയമം ഒരു രാത്രിയിൽ പെട്ടെന്ന് വിദൂരത്തിൽ ഇരുന്ന് ഇന്ത്യ ആസകലം ബാധിക്കുന്ന വിധം പടച്ച് വിടുമ്പോൾ പ്രായോഗികമായി അത് നൂറ് ശതമാനം ശരിയായി വരണമെന്നില്ല. മാത്രമല്ല അത് തിരിച്ചറിയാനും മനസിലാക്കാനുമുള്ള മതിയായ സമയം തരാതെയാണ് നടപ്പിൽ വരുത്തുകയും ചെയ്യുന്നത്.
ജനങ്ങളുടെ എല്ലാ പെരുമാറ്റ രീതികളും വികാരങ്ങളും ആചാരാനുഷ്ഠാനങ്ങളും ഗതാഗത ഉപാധികളും പ്രതികരണ ശേഷിയും മനസിലാക്കി പ്രവർത്തിക്കുന്ന അതാത് സ്ഥലത്തെ ഭരണ കർത്താക്കൾക്കും പൊതു പ്രവർത്തകർക്കും സമൂഹ നേതാക്കൾക്കും മാത്രമേ ഇത് സംബന്ധമായി നിർദ്ദേശം സമർപ്പിക്കാൻ കഴിയൂ. അല്ലാതെ വ്യത്യസ്ത ജീവിത രീതികളും പെരുമാറ്റങ്ങളുമായി കഴിയുന്ന 130 കോടി ജനങ്ങളെ മൊത്തമായി ബാധിക്കുന്ന വിധം ഒരു നിയമം നടപ്പിൽ വരുത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് നാം കണ്ട് കൊണ്ടിരിക്കുന്നു.
രോഗ പകർച്ച പോലും പല സ്ഥലങ്ങളിലും വ്യത്യസ്തമാണ്. രോഗത്തിന്റെ കാഠിന്യം പോലും വ്യത്യസ്തമാണ്. ഇത് ആധികാരമായി പറയാനും ചർച്ച ചെയ്യാനും കഴിയുന്നത് അതാത് സ്ഥലങ്ങളിലെ ഭരണ നേതാക്കൾക്ക് മാത്രമാണ്
ഇനിയും ലോക് ഡൗൺ നീട്ടുകയാണെങ്കിൽ അതാത് സംസ്ഥാനങ്ങളിലെ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം അനുസരിച്ച് അതാത് സ്ഥലങ്ങളിൽ നടപ്പിൽ വരുത്തുന്നതാണ് ഉത്തമം. അല്ലാതെ മഹാരാഷ്ട്രയിലെ രോഗവ്യാപനം കണ്ട് കൊണ്ട് ഉണ്ടാക്കുന്ന നിയമം തന്നെ അത്രയും വ്യാപനം ഇല്ലാത്ത കേരളത്തിലും നടത്തിൽ വരുത്തുന്നത് നീതിയല്ലല്ലോ.

No comments:
Post a Comment