പ്രിയപ്പെട്ട ഭാര്യ വിവാഹ ബന്ധം ദൗർഭാഗ്യവശാൽ വേർ പെടുത്തി പുതിയ ഭർത്താവിനൊപ്പം കഴിയുന്നത് കാണുമ്പോൾ ആദ്യ ഭർത്താവിന് ഉണ്ടാകുന്ന ദു:ഖമാണ് ഞാൻ കളിച്ച് വളർന്ന വീട് അന്യ കൈവശമായതിന് ശേഷം ആ വീട് കാണുമ്പോളെല്ലാം എന്റെ മനസ്സിലുണ്ടാകുന്നത്.
ആലപ്പുഴയിൽ പോകുമ്പോൾ പലപ്പോഴും ഞാൻ ആ വീടിന്റെ മുമ്പിലൂടെ അവിടേക്ക് നോക്കി രണ്ട് മൂന്ന് തവണ നടക്കും. എല്ലായ്പ്പോഴും അതിരാവിലെയായിരിക്കും അതിനായി സമയം കണ്ടെത്തുന്നത്. വീട്ടിലെയും പരിസരത്തിലെയും ആളുകൾ അപ്പോൾ ഉറക്കം എഴുന്നേറ്റ് കാണുകയില്ല. അവിടെ കളിച്ച് വളർന്ന എന്നോട് “ ആരാ? മനസ്സിലായില്ലല്ലോ“ എന്ന് ഇപ്പോൾ അവിടെയുള്ള ആൾക്കാർ ചോദിക്കുന്നത് എനിക്ക് സഹിക്കാനാവില്ലല്ലോ. അത് കൊണ്ടാണ് ആൾ സഞ്ചാരം കുറഞ്ഞ പുലർകാലത്ത് അവിടെ സന്ദർശിക്കുന്നത്.
ഞാൻ വളർന്ന ആ വീടിന്റെ സ്ഥാനത്ത് ഇപ്പോൾ രണ്ട് നില വീടാണ് എങ്കിലും ആ മണ്ണ് മാറിയിട്ടില്ല. ആ മണ്ണിലാണ് എന്റെ ബാല്യ കൗമാരങ്ങൾ കഴിച്ച് കൂട്ടിയത്. കൗമാര പ്രണയത്തിന്റെ അവശേഷിപ്പായി അയല്പക്ക വീടും ഇപ്പോഴും അവിടുണ്ട്. ആ വേലിക്കെട്ടിന് മുകളിലൂടെ ഇപ്പോഴും മുല്ലപ്പൂക്കൾ അടങ്ങിയ പൊതികൾ എറിയപ്പെടാറുണ്ടോ? വിശന്ന് വലഞ്ഞിരിക്കുമ്പോൾ ചിലപ്പോൾ ആഹാരത്തിന്റെ പൊതിയും എത്തി ചേരാറുണ്ടായിരുന്നല്ലോ. ആ വീടിലെ ആൾക്കാർ ലോകത്തിന്റെ ഏതോ മൂലയിൽ ഈ ഭ്രാന്തൊന്നും അറിയാതെ ജീവിക്കുന്നുണ്ടായിരിക്കാം.
ആ കാലം ഓടി മറഞ്ഞു. എല്ലാവരും പലയിടത്തായി. എങ്കിലും മനസ്സിലെ ഓർമ്മകൾക്ക് മരണമില്ലല്ലോ. സന്തോഷവും ദു:ഖവും ഇട കലർന്ന ജീവിതം മാതാപിതാക്കൾക്കൊപ്പവും സഹോദരങ്ങൾക്കൊപ്പവും കഴിച്ച് കൂട്ടിയ മണ്ണ്... ആ വീട്ടിൽ വെച്ചായിരുന്നു പ്രിയപ്പെട്ട വാപ്പ അന്യ ലോകത്തേക്ക് യാത്ര ആയത്. ആ വീട് തിരികെ കൈവശമാക്കാൻ ആഗ്രഹമുണ്ടായാലും സാധിക്കുന്ന വിധം ഞാൻ സമ്പന്നനുമല്ല . എങ്കിലും വല്ലപ്പോഴുമെങ്കിലും ആ മണ്ണൊന്ന് കാണണം. ഓർമ്മകളിലേക്ക് കടന്ന് ചെല്ലണം. ആ ഓർമ്മകളിൽ നിന്നും കിട്ടുന്ന മധുരം നുണഞ്ഞ് അടുത്ത സന്ദർശനം വരെ കഴിയണം.
അത് മാത്രമല്ലേ എനിക്ക് കഴിയൂ.

നല്ലൊരു വായന ചേട്ടാ...
ReplyDeleteഗൃഹാതുരത്വം ഉണ്ടർ ത്തുന്ന രചന
ReplyDeleteഓർമയുടെ വാതിലുകൾ തുറന്നിട്ട് പഴയ ആ വീട് നിങ്ങളെ സ്വീകരിക്കട്ടെ..
ReplyDelete
ReplyDeleteസുധി അറയ്ക്കൽ പുതിയ അഗ്രിഗേറ്ററിന്റെ ലിങ്ക് അയച്ച് തരുമോ?
ഉദയപ്രഭന്‍ , മാധവൻ നന്ദി ചങ്ങാതിമാരേ!
ReplyDelete