Sunday, January 19, 2020

പ്രതി പൂവൻ കോഴി...ഒരു ആസ്വാദനം.

കെട്ടിഘോഷിക്കുന്ന  തരത്തിൽ ഒന്നുമില്ലാത്ത ഒരു ചെറു നോവൽ. ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു. നോവൽ അത്രത്തോളം ആസ്വാദ്യകരമായത് കൊണ്ടല്ല, ആകെ കൂടി 85 പേജേ ഉള്ളൂ. പിന്നത്തേക്ക് വെക്കാതെ അതങ്ങ് വായിച്ചു തീർത്തേക്കാമെന്ന് കരുതി.
ഒരു ചെറുകഥ എഴുത്ത്കാരൻ ആദ്യമായി നോവൽ എഴുതുമ്പോഴുള്ള എല്ലാ അസ്കിതകളും   ഉണ്ണി. ആർ. ന്റെ ഈ ചെറു നോവലിൽ ഉണ്ട്. പല ഇടങ്ങളിലും ആശയം അവ്യക്തതയിൽ കലാശിക്കുന്നു, അഥവാ വായനക്കാരൻ അവന്റെ ഹിതാനുസരണം   അർത്ഥം പൂർണമാക്കി കൊള്ളണമെന്ന  ചെറുകഥാ എഴുത്തുകാരന്റെ രീതി.
“മതവും ജാതിയും രാഷ്ട്രീയവും മാധ്യമങ്ങളും  മനുഷ്യ സ്വാതന്ത്രിയങ്ങളെ  ചവിട്ടി താഴ്ത്തുമ്പോൾ ഉണ്ണിയുടെ പൂവൻ കോഴി നമ്മെ പിടിച്ചിരുത്തി വായിച്ച് കൊണ്ട്  നമുക്കെല്ലാം വേണ്ടി  ഒരു പുതിയ സ്വാതന്ത്രിയം പ്രഖ്യാപിക്കുന്നു“ എന്ന് സക്കരിയായുടെ അഭിപ്രായവും ഇതിലുണ്ട്. സാഹിത്യ കുലപതിയുടെ പട്ടം കിട്ടിയ അദ്ദേഹത്തിന്റെ അഭിപ്രായം നമ്മൾ അങ്ങ് വിഴുങ്ങുക, എന്നിട്ട് ഈ നോവലിൽ അതെല്ലാം ഉണ്ടെന്ന് അങ്ങ് കരുതിയേക്കുക, ഒരു വായനക്കാരന് മറ്റെന്താണ് ചെയ്യാൻ കഴിയുക.
ഒരു ചെറുകഥാകൃത്തിന്റെ എല്ലാ രചനാ വൈഭവവും ഈ പുസ്തകത്തിലുണ്ട്. പാത്ര നിർമ്മിതിയും രംഗസജ്ജീകരണവുമെല്ലാമെല്ലാം. പക്ഷേ അത് ഒരു നോവലിലേക്ക് മാറ്റപ്പെടുമ്പോൾ  ശീലിച്ച് വന്ന ചില  രുചികളുണ്ട്. അത് ഈ യുള്ളവന്റെ നാക്കിന് പിടിക്കാത്തത് കൊണ്ടായിരിക്കാം ഇങ്ങിനെയൊക്കെ തോന്നുന്നത്. വായിച്ച് കഴിഞ്ഞ നിങ്ങൾക്ക് എന്ത് തോന്നിയോ ആവോ?

2 comments:

  1. ചെറുകഥക്ക് മാത്രം ഇണങ്ങുന്ന തീം എന്ന് വായിച്ചപ്പോളേ േതേ , ന്നിയിരുന്നു. േനേ വലിസ്റ്റിന് െചെറുകഥാകാരനെ അപക്ഷിച്ച് കൂടുതൽ സ്വാതന്ത്രം ഉണ്ടന്ന് ഞാൻ കരുതുന്നു. ഒരു കഥാപാത്രത്തെയും കഥാപരിസരെത്തെയും ബിൽഡപ്പ് ചെയ്യുവാൻ അദ്ധ്യായങ്ങൾ ചിലവഴിച്ചാലും അതിൽ തെറ്റുപറയാനാവില്ല. പക്ഷേ, അത്തരം ഒരു ശ്രമം പ്രതി പൂവൻ കോഴിയിൽ ഉണ്ടായിട്ടില്ല എന്നതാണ് എന്റെ കാഴ്ചപ്പാട്

    ReplyDelete
  2. ഉദയപ്രഭന്‍, എനിക്കും അതേ കാഴ്ചപ്പാട് തന്നെയാണ് സുഹൃത്തേ!

    ReplyDelete