പഴയ സിനിമാ ഗാനങ്ങൾ കാണുന്നതും കേൾക്കുന്നതും ഏറെ ഇഷ്ടമുള്ള കാര്യമാണ്. അതിൽ രണ്ടുണ്ട് കാര്യം. (ഒന്ന്) പഴയ സിനിമാ ഗാനത്തിന്റെ ആസ്വാദ്യത. (രണ്ട് ) ആ ഗാന പശ്ചാത്തലം കഴിഞ്ഞ് പോയ കാലത്തിന്റെ ദൃശ്യാവിഷ്കാരം നമ്മുടെ മുമ്പിലെത്തിക്കുന്നു. അന്നത്തെ വേഷ ഭൂഷാദികൾ , പരിസരങ്ങൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ കുടിലുകൾ, നിരത്തുകൾ സംഭവങ്ങൾ തുടങ്ങിയവയിലൂടെ നാം കടന്ന് പോകുമ്പോൾ ഇങ്ങിനെയും ഒരു കാലം ഉണ്ടായിരുന്നു എന്ന ചിന്ത നമ്മിലുണ്ടാകുന്നു.
അങ്ങിനെയാണ് ഞാൻ ആ പഴയ ഹിന്ദി ഗാനം കാണാനും കേൾക്കാനും ഇടയായത്. 1954 ലെ നാസ്തിക്ക് എന്ന ചിത്രം. ഗാനം “ദേക് കോ തേരേ സൻസാർ കി ഹാലത്ത് ക്യാ ഹോയ് ഹേയ് ഭഗവാൻ! കിത്നാ ബദൽ ഗയാ ഇൻസാൻ“ (ഭഗവാൻ! അങ്ങയുടെ ലോകത്തിന്റെ സ്ഥിതി എന്തായി തീർന്നെന്ന് നോക്കുക, മനുഷ്യൻ എത്ര മാറിയിരിക്കുന്നു) രംഗം വിഭജന കാലത്ത് വർഗീയ ലഹളയിൽ നിന്നും രക്ഷപെട്ട് ട്രൈനിൽ പാലായനം ചെയ്യുന്ന ഒരു കുടുംബത്തിന്റെ കാഴ്ചയാണ്. ഭാര്യ ഭർത്താവ്, തലയിൽ മുറിവ് ചുറ്റിക്കെട്ടിയ കുഞ്ഞു മകൻ, ശോകാകുലമാണ് ഭർത്താവിന്റെ മുഖം. ഭയന്നതാണ് കുട്ടിയുടെ മുഖം. ഭാര്യ ഭർത്താവിന്റെ തോളിൽ അവശയായി ചാഞ്ഞുറങ്ങുന്നു. ട്രൈൻ നിറഞ്ഞ് കവിഞ്ഞ് മുകളിലും ധാരാളം യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കുന്നു. കാൽ നടയായി യാത്ര ചെയ്യുന്ന ആയിരങ്ങളെയും പതിനായിരങ്ങളയും ഗാന രംഗത്ത് കാണിക്കുന്നു. എല്ലാവരു കയ്യിൽ കിട്ടിയതുമായി പലായനം ചെയ്യുകയാണ്. അവർ വസിച്ചിരുന്ന വീടും നാടുംഅത് വരെ ഉണ്ടായിരുന്ന സൗഭാഗ്യങ്ങളും വിട്ടെറിഞ്ഞ് പ്രാണ ഭയത്താൽ അവർ അഭയ സ്ഥാനം നോക്കി പായുകയാണ്. 1947--48 കാലത്തെ അവസ്ഥയാണത്.
പിൽക്കാലത്ത് നിതാന്ത ശത്രുക്കളായി ജീവിക്കുവാൻ ഒരു ജനതക്ക് രാജ്യത്തെ രണ്ടായി പകുത്ത് നൽകി ബ്രിട്ടീഷ്കാർ രാജ്യം വിട്ടു. അന്ന് തുടങ്ങിയതാണ് ഈ പക. അതിന്നും തുടരുന്നു. ഈ പങ്ക് വെക്കലിന് ആരെല്ലാം ചരട് വലിച്ചുവോ അവർ അപ്പുറത്തായാലും ഇപ്പുറത്തായാലും ശരി , അവരുടെ മേൽ വിഭജനത്താൽ ദുരന്തം അനുഭവിച്ചവന്റെ കണ്ണ് നീർ ശാപം എത്ര തലമുറകൾ കഴിഞ്ഞാലും പെയ്തു തീരില്ല.

No comments:
Post a Comment