Monday, December 30, 2019

ഗവർണർ പദവി...

ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ  വിവാദങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ജീവനാംശ ബില്ലിലുടക്കി ഉറ്റ സുഹൃത്തായ രാജീവ് ഗാന്ധിയുമായി  പിണങ്ങി കേന്ദ്ര മന്ത്രി സ്ഥാനം വേണ്ടെന്ന് വെക്കുകയും തുടർന്ന് കോൺഗ്രസ്സിൽ നിന്ന് തന്നെ പുറത്തായി പിന്നെ  വിവിധ പാർട്ടികളിലൂടെ ഇപ്പോൾ വിവേകാനന്ദ ട്രസ്റ്റ്മായി  ബന്ധപ്പെട്ട്  ബി. ജെ.പി.യുമായി സമരസപ്പെട്ട് കഴിയവേയാണ്  ഗവണറായി തീർന്നത്.
അദ്ദേഹത്തിന് ഹിതകരമല്ലാത്ത  വിഷയത്തിന്മേൽ  ഏതറ്റം വരെ വാദിക്കാനും  മൂപ്പര്  ഒരുക്കമാണ്.  ഗവർണർ പദവിയിലിരിക്കുന്നു എന്നതൊന്നും  അദ്ദേഹത്തിന് ചിന്തനീയ വിഷയമല്ല. അല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രി സഭയും  ഭരണ പക്ഷവും  ഒപ്പത്തിനൊപ്പം  നിൽക്കുന്ന ഒരു  പ്രതി പക്ഷവും നിലവിലുള്ള നാട്ടിൽ  പുറത്ത് നടക്കുന്ന കോലാഹലത്തിനെ സംബന്ധിച്ച്  ചർച്ച ചെയ്യാൻ  ബന്ധപെട്ട കക്ഷികളെ ചർച്ചക്ക് ഗവർണർ പലവുരു വിളിക്കുകയും അവർ വരാതിരുന്നപ്പോൾ   ചാനൽകാർ പത്രക്കാർ  തുടങ്ങിയവരെ നേരിട്ട് വിളിച്ച് അഭിമുഖവും  പ്രസ്താവനയും  കൊടുക്കാൻ തുനിയുമോ?
 കണ്ണൂർ നടന്ന സംഭവും  മറ്റും  നമുക്ക് മാറ്റി വെക്കാം.
 എന്താണ് ഒരു സംസ്ഥാന ഗവർണരുടെ  ജോലി അത് ഏതറ്റം വരെ പോകാം.  ഒരു വിഷയത്തെ പറ്റി ഗവർണർ ഇടപെടുന്നതിന്റെ പ്രാഥമിക മര്യാദ എന്താണ്. ഒരു പരാതി ലഭിക്കുകയോ   കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരമോ അല്ലാതെ    തനിക്ക് രാഷ്ട്രീയ അഭിപ്രായ   വ്യത്യാസമുള്ള   വിഷയത്തെ പറ്റി        നേരിൽ അഭിപ്രായ പ്രകടനം നടത്തുന്നത്  ഗവർണർ പദവിക്ക് ഭൂഷണമാണോ?    ? രാജ്ഭവൻ ഉദ്യോഗസ്തർ മുഖേനെ ബന്ധപ്പെട്ട സർക്കാരുമായി  ബന്ധപ്പെടുക അല്ലാതെ ആദ്യ അവസരത്തിൽ തന്നെ ഗവർണർ നേരിട്ട് ഇടപെടുന്ന ഒരു കീഴ്വഴക്കം  ഈ സംസ്ഥാനത്ത് മുമ്പ് നടന്നിട്ടുണ്ടോ?
  (അദ്ദേഹത്തിന്റെ മുൻ ഗാമികളായ,)1956ൽ കേരള പിറവി സമയത്തെ ഗവർണറായ ബി.രാമക്രിഷ്ണ റാവു മുതൽ തൊട്ട് മുമ്പ് ഗവർണറായിരുന്ന ഉന്നത കോടതിയിലെ  ഉയർന്ന ന്യായാ ധിപനായ ജസ്റ്റിസ് സദാശിവം വരെ ഉള്ളവരുടെ  ഇത് പോലുള്ള അവസ്തയിലെ  നടപടി ക്രമങ്ങൾ എങ്ങിനെയായിരുന്നു? കീഴ്വഴക്കങ്ങളാണല്ലോ പലപ്പോഴും നമുക്ക് വഴികാട്ടിയാകുന്നത്. നടെ പറഞ്ഞവരെല്ലാം ശ്രീ ആരിഫ് മുഹമ്മദ് ഖാനെ പോലെയോ അതിലുമേറെയോ ഭരണഘടന പഠിച്ചവരും പൂർവാശ്രമത്തിൽ രാഷ്ട്രീയവും നിയമവും         പയറ്റി  തെളിഞ്ഞവരുമായിരുന്നു.
തികഞ്ഞ രാഷ്ട്രീയക്കാരൻ നാടിന്റെ പ്രസിഡന്റ് ആകുമ്പോഴോ ഗവർണർ ആകുമ്പോഴോ നിയമ നിർമ്മാണ സഭയുടെ  സ്പീക്കർ ആകുമ്പോഴോ  പ്രഗൽഭനായ വക്കീൽ  ന്യായാധിപ സ്ഥാനത്തെത്തുമ്പോഴോ  തന്റെ പൂർവാശ്രമം  മാറ്റി വെക്കുന്നതാണ് നാട്ട് മര്യാദ .
ഈ നാട്ടിൽ ആ മര്യാദ ഇത് വരെ  തുടർന്ന് പോന്നു. ഈ കൊച്ച് സംസ്ഥാനത്ത് അത് തുടരുന്നതല്ലേ നല്ലത് ബഹുമാനപ്പെട്ട ഗവർണർ.

4 comments:

  1. നിക്ഷിപ്തതാത്പര്യം വെളിവാകുന്ന പോസ്റ്റ്‌.
    അത്ര മാത്രം.

    ReplyDelete
  2. ഇക്കാ..നിങ്ങളുടെ നിങ്ങളുടെ കണ്ണിലെ ശരി നിങ്ങളുടെ വരികളിലും.
    അക്ഷരങ്ങൾക്ക് സലാം

    ReplyDelete
  3. അല്ലെങ്കിലും ഗവർണ്ണർ പദവി മുൻ രാഷ്ട്രീയ നേതാക്കളെ ഏല്പിക്കുന്നത് ഒട്ടും ഭൂഷണമല്ല.

    ReplyDelete
  4. സുധി അറയ്ക്കൽ, മാധവൻ,Areekkodan | അരീക്കോടന്‍
    അഭിപ്രായങ്ങൾക്ക് നന്ദി സുഹൃത്തുക്കളേ.....

    ReplyDelete