തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ പ്രളയ ദുരന്തം നൽകിയതിന് ശേഷം ഇപ്പോൾ വിട വാങ്ങിക്കൊണ്ടിരിക്കുന്നു, അണക്കെട്ടുകൾ നിറഞ്ഞാൽ എന്തെല്ലാമാണ് മലയാള നാട്ടിൽ സംഭവിക്കുന്നതെന്ന് ഏകദേശം ഒരു ധാരണ എല്ലാവരിലും ഉണ്ടായിട്ടുണ്ട്. അപ്രകാരം ഒരു അവസ്ഥ ഭാവിയിൽ ഉണ്ടായാൽ എങ്ങിനെ നേരിടണമെന്ന് സർക്കാരിന് ബോദ്ധ്യമാവുകയും ചെയ്തു.
ഇനി ഒക്ടോബറിൽ വടക്ക് നിന്നും തുലാവർഷം എത്തും. സാധാരണയായി ഉരുൾ പൊട്ടലും അണ ക്കെട്ടുകൾ പെട്ടെന്ന് നിറയുന്നതും തുലാ വർഷത്തിലാണ് കണ്ട് വരുന്നത്. കാല വർഷത്തിൽ സംഭവിച്ചത് പോലെ അണക്കെട്ട് നിറയട്ടെ ...നിറയട്ടെ എന്നിട്ട് വെള്ളം പുറത്തേക്കൊഴുക്കാം എന്ന ധാരണയിൽ ഇരുന്നിട്ട് അതിന് സാവകാശം കിട്ടാതെ ഒന്നര മണിക്കൂർ മുമ്പ് പാതിരാത്രിയിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി വെള്ളം തുറന്ന് വിട്ടാൽ സംഭവിക്കുന്നതും നാം കണ്ട് കഴിഞ്ഞു. അനുഭവങ്ങളാണ് തിരിച്ചറിവ് നൽകുന്നത്. ആ അനുഭവങ്ങൾ ഉൾക്കൊണ്ട് കാലാവസ്ഥ പ്രവചനത്തെ വിശ്വസിച്ച് ആവശ്യമെങ്കിൽ തുലാ വർഷ കാലത്ത് സമയാ സമയങ്ങളിൽ അണക്കെട്ടുകളിലെ ജലം കുറേശ്ശെ പുറത്തേക്കൊഴുക്കാൻ ബന്ധപ്പെട്ടവർ തയാറായാൽ ദുരന്തത്തെ വഴി മാറ്റി വിടാൻ സാധിച്ചേക്കാം.
ഒഴുകി വരുന്ന ജലം എതിലെ പോകണം എന്ന് ജലത്തിന് ഇപ്പോഴും ഓർമ്മ ഉണ്ട്. അത് പണ്ടൊഴുകിയ ഇടത്തിൽ കൂടി തന്നെ ഇപ്പോഴും ഒഴുകും, കാരണം കേരളം കിഴക്ക് നിന്ന്പടിഞ്ഞാറേക്ക് ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാലാണ്. അപ്പോൾ ജലം ഒഴുകി പോകേണ്ട ഇടം കയ്യേറിയാൽ കയ്യേറിയവരെ ഒഴിപ്പിച്ചെടുത്ത് ജലം അതിന്റെ പാത സുഗമമാക്കും. അവിടെ എത്ര നിലകൾ കെട്ടിപ്പൊക്കിയാലും ഒരു രക്ഷയുമില്ല, നിമിഷ നേരം കൊണ്ട് എല്ലാം കടപുഴുകുമെന്ന് നാം ലൈവായി കണ്ട് കഴിഞ്ഞു.
ജനസംഖ്യ വർദ്ധിക്കുമ്പോൾ വസതികൾ ധാരാളമായി വേണ്ടി വരുമെന്നത് സ്വാഭാവികമാണ്. പക്ഷേ ജല മാർഗത്തിൽ അല്ലെങ്കിൽ ഉരുൾ പൊട്ടൽ മേഖലയിൽ വസതികൾ നിർമ്മിക്കുമ്പോൾ വരാവുന്ന ഭീഷണി മുൻ കൂട്ടി കണ്ട് കൊണ്ടുള്ള നിർമ്മാണമാണ് ആവശ്യം. ഭൂകമ്പ ഭീഷണി നിരന്തരം നേരിടുന്ന ജപ്പാൻ ജനത ആ മേഖലയിൽ ദുരന്തം മുൻ കൂട്ടി കണ്ട് കൊണ്ടുള്ള വീടുകൾ നിർമ്മിച്ച് ഭീഷണിയെ അതി ജീവിക്കുന്നു. കേരളത്തിൽ പ്രകൃതി ദുരന്തം സംഭവിക്കാവുന്ന മേഖലകളിൽ അപ്രകാരമുള്ള വീട് നിർമ്മാണത്തിനെ പറ്റി ചിന്തിക്കാൻ സമയമായി.

No comments:
Post a Comment