ഇന്ന് രാവിലെ പത്രത്തിനുള്ളിൽ വെച്ച് കിട്ടിയ ഒരു നോട്ടീസാണിത്. അവസാന ഭാഗം ( തിരുവോണ --റംസാൻ ആശംസകൾ) വായിച്ചപ്പോൾ ചിരിച്ച് പോയി. കാരണം റംസാൻ കടന്ന് പോയിട്ട് മാസങ്ങൾ രണ്ട് കഴിഞ്ഞിരിക്കുന്നു. ( തിരുവോണത്തിനോടൊപ്പം 22 തീയതിയിൽ ആഘോഷിക്കുന്നത് ബക്രീദ് (ബലി പെരുന്നാൾ) ആണ്.
കുർബാനയും കുമ്പസാരവും രണ്ടും രണ്ടാണ്. ദീപാരാധനയും സൂര്യ നമസ്കാരവും രണ്ടാണ്. ബക്രീദും റംസാനും രണ്ടാണ്.
വർഷങ്ങൾക്ക് മുമ്പ് മനോരമ ലേഖകൻ മലപ്പുറത്തെ പറ്റി ഫീച്ചർ എഴുതാൻ അവിടെ കൂടി സഞ്ചരിച്ചതായി പറഞ്ഞിട്ട് ഇങ്ങിനെ എഴുതി “ സന്ധ്യാ സമയം പള്ളികളിൽ നിന്നും സന്ധ്യക്ക് ഖുതുബാ മന്ത്രണം ഈണത്തിൽ ഒഴുകി വന്നു“ ഖുതുബാ എന്നത് വെള്ളിയാഴ്ച മദ്ധ്യാഹ്നത്തിൽ ജുമാ നമസ്കാര വേളയിൽ നടത്തുന്ന ഇമാമിന്റെ പ്രസംഗം(ആഹ്വാനം) ആണെന്നും അത് വെള്ളീയാഴ്ചകളിൽ ഉച്ച സമയം മാത്രമേ ഉള്ളൂ എന്നും ആ പാവത്തിന് പുടി ഉണ്ടായിരുന്നില്ല. എങ്കിലും ഫീച്ചറിൽ ഖുതുബാ എന്ന വാക്ക് തട്ടി വിട്ടു.

. പറയും അതിന് വള്ളിയിട്ടാൽ കിട്ടുന്ന പറിയും രണ്ടും രണ്ടാണ്. പറ ധാന്യം അളക്കുന്ന അളവ് പാത്രവും “റ“ ക്ക് വള്ളിയിട്ട് വായിക്കുന്നത് പത്ര റിപ്പോർട്ടർ എന്ന വാക്കിന്റെ ചുരുക്കാക്ഷരവുമാണെന്ന് മാത്രം(അശ്ളീല വാക്ക് ഞാൻ ഒഴിഞ്ഞ് വെക്കുന്നു)
ഇതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുറ്റം പറയേണ്ടത് മുസ്ലിം സമൂഹത്തെയാണ്. കേരളത്തിലെ പൊതു സമൂഹവുമായി കൂടുതൽ കൂടുതൽ ഇടപഴകി ജീവിക്കേണ്ട ആവശ്യകതകയാണ് ഈ വക തെറ്റുകൾ പഠിപ്പിച്ച് തരുന്നത്. വിശ്വാസം നില നിർത്തിക്കൊണ്ട് തന്നെ വ്യക്തി ബന്ധം ഗാഢമാക്കണം.
ആഘോഷ ദിവസങ്ങളിൽ ബന്ധുക്കളോടൊപ്പം നിർബന്ധമായി സഹോദര സമുദായത്തിലെ അംഗങ്ങളെയും ക്ഷണിച്ച് അവരുമായുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കണം. അവർ ആഘോഷ ദിവസങ്ങളിൽ ക്ഷണിക്കുമ്പോൾ നിർബന്ധമായി ക്ഷണം സ്വീകരിച്ച് അവരുടെ വീടുകളിൽ പോകണം. അങ്ങിനെ പൊതു ധാരയുമായി ഇട പഴകി കഴിയുമ്പോൾ മാത്രമേ തെറ്റിദ്ധാരണകൾ മാറ്റാനും കൂടുതൽ കൂടുതൽ അറിവുകൾ പങ്ക് വെക്കാനും കഴിയൂ എങ്കിൽമാത്രമേ സന്ധ്യാ നേരം ഖുതുബാ പാരായണം ചെയ്യലും ബലി പെരുന്നാളിന് പകരം റംസാൻ ആശംസിക്കലും അവസാനിക്കൂ.

No comments:
Post a Comment