തിരക്ക് പിടിച്ച ബസ്സിലേക്ക് കയറാൻ ആരംഭിച്ചപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. ബസ്സിലേക്ക് വെച്ച കാൽ പിൻ വലിച്ച് മോബൈലിലേക്ക് നോക്കി. വീട്ടിൽ നിന്നും ഇടത് ഭാഗമാണ് വിളിക്കുന്നത്. ഞാൻ വീട്ടിൽ നിന്നിറങ്ങിയതിന് ശേഷം എന്തെങ്കിലും അത്യാവശ്യ സംഭവവികാസം ഉണ്ടായോ? ഉൽക്കണ്ഠയോടെ ഫോണിലൂടെ ഞാൻ തിരക്കി "എന്താണ് കാര്യം?
" പെട്ടെന്ന് തന്നെ "റ്റിവി.യിലെ വാർത്ത കാണുക" എന്നായിരുന്നു അവളുടെ മറുപടി.
"എന്താ കാര്യം" ഫോണിൽ റ്റി.വി.യുടെ ബഹളം കേൾക്കാം.
"അത് , റ്റി.വി. വാർത്ത കാണുക" കാര്യം പറയാതെ നമ്മുടെ ഉദ്വേഗം കൂട്ടുന്ന മറുപടിയാണ് പുള്ളിക്കാരിയുടേത്.
"അതിന്, റ്റി.വി. ഞാൻ പോക്കറ്റിൽ വെച്ച് നടക്കുന്നോ കഴുതേ!" എനിക്ക് ദേഷ്യം വന്നു.
"ചൂടാകേണ്ടാ വേണമെങ്കിൽ കണ്ടാ മതി" അവൾ നമ്മളെ പുസ്കെന്ന് പ്രതികരിച്ചു.
" നീ കാര്യം പറ, എന്താ നമ്മുടെ മോദിജി ബാക്കി ചില്ലറ നോട്ടും റദ്ദാക്കിയോ?"
"അല്ലാ, മനുഷ്യാ, ഹോ! വലിയ നോട്ട് റദ്ദാക്കിയിട്ടും നമ്മൾ ജീവിക്കുന്നില്ലേ? പിന്നെയാ ചെറിയ നോട്ട്..." അവൾക്കെല്ലാം നിസ്സാരമാണ്.
"സിറിയയിലെ അലപ്പോവിൽ ആ റഷ്യക്കാരൻ ദുഷ്ടൻ കുഞ്ഞുങ്ങളുടെ മുകളിൽ ബോംബിട്ടോ? "
" അതിന് റഷ്യക്കാരൻ പുട്ടിന് മുകളിൽ ഇരിക്കുന്നവൻ കൊടുക്കും ശിക്ഷ, അതല്ലേന്ന്, നിങ്ങൾ വാർത്ത കേൾക്ക്.." പണ്ടാരടങ്ങാൻ അവൾ പിന്നെയും നമ്മളെ ടെൻഷനിൽ നിർത്തുകയാണ്.
"ഓ! നിലമ്പൂര് കാട്ടിൽ ഇനീം നക്സലൈറ്റുകാരെ മയ്യത്താക്കി കാണുമായിരിക്കും.." ഞാൻ തിരക്കി.
"ഓ! പിന്നേയ് ! അതൊന്നുമല്ലാ കാന്താ....റ്റി.വി. കാണ് "
"ഒലക്കേടെ മൂട്...നീ പറഞ്ഞ് തുലക്ക്....നമ്മളെ ടെൻഷനടിപ്പിച്ച് കൊല്ലാതെ...."
"നമ്മുടെ ദിലീപ്, കാവ്യാ മാധവനെ മിന്ന് കെട്ടുന്നത് ലൈവായി ദാ റ്റി.വി.യിലെ വാർത്തയിൽ കാട്ടണ്..."
ഇന്ന് ഇനി ആഹാരം വിളമ്പി തന്നില്ലെങ്കിലും സാരമില്ല, അവളുടെ കയ്യിൽ ഇരിക്കുന്ന ഫോൺ തെറിച്ച് പോകുന്ന വിധത്തിൽ ഞാൻ ഒരു ആട്ട് ആട്ടി.
"
ഫ!!!!"
ഈ ദുനിയാവിലെ സർവ പ്രാധാന്യമുള്ള വാർത്തകളേക്കാളും പ്രധാനപ്പെട്ട ഒരു വാർത്തയെന്ന മട്ടിലാണ് ഈ കല്യാണ വാർത്ത. തമിഴന്റെ പണ്ടത്തെ സിനിമാ പ്രാന്തിനേക്കാളും വട്ടായി പോയോ നമ്മൾ മലയാളികൾക്ക്....ഫൂ!...

No comments:
Post a Comment