എന്റെ കുഞ്ഞ് പ്രായത്തിൽ ആലപ്പുഴയിലെ വട്ടപ്പള്ളിയിൽ മുസ്ലിം സ്ത്രീകൾ പകൽ നിരത്തിലിറങ്ങി സഞ്ചരിക്കില്ലായിരുന്നു. അഥവാ എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ അന്ന് നിലവിലുണ്ടായിരുന്നതും മനുഷ്യൻ വലിക്കുന്നതുമായ റിക്ഷായിൽ ടാർപ്പാളിൻ കൊണ്ട് റിക്ഷായുടെ മുൻ ഭാഗം മറച്ച് അതിനുള്ളിലിരുന്നാണ്` പോയിരുന്നത്. അങ്ങിനെയുള്ള കാലത്ത് ഒരു ദിവസം വട്ടപ്പള്ളിയിൽ പുതിയതായി താമസിക്കാനെത്തിയ ഒരുപരിഷ്കാരി പെണ്ണ് സക്കര്യാ ബസാറിൽ നിന്നും വട്ടപ്പള്ളി റോഡിലൂടെ സൈക്കിൾ ചവിട്ടി മുന്നോട്ട് പോയി. ഈ കാഴ്ച കണ്ട പള്ളിയിലെ മുസലിയാർ അടുത്ത് നിന്നവരോട് പറഞ്ഞു. " അജായിബിൽ അജായിബ്" (അതിശയത്തിന്മേൽ അതിശയം) വട്ടത്തിൽ കറങ്ങുമ്പോൾ നീളത്തിൽ പോകുന്ന സൈക്കിൾ പെണ്ണുങ്ങൾ ഓടിക്കുകയോ! അതും ഔറത്ത് (നഗ്നത) കണംകാല് വരെ കാണിച്ച്...ഇത് .... ഖിയാമം നാൾ (ലോകാവസാനം) ഉടനെ വരുന്നു എന്ന ലക്ഷണമാണ്.....
ഏതായാലും മുസലിയാർ ഭയന്നത് പോലെ ഖിയാമം നാൾ ഇത് വരെ വന്നില്ല. സൈക്കിൾ വലിച്ചെറിഞ്ഞ് പെണ്ണുങ്ങൾ സ്കൂട്ടറിലായി, കാറിലായി , വിമാനത്തിലുമായി.
ഇതിത്രയും ഇവിടെ കുറിക്കാൻ കാരണം ആളൊഴിഞ്ഞ നിരത്തിലൂടെ ഞാൻ ഇന്നത്തെ പ്രഭാത സവാരി തുടരവേ എതിർ ദിശയിൽ നിന്നും ഒരു ലലനാമണി ശര വേഗത്തിൽ സ്കൂട്ടറിൽ എന്റെ നേരെ പാഞ്ഞ് വരുന്ന കാഴ്ച കണ്ടു.. സ്കൂട്ടർ അടുത്ത കാലത്ത് പഠിച്ചതാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ കഴിയുന്ന വിധത്തിലാണ് ആ വരവ്. ലക്കും ലഗാനുമില്ലാത്ത ആ വരവിലൂടെ എന്നെ ഇടിച്ചിടുമെന്ന മനസിലായ ആ നിമിഷത്തിൽ ഞാൻ നിരത്തിൽ നിന്നും അടുത്ത് കണ്ട പുൽക്കൂട്ടത്തിലേക്ക് ചാടി തടി സലാമത്താക്കി. പക്ഷേ എന്റെ സമനില നിലനിർത്താൻ സാധിക്കാത്തതിനാൽ പുല്ലിന് മുകളിലേക്ക് ചരിയുകയും ചെയ്തു. ഞാൻ ചരിയുന്നത് കണ്ടിട്ടും ലലനാമണി നമ്മളെ തൃണവൽഗണിച്ച് അരവരെ വെട്ടിയിറക്കിയ ചൂരീദാറിന്റെ ഫോൾഡർ കാറ്റത്ത് കൊടി പോലെ പറപ്പിച്ച് സ്ഥൂല നിതംബം പുറകോട്ട് തള്ളിപിടിച്ച് സ്കൂട്ടർ അടിച്ച് വിട്ട് പോകുന്നതാണ് തോളിൽ പറ്റിയ മണ്ണ് തട്ടിക്കുടഞ്ഞെഴുന്നേറ്റ എനിക്ക് കാണാൻ സാധിച്ചത്.
എന്റെ ഉള്ളിലേക്ക് ആ മുസലിയാർ കടന്ന് വന്നു. ഞാൻ കൈകൾ മുകളിലേക്ക് ഉയർത്തി ` അറിയാതെ ചോദിച്ച് പോയി. "ഖിയാമം നാളിന്റെ (ലോകാവസാനം) അടയാളമാണോ തമ്പുരാനേ ഞാൻ കണ്ടത്?!!!

No comments:
Post a Comment