കുടുംബ കോടതി കേസുകളിൽ ഏറ്റവും വേദനാജനകവും ഏറ്റവും സംഭ്രമജനകവുമായ വസ്തുത കുഞ്ഞുങ്ങളെ മാതാവിനെ/പിതാവിനെ കാണാൻ അനുവദിച്ചിട്ടുള്ള ഹർജികളിലെ നടപടി ക്രമങ്ങളാണ്. കുഞ്ഞുങ്ങളെ കോടതിയിൽ വെച്ച് കാണാനും കുറേ നേരം പരിപാലിക്കാനും ലാളിക്കാനും ഒന്നോ രണ്ടോ മണിക്കൂർ നേരം കോടതി മേൽ പറഞ്ഞ ഹർജിയിൽ അനുവാദം നൽകാറുണ്ട്. കുഞ്ഞുങ്ങൾ കസ്റ്റഡിയിൽ ഉള്ള കക്ഷി ( അത് അഛനാകാം അമ്മയാകാം ) അവരെ ശിരസ്തദാറുടെ മുമ്പിൽ ഹാജരാക്കുന്നു. ലാളിക്കാൻ അനുവാദമുള്ള കക്ഷി (അത് അഛനാകാം അമ്മയാകാം) അവിടെ കാത്ത് നിൽപ്പുണ്ടാകും. അവർ അതിനെ ഏറ്റെടുക്കുന്നു, എന്നിട്ട് ദൂരത്തേക്ക് കൊണ്ട് പോകുന്നു ലാളിക്കാൻ ശ്രമിക്കുന്നു.
തൊട്ട് മുമ്പ് വരെയും ഈ കുഞ്ഞ് കസ്റ്റഡിയിൽ ഉള്ള അഛൻ/അമ്മ കുട്ടിയെ ഏറ്റെടുക്കുന്ന അമ്മയെ/ അഛനെ പറ്റി കുട്ടിയോട് അപ്രിയങ്ങളായ കാര്യങ്ങളാണ് പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നത് . മോനേ! മോനെ അഛൻ എടുക്കുമ്പോൾ മോൻ ഉച്ചത്തിൽ കരയണം, എനിക്ക് അഛനെ കാണെണ്ടാ , എന്നെ തൊടേണ്ടാ എന്നൊക്കെ പറയണം എന്ന് അമ്മ പറഞ്ഞ് കൊടുത്തിരിക്കും. കാരണം അതി ശത്രുതയിലും വൈരാഗ്യത്തിലുമായിരിക്കും ആ അഛനും അമ്മയും വേർപിരിഞ്ഞിരിക്കുന്നത്. അഥവാ വേർപാടിന്റെ അയലത്ത് എത്തി ചേർന്നിരിക്കുന്നത് . അപ്പോൾ എതിർ കക്ഷിയെ പറ്റി നല്ല വാക്ക് അവരുടെ വായിൽ നിന്ന് വരുന്നത് അപൂർവമായിരിക്കും. കുട്ടി അഛന്റെ സ്നേഹത്തിന് വഴങ്ങണോ എതിർക്കണോ എന്ന സംഘർഷത്തിലാകും. അത് അനുഭവിക്കുന്ന കുഞ്ഞിന്റെ മാനസിക നില സംഭ്രമജനകം തന്നെയാണെന്ന് അവന്റെ മനസിലൂടെ ചിന്തിച്ചാൽ എളുപ്പത്തിൽ മനസിലാക്കാവുന്നതേ ഉള്ളൂ.
ഇത് ആർ ചിന്തിക്കാൻ?! അത് ഒരു മനുഷ്യ കുഞ്ഞാണെന്നും അതിന് കാര്യങ്ങൾ മനസിലാക്കാനുള്ള ത്രാണി ഉണ്ടെന്നും അതിനെ അങ്ങിനെ മാറിയും തിരിഞ്ഞും തട്ടിക്കളിക്കാനുള്ളതല്ലഎന്നും ആരാണ് ചിന്തിക്കുക? ഇരു കൂട്ടരും ആ കുഞ്ഞിന്റെ മനസിന് സംഘർഷത്തിന്റെ പാത കാട്ടിക്കൊടുക്കാതെ സ്നേഹത്തിന്റെ പാത കാട്ടികൊടുക്കുന്നതാണ് കുഞ്ഞിന് പ്രിയമെന്നും ആര് മനസിലാക്കാനാണ്.
ഇരു കൂട്ടർക്കും ജയിക്കണമെന്ന വാശിയിലാണല്ലോ, അതിനിടയിൽ ആ പിശാചുക്കൾക്ക് കുഞ്ഞിന്റെ വേദനയെ പറ്റി ചിന്തിക്കാൻ എവിടെ നേരം?

No comments:
Post a Comment